Tuesday 11 July 2017

പത്തുപോലും തികയാത്ത മകളെ പീഢിപ്പിച്ച അച്ഛൻ

1. തനിയാവർത്തനം: വീണ്ടും തടവറയിൽ

കണ്ണൂർ സബ് ജയിലിൽ എത്തുമ്പോൾ രാത്രി പത്തുമണിയോളം ആയിരുന്നു.

ജയിലിലെ പ്രധാന കവാടം കടന്ന് അകത്തേയ്ക്കു കടക്കുമ്പോൾ, രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കൽക്കട്ടയിലെ പ്രെസിഡെൻസി ജയിലിൽ കിടന്ന ഓർമ്മ ഒരു കനൽ പോലെ മനസ്സിനെ പൊള്ളിച്ചു.

തനിയാവർത്തനം. ചെയ്യാത്ത തെറ്റിന് വീണ്ടും ഒരു ജയിൽ ശിക്ഷ.

പക്ഷെ, അന്ന് കിടന്നത് ആരോടും തലയുയർത്തി അഭിമാനത്തോടെ പറയാമായിരുന്നു. അഴിമതിക്കെതിരെ പോരാടിയവൻ. അടിമത്തത്തിനെതിരെ പോരാടിയവൻ. അങ്ങനെയൊരാൾ ജയിലിൽ കിടന്നാൽ അഭിമാനമല്ലേ തോന്നൂ.

പക്ഷെ, ഇതോ?

സ്വന്തം മകളെ പീഢിപ്പിച്ചതിന് ജയിലിൽ കിടന്നവൻ. അതും വെറും ഒൻപതു വയസ്സായ മകളെ.

അറിയാതെ എന്നോടൊപ്പം മൈസൂർ വരുവാൻ കാത്തിരുന്ന മകളുടെ മുഖം എൻറെ മനസ്സിലേയ്ക്ക് കടന്നുവന്നു. ഞാൻ ഞാനല്ലാതായി പോകുന്നതുപോലെ ഒരു തോന്നൽ.

ഞാൻ എവിടെയെന്നതുപോലും ഞാൻ മറന്നു.

"എന്താണ് നീ ചെയ്ത തെറ്റ്?", പോലീസുകാരൻ ജയിലിലെ റെജിസ്റ്ററിൽ എൻറെ വിവരങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യൂണിഫോമിൽ അല്ലാതെ അവിടെ ഇരുന്നിരുന്ന ഒരാൾ എന്നോട് ചോദിച്ചത്.

പെട്ടെന്ന് ഞാൻ അസ്വസ്ഥനായി. എന്തുചെയ്‌തെന്നാണ് പറയേണ്ടത്? എൻറെ ഒൻപതു വയസ്സായ മകളെ പീഢിപ്പിച്ചുവെന്നോ? ആ ചിന്ത തന്നെ എന്നെ കൂടുതൽ അസ്വസ്ഥനാക്കി.

പോസ്കോ ആണോ പോക്‌സോ ആണോ എന്നുപോലും എനിക്കറിയില്ലായിരുന്നു. അതെന്നെ ജയിലിൽ എത്തിക്കും എന്നത് ജയിലിനുള്ളിൽ എത്തിയപ്പോൾ മാത്രമാണ് എനിക്ക് ബോദ്ധ്യമായത്.

എന്തുപറയും? ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയത്. കാരണം ജയിലിൽ അതും ഒരു കുറ്റമാണെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നല്ലോ.

"അതേക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല", വളരെ ശബ്ദം താഴ്ത്തിയാണ് ഞാൻ അതുപറഞ്ഞത്.

അത് പറഞ്ഞതിനുശേഷം ചോദ്യം ചോദിച്ചയാളെ ഞാൻ ഒന്നുനോക്കി. എൻറെ മറുപടി അവനിഷ്ടപ്പെട്ടില്ല എന്നവൻറെ മുഖഭാവം വ്യക്തമാക്കി. നിന്നെ ഞാൻ എടുത്തോളാം എന്ന മട്ടിൽ അവൻ എന്നെ നോക്കി.

"പോക്‌സോ ആണ്. കള്ളക്കേസിൽ കുടുക്കിയതാണ്", എന്നെ ജയിലിൽ എത്തിച്ച പോലീസുകാരിൽ ഒരാൾ ആണത് പറഞ്ഞത്. എൻറെ പരിചയക്കാരൻ ആയിരുന്നു ആ പോലീസുകാരൻ. അവന് ഞാൻ നിരപരാധിയാണെന്ന് തോന്നിയതിനാലാവണം, സ്ഥിതി ശാന്തമാക്കാൻ അത്രയും പറഞ്ഞത്.

