Sunday, 24 June 2018

വധഭീഷണി: മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയാൽ മാത്രമേ നടപടിയെടുക്കൂ?

ഈ വ്യക്തി ഇപ്പോൾ പല തവണ ആയി എൻറെ ഫേസ്ബുക്ക് പേജിൽ വന്ന് എന്നെ കൊല്ലുമെന്ന് വിളിച്ചുപറയുന്നു. അതും പല തവണ. എനിക്ക് ഒന്നല്ല, നൂറുകണക്കിന് വധഭീഷണികൾ വരുന്നുണ്ട്. അതൊക്കെയും പെട്ടെന്നുള്ള ക്ഷോഭത്തിൽ എഴുതുന്നതാണെന്ന് കരുതി തള്ളിക്കളയുകയാണ് പതിവെങ്കിലും, ഇവൻ എഴുതുന്ന രീതി ശരിക്കും ഐസ് ഭീകരർ ചെയ്യുന്നതിനെ അല്ലെങ്കിൽ ജോസഫ് മാഷിനെ ചെയ്തതിനെ ഓർമ്മിപ്പിക്കുന്നതാണ്.
ഞാൻ എന്താണ് ചെയ്യേണ്ടത്?
ഞാൻ എഴുതുന്നതൊന്നും ആർക്കും ഒരു തരത്തിലുള്ള ഉപദ്രവവും ഉണ്ടാക്കാനല്ല. അതുപോലെ എത്രതന്നെ പൊങ്കാലയിട്ടാലും അതൊക്കെ അഭിപ്രായങ്ങൾ ആയേ കാണാറുള്ളു. ഇതിനെ അങ്ങിനെ കണ്ടു തള്ളിക്കളയാൻ പറ്റുമോ?
മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയാൽ മാത്രമേ നടപടിയെടുക്കൂ? അങ്ങിനെ അല്ല എന്ന് കരുതുന്നു.
ഇതിലെ വോയിസ് മെസ്സേജിൽ അവൻ പറഞ്ഞിരിക്കുന്നത് എൻറെ പത്തുവയസ്സുള്ള മകളെ കൊടുക്കുന്നുണ്ടെങ്കിൽ അവന് വേണമെന്നാണ്. അവൻ താങ്ങിക്കൊണ്ടുനടക്കുന്ന മുഹമ്മദ് നബിയെന്ന പ്രാകൃതൻ ഈ മനുഷ്യരായ മനുഷ്യരെയെല്ലാം എങ്ങിനെ അന്ധരാക്കി വച്ചിരിക്കുന്നു എന്നതിന് ഉത്തമ തെളിവാണിത്.





No comments:

Post a Comment