Tuesday 12 June 2018

ഖുർആൻ സംവാദം

കഴിഞ്ഞ ഒരു മാസത്തിനിടെ, ജനാധിപത്യം നിലനിൽക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഗോത്രജീവിതം നയിച്ചിരുന്ന ചിലരുടെ ഭാവനയിൽ വിരിഞ്ഞ പ്രാകൃതവിശ്വാസങ്ങളെ ഇസ്ലാംമതം (അതുപോലെ മറ്റുമതങ്ങളും) കൊണ്ടുനടക്കുന്നതിലെ അന്ധതയും ഭോഷ്ക്കും ചൂണ്ടിക്കാട്ടുന്ന എൻറെ ബ്ലോഗുകൾ കണ്ട് അമർഷം പൂണ്ട് തെറിയഭിഷേകം നടത്തുന്നതിന് പുറമേ, എന്നെ വധിക്കുമെന്നും, കഴുത്തും, കയ്യും, കാലും ഒക്കെ വെട്ടുമെന്നും ഒക്കെ പറഞ്ഞ് ഒരുപാട് ഭീഷണികൾ പരസ്യമായി ബ്ലോഗുകൾക്ക് കീഴിലും, ഇൻബോക്സിലും, ഫോൺ കോളുകൾ വഴിയായും കിട്ടിക്കൊണ്ടിരിക്കുന്നു.

അതിലെ ഭീഷണികളും, തെറികളും എല്ലാം മാറ്റിനിർത്തി അവർ ഉന്നയിച്ചിരിക്കുന്ന വാദമുഖങ്ങൾക്ക് മറുപടി പറയുക എന്നതാണ് ഈ പോസ്റ്റിൻറെ ലക്ഷ്യം.

ആദ്യം തന്നെ ചിലകാര്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്.

ഒന്ന്, ഞാൻ എഴുതുന്ന ബ്ലോഗുകളിലെല്ലാം എൻറെ അഭിപ്രായങ്ങൾ പറയുന്നതല്ലാതെ, ഒരാളെയും അക്രമിക്കുമെന്നോ, ഉന്മൂലനം ചെയ്യുമെന്നോ ഒരിക്കൽപോലും ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, എന്നെ കൊല്ലുമെന്ന് പറയുന്നവർക്കും ജീവിതം കൂടുതലായി ആസ്വദിക്കാനുള്ള വഴിതുറക്കലാണ് എൻറെ ബ്ലോഗുകളുടെ ലക്ഷ്യം. അതിനായി അവരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഇപ്പറഞ്ഞത് തെറ്റാണെന്നു തോന്നുന്നവർക്ക് ഞാൻ എഴുതിയ ബ്ലോഗുകൾ വീണ്ടും വായിച്ച് ഞാൻ എവിടെയെങ്കിലും ആരെയെങ്കിലും ആക്രമിക്കുമെന്നോ, അപായപ്പെടുത്തുമെന്നോ എഴുതിയതായി കാണിച്ചുതന്നാൽ അത് തീർച്ചയായും തിരുത്തുന്നതാണ്.

രണ്ട്, ഞാൻ മതങ്ങൾക്കെതിരെ എഴുതുമ്പോൾ അത് ആർക്കും എതിരെയുള്ള വെല്ലുവിളിയോ, യുദ്ധപ്രഖ്യാപനമോ അല്ല. എൻറെ അഭിപ്രായങ്ങൾ ഞാൻ പറയുന്നു എന്നുമാത്രം. നിങ്ങൾ ഖുർആനെ വിശുദ്ധഗ്രന്ഥമായി കാണുകയും, നബിയെ പ്രവാചകനായും മുത്തുറസൂലായും കണ്ട് വിശ്വസിക്കുകയും ചെയ്യുന്നതുപോലെ തന്നെ, അതേ പുസ്തകത്തെ വെറും ഒരു പുസ്തകമായും, അള്ളാഹു എന്നത് വെറും മനുഷ്യസൃഷ്ടി മാത്രമാണെന്നും, മുഹമ്മദ് നബി ഒരു കൊച്ചുപെൺകുട്ടിയെവരെ പീഢിപ്പിച്ച പ്രാകൃതമനുഷ്യൻ ആയിരുന്നു എന്നും കരുതാനുള്ള അവകാശം എനിക്കും ഉണ്ട്. നിങ്ങൾ നാടായ നാടെല്ലാം കോളാമ്പി വച്ച് നിങ്ങളുടെ നിലപാടുകളും വിശ്വാസങ്ങളും പ്രചരിപ്പിക്കുമ്പോഴും അത് തിരിച്ചറിവാകാത്ത കുട്ടികളിൽ അവരുടെ അറിവോ സമ്മതമോ കൂടാതെ അടിച്ചേൽപ്പിക്കുമ്പോഴും (അത് തെറ്റാണ്), എൻറെ അഭിപ്രായങ്ങൾ തുറന്നെഴുതാനുള്ള അവകാശം എനിക്കും ഉണ്ട്. അപ്പോൾ എന്നെ കൊന്നുകളയാം എന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, ആ നിങ്ങളിൽ കാണുന്ന ചിന്തകളും ഞാൻ ഇത്തരം ബ്ലോഗുകൾ എഴുതുന്നതിനു പിന്നിലെ ഒരു കാരണമാണ്.

