Wednesday 6 May 2015

സ്ത്രീകൾ കപടനാട്യക്കാർ

എൻറെ കുടുംബം അബുദാബിയിൽ പത്തു ദിവസത്തെ സന്ദർശനത്തിനു വന്ന് 6-7 ദിവസം കഴിഞ്ഞു ഒരു ദിവസം ഞങ്ങൾ മറീന മാളിൽ പോകാൻ തീരുമാനിച്ചു.

മകളും ഞാനും പോകാൻ ഒരുങ്ങി നിൽക്കുകയാണ്. ഭാര്യ കട്ടിലിൽ മുഖവും വീർപ്പിച്ച് കിടക്കുകയാണ്.

അങ്ങിനെ മുഖം വീർപ്പിക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ദിവസങ്ങൾ ആണ് കടന്നു പോയത്.

ദുബായിൽ പോയി, ആവശ്യത്തിനു ഷോപ്പിംഗ്‌ നടത്തി. പുതിയൊരു മലയാളം സിനിമ കണ്ടു, ഏറ്റവും രുചികരമായ ഭക്ഷണം, ഏതൊരു യൂറോപ്യൻ രാജ്യങ്ങളോടും കിടപിടിക്കുന്ന സുഖസൌകര്യങ്ങൾ.

ഇതിനെല്ലാമുപരി, ഞങ്ങളുടെ ജീവിതത്തിൽ ഉള്ള ഒരുതരത്തിലുള്ള സ്വരചേർച്ച ഇല്ലായ്മയെക്കുറിച്ചും സംസാരിക്കുകയോ സൂചിപ്പിക്കുകയോ പോലും ചെയ്തിട്ടില്ല. അതൊന്നും സംസാരിക്കരുതെന്ന് ഞാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു.

ഒരുതവണ സംസാരത്തിനിടയിൽ, തിരിച്ചു നാട്ടിൽ എത്തിയാൽ വാടക വീട് വിട്ട് സ്വന്തം വീട്ടിൽ പോയി അപ്പനെയും നോക്കി നിൽക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്ന് സൂചിപ്പിക്കുകയും, അത് സാധ്യമല്ലെന്ന് അവൾ പറഞ്ഞതോടെ, ആ സംസാരം അവിടെ നിർത്തുകയും ചെയ്തിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഒരു ശരാശരി കുടുംബത്തിനു പലപ്പോഴും സ്വപ്നം മാത്രം കാണാൻ പറ്റുന്ന ദിവസങ്ങൾ ആണ് കടന്നു പോയത്.

പിന്നെ എന്തിനാണ് ഭാര്യ പിണങ്ങി കിടക്കുന്നത്.

എനിക്കൊരു പിടുത്തവും കിട്ടിയില്ല, അതുകൊണ്ട് തന്നെ, നല്ലൊരു യാത്രക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ, അവൾ ഒരുതരം കുട്ടികളെക്കാൾ കഷ്ടമായി പെരുമാറുന്നത് കണ്ടപ്പോൾ, എനിക്ക് ദേഷ്യം വന്നിരുന്നു.

എന്നിട്ടും, വളരെ ശാന്തമായാണ് ഞാൻ കാര്യം തിരക്കിയത്. അതിനവൾ പറഞ്ഞ മറുപടി എൻറെ അമർഷം കൂട്ടി.

"കാരണം ഒന്നുമില്ല, ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വാ" അതും പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു.

എൻറെ ദേഷ്യം എൻറെ നിയന്ത്രണത്തിന് മുകളിൽ എത്തി. ഇത്തവണ ഞാൻ അല്പം കടുത്തതാണ് സംസാരിച്ചത്.

"നീ ചെയ്യുന്നത് ശരിയല്ല. മാളു പോകാൻ തയ്യാറായി ഉല്ലാസവതിയായി നിൽക്കുകയാണ്. അവളുടെ സന്തോഷത്തിന് നീ എന്തിനാണ് തടസ്സം നില്ക്കുന്നത്? ഇതുവരെ നിനക്ക് ഇഷ്ടപെടാത്ത എന്തുകാര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്?"

