Monday 4 May 2015

Honeymoon Trip (to Manali)

ഹണിമൂണ്‍ എന്ന് തലക്കെട്ട്‌ കൊടുത്തു എങ്കിലും ഇത് ശരിക്കും ഹണിമൂണ്‍ ആണെന്ന് പറയാൻ സാധിക്കില്ല, കാരണം വിവാഹം കഴിഞ്ഞു മൂന്നുനാല് വർഷം കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങനെ ഒരു കടുംകൈക്ക് ശ്രമിച്ചത്‌.

കൂടുതൽ സമയവും രണ്ടുപേരും രണ്ടു സ്ഥലത്ത് ജോലി ചെയ്തതിനാലും, അതിനും മേലെ, ഒരു ഹണിമൂണ്‍ ട്രിപ്പ്‌ പോയിട്ട്, നേരെചൊവ്വേ ബസ്‌ ചാർജ് കൊടുക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലായിരുന്നു എന്നതിനാലും, ഇതുപോലെ ഒരു യാത്ര ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് കമ്പനി എന്നെ ഒരു മാസത്തേയ്ക്ക് ഡെൻമാർക്കിന് വിട്ടത്. ഡെയിലി അലവൻസ് കിട്ടിയതിൽ, രണ്ടു നേരം മാത്രം ഭക്ഷിച്ചു കുറച്ചു തുക ഞാൻ സേവ് ചെയ്തിരുന്നു.

അതും, ആ മാസത്തെ ശമ്പളവും ഒന്നിച്ചു കൂട്ടിയപ്പോൾ, ആദ്യമായി, മോശമല്ലാത്ത ഒരു തുക എൻറെ കയ്യിൽ വന്നു.

അപ്പോഴാണ്‌ ഭാര്യയുമൊത്ത് ഒന്ന് കറങ്ങിയാലോ എന്ന് തോന്നി, ഡൽഹിയിൽ ഉള്ള ഒരു ഏജൻസി വഴി മനാലിയിലെയ്ക്ക് ഒരാഴ്ചത്തെ ട്രിപ്പ്‌ ബുക്ക്‌ ചെയ്തത്‌.

ഹോട്ടൽ റൂമും, അങ്ങോട്ട്‌ വോൾവോയിൽ രണ്ടു സീറ്റും ബുക്ക്‌ ചെയ്തു.

വിവാഹം കഴിഞ്ഞ് കാലം കുറെ ആയെങ്കിലും, അതൊരു ഹണിമൂണ്‍ ട്രിപ്പിൻറെ സ്പിരിറ്റിൽ എടുക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അങ്ങിനെ ആ ദിവസം എത്തി. ഞങ്ങൾ രണ്ടുപേരും വോൾവോയിൽ കയറി. നല്ല സൌകര്യം ഉള്ള ബസ്‌ തന്നെ. സെമി സ്ലീപ്പർ, നന്നായി ചാരി ഇരുന്നു പോകാം.

രാത്രി യാത്ര ആണ്. അതിരാവിലെ മനാലിയിൽ എത്തും.

ബസ്‌ മുന്നോട്ടു പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല, അതിനു മുൻപ് ഭാര്യ വാനിറ്റിബാഗ്‌ തുറന്നു ഒരു പ്ലാസ്റ്റിക് കവർ എടുക്കുന്നത് കണ്ടു. അത് പുറത്തെടുത്തു നിവർത്തിയതും, അതിലേയ്ക്ക് ച്ഛർദ്ദിച്ചതും ഒന്നിച്ചായിരുന്നു.

ഏതായാലും ഹണിമൂണ്‍ ട്രിപ്പിൻറെ തുടക്കം ഗംഭീരമായിരിക്കുന്നു.

