Monday 6 October 2014

ആരാണ് അനുഭവസ്ഥനായ പുരുഷൻ കാണുന്ന ലോകസുന്ദരി?

യദാർത്ഥ സ്ത്രീ സൗന്ദര്യം എന്തെന്ന് ഞാൻ ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.ae/2014/09/blog-post_26.html). അത് പലർക്കും ദഹിക്കാൻ ഇത്തിരി പ്രയാസം ആയിരിക്കും.

എന്നാൽ ബാഹ്യസൗന്ദര്യത്തിൽ (ശരീരം) തന്നെ യദാർത്ഥ സൗന്ദര്യം എന്താണ്? അനുഭവസ്ഥനായ ഒരു പുരുഷനോട് ഒരു സുന്ദരിയെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അവൻ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ റായിയോ, ആഞ്ജലീന ജോളിയോ, സണ്ണി ലിയോണോ (സണ്ണി സുന്ദരി അല്ലേ അല്ല, അവളിൽ ലൈംഗികത എന്നൊന്ന് വളരെ വളരെ കുറവാണ്, അതുകൊണ്ട് തന്നെ അവളുടെ ബാഹ്യമേനി കണ്ട് ആകർഷിക്കപ്പെടുന്നവർ നിരാശപ്പെടും) ഒന്നും വരില്ല. അത് ജിന ജെർസണ്‍ (Gina Gerson), അല്ലെങ്കിൽ അവളെപ്പോലെ ഒരുവൾ ആയിരിക്കും.

ഈ സിനിമാ നടികളെ ഒക്കെ കണ്ട് ഭ്രമിച്ചു നടന്നു, അതൊന്നും എനിക്ക് കിട്ടില്ലല്ലോ എന്ന് വിലപിക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഞാൻ മുകളിൽ പറഞ്ഞ ജിന ജെർസനെപ്പോലെ ഉള്ളവർ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരുപാടുണ്ട്. അനുഭവസ്ഥർ അല്ലാത്ത നിങ്ങൾക്ക്, അവരിലെ സൗന്ദര്യം കാണാൻ കഴിയുന്നില്ല എന്നു മാത്രം (അവർക്ക് ഉരുണ്ടു കൊഴുത്ത മുലകളോ, തുടുത്തു തിളങ്ങുന്ന തൊലിയോ, ശരീരമോ ഒന്നും കാണില്ല എന്നതുതന്നെ കാരണം). അവർ കാണുന്നത്, നാടൻ കോഴിയുടെ ഉശിരല്ല, കൂട്ടിൽ ഇട്ടു വളർത്തി കണ്ട മരുന്നുകൾ എല്ലാം കുത്തിവച്ച്, ഒന്നോ രണ്ടോ മാസം കൊണ്ട് തടിച്ചു കൊഴുപ്പിച്ച് അനങ്ങാൻ പോലുമാകാത്ത ഇറച്ചികോഴികളെ ആണ്. ഞാൻ ആവർത്തിക്കുന്നു, അവരെ കാണാൻ മാത്രമേ കൊള്ളൂ.

ഇനി മെലിഞ്ഞും, കാണാനൊന്നും വല്ല്യ രസമില്ലെന്നു സ്വയം പറഞ്ഞും നിരാശപ്പെട്ട് നടക്കുന്ന പെണ്‍കുട്ടികളെ സന്തോഷിക്കുവിൻ, കാരണം നിങ്ങളാണ് യദാർത്ഥ സുന്ദരിമാർ. നിങ്ങളെ കാണുമ്പോൾ ചുറ്റുമുള്ളവർ ഗൗനിക്കില്ലായിരിക്കാം, പക്ഷെ നിങ്ങളുടെ പ്രിയതമൻ നിങ്ങളെ ഇഷ്ടപ്പെടും. അതല്ലേ വേണ്ടത്?