"നിങ്ങൾക്ക് മകളോട് മാത്രമേ സ്നേഹമുള്ളൂ. എന്നോട് അല്പം പോലും സ്നേഹമില്ല" അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ, ഭ്രാന്താശുപത്രിയുടെ സെല്ലിൽ എന്നെ, അവളുടെ ആർത്തവത്തിൻറെ കള്ളക്കഥ മെനഞ്ഞു,  പൂട്ടിയിട്ടു, എനിക്ക് വട്ടില്ലെന്നു ഡോക്ടർ പറഞ്ഞിട്ട് പോലും, ഉണ്ട് ചികിൽസിച്ചേ മതിയാകൂ എന്ന് ഒരു ഭ്രാന്തിയെപ്പോലെ അവൾ പറഞ്ഞ കാര്യങ്ങൾ മിന്നിമറഞ്ഞു. അതുപോലെ പലതും.

എന്നിട്ടും, ഞാൻ സംയമനം പാലിച്ചു. പിന്നെ പോകേണ്ടതുകൊണ്ട്, ഇത്രയും പറഞ്ഞു.

"ഞാൻ എത്ര ആലോചിച്ചിട്ടും, നിനക്ക് ഇപ്പോൾ ഇഷ്ടക്കേട് തോന്നേണ്ട ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. മാത്രവുമല്ല, നമ്മുടെ ഇടയിൽ സ്വരച്ചേർച്ച ഉണ്ട്. അത് നിനക്കും എനിക്കും അറിയാം. പക്ഷെ അതും പറഞ്ഞു, മാളുവിൻറെ സന്തോഷം എന്തിനാണ് ഇല്ലാതാക്കുന്നത്? നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, മാളുവിൻറെ സന്തോഷം കണക്കിലെടുത്ത് തയ്യാറായി വാ"

ഇത്രയും പറഞ്ഞിട്ട്, അവൾ ഒരു തീരുമാനം എടുക്കട്ടെ എന്ന് കരുതി, ഞാൻ മാളുവിനോടൊപ്പം ടാബിലുള്ള ഒരു ഗയിമിൽ ഏർപ്പെട്ടു.

ഏതായാലും, അല്പം കഴിഞ്ഞപ്പോൾ അവൾ ഒരുങ്ങി, ഞങ്ങൾ മറീനമാളിൽ പോയി. അവിടെ കുട്ടികൾക്കായുള്ള വണ്ടർവേൾഡിൽ പോയി കുറെ സമയം ചെലവഴിച്ചു. മാളു വളരെ സന്തോഷവതിയായിരുന്നു.

തിരിച്ചുവന്ന് ഉച്ചഭക്ഷണവും കഴിച്ചു കിടക്കുമ്പോൾ, അവൾ എന്തുകൊണ്ടാണ് ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു. അങ്ങിനെ തോന്നേണ്ട ഒരു സാഹചര്യവും ഞാൻ ഉണ്ടാക്കിയിട്ടില്ല.

പിന്നെയും ആലോചിച്ചപ്പോൾ ആണ് ഒരു കാര്യം ഓർമ്മയിൽ വന്നത്.

എല്ലാ സൌകര്യവും ഉണ്ടെങ്കിലും ഞങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. ഞാൻ അതിനു ശ്രമിക്കാതിരുന്നതിനു കാരണം ഉണ്ടുതാനും.

എനിക്ക് വട്ടാണെന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുന്ന അവളുടെ അടുത്ത് ഈ ആവശ്യവുമായി ചെന്നാൽ അതൊരു ബഹളത്തിനു കാരണം ആകുമോ എന്ന ബലമായ സംശയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. മാത്രവുമല്ല, ആർത്തവ കള്ളക്കഥ ഉണ്ടാക്കി, എന്നെ ഭ്രാന്താശുപത്രിയുടെ സെല്ലിൽ അടച്ച അവളുമായി ബന്ധപ്പെടുന്നതിൽ ഒരുതരം വെറുപ്പ്‌ എന്നിലുണ്ടായിരുന്നു.

ഇതൊക്കെ ആണെങ്കിലും, അങ്ങിനെ ഒരു ലൈംഗിക ബന്ധം അവളുടെ ആവശ്യം ആണെങ്കിലോ? പ്രത്യേകിച്ചും, നല്ല ഭക്ഷണവും, ഫലവർഗ്ഗങ്ങളും ഒക്കെ കഴിച്ച് നല്ല ആരോഗ്യവതി ആയിരിക്കുമ്പോൾ.

