Sunday 28 June 2015

ഭഗശിശ്നിക മുറിച്ചു മാറ്റപ്പെട്ട രഞ്ജിനി ഹരിദാസും സാറാ ജോസഫും പിന്നെ നിങ്ങളും

ബന്ധപ്പെടുമ്പോൾ എങ്കിലും ആഭരണം ഊരി വെക്കണം എന്നു പറഞ്ഞപ്പോഴും, മകളുടെ കാതു കുത്തരുതെന്നു പറഞ്ഞപ്പോഴും അതു സ്ത്രീകളുടെ മൗലിക അവകാശം ആണെന്നും, എനിക്ക് വട്ടാണെന്നും ഭാര്യ പറഞ്ഞു എന്ന് മാത്രമല്ല, എൻറെ വാക്കുകളെ ധിക്കരിച്ച് അവൾ എൻറെ പൊന്നുമകളുടെ കാതുകുത്തി അവളെയും ചെറുപ്പത്തിലേതന്നെ അടിമയാക്കി കഴിഞ്ഞു.

അങ്ങിനെ എൻറെ മകളെ അടിമയാക്കുംവരെ സമൂഹവും വെറുതെയിരുന്നില്ല. കാതുകുത്താതെ സ്വതന്ത്രമായ കാതുമായി എൻറെ മകൾ (അപ്പോൾ അവൾക്ക് എന്തൊരു സൌന്ദര്യം ആയിരുന്നു) എവിടെയൊക്കെ പോയോ അവിടെയൊക്കെ പെണ്ണുങ്ങൾ, അവളുടെ കൂട്ടുകാരും, ടീച്ചറും, ബന്ധുക്കാരും, എന്തിനു കടയിൽ സാധനം തരുന്ന ഒരു പരിചയവും ഇല്ലാത്ത സെയിൽസ് ഗേൾ വരെ, അവളെ അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. വന്നുവന്ന്, അങ്ങിനെ കാതുകുത്താത്തത് ഒരു കുറവായി മകൾക്കുതന്നെ തോന്നിത്തുടങ്ങി. അതവൾ എന്നോട് പറയുകയും ചെയ്തു. മറ്റെല്ലാവരും അതു വേണമെന്ന് പറയുകയും, ഞാൻ മാത്രം എതിർക്കുന്നതും കണ്ടപ്പോൾ അവളുടെ അമ്മ എപ്പോഴും പറയുന്നതുപോലെ എനിക്ക് വട്ടാണോ എന്നു ചിലപ്പോൾ അവൾക്കും തോന്നിയിരിക്കണം.

മതങ്ങളും, കപടസംസ്ക്കാരങ്ങളും  അനാചാരങ്ങളും, അബദ്ധജടിലമായ സൌന്ദര്യബോധവും തീർത്ത അന്ധതയിൽ ജീവിക്കുന്നവർ, അതൊക്കെ വിശുദ്ധമായി കാണുകയും, പൂർണ്ണമനസ്സോടെ അത്തരം അന്ധതകൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

അതു പാടില്ലെന്ന് ഞാൻ പറയുമ്പോൾ, ഇത്തരം  ആഭരണങ്ങളും, മതങ്ങൾ അടിച്ചേൽപ്പിക്കുന്ന ആചാരങ്ങളും ഒക്കെ അണിഞ്ഞു നടക്കുന്ന ഇവിടുത്തെ സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകൾ വരെ എനിക്ക് വട്ടാണെന്ന് പറയുന്നു. അതിൽ ഉന്നതവിദ്യാഭ്യാസം നേടിയതും, പ്രശസ്തരായതും, പുരോഗമനചിന്തകൾ ഉണ്ടെന്നു നടിക്കുന്നതും, അങ്ങിനെ താഴോട്ടു പോയിപ്പോയി  വിദ്യാഭ്യാസം ഒന്നുമില്ലാതെ മറ്റുള്ളവർ പറയുന്നത്‌ ചെറുപ്പം മുതൽ അന്ധമായി പാലിക്കുന്നതും  ആയവർ വരെയുണ്ട്.

