Saturday 28 June 2014

പെണ്‍കുട്ടികളെ സ്ത്രീകൾ ആക്കരുതേ

ഒരിക്കൽ എൻറെ മകൾ സ്കൂൾ വിട്ടു വന്നിട്ട് ഒരു പരാതി പറഞ്ഞു, "ഈ ആണ്‍കുട്ടികൾക്ക് നിന്നുകൊണ്ട് മൂത്രം ഒഴിക്കാൻ നീളമുള്ള ഒരു സാധനം ഉണ്ട്. എനിക്കെന്താ ഇല്ലാത്തത്? അതുകാരണം എനിക്ക് ഇരുന്നേ മൂത്രം ഒഴിക്കാൻ പറ്റുന്നുള്ളു!"

ഞങ്ങൾ ചിരിച്ചതിനു കണക്കില്ല.

പക്ഷെ ആ സംശയത്തിൽ ഒളിഞ്ഞു കിടക്കുന്ന വലിയ ഒരു സത്യം ഉണ്ട്. കൊച്ചു പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെ വിവാഹം ചെയ്യാം എന്ന് പറയുന്ന മതങ്ങളിൽ പെട്ടവരും, കപട സംസ്കാരത്തിൽ ജീവിക്കുന്ന മനുഷ്യർക്കും മനസ്സിലാകാത്ത ഒരു സത്യം.

കുട്ടികളിൽ ലിംഗഭേദം ഇല്ല.അവർക്ക് ലിംഗം എന്ന് പറയുന്നത് മൂത്രം ഒഴിക്കാനുള്ള ഒരു സാധനം മാത്രം ആണ്.

അത് അങ്ങിനെ തന്നെ അവരിൽ നിലനിർത്തി, അവരെ ലിംഗഭേദമില്ലാതെ ഇടപഴകി, കളിച്ചു ഉല്ലസിച്ചു ജീവിക്കാൻ അനുവദിക്കുക എന്നതാണ് അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

പക്ഷെ ഈ നാറിയ സമൂഹം. ഒരു കൂട്ടർ പറയുന്നു, അവരെ അവരുടെ സമ്മതത്തോടെ ഊക്കാമെന്ന് (അതിനു നല്ല ഭാഷയായ ലൈംഗികബന്ധം എന്ന് പറയാൻ എനിക്ക് തോന്നുന്നില്ല, അതുകൊണ്ടാണ് അൽപം താണ ഭാഷ ഉപയോഗിച്ചത്).

ഇനി വലിയ സംസ്കാരം ഉണ്ടെന്നു പറയുന്ന എൻറെ ഭാര്യയെപ്പോലുള്ളവർ ആ കുരുന്നിനോട് ആണ്‍കുട്ടികൾ തൊട്ടാൽ, 'ഡോണ്ട് ടച് മി' എന്ന് പറയണം എന്ന് പഠിപ്പിക്കുന്നു.

അത് അതിൻറെ എല്ലാ അതിർവരമ്പും കടന്നു ഒരപ്പൻ മകളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, അപ്പൻറെ ലിംഗം ഉദ്ധരിച്ചോ എന്ന് തപ്പി നോക്കുന്ന അവസ്ഥയിലേയ്ക്ക് താണിരിക്കുന്നു.

ആറും ഏഴും വയസ്സായ കുട്ടിയെ വരെയും ഒരു സ്ത്രീയായി കാണുന്ന വികലസമൂഹം.

എന്ന് വച്ചാൽ ലിംഗം മൂത്രം ഒഴിക്കാൻ മാത്രമുള്ളതാണ് എന്നറിയാവുന്ന (കാരണം അവരുടെ ലിംഗം അതിനു മാത്രമുള്ളതാണ്) കുട്ടികളോട് അത് മറ്റെന്തിനോ കൂടി ഉള്ളതാണെന്ന് ധരിപ്പിച്ച്, കുട്ടികളെ കുട്ടികൾ അല്ലാതെ, സ്ത്രീയും പുരുഷനും ആക്കി മാറ്റുന്നു.

കുട്ടികളും, കുട്ടിക്കാലവും അന്യം നിന്നു പോയിരിക്കുന്നു.