പിന്നെ അവിടെയാകെ അസ്വസ്ഥതപ്പെടുത്തുന്ന ച്ഛർദ്ദിയുടെ ഗന്ധം വ്യാപിച്ചു. ഏസി ബസ്സിൽ, എല്ലാം അടച്ചിട്ട അവസ്ഥയിൽ അത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും.

പക്ഷെ എൻറെ നല്ല പകുതിയല്ലെ അടുത്തിരിക്കുന്നത്, മാത്രവുമല്ല, ഇതൊക്കെ ആർക്കെങ്കിലും തടുക്കാൻ പറ്റുമോ. ഞാൻ അതിനെ നിസ്സാരവൽക്കരിച്ച്, അതിലെ ശ്രദ്ധതിരിച്ചുവിടാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

പക്ഷെ എന്നെ ഏറെ വിഷമിപ്പിച്ചത് അതൊന്നുമല്ല. അതിനു ശേഷം, ആ യാത്ര കഴിഞ്ഞ് ഞങ്ങൾ മടങ്ങി തിരികെ ഡൽഹിയിൽ ഞങ്ങളുടെ റൂമിൽ എത്തുന്നതുവരെ, അതിനുശേഷവും, അവളെ മനാലിയിൽ കൊണ്ടുപോയി ഞാൻ എന്തോ മഹാപരാധം ചെയ്തത്‌ പോലെയാണ് അവൾ എന്നോട് പെരുമാറിയത്.

ഒരിക്കലും മറക്കാൻ പറ്റാത്ത സുഖകരമായ ഒരു യാത്ര! പക്ഷെ നല്ലൊരു ഹണിമൂണ്‍ കമ്പിക്കഥ (എഴുതുന്നത്‌ ഞാനല്ലേ!) പ്രതീക്ഷിച്ചിരുന്ന വായനക്കാരെ ഞാൻ നിരാശപ്പെടുത്താതെ, കുറെ കാര്യങ്ങൾ കൂടി എഴുതാം.

അങ്ങിനെ ഞങ്ങൾ മനാലി എത്തി. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു റൂം ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിലേയ്ക്ക് പോയി.

റിസപ്ഷനിൽ നിന്നും, ഒരാൾ ഞങ്ങളെ ഒന്നാം നിലയിലുള്ള ഒരു റൂമിലേയ്ക്ക് കൊണ്ടുപോയി. ഡൽഹിയിൽ വച്ച് കണ്ട റൂമിൻറെ ഫോട്ടോയിൽ കണ്ട ഒരു സൌകര്യവും അതിൽ ഉണ്ടായിരുന്നില്ല.

റൂമിൽ കയറി ഒന്ന് മുള്ളാമെന്നു കരുതി, ബാത്ത്റൂമിൽ കയറിയപ്പോൾ, ക്ലോസറ്റിൽ അതിനു മുൻപ് ഉപയോഗിച്ചവൻ തൂറിയതെല്ലാം ഒന്ന് ഫ്ലഷ് പോലും ചെയ്യാതെ കിടപ്പുണ്ട്.

അപ്പോഴാണ്‌ ബസ്സിലെ ശ്വാസം എടുക്കാൻ വരെ ബുദ്ധിമുട്ടി ചെയ്ത യാത്രയുടെ വിഷമം എല്ലാം ഒരു കലിയായി എന്നിൽ ഇരച്ചു കയറി വന്നത്.

ഞാൻ നേരെ റിസപ്ഷനിലേയ്ക്ക് ചെന്ന് അവരോടു കയർത്തു. റൂം മാറണം എന്ന് ഞാൻ വാശി പിടിച്ചു. അവിടെ വേറെ റൂം ഇല്ലെന്നും, അതിനാൽ അഡ്ജസ്റ്റ് ചെയ്യണം എന്നുമായി അവർ.

എനിക്കെൻറെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവിടെ നിന്നും, ഡൽഹിയിൽ ഞങ്ങൾക്ക് റൂം ബുക്ക്‌ ചെയ്തുതന്ന ഏജൻസിയിലേയ്ക്കു വിളിച്ചു.