"പോക്‌സോ ആണല്ലേ? പക്ഷെ ആള് വല്ല്യ പുള്ളിയാണല്ലോ, ചർച്ച ചെയ്യില്ലത്രേ!", അത് പറയുമ്പോൾ അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞിരുന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും വരുമ്പോൾ എൻറെ ബാഗും മൊബൈൽ ഫോണും എല്ലാം ഞാൻ എന്നെ പോലീസ് സ്റ്റേഷനിൽ കാണാൻ വന്ന പെങ്ങളെ ഏൽപ്പിച്ചിരുന്നു. അവശേഷിച്ചിരുന്നത്  ഞാൻ ധരിച്ചിരുന്ന വസ്ത്രവും ഡ്രൈവിംഗ് ലൈസൻസും മാത്രമായിരുന്നു.

ലൈസൻസ് എന്നോട് വാങ്ങിയതിനുശേഷം, തുണിയഴിച്ച് പരിശോധിക്കാൻ എന്നെ അടുത്ത റൂമിലേയ്ക്ക് കയറ്റി. ബെൽറ്റ് ഊരി അവിടെയുള്ള ഒരയയിൽ ഇട്ടു.

ഡ്രെസ്സെല്ലാം ഊരി അണ്ടർവെയർ മാത്രം ഇട്ട് ഞാൻ അവിടെ സംശയിച്ചു നിന്നപ്പോൾ, അതും ഊരണമെന്നായി. അയയിൽ ഉണ്ടായിരുന്ന ഒരു ലുങ്കി എടുത്തുടുക്കുവാൻ എന്നോടാവശ്യപ്പെട്ടു.

അതെടുത്തുടുത്ത് അണ്ടെർവെയറും ഞാൻ ഊരി. പരിശോധന കഴിഞ്ഞപ്പോൾ എന്നോട് അവിടെയുണ്ടായിരുന്ന ഒരു പായും, പാത്രവും, മൊന്തയും എടുത്ത് വരുവാൻ പറഞ്ഞു.

അതുമെടുത്ത് പുറത്തേയ്ക്കു വന്ന എന്നെ രണ്ടുപേർ സെല്ലിലേക്ക് നയിച്ചു. രണ്ടുമൂന്നു സെല്ലുകൾ കടന്ന് ആറാം നമ്പർ സെല്ലിൽ എത്തിയപ്പോൾ, അവർ നിന്നു.

അതിലൊരാൾ സെല്ലിൻറെ താഴ് തുറക്കുമ്പോൾ കൂടെയുണ്ടായിരുന്ന ആൾ എന്നോട് മെല്ലെ പറഞ്ഞു, "പീഢനം ആണെന്ന് പറയേണ്ട, മണൽ കേസിൽപെട്ടതാണെന്ന് പറഞ്ഞാൽ മതി."

അതെന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ സെല്ലിനുള്ളിലേയ്ക്ക് കയറിയതും, വീണ്ടും അത് പുറത്തുനിന്നും പൂട്ടി.

ചെറിയ ഒരു റൂമായിരുന്നു അത്. അതിൻറെ ഒരു മൂലയ്ക്ക് ഒരു തുറന്ന ടോയ്‌ലെറ്റും ഉണ്ടായിരുന്നു.

നാല് പേർ അതിനുള്ളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ഞാൻ നോക്കിയിട്ട് കീറിപ്പറിഞ്ഞ പായ വിരിക്കാൻ ഒരിടവും കണ്ടില്ല.

അതിനാൽ, പാത്രങ്ങൾ ഒരിടത്ത് വച്ച്, പായ ഒരു തലയണപോലെ വച്ച് ടോയ്‌ലെറ്റിനോട് ചേർന്ന് നിലത്തു കിടന്നു.

കത്തിച്ചുവച്ചിരുന്ന കൊതുകുതിരിയുടെ മണം സെല്ലിലാകെ നിറഞ്ഞിരുന്നു. വീണ്ടും പ്രെസിഡെൻസി ജയിലിലെ സെൽ എൻറെ ഓർമ്മയിൽ തെളിഞ്ഞു. ജയിലറകൾ എവിടെയായാലും ജയിലറകൾ തന്നെ.

ഉറക്കം വന്നില്ല. എങ്ങിനെ ഉറങ്ങും?

