Saturday 21 March 2015

മകളോട് നീതി പുലർത്താത്ത അച്ഛൻ

ഈ ലോകത്തോട്‌ മുഴുവൻ ഞാൻ യുദ്ധം ചെയ്യാം. പക്ഷെ മകളെക്കുറിച്ചോർക്കുമ്പോൾ എൻറെ സർവ്വകരുത്തും നഷ്ടപ്പെട്ട്, എൻറെ ഉള്ളാകെ വിങ്ങിപ്പൊട്ടുന്നു. ഒന്നലറി കരയണം എന്ന് പലപ്പോഴും തോന്നുന്നു.

ആഗ്രഹിച്ചിട്ടും എനിക്ക് മകളോട് നീതി പുലർത്താൻ ആകുന്നില്ല. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.

അവൾക്ക് ഏറ്റവും നല്ല ഒരു അവധിക്കാലം നൽകണം എന്നാഗ്രഹിച്ച് അവർക്ക് വരാനുള്ള വിസയും റെഡിയാക്കി, റൂമും ഫ്ലൈറ്റ് ടിക്കറ്റും ബുക്ക്‌ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും തീർത്ത്, ഭാര്യക്ക്‌ വേണമെങ്കിൽ ഇവിടെ വന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പാകത്തിൽ, ഒരു ആശുപത്രിയിൽ അവളുടെ റസ്യൂമും കൊടുത്തു, മകളിൽ പ്രതീക്ഷ നൽകി കാത്തിരുന്നു.

ഞാൻ ഇപ്പോൾ നന്നായാണ് ഇരിക്കുന്നത്, എൻറെ മകളോ ക്ഷീണിച്ചും. അവൾ വരുന്ന ഒരു മാസം കൊണ്ടു അവളുടെ ക്ഷീണമെല്ലാം മാറ്റി നല്ല പ്രസരിപ്പുള്ള മിടുക്കി ആക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

എല്ലാം വെറുതെ.

ഭാര്യ വരുന്നില്ല എന്നങ്ങു തീരുമാനിച്ചു. വരണമെങ്കിൽ ഞാൻ നന്നാകണമത്രെ. വട്ടിന് ആദ്യം  ചികിൽസിക്കണമത്രെ.

അതും പോരാഞ്ഞ്, തന്നിഷ്ട പ്രകാരം വീട് വിട്ടിറങ്ങി പോയ അവൾ, അവളുടെ ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി എന്നെ  ഭ്രാന്താശുപത്രിയുടെ സെല്ലിൽവരെ എത്തിച്ചിട്ടും, അവളുടെ ചെലവിനുള്ള പണം ഞാൻ നല്കിക്കൊണ്ടിരുന്നത് പിച്ചക്കാശാണത്രേ!

ഇങ്ങനെയും വിവരം കെട്ടതും, നന്ദി ഇല്ലാത്തവരുമായ സ്ത്രീകളോ?

ആ വിവരക്കേട് എൻറെ മകളുടെ ജീവിതത്തിൽ ഒരു വലിയ അപകടമായി തുടരുന്നു.

എന്നോട് ചെയ്യുന്നത് മാത്രമായിരുന്നെങ്കിൽ എനിക്കത് തള്ളിക്കളയാമായിരുന്നു. അവൾ താമസിക്കുന്ന ഭാഗത്തേയ്ക്ക് ഒരിക്കലും ഒരു ശല്യവുമായി പോയിട്ടില്ലാത്ത 85 വയസ്സായ അപ്പനെതിരെയും, പെങ്ങൾക്കെതിരെയും ആദ്യം അടുത്ത പോലീസ് സ്റ്റേഷനിലും, കാര്യങ്ങൾ മനസ്സിലാക്കി അവളോട്‌ പോയി പ്രായമായ അപ്പനെ നോക്കാൻ പറഞ്ഞപ്പോൾ അത് വകവെക്കാതെ, വനിതാ പോലീസിലും പോയി പരാതി നൽകി. നീയാണ് മാറേണ്ടത് എന്ന് കർശനമായി അവളോട്‌ അവർ പറഞ്ഞപ്പോഴും, എനിക്കാണ് കുഴപ്പം എന്നാണ് അവൾ പറയുന്നത്.

