Saturday, 9 June 2018

ഖുറാൻ എന്തിന് എഴുതപ്പെട്ടു?

ചിലർ എന്നോട് ഖുർആൻ ആഴത്തിൽ പഠിക്കണം എന്ന് പറഞ്ഞു. 'അള്ളാഹുവിൽ വിശ്വസിക്കാത്തവർ വിഡ്ഢികളാണ്' എന്ന വചനം കണ്ടപ്പോഴേ പണ്ട് ഞാൻ അത് വലിച്ചെറിഞ്ഞതാണ്. എങ്കിലും ഇന്ന് ഇതെല്ലാം ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമെന്നതിനാൽ ഞാൻ ചില ഭാഗങ്ങൾ വായിക്കാൻ ശ്രമിച്ചു. അപ്പോൾ കിട്ടിയതാണ് ഖുറാനിലെ 8(41).

Surah Al-Anfal 8:41

ഖുറാൻ എന്ന പുസ്തകം എഴുതപ്പെട്ടത് എന്തിനെന്നും, അതെഴുതിയ ആളുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, അതിലെ ഉള്ളടക്കം എന്തെന്നും കിറുകൃത്യമായി വിശദീകരിക്കാൻ ഈ വാചകത്തിന് കഴിയും.

ആദ്യമേ പറയട്ടെ ഇതുപോലെയുള്ള കൊള്ളമുതൽ വീതിക്കൽ ബൈബിളിൽ സംഖ്യാ പുസ്തകം അധ്യായം 31 ലും ഉണ്ട്. അവിടെ നബിക്ക് പകരം മോശ ആയിരുന്നു എന്ന വ്യത്യാസം മാത്രം.

ഇതിൽ കൊള്ളമുതൽ എങ്ങിനെ വീതിക്കണം എന്നും, അതിന്മേൽ ഉള്ള അധികാരം ആർക്കാണ് എന്നുമാണ് ആദ്യം തന്നെ പറയുന്നത്. അതിൽ കൊള്ളമുതൽ വീതം വയ്ക്കുന്ന കാര്യമാണ് നടക്കുന്നത് എന്നത് അടിവരയിട്ട് പറയേണ്ട കാര്യമാണ്. സംശയിക്കേണ്ട അതുതന്നെ, അതായത് മറ്റു ഗോത്രങ്ങളെയും ദേശങ്ങളെയും അക്രമിച്ച് അവിടെയുള്ള പുരുഷാരങ്ങളെയെല്ലാം കൊന്നൊടുക്കിയിട്ട് ശേഷിക്കുന്ന സ്ത്രീകളെയും ആ ദേശത്തുള്ള മറ്റു വസ്തുവകകളെയുമാണ് കൊള്ളമുതൽ എന്ന് പറയുന്നത്. അതിൽനിന്നു തന്നെ ഖുറാൻ സമാധാന മതമാണോ മൈര് മതമാണോ എന്ന് വ്യക്തം.

ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മറ്റുഗോത്രങ്ങളെ അക്രമിച്ച് കീഴടക്കുക എന്ന് പറയുമ്പോൾ, മറ്റുഗോത്രങ്ങളിൽ ഉള്ളവർ അല്ലാഹുവിൻറെ സൃഷ്ടികൾ അല്ലായിരുന്നോ? ഇതിന് ഏത് ഉത്തരം പറഞ്ഞാലും കുഴങ്ങും. ആയിരുന്നു എന്ന് പറഞ്ഞാൽ സ്വന്തം സൃഷ്ടികളെത്തന്നെ കൊന്നൊടുക്കുന്ന എന്ത് മൈര് അള്ളാഹുവാടോ ഇതെന്ന സ്വാഭാവികമായ മറുചോദ്യം ഉയരും. ഇനി അല്ലായിരുന്നു എന്ന് പറഞ്ഞാൽ ഈ ഖുറാനിൽ പറയുന്നതുപോലെ എല്ലാം സൃഷ്ടിച്ചത് അള്ളാഹു അല്ലേ എന്ന ചോദ്യം ഉയരും. അപ്പോൾ പറയൂ, മറ്റു ഗോത്രങ്ങളിൽ ഉള്ളവർ അല്ലാഹുവിൻറെ സൃഷ്ടികൾ ആയിരുന്നോ അല്ലയോ?

