Tuesday, 12 June 2018

നബിയെന്ന പ്രകൃതനെ മുത്തുനബിയായി കൊണ്ടുനടക്കുന്നവരോടുള്ള ചോദ്യങ്ങൾ

എന്നെ തെറി പറയുന്നവരും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നവരും ഞാൻ ഇപ്പറയുന്നതിനെ ഒന്ന് വിശകലനം ചെയ്യാമോ? നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശ്വസിച്ചുകൊണ്ടുതന്നെ വിശകലനം ചെയ്യുക.

അപമാനിക്കൽ അതുപോലെ ആരാധിക്കൽ എന്നിങ്ങനെയൊക്കെയുള്ള അവസ്ഥകൾ ഇല്ലെന്നിരിക്കട്ടെ. അതായത്, ഞാൻ ഖുറാനെതിരെയും നബിക്കെതിരെയും എഴുതുമ്പോൾ അപമാനിക്കൽ എന്ന ഒരു അവസ്ഥ ഉണ്ടാകുന്നില്ല. അതുപോലെ നിങ്ങൾ നബിയെ മുത്തുറസൂൽ എന്നുവിളിക്കുമ്പോൾ ആരാധന എന്ന അവസ്ഥ ഉണ്ടാവുന്നില്ല എന്നും ഇരിക്കട്ടെ.

അങ്ങിനെ രണ്ട് അവസ്ഥയും ഇല്ലാത്ത അവസ്ഥയിൽ ആര് പറയുന്നതാണ് ശരി? ഞാൻ സത്യം വിളിച്ചുപറയുക മാത്രമല്ലേ ചെയ്യുന്നത്? യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കാതെ പ്രാകൃതജീവിതം നയിച്ചിരുന്ന ഒരാളെ മുത്തുറസൂൽ എന്ന് വിളിച്ച് നിങ്ങൾ ആരാധിക്കുന്നതല്ലേ ഭോഷ്ക്ക്?

ഒന്നോർക്കണം, നിങ്ങൾ പറയുന്നതും, ഞാൻ പറയുന്നതും രണ്ടും ഖുർആനിൽ ഉള്ളതാണ്. വ്യത്യാസം നാം അതിനെ എങ്ങിനെ കാണുന്നു, വ്യാഖ്യാനിക്കുന്നു എന്നതിലാണ്. ആ തലത്തിൽ നിന്നുകൊണ്ട്, ഖുർആനിൽ ഉള്ള താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ നിങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് വിലയിരുത്തുക.

1. അള്ളാഹു ഉണ്ടെന്ന് ആരാണ് പറഞ്ഞത്? അള്ളാഹു ഉണ്ടെന്ന് ഖുർആനിൽ ഉണ്ടെങ്കിൽ ഖുർആൻ ആരാണ് എഴുതിയത്?

2. അള്ളാഹുമായി നബി നേരിട്ട് ആശയവിനിമയം നടത്താറുണ്ടായിരുന്നു എന്ന് ആരാണ് പറഞ്ഞത്?

3. നബി മുത്തുറസൂൽ ആണെന്ന് ആരാണ് പറഞ്ഞത്? അത് ഖുർആനിൽ ഉണ്ടെങ്കിൽ ഖുർആൻ എഴുതിയത് ആരാണ്? ഖുർആൻ എഴുതിയത് നബിയാണെങ്കിൽ നബിതന്നെയല്ലേ ഇതെല്ലാം പറയുന്നത്? അതിലുള്ള അപാകത നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ?

4. ഖുറാനും നിങ്ങളുടെ മുത്തുറസൂൽ ആയ നബിയും സമാധാനത്തെക്കുറിച്ചാണ് നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതെങ്കിൽ നിങ്ങൾ എന്തിനാണ് എന്നെ തെറി വിളിക്കുന്നതും സ്വന്തം ഉമ്മയെവരെ ആണയിട്ട് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും (അങ്ങിനെ ഭീഷണിപ്പെടുത്തിയവൻ ആ കമന്റ് ഡിലീറ്റ് ചെയ്തു!)?

5. പല സ്ത്രീകൾ ഭാര്യമാരായും അടിമകളായും ലൈംഗിക പൂർത്തീകരണത്തിനായി ഉണ്ടായിരുന്നിട്ടും എന്തിനാണ് നബിയെന്ന നിങ്ങളുടെ മുത്തുറസൂൽ വെറും ആറുവയസ്സുള്ള ആയിഷയെ പ്രാപിക്കാൻ ആഗ്രഹിച്ചത്? അള്ളാഹു എന്തിനാണ് ഇതിനൊക്കെ കൂട്ടുനിന്നത്?

