Friday 10 October 2014

ഭാര്യക്ക് അയച്ച കത്ത്: വീണ്ടും ചില വിഷമിപ്പിക്കുന്ന വീട്ടുകാര്യങ്ങൾ

ഷെല്ല,

തന്നിഷ്ടപ്രകാരം ഇറങ്ങി പോയ നീ, അതിനുശേഷം ചെയ്യുന്നതും പറയുന്നതും എല്ലാം  നിൻറെ വീട്ടുകാരുമായും, മറ്റ് നീ കരുതുന്ന വേണ്ടപ്പെട്ടവരുമായും ചർച്ച ചെയ്ത് അത് ശരിയോ എന്ന് സ്വയം വിലയിരുത്തണം.

നീ അയച്ച ഇമെയിലുകളും ഞാൻ അതിനു തന്ന മറുപടിയും എല്ലാം ഇപ്പോഴും കയ്യിൽ കാണുമല്ലോ..

വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാൻ ആണ് ഇതെഴുതുന്നത്.

ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. അതിൽ ആരെങ്കിലും പുറത്തു പോകുമ്പോൾ എവിടെ പോകുന്നു എന്ന് റൂമിൽ ഉള്ളവരോട് പറഞ്ഞിട്ട് പോകുന്നു. എല്ലാവരുടെയും സുരക്ഷയ്ക്ക് അതാണ്‌ ശരി. നീ പോകുന്നതിന് നിൻറെതായ കാരണങ്ങൾ ഉണ്ടാവാം, പക്ഷെ അത് വീട്ടിൽ ഇരിക്കുന്നവരോട് പറഞ്ഞില്ലെങ്കിൽ അത് നിൻറെ വിവരമില്ലായ്മയെന്നു മാത്രമല്ല, നീ മറ്റുള്ളവർക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ല എന്നുമാണ് അർത്ഥം.

നീ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുകെ ഇന്റർവ്യൂ, ഇംഗ്ലീഷ് ടെസ്റ്റ്‌, ഡ്രൈവിംഗ് ടെസ്റ്റ്‌ അങ്ങിനെ നൂറുകണക്കിന് കാര്യങ്ങൾ. എന്നിട്ടും നിന്നിൽ കവിഞ്ഞു ആരും ഇല്ലെന്നു നീ കരുതുന്നു. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ഒക്കെ, എന്നെയാരും പഠിപ്പിക്കേണ്ട, നിങ്ങൾക്ക് വട്ടാണ് എന്ന് നീ പറഞ്ഞു. ഞാനീ പറയുന്നത് നീ ഒരിക്കലും മനസ്സിലാക്കാനോ അംഗീകരിക്കാനോ പോകുന്നില്ല, അവിടെയാണ് പരാജയവും.

കാനഡയിൽ നിന്നെ കൊണ്ടു പോയി രണ്ടു വർഷത്തേയ്ക്കുള്ള വർക്ക്‌ പെർമിറ്റ്‌ ഞാൻ എടുത്തു തന്നു. എങ്ങിനെയും അവിടെ പിടിച്ചു നില്ക്കാൻ നോക്കാതെ, വിമാനത്തിൽ വച്ച് ടോഫീ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു കൊച്ചിനെയും എടുത്തു കൊണ്ടു നീ മടങ്ങി. അതും എനിക്കെതിരെ ഏറ്റവും വലിയ സ്റ്റെപ് ഞാൻ അറിയാതെ എടുത്തിട്ട്. എനിക്ക് വട്ടാണെന്നും, നിനക്ക് സംരക്ഷണം വേണമെന്നും പറഞ്ഞ് അവിടുത്തെ ഏതോ സ്ഥാപനത്തിന് നീ അയച്ച കത്ത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. അതിലെ വട്ടനെന്ന വിളി പോകട്ടെ, കാരണം നീയെന്നെ ദിവസവും വിളിക്കുന്നതാണത്, പക്ഷെ നിൻറെ ഇംഗ്ലീഷ് സ്റ്റാൻഡേർഡ് അത് വെളിപ്പെടുത്തും. 

നീ അറിയാതെ, എൻറെതന്നെ മെയിലിൽ നിന്നുമാണ് നീ അത് അയച്ചത്. നീ അത് വീണ്ടും വായിക്കണം, അതുകൊണ്ട് താഴെ കൊടുക്കുന്നു.


