Sunday 5 June 2016

എൻറെ മകൾ അറിയുവാൻ

ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ നിലവിൽ എൻറെ ഭാര്യ ആണ്. വിവാഹമോചനത്തിന് കൊടുത്ത കേസ് കോടതിയിൽ നിലവിൽ ഉണ്ട്.

കഴിഞ്ഞ തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ, അമ്മ ഉപദ്രവിക്കുന്നു എന്നും, അവൾക്കു പപ്പയുടെ കൂടെ താമസിക്കുവാൻ ആണ് ഇഷ്ടമെന്നും പറഞ്ഞതു പ്രകാരം, ഞാൻ അവളെ, അവളുടെ അമ്മ തന്നിഷ്ടം ജീവിക്കുന്ന വാടക വീട്ടിൽ നിന്നും അവൾക്കായി ഞാൻ പണി കഴിപ്പിച്ച ഭവനത്തിലേയ്ക്ക് കൊണ്ടുവന്നു.

അവൾ ഏറ്റവും സന്തോഷവതിയായിരുന്നു. അവൾ ഇനി ഒരിക്കലും അമ്മയുടെ കൂടെ പോകില്ല എന്നും, വേണമെങ്കിൽ അമ്മയും ഇങ്ങോട്ട് വരട്ടെ എന്നും അവൾ പറഞ്ഞു.

അങ്ങിനെ വളരെക്കാലങ്ങൾക്കു ശേഷം എൻറെ മകളും ഞാനും അതീവ സന്തോഷത്തിൽ ആയിരുന്നു.

അടുത്ത ദിവസം ഞാൻ അവളെ എൻറെ തറവാട്ടിൽ എൻറെ പെങ്ങളുടെ സംരക്ഷണയിൽ ആക്കി, ജോലി സ്ഥലത്തേയ്ക്ക് മടങ്ങി.

ഞാൻ മകളെ തട്ടിക്കൊണ്ടു പോയി എന്ന് അവളുടെ അമ്മ പരാതി കൊടുത്തതിൻ പ്രകാരം, പോലീസുകാർ വീട്ടിൽ വന്നു. അവരോട്, 'ഞാൻ അമ്മയുടെ അടുത്തേയ്ക്ക് പോകുന്നില്ല എന്നും, പപ്പയുടെ കൂടെ അവളുടെ വീട്ടിൽ താമസിക്കാൻ ആണ് ഇഷ്ടം' എന്ന് മകൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ, പോലീസുകാർ അവൾക്ക് ടോഫിയും കൊടുത്തിട്ട്, പെങ്ങളോട് അടുത്ത ദിവസം മകളെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ചെല്ലണം എന്ന് പറഞ്ഞ് മടങ്ങി.

മകൾക്ക് താൽപര്യമില്ല എങ്കിൽ നിർബന്ധപൂർവ്വം മകളെ അവളുടെ അമ്മയുടെ കൂടെ അയക്കില്ല എന്ന് പോലീസുകാർ മകൾക്കും പെങ്ങൾക്കും ഉറപ്പു നൽകിയിരുന്നു.

അടുത്ത ദിവസം പെങ്ങൾ മകളെയും കൂട്ടി സ്റ്റേഷനിൽ ചെന്നു. അവിടെ അവളുടെ അമ്മയും ഉണ്ടായിരുന്നു.

മകളെ കണ്ടതും, അവളെ ബലമായി പിടിച്ചുവലിച്ച് അവിടെ നിന്നും പോകാൻ  അവളുടെ അമ്മ ഒരുങ്ങിയപ്പോൾ, ചെറുപുഴ പട്ടണം മുഴുവൻ കേൾക്കും വിധം എൻറെ മകൾ നിലവിളിച്ചു. അത് പോലീസുകാരുടെയും കണ്ണുകൾ ഈറനണിയിക്കാൻ ഇടയാക്കി.

ഇപ്പോൾ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്ന നിങ്ങളാണ് അവളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതെന്നതെന്നും, തിരിച്ചു സ്റ്റേഷനിൽ വരുവാനും അവളുടെ അമ്മയോട് ആവശ്യപ്പെട്ടു.

പിന്നെ മകളെ അങ്കമാലിയിൽ ഉള്ള അവളുടെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയിട്ട് രണ്ടു ദിവസത്തിനുള്ളിൽ തിരികെ കൊണ്ട് വീട്ടിൽ ആക്കാം എന്നും പറഞ്ഞപ്പോൾ മകൾ ആ സ്ത്രീയോടൊപ്പം പോകാൻ തയ്യാറായി.