ഇനി സംവാദത്തിലേയ്ക്ക് വരാം.

1. ഒരാൾ പറഞ്ഞത് ഇതാണ്. ഇത് പുണ്യമാസമാണ്. നോയമ്പുകാലത്ത് ആരെയും അസഭ്യം പറയുകയോ ആക്രമിക്കുകയോ ചെയ്യരുത്. അതിനാൽ നോയമ്പ് കഴിയട്ടെ നിന്നെ കാണിച്ചുതരാം.

അപ്പോൾ പുണ്യമാസം അല്ലെങ്കിൽ മറ്റുള്ളവരെ അസഭ്യം പറയാമെന്നും, അക്രമിക്കാമെന്നും നിങ്ങളുടെ വിശ്വാസം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ? എങ്കിൽ അതുതന്നെ ധാരാളമാണ് ആ വിശ്വാസത്തെ ചവറ്റുകുട്ടയിൽ തള്ളാൻ. എനിക്ക് പറയാനുള്ളത് ഇതാണ്. ഇത് നിങ്ങളുടെ നോയമ്പുകാലമാണെന്ന് ഇപ്പോൾ ആണ് ഞാൻ അറിയുന്നത്. എന്നുവച്ചാൽ ഞാൻ എഴുതുന്നതിന് ഇന്ന കാലമെന്നൊന്നുമില്ല. എന്നുമാത്രമല്ല, ഒരു മതങ്ങളും പഠിപ്പിക്കാതെതന്നെതന്നെ ഞാൻ പറയുന്നു ജീവിതകാലയളവിൽ ഒരിക്കൽ പോലും ഒരാളെയും അക്രമിക്കാനോ അപായപ്പെടുത്താനോ പാടില്ല. ജീവൻ വളരെ ശ്രേഷ്ഠമായ ഒന്നാണ്, അത് എത്രതന്നെ വിഷമതകൾ ഉണ്ടായാലും, അവസാനശ്വാസംവരെ ജീവിച്ചുതീർക്കണം, മറ്റുള്ളവരെയും അങ്ങിനെ ജീവിച്ചു തീർക്കാൻ അനുവദിക്കണം. അതിന് അനുവദിക്കാതെ ലോകമെമ്പാടും മതവിശ്വാസങ്ങളുടെ പേരും പറഞ്ഞ് ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുന്നത് നിരന്തരം കാണുന്നതും എന്നെ ബ്ലോഗുകൾ എഴുതാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

2. നിങ്ങൾ ഒരു മുസ്ലിം രാജ്യത്ത് അവർ നൽകുന്ന എച്ചിലും തിന്ന് ജീവിച്ചിട്ട് മുത്തുറസൂലിന്‌ എതിരെ എഴുതുന്നു. നിങ്ങൾക്ക് നാണമില്ലെടോ?

ഇതിലും ഭോഷ്ക്ക് നിറഞ്ഞ മറ്റൊരു വാദമില്ല. ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നത് അവരുടെ ഔദാര്യമല്ല. മറിച്ച് അവർ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ എൻറെ സേവനം ഉപയോഗിക്കുകയാണ്. ഞാൻ എൻറെ സേവനത്തിനുള്ള പ്രതിഫലം ആണ് പറ്റുന്നത്, അല്ലാതെ അവർ എനിക്ക് എച്ചിൽ തരുകയല്ല. അല്ലെങ്കിൽ നിങ്ങൾ തന്നെ പറയൂ, ജോലിയെടുക്കാതെ ഒരു അന്യദേശക്കാരനെ എങ്കിലും നിങ്ങൾക്ക് ഇവിടെ കാണിച്ചുതരാമോ? അങ്ങിനെ ഇവിടെ ഒരു ബാധ്യത എന്ന് അവർക്ക് തോന്നിയാൽ അവർ നിങ്ങളെ തിരിച്ചയക്കും. അതുകൊണ്ട് ഏതൊരു രാജ്യത്തുപോയി ജോലിചെയ്യുമ്പോഴും അവരുടെ എച്ചിൽ തിന്നുന്നു എന്ന് ചിന്തിക്കാതെ, ഞാൻ ജോലിയെടുത്ത് ജീവിക്കുന്നു എന്ന് ചിന്തിച്ച് ആത്മാഭിമാനത്തോടെ ജീവിക്കുക.