ഇപ്പോൾ നിൻറെയും, മാളുവി ൻറെയും പേരിൽ സ്ഥലം എഴുതിവെക്കണം എന്ന് പറഞ്ഞ തലത്തിലേയ്ക്ക് നീ  വന്നു. അതിന് കുഴപ്പമൊന്നുമില്ല, പക്ഷെ നിൻറെ വീട്ടിൽ നിന്നും നിനക്കുള്ള വീതം (സ്ത്രീധനം അല്ല) ആദ്യം വാങ്ങിക്കൊണ്ടു വരണം.

അഞ്ചു പെണ്ണും, ഒരാണും ഉള്ള നിൻറെ വീട്ടിലെ എല്ലാ പെണ്മക്കളുടെയും സ്വത്തും കെട്ടിപ്പിടിച്ചു, പെണ്ണ് കെട്ടി മക്കളെ തുടർച്ചയായി ഉണ്ടാക്കിയിട്ട്, നിൻറെ കല്യാണ പ്രായം കഴിഞ്ഞിട്ടും അതിന് ശ്രമിക്കാതെ, നീ ജോലി ചെയ്തുണ്ടാക്കിയത് മുഴുവൻ കുഞ്ഞുങ്ങൾക്ക്‌ ഉടുപ്പും കളിപ്പാട്ടവും വാങ്ങാൻ എടുത്തിട്ട്, നീ ലീവിന് വരുമ്പോൾ ചിക്കൻ കറി വച്ചുതന്ന് നിന്നെ മോളെ എന്ന് വിളിച്ച് കബളിപ്പിച്ച നിൻറെ ആങ്ങളയോട് പോയി നിൻറെ അവകാശം ആദ്യം ചോദിച്ചു വാങ്ങി വാ.

എന്നിട്ട് നമുക്കൊരു ചർച്ച തന്നെയാവാം. നീ പൊന്നേ എന്ന് വിളിക്കുന്ന നിൻറെ ആങ്ങള ആണോ അതോ പെങ്ങൾമാർക്ക് കൊടുക്കാനുള്ളതും അതിൽ കൂടുതലും കൊടുത്തു ഉത്തരവാദിത്തം നിറവേറ്റിയ ഞാനാണോ നല്ലവൻ എന്ന് നമുക്ക് ഒന്നറിയണമല്ലോ. 

അതത്യാവശ്യമാണ്, കാരണം ഞാൻ അങ്ങിനെ പെങ്ങൾമാർക്ക് കൊടുക്കുമ്പോഴും എനിക്ക് വട്ടാണെന്നാണ് നീ പറയുന്നത്. അങ്ങിനെ ചെയ്തിട്ടും മാളുവിനും അവളിലൂടെ വരുന്ന തലമുറകൾക്കും ഭിക്ഷ തെണ്ടാതെ ജീവിക്കാൻ ഉള്ളത് ഇപ്പോൾ ഉണ്ടെടീ. അത്രമാത്രം ഉത്തരവാദിത്തം ഉള്ളവനാണ് ഞാൻ. 

വളർത്തു ദോഷമാണ് നിൻറെ പ്രശ്നം. നിന്നെ മുതലെടുക്കാൻ വലുതായിട്ടും നിന്നെ മോളേ എന്ന് നിൻറെ വീട്ടുകാർ വിളിച്ചതിൻറെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.

നീ തന്നിഷ്ടം ഇറങ്ങി പോയിട്ടും (നീ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത് എന്ന് എന്നോട് പറയരുത് എന്ന് നീ ഓട്ടോക്കാരനോട് പറഞ്ഞിടുന്നു), ഞാൻ കുടിച്ചു മറിഞ്ഞു നടന്നില്ലെടീ. കുടുംബത്തിനു വേണ്ടി, ലോണും അടച്ചു തീർത്ത്, വീടിൻറെ ബാക്കി പണി ചെയ്തുകൊണ്ടിരിക്കുന്നു. നിനക്ക് അവകാശം പറയാൻ നാണമില്ലേ. നിനക്കും താമസിക്കേണ്ട വീട് പണി അവിടെ നടക്കുമ്പോൾ നീ വേറെ പോയി ധൂർത്തടിക്കുകയാണ്. എന്നിട്ട് വീടുപണി എങ്ങിനെയും പൂർത്തിയാക്കാൻ പെടാപ്പാട് പെടുന്ന പെങ്ങൾമാരെ കള്ളികൾ എന്ന് വിളിക്കുക, അവർക്കെതിരെ കേസ് കൊടുക്കുക. നിന്നെയാരെങ്കിലും ഇതൊക്കെ ചെയ്യാൻ ഉപദേശിക്കുന്നുണ്ടോ അതോ നീ തന്നെ ചെയ്യുന്നതാണോ?

ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്നതായ ബ്യൂട്ടി പാർലർ നീ തുടങ്ങി. എന്നിട്ട് വരുന്നവരെക്കൊണ്ട് നിർബന്ധിച്ച് അതുമിതും ചെയ്യിച്ച് കൊള്ളയടിക്കുകയാണ്. നീ ലിനുവിനോടും പൈസ മേടിച്ചു എന്ന് ഞാൻ അറിഞ്ഞു, അതും അവളെ നിർബന്ധിച്ച് എല്ലാം ചെയ്തിട്ട്. അവൾ പിന്നീട് അവിടെ വന്നിട്ടുണ്ടോ? ഒരിക്കൽ വരുന്നവർ പിന്നീട് ആ പ്രദേശത്ത് വരില്ല.

എന്നാലും നീ ഒന്നും പഠിക്കില്ല.
.

ഇപ്പോൾ എനിക്ക് ഒരു ഉറച്ച തീരുമാനം എടുക്കേണ്ടതുണ്ട്‌.

ഞാൻ താഴെ പറയുന്ന രണ്ടു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ, മാളുവാണെ സത്യം, പിന്നീട് ഒന്നിച്ചൊരു ജീവിതം ഉണ്ടാവില്ല.

1) നമ്മുടെ വീട്ടിൽ, നമ്മുടെ സംരക്ഷണയിൽ അല്ലാതെ അച്ചായൻ മരിക്കാൻ ഇടയായാൽ, പിന്നെ നീ എൻറെ മുന്നിൽ വരിക പോലുമരുത്. അങ്ങിനെ അച്ചായനെ നോക്കാൻ പറ്റാത്തതിന് നീ പറയുന്ന കാരണങ്ങൾ ശുദ്ധ അസംബന്ധം ആണ്. ഞാൻ മാളുവിനെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തിക്കാണെന്നു പറഞ്ഞ നീ അതിലും, അതിലും അപ്പുറവും പറയും എന്ന് എനിക്കറിയാം.

നീ ദിവസവും അച്ചായന്  വൈകുന്നേരത്തെവരെ ഭക്ഷണം മേശപ്പുറത്ത് മൂടി വച്ചിട്ട് രാവിലെ ഇറങ്ങി ദിവസവും വൈകുന്നേരം വന്നു കേറുമ്പോൾ, എവിടെ പോയതാ എന്ന് ചോദിക്കാനുള്ള ഉത്തരവാദിത്വം ഞാൻ അവിടെ ഇല്ലാത്തപ്പോൾ എങ്കിലും അച്ചായന് ഉണ്ട്. അപ്പോൾ "അറിഞ്ഞിട്ടു വല്ല്യ പ്രയോജനം ഒന്നുമില്ല" എന്നു പറയുന്ന നിന്നോട് അച്ചായൻ ദേഷ്യപ്പെട്ടെങ്കിൽ, ആ ദേഷ്യപ്പെട്ടതാണ് ശരി.

പെണ്ണുങ്ങൾ വീട്ടിൽ തന്നെ കിടക്കണം, പുറത്തൊന്നും പോകരുത് എന്ന്‌ ഞാൻ ഒരിക്കലും പറയില്ല എന്ന്‌ മാത്രമല്ല, നീ തിരിഞ്ഞു നോക്കിയാൽ, നിനക്കതിനും, സാമ്പത്തിക കാര്യങ്ങൾക്കും എല്ലാം സമ്പൂർണ്ണ സ്വാതന്ത്ര്യം ഞാൻ തന്നിട്ടുണ്ട്. എന്നുവച്ച്, വീട്ടിൽ തീർത്തും ഇരിക്കാതെ നിരങ്ങി നടക്കുക എന്ന്‌ വച്ചാൽ, അതൊരു പ്രശ്നം ആണ്. പ്രായമായി ഉത്തരവാദിത്വമുള്ള ഒരാൾ വീട്ടിൽ ഉള്ളപ്പോൾ അത് ചോദിച്ചില്ലെങ്കിൽ ആണ് തെറ്റ്.