അങ്ങിനെ ചെയ്യുമെന്നു പോലീസും മകൾക്ക് ഉറപ്പു കൊടുത്തിരുന്നു.

അങ്ങിനെ അമ്മ ചെയ്തില്ലെങ്കിൽ, ഞാൻ കരഞ്ഞു ബഹളം ഉണ്ടാക്കുമെന്ന് എൻറെ പൊന്നുമകൾ പെങ്ങൾക്ക് ഉറപ്പും കൊടുത്തിട്ടാണ് പോയത്.

ഏഴു വയസ്സേ ഉള്ളെങ്കിലും, എൻറെ മകൾ വളർന്നിരിക്കുന്നു. പക്ഷെ, എന്നെ വിഷമിപ്പിക്കുന്നത്, എൻറെ മകൾ അങ്ങിനെ വാശി പിടിച്ചു കരയുമ്പോൾ, അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ അവളെ കൂടുതൽ ഉപദ്രവിക്കുമോ എന്നതാണ്.

അന്ന് മകൾ പോയതാണ്. ഇപ്പോൾ ഒരു മാസത്തോളം ആയി. ഇതുവരെയും മകളെ കാണുവാനോ, അവളോട്‌ സംസാരിക്കുവാനോ എനിക്കായിട്ടില്ല.

പറഞ്ഞതിന് വിരുദ്ധമായി, മകൾ എത്താതിരുന്നപ്പോൾ എൻറെ പെങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി. ഈ വിഷയവുമായി അങ്ങോട്ട്‌ ചെല്ലരുതെന്ന് പറഞ്ഞ് അവളെ തിരിച്ചയച്ചു. അങ്ങിനെ ചെയ്യുമ്പോഴും, ഞാൻ സ്റ്റേഷനിൽ ചെന്നപ്പോൾ, കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ എന്നെ വിരട്ടാനും ശ്രമിച്ചപ്പോൾ, പോലീസിനു എന്തൊരു ശൌര്യം ആയിരുന്നു.

സ്റ്റേഷനിൽ വരുന്ന കുറ്റവാളികൾ എന്ന് തോന്നുന്നവരെ പോലീസ് വിരട്ടുന്നതിന് സത്യം തെളിയിക്കാൻ ഉള്ള ഒരു വഴിയെന്ന നിലയിൽ ശരിവയ്ക്കാം. പക്ഷെ സ്വന്തം മകളുടെ സുരക്ഷയെപ്രതി വിഷമിച്ചു ചെല്ലുന്ന ഒരു പിതാവിനെ എന്തിനെന്നറിയാതെ വിരട്ടുന്നത്, അതും അതേ മകളുടെ സാന്നിദ്ധ്യത്തിൽ പോലും, എന്തിനെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

പക്ഷെ, ഒരു ഏഴു വയസ്സുകാരി പെൺകുട്ടിയോട് യാതൊരു ഉളുപ്പും ഇല്ലാതെ നുണ പറയുകയും, കൊടുത്ത വാക്ക് പോലും പാലിക്കാൻ ശ്രമിക്കുക പോലും ചെയ്യാതിരിക്കുകയും ചെയ്യുന്ന പോലീസിനെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല.

വലിയ തുടയും മുലകളും ഉള്ള ഒരു കുടിലയായ സ്ത്രീ ചെന്നപ്പോൾ ഉണർന്നു പ്രവർത്തിച്ച അവർ, ഏഴു വയസ്സേ ഉള്ളുവെങ്കിലും എൻറെ മകളും ഒരു പെണ്ണാണ് എന്ന് പോലും ചിന്തിച്ചില്ല.

ഇപ്പോൾ ഞാൻ അറിഞ്ഞത്, ആ സ്ത്രീ ചെറുപുഴ ഉള്ള താമസം നിർത്തി സാധനങ്ങൾ എല്ലാം എടുത്തു അങ്കമാലിക്ക് പോയി എന്നാണ്.

അങ്കമാലിയിൽ എവിടെ എന്നെനിക്കറിയില്ല. ഞാൻ നിരന്തരം മകളോട് ഒന്ന് സംസാരിക്കുവാൻ എങ്കിലും ശ്രമിച്ചിട്ടും ആ സ്ത്രീ ഫോൺ എടുക്കുന്നില്ല.

ഞാൻ മകളെയും അന്വേഷിച്ചു കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഭാഗത്ത്‌ ചെമ്പനോട എന്ന സ്ഥലത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നു.