അതൊരു വശത്ത്. ഇനി അവളോടൊപ്പം ഉള്ള മകളോട് അവൾ കാണിക്കുന്ന ക്രൂരത മറുവശത്ത്. കാനഡയിൽ നിന്നും എനിക്ക് വട്ടാണെന്ന് പറഞ്ഞു മകളെയും എടുത്തു കൊണ്ട് വന്ന അവൾ, അന്ന് 5 വയസ്സ് മാത്രമായിരുന്ന മകളെ 9 മണിക്ക് മാത്രം തുറക്കുന്ന സ്കൂൾ ഗേറ്റിനു മുൻപിൽ രാവിലെ 6 മണിക്ക് ഒറ്റയ്ക്ക് നിർത്തിയിട്ട് ജോലിക്ക് പോകുമായിരുന്നു. ഇതറിഞ്ഞ അവിടുത്തെ പ്രിൻസിപ്പൽ അവളെ വിളിച്ചു ശകാരിച്ചിട്ടും അവളതു തുടർന്നു.

ഇപ്പോൾ കേട്ടത് അസ്വസ്ഥതപ്പെടുത്തുന്ന വേറൊരു കാര്യമാണ്. കുഞ്ഞിനെ സ്കൂളിൽ വിട്ടിട്ട് അവൾ എങ്ങോ പോയി. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ മകൾ രാത്രി എട്ടുമണിക്ക് അവൾ വരുന്നതുവരെ വീടിനു പുറത്ത്. അടുത്ത വീട്ടിലെ വീട്ടമ്മ (അവരോടും പിണങ്ങിയിട്ടാനുള്ളത്‌) പിന്നെ മകളെ അവരുടെ വീട്ടിൽ വിളിച്ചിരുത്തി.

ഇതെല്ലാം കേട്ടിട്ട് എനിക്ക് അവളെ വിവരം കെട്ട തേവിടിശി എന്ന് വിളിക്കാൻ തോന്നുന്നത് എനിക്ക് വട്ടായത് കൊണ്ടാണോ?

പക്ഷെ ഇവിടെയും ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എൻറെ മകളാണ്. അവളെ സഹായിക്കാൻ ആവാതെ ഞാനും.

ഇതെല്ലാം മാറ്റിവച്ചാലും ഞാൻ എൻറെ മകളോട് നീതി പുലർത്തിയില്ല എന്ന് എപ്പോഴും തോന്നിപ്പിക്കുന്ന ഒരനുഭവം ഉണ്ട്.

കാനഡയിൽ ആയിരിക്കുമ്പോൾ, ഐടി ജോലി നഷ്ടപ്പെട്ട ഞാൻ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കാലം.

പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്തിട്ട് വരുന്ന വഴിയിൽ വിലകുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാൻ രണ്ടും മൂന്നും സൂപ്പർ മാർക്കറ്റുകളിൽ കയറി, ബസ്‌ ഇറങ്ങി പത്തുമിനിട്ടോളം അതും ചുമന്ന് രാത്രി ഒൻപതും പത്തും ഒക്കെ ആകുമ്പോൾ ഞാൻ വീട്ടിൽ എത്തും. അന്നും ഞാൻ അവരെ പട്ടിണിക്ക് ഇട്ടിട്ടില്ല.

അന്ന് ഞാൻ നിയമം ലംഘിച്ചാണ് ജോലി ചെയ്തിരുന്നത്. കാരണം ഞാൻ ആദ്യം ജോലി ചെയ്തിരുന്ന ഐടി കമ്പനിയിൽ ജോലി ചെയാനുള്ള പെർമിറ്റ്‌ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതേസമയം എൻറെ വഴിയായി ഭാര്യക്ക്‌ രണ്ടു വർഷത്തേയ്ക്കുള്ള വർക്ക്‌ പെർമിറ്റ്‌ ഉണ്ടായിരുന്നു. എന്നിട്ടും അവളോട്‌ ജോലി ചെയ്യണം എന്ന് ആവശ്യപ്പെടാതെ, ശരീരം നുറുങ്ങുന്ന പണി ചെയ്ത് ഞാൻ അവരെ സംരക്ഷിച്ചുകൊണ്ടിരുന്നു.

പക്ഷെ ഞാൻ അങ്ങിനെ ചെയ്യുമ്പോഴും അവൾ ഞാൻ അറിയാതെ എനിക്ക് വട്ടാണെന്ന് അവിടുത്തെ അധികാരികൾക്ക് എഴുതുകയായിരുന്നു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ഒരേ കട്ടിലിൽ എന്നോടൊപ്പം കിടന്നുറങ്ങി.

ഇതുമല്ല ഞാൻ പറയാൻ വന്ന കാര്യം. എൻറെ മകളോട് എനിക്ക് നീതി പുലർത്താൻ സാധിച്ചില്ല എന്നതാണ് ഞാൻ എഴുതിവരുന്ന വിഷയം.

