Monday 4 May 2015

വിവാഹിതർ ആയവരോട് ഒരു ചോദ്യം

വിവാഹിതർ ആയവരോട് ഒരു ചോദ്യം, "നിങ്ങളിൽ എത്രപേർ സ്വന്തം ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അല്ലാതെ, ശരീരം മൊത്തം ഒന്ന് മസ്സാജ് ചെയ്തു കൊടുത്തിട്ടുണ്ട്‌?"

ഭാര്യമാരോടും ഇതേ ചോദ്യം തന്നെ ഉണ്ട്.

ഇത് സ്നേഹത്തിൻറെ പുറത്താണെങ്കിലും  അല്ലെങ്കിലും ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും, ശരീരവഴക്കം കൂടി   ശരീരത്തിന് ഉണർവ്വും ഉന്മേഷവും ലഭിച്ച് കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. അതിനു അൽപം പരിശീലനം നേടിയാലും അതൊരു നഷ്ടമല്ല.

ശരീരം അൽപം എണ്ണയൊക്കെ ഇട്ടു മസ്സാജ് ചെയ്‌താൽ, അതിൽ മയങ്ങി കണ്ണടച്ച് ആസ്വദിച്ച് കിടക്കാത്ത ഒരാളും ഈ ഭൂമിമലയാളത്തിൽ ഇല്ല.

നൂറും ആയിരവും മുടക്കി മസ്സാജ് കേന്ദ്രങ്ങളിൽ പോയി ചെയ്‌താൽ മാത്രമല്ല ഈ സുഖം കിട്ടുക. മാത്രവുമല്ല, ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കും.



അടിക്കുറിപ്പ്: ഞാനിതൊക്കെ ചെയ്തിട്ടും, എനിക്ക് വട്ടാണെന്നും, അതിനു ചികിത്സിക്കണം എന്നുമാണ് ഭാര്യ പറയുന്നത്. ഇനിയിപ്പോൾ, ഇങ്ങനെ മസ്സാജ് ചെയ്തു കൊടുക്കുന്നതുകൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ എനിക്കുത്തരം ഇല്ല കേട്ടോ!!

No comments:

Post a Comment