അവരും അവൾ അങ്കമാലിയിൽ ഉണ്ടെന്നല്ലാതെ എവിടെ എന്ന് പറയാൻ തയ്യാറായില്ല.

ഒരു പിതാവിൻറെയും, നല്ലവനായ ആ പിതാവിൻറെ സ്നേഹം ആഗ്രഹിക്കുന്ന മകളുടെയും വിഷമം മനസ്സിലാക്കാൻ കഴിയാത്ത കുഴിമാടങ്ങൾ.

ഇതു വായിക്കുന്ന വായനക്കാരിൽ ആർക്കെങ്കിലും എന്നെയൊന്നു സഹായിക്കാമോ?

എൻറെ മകളെ അങ്കമാലിയിലുള്ള ഏതോ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ ചേർത്തിട്ടുണ്ട്. 'സഞ്ജന സെബാസ്റ്റ്യൻ' എന്നാണ് പേര് (അവളുടെ അമ്മയുടെ പേര് ഷെല്ലമോൾ എന്നാണ്). എന്നിൽ നിന്നും എൻറെ മകളെ അകറ്റാൻ അവളുടെ അമ്മ കണ്ട വഴിയാണത്.

അങ്കമാലിയിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിൽ ഈ പോസ്റ്റ്‌ ഷെയർ ചെയ്ത്, ഇതോടൊപ്പം ചേർക്കുന്ന ഫോട്ടോയിൽ കാണുന്ന എൻറെ മകളെ അവിടെ ഏതെങ്കിലും സ്കൂളിൽ ചേർത്തിട്ടുണ്ടോ എന്ന് അന്വേഷിക്കാമോ?

അവളുടെ ശബ്ദം കേൾക്കുന്നതിലൂടെ അവൾ ജീവിച്ചിരിപ്പുണ്ടെന്നും, വിഷമാവസ്ഥയിൽ അല്ലെന്നും അറിഞ്ഞാൽ എൻറെ അസ്വസ്ഥതയ്ക്ക് അൽപം എങ്കിലും ശമനം ഉണ്ടാകുവാൻ അത് സഹായിക്കും.

അവൾ താമസ്സിക്കുന്ന അവളുടെ ചേച്ചിയുടെ പേര് ബോനമ്മ എന്നും, അവരുടെ ഭർത്താവിൻറെ പേര് പൗലോസ്‌ എന്നും ആണ്.

ഇവരെല്ലാം പ്രായമായ എൻറെ അപ്പൻ മരിക്കുവാനും, ഇവളുടെ ഒരു ചേച്ചിയുടെ ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്തതുപോലെ, ഭ്രാന്തൻ എന്ന് പലവുരു വിളിച്ച് ഞാനും ആത്മഹത്യ ചെയ്യാൻ ഉള്ള സാഹചര്യം ഒരുക്കുകയാണാ സ്ത്രീയും കൂട്ടരും.

ആത്മഹത്യയെക്കുറിച്ചല്ല മറിച്ച് മകൾക്ക് നൽകണം എന്ന് ഞാൻ ആഗ്രഹിക്കുന്ന നല്ല ഭാവിക്ക് വേണ്ടി എന്ത് ചെയ്യാം എന്നാണ് ഞാൻ ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല.

എൻറെ പൊന്നുമകളെ, നിന്നെക്കുറിച്ച് ഏറ്റവും നല്ല പദ്ധതികൾ ആണെനിക്കുള്ളത്. പക്ഷെ, ഞാൻ എത്ര ശ്രമിച്ചിട്ടും ചുറ്റുമുള്ളവർ തീർത്ത വേലിക്കെട്ടുകൾ ഇല്ലാതാക്കുവാൻ എനിക്കാവുന്നില്ല. നീയും ആഗ്രഹിക്കുന്നുവെങ്കിലും, നിൻറെ അമ്മയുടെ കരുത്തിനെ പ്രതിരോധിക്കാനുള്ള ബലം നിൻറെ കൈകൾക്കും ആയിട്ടില്ല.

ഞാൻ നിരന്തരം ശ്രമിക്കുന്നുണ്ട്, എന്നിട്ടും അതിൻറെ ഫലം നിൻറെ അടുത്തുവരെ എത്തുന്നില്ല. എന്നോട് ക്ഷമിക്കുക.

എങ്കിലും ഞാൻ ഉറപ്പു തരുന്നു, ഞാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. നിന്നെ ഒരുനാളും ഞാൻ കൈ വിടില്ല, ഉപെക്ഷിക്കുകയുമില്ല.

Sanjana Sebastian