സ്വന്തം മകളെ, അതും വെറും ഒൻപതുവയസ്സു മാത്രം പ്രായമുള്ള മകളെ, പീഡിപ്പിച്ചു എന്ന് കേൾക്കേണ്ടിവരുന്ന ഏതൊരു പിതാവിനാണ് ഉറങ്ങാൻ കഴിയുക?

ക്രമേണ അസ്വസ്ഥത കൂടിക്കൂടിവന്നു.

പായയിൽ മുഖം ഒളിപ്പിച്ച് ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. കണ്ണുനീരൊഴുകി പായ നനഞ്ഞിട്ടും, അസ്വസ്ഥത മാത്രം മാറിയില്ല.

ആ അസ്വസ്ഥതമൂലം ഉറക്കം നഷ്ടപ്പെട്ട എൻറെ ഉള്ളിലേയ്ക്ക് വീണ്ടും അസ്വസ്ഥതകൾ മാത്രം നൽകുന്ന അനുഭവങ്ങൾ ഓരോന്നായി കടന്നുവന്നു.

2. പോക്‌സോ: മകളെ പീഢിപ്പിച്ചവൻ

"നിനക്കെതിരെ ഭാര്യ പരാതി തന്നിട്ടുണ്ട്, മകളെ പീഡിപ്പിച്ചതായിട്ട്. പോക്‌സോ കേസാണ്. അറസ്റ്റ് ചെയ്യാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല", ഇത്രയും പറഞ്ഞിട്ട് എൻറെ പ്രതികരണം അറിയാനായി സിഐ എന്നെത്തന്നെ നോക്കിയിരുന്നു.

പോക്‌സോ എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ മൈസൂർ ആയിരുന്നപ്പോൾ പോലീസ് വീട്ടിൽ വന്നിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അത്തരമൊരു അന്വേഷണം നടന്നു എന്നല്ലാതെ എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കാര്യവും എനിക്കറിയില്ലായിരുന്നു.

അതറിയാതെയാണ് കോടതിവിധിയുമായി മകളെ വിട്ടുകിട്ടാൻ സഹായം തേടി പോലീസിനെ സമീപിച്ചത്. മെയ് 15ന് ആയിരുന്നു അത്.

പോക്‌സോ ചുമത്തപ്പെട്ട കാര്യം എന്നോട് പറയുന്നതിനുമുൻപ് തന്നെ സിഐ ഞാൻ നൽകിയ കോടതിവിധി വായിച്ചിരുന്നു.

അതിനാൽ എൻറെ നിരപരാധിത്വം തെളിയിക്കാൻ എനിക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല. ഏറ്റവും ചുരുങ്ങിയത് ഞാൻ അങ്ങിനെയാണ് കരുതിയിരുന്നത്.

"സർ, ഇപ്പോൾ സാറിനു മനസ്സിലായിക്കാണും എന്ന് കരുതുന്നു. മകളെ എന്നോടൊപ്പം വിടാൻ കോടതി വിധിക്കുമെന്നറിയാവുന്നതിനാലാണ് ഇത്തരമൊരു കള്ളക്കേസ് എനിക്കെതിരെ കൊടുത്തത്", അത് പറയുമ്പോഴും പോക്‌സോ ചുമത്തപ്പെട്ടാൽ അതൊരാളിൽ ഉണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് എനിക്ക് യാതൊരു ബോധ്യവുമില്ലായിരുന്നു.

"പക്ഷെ മകളും മജിസ്‌ട്രേറ്റിനു മുന്നിൽ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സമ്മതിച്ചിട്ടുണ്ട്?",  അതുപറയുമ്പോൾ സിഐയുടെ ശബ്ദം കുറച്ചുകൂടി കടുത്തിരുന്നു. അത് സ്വാഭാവികം, ഒരു കുട്ടിയെ പീഢിപ്പിച്ചവനോട് പിന്നെങ്ങിനെയാണ് സംസാരിക്കേണ്ടത്?

"എന്നോടൊപ്പം മൈസൂർ വരാൻ കാത്തിരിക്കുന്ന എൻറെ മകളോ? അതുണ്ടാവില്ല സർ, മകൾ അങ്ങിനെ പറയില്ല. ഇനി അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവളെക്കൊണ്ട് പറയിച്ചതാണ്, എനിക്കുറപ്പുണ്ട്." ഇത് പറയുമ്പോൾ എൻറെ ശബ്ദം ദൃഢമായിരുന്നു.