ആ വീടിൻറെ നാഥൻ ഞാൻ അവിടുള്ളപ്പോഴും അച്ചായൻ തന്നെയാണ്. അങ്ങേരുടെ ഒരു ബീജം മാത്രമാണെടീ ഞാൻ..

അപ്പോൾ നിൻറെ ഇഷ്ടത്തിനു വിഘാതമായി നിന്നപ്പോൾ, നീ അച്ചായൻ വയസ്സാം കാലത്തും കഷ്ടപ്പെട്ട് ഉണക്കി വച്ചിരുന്ന ഷീറ്റ് അച്ചായൻ ഉറങ്ങി കിടന്നപ്പോൾ രഹസ്യമായി എടുത്തു കൊണ്ട് പോയി വിറ്റ്, അച്ചായനെ അവിടെ തനിച്ചാക്കി, വീട് വിട്ടിറങ്ങി വേറെ പോയി താമസിക്കുന്നു.

പ്രായമായവരെ ബഹുമാനിക്കാൻ അറിയാതെ നീ ഊരു തെണ്ടി നടക്കുകയാണ്. എന്നിട്ട് നാഴികക്ക് നാല്പതു വട്ടവും ആദായത്തെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും പറയുന്നു. ഇപ്പോൾ ഇഷ്ടദാനം മാത്രമായി എഴുതിത്തന്ന സ്വത്തിലെ ആദായം എടുക്കണം എന്ന്‌ പറഞ്ഞ് മുറവിളി കൂട്ടുന്നു. എന്നിട്ട് നീ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ചെയ്യുന്ന പെങ്ങൾമാരെയും തെറി പറയുന്നു. ഞാൻ ലോണും അടച്ചു തീർത്ത് നീയും കൂടി ജീവിക്കേണ്ട വീടിൻറെ പണിയും പൂർത്തിയാക്കാൻ നോക്കുമ്പോൾ, നീ എടുത്തു കൊണ്ട് പോയതെല്ലാം ധൂർത്തടിച്ചിട്ട്, ഇപ്പോൾ   ചെലവിനുള്ള പൈസക്ക് എൻറെ അടുത്ത് ഭിക്ഷ തെണ്ടാനും വരുന്നു. നീ എൻറെ മകളെയും ഒരു ഭിക്ഷക്കാരി ആക്കിയല്ലോ വിവരം കെട്ടവളെ.

നിനക്ക് നാണം എന്നൊന്നില്ലേ. അച്ചായൻറെ കാലശേഷം വരെ അതിലെ ആദായം അച്ചായൻ എടുക്കും. ഞാൻ വരുന്നതുവരെ, നീ വീട്ടിൽ വന്നുനിന്ന് ആദായവും എടുത്ത് അച്ചായനെ നോക്കി ജീവിക്കുകയാണ് വേണ്ടത്. അതല്ലാ നിനക്ക് തന്നിഷ്ടത്തോടെ ജീവിക്കാൻ ആണ് താല്പര്യം എങ്കിൽ, ഇന്നുവരെയും ഞാൻ എതിര് നിന്നിട്ടില്ല, പക്ഷെ അപ്പോൾ ജീവിക്കാനുള്ള വഴി സ്വയം കണ്ടെത്തിക്കൊള്ളണം.

സാധാരണ വീട്ടിലെ ആണുങ്ങൾ ധൂർത്തടിച്ച് എല്ലാം നശിപ്പിച്ചു കളയുന്നു എന്ന്‌ പറഞ്ഞ് പെണ്ണുങ്ങൾ ആണ് നിലവിളിക്കാറുള്ളത്. പക്ഷെ ഇവിടെ ഒന്നും നശിപ്പിക്കാതെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റി, വീട് പണിയും എങ്ങിനെയും തീർത്ത്,  എല്ലാവരും ഒന്നിച്ചിരുന്നു ഉറപ്പുള്ള ഒരു ഭവനത്തിൽ അത്താഴം കഴിക്കുന്നത്‌ സ്വപ്നം കാണുന്ന എന്നെ വട്ടനെന്നു വിളിച്ചിട്ട്, നീ ധൂർത്തടിച്ച് നടക്കുന്നു.

ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നതുപോലെ, അങ്ങിനെയാണ് ഏതൊരു മക്കളും ആഗ്രഹിക്കേണ്ടത്, ചെയ്യാതെ അച്ചായൻ മറ്റെവിടെയെങ്കിലും കിടന്നു മരിക്കേണ്ടി വന്നാൽ പിന്നെ ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞേക്കരുത്. ഞാൻ ഇതൊന്നും മുൻകൂട്ടി പറഞ്ഞില്ല എന്ന്‌ വരരുത്, അതുകൊണ്ടാണ് എഴുതുന്നത്‌.

2) ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്കിലും നീ മാലയും വളകളും ഒക്കെ ഊരി വെക്കണം എന്ന്‌ ഞാൻ അപേക്ഷിച്ചപ്പോൾ, ഇതൊക്കെ ഇടുന്നത് സ്ത്രീകളുടെ മൗലിക അവകാശം ആണെന്ന് പറഞ്ഞ് എൻറെ നിന്നിലുള്ള ലൈംഗിക താല്പര്യത്തെ നീ ഇല്ലാതാക്കി. അതിനാൽ ഞാൻ ഇപ്പോൾ എനിക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയാണ്. അതിൻറെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ നേരിടുന്നുമുണ്ട്.

ആഭരണം ഇടുന്നത് മൗലിക അവകാശം ആണെന്ന് പറയുന്ന പെണ്ണുങ്ങൾ വിവരം തൊട്ടുതേച്ചിട്ടില്ലാത്ത പരട്ടകൾ ആണ്. അതല്ലെന്ന് പറഞ്ഞാൽ നിനക്ക് നിൻറെ വഴിയും എനിക്ക് എൻറെ വഴിയും ആണ് ഉത്തമം.

ഇപ്പോൾ മാളുവിൻറെ കാത് അവൾ വളർന്ന് സ്വന്തമായി തീരുമാനം എടുക്കാൻ ആവുന്നതുവരെ  കുത്തരുതെന്നത് അവളുടെ അപ്പനായ എൻറെ തീരുമാനം ആണ്. പപ്പയ്ക്ക് "ഇഷ്ടമല്ലെങ്കിൽ വേണ്ട പപ്പ" എന്ന്‌ വെറുമൊരു കുഞ്ഞായ അവൾവരെ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ വിവരം തൊട്ടുതേക്കാത്ത സമൂഹവും, അവളുടെ അമ്മയായ നീയും അവളെ നിരന്തരം വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞതവണ ഞാൻ വിളിച്ചപ്പോഴും പപ്പായോട് മാലയും വളയും കമ്മലും വാങ്ങിത്തരണം എന്ന്‌ പറയാൻ നീ പിന്നിൽ നിന്നും പറയുന്നത് ഞാൻ കേട്ടു. ഇപ്പോൾ നീ നിൻറെ മെയിലിലും കാത് കുത്തുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നു.  

മേലിൽ കുഞ്ഞിനോട് അത് പറയരുത്. മാളുവിൻറെ കാത് കുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. എൻറെ വാക്കിനെ ധിക്കരിച്ച്‌ കാത് കുത്തിയാൽ, ഞാൻ ആവർത്തിക്കുന്നു, മാളുവാണെ സത്യം, പിന്നെ ഒന്നിച്ചൊരു ജീവിതം ഉണ്ടാവില്ല.

ആഭരണങ്ങൾ അണിയുന്നത് മൗലിക അവകാശം അല്ല, മറിച്ച് അതൊരുതരം അടിമത്തം ആണെന്ന് അവളെ പഠിപ്പിക്കാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിനു തടസ്സം നിൽക്കരുത്.

ഇതിൽ കൂടുതൽ ഒന്നും എഴുതുന്നില്ല. സ്വന്തമായി ആലോചിച്ച് തീരുമാനത്തിൽ എത്താൻ പറ്റുന്നില്ലെങ്കിൽ, മറ്റുള്ളവരുമായും, അതാരുമാകാം, ആലോചിച്ച് ഒരു തീരുമാനം എടുത്തു എന്നെ അറിയിക്കുക.