അതല്ലാതെ മറ്റൊരു കാരണവും ഞാൻ കണ്ടില്ല. അതിനാൽ മകൾ ഉറങ്ങി കഴിഞ്ഞപ്പോൾ, ഞാൻ അവളുടെ അടുത്തേയ്ക്ക് മാറി കിടന്നു, അവളെ കെട്ടിപ്പിടിച്ചു.

അവളുടെ പ്രതികരണം ഞാൻ വിചാരിച്ചതിലും മുകളിൽ ആയിരുന്നു. നിമിഷനേരം കൊണ്ട് അവൾ എന്നെ വരിഞ്ഞു മുറുക്കി.

അന്ന് ഞങ്ങൾ രണ്ടു തവണ ബന്ധപ്പെട്ടു. അതിലെ പരമമായ സുഖത്തിൻറെ ലഹരിയിൽ ആയിരിക്കണം, വളരെക്കാലത്തിനു ശേഷം അവൾ എന്നെ സിബിച്ചേട്ടൻ എന്നു വിളിച്ചു.

അതിനുശേഷം രണ്ടുദിവസങ്ങൾ കൂടി ഞങ്ങൾ ബന്ധപ്പെട്ടു. അവൾ അതെത്രമാത്രം ആസ്വദിച്ചു എന്നത്, പിന്നീടെടുത്ത ഫോട്ടോകളിൽ അവളുടെ മുഖത്ത് കാണുന്ന പ്രസരിപ്പിൽനിന്നും വ്യക്തമാകും. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കുക.

അങ്ങിനെ ആദ്യം ബന്ധപ്പെട്ടതിൻറെ പിറ്റേന്ന്, അവൾ എന്നെ നിലത്തു പിടിച്ചിരുത്തി, കട്ടിലിൽ ഇരുന്ന് മുഖം ക്രീം ഒക്കെ പുരട്ടി ഫേഷ്യൽ ചെയ്തു, തലയിൽ എണ്ണയിട്ട് മസ്സാജ് ചെയ്തു. പലതവണ പലരെക്കൊണ്ടും ഞാൻ മസ്സാജ് ചെയ്യിപ്പിച്ചിട്ടുള്ളതിനാൽ അവൾ ചെയ്തത് ഒരുതരം ആക്രമണം ആയാണ് എനിക്ക് തോന്നിയത്. എന്നാലും ഞാൻ നിശബ്ദം അവിടെ ഇരുന്ന് കൊടുത്തു.

രണ്ടാം ദിവസവും അവൾ അത് ആവർത്തിച്ചു. പിന്നെ അവൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു ചിന്താവിഷയം ആണ്. അതിതാണ്.

"ഞാൻ ഒന്ന് മസ്സാജ് ചെയ്തപ്പോൾ മുഖം ഒക്കെ അങ്ങ് തുടുത്തു. മസ്സാജ് ചെയ്തതിനു രണ്ടായിരം രൂപ തന്നേക്കണം."

അപ്പോൾ അതാണ്‌ കാര്യം. ഫേഷ്യലും മസ്സാജും ചെയ്യുന്നതിൽ അവൾക്കുള്ള പ്രാവീണ്യം എന്നെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. മാത്രവുമല്ല, അവൾ നടത്തിക്കൊണ്ടിരുന്ന ബ്യൂട്ടി പാർലറിൽ ഒരീച്ചപോലും പോകാത്തതിൻറെ കാരണവും ഇതിൽ നിന്നും വെളിവായി.

പക്ഷെ ഇതൊന്നും എന്നെ അത്ഭുതപ്പെടുത്തിയില്ല, കാരണം അവളെ ഞാനെന്നേ മനസ്സിലാക്കി കഴിഞ്ഞിരുന്നു..

എന്നുവരികിലും, അവൾ അതീവസന്തോഷവതി ആയി കാണപ്പെട്ടതിനാലും അതിനുള്ള കാരണക്കാരൻ ഞാൻ ആയതിനാലും, ഇതൊരു നല്ല അവസരം ആണെന്ന് കരുതി, വീട്ടിൽ പോയി നിൽക്കുന്ന വിഷയം ഞാൻ ഒരിക്കൽ കൂടി എടുത്തിട്ടു. പക്ഷെ, വീട്ടിൽ പോയി നില്ക്കാനും, അപ്പനെ നോക്കാനും പറ്റില്ല എന്ന മറുപടി തന്നെയാണ് ഇത്തവണയും ഉണ്ടായത്.