കാരണം എനിക്ക് എൻറെ മകളോടുള്ള സ്നേഹവും, മകൾക്ക് എന്നോടുള്ള സ്നേഹവും എനിക്കറിയാവുന്നതിനേക്കാൾ മറ്റാർക്കാണ് അറിയാവുന്നത്?

"പരാതി ഉണ്ടെന്നു പറയുന്നു, പക്ഷെ എനിക്കെതിരെയുള്ള ആരോപണം എന്താണ്?", അത്തരം ഒന്നും കേൾക്കുവാൻ പോലും താല്പര്യം ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ ഒരു പരാതിയായി വന്നപ്പോൾ അറിയേണ്ടത് ആവശ്യമായിരുന്നു.

"ദുരുദ്ദേശത്തോടെ മകളെ എടുക്കുകയും, കെട്ടിപ്പിടിക്കുകയും, ഉമ്മകൊടുക്കുകയും,  രഹസ്യഭാഗത്ത് തൊടുകയും ഒക്കെ ചെയ്തു എന്നാണ് പരാതി. എന്നുമാത്രമല്ല, നിങ്ങളുടെ സഹോദരിയുടെ മകനെതിരെയും പരാതിയുണ്ട്. അവനാണ് ശരിക്കും ഒന്നാം പ്രതി.", മുൻപിലിരുന്ന പരാതിയിൽ നോക്കിയാണ് സിഐ അത് പറഞ്ഞത്.

എനിക്കതു വിശ്വസിക്കുവാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ ഇത്രയും അധഃപതിക്കാമോ?

"എൻറെ മകളെ അവളുടെ അപ്പനായ ഞാൻ എടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും ഒക്കെ എങ്ങിനെയാണ് തെറ്റാകുന്നത് സർ? എന്ന് മാത്രമല്ല, എൻറെ മകളുടെ ശരീരത്തിൽ ഞാൻ സ്പർശിക്കാത്ത സ്ഥലമില്ല. അതെങ്ങനെയാണ് തെറ്റാകുന്നത്? ഇതൊക്കെ വായിച്ചിട്ടും ആരാണ് കേസ് രജിസ്റ്റർ ചെയ്തത്?" നിരവധി ചോദ്യങ്ങൾ ആയിരുന്നു എൻറെ മറുപടി.

സത്യത്തിൽ എനിക്കെതിരെ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസിന് നേരത്തെതന്നെ അറിയാമായിരുന്നു. ഒന്നാമത്, ഇപ്പോൾ ഒൻപതു വയസ്സായ മകളെ എൽകെജിയിലും യുകെജിയിലും ഒക്കെ പഠിക്കുന്ന കാലത്ത് പീഢിപ്പിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

എന്നുമാത്രമല്ല, അന്വേഷണത്തിനായി വീട്ടിൽ വന്ന ഒരു പോലീസുകാരൻ അപ്പോൾ വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവിനോട് ചോദിച്ചത്, "ഈ സ്ത്രീയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?" എന്നായിരുന്നു.

പക്ഷെ, പോക്‌സോ ചുമത്തിയത് ഒരു മജിസ്‌ട്രേറ്റ് തന്നെയാണ്. പൊലീസിന് എന്തുതോന്നുന്നു എന്നതിന് അത്ര പ്രാധാന്യം ഇല്ല.

"പക്ഷെ, പോക്‌സോ ചുമത്തിയതിനാൽ ഞങ്ങൾക്ക് നടപടി എടുത്തേ പറ്റൂ",  അത് പറയുമ്പോഴും എന്ത് നടപടി എന്നതിൽ സിഐയ്ക്ക് ഉറപ്പില്ലായിരുന്നു.

"നീയത്ര സത്യവാനൊന്നും ചമയണ്ട. അമ്മ കുളിക്കുന്നത് ഒളിച്ചു നോക്കിയവനല്ലേ നീ?", ഞാൻ എഴുതിയ ബ്ലോഗിൻറെ ഒരു കോപ്പിയും കയ്യിൽ വച്ചുകൊണ്ടാണ് നേരത്തെ ഫയൽ എടുത്തുകൊണ്ടുവന്ന പോലീസ് പറഞ്ഞത്.

എന്തോ വലിയ കണ്ടുപിടുത്തം നടത്തിയ ഒരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്.