അങ്ങിനെയുള്ള എല്ലാ എരണംകെട്ട, വിവരംകെട്ട, അന്ധരായ സ്ത്രീ വർഗ്ഗത്തോടും കൂടിയാണ് ഞാനിതു പറയുന്നത്. ആഭരണം ധരിക്കുന്നത് മൗലിക അവകാശം ആണെന്ന് പറയുന്ന കോലംകെട്ടികളേ, നിങ്ങൾ ഈജിപ്ത് പോലെയുള്ള രാജ്യങ്ങളിൽ ആണ് ജനിച്ചിരുന്നതെങ്കിൽ, നിങ്ങൾക്കൊന്നും ഇപ്പോൾ  ഭഗശിശ്നിക (Clitoris) ഉണ്ടാകുമായിരുന്നില്ല. അതില്ലാത്ത നിങ്ങൾ, അതില്ലാതിരിക്കുന്നത് നിങ്ങളുടെ ആചാരവും മൗലികഅവകാശവും ആണെന്നുപറഞ്ഞ് നിങ്ങളുടെ പെണ്മക്കളുടെയും ഭഗശിശ്നിക അവരുടെ സമ്മതമില്ലാതെതന്നെ മുറിച്ചു കളയുമായിരുന്നു.

നിങ്ങൾ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ആണ് ജനിച്ചിരുന്നതെങ്കിൽ, നിങ്ങളുടെ ഒക്കെ ബാഹ്യമായി കാണുന്ന ഭഗശിശ്നികയും, യോനിയും അടക്കം എല്ലാം മുറിച്ചു മാറ്റപ്പെട്ട്  ഗുഹ്യഭാഗത്ത് ഇപ്പോൾ ഒരു തുള, അതും ചിലയിടങ്ങളിൽ ആണിന് കളിക്കേണ്ടപ്പോൾ മാത്രം തുറക്കാൻ പാകത്തിൽ തുന്നിച്ചേർക്കപ്പെട്ട തുള, മാത്രമേ കാണുമായിരുന്നുള്ളു. എന്നു മാത്രമല്ല, ആ തുളയും വച്ചുകൊണ്ട്, അതു നിങ്ങളുടെ ആചാരവും മൗലിക അവകാശവും ആണെന്ന് പറഞ്ഞ് നിങ്ങൾക്കുണ്ടാകുന്ന പെണ്മക്കളുടെ ലിംഗവും നിങ്ങൾ തന്നെ മുൻകൈ എടുത്ത് ചെത്തിക്കളയുമായിരുന്നു.

ഭഗശിശ്നിക ഇല്ലാത്ത സാറാ ജോസഫ്, ഭഗശിശ്നിക മുറിക്കുവാൻ കത്തിയുമായി ഇരിക്കുന്ന ഭ്രാന്തൻറെ മുന്നിൽ ഭയന്ന് കുതറി മാറാൻ ശ്രമിക്കുന്ന മകളുടെ കാലുകൾ അകത്തി മുറുകെ പിടിച്ചിരിക്കുന്നത് ഓർക്കുമ്പോൾ തന്നെ നല്ല രസം തോന്നുന്നില്ലേ നിങ്ങൾക്ക്?

അന്ധരായ സ്ത്രീകളേ, നിങ്ങളിലെ അന്ധതയാണ് മാറേണ്ടത്. നിങ്ങൾ തന്നെ നിങ്ങളെ അടിമകൾ ആക്കുന്നതാണ് ഇല്ലാതാകേണ്ടത്. അതു നിങ്ങൾ  മാറ്റാൻ ആണ്, ഞാൻ ഒരു ഭ്രാന്തനെപ്പോലെ ഉച്ചത്തിൽ അലറുന്നത്. അങ്ങിനെ നിങ്ങളിലെ അന്ധത മാറുമ്പോൾ, ഞാൻ വട്ടനല്ലെന്ന് നിങ്ങൾ തിരിച്ചറിയുക മാത്രമല്ല, നിങ്ങൾ തന്നെ തീർത്തിരിക്കുന്ന അടിമത്തത്തിൽ നിന്നും നിങ്ങളുടെ കുഞ്ഞുങ്ങൾ രക്ഷപ്പെടുകയും ചെയ്യും.