പക്ഷെ ഇത്തരം ചോദ്യങ്ങൾ ഒന്നും ചോദിച്ച് സമയം കളയേണ്ട കാര്യം ഇല്ല കേട്ടോ. കാരണം അള്ളാഹു ഒരു പാവമല്ലേ, നബിയെന്നകുശാഗ്ര ബുദ്ധിക്കാരൻറെ ഭാവനയിൽ ഉദിച്ച ഇല്ലാത്ത ഒന്ന്! എന്തിനാണ് ഇല്ലാത്ത ഒന്നിനെ ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നത്!

ഇനിയാണ് ശരിക്കുള്ള സസ്പെൻസ്. കൊള്ളമുതൽ ആർക്കാണ്? അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് അള്ളാഹു ആണ് (എല്ലാം സൃഷ്ടിച്ചുപരിപാലിക്കുന്ന സർവ്വശക്തനായ ഒരാൾക്ക് കൊള്ളമുതലിൻറെ വീതം പറ്റേണ്ട ഒരു ഗതികേടേ!!). അങ്ങിനെ ഒരു അള്ളാഹു ഇല്ലെന്നും, അത് നബിയുടെ സൃഷ്ടി മാത്രമാണെന്നും നാം മനസ്സിലാക്കി. പിന്നെ വരുന്നത് നബി തന്നെയാണ്. ഇതേ കിടക്കുന്നു. അതായത് ആദ്യം ഇല്ലാത്ത ഒരു അല്ലാഹുവിനെ പടച്ചുണ്ടാക്കി, ആ അല്ലാഹുവിൻറെ പേര് പറഞ്ഞ് സ്വന്തം അണികളെ ഭയപ്പെടുത്തി നിർത്തി, പിന്നെ ആ അല്ലാഹുവിൻറെ പേരിൽ സ്വന്തം അണികളെ ഉപയോഗിച്ച് ഈ കപടതയൊന്നും അറിയാത്ത മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവിടെയുള്ള പുരുഷാരങ്ങളെയെല്ലാം കൊന്നൊടുക്കി അവിടുത്തെ സ്ത്രീകളെയും അതുപോലെ കൊള്ളമുതലും എല്ലാം കൊണ്ടുവരുമ്പോൾ അതിനുള്ള അവകാശി താൻ തന്നെയാണെന്ന് പറയുന്ന മഹാനാണ് ഈ മുത്തുറസൂൽ എന്ന് കോടിക്കണക്കിനു പേർ വിളിച്ചാരാധിക്കുന്ന മുഹമ്മദ് നബി.

ഒരുവെടിക്ക് ഒന്നും രണ്ടുമല്ല, പലപക്ഷികൾ.

ഒന്ന് അങ്ങിനെ അടിമകളാക്കപ്പെട്ട് കൊണ്ടുവരുന്ന സ്ത്രീകളിൽ ഏറ്റവും നല്ലവരെ തിരഞ്ഞെടുത്തത് ഭോഗിക്കാം.

രണ്ട്, അല്ലാഹുവിൻറെ പേരും പറഞ്ഞ് കൊള്ളമുതലിൻറെ അഞ്ചിൽ ഒന്ന് സ്വന്തമായി വച്ച് അർമാദിച്ച് ജീവിക്കാം.


മൂന്ന്, അള്ളാഹുവുമായി നേരിട്ട് ഇടപാടുണ്ടെന്നു മറ്റുള്ളവരെ ധരിപ്പിച്ചതിനാൽ രാജാവായി ജീവിക്കാം.

നാല്, അതേ അള്ളാഹുവുമായി നേരിട്ട് ഇടപാടുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ചതിനാൽ വെറും ആറു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയോട് പോലും കാമം തോന്നിയിട്ടും അതിനും അള്ളാഹുവിൻറെ അനുവാദം ഉണ്ടെന്നു പറയാം.

അഞ്ച്, അല്ലാഹുവിൻറെ പ്രവാചകൻ ആയതിനാൽ സ്വയം എല്ലാത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവരിൽ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നിങ്ങനെ ആയിരക്കണക്കിന് വിലക്കുകൾ അടിച്ചേൽപ്പിക്കാം.