"ആ ബ്ലോഗ് മൊത്തം വായിക്കണം സർ. തലക്കെട്ട് മാത്രം വായിച്ച് വ്യാഖ്യാനിക്കരുത്. ഇവിടുത്തെ കപടസംസ്കാരം മൂലം ഒരുപാട് പേർ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ ആണ് ഞാൻ ആ ബ്ലോഗ് എഴുതിയത്. അങ്ങിനെയൊരു ബ്ലോഗ് എഴുതിയതിനാൽ ഞാൻ എൻറെ മകളെ പീഢിപ്പിക്കും എന്ന് വിധിക്കരുത്" എൻറെ ഉയർന്ന ശബ്ദത്തിൽ ആ പോലീസുകാരനോടുള്ള ഈർഷ്യയും ഉണ്ടായിരുന്നു.

"അങ്ങിനെ ആര് വേണമെങ്കിലും ആത്മഹത്യ ചെയ്യട്ടെ, നിനക്കെന്തു നഷ്ടം? ചാകുന്നവർ ചാകട്ടെ. അങ്ങിനെ കുറേപ്പേർ ആത്മഹത്യ ചെയ്താൽ ജനസംഖ്യ കുറയും, അതല്ലേ നല്ലത്?" ഇത് പറഞ്ഞത് സിഐ ആയിരുന്നു. അതിനർത്ഥം എൻറെ ബ്ലോഗുകൾ ഒക്കെ ഇവരെല്ലാം വായിക്കുന്നുണ്ട് എന്നർത്ഥം.

പോലീസുകാരൻ അവിടം കൊണ്ടും നിർത്തിയില്ല. എന്നെ അറസ്റ്റ് ചെയ്തേ അടങ്ങൂ എന്ന വാശിയിലാണ് അയാൾ എന്നാണെനിക്ക് തോന്നിയത്.

"സർ, ഇവൻ പണ്ട് ഒരാളെ പോലീസ് സ്റ്റേഷനിൽ വച്ചുതന്നെ അടിച്ചവനാണ്. ആ കേസ് ഇപ്പോൾ നിലനിൽക്കുന്നുണ്ട്", പണ്ട് ഒന്നിനും കൊള്ളാത്ത മണൽ ഇറക്കി അറുപതിനായിരം അടിച്ചുകൊണ്ടുപോയവനെ പോലീസ് സ്റ്റേഷനിൽ വച്ച തല്ലിയ കാര്യമാണ് ആ പോലീസുകാരൻ പറഞ്ഞത്.

അതുശരി, എൻറെ ജീവചരിത്രം മുഴുവനും പഠിച്ചുവച്ചിരിക്കുകയാണ്. ഞാൻ ആ പോലീസുകാരനെ സൂക്ഷിച്ചു നോക്കി. അന്ന് പോലീസ് സ്റ്റേഷനിൽ വച്ച് എൻറെ ലിംഗം കാൽമുട്ടുകൊണ്ട് ചവുട്ടുവാൻ ശ്രമിച്ച പോലീസുകാരൻ. ഭാഗ്യം കൊണ്ടാണ് ഞാൻ അന്ന് രക്ഷപ്പെട്ടത്.

പക്ഷെ, ഇത്തവണ ഞാൻ രക്ഷപ്പെടാനുള്ള സാധ്യതയില്ല. ഞാൻ നിരപരാധി ആണെന്ന് തോന്നിയ സിഐ വിചാരിച്ചാൽ പോലും.

"ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഒരു രാത്രികൊണ്ട് അടിച്ചെടുത്തുകൊണ്ടു പോയവൻ ഇപ്പോഴും ഇരകളെ തേടി പുറത്ത് നടപ്പുണ്ട്, ഞാൻ കോടതി കയറിയിറങ്ങുകയും ചെയ്യന്നു", പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നിയിട്ടും ഞാൻ അത്രയും പറഞ്ഞു.

ഇതിനിടയിൽ അഴിമതി ചൂണ്ടിക്കാണിച്ചതുമൂലം പട്ടാളത്തിലെ എൻറെ ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ചും ഞാൻ പറഞ്ഞപ്പോൾ, ആ പോലീസുകാരൻ എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു. ജീവിതകാലം മുഴുവൻ വിധേയനായി ജീവിച്ചവന് ഞാൻ ചെയ്തതിലെ മഹത്വം എന്നിങ്ങനെ മനസ്സിലാവാൻ?

ഈ സംഭാഷണങ്ങൾക്ക് ശേഷവും എൻറെ ബ്ലോഗുകളെക്കുറിച്ചും കുട്ടികൾ പീഢിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും, ഞാൻ തന്നെ ചെറുപ്പത്തിൽ പീഢനത്തിന് ഇരയായതിനെക്കുറിച്ചും എല്ലാം അവിടെ സംസാരിച്ചു.