പക്ഷെ, ഇപ്പറഞ്ഞതിലും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ വാദത്തിന് എനിക്ക് പറയാനുള്ളത്. മുസ്ലിം രാഷ്ട്രമോ, അതെന്തൊരു രാഷ്ട്രമാണ്? അങ്ങിനെ മുസ്ലിം രാഷ്ട്രമെന്ന് പറഞ്ഞ് ഏതെങ്കിലും രാജ്യം അവകാശപ്പെടുന്നുവെങ്കിൽ അത് തെമ്മാടിത്തരം ആണ്. അവിടെയാണ് കാറൽ മാർക്സ് പറഞ്ഞ 'ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ, ഒരു സമൂഹത്തിൻറെയോ, ഒരു രാഷ്ട്രത്തിൻറെയോ സ്വത്തല്ല' എന്ന് പറഞ്ഞതിൻറെ പ്രസക്തി. നാമെല്ലാം ഗുണഭോക്താക്കൾ മാത്രമാണ്. അതല്ലാതെ, ഒരുകൂട്ടർ ഇത് ഞങ്ങളുടെ രാഷ്ട്രമാണ് അതിനാൽ ഞങ്ങൾ വിശ്വസിക്കുന്ന ഭോഷ്ക്കുകൾക്ക് അനുസരിച്ച് നിങ്ങളും ജീവിക്കണം എന്ന് പറയുന്നതും എന്നെ ഇത്തരം ബ്ലോഗുകൾ എഴുതാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

3. "ധൈര്യമുണ്ടെങ്കിൽ എൻറെ നാടായ മലപ്പുറത്തെ തിരൂരങ്ങാടിയിൽ വന്നുപറയെടാ നിൻറെ ഭ്രാന്തൻ പുലമ്പൽ", ഇതൊരാളുടെ വെല്ലുവിളിയാണ്.

ഇതുകേട്ട് ഞാൻ അങ്ങോട്ട് പോകാതിരിക്കുന്നത് ഭീരുത്വമോ, പോകുന്നത് ധൈര്യമോ അല്ല. ഇനി അഥവാ ഞാൻ പോയാൽ, തല്ലു മേടിക്കുകയേ ഉള്ളൂ, അതല്ല ഈ വെല്ലുവിളി നടത്തിയ ബാരി പൊക്കാട്ട് ഞാൻ ജീവിക്കുന്ന നാട്ടിൽ വന്നാലും ഞാനേ തല്ലുവാങ്ങുകയുള്ളൂ. അതായത് കായബലം കൊണ്ട് ആരെയും കീഴ്പ്പെടുത്താൻ മാത്രം ഉള്ള ബലവാൻ അല്ല ഞാൻ എന്നുമാത്രമല്ല, ഒരു കോഴിയെ കൊല്ലുന്നത് കാണാനുള്ള ധൈര്യം പോലും ഇല്ലാത്തവൻ ആണ് ഞാൻ.

പക്ഷെ ആ വെല്ലുവിളിയിൽ ഒളിഞ്ഞു കിടക്കുന്ന പച്ചയായ യാദാർത്ഥ്യം തുറന്നുപറയേണ്ടതുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ളിടങ്ങളിൽ അവർ നിയമം കയ്യിലെടുക്കും എന്നും, അവരുടെ ഭോഷ്ക്ക് വിശ്വാസങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമെന്നും എന്നത് എറണാകുളത്ത് മുസ്ലം ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത് ജീവിച്ചപ്പോൾ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. അത്തരം കടന്നുകയറ്റങ്ങളും ഇത്തരം പോസ്റ്റുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ച ഒരു ഘടകമാണ്.