സെബാസ്റ്റ്യൻ

From: Sebastian Thomas <xxxxxxx@gmail.com>
Date: Tue, Sep 20, 2011 at 9:07 PM
Subject: need your kind information,From Canada
To: theathreya@gmail.com


Dear Sir/Madam,
                                I ,Shella from Canada  like to share some problems is being related to my husband. He is a soft wear engineer  has been working for ten years. he has been suffering from some mental problems like mental depressiom,anxiety,tension and stress for last 15 yrs.has family history, father ,brothers and, sisters  all are suffering the same . always my husband has create  problems in the family, office, in bus and every where .now we are in Canada  with child came husband’s work permit visa for 2yrs from  last March. Before completed of one month lost his job due to some mail problems in the office ,the same problems had been the previous company(3,4times) in India .now he is working as a general work in backery.iam staff nurse .i am not working now due to some financial problems .in Canada I have to register in nursing council 1000 dollar we have to pay the exam fees again 1000 dollar. last April onwards  always he used to violent, panic etc in very small family issues. child and me also suffering too much. until now he did not take any treatment. so kindly give proper opinions to me . thanks by Shella

-----------------------------------------------------

ഞാൻ അയച്ച കത്തിന് ഭാര്യ മറുപടി തന്നു. അവളുടെ കൂടി നന്മയെ കരുതി ഇനി വിവാഹമോചനത്തിനുള്ള കാര്യങ്ങൾ ചെയ്യണം.

ഞാൻ എങ്ങിനെ ഉള്ള മനുഷ്യൻ എന്ന് എൻറെ ബ്ലോഗുകൾ വായിച്ചാൽ അറിയാം. അങ്ങിനെ ഒരാളുടെ കൂടെ ജീവിച്ച് ജീവിതം ആസ്വദിക്കാൻ ആവുമെന്നും, സന്തോഷം അനുഭവിക്കാൻ കഴിയുമെന്നും തോന്നുന്ന ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു.

എന്നെ വട്ടനെന്നു വിളിക്കാതെ, എന്നോടൊപ്പം നിന്നാൽ മതി.

http://seban15081969.blogspot.ae/2014/10/blog-post_10.html

------------------------------------------------------

From: Sebastian Thomas <xxxxxxx@gmail.com>
Date: 2014-10-17 19:18 GMT+05:30
Subject: Re: urgent matter
To: shella <xxxxxx@yahoo.co.nz>

I accept your decision.

Please file a petition for divorce. For our better future, I request you to initiate it immediately so that both can plan before it is not too late. First of all, inform your family about this.

Please note that there is no change in this decision.

However, even after that, maluvinte kaathu kuthaan ente anuvaadam illa. nee avalude amma aanenkil, njaan avalude appanum aanu. Maluvinte ishtamalla, nee ninte ishtam avalil adichelppichchathaanu. aval valarnnu valuthaayi oru theerumaanam swanthamaayi edukkaanaakumpol, avalude ishtaththinu venamenkil kaathu kuthatte.

I request once again to initiate divorce proceedings immediately. If you need any financial assistance for that, take that from SIB account.

Sebatian

2014-10-17 16:18 GMT+05:30 shella<xxxxx@yahoo.co.nz>:
enike entethaya kurache avakashagal unde aagrahagal unde,athil 1,oru amma enna nilayil maluvente maluvente kaathu kuthanam,penne happyyayettulla family life ,athu nigalkke tharan saadhikku mo?agane undegil maathram orumechu jeevikkuvan saadhikkum,achayane njan nookkella.athene orupade kaaranamunde.maluvente kaathukethan aval orupade pravasham ennode paranju karayunnende,avalude santhoshamane enekke valuthe,aval veshamecheerikkunnathe kanan enikke pattela.athukonde odane njan kathukuthe kodukkum.athene thadasak nilkkande.
penne,beauty parlor aval vanneppol njan pakuthe cash medichu,njan aarkum full free kodukkella.njan kadom medicha cash konde ondakkeya parlor aane.njan naayamaya kariyam  anagil matrame evideyum cheyu.maluvente kareyum aane. eppozhum enike valuthe.avishamellatha kaarithene thadasam nilkkanda.maluvenum enikkum aarumella.njagalkke njagal randuper mathameyullu.eni munpottum ....,maluvene edakke viliche samsarikkanam.

1 comment:

  1. ഇത് വായിച്ചപ്പോള്‍ എന്റെ കഥ തന്നെയാണെന്ന് ആദ്യം തോന്നി, എന്നാല്‍ ഭീകരതയില്‍ എന്റെ അനുഭവത്തോടൊപ്പം എത്തില്ല.(അവനവന്റെ കാര്യം എല്ലാവര്ക്കും വലുതായി തോന്നുന്നത് കൊണ്ടാവാം) യുക്തിവാദ രീതിയില്‍ ചിന്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം എന്റെ പ്രശ്നം "ഒരു പരിധി വരെ" ഇപ്പോള്‍ ഞാന്‍ പരിഹരിക്കുന്നുണ്ട്.

    ReplyDelete