ഇതിനിടെ പുറത്തേയ്ക്കു പോയ പോലീസുകാരൻ ഒരു ഫോണുമായി അങ്ങോട്ട് വന്നു. വരുമ്പോൾ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.

"പരാതി നൽകിയ സ്ത്രീയാണ് മറുവശത്ത്. അവരിപ്പോൾ എറണാകുളത്താണ്", ഫോൺ സിഐയുടെ കയ്യിൽ കൊടുത്തുകൊണ്ടാണ് പോലീസുകാരൻ അതുപറഞ്ഞത്.

പിന്നീട് സംഭാഷണം സിഐയും പരാതിക്കാരിയായ എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീയും തമ്മിലായി.

"കോടതി വിധിയുണ്ടായിട്ടും നിങ്ങളെന്താ മകളെ പിതാവിൻറെ കൂടെ വിടാതിരുന്നത്", വളരെ ദേഷ്യത്തിലാണ് സിഐ അത് ചോദിച്ചത്.

മറുവശത്തു നിന്നും പറഞ്ഞ മറുപടി ഞാൻ കേട്ടില്ല, പക്ഷെ, അതിന് സിഐ നൽകിയ മറുപടിയിൽ നിന്നും ഞാനത് ഊഹിച്ചു.

"വക്കീൽ പറഞ്ഞാൽ നിങ്ങൾ കോടതി വിധി മാനിക്കില്ലേ? പിന്നെ കോടതി ചോദിക്കുമ്പോൾ വക്കീൽ നിങ്ങളെ രക്ഷിക്കുമോ? ആ വക്കീലിൻറെ പേരെന്താണ്?" മറുപടി കിട്ടുന്നതിനനുസരിച്ച് സിഐ വക്കീലിൻറെ പേരും ഫോൺ നമ്പറും കുറിച്ചെടുത്തു.

"സെബാസ്റ്റ്യന് എതിരെ നിങ്ങൾ ഒരു പരാതി കൊടുത്തിരുന്നു. മകളെ പീഢിപ്പിച്ചതായിട്ട്. സെബാസ്റ്റ്യൻ ഇപ്പോൾ എൻറെ മുൻപിൽ ഇരിപ്പുണ്ട്. എന്തുചെയ്യണം? കേസുമായി മുന്നോട്ടു പോകുന്നോ അതോ പിൻവലിക്കുന്നോ? മുന്നോട്ടു പോകുവാനാണെങ്കിൽ, സെബാസ്റ്റ്യനെ ഇപ്പോൾ അറസ്റ്റ് ചെയ്യും. അത് വേണോ?", അതിന് ലഭിക്കുന്ന മറുപടി വളരെ നിർണ്ണായകമായിരുന്നു.

നന്മയുടെ ഒരു കണികയെങ്കിലും ആ സ്ത്രീയിൽ ഉണ്ടായിരുന്നെങ്കിൽ, കള്ളക്കേസാണെന്നു വ്യക്തമായും അറിയാമായിരുന്ന ആ സ്ത്രീ ഒന്ന് മറുത്തു ചിന്തിക്കുമായിരുന്നു. പക്ഷെ അതുണ്ടായില്ല.

സ്വന്തം മകളുടെ അപ്പൻ കള്ളക്കേസിൽ പോക്‌സോ ചുമത്തപ്പെട്ട് ജയിലിൽ കിടക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ആ സ്ത്രീയിലെ ക്രൂരതക്ക് ഒരു മാറ്റവും വന്നില്ല.

അതുമൂലം മകൾക്ക് ഉണ്ടാകുന്ന വിഷമം ആ സ്ത്രീ ചിന്തിച്ചില്ല. മകളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചില്ല. എങ്ങിനെ ചിന്തിക്കാൻ? മകളെ ഇടയ്ക്കു നിർത്തി എന്നെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിക്കൊണ്ടിരുന്ന ആ സ്ത്രീ എങ്ങിനെ ചിന്തിക്കാൻ?

എന്തുചെയ്യണമെന്ന കാര്യത്തിൽ സിഐക്ക് ഒരുറപ്പില്ലായിരുന്നു. പക്ഷെ എന്നെ അറസ്റ്റ് ചെയ്യുന്നതിൽ എന്തോ സുഖം പോലീസുകാരനുണ്ടെന്ന് അയാളുടെ ശരീരഭാഷയിൽ നിന്നും എനിക്ക് തോന്നി. എന്നോടെന്തോ മുൻവൈരാഗ്യം ഉള്ളതുപോലെ. പോലീസുകാർ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചും, രാഷ്ട്രീയക്കാർ നടത്തുന്ന അഴിമതിയെക്കുറിച്ചും ഒക്കെ ഞാൻ എഴുതിയിട്ടുള്ളതൊക്കെ എനിക്ക് പാരയായോ? അറിയില്ല.