ഞാൻ പറയുന്നതൊക്കെയും ഭ്രാന്തൻ പുലമ്പൽ ആണെന്ന് പറയുന്നവരോടും അതുതന്നെയാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ദിവസവും കോളാമ്പിയിലൂടെ വിളിച്ചുകൂവുന്നതും ഭ്രാന്തൻ പുലമ്പൽ ആണെന്നാണ് എനിക്കും തോന്നുന്നത്. അതിനെ അവഗണിച്ചേക്കാം എന്ന് ചിന്തിക്കുമ്പോഴൊക്കെ നിങ്ങൾ വരും തലമുറകളിലേയ്ക്കും അവരുടെ അനുവാദമോ അറിവോ ഇല്ലാതെ അതെല്ലാം അടിച്ചേൽപ്പിച്ച് അവരെയും നിങ്ങളെപ്പോലെ തന്നെ അന്ധരാക്കുമ്പോൾ, അവർക്കായി എനിക്കാവുന്നത് ചെയ്യുവാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അതായത് നിങ്ങളുടെ മക്കൾക്ക് വേണ്ടി കൂടിയാണ് എൻറെ ജീവനെവരെ അപകടത്തിൽ ഇട്ട് (ഈ ഭീഷണികൾ ഒക്കെ വെറും ഭീഷണികൾ ആണെന്ന് ഞാൻ കരുതുന്നില്ല, ഞാൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം) ഞാൻ ഇതൊക്കെയും എഴുതുന്നത്. അങ്ങനെയെങ്കിലും ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകട്ടെ.

4. മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഒരുപാട് സ്ത്രീകൾ ഭാര്യമാരായും അടിമകളായും ഉണ്ടാവാൻ കാരണം അദ്ദേഹത്തിലുള്ള പുണ്യമാണ്. അന്നത്തെ സാഹചര്യത്തിൽ മുഹമ്മദ് നബി അവരെയെല്ലാം കൂടെക്കൂട്ടിയതിലൂടെ അവരെ സഹായിക്കുകയാണ് ചെയ്തത്.

അല്ല വിശ്വാസികളെ, എനിക്ക് ചോദിക്കാൻ ഉള്ളത് ഇതാണ്. എല്ലാം സൃഷ്ടിച്ചു എന്ന് പറയുന്ന അല്ലാഹുവിന് മനുഷ്യരെ അടിമകളായി വയ്ക്കാതിരിക്കാൻ പോന്ന പ്രാപ്തി ഇല്ലായിരുന്നോ? അതെന്തു അല്ലാഹുവാടെ? അതുപോകട്ടെ, നബിക്ക് അടിമകൾ ഉണ്ടായിരുന്നു എന്ന് പറയുന്നു. സഹജീവികളെ മനുഷ്യരായല്ല, അടിമകളായി കാണാനും അവരെ ചന്തയിൽ വിൽക്കുകയും, കൂടെപ്പൊറുപ്പിച്ച് കാമവെറി തീർക്കുകയും ചെയ്യുന്നവൻ എന്ത് മുത്തുറസൂൽ ആണ്?

അങ്ങിനെ ഒരുപാട് പേരെ ഭാര്യമാരായും അടിമകളായും കൊണ്ടുനടക്കാൻ നബിക്കും മറ്റു ആണുങ്ങൾക്കും അവകാശം ഉള്ളപ്പോൾ തന്നെ, അതിൽ ഏതെങ്കിലും ഒരു സ്ത്രീ ലൈംഗിക പൂർത്തീകരണത്തിനായി മറ്റൊരാളെ പ്രാപിച്ചാൽ അവളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലും. അപ്പോൾ നിങ്ങളെ സംബന്ധിച്ച് പെണ്ണുങ്ങൾ വെറും ഭോഗവസ്തുക്കളോ? ഇപ്പറയുന്ന നബിയും സക്കീർ നായിക്കും ഞാനും അടക്കം അണ്ടിയും തൂക്കിനടക്കുന്ന ആണുങ്ങൾ എല്ലാം ഒന്ന് നേരെ നിൽക്കാൻ ആകുന്നതുവരെ കിടന്നിടത്തുതന്നെ കിടന്ന് മുള്ളുകയും തൂറുകയും ചെയ്തത് പോരാതെ, അതിൽ കിടന്ന് പുരളുകളെയും ചെയ്ത കാലത്തെല്ലാം (നേരെ നിൽക്കാറായാലും പിന്നെയും ഉമ്മയുടെ ചേലത്തുമ്പിൽ പിടിച്ച് കുറേനാൾ നടക്കും) അങ്ങിനെ കിടന്നവരെയെല്ലാം നിൽക്കാനും നടക്കാനും പ്രാപ്തരാക്കിയ സ്ത്രീകൾ, അണ്ടിയുറപ്പും വന്ന് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ അങ്ങിനെ നേരെ നിൽക്കാൻ സ്വജീവിതസുഖങ്ങൾ ത്യജിച്ച് കഷ്ടപ്പെട്ടവർ വെറും ഭോഗവസ്തുക്കളോ? ഈ മതങ്ങളിലുള്ള പണ്ഡിതന്മാർ എന്നുപറയുന്ന പാഴ്ജന്മങ്ങൾ ഇപ്പോഴും സ്ത്രീകളെ ചാക്കിൽ കെട്ടി സൂക്ഷിക്കേണ്ട ഭോഗവസ്തുക്കൾ എന്നാണു പറയുന്നത്. എന്ത് മൈര് മതവിശ്വാസം ആണിതൊക്കെ? ആ ഭോഷ്ക്കിൽ ജീവിക്കുന്നതും പോരാഞ്ഞിട്ട്, അത് ഭോഷ്ക്കാണെന്നു പറയുന്ന എന്നെ കൊല്ലണമത്രേ! ഇപ്പോഴും നിങ്ങളെയാരെയും ഏതെങ്കിലും വിധത്തിൽ ആക്രമിക്കുമെന്ന് ഞാൻ പറയുന്നില്ല, മറിച്ച് നിങ്ങൾ വിശ്വസിക്കുന്ന ഭോഷ്ക്കുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. പിന്നെയെന്തിന് സ്വതന്ത്രമായ അഭിപ്രായം പറയുകമാത്രം ചെയ്യുന്ന എന്നെ നിങ്ങൾ കൊല്ലണം?

