Sunday 21 June 2015

മതത്തിനെതിരായി പറഞ്ഞ് ഞാൻ കൊടിയ പാപം ചെയ്തു. എന്നെ സഹായിക്കണം പ്ലീസ്.

ഗോവധനിരോധന നിയമത്തിന് എതിരെ എഴുതുമ്പോൾ, ആദരണീയനായ ഹിന്ദു ഭക്തൻ എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

അബ്ദു റബ്ബ് വിളക്ക് കത്തിക്കാത്തതിനെക്കുറിച്ച്  എഴുതുമ്പോൾ, സുന്നത്ത് കുട്ടികൾക്ക് നേരെയുള്ള ആക്രമണം ആണെന്ന് പറയുമ്പോൾ, ആദരണീയനായ മുസ്ലിം ഭക്തൻ നോയമ്പ് കഴിഞ്ഞിട്ട് (അതാണ്‌ പരമമായ വ്രതശുദ്ധി!) എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

പരിശുദ്ധാത്മാവ് വഴി അല്ല, മറിയത്തെ ആരോ കള്ളവെടി വച്ചത് വഴിയാണ് യേശു ഉണ്ടായത് എന്നു പറയുമ്പോൾ, ആദരണീയനായ ക്രിസ്ത്യാനി ഭക്തൻ എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

ചുരുക്കി പറഞ്ഞാൽ എൻറെ കാര്യത്തിൽ എല്ലാവരുടെയും തീരുമാനം ഒന്നാണ് (എന്തൊരു സമാധാനം, എന്തൊരു മതേതരത്വം, എന്തൊരു ഐക്യം!), അതിനാൽ ഇനി ആരാണത് നടപ്പാക്കുക എന്ന സംശയം മാത്രമേയുള്ളൂ.

ഞാൻ തെറി പറയുന്നു എന്നാണു എല്ലാവരുടെയും പരാതി. അതിനാൽ ഇത്തവണ ഞാൻ ആരെയും  തെറി പറയാതെ ആദരണീയനായ ഭക്തൻ എന്നാണു വിളിച്ചത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു കരുതുന്നു.

പക്ഷെ ഒരു കാര്യം ഉണ്ട്. മുകളിൽ പറഞ്ഞതിൽ സാദ്ധ്യമായ രണ്ടു കാര്യമേ ഉള്ളൂ.

1. ഈ മൂന്നു കൂട്ടരിൽ ഒരാൾ പറയുന്നത് മാത്രമേ സത്യമാവൂ. ഉദാഹരണത്തിന് അല്ലാഹു ആണ് എല്ലാം സൃഷ്ടിച്ചതെങ്കിൽ, ഹിന്ദു ഭക്തനും, ക്രിസ്ത്യാനി ഭക്തനും ജനങ്ങളെ വഴി തെറ്റിക്കുകയാണ്.

2. ഇവർ ആരും പറയുന്നത് ശരിയല്ല.

ഞാൻ നിരാശപ്പെടുത്തുന്നില്ല. ഇതിൽ ആദ്യത്തേത് ശരിയാണെന്നിരിക്കട്ടെ. അതായത് ഒരു കൂട്ടർ പറയുന്നത് ശരിയാണ്. അപ്പോൾ അതാരാണ്? അതറിഞ്ഞാൽ എനിക്കതിൽ വിശ്വസിച്ചു സർവ്വ അനുഗ്രഹങ്ങളും നേടാം.

അതുപോലെ, ജനങ്ങളെ തെറ്റ് പറഞ്ഞു വിശ്വസിപ്പിച്ചു അന്ധരാക്കി ശരിക്കുമുള്ള മതത്തിൽ  നിന്നും അകറ്റുന്ന മറ്റേ രണ്ടു തായോളികൾ (ഈ തെറി ഞാൻ പറയുന്നതല്ല കേട്ടോ, അവരെ തിരിച്ചറിയുമ്പോൾ അവരാൽ വഴി തെറ്റപ്പെട്ടവർ വിളിക്കുന്നതാണ്) ആരൊക്കെയാണ്?

നിന്നെ കാണിച്ചുതരാം എന്നു പറയുന്ന എത്രയും  ആദരണീയരായ ഭക്തർ ആദ്യം എൻറെയീ സംശയം ദൂരീകരിച്ചു തന്നേപറ്റൂ.

ദൂരീകരിച്ചു തന്നില്ലെങ്കിൽ, എൻറെ നിറം മാറുമേ, ഞാൻ ശരിക്കും ഒരു ഭദ്രകാളി ആകുമേ, പിന്നെ ഞാൻ നിൻറെയൊക്കെ അമ്മേടങ്ങത്തെ അല്ലാഹുവും, ദൈവവും, രാമനും എന്നൊക്കെയേ പറയൂ കേട്ടോടാ അന്ധത ആഭരണമാക്കി നടക്കുന്ന തായോളികളെ.

അപ്പോൾ, ദയവുചെയ്ത് ആദരണീയരായ ഭക്തർ എന്നെ സഹായിക്കണം, പ്ലീസ്.

SEBASTIAN-TURNED-BHADRAKALI








1 comment: