Saturday 14 February 2015

ഇന്ത്യയിലെ ഉത്തമകുടുംബം, ഇയാഗോമാർ, പിന്നെ ഞാനും

വിചാരം കൊണ്ടെങ്കിലും വ്യഭിചാരം ചെയ്യാത്ത ഒരാളെങ്കിലും ഉണ്ടോ? ഇണയുടെ മുന്നിൽ കപടനാട്യം കാണിക്കാത്ത ആരെങ്കിലും ഉണ്ടോ?

സ്വന്തം മക്കളുടെ അടുത്തുവരെ നാടകം കളിക്കുന്നവർ. എന്നിട്ടതിനു സംസ്ക്കാരം എന്ന് വിളിക്കും.  ഈ മനുഷ്യർ എന്താ ഇങ്ങിനെ ആയിപ്പോയത്?

എൻറെ പരിചയക്കാർവരെ എൻറെ എഫ്ബി  അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തു. ഞാൻ എഴുതുന്നതിൽ കഴമ്പില്ലെന്ന് തോന്നിയിട്ടല്ല, മറിച്ച് അവരുടെ ഒക്കെ കള്ളവെടി കഥകൾ എനിക്കറിയാം എന്നതും, തുറന്നെഴുതുന്ന ഞാൻ അതൊക്കെ വിളിച്ചു പറയുമോ എന്ന് ഭയന്നാണ് അവരതു ചെയ്തത്!

ഞാൻ അതൊക്കെ വിളിച്ചു പറയുമോ? ഇണയുടെ മുന്നിൽ അഭിനയിച്ചെങ്കിലും അവർ ജീവിക്കട്ടെന്നെയ്!

പക്ഷെ അവർ ഇയാഗോമാരാവുകയും, ഒളിഞ്ഞിരുന്നു കല്ലെറിയുകയും, അതെൻറെ കുടുംബ ജീവിതം തകർക്കുകയും ചെയ്യുമ്പോഴാണ് വിഷമവും അമർഷവും തോന്നുന്നത്.

മറക്കരുത്, അഭിനയിക്കാത്ത ഞാൻ തന്നെയാണ് തമ്മിൽ ഭേദം.

ഇത്രയും കടുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്തെന്നറിയാൻ വായിക്കുക.

ഡൽഹിയിൽ താമസിക്കുന്ന കാലത്ത്, ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നത് ഭാരതീയ സംസ്ക്കാരപ്രകാരം ഉത്തമമായി ജീവിക്കുന്ന ഒരു കുടുംബത്തോടൊപ്പം ആയിരുന്നു.

അവർ ഗ്രൗണ്ട് ഫ്ലോറിലും ഞങ്ങൾ ഫസ്റ്റ് ഫ്ലോറിലും ആയിരുന്നു. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ നല്ലൊരു സമയവും ഞങ്ങളുടെ റൂമിൽ വരും. അന്ന് രണ്ടു വയസ്സ് മാത്രമായ എൻറെ മകൾക്കും അവർ വന്നാൽ വളരെ സന്തോഷമായിരുന്നു.

കുഞ്ഞിനെ നോക്കാൻ ഒരു വേലക്കാരി ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ 'വേലക്കാരി' എന്ന തലക്കെട്ടിൽ മുൻപൊരു ബ്ലോഗ്ഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.ae/2014/06/blog-post_27.html).

അവർ വീട്ടിലെ വേലക്കാരി ആയിരുന്നെങ്കിലും, മകൾക്ക് അവർ മറ്റൊരു അമ്മക്കോ, അതിനും മേലെയോ ഉള്ള അടുപ്പം ആയിരുന്നു. അതിനാൽ അവൾ മലയാളത്തേക്കാൾ ഹിന്ദി സംസാരിക്കുമായിരുന്നു. ആ അടുപ്പം മൂലം, ഞങ്ങൾക്ക് രണ്ടു പേർക്കും സമാധാനത്തോടെ ജോലിക്ക് പോകുവാൻ സാധിച്ചു.