ഒന്നെനിക്കുറപ്പുണ്ട്, ഞാൻ നിരപരാധിയാണെന്ന് അവർക്കുറപ്പുണ്ടായിരുന്നു. പക്ഷെ, പോക്‌സോയുടെ കാര്യത്തിൽ അവർക്ക് നടപടി എടുത്തേ പറ്റൂ എന്ന നിലപാടിൽ അവരെത്തി. പ്രത്യേകിച്ചും ഞാൻ സ്റ്റേഷനിൽ എത്തിയത് കാമറയിൽ പതിഞ്ഞതിനാൽ.

"ഞങ്ങൾ നിന്നെ അറസ്റ്റ് ചെയ്യുകയാണ്, താഴെ പോയി ഇരിക്കുക", സിഐ ആണത് പറഞ്ഞത്.

കസേരയിൽ നിന്നും എഴുന്നേറ്റ് നടക്കുമ്പോൾ, എടുത്ത തീരുമാനം ശരിയല്ലെന്ന് തോന്നിയതിനാൽ ആവണം സിഐ കൂട്ടിച്ചേർത്തു, "പോലീസ് ചെയ്യുന്നതെല്ലാം മെക്കാനിക്കൽ ആണ്, ഇമോഷന് അവിടെ സ്ഥാനമില്ല".

മുറിയുടെ പുറത്തെത്തിയിരുന്ന ഞാൻ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, "നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. ഒരു നിരപരാധിയെയാണ് നിങ്ങൾ അറസ്റ്റ് ചെയ്യാൻ പോകുന്നത്. നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുകയായിരിക്കും. പക്ഷെ, ഒരു നിരപരാധി ശിക്ഷിക്കപ്പെടാതെ നോക്കേണ്ട കടമയും നിങ്ങൾക്കുണ്ട്."

ഞാൻ ഒരിക്കലും പഠിക്കില്ല, എത്ര അനുഭവങ്ങൾ ഉണ്ടായാലും. അല്ലെങ്കിൽ തന്നെ ഞാൻ അപ്പോൾ പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ? പോലീസും കോടതിയും ഒന്നും സത്യം അല്ല അന്വേഷിക്കുന്നത്. അവർക്ക് പ്രധാനം കിട്ടിയ പരാതികളും, തെളിവുകളും ഒക്കെയാണ്. അതെല്ലാം ചേർത്ത് അവരെത്തിച്ചേരുന്ന നിഗമനങ്ങൾ സത്യമായിരിക്കുമെന്നതിന് ഒരുറപ്പുമില്ല.

'Sir I need two more days leave. Please approve' താഴെയുള്ള ബഞ്ചിൽ ഇരുന്നു കമ്പനിയിലെ മാനേജർക്ക് ഈ മെസ്സേജ് അയക്കുമ്പോഴും, പോക്‌സോ ഉണ്ടാക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ ജയിലിൽ ഇടുമെന്നും എനിക്കറിയില്ലായിരുന്നു. പോലീസ് അന്വേഷണം നടത്തി നിരപരാധിത്വം തെളിയുമ്പോൾ മകളെയും കൂട്ടി മൈസൂറിന് തിരിച്ചു പോകാം എന്നാണ് ഞാൻ കരുതിയിരുന്നത്.

ഞാൻ എന്നും ഒരു വിഡ്ഢി ആയിരുന്നല്ലോ. എന്നിലെ ശരിയെന്നെ എപ്പോഴും കാത്തുകൊള്ളും എന്ന് കരുതുന്ന വിഡ്ഢി.

കാലിൽ വേദന അനുഭവപ്പെട്ടപ്പോഴാണ് ഓർമ്മകളിൽ നിന്നും ഞാൻ തിരിച്ച് കണ്ണൂർ സബ് ജയിലിലെ ആറാം നമ്പർ സെല്ലിൽ എത്തിയത്. കൊതുകാണ്. കൈ വീശിയടിച്ചപ്പോൾ കാലിനും കൈക്കുമിടയിൽ അതുപെട്ട് എൻറെ കൈയ്യാകെ രക്തത്തിൻറെ ഒരു രേഖ രൂപം കൊണ്ടു.