6. നിങ്ങൾ ഇത്രമാത്രം നല്ലവനെന്ന് നിങ്ങൾ പറയുന്ന നബിയെന്ന മുത്തുറസൂൽ എന്തിനാണ് അവൻ ഉണ്ടെന്നുപറഞ്ഞ അള്ളാഹു സൃഷ്ടിച്ച ഒരുപറ്റം സ്ത്രീകളെ അടിമകളായി കൂടെ പാർപ്പിച്ച് ഭോഗിച്ചത്‌? അള്ളാഹു എന്തിനാണ് ഇതിനൊക്കെ കൂട്ടുനിന്നത്?

7. മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊക്കെ നബിക്ക് അല്ലാഹുവിന്റെ അനുവാദം ഉണ്ടായിരുന്നുവെങ്കിൽ, മറ്റുള്ളവരോട് അതൊന്നും ചെയ്യരുതെന്ന് നബി എന്തിനാണ് ഉദ്ദേശിച്ചത്? അതിലെ കാപട്യം എന്തുകൊണ്ട് നിങ്ങൾ കാണുന്നില്ല?

8. എല്ലാം അല്ലാഹുവിൻറെ സൃഷ്ടികൾ ആണെങ്കിൽ നബി എന്തിനാണ് മറ്റു ഗോത്രങ്ങൾ ആക്രമിച്ച് മനുഷ്യരായ മനുഷ്യരെയെല്ലാം കൊന്നൊടുക്കിയത്? അവരുടെ സ്ത്രീകളെയെല്ലാം അടിമകളാക്കിയത്? അവരുടെ സ്വത്തുക്കളെല്ലാം കൊള്ളയടിച്ചത്? അവരും എല്ലാം സൃഷ്ടിച്ചുവെന്നു പറയുന്ന അല്ലാഹുവിൻറെ സൃഷ്ടികൾ തന്നെയല്ലായിരുന്നോ?

9. നിങ്ങൾ പറയുന്നു നിങ്ങളുടെ മതമാണ് ശരിയെന്ന്. ക്രിസ്ത്യാനികൾ പറയുന്നു അവരുടെ മതമാണ് ശരിയെന്ന്. ഹിന്ദുക്കൾ പറയുന്നു അവരുടെ മതമാണ് ശരിയെന്ന്. അവിടം കൊണ്ടും തീർന്നിട്ടില്ല. മുസ്ലിമുകൾക്കിടയിൽ ഷിയായും സുന്നിയും ഉണ്ട്, രണ്ടുകൂട്ടരും കീരിയും പാമ്പും പോലെയാണ്. ക്രിസ്ത്യാനികളിൽ കത്തോലിക്കനും, ക്നാനായക്കാരും, ചാരം തൂക്കികളും, പെന്തകൊസ്തും അങ്ങിനെ നൂറുകണക്കിന് വേർതിരിവുകൾ ഉണ്ട് എന്ന് മാത്രമല്ല, അവർ പരസ്പരം ചെളിവാരിയെറിയുന്നു. ഹിന്ദുക്കളിൽ എണ്ണമറ്റ ദൈവങ്ങളും, ഹിന്ദുക്കളുടെയിടയിൽ തന്നെ മേൽജാതി എന്നും, കീഴ്ജാതിയെന്നും അങ്ങിനെ ഒരുപാട് വേർതിരിവുകൾ ഉണ്ട്. അതിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ മനുഷ്യരായി കണക്കാക്കാൻ പോലും തയ്യാറില്ല.

ഇനി നിങ്ങൾ പറയൂ, ഇതിൽ ഏതാണ് ശരിക്കുള്ളത്?

10. ആയിരക്കണക്കിന് വർഷങ്ങളായി വിശ്വസിച്ചുപോരുന്ന ഈ മതങ്ങളിലെയെല്ലാം ദൈവങ്ങൾ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ട്? അല്ലാ, ഞാൻ ഈ മതങ്ങളായ മതങ്ങളെയെല്ലാം ഇത്രമാത്രം വിമർശിച്ചിട്ടും നിങ്ങൾ എന്നെ തെറി പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതല്ലാതെ ഈ ദൈവങ്ങൾ എന്തുകൊണ്ട് എന്നെ ശിക്ഷിക്കുന്നില്ല? ഞാൻ അങ്ങിനെയെഴുതുന്നതിനാൽ ഇപ്പറയുന്ന ദൈവങ്ങളിൽ വിശ്വസിക്കുന്ന നിങ്ങൾ അസ്വസ്ഥരാകുന്നുവെങ്കിൽ ഞാൻ മരിച്ചതിനുശേഷം എന്നെ ശിക്ഷിക്കാനായി ഈ ദൈവങ്ങൾ കാത്തിരിക്കുന്നതെന്തിന്?