ഒരു ശനിയാഴ്ച ദിവസം ഭാര്യ ജോലിക്ക് പോയി. എനിക്ക് അവധി ആയതിനാൽ ഞാൻ ടിവിയും കണ്ടു റൂമിൽ തന്നെ ഇരുന്നു. താഴത്തെ കുട്ടികളും അവിടെ ഉണ്ട്.

ഇടയ്ക്ക് വേലക്കാരി കൊച്ചിനെയും എടുത്ത് എന്തോ ആവശ്യത്തിനായി താഴേയ്ക്ക് പോയി.

പോയി പെട്ടെന്ന് തന്നെ അവർ മുകളിലേയ്ക്ക് ഓടിക്കിതച്ചു വന്നു. വന്ന അവരുടെ മുഖത്ത് വല്ലാത്ത പരിഭ്രമം കാണപ്പെട്ടു. മാത്രവുമല്ല കിതപ്പ് മൂലം ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്നത് പോലെയും എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് തന്നെ കൊച്ചിനെ അവരിൽ നിന്നും വാങ്ങിയിട്ട് കാര്യം തിരക്കി.

എന്തോ പറയാൻ ഉണ്ടെന്നു തോന്നിയെങ്കിലും, അവർ പറയാൻ മടിച്ചു. അതെന്നെ കൂടുതൽ പരിഭ്രാന്തനാക്കി. ഞാൻ നിർബ്ബന്ധം പിടിച്ചു.

അപ്പോൾ അവർ പറഞ്ഞു. കൊച്ചുമായി അവർ താഴത്തെ മുറിയിലേയ്ക്ക് കയറിയപ്പോൾ അവിടെ സാധാരണയായി വരാറുള്ള ഇലക്റ്റ്രീഷനും താഴത്തെ കൊച്ചമ്മയും ഒന്നിച്ചു കിടക്കുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. പിന്നെ അവരെ ഒന്ന് ശാസിക്കാം എന്ന് കരുതി ചോദിച്ചു, "കതകിൽ തട്ടാതെ എന്തിനാ അവിടെ പോയി കയറിയത്?"

"ഞാൻ എപ്പോഴും അങ്ങിനെയാണ് പോകാറ്. അവർക്കതിൽ വിരോധം ഒന്നും പറഞ്ഞിട്ടില്ല" എന്നവർ ന്യായീകരിച്ചു.

അവരായി, അവരുടെ പാടായി, അതിലൊന്നും ഇടപെടാനോ, ആരോടും ഇതേക്കുറിച്ചൊന്നും പറയാനോ പോകേണ്ടെന്നു ഞാൻ അവരോടു പറഞ്ഞു.

അത് പറയാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അതായത്, താഴത്തെ കൊച്ചമ്മ അവരുടെ നാടായ മീററ്റിൽ പോകുന്ന വേളകളിൽ താഴത്തെ കൊച്ചു മുതലാളി മറ്റു സ്ത്രീകളെ കൊണ്ടു വരാറുണ്ടായിരുന്നു!

അപ്പോൾ സമം സമമായി, അത്രതന്നെ. അവരുടേത് ഒരുത്തമ കുടുംബം ആണ്. രണ്ടുപേരും പരസ്പരം അഗാധമായി സ്നേഹിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അസൂയ തോന്നും വിധമാണ് അവർ ജീവിക്കുന്നത്. പിന്നെ നമ്മളെന്തിന് അതില്ലാതാക്കണം.

എന്നാൽ ഇതെങ്ങാനും പരസ്പരം അറിഞ്ഞാലോ, ആകാശം ഇടിഞ്ഞു വീഴും! വിശ്വാസം അതല്ലേ എല്ലാം!!

ഇങ്ങനെ ഒളിഞ്ഞു ചെയ്യാതെ, കുട്ടികളൊക്കെയായി കുറച്ചു പ്രായമൊക്കെ ആയി ഭർത്താവ് താല്പര്യം ഒന്നും കാണിക്കാതെ അടുത്ത വീട്ടിലെ പെണ്ണിനെ നോക്കാൻ തുടങ്ങുന്ന കാലത്ത്, പരസ്പരം അറിഞ്ഞു മറ്റുള്ളവരുമായും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അതാസ്വദിക്കാനും അതുവഴി കുട്ടികളെ ഭയപ്പാടില്ലാതെ കുട്ടിക്കാലം  ആസ്വദിച്ചു ജീവിക്കാൻ അനുവദിക്കാൻ പറഞ്ഞാൽ ഞാൻ എന്തോ അസഭ്യം പറഞ്ഞു എന്ന ഭാവം ആയിരിക്കും.

പിന്നെ ടിവി കാണുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. ഞാൻ നിർബന്ധിച്ചിട്ടാണെങ്കിൽ പോലും വേലക്കാരി എന്നോട് എന്തിനാണ് പറഞ്ഞത്?

അവർ ഭയപ്പെട്ടിരിക്കണം. എൻറെ ഭാര്യയോടു പറയാം എന്ന് വച്ചാൽ അവൾ അവിടെ ഇല്ല. എന്നോടും പറയാതെ ഇരുന്നാൽ, താഴത്തെ കൊച്ചമ്മ സ്വയം രക്ഷിക്കാൻ വേലക്കാരിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, വല്ല മോഷണക്കുറ്റമോ മറ്റോ ആരോപിച്ചാലോ എന്നൊക്കെ അവർ ഭയപ്പെട്ടിരിക്കണം. അപ്പോൾ ആരോടെങ്കിലും പറയുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നിയിരിക്കാം.

വേലക്കാരിയോട് ഇക്കാര്യമൊന്നും ആരോടും പറയാൻ പോകേണ്ടെന്നു പറഞ്ഞതിൽ മറ്റൊരു ദുരുദ്ദേശം കൂടി ഉണ്ടായിരുന്നു. കാരണം ഇപ്പോൾ അറിഞ്ഞതും, ഞാൻ പടികൾ ഇറങ്ങി പോകുമ്പോഴൊക്കെ യാദൃശ്ചികമായി എന്ന വണ്ണം താഴേക്കു കുനിഞ്ഞു എന്നെ മുലകൾ കാണിക്കുമായിരുന്നതും കൂട്ടി വായിക്കുമ്പോൾ, അതൊക്കെ ഒരു സൂചന ആയിരുന്നില്ലേ എന്നൊരു സംശയം.  ഞാനൊരു പൊട്ടൻ, അതിതുവരെ മനസ്സിലാക്കിയില്ല.

എൻറെ ചിന്തകൾ ക്രമേണ താഴത്തെ കൊച്ചമ്മയിലേയ്ക്ക് നീങ്ങി.

എന്നാലും ആള് കൊള്ളാമല്ലോ! ഇപ്പോഴല്ലേ കുട്ടികളെ മിക്കപ്പോഴും ഒരുക്കി മുകളിലേയ്ക്ക് വിട്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായത്‌.

കതകു തുറന്നിട്ട്‌ കിടന്നതിനും വളരെ കുശാഗ്രമായ ഒരു കാരണം ഉണ്ടായിരുന്നു. അങ്ങിനെ തുറന്നു കിടന്നാൽ കതകിനോട് ചേർന്ന് തന്നെയുള്ള ഗേറ്റിൽ യാദൃശ്ചികമായി കടയിൽ നിന്നും ഭർത്താവ് വന്ന് തട്ടി അകത്തേയ്ക്ക് വന്ന് ഇലക്ട്രീഷനെ റൂമിൽ കണ്ടാലും സംശയിക്കില്ല. എന്തെങ്കിലും നന്നാക്കാൻ വന്നതാണെന്ന് കരുതിക്കോളും. പക്ഷെ കതകടച്ചിട്ടാൽ സംശയത്തിനിടവരും. ഇവിടെ ഓർക്കേണ്ട കാര്യം എന്തെന്നാൽ, ബെല്ലടിച്ചു അകത്തു നിന്ന് ആരെങ്കിലും വന്നു ഗേറ്റ് തുറക്കാതെ ആർക്കും അകത്തു കടക്കാൻ പറ്റില്ല എന്നതാണ്. മാത്രവുമല്ല അവർ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. അപാരബുദ്ധി തന്നെ, നമിക്കണം.

ഒരിക്കൽ ഞാൻ ടെറസ്സിൽ ഇരിക്കുമ്പോൾ, ഇറുകിയ ജീൻസും ഇട്ടുകൊണ്ട്‌ വന്ന് എൻറെ മുൻപിലായി താഴേയ്ക്ക് നോക്കി കുറെ നേരം നിന്നതും, പിന്നെ തിരിഞ്ഞു എന്നെ ലാസ്യപൂർവ്വം നോക്കി ചിരിച്ചതും ഒക്കെ ഒന്നൊന്നായി എൻറെ മനസ്സിനെ മദിച്ചു. എന്തൊരു തുടുത്ത ചന്തിയും, തടിയുണ്ടെങ്കിലും വടിവൊത്ത ശരീരവും ആണവരുടേത്!

പിന്നെ ചിലപ്പോഴൊക്കെ വേലക്കാരിയോട് സംസാരിക്കാൻ എന്ന വ്യാജേന അവിടെ വന്ന് ഒരുപാട് സമയം, പ്രത്യേകിച്ചും ഭാര്യ ഇല്ലാത്തപ്പോൾ, ചെലവിട്ടതും ഞാൻ ഓർത്തു.

ഏതായാലും, കൂടെ കിടത്തിയ ഇലക്ട്രീഷനെക്കാളും സുന്ദരനും സുമുഖനും ആയിരുന്നല്ലോ ഞാൻ (ഇപ്പോഴും ആണ്!).

ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പുവശം പിടി കിട്ടിയത്. ആ തിരിച്ചറിവ് എന്നിൽ ഒരു വല്ലാത്ത സുഖം ഉണർത്തി.

അവരെ കുറ്റം പറയാൻ പറ്റുമോ? രണ്ടു കുട്ടികളും ഒക്കെയായി, ക്രമേണ ഭർത്താവ് താല്പര്യം കാണിക്കാതെ വരുമ്പോൾ (എങ്ങിനെ കാണിക്കും, ഭാര്യ മീററ്റിന് പോകാൻ കാത്തിരിക്കുന്ന ആളല്ലേ ഭർത്താവ്!), ഇത്തരം ആഗ്രഹങ്ങൾ വരാത്ത സ്ത്രീകൾ കാണുമോ? ഇങ്ങിനെ അടക്കി വീർപ്പുമുട്ടിയതും, അടക്കാൻ പറ്റാതെ പുറത്തേയ്ക്ക് ചാടുന്നതും, ഒന്നുമില്ലെങ്കിൽ വിരക്തിയിലേയ്ക്ക് പോകുന്നതും ഒക്കെയല്ലേ ഭാരതീയ ഉത്തമ കുടുംബത്തിൻറെ ലക്ഷണങ്ങൾ?!!

കാര്യങ്ങൾ ഇവിടം കൊണ്ടു തീർന്നിരുന്നെങ്കിൽ നന്നായേനെ. എനിക്കൊരു കോളും ഒത്തേനെ.

പക്ഷെ ഇത്തരം കാര്യങ്ങളിൽ പിടിക്കപ്പെടുന്ന സ്ത്രീകൾ അപകടകാരികൾ ആണ്. പ്രത്യേകിച്ചും,  ഇതെല്ലാം കഴിഞ്ഞു മറ്റുള്ളവരുടെ മുൻപിൽ പതിവ്രത ചമഞ്ഞു ഉത്തമ സ്ത്രീ ആയി ജീവിക്കുന്നവർ.

അവരുടെ രഹസ്യം വെളിപ്പെടാതിരിക്കാൻ അവർ പല മാർഗ്ഗങ്ങളും സ്വീകരിക്കും. അവരിലെ ഇയാഗോമാർ പുറത്തുവരും.