ഞാൻ കൂടുതൽ ഒന്നും പറയാതെ, ആ വിഷയം അവിടെ നിർത്തി.

പിന്നെയാണ്, അവൾ അഭിപ്രായപ്പെട്ടത്. അബുദാബിയിൽ ബ്യൂടീഷൻമാർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടത്രേ. അവൾ എന്നോടൊപ്പം അവിടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന സൂചനയായിരുന്നു അതിൽ.

അപ്പോൾ അതാണ്‌ കാര്യം. നല്ല സുഖസൌകര്യങ്ങളിൽ, അവളെ ഒക്കത്തെടുത്ത്‌, വേണ്ടപ്പോൾ കളിച്ചുകൊടുത്തു സുഖിപ്പിച്ചു നടത്തിയാൽ, എനിക്ക് വട്ടില്ലെന്നു മാത്രമല്ല, അവൾ എന്നോടൊപ്പം എത്രവേണമെങ്കിലും ജീവിക്കും.

അതേസമയം, ജീവിതത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നിറവേറ്റുന്നതിനെക്കുറിച്ച് പറയുമ്പോൾ എനിക്കും എൻറെ കുടുംബത്തുള്ളവർക്കും, എന്തിനു എൻറെ മകൾക്ക് പോലും വട്ടാണ്.

സന്തോഷകരമായ പത്തു ദിവസങ്ങൾ കഴിഞ്ഞു നാട്ടിൽ എത്തിയ അവളോട്‌ എല്ലാവരുടെയും നന്മയെ കരുതി, എൻറെ വാക്കുകളെ കേട്ട് വീട്ടിൽ പോയി നിന്ന് അപ്പനെ നോക്കാൻ പറഞ്ഞപ്പോൾ, അവൾ അവളുടെ അമ്മേടങ്ങത്തെ പഠിത്തം വീണ്ടും കാണിക്കുന്നു.

എന്നെ വട്ടിനു ചികിത്സിക്കണമത്രേ! എൻറെ അപ്പൻ കൊള്ളില്ലത്രേ! അവൾ ചെയ്യേണ്ട കാര്യങ്ങൾ ഏറ്റെടുത്തു അപ്പനെയും നോക്കി കഷ്ടപ്പെടുന്ന എൻറെ പെങ്ങൾമാർക്കും വട്ടാണത്രേ!

മാത്രവുമല്ല, സിബിച്ചേട്ടൻ വീണ്ടും വെറും സിബിയായി.

തേവിടിശ്ശിയെ ഒക്കത്തെടുത്ത്‌ അബുദാബിയിൽ കൊണ്ടുവന്ന് ഞാൻ തരുവാടാം.

ഈ പെണ്ണുങ്ങൾ ഇതുപോലെ കപടനാട്യക്കാർ ആയതെങ്ങിനെയാണ്?

എനിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടെന്നു ഭർത്താവിനോട് പോലും തുറന്നുപറയാതെ, ഭർത്താവ് മുൻകൈ എടുത്തു കളിക്കുമ്പോൾ, എനിക്ക് സുഖം സഹിക്കാൻ വയ്യേ എന്നു നിലവിളിക്കുകയും, പിന്നെ ഇതെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ, ഇതൊക്കെ എൻറെ ആവശ്യമല്ല ആണുങ്ങളുടെ ആവശ്യമാണെന്ന് പറയുകയും ചെയ്യുന്ന ശവങ്ങൾ.

വിവാഹമോചനത്തിൽനിന്നും ഇനി പിന്നോട്ടില്ല. എൻറെ അഭിഭാഷകൻ അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

മമ്മിയെ എനിക്ക് പേടിയാണെന്നും, വല്ലാതെ ഉപദ്രവിക്കുമെന്നും അതുകൊണ്ട് ഞാൻ പപ്പയെ വിട്ടുപോകില്ല എന്നും എൻറെ തോളിൽ കിടന്നു നിലവിളിച്ചു പറഞ്ഞ മകളെയും എനിക്ക് രക്ഷിക്കണം. അതിനു ആദ്യം വിവാഹമോചനം നേടണം.

എൻറെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നങ്ങളും നിരന്തരപരിശ്രമവും  തകരാൻ ഞാൻ സമ്മതിക്കില്ല. ഞാൻ സ്വപ്നം കാണുന്ന ഒരു കുടുംബജീവിതം ഉണ്ടാവാൻ ഇനിയും സമയമുണ്ട്. അതിനാദ്യം അതിനു തടസ്സം നിൽക്കുന്നവരെ അവരുടെ വഴിക്ക് വിടുക എന്നതാണ്.

വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടതിനാലും, എനിക്ക് പ്രായം കൂടിവരുന്നതിനാലും, ബഹുദൂരം പോകാൻ ഉള്ളതിനാലും, ഇനിയെല്ലാം അതിവേഗം ആയിരിക്കണം.

ഞാൻ ശുഭാപ്തി വിശ്വാസിയാണ്, എനിക്കതിനു സാധിക്കും.  




2 comments:

  1. അല്ല, ഇത് വെറും കഥയാണല്ലോ അല്ലെ?

    ReplyDelete
  2. ഞാന്‍ സിബിയെ ചീത്ത പറയുന്നില്ല. താങ്കള്‍ ബ്ലോഗില്‍ എഴുതിയതില്‍ നിന്നു മനസ്സിലാവുന്നത് ഇതാണ്:
    1- താങ്കള്‍ക്കും ഭാര്യക്കും സാമാന്യം മെച്ചപ്പെട്ട ജോലിയുണ്ട്.
    2- ഭാര്യക്ക് താങ്കളെ ഇഷ്ടമാണ്. എന്നാല്‍ താങ്കളുടെ വീട്ടില്‍ പോയി താങ്കളുടെ അപ്പനെയും അമ്മയെയും ശുശ്രൂഷിച്ചു കാലംകഴിക്കാന്‍ ഇഷ്ടമില്ല.
    3- ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
    4- സെക്‌സില്‍ താങ്കള്‍ പരാജിതനല്ല; പക്ഷേ അത് യാന്ത്രികമായാണ് ചെയ്യുന്നത്. ഭാര്യയെ കെട്ടിപ്പിടിച്ചതും സെക്‌സിയതും മറ്റുമായി കഥയില്‍ പറഞ്ഞവ ഇതാണ് കാണിക്കുന്നത്.
    5- ഇതിനൊരു ന്യായം താങ്കളുടെ ഭാഗത്തുണ്ട്. ഭാര്യ സെല്‍ഫിഷാണ്. അതുകൊണ്ടാണ് താങ്കള്‍ക്കു വട്ടുണ്ടെന്നു പറഞ്ഞ് ഭ്രാന്താശുപത്രിയില്‍ ആക്കിയത്.
    6- സത്യത്തില്‍ താങ്കള്‍ക്കു വട്ടുണ്ടോ? ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞെങ്കിലും ചില നേരത്ത് ആ ഒരവസ്ഥ വന്നുപെട്ടിട്ടുണ്ടോ എന്ന് ചിന്തിക്കണം.
    7- ഇഷ്ടമുള്ളത് കിട്ടാതാവുമ്പോള്‍ മുഖംവീര്‍പ്പിക്കുക, നിസ്സഹകരണം പ്രഖ്യാപിക്കുക- ഇവ സ്ത്രീകളുടെ പൊതുവായ സ്വഭാവമാണ്. അത് സ്വാതന്ത്ര്യമോ സ്‌നേഹമോ സെക്‌സോ എന്തായാലും ശരി.
    8- അപ്പനുമമ്മയും പ്രധാനമാണ്. ഭാര്യ അവരെ പരിചരിക്കണമെന്ന് ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കും. എന്നാല്‍ എന്തുകൊണ്ട് ഭാര്യ അതിനു തയ്യാറാവുന്നില്ല. ഒരു കൗണ്‍സിലിങിലൂടെ ഇതു ശരിയാക്കിയെടുക്കാം എന്നു തോന്നുന്നു. ഭാര്യയുടെ മനോഭാവം മാറ്റുകയാണ് പ്രധാനം.