5. ഞങ്ങളുടെ മുത്തുറസൂലിനെക്കുറിച്ച് മോശമായി എഴുതുന്നതിന് മുൻപ്, ഖുർആൻ എന്താണെന്ന് ആദ്യം പഠിക്ക്.

ഖുർആനിൽ പറഞ്ഞിരിക്കുന്ന ബാലപീഢനങ്ങളും, അടിമത്തവും, നരഹത്യകളും, കൊള്ളയും കൊലയും ഒന്നും പറയാതെ, അതിനേക്കാളെല്ലാം ഭീകരമായ മറ്റൊരു കാര്യം ഞാൻ പറയട്ടെ. അതിതാണ്, 'അല്ലാഹുവിൽ വിശ്വസിക്കാത്തവർ ഭോഷ്‌ക്കന്മാർ ആണ്', അതായത് ഇല്ലാത്ത ഒന്ന് ഉണ്ടെന്നു പറയുകയും അതിൽ വിശ്വസിക്കാത്തവർ ഭോഷ്‌ക്കന്മാർ ആണെന്ന് പറയുകയും ചെയ്യുമ്പോൾ അന്ന് ജീവിച്ചിരുന്ന പ്രാകൃതമനുഷ്യർ അത് വിശ്വസിച്ചതിനെയും, അതിൽ വിശ്വസിക്കാതിരുന്നവരെ കൊന്നൊടുക്കിയതിനെയും അവരുടെ അറിവില്ലായ്മ എന്ന് കരുതി വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷെ ജനാധിപത്യം നിലനിൽക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അത് വിശ്വസിച്ച് ഭയന്ന് ജീവിക്കുന്നത് കാണുമ്പോൾ അത് ഭോഷ്ക്കെന്നല്ലാതെ എന്താണ് പറയേണ്ടത്?

ഇതുതന്നെയാണ് ബൈബിളിൽ പത്തുകല്പനയുടെ തുടക്കത്തിൽ പറയുന്നത്. അതായത്, 'നിൻറെ കർത്താവായ ദൈവം ഞാൻ ആകുന്നു, ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്!'. കേട്ട ഏറ്റവും വലിയ തമാശകളിൽ ഒന്നാണിത്.

ഇതൊക്കെയാണ് ഭീരവാദത്തിൻറെ തുടക്കം. അല്ലാതെ അജ്മൽ കസബല്ല. അതുകൊണ്ട് തന്നെ വായന നിർത്തി ഖുർആനും ബൈബിളും ഒക്കെ വലിച്ചെറിയാൻ ഇതുതന്നെ ധാരാളം. അതേ സമയം രാമായണവും മഹാഭാരതവും ഒക്കെ അതിലെ കഥകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന രസം ഓർത്താൽ മുഴുവൻ വായിക്കാൻ തോന്നും. എന്നാലും പശുവിൻറെ പേരും പറഞ്ഞ് മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ, അവയും വലിച്ചെറിയണം.