അങ്ങിനെ ഞങ്ങളെ വല്ലാതെ ഉലച്ച ഒരു കാര്യം ആണ് പിന്നീട് നടന്നത്.

ഒരു ദിവസം ഭാര്യ താഴെ അവരുടെ അടുത്തു പോയി വിങ്ങിപൊട്ടി എൻറെ അടുത്തേയ്ക്ക് ഓടി വന്നു. നിലവിളിക്കിടയിൽ 'വേലക്കാരി കൊച്ചിനെയും എടുത്തുകൊണ്ടു എങ്ങോട്ടോ പോയി' എന്ന് പറഞ്ഞു. താഴത്തെ സ്ത്രീ അവളോട്‌ പറഞ്ഞുവത്രേ.

എൻറെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. പക്ഷെ ഞാൻ പെട്ടെന്നുതന്നെ ശാന്തത വീണ്ടെടുത്തു. കാരണം കൊച്ചിനോട് ഇത്ര അടുത്ത ബന്ധം ഉള്ള, സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കുന്ന ഒരു സ്ത്രീ അത് ചെയ്യില്ല.

ഭാര്യയോടു ശാന്തയായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. വേലക്കാരി അങ്ങിനെ ഒന്നും ചെയ്യില്ല, ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ പുറത്തേയ്ക്കിറങ്ങി.

ഗല്ലിയും കടന്നു റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ, വേലക്കാരി കൊച്ചിനെയും എടുത്തുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടുവരുന്നത് ഞാൻ കണ്ടു. എവിടെ പോയി എന്ന് ചോദിച്ചപ്പോൾ, അവർ സാധാരണ പോകാറുള്ള പാർക്കിൽ പോയതാണെന്ന് പറഞ്ഞു.

ഞാൻ വേഗം കൊച്ചിനെയും എടുത്തു കൊണ്ടു വീട്ടിലേയ്ക്ക് വന്നു. കൊച്ചിനെ കണ്ടതും, ഭാര്യയുടെ നിലവിളിയും നിന്നു.

പക്ഷെ പിന്നെ അവൾ പറഞ്ഞത് എന്നെ ദേഷ്യപ്പെടുത്തി. വേലക്കാരെ അങ്ങിനെ അങ്ങ് വിശ്വസിക്കാൻ പറ്റില്ല എന്നാണവൾ പറഞ്ഞത്.

താഴത്തെ കൊച്ചമ്മയുടെ പദ്ധതി വിജയിച്ചു, സംശയത്തിൻറെ വിത്ത് പാകാൻ അവർക്ക് കഴിഞ്ഞു. ഇനി അത് തനിയെ വളർന്നുകൊള്ളും.

ഇതിൽപരം തെമ്മാടിത്തരം ഉണ്ടോ?  സ്വന്തം കളവു മറയ്ക്കാൻ, വേലക്കാരിയെ അവിടെനിന്നും ഓടിക്കാൻ താഴത്തെ സ്ത്രീയിലെ ഇയാഗോ എത്ര ഹീനമായാണ് പ്രവർത്തിച്ചത്. എത്ര നിസ്സാരമായാണ് ഭാര്യയിൽ സംശയത്തിൻറെ വിത്ത് പാകിയത്‌.

അവിടം കൊണ്ടും അത് തീർന്നില്ല. ക്രമേണ ഭാര്യ എന്നെയും വേലക്കാരിയേയും സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. വേലക്കാരിയോട് മുൻപ് ഉണ്ടാതിരുന്നതിലും ഹീനമായി പെരുമാറാൻ തുടങ്ങി. അത് ഞങ്ങൾ ഡൽഹി വിടുന്നതുവരെ തുടർന്നു.