11. അള്ളാഹു എല്ലാം പൂർണ്ണതയോടെയാണ് സൃഷ്ടിച്ചതെങ്കിൽ എന്തിനാണ് പിഞ്ചു കുട്ടികളുടെ ലിംഗാഗ്രം അവരുടെ അറിവോ അനുവാദമോ ഇല്ലാതെ മുറിക്കുന്നത്?

12. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെങ്കിൽ എന്നെയും സൃഷ്ടിച്ചത് അള്ളാഹുവാണ്. എങ്കിൽ എൻറെ ചിന്തകൾക്ക് കാരണവും അള്ളാഹു തന്നെ. എങ്കിൽ അള്ളാഹു എന്നൊന്ന് ഇല്ല എന്നും, നബി ഒരു പ്രാകൃതമനുഷ്യൻ ആണെന്നും, ആറു വയസ്സുള്ള ആയിഷയെ കെട്ടി ഭോഗിച്ചത്‌ തെമ്മാടിത്തരം ആയിരുന്നു എന്നും എനിക്ക് തോന്നുന്നതെന്തുകൊണ്ട്? അങ്ങിനെ തോന്നുന്നുവെങ്കിൽ അങ്ങിനെ തോന്നിപ്പിക്കുന്നതും അള്ളാഹു അല്ലേ? എങ്കിൽ എന്തിനെന്നെ തെറി പറയണം, എന്തിനെന്നെ കൊല്ലണം?

13. കിളവികൾ അല്ല, മറിച്ച് ആർത്തവവും വിയർപ്പും ഇല്ലാത്ത, ഒടിഞ്ഞുതൂങ്ങാത്ത സ്തനങ്ങൾ ഉള്ള ഒരേ പ്രായത്തിലുള്ള തരുണീമണികളാണ് നിങ്ങളുടെ വരവിനായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നത് എന്ന് പറയുമ്പോൾ നിൻറെ ഉമ്മയെ അടക്കം ഇതെഴുതിയുണ്ടാക്കിയ വ്യക്തി (നിങ്ങൾ പറയുന്ന മുത്തുറസൂൽ, ഞാൻ പറയുന്ന പ്രാകൃതൻ) അപമാനിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

14. അല്ലാഹുവിൽ വിശ്വസിക്കാത്തവർ ഭോഷ്‌ക്കന്മാർ ആണെന്ന് ഖുർആനിൽ പറയുന്നു. അല്ലാഹുവിന്‌ എതിരെ നിൽക്കുന്നവരെ കൊല്ലണമെന്നും പറയുന്നു. എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും പറയുന്നു. അപ്പോൾ അള്ളാഹു ഭോഷ്‌ക്കന്മാരെയും സൃഷ്ടിച്ചോ? എന്നിട്ടവരെ കൊല്ലാൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇങ്ങനെ സ്ഥിരത നഷ്ടപ്പെട്ട ഒരു അള്ളാഹുവിനെയാണോ നിങ്ങൾ എല്ലാവരും ആരാധിക്കുന്നത്?

15. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെന്ന് പറയുന്നു. എന്നിട്ട് അള്ളാഹു സൃഷ്ടിച്ച മൃഗങ്ങളെത്തന്നെ ബലി നൽകുവാൻ പറയുന്നു. ഈ വിനോദം എല്ലാ മതങ്ങളിലും ഉണ്ട് (സത്യത്തിൽ അതത് മതങ്ങളിലെ പുരോഹിതവർഗ്ഗത്തിൽ പെട്ടവർക്ക് പണിയെടുക്കാതെ മാംസം ഭക്ഷിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഈ ബാലിയൊക്കെ!). ഈ പറയുന്ന ദൈവങ്ങൾ എല്ലാം ദൈവങ്ങളോ അതോ സാത്താന്മാരോ?

16. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെങ്കിൽ അവൻ എല്ലാം സൃഷ്ടിച്ചത് പൂർണ്ണതയിൽ ആണെങ്കിൽ സ്ത്രീകളോട് പർദ്ദക്കകത്ത് എല്ലാം ഒളിപ്പിച്ച് നടക്കണം എന്ന് എന്തിനാണ് ആവശ്യപ്പെടുന്നത്? അതവരുടെ സുരക്ഷക്കാണെങ്കിൽ എല്ലാം സൃഷ്ടിച്ച, എല്ലാം പൂർണ്ണതയിൽ സൃഷ്ടിച്ച അള്ളാഹുവിന് അവരെ ചാക്കിൽ കെട്ടി നടത്താതെ അവരുടെ സുരക്ഷാ ഉറപ്പാക്കാൻ കഴിയാത്തതെന്ത്‌?