അവരും അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ, എൻറെ സർവ്വനിയന്ത്രണവും വിട്ടു. ഞാൻ അലറി, അതെൻറെ പാരമ്പര്യമായി കിട്ടിയ ഒരു കഴിവാണ് (എനിക്ക് വട്ടാണെന്ന് ഭാര്യ പറയുന്നതിൻറെ ഒരു കാരണം കൂടിയാണത്.)! ഫോണിലൂടെയാണെങ്കിലും, അങ്ങേ തലക്കൽ അത് കേട്ടവൻറെ ചെവിക്കല്ല് പൊട്ടിക്കാണണം!

അതിനു ഫലവുമുണ്ടായി. അരമണിക്കൂറിനുള്ളിൽ, അവർ വേറൊരു ഹോട്ടലിൽ ഞങ്ങൾക്ക് മുറി ശരിയാക്കി തന്നു. ഇത്തവണ ഒരുപാട് പുരോഗതി ഉണ്ടായിരുന്നു.

മാത്രവുമല്ല, ഞങ്ങൾക്ക് മുൻപ് ക്ലോസെറ്റ് ഉപയോഗിച്ചവൻ, തൂറിയതിന് ശേഷം ഫ്ലഷ് ചെയ്തിട്ടാണ് പോയത്!!

അങ്ങിനെ ആദ്യമായി ഒരാളോട് മനസ്സിൽ എങ്കിലും നന്ദി പറയാൻ എനിക്കൊരവസരം കിട്ടി.

വായനക്കാർ നിരാശപ്പെടേണ്ട കേട്ടോ, കാരണം, ഇതൊക്കെ ഒരു തുടക്കം മാത്രമല്ലേ, ഹണിമൂണ്‍ ട്രിപ്പിൻറെ പ്രധാന ഭാഗം ഇനി വരാൻ പോകുന്നതല്ലെയുള്ളൂ.

അല്പം ഒന്ന് ക്ഷമിക്കെന്നേ!!

ഇങ്ങനെ പുറത്തുകൂടി സഞ്ചരിക്കുകയും, രണ്ടു ഹോട്ടലുകൾ കയറി ഇറങ്ങുകയും ചെയ്തപ്പോൾ, മനാലിയിലെ തണുപ്പിനെ അതിജീവിക്കാൻ അത്ര വലിയ തയ്യാറെടുപ്പൊന്നും ഇല്ലാതെ പോയതിനാൽ, ഞങ്ങൾ രണ്ടുപേരും തണുത്തൊന്നു വിറങ്ങലിച്ചിരുന്നു.

അതിനാൽ മൂത്രം ഒഴിക്കാൻ, ചുരുണ്ട് ഉള്ളിലേയ്ക്ക് കയറിയിരുന്ന ലിംഗത്തെ എനിക്ക് വലിച്ചു പുറത്തെടുക്കേണ്ടി വന്നു.

എന്നിട്ട് ഞാൻ അതിനെ ദയനീയമായി ഒന്ന് നോക്കി. ഹണിമൂണിനു പറ്റിയ ഒരു സാധനം. അതും കൂടി ആയപ്പോൾ, അവൻ വീണ്ടും ഉള്ളിലേയ്ക്കൊന്നു വലിഞ്ഞു.

അവനെ പറഞ്ഞിട്ട് കാര്യമുണ്ടോ, ഹണിമൂണിനായി ആരെങ്കിലും കൊടുംതണുപ്പുള്ള സ്ഥലത്തേയ്ക്ക് പോകുമോ?

അതിനി ഭാര്യയെ കാണിച്ചു നാണം കെടേണ്ട എന്ന് കരുതി, ഞാൻ കൂടുതൽ ചേഷ്ടകൾക്ക് ഒന്നും നിൽക്കാതെ അവളെയും കൂട്ടി, പ്രഭാതഭക്ഷണം കഴിക്കാൻ പോയി.