ഞാൻ ഇതെഴുതുന്നത് തടിയുള്ളവരെ അവഹേളിക്കാണോ, നിരാശപ്പെടുത്താനോ അല്ല. മറിച്ച്, ആണുങ്ങൾ സ്ത്രീയിൽ നിന്നും എന്താഗ്രഹിക്കുന്നു എന്ന് സ്ത്രീകൾ അറിയുകയും, അതിനനുസരിച്ച് അവർ മാറുകയും ചെയ്യാനാണ്.

മെയ്യനങ്ങാതെ, ശരീരം മുഴുവൻ മേദസ്സ് കയറ്റി, അതുമൂലമുള്ള തിളക്കം സൗന്ദര്യമായി കണ്ട്, പിന്നെ അതിന്മേൽ ഉള്ള ചായവും വാരിപ്പൂശി, പുരികംവരെ വടിച്ച്‌ ഒരു തരം കോലം കെട്ടി, പിന്നെ അവിടവും ഇവിടവും കാണിച്ച് (നിങ്ങൾ അങ്ങിനെ ചെയ്യുന്നതിന് പകരം, പൂർണ്ണ നഗ്നരാവുകയാണ് വേണ്ടത്. അപ്പോൾ നിങ്ങൾ ആക്രമിക്കപ്പെടും എന്ന് നിങ്ങൾ കരുതിയാൽ അത് ശുദ്ധ മണ്ടത്തരമാണ്. കാരണം നിങ്ങൾ എല്ലാവരും നഗ്നരായി നടന്നാൽ, പുരുഷൻ നിങ്ങളുടെ പുറകെ നടക്കുന്നത് നിർത്തി, അവരുടെ ജോലി ചെയ്തു ജീവിച്ചു തുടങ്ങും!)  നടന്നാൽ, പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ ചെറുപ്പക്കാരിൽ നിന്നും ലൈക്കും മേടിച്ച് നടക്കാം എന്നല്ലാതെ ഒരു പുരുഷനെ നിങ്ങൾക്ക് തൃപ്തിപ്പെടുത്താൻ ആവില്ല. നിങ്ങൾക്ക് തൃപ്തി വരികയുമില്ല.

ശരീരത്തിന് നല്ല വ്യായാമം കൊടുക്കണം. നന്നായി വിയർത്ത് ശരീരത്തിലെ അശുദ്ധി കുറെ പോകട്ടെ. മേദസ്സ് കയറാതിരിക്കും. അപ്പോൾ ശരീരത്തിന് നല്ല വഴക്കം കിട്ടും. നല്ല രക്തസംക്രമണം ഉണ്ടാകും. രോഗങ്ങൾ കുറയും.

ഇതെല്ലാം സംഭവിക്കുമ്പോൾ, നിന്നെ ജീവിത സഖിയാക്കുന്ന പുരുഷൻ നിന്നിൽനിന്നു തന്നെ സുഖം കണ്ടെത്തുമെന്നതിനാൽ പരസ്ത്രീഗമനം നടത്താനുള്ള സാധ്യത കുറയും.

ഇതിനെല്ലാമുപരി, ലൈംഗിക ബന്ധത്തിൽ പുരുഷന് കീഴിൽ ഒരു ശവം മാതിരി കിടന്നിട്ട് ഇതാണല്ലോ എൻറെ വിധി എന്ന് വിലപിക്കാതെ, പുരുഷനൊപ്പമോ, അതിനെക്കാളോ നിങ്ങൾക്കും ലൈംഗികത ആസ്വദിക്കാൻ സാധിക്കും.

മറക്കരുത്, നിങ്ങൾ എത്ര തന്നെ നിഷേധിച്ചാലും, ഈ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്ന സുഖത്തോളം ഈ ജീവിതത്തിൽ മറ്റൊരു സുഖവും ഇല്ല. അങ്ങിനെയെങ്കിൽ, അത് നന്നായി ആസ്വദിക്കാൻ വേണ്ടുന്നത് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കേണ്ടത് ഒരാവശ്യം അല്ലേ?

Gina Gerson

No comments:

Post a Comment