അങ്ങിനെ അത് ചെയ്യരുത്, ഇത് ചെയ്യരുത്, കാണിക്കരുത് എന്നൊക്കെ കേട്ട് കേട്ട് വികലമായ ഒരു വിഭാഗം ആയി തീർന്നിരിക്കുന്നു കുട്ടികൾ. ആ വികലതയിൽ, അവർ അവർക്ക് മനസ്സിലാകാൻ പറ്റുന്ന പ്രായത്തിനു മുൻപേ ലൈംഗികതയുടെ അറ്റവും മുറിയും വികലമായി അറിഞ്ഞു ക്രമേണ ഭാവനാ ലോകത്ത് വിഹരിക്കാൻ തുടങ്ങുന്നു.

ഞാനീ പറഞ്ഞ വികലമായ ഭാവനാലോകത്ത് ജീവിക്കാത്ത ഒരു ആണിനെയോ പെണ്ണിനെയോ കാണിച്ചു തന്നാൽ അന്ന് കാക്ക മലർന്നു പറക്കുന്നത് ഞാൻ കാണിച്ചു തരും.

എൻറെ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ കുട്ടികളെ കുട്ടികളായി ജീവിക്കാൻ അനുവദിക്കൂ.

എന്നിട്ട് നിങ്ങളും മാറൂ.

രഞ്ജിനി ഹരിദാസിന് എൻറെ വക കെട്ടിപ്പിടിച്ചു ഒരുമ്മ. അതിൽ ലൈംഗികത തൊട്ടു തേച്ചിട്ടില്ല കേട്ടോ. ഉമ്മ എന്തിനാണെന്നാൽ, അവരുടെ പ്രൊഫൈലിൽ കൊടുത്തിട്ടുള്ള ഫോട്ടോകൾ നോക്കൂ, ലിംഗ വ്യത്യാസം ഇല്ലാതെ അവർ എല്ലാവരെയും കെട്ടിപ്പിടിക്കുന്നു, ഉമ്മ കൊടുക്കുന്നു. സ്ത്രീകളിൽ അങ്ങിനെ ഒരു തുറന്ന സമീപനം ഉണ്ടായാൽ കുട്ടികളെ എന്ന് മാത്രമല്ല, നിങ്ങൾ മുതിർന്ന സ്ത്രീകളെയും ആണുങ്ങൾ ബഹുമാനിച്ചു തുടങ്ങും.

അത്തരം ഒരു മാറ്റം സ്ത്രീകളിൽ ഉണ്ടായാൽ,  നിയമം മൂലം സാധിക്കാത്ത സുരക്ഷ, അതു കുട്ടികൾക്കും സ്ത്രീകൾക്കും പ്രധാനം ചെയ്യും.

അങ്ങിനെ ഒരു ലോകത്ത് കുട്ടികൾ ലിംഗഭേദം ഇല്ലാതെ ഇടപഴകി, ഉല്ലാസഭരിതരായി ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കും.

ഇതിനു കുട്ടികളെ അനുവദിക്കാതെ, മുള്ളുകയും, തൂറുകയും പിന്നെ കിടന്നുറങ്ങുകയും, അവസാനം ചാകുകയും ചെയ്യുന്നതിന് അപ്പുറം മറ്റെന്തു പ്രാധാന്യം ആണ് ജീവിതത്തിനുള്ളത്? അങ്ങിനെ എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതെന്തെന്ന് ആർക്കെങ്കിലും പറയാമോ?

ഞാൻ ആവർത്തിക്കുന്നു, കുട്ടികളെ കുട്ടികൾ ആയി ജീവിക്കാൻ അനുവദിക്കൂ. പ്രത്യേകിച്ചും പെണ്‍കുട്ടികളെ, കാരണം കുട്ടിക്കാലം കഴിഞ്ഞാൽ പ്രകൃതിദത്തമായി എത്രയോ യാതനകളിലൂടെ ആണവർക്കു കടന്നു പോകാനുള്ളത്?

അതില്ലെങ്കിൽ, പിന്നെ ജീവിതം എന്തിന്? എല്ലാവർക്കും കൂടി കടലിൽ ചാടി ചത്തുകൂടെ?

No comments:

Post a Comment