അവളുടെ ഭാവത്തിനു ഒരുമാറ്റവും അപ്പോഴും ഇല്ലായിരുന്നു. അപ്പോൾവരെയും മുഖത്ത് നോക്കി ഒന്നും പറഞ്ഞില്ലെങ്കിലും, അവളെ അങ്ങോട്ട്‌ കൊണ്ടുവന്ന് ഞാനെന്തോ തന്തക്കുപിറക്കായ്ക കാണിച്ചു എന്ന ഭാവം ആയിരുന്നു അപ്പോഴും അവളുടെ മുഖത്ത്.

അവൾ ച്ഛർദ്ദിച്ചതിനും ഞാനാണ് കുറ്റക്കാരൻ!

ഭക്ഷണം കഴിക്കുമ്പോഴും, അത് പിടിക്കുന്നില്ലാത്തത് പോലെ എന്നോട് മിണ്ടാതെ അവൾ ഇരുന്നു.

പിന്നെ റൂമിൽ തിരിച്ചെത്തി അവൾ ഒരു കിടപ്പങ്ങു കിടന്നു. അണ്ടികളഞ്ഞ (ചുരുണ്ടുപോയ എന്നൊന്ന് തിരുത്തേണ്ടി വരും) അണ്ണാനെപ്പോലെ മറുഭാഗത്തേയ്ക്ക് മുഖം തിരിച്ചു ഞാനും കിടന്നു.

എഴുന്നേൽക്കുമ്പോൾ രണ്ടുമൂന്നുമണി ആയിരുന്നു. പിന്നെ ആർക്കോ വേണ്ടി എന്നപോലെ എഴുന്നേറ്റു പോയി കാലും മേലും ഒക്കെ ഒന്ന് കഴുകി (അപ്പോഴും, എൻറെ ലിംഗം പരിഭവത്തിൽ തന്നെ ആയിരുന്നു) വീണ്ടും കഴിക്കാൻ പോകാം എന്ന് പറഞ്ഞപ്പോൾ, അവൾക്കു വേണ്ടെന്നായി.

അത് കേട്ടപ്പോൾ ഞാനും കിടന്നു. പിന്നെ ടിവിയിൽ ചാനലുകൾ മാറ്റിമാറ്റി നോക്കി. അതവൾക്കത്ര പിടിക്കുന്നില്ല എന്ന് തോന്നിയപ്പോൾ, ഓഫ്‌ ചെയ്തു വീണ്ടും കിടന്നു.

പക്ഷെ വായനക്കാർ നിരാശപ്പെടരുത്‌ കേട്ടോ, കാരണം ഇത് ഒന്നാം ദിവസം മാത്രമാണ്. ഹണിമൂണ്‍ വെടിക്കെട്ട്‌ വരാൻ പോകുന്നതേയുള്ളൂ.

പിന്നെ എഴുന്നേറ്റപ്പോൾ, ആറുമണിയായി. ഇത്തവണ, എനിക്ക് വേണ്ട എന്നവൾ പറഞ്ഞില്ല, അതിനാൽ ഒരുങ്ങി ഞങ്ങൾ ഡിന്നർ കഴിക്കാൻ പോയി.

മടങ്ങി വരുമ്പോഴും അവൾ നിശബ്ദ ആയിരുന്നു. പോട്ടെന്നേ, ഈ വിഷമം ഒക്കെ മാറും, ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ.

തിരിച്ചു വന്നു ഞങ്ങൾ വീണ്ടും കിടന്നു. അതുശരി, അപ്പോൾ ഹണിമൂണ്‍ ട്രിപ്പ്‌ എന്ന് പറഞ്ഞാൽ ച്ഛർദ്ദിക്കുക, പിന്നെ കഴിച്ചാലായി, കഴിച്ചില്ലെങ്കിലായി, വരിക, കിടക്കുക, ഉറങ്ങുക എന്നതൊക്കെയാണ്. അപ്പോൾ എന്തിനാണ് ഹണിമൂണ്‍ എന്ന് പറയുമ്പോൾ, ഈ മനുഷ്യരായ മനുഷ്യർ ഒക്കെ നാണം കൊള്ളുന്നത്‌?!