17. എന്തുകൊണ്ടാണ് ആണുങ്ങൾക്ക് ബഹുഭാര്യാത്വം അനുവദിക്കുകയും (അത് നബിയുടെ സ്വന്തം ചെയ്തികളെ ന്യായീകരിക്കാനുള്ള ഒരു തന്ത്രമല്ലായിരുന്നോ?!) അതേസമയം സ്ത്രീ മറ്റൊരു പുരുഷനെ സമീപിച്ചാൽ അവളെ കല്ലെറിഞ്ഞു കൊല്ലണമെന്നും പറയുന്നത്? അവർക്ക് ഒന്നിലധികം പേരേ പാടില്ലേ? അതോ അവർ വെറും ഭോഗവസ്തുക്കളോ?

18. സ്വജീവിതത്തിൽ ഒരുപാട് തെമ്മാടിത്തരങ്ങൾ ചെയ്തിട്ട് കുറെ സാരോപദേശങ്ങൾ തന്നാൽ (ഇപ്പോഴത്തെ ആൾദൈവങ്ങളും ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്?) ഒരാൾ എങ്ങിനെയാണ് മുത്തുറസൂൽ ആകുന്നത്?

19. നിങ്ങൾ നിങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങൾ അന്ധമായി വിശ്വസിക്കുന്നതല്ലാതെ, ഒരിക്കലെങ്കിലും ഇപ്പറയുന്ന മുത്തുറസൂലിനെയോ, അല്ലാഹുവിനെയോ കണ്ടിട്ടുണ്ടോ? അതുപോട്ടെ, ആരെങ്കിലും കണ്ടിട്ടുണ്ടോ?

20. നിങ്ങളിൽ പലരും എന്നെ ഇത്രമാത്രം അസഭ്യം പറഞ്ഞിട്ടും, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങളുടെ നാശം ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങിനെ ആഗ്രഹിക്കാതിരിക്കാൻ എനിക്കൊരു മതത്തിന്റെയും സഹായം വേണ്ടി വന്നില്ല. നിങ്ങളൊക്കെ അല്ലാഹുവിലും മുത്തുറസൂലിലും നിങ്ങളുടെ മതത്തിലും ഒക്കെ വിശ്വസിച്ചിട്ടും എന്നെ തെറി പറയണമെന്നും, കൊല്ലണമെന്നുമൊക്കെ നിങ്ങൾക്ക് തോന്നുന്നതെന്തുകൊണ്ട്? അപ്പോൾ മതങ്ങൾക്ക് പുറത്തുവന്ന് അവനവനെ തിരിച്ചറിയുന്നതല്ലേ പ്രധാനം, സ്വയം നന്നാകുന്നതല്ലേ പ്രധാനം?

21. ആറു വയസ്സുള്ള ആയിഷയെ കെട്ടിയ കാര്യവും, സ്ത്രീകളെ അടിമകളായി ഭോഗിച്ച കാര്യം പറയുമ്പോൾ അതൊക്കെയും അക്കാലത്തെ നാട്ടുനടപ്പ് ആയിരുന്നു എന്നാണ് വാദിക്കുന്നത് (ഓരോ കാലഘട്ടത്തിലെ നാട്ടുനടപ്പിന് അനുസരിച്ച് മാറുന്ന മുത്തുറസൂലും അല്ലാഹുവും!). അങ്ങിനെയെങ്കിൽ അന്നത്തെ കാര്യങ്ങൾ എല്ലാം വിട്ട് ഇന്നുള്ളവർ ഇന്നത്തെ ജനാധിപത്യ വഴിയിലേക്ക് എന്തുകൊണ്ട് തിരിയുന്നില്ല? പകരം അന്ന് അതൊക്കെയും ചെയ്തവനെ എന്തിന് മുത്തുറസൂലായി കൊണ്ടുനടക്കുന്നു? ഇന്നുള്ളവർ ഇന്നത്തെ നാട്ടുനടപ്പ് അനുസരിച്ചല്ലേ ജീവിക്കേണ്ടത്? ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയെക്കാൾ മെച്ചപ്പെട്ട എന്ത് സാമൂഹിക വ്യവസ്ഥയാണ് ഈ മതങ്ങൾക്കൊക്കെ പറയാനുള്ളത്?

തുടരും......

No comments:

Post a Comment