Sunday 3 May 2015

എൻറെ മകൾ എൻറെ ആരാ?

എൻറെ 7 വയസ്സായ മകൾക്ക് ഞാൻ കഴിഞ്ഞേ മറ്റാരും ഉള്ളൂ. എന്നാലും ഈ കഴിഞ്ഞ കുറച്ചു കാലയളവിൽ അവൾ എന്നിൽ വലിയൊരു കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.

അവൾ പറഞ്ഞ വാക്കുകൾ അതേപടി ഞാൻ ഇവിടെ പകർത്തുന്നു, "പപ്പാ, പപ്പാ പള്ളിയിൽ പോകുന്നില്ല, ഈശോയെ സ്നേഹിക്കുന്നില്ല. അതുകൊണ്ടാ, ഒരു കുഞ്ഞുവാവ ഉണ്ടാകാത്തത്. ഈശോയെ സ്നേഹിക്കണം, അല്ലെങ്കിൽ പപ്പാ ചീത്തയാ."

അവൾ പറഞ്ഞതിൽ മഹാഭാരതവും, രാമായണവും എല്ലാം ഉണ്ട്. അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും എഴുതുന്നില്ല. ഒരു ചിത്രം മാത്രം ഇതോടൊപ്പം ചേർക്കുന്നു.

അല്ല ഈ വൃത്തികെട്ട മതക്കാരോട് ഞാൻ ഒന്ന് ചോദിക്കട്ടെ, "എൻറെ മകൾ എൻറെ ആരാ? ആരുമല്ലേ, അതുകൊണ്ടാണോ നിങ്ങൾ അവളെ വളർത്തുന്നത്?"

അവളെ ഇപ്പോൾ തന്നെ അന്ധയാക്കിയതിലും, എന്നെ ഭ്രാന്താശുപത്രിയുടെ സെല്ലിൽ അടച്ചതിലും എൻറെ വിവരം കെട്ട ഭാര്യയെക്കാൾ പങ്ക് പള്ളിക്കും, പട്ടക്കാരനും ഉണ്ട്.

ഞാൻ എൻറെ മകളെ തിരുത്താൻ നിന്നില്ല, കാരണം വെറും 7 വയസ്സ് മാത്രം പ്രായമുള്ള അവളിൽ കൻഫ്യൂഷൻ വളർത്താനേ അതുപകരിക്കൂ. പക്ഷെ, നിങ്ങൾ എൻറെ യുദ്ധം കാണാൻ പോകുന്നതേയുള്ളൂ.


No comments:

Post a Comment