എന്നിട്ട് മതാന്ധത ബാധിക്കാതെ, ശാസ്ത്രാഭിരുചിയും അന്വേഷണത്വരയും മാനവികതയും വേണ്ടുവോളം ഉള്ള ഒരു പുതുതലമുറയെ ഉയർത്തിക്കൊണ്ടു വരണം. അതുമാത്രം ചെയ്‌താൽ മതി. അങ്ങിനെ ചിന്തിക്കുന്ന ഒരു തലമുറ പരസ്പരം ആക്രമിക്കാതെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള വഴികൾ സ്വയം കണ്ടെത്തും.

6. ഖുറാനേക്കുറിച്ചും, മുഹമ്മദ് നബിക്ക് ഒന്നിലേറെ ഭാര്യമാരും, ആറു വയസ്സുള്ള അയിഷയും ഒക്കെ ഉണ്ടായിരുന്നു എന്ന് വിമർശിക്കുമ്പോൾ, മുഹമ്മദ് നബി ജീവിച്ചിരുന്ന കാലഘട്ടത്തോട് ചേർത്ത് അവയെ കാണണം. അന്ന് അതൊക്കെയും ശരിയായിരുന്നു.

ശരി, സമ്മതിച്ചിരിക്കുന്നു (ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ പെൺകുട്ടിയായി ജീവിക്കാൻ അനുവദിക്കാതിരുന്നത്ര പ്രാകൃതനായിരുന്നോ നബിയെന്ന ചോദ്യം അപ്പോഴും നിലനിൽക്കുമെങ്കിലും). എങ്കിൽ പിന്നെന്തിനാണ് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതൊക്കെയും കെട്ടിപ്പിടിച്ചുകൊണ്ടു നടക്കുന്നത്? ഖുർആനിൽ പറഞ്ഞതും മുഹമ്മദ് നബി ചെയ്തതും ഒക്കെ ആ കാലഘട്ടത്തിനനുസരിച്ച് ആണെങ്കിൽ, നാം ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് ജീവിക്കണം. ഇന്ന് നമുക്ക് മഹത്തായ ജനാധിപത്യം ഉണ്ട്. അവിടെ സ്ത്രീകൾക്കും ആണുങ്ങൾക്ക് ഉള്ളതുപോലെ സമൂഹത്തിൽ സ്ഥാനമുണ്ട്. വെറും ഭോഗവസ്തുക്കൾ എന്നതിനപ്പുറം, അവരും ഒരുപാട് വളർന്നിരിക്കുന്നു. കുട്ടികൾ കുട്ടികളായി ജീവിക്കേണ്ടവരാണെന്നും, അവരെ അതിനനുവദിക്കാതെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ കടുത്ത ശിക്ഷ നൽകാനുമുള്ള നിയമങ്ങൾ ഉണ്ട്. ഇതൊക്കെയും ഖുർആനിലും മറ്റു മതഗ്രന്ഥങ്ങളിലും വിവരിച്ചിരിക്കുന്ന ജീവിതവ്യവസ്ഥകളേക്കാൾ ശ്രേഷ്ഠമാണ്. അങ്ങിനെ ഒരു വ്യവസ്ഥിതിയോടു ചേർന്ന് ഉയർന്ന ചിന്തകൾ ഉള്ളവരായി ജീവിക്കുകയാണ് നാം ചെയ്യേണ്ടത്. അത് ചെയ്യാതെ,എൻറെ തലവെട്ടും എന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങൾ അന്ന് ജീവിച്ചിരുന്ന പ്രാകൃത ഗോത്രവർഗ്ഗക്കാരെക്കാൾ പ്രാകൃതരാണ്. മാറിച്ചിന്തിക്കുക, അത് മാറ്റത്തിനിടയാക്കും.

7. ഒരാൾ ചോദിക്കുന്നു, 'താങ്കൾക്ക് ഒരു മതത്തെക്കുറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ ഒരു കുഴി കുത്തി അതിലേയ്ക്ക് ച്ഛർദ്ദിച്ച് തനിക്കുതന്നെ മണ്ണിട്ട് മൂടിയാൽ പോരെ?

നല്ലൊരു ചോദ്യമാണത്. അതിനുള്ള ഉത്തരം മറുചോദ്യങ്ങൾ ആണെന്ന് മാത്രം. അവ ഇതൊക്കെയാണ്.