ഞാനിതൊക്കെ ഇപ്പോൾ എഴുതിയത് ഇപ്പോൾ തകർന്നു തരിപ്പണമായ എൻറെ കുടുംബത്തിൻറെ ആ തകർച്ചക്ക് ഒരു പ്രധാന കാരണം ഇത്തരം ഇയാഗോമാർ പറയുന്നത് അതേപടി വിശ്വസിച്ചു. ക്രമേണ സംശയവും അതുമൂലമുണ്ടാകുന്ന ഭയവും ഉള്ളിൽ നിറച്ചു നടക്കുന്ന ഭാര്യയുടെ ബലഹീനത ആണ്.

അത്തരം ഒരു സംശയം ഒഥല്ലോ തൻറെ പ്രിയതമ ആയ ഡെസ്ഡിമോണയെ കൊല്ലാൻ ഇടയാക്കിയെങ്കിൽ, ആധുനിക ഇയാഗോമാർ എൻറെ ഭാര്യയെന്ന സ്ത്രീയിൽ നിറച്ച സംശയം എൻറെ സ്വപ്നമായ കുടുംബത്തെജീവിതത്തെ തരിപ്പണമാക്കി അതിലെ നാഥനായ എൻറെ അപ്പനെയും, എൻറെ പൊന്നു മകളെയും, എന്നെയും, സംശയത്തിന് അടിപ്പെട്ട ഭാര്യയെ തന്നെയും കൂടുതൽ കൂടുതൽ തകർച്ചയിലേയ്ക്ക് കൂപ്പു കുത്തിച്ചുകൊണ്ടിരിക്കുകയാണ്.

അവളിലെ സംശയത്തിൻറെ വ്യാപ്തി എത്രയെന്ന് ഈ ബ്ലോഗ്‌ വായിച്ചാൽ മനസ്സിലാകും: http://seban15081969.blogspot.ae/2014/11/blog-post_17.html

ഇവിടെ സ്ഥിതി ഒഥല്ലോ എന്ന കഥയുടെ  അന്ത്യത്തെക്കാളും ഭീകരമാണ്. കാരണം, കഥയിൽ ഒഥല്ലോ എല്ലാം തൻറെ വെറും സംശയം ആയിരുന്നു എന്നും, അതിനു കാരണക്കാരനായ ഇയാഗോ ഒരു ചതിയൻ ആണെന്നും തിരിച്ചറിഞ്ഞു.

പക്ഷെ ഇവിടെ ഭാര്യ വീണ്ടും വീണ്ടും ഉപദേശം തേടുന്നത് ഇയാഗോമാരോട് തന്നെയാണ്. അതവളിലെ സംശയത്തെ ഇരട്ടിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വേലക്കാരി കൊച്ചിനെ തട്ടികൊണ്ട് പോയെന്നു പറഞ്ഞത് കള്ളം ആണെന്നറിഞ്ഞിട്ട്‌ പോലും, വേലക്കാരിയോടുള്ള സംശയം മാറാതിരുന്ന ഭാര്യയുടെ സംശയം എങ്ങിനെ മാറ്റും എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.

അങ്ങിനെ ഉപദേശിക്കുന്ന ഇയാഗോമാർ നന്മയല്ല മറിച്ച് സർവ്വനാശം ആണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാൻ അവൾക്ക് സാധിക്കുന്നില്ല. അത്തരം കുടിലതകൾ മനസ്സിലാക്കാനുള്ള കാര്യപ്രാപ്തി അവൾക്കു ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടേത് ഒരു ശാന്തസുന്ദരമായ ഭവനം ആയേനെ.

ഒഥല്ലോ പോലെ ഒരു കഥയും, ചുറ്റുമുള്ളവർ എല്ലാം കഥാപാത്രങ്ങളും ഞാൻ ഷേക്സ്പിയറിനെപ്പോലെ ഒരു എഴുത്തുകാരനും ആയിരുന്നെങ്കിൽ സംശയം ഒക്കെ തീർത്ത് കഥ അവസാനിപ്പിക്കാമായിരുന്നു.

പക്ഷെ ഇത് ജീവിതം ആയിപ്പോയില്ലേ, നമ്മുടെ ഇഷ്ടത്തിന് എഴുതിതീർക്കാൻ ആവാത്ത ജീവിതം.

No comments:

Post a Comment