ഒരു പ്രത്യേക  അറിയിപ്പ് , ഇത്രയും ലളിതമായും, വ്യക്തമായും പറഞ്ഞിട്ടും, മാലയും, വളയും, കമ്മലും ഒക്കെ ഇട്ടുനടക്കുകയും, അതു നിങ്ങളുടെ മൗലിക അവകാശം ആണെന്നും, അത് നിങ്ങളുടെ സൗന്ദര്യം കൂട്ടുന്നു എന്നും നിങ്ങൾ പറയുകയും ചെയ്യുന്നു എങ്കിൽ, നിങ്ങളെത്തന്നെയാണ് ഞാൻ പേക്കോലങ്ങൾ എന്നു വിളിച്ചത്.

സംശയിക്കേണ്ട, നിങ്ങൾ വിവരംകെട്ട, അന്ധരായ പേക്കോലങ്ങൾ തന്നെ. നിങ്ങൾ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു, ഞാൻ ഒരു വട്ടനല്ല എന്നു തിരിച്ചറിവ് ഉണ്ടാകുന്നതുവരെയും, അതിനു ശേഷവും.


<><><><><><><><><><><><>

വാൽക്കഷ്ണം:

സ്ത്രീകൾ ഇന്നനുഭവിക്കുന്ന അത്രയും സ്വാതന്ത്ര്യം പോലും അവർ സമരം ചെയ്തു നേടിയതല്ല. പകരം, കത്തിയുമായി നിന്ന പുരുഷൻറെ (പുരുഷ മേൽക്കോയ്മയുടെ) മുന്നിൽ സ്വന്തം മകളുടെ ഭഗശിശ്നിക മുറിക്കുവാൻ അവളുടെ രണ്ടുകാലുകളും ബലമായി അകത്തിക്കൊടുക്കുകയാണ് അവർ എന്നും ചെയ്തിട്ടുള്ളത്. സതി നിർത്തലാക്കാൻ മുന്നിട്ടിറങ്ങിയ രാജാറാം മോഹൻ റോയിയെപ്പോലുള്ള ആണവർഗ്ഗത്തിൽ തന്നെ പെട്ട സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായാണ് അവർ ഇന്നുള്ളത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നതുതന്നെ. അങ്ങിനെ ശ്രമിച്ചവരെ ഭ്രാന്തന്മാർ എന്ന് വിളിച്ച് അവർക്കെതിരെ സമരം ചെയ്യാൻ അവരും മുന്നിൽ നിന്നിട്ടുണ്ടെന്നതും ഒരു വിചിത്ര സത്യം മാത്രമാണ്.

അതിനവരെ കുറ്റം പറയാൻ പറ്റുമോ എന്നുചോദിച്ചാൽ ഇല്ലതാനും. കാരണം ഈ മതങ്ങളും ആചാരങ്ങളും അവരുടെ മേൽ അടിച്ചേല്പിക്കപ്പെട്ട് അതവരുടെ മേൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം അത്രമേൽ രൂഢമൂലമായതിനാൽ ശാരീരികമായും മാനസികമായും അതിനപ്പുറം ചിന്തിക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണവർ.

For more, read the blog below:

http://seban15081969.blogspot.com/2015/03/blog-post.html





8 comments:

  1. ask them to read Egyptian writer Nawal el saadawi

    ReplyDelete
  2. like your views .
    സമൂഹത്തിനു , നാലാള്‍ക്കു നമ്മള്‍ സ്വീകാര്യര്‍ ആവണം എന്നൊരു നിര്‍ബന്ധം അംഗീകരിക്കപെടാന്‍ ഉള്ള ആഗ്രഹം ആണ് ചങ്ങല . അത് എത്ര ഇറുക്കണം എന്ന് നിശ്ചയിക്കുന്നത് ആ നാലാള്‍ ആവും നമ്മളല്ല എന്ന് തിരിച്ചറിയാതിരിക്കല്‍ ..

    ReplyDelete
  3. http://www.imdb.com/title/tt1054580/ watch this movie

    ReplyDelete
  4. ........!!!......???....

    ReplyDelete
  5. Kathukuthi kammal idumpol alle kooduthal bangi?

    ReplyDelete
    Replies
    1. കിരൺ, കമ്മൽ ഇടാത്ത പെൺകുട്ടികളെ കണ്ടിട്ടുണ്ടോ ? ... അവർ കൂടുതൽ സുന്ദരികൾ ആണ് ... എനിക്ക് അത്തരത്തിൽ ഉള്ള സുഹൃത്തുക്കൾ ഉണ്ട് ....

      Delete
  6. Kathukuthi kammal idumpol alle kooduthal bangi?

    ReplyDelete