പക്ഷെ സത്യം പറയട്ടെ, എന്നെ സംബന്ധിച്ച് അത് ഉർവ്വശീശാപം ഉപകാരമായി എന്ന് പറയുന്നതുപോലെയായി. കാരണം, ലൈംഗികമായി ബന്ധപ്പെടണം എന്ന് ഭാര്യയെങ്ങാനും താല്പര്യം പ്രകടിപ്പിച്ചാൽ, എന്നോട് പിണങ്ങി ചുരുണ്ടു കൂടി ഇരിക്കുന്ന എൻറെ ലിംഗം എന്നെ അവളുടെ മുന്നിൽ നാണം കെടുത്തും. അതുകൊണ്ട് ഞാനും തോണ്ടാനും പിടിക്കാനും ഒന്നും പോയില്ല.

എന്നാലും വായനക്കാർ കല്ലെറിയാൻ വരട്ടെ, ഇനിയും ദിവസങ്ങൾ ഉണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിൽ, ഞങ്ങൾ മനാലിയുടെ തണുപ്പിൽ, ആകാശം മുട്ടെ നില്ക്കുന്ന യൂക്കാലിമരങ്ങൾക്കിടയിലൂടെ നടന്നു.

കൈ കോർത്തൊന്നുമല്ല നടന്നത്. എന്തിന്, അപ്പോഴും അവളുടെ മുഖത്ത് ചിരിയുടെ ഒരു ലാഞ്ചനപോലും ഇല്ലായിരുന്നു. അതെൻറെ നിസ്സംഗ ഭാവം മാറി ഉള്ളിൽ അൽപം ഈർഷ്യയും, വെറുപ്പും ഒക്കെ നിറച്ചിരുന്നു. പക്ഷെ ഞാൻ അതൊന്നും പുറത്തു പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

എല്ലാം കഴിഞ്ഞ് മടങ്ങി, തണുത്ത് വിറങ്ങലിച്ചു, ബ്ലാങ്കറ്റിനടിയിൽ ചുരുളുമ്പോൾ ഇതൊരു ഹണിമൂണ്‍ ട്രിപ്പ്‌ ആണല്ലോ എന്നചിന്ത പെട്ടെന്ന് എൻറെ ഉള്ളിൽ വന്നു.

ഇനിയും ഞാൻ ഒന്ന് ശ്രമിച്ചില്ലെങ്കിൽ, ഞാനൊരു ആണാണോ എന്നവൾ ചിന്തിച്ചാലോ എന്ന് തോന്നിയപ്പോൾ, ഞാൻ മെല്ലെ അവളുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞു, ബ്ലാങ്കറ്റിന് അടിയിലൂടെ അവളുടെ ശരീരത്തേയ്ക്ക് ഒരു കയ്യിട്ടു.

അതിൻറെ പൊരുൾ പിടികിട്ടിയത് മാതിരി, അവൾ ഞാൻ കിടക്കുന്ന ഭാഗത്തേയ്ക്ക് ഒന്ന് തിരിഞ്ഞു.

ഞാൻ പറഞ്ഞില്ലേ പ്രതീക്ഷക്ക് വഴിയുണ്ടെന്ന്. എല്ലാത്തിനും ഒരു ക്ഷമ ഒക്കെ വേണ്ടേ വായനക്കാരെ.

ഏതായാലും ഇത്രയും ആയതല്ലേ, അൽപം കൂടി ക്ഷമിക്ക്. ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരട്ടെ.

(തുടരും)

1 comment: