Monday 4 August 2014

ആദരിച്ചില്ലെങ്കിലും വേണ്ട, പക്ഷെ ആക്ഷേപിക്കരുത് പ്ലീസ്

കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ അവസാന ദിവസം സമാപന ചടങ്ങുകൾ ഏറണാകുളത്ത്  നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.

ചടങ്ങിൽ കെവി തോമസ്സും, അബ്ദുറബ്ബും ഉണ്ടായിരുന്നു. ഏറ്റവും നന്നായി പ്രകടനം കാഴ്ച വച്ച താരത്തിനു കെവിയുടെ വക പ്രത്യേക സമ്മാനം ഉണ്ടെന്നു കേട്ടപ്പോൾ, ഒരു കേന്ദ്ര മന്തിയല്ലേ, നല്ലൊരു തുക കാണുമെന്നു ഞാൻ വിചാരിച്ചു. അവസാനം പറഞ്ഞു വന്നപ്പോൾ എച്ചില് മാതിരി 5000 രൂപ. വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭയ്ക്ക് 5000 രൂപ!

അത് കഴിഞ്ഞപ്പോൾ, അബ്ദുറബ്ബിൻറെ വക കയ്യടി കിട്ടാൻ ഒരു പ്രസ്താവന. സമ്മാനത്തുക കൂട്ടുമത്രേ. അതെങ്കിലും നല്ലൊരു തുക ആയിരിക്കും എന്ന് കരുതി ചെവി കൂർപ്പിച്ചു നിന്നപ്പോൾ പറയുന്നു, ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ!!

നാണമില്ലാത്ത എരപ്പാളികൾ. കെവി ഡൽഹിയിൽ നിന്നും ആ ചടങ്ങിൽ പങ്കെടുക്കാൻ വന്നതിനായി പറന്നതിനും, ഹോട്ടലിൽ സുഖവാസം നടത്തിയതിനും ഒക്കെയായി ചെലവഴിച്ചത്‌  മൊത്തം നൽകിയ സമ്മാന തുകയേക്കാൾ കൂടുതൽ ആയിരിക്കും. എന്നിട്ട് 5000 രൂപ പ്രത്യേക സമ്മാനം കൊടുക്കുന്നു എന്ന് കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞു കയ്യടി വാങ്ങുന്ന പരട്ട.

ഇതവിടെയും തീരുന്നില്ല. ഈ കുരുന്നുകൾ പിന്നീട് ദേശീയ മത്സരത്തിനു പോകുന്നത് ജനറൽ കമ്പാർട്ട്മെന്റിൽ. പാവം ഒരു ഉഷച്ചേച്ചി ഉണ്ട് എപ്പോഴും ഇതിനെതിരെ ശബ്ദിക്കാൻ. പക്ഷെ ആര് കേൾക്കാൻ?

നാണം ഇല്ലാത്തവന്മാരെ, വർഷങ്ങളോളം ഒരുപാട് വിയർപ്പു ഒഴുക്കിയതിൻറെ ഫലമായാണ്, കുട്ടികൾ അവിടെവരെ എത്തി വിജയം കൊയ്യുന്നത്. അങ്ങിനെ അതിൽ പങ്കെടുക്കാൻ വരുന്ന ഓരോ കുട്ടികൾക്കും ഇപ്പറഞ്ഞ തുക പോക്കറ്റ്‌ മണിയായി കൊടുക്കണമെടോ. പിന്നെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നവർക്ക് ചുരുങ്ങിയത്, 100000, 50000, 25000 എന്നിങ്ങനെ യഥാക്രമം സമ്മാനം നിശ്ചയിക്കണം.

അതിനു കഴിയുന്നില്ലെങ്കിൽ, നീയൊക്കെ അണ്ടിയും തൂക്കി ഇങ്ങനെയുള്ള ചടങ്ങുകൾക്ക് വരാതിരുന്നാൽ ഖജനാവിൽ നിന്നും അത്രയും തുക ചോരാതിരിക്കും. ഇത്തിരി അസഭ്യം ചേർത്തത്, ഇനി ഞാൻ എഴുതിയത് കണ്ടു ആരും കയ്യടിക്കാതിരിക്കാൻ ആണ്. കാരണം കയ്യടി അല്ലെടോ, പ്രവർത്തനം ആണ് വേണ്ടത്.

No comments:

Post a Comment