ഒരിക്കൽ  ഞാൻ രണ്ടുപേരെയും കൂട്ടി പുറത്തു പോയി. പോയ വഴിക്ക് അവരെയും കൂട്ടി ഒരു ഫാസ്റ്റ്ഫുഡ്‌ ഷോപ്പിൽ കയറി. അവിടെ ചെന്ന് വില ചോദിച്ചപ്പോൾ ആണ് കണ്ണ് തള്ളിയത്. ഏഴും എട്ടും ഡോളറിൽ കുറഞ്ഞ ഒരു ഐറ്റവും ഇല്ല.

അവിടുത്തെ നിലവാരത്തിൽ അതൊരു വലിയ തുകയല്ല. പക്ഷെ എന്ത് വാങ്ങുമ്പോഴും അതിൻറെ വില ഇന്ത്യൻ രൂപയിലേയ്ക്ക് കണ്‍വേർട്ട് ചെയ്യുന്ന എൻറെ സ്വഭാവം അന്ന് ഉണ്ടായിരുന്നതിനാലും (ആദ്യം വിദേശത്ത് പോകുന്ന ബഹുഭൂരിപക്ഷം പേരും ചെയ്യുന്ന കാര്യമാണത്), ഞാൻ ഒരു മണിക്കൂർ വേതനക്കാരൻ ആയതിനാലും, ഇങ്ങു സ്വന്തം നാട്ടിൽ  സാമ്പത്തിക ഭദ്രതതീർത്തും ഇല്ലാത്ത, വീട് പോലും ഇല്ലാത്ത, ചുറ്റുപാടുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യം ഉള്ളതിനാലും ആണ് അതൊരു വലിയ തുകയായി എനിക്ക് തോന്നിയത്.

എങ്കിലും ഞാൻ അവർക്ക് ബർഗർ വാങ്ങി കൊടുത്തു. മകൾക്കത് വളരെ ഇഷ്ടപ്പെട്ടു.

പിന്നീട് പോകുമ്പോൾ ഒക്കെ അവർ അതാവശ്യപ്പെട്ടു കൊണ്ടിരുന്നു. അതൊഴിവാക്കാൻ ഞാൻ അത്തരം ഷോപ്പുകൾ വരുമ്പോൾ മകളുടെ ശ്രദ്ധ തിരിക്കും. ഒരിക്കൽ അവൾ ഷോപ്പ് കണ്ടിട്ട് (അതിൻറെ പുറത്തെ വലിയ ബോർഡിലുള്ള ബർഗറിൻറെയും ഹോട്ട്ഡോഗിൻറെയും ഒക്കെ ചിത്രങ്ങൾ ദൂരെനിന്നേ കാണാം) അങ്ങോട്ട്‌ പോകണം എന്ന് വാശി പിടിച്ചു. എൻറെ തോളിൽ ഇരുന്ന മകളുടെ മുഖം അവിടെ നിന്നും ബലമായി തിരിച്ച് ഞാൻ വേറൊരു ഭാഗത്തേയ്ക്ക് പോയി.

അപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. ഇതെഴുതുമ്പോഴും എൻറെ കണ്ണ് നിറഞ്ഞു കണ്ണടയിൽ വീണു അക്ഷരങ്ങൾ തെളിയുന്നില്ല. അതെപ്പോഴൊക്കെ ഓർക്കുന്നുവോ അപ്പോഴൊക്കെ എന്നിലെ അപ്പൻ വാവിട്ടു നിലവിളിക്കുന്നു.

അങ്ങിനെ മിച്ചം പിടിച്ചു കൊണ്ടു വന്ന പൈസകൊണ്ടാണ് ഞാൻ വീടുപണി തുടങ്ങിയത്.

അങ്ങിനെ കൊണ്ടുവന്ന പൈസയിൽ നിന്നാണ് ഒന്നിനും കൊള്ളാത്ത ഒരു ലോഡ് മണൽ ഇറക്കിയിട്ട്‌ രായ്ക്കുരാമാനം ഒരു പൊലയാടിമോനും അവൻറെ  മകനും ചേർന്ന് ഞാനില്ലാത്ത സമയത്ത് 60000 രൂപയും ഭാര്യയോട്‌ വാങ്ങിക്കൊണ്ടു പോയത്.

എൻറെ കുഞ്ഞിനു അവളുടെ ഇഷ്ടപ്പെട്ട വിഭവം വാങ്ങിക്കൊടുക്കാതെ മിച്ചം പിടിച്ചപൈസ, ഒറ്റ ദിവസം കൊണ്ട്‌ അവർ കൊണ്ടുപോയി.

ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ആ നെറികെട്ട അപ്പനും മകനും അവിടെ വന്നു ഞങ്ങൾ വെറും 20000 രൂപയെ കൊടുത്തുള്ളൂ എന്ന് കള്ളം പറഞ്ഞു എൻറെ അപ്പനെയും, ഭാര്യയെയും എന്നെയും കള്ളന്മാരാക്കി. ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.എസ്ഐയുടെ മുന്നിൽ വച്ച് തന്നെ  കള്ളം പറഞ്ഞ ആ അപ്പൻറെ കവിളിനിട്ടു മകൻറെ മുന്നിൽ വച്ചു തന്നെ വീശി ഒരെണ്ണം കൊടുത്തു. ആ മകന് അവൻറെ അപ്പനിൽ നിന്നും ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു ശിക്ഷണം ആയിരുന്നു, ആ തല്ലിലൂടെ ഞാനവനു നൽകിയത് എന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, കാരണം, അങ്ങിനെ ഒരു ശിക്ഷണം ആ നെറികെട്ട അപ്പൻ ആ മകന് നൽകിയിരുന്നെങ്കിൽ, അവർ രണ്ടുപേരും ചേർന്ന് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കില്ലായിരുന്നു..

പിന്നീട് എസ്ഐ അവരെ ചോദ്യം ചെയ്തു. അവർ മണൽ വാങ്ങിക്കൊണ്ടു വന്ന സ്ഥലത്തെ ആളെ വിളിച്ചു എപ്പോൾ പണം കിട്ടി എന്ന് ചോദിച്ച്, അതിൻ പ്രകാരം വീണ്ടും ചോദ്യം ചെയ്തപ്പോൾ, അവരുടെ കള്ളി പൊലിഞ്ഞു. അത് എസ്ഐ അവിടെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

പക്ഷെ അതവിടം കൊണ്ടു തീർന്നില്ല. അവർ ഞാൻ അടിച്ചപ്പോൾ പരിക്ക് പറ്റി എന്നുപറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി, കേസ് രജിസ്റ്റർ ചെയ്തു. അതിപ്പോഴും നിലവിൽ ഉണ്ട്.

ആ കേസ് അല്ല എന്നെ അലട്ടുന്നത്. കാരണം പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ ഇരിക്കുന്നവർ മണ്ടന്മാരല്ല. മറിച്ച്, പൈസ കൊടുക്കുമ്പോൾ അതെത്ര ചെറുതായാലും, കൊടുക്കുന്ന ആളുടെ പേരെഴുതി ഒപ്പിട്ടു വാങ്ങണം എന്നു ഞാൻ പറഞ്ഞത് ചെവിക്കൊള്ളാതെ, 60000 രൂപ എടുത്തു കൊടുത്തിട്ടും, കട്ടവനെ അടിച്ച എനിക്ക് വട്ടാണെന്നാണ് ഭാര്യ പറയുന്നത്.

എനിക്ക് നിലവിളിക്കാൻ തോന്നുന്നത് അതുകൊണ്ടുമല്ല. അന്ന് എൻറെ മകൾ ആവശ്യപ്പെട്ടപ്പോൾ അവൾക്ക് ഞാൻ ബർഗർ വാങ്ങി കൊടുത്തില്ല. ആ ഓർമ്മ എന്നെ തകർത്തു കളയുന്നു. അതൊരു ചെറിയ ആഗ്രഹം ആയിരുന്നില്ലേ? അവൾ അന്ന് എത്ര വിഷമിച്ചിട്ടുണ്ടാകും.

ആ വിഷമം ഇത്തവണ അവൾ വരുമ്പോൾ മാറ്റണം എന്നു ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. അങ്ങിനെ അവൾ ആവശ്യപ്പെടുമ്പോൾ, അതെന്തു തന്നെയായാലും, അതിൻറെ വില ഇന്ത്യൻ രൂപയിലേയ്ക്ക് കണ്‍വേർട്ട് ചെയ്തു നോക്കില്ല എന്നു ഞാൻ ഉറപ്പിച്ചിരുന്നു.

ആദ്യം പത്തു ദിവസം എന്നു നിശ്ചയിച്ചിരുന്ന അവരുടെ സന്ദർശനം ഒരു മാസത്തേയ്ക്ക് ഞാൻ നീട്ടിയിരുന്നു.

എന്നിട്ടും, എൻറെ പൊന്നുമോളോട് നീതി പുലർത്താൻ എൻറെ ഭാര്യ എന്നു പറയുന്ന തേവിടിശി സമ്മതിക്കുന്നില്ല. ഞാൻ വട്ടനാണത്രേ.