ആറ്, അള്ളാഹുവിൻറെ പേര് പറഞ്ഞ് അണികളെ ഭയപ്പെടുത്തി നിർത്തിയിട്ട് ആ അള്ളാഹുവിനുവേണ്ടി അവരെക്കൊണ്ട് യുദ്ധം ചെയ്യിച്ചിട്ട് ഞാൻ ഒരു സമാധാനക്കാരൻ എന്ന് കാണിച്ച്, സ്വന്തം രക്തമോ വിയർപ്പോ ചൊരിയാതെ, കണ്ട സ്ത്രീകളെയെല്ലാം ഭോഗിച്ചുള്ള സുഖജീവിതം.

എന്തിനാണ് അധികം എഴുതുന്നത്. ഞാൻ ഈ എഴുതിയതിനെ മനസ്സിൽ വച്ച് നിങ്ങൾ ഖുറാൻ വീണ്ടും വായിക്കുക. അതിലെ ഓരോ വരികളെയും ശരിക്കുള്ള അർത്ഥം നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും.

മാറിചിന്തിക്കൂ. അന്ധത ബാധിച്ച ഒരു ജനതയെ അല്ല നമുക്കാവശ്യം. ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയുമുള്ള ഒരു ജനതയെയാണ് ഈ ജനാധിപത്യലോകത്തിനാവശ്യം. നമുക്കോ കഴിഞ്ഞില്ല, ഇനി വരുന്ന തലമുറകളെയെങ്കിലും അതിനായി ഒരുക്കൂ.

------------------------------------------------
വാൽക്കഷ്ണം:

(a) ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യ രാജ്യത്ത് ജീവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആ വചനങ്ങളെ അടിസ്ഥാനമാക്കി ഇവർ എന്നെ കൊല്ലും എന്ന് പറയുമ്പോൾ അന്ന് ജീവിച്ചിരുന്ന പ്രകൃതമനുഷ്യർ നബിയുടെ വാക്കുകൾ കേട്ട് എത്രയോ പേരെ ക്രൂരമായി കൊന്നിട്ടുണ്ടാവില്ല?

(b) അങ്ങിനെ ഒരുപാട് സ്ത്രീകളെ അടിമകളായി വച്ച് ഭോഗിച്ചിരുന്ന കാലത്തും അവരുടെ വിയർപ്പും ആർത്തവവും നിങ്ങളുടെ 'മുത്തുറസൂൽ' വെറുത്തിരുന്നു. പ്രകൃതിയിലുള്ള ഏറ്റവും ഉദാത്തമായ ആർത്തവചക്രം എന്ന പ്രതിഭാസം വെറുത്തിരുന്നു എന്ന് പറയുമ്പോൾ (ഒരു പ്രമുഖ ഹിന്ദുദൈവത്തിനും അതിഷ്ടമല്ലത്രേ!!) ആ മനുഷ്യൻ എത്രമാത്രം മൂഢൻ ആയിരുന്നു എന്ന വ്യക്തം. ആ വെറുപ്പിൽ നിന്നുമാണ് ഇതൊന്നുമില്ലാത്തതും സ്തനങ്ങൾ ഒടിഞ്ഞുതൂങ്ങാത്തതുമായ തരുണീമണികൾ ഉള്ള സ്വർഗ്ഗം എന്ന സങ്കല്പം ആ പ്രാകൃതൻറെ ഭാവനാവിലാസങ്ങളിൽ ഉരുത്തിരിഞ്ഞത്. അത് ക്രമേണ അണികളെ ഭ്രമപ്പെടുത്തി നിയന്ത്രിക്കാനുള്ള ഒരുപാധിയായും മാറി. അതിന്നും തുടരുന്നു എന്നത് അതിശയം തന്നെ.

(c) വയലാർ പാടിയ വരികളിൽ എല്ലാം ഉണ്ട്.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യരും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു മനസ്സ് പങ്കുവച്ചു


1 comment:

  1. Reno - RINCON HARRAH'S RESORT & CASINO ボンズ カジノ ボンズ カジノ カジノ シークレット カジノ シークレット rb88 rb88 679MLB Experts Picks Against the Spread

    ReplyDelete