    9- മകള്‍ക്ക് അമ്മയെ ഇപ്പോള്‍ ഇഷ്ടമല്ലായിരിക്കാം. എന്നാല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവള്‍ക്ക് അമ്മയെ കൂടിയേ തീരൂ. അതിനാല്‍ അവളുടെ ഭാവി നിസ്സാരമായി കാണരുത്.
    10- സെക്‌സിനു താല്‍പര്യമുണ്ടെന്നു പറയാന്‍ ഏതു ബോള്‍ഡായ ഭാര്യക്കും നാണം കാണും. ഇത് പ്രകൃത്യാ ഉള്ളതാണ്. ലജ്ജ ഒരു നല്ല ഗുണം തന്നെയാണ്. പരസ്പരം സ്‌നേഹിച്ച് അടുത്തെങ്കിലേ ഇക്കാര്യത്തില്‍ അകല്‍ച്ച കുറയൂ.
    11- മകളോടാണ് സ്‌നേഹം, തന്നോടില്ല എന്നത് മിക്ക സ്ത്രീകള്‍ക്കും തോന്നുന്നതാണ്. വിവാഹം കഴിച്ചയുടനെ തന്നോടുള്ള സ്‌നേഹം കുഞ്ഞുണ്ടാവുന്നതോടെ അങ്ങോട്ട് പോകുന്നു. സത്യത്തില്‍ ഭാര്യയോട് സ്‌നേഹം കുറയുന്നതല്ല, അത് പ്രകടിപ്പിക്കാന്‍ ഭര്‍ത്താവിന് സമയം കിട്ടുന്നില്ല. അതാണ് ശരി. എങ്കിലും ഭാര്യയെ സ്‌നേഹിക്കണം. സ്‌നേഹം പ്രകടിപ്പിക്കുകയും വേണം. മകള്‍ക്ക് ഐസ്‌ക്രീം വാങ്ങുമ്പോള്‍ ഒന്നു ഭാര്യക്കും വാങ്ങുക. ഇങ്ങനെ ഇത് പരിഹരിക്കാനാവും. ഇല്ലെങ്കില്‍ കൗണ്‍സിലിങിലൂടെ പരിഹരിക്കാം.
    12- സിബിച്ചേട്ടന്‍ എന്ന വിളി താങ്കള്‍ കൊതിക്കുന്നു. ആ വിളി വെറും സിബിയാവുമ്പോള്‍ വരുന്ന മാറ്റം വലുതാണ്. ഇക്കാര്യം ഭാര്യയെ ബോധ്യപ്പെടുത്താന്‍ ഒരു സൈക്കാട്രിസ്റ്റിന്റെയോ അടുത്ത സൗഹൃദമുള്ള ഒരു സ്ത്രീയുടെയോ സഹായം വേണ്ടിവരും.
    13- പിന്നെ വട്ട് എന്നത് നാം ഓരോരുത്തര്‍ക്കും ഇത്തിരിയൊക്കെ കാണും. അത് പ്രശ്‌നമുള്ളതല്ല. സ്വയം അംഗീകരിക്കാവുന്നതേയുള്ളൂ. താങ്കളുടെ കാര്യത്തില്‍ കഴിവുള്ള ഒരു മനശ്ശാസ്ത്രജ്ഞനെ കാണുക പ്രധാനമാണ്. ഭാര്യയെയും അദ്ദേഹത്തെ കാണിക്കുക. ഇവിടെ എഴുതിയതെല്ലാം അയാളോട് പറയണം. ചിലപ്പോള്‍ ഭാര്യയെ ഹിപ്‌നോട്ടൈസ് ചെയ്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടിയും വന്നേക്കും.
    14- ഇതെല്ലാം ചെയ്തിട്ടും ശരിയാവില്ലെങ്കില്‍ മാത്രമേ പിരിയുന്ന കാര്യം ചിന്തിക്കേണ്ടതുള്ളൂ. കാരണം, ഒരു ചെടിയില്‍നിന്ന് ഒരു പുഷ്പത്തെ ഇറുത്തെടുക്കുക എളുപ്പമാണ്. അത് തിരികെ അവിടെ സ്ഥാപിക്കുക സാധ്യമല്ല.
    - താങ്കള്‍ ഒരു സഹോദരന്റെ/സുഹൃത്തിന്റെ കുറിപ്പായി കരുതി ദയവായി ഇതു വായിക്കുക. FBയിലെ കമന്റുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാതെ അതില്‍ വല്ല കാര്യവുമുണ്ടോ എന്നു നോക്കുക. അല്ലാത്തവ ignore ചെയ്യുക. ഇതൊന്നും ഉപദേശമല്ല. സ്‌നേഹപൂര്‍ണമുള്ള ഏതാനും വാക്കുകള്‍. അത്രയേ ഉള്ളൂ....
    .....

    ReplyDelete