അവരെ ഉപദേശിക്കുന്നതോ, കുമ്പസാരത്തിൽ കുറ്റം ഏറ്റുപറഞ്ഞ പെങ്കൊച്ചിനെ പള്ളിമുറിയിൽ കെട്ടിപ്പിടിച്ചു നിന്ന അച്ചന്മാരും, കട്ടുമുടിക്കാൻ മാത്രം അറിയാവുന്ന കുറെ നേതാക്കന്മാരും, അവരാണ് ദൈവങ്ങൾ എന്ന മാതിരി ഒച്ചാനിച്ചു നിൽക്കുന്ന വിവരം എന്നൊന്ന് തൊട്ടുതേച്ചിട്ടില്ലാത്ത കുറെ നാട്ടുകാരും.

എൻറെ പൊന്നുമോളെ എന്നോട് ക്ഷമിക്കെടീ.

പപ്പാ വിളിക്കുന്നില്ലെന്നും, പപ്പയ്ക്ക് എന്നോട് ഇഷ്ടമല്ലെന്നും നീ കഴിഞ്ഞ തവണ എന്നോട് പരാതി പറഞ്ഞു. പക്ഷെ ഞാൻ അങ്ങിനെ വിളിക്കാറുണ്ടെന്നും, നിൻറെ അമ്മ അത് അറ്റൻഡ് ചെയ്യാത്തതാണെന്നും ഒക്കെ പറഞ്ഞു നിൻറെയുള്ളിൽ അമ്മയോടുള്ള വെറുപ്പ്‌ നിറക്കില്ല ഞാൻ, കാരണം നീയൊരു കുഞ്ഞല്ലേ.

നീ വലുതാകുമ്പോൾ, കാര്യങ്ങൾ ഒക്കെ ഗ്രഹിക്കാൻ ആകുമ്പോൾ, ഞാൻ പറയാതെതന്നെ നീ എല്ലാം മനസ്സിലാക്കിക്കൊള്ളും

നിന്നെപ്രതി ഞാൻ ഒരുപാട് കരയുന്നുണ്ട്. അതിനു മാത്രമേ കഴിയുന്നുള്ളൂ.

ഇന്ന് നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിത്തരാൻ എനിക്കാവുമെങ്കിലും, നീ അടുത്തില്ലാതെ പോകുന്നു. എന്നോടൊപ്പം സമയം ചെലവഴിക്കാൻ നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു എന്നെനിക്കറിയാം. എന്നിട്ടും എൻറെ അടുത്തേയ്ക്ക്‌ വരാൻ നിനക്കാവുന്നില്ല. നീ ഒരു കുഞ്ഞാണെന്നും , അവളുടെ മകളെപ്പോലെ തന്നെ, നീ എൻറെ മകളും ആണെന്ന് നിൻറെ അമ്മ വിചാരിക്കുന്നില്ല. ഞാൻ എത്ര ശ്രമിച്ചിട്ടും, മനസ്സിലാക്കികൊടുക്കാൻ പറ്റുന്നുമില്ല. എന്നോട് ക്ഷമിക്ക്.

എന്നോട് ക്ഷമിക്ക് മോളെ.

വാൽക്കഷണം:

എൻറെ മകൾ ഇങ്ങിനെ വിഷമിക്കുന്നതിൻറെ ഒരു ഉത്തരവാദി ഇവിടുത്തെ നെറികെട്ട ഭരണവർഗ്ഗവും ആണ്.

എനിക്ക് വട്ടാണെന്ന് സമർഥിക്കാൻ എൻറെ ഭാര്യ ഏറ്റവും ആദ്യം പറയുന്നത്, എൻറെ മിലിട്ടറി ജോലി പോയ കാര്യമാണ്.

കോടികൾ മുക്കിയ മാണിയെ താങ്ങിനിർത്താനും മുദ്രാവാക്യം വിളിക്കാനും മുഖ്യമന്ത്രി അടക്കം എല്ലാവരും ഉണ്ട്. പക്ഷെ 16 വർഷത്തോളമായി നീതിക്ക് വേണ്ടി അലയുന്ന എനിക്ക് നീതി ഉറപ്പാക്കാൻ ഇവിടെ ആരുമില്ല. പിന്നെ ഭാര്യയെ പറഞ്ഞിട്ടെന്തു കാര്യം?

എനിക്ക് നീതി ലഭിക്കേണ്ടത് ഇപ്പോൾ എൻറെ മകളുടെ ഭാവിക്കും ഒരാവശ്യമായിരിക്കുന്നു.


No comments:

Post a Comment