അതേ ചോദ്യം വിശ്വസിക്കുന്ന ഓരോരുത്തരോടും ഞാനും ചോദിക്കട്ടെ, നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ വച്ച് ധ്യാനിക്കുകയോ, അല്ലെങ്കിൽ അടച്ചിട്ട മുറികളിൽ ഇരുന്ന് ചെയ്യുകയോ ചെയ്താൽ പോരെ? എന്തിന് നാടുനീളെ കോളാമ്പി വച്ച് അലറി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കണം?

അതെന്തിന് വരുംതലമുറകളിലേയ്ക്ക് അവർക്ക് തിരിച്ചറിവാകുന്നതിനു മുൻപ് അവരുടെ അറിവോ സമ്മതമോ കൂടാതെ അടിച്ചേൽപ്പിക്കുന്നു?

എന്തിന് സുന്നത്ത് പോലുള്ള ശാരീരിക അക്രമങ്ങൾ കുട്ടികളുടെമേൽ തിരിച്ചറിവാകുന്നതിനു മുൻപ് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അടിച്ചേൽപ്പിക്കുന്നു? അവർ വളർന്ന് അവർ തന്നെ തെരഞ്ഞെടുക്കട്ടെ എന്ന് എന്തുകൊണ്ട് അന്ധതയിൽ ജീവിക്കുന്നവർ ചിന്തിക്കുന്നില്ല?

നൂറ്റാണ്ടുകൾക്ക് മുൻപേ മണ്ണിൽ കുഴിച്ചുമൂടപ്പെടേണ്ടിയിരുന്ന ഒരുപാട് കാര്യങ്ങൾ മതങ്ങളുടെയും മതാചാരങ്ങളുടെയും പേരിൽ വെളിയിൽ കിടന്ന് സമൂഹമാകെ ദുർഗന്ധം സൃഷ്ടിക്കുന്നു, മാറാരോഗങ്ങൾ ഉണ്ടാക്കുന്നു. അതെല്ലാം ഇപ്പോഴെങ്കിലും കുഴിച്ചു മൂടപ്പെടേണ്ടേ?

8. മറ്റുമതങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾ എന്തിന് ഇടപെടുന്നു?

വളരെ ഗൗരവതരമായ ഒരു ചോദ്യമാണ്. പക്ഷെ ഇതിനും മറുചോദ്യമാണുള്ളത്. മതങ്ങൾ എന്തിന് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നു? ഞാൻ എൻറെ അഭിപ്രായം പറയുമ്പോൾ മതങ്ങൾ എന്തിന് എൻറെ കാര്യത്തിൽ ഇടപെടുന്നു? എന്നെ കൊല്ലും എന്ന് എന്തിന് ഭീഷണിപ്പെടുത്തുന്നു.

നിങ്ങളോടൊരു ചോദ്യം. പശു അമ്മയാണെന്നും പറഞ്ഞ് ഹിന്ദു തീവ്രവാദികൾ അഖ്ലാഖ് എന്ന ഒരു മനുഷ്യനെ കൊന്നതും, ഇപ്പോൾ അതേ മതത്തിൽപെട്ട ആളുകൾ കൂട്ടം ചേർന്ന് അന്യമതസ്ഥരെയും, എന്തിന് അതേ മതത്തിൽപെട്ട ദളിത് വിഭാഗങ്ങളെയും ആക്രമിക്കുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഗൗരി ലങ്കേഷ് എന്ന പ്രായം ചെന്ന ഒരു സ്ത്രീയെ കൊന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഇറാഖിലും സിറിയയിലും ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് മുസ്ലിം തീവ്രവാദികൾ തലയറുക്കുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഈ നസ്രാണികൾ നാടായ നാടെല്ലാം കുരിശുകൃഷി നടത്തുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ?

മാറ്റം വരണം. ഇന്ന് ജീവിക്കുന്നവരുടെയും, ഇനി വരാനിരിക്കുന്നവരുടെയും സമാധാനത്തോടെയുള്ള ജീവിതത്തിന് മാറ്റം വരണം.

9. മുഹമ്മദ് നബി ആയിഷയെ ആറാം വയസ്സിൽ കെട്ടിയിരുന്നില്ല. വിവാഹ ഉടമ്പടി നടത്തുക മാത്രമാണ് ചെയ്തത് അവളോടൊപ്പം പൊറുത്തത് അവൾക്ക് ഒൻപതു വയസ്സായതിനുശേഷമാണ്.

ആ വാദം അംഗീകരിച്ചുകൊണ്ടുതന്നെ (അവളെക്കൊണ്ട് ശുക്ലം തുടപ്പിക്കുകയും, അവളോടൊപ്പം നഗ്നനായി കുളിക്കുകയും അപ്പോൾ കാമപുരസ്സരം അവളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നത് വേറെകാര്യം), ഒരു മറുചോദ്യം ചോദിക്കട്ടെ. ഒമ്പതുവയസ്സുള്ള ഒരു പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ശരിയോ?

ഞാൻ ഒരിക്കൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന എൻറെ മകളെ കാണാൻ അവൾ പഠിക്കുന്ന സ്‌കൂളിൽ പോയി. അന്നവൾക്ക് ഒൻപതു വയസ്സ്. എന്നെ ക്ലാസിനു വെളിയിൽ കണ്ടതും, എൻറെ മകൾ എല്ലാവരോടും എൻറെ പപ്പാ വന്നു എന്ന് പറഞ്ഞു എൻറെ അരികിലേക്ക് ഓടിവന്നു. അത് സ്വാഭാവികം. അതല്ല ഞാൻ പറയാൻ വരുന്നത്. അങ്ങിനെ എൻറെ മകൾ എൻറെ അരികിലേക്ക് ഓടി വന്നപ്പോൾ, അങ്കിൾ അങ്കിൾ എന്ന് വിളിച്ച് അവളുടെ കൂടെ കളിച്ചുകൊണ്ടിരുന്നവരും എൻറെ അരികിലേക്ക് വന്ന് എന്നോട് കുശലം പറഞ്ഞു തുടങ്ങി.

ഞാൻ പറയാൻ വരുന്നത് എന്താണെന്ന് ഇനിയും മനസ്സിലായില്ലേ? മൈരുകളെ, ഇനിയും ഒൻപതു വയസ്സുള്ള ആയിഷയെ അറുപതു കടന്ന ഒരു ഞരമ്പുരോഗി ലൈംഗികമായി ഉപയോഗിച്ചു എന്ന മാപ്പർഹിക്കാത്ത തെറ്റിനെ ന്യായീകരിക്കുന്നതിനു മുൻപ്, നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ പോയി നാലിലും അഞ്ചിലും, എന്തിന് ആറിലും ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന കുട്ടികളുമായി സംസാരിക്കണം, അവർ കുട്ടികളാണോ മുഹമ്മദ് നബിയെപ്പോലുള്ള ഞരമ്പ് രോഗികളുടെ കടി തീർക്കാൻ ഉള്ളവർ ആണോ എന്ന് അപ്പോൾ നിങ്ങൾക്ക് തിരിച്ചറിവുണ്ടാകും.

കുട്ടികൾ കുട്ടികൾ മാത്രമാണെന്നതിന് കാലദേശ വ്യത്യാസങ്ങൾ ഇല്ല. അത് തിരിച്ചറിയാൻ കഴിയാത്തത് ഏതു കാലഘട്ടത്തിലാണെങ്കിലും, ഏതു ദേശത്തായാലും മാപ്പർഹിക്കാത്ത കുറ്റമാണ്, പിന്നെയല്ലേ മുത്തുറസൂലായി കൊണ്ടുനടക്കേണ്ടത്.

കുട്ടികളെ കുട്ടികളായി ആർത്തുല്ലസിച്ച് അവരുടെ കുട്ടിക്കാലം ആവോളം ആസ്വദിക്കാൻ അനുവദിക്കണം.

എന്നുമാത്രമല്ല, അവരുടെ, പ്രത്യേകിച്ചും പെൺകുട്ടികളുടെ, കുട്ടിക്കാലം പത്തോ, പതിനേഴോ പതിനെട്ടോ അല്ല അവർ എപ്പോൾ വരെയും നീട്ടിക്കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ അത്രയും കാലം നീട്ടിക്കൊണ്ടുപോകുവാനുള്ള പൂർണ്ണമായ അധികാരം അവർക്ക് മാത്രമുള്ളതായിരിക്കും. ഒന്നും അതിന് തടസ്സമാകരുത്.

ഇതാണ് ഈ പുണ്യമാസത്തിൽ നിങ്ങൾക്കൊക്കെ എനിക്ക് നൽകാനുള്ള സന്ദേശം. ജനാധിപത്യ വ്യവസ്ഥത്തിൽ ഉറപ്പുനൽകുന്ന ഒരു സന്ദേശമാണിത്. ഇതിനേക്കാൾ മഹത്തായ ഒരു സന്ദേശവും ഇപ്പറയുന്ന ബൈബിളിലോ ഖുർആനിലോ രാമായണത്തിലോ മഹാഭാരതത്തിലോ ഒന്നുമില്ല.


No comments:

Post a Comment