തറയിൽ കിടന്ന്‌ ഒരു വശം വേദനിച്ചുതുടങ്ങി. തിരിഞ്ഞൊന്നു കിടക്കാമെന്നു വച്ചാൽ അതിനുള്ള സ്ഥലമില്ല. അപ്പുറം കിടക്കുന്നയാളുടെ കാല് മുഖത്ത് കൊള്ളും.

ഞാൻ അല്പം കൂടി ചുരുണ്ടുകൂടി. ജയിലിലേയ്ക്ക് വരുന്ന വഴിയിൽ പോലീസുകാർ ഭക്ഷണം വാങ്ങി തന്നുവെങ്കിലും അത് കഴിച്ചിരുന്നില്ല. ഇപ്പോൾ സെല്ലിൽ ചുരുണ്ടുകിടന്നപ്പോൾ വിശപ്പുതോന്നി. ഒരു തരത്തിലുള്ള അസ്വസ്ഥതയും വിശപ്പ് ഇല്ലാതാക്കില്ല.

പക്ഷെ, വിശപ്പെന്ന തോന്നലിനെയും തോൽപ്പിച്ച് വീണ്ടും അനുഭവങ്ങൾ എന്നെ വേട്ടയാടി.

"അടുത്തവർഷം മുതൽ ഈ സ്‌കൂളിൽ കാണില്ലെന്നും, പപ്പയുടെ കൂടെ മൈസൂർ ആണ് പഠിക്കാൻ പോകുന്നതെന്നുമാണ് സഞ്ജന പറഞ്ഞത്. അവൾ എപ്പോഴും പറയുന്നത് പപ്പയുടെ കൂടെ എപ്പോഴും ജീവിക്കാനാണ് അവൾക്കിഷ്ടം എന്നാണ്", കഴിഞ്ഞ തവണ വിളിച്ചപ്പോൾ മകളുടെ ക്ലാസ് ടീച്ചർ പറഞ്ഞത് എൻറെ ഓർമ്മയിലേക്ക് വന്നു.

എൻറെ മകൾ. എൻറെ പൊന്നുമകൾ. ആ മകളെ പീഡിപ്പിച്ചുവത്രേ. എൻറെ കരച്ചിൽ എനിക്ക് നിയന്ത്രിക്കാൻ ആയില്ല. പക്ഷെ, ശബ്ദം പുറത്തേയ്ക്ക് വന്നില്ല, കണ്ണുനീർ മാത്രം. അത് വാർന്നിറങ്ങി മൂക്കിൽ നിന്നൊഴുകിയ വെള്ളവുമായി ചേർന്ന് എൻറെ വായിലേക്ക് വന്നപ്പോൾ കൈ കൊണ്ടു തുടച്ചുവെങ്കിലും, അതിൻറെ ഉപ്പുരസം വായിൽ എനിക്കനുഭവപ്പെട്ടു.

3. ലിംഗത്തിൻറെ വലിപ്പം

ആലക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകുമ്പോൾ വൈകുന്നേരം ഏകദേശം ഏഴുമണി കഴിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരിൽ ഒരാൾ എൻറെ പരിചയക്കാരൻ ആയിരുന്നു.

പോകുന്ന വഴിയിൽ ഇരിക്കൂർ ഉള്ള മജിസ്‌ട്രേറ്റിൻറെ വീട്ടിൽ ചെന്ന് എന്നെ ഹാജരാക്കണം. മജിസ്‌ട്രേറ്റ് ആണെന്ന് തോന്നുന്നു എന്നെ ഏതു ജയിലിലേയ്ക്ക് വിടണമെന്ന് തീരുമാനിക്കുന്നത്.

അവിടെ നിന്നും ആശുപത്രിയിൽ ചെന്ന് വൈദ്യപരിശോധന നടത്തണം. രാത്രി കുറെ ഓടാനുണ്ട്. അതിനാൽ തന്നെ ഇരിക്കൂറേയ്ക്ക് പോകുന്ന വഴിക്ക് ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി.

അവർ എത്ര നിർബന്ധിച്ചിട്ടും ഞാൻ ഒന്നും കഴിച്ചില്ല. വെറുതെ വിടുന്നതുവരെ നിരാഹാരം കിടക്കുക എന്നൊരു പദ്ധതി എൻറെ ഉള്ളിൽ ഉണ്ടായിരുന്നു.

അതവരോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ, ജയിലിൽ അത് അപ്രായോഗികം ആണെന്ന് അവർ പറഞ്ഞു. എങ്കിലും ഒന്നും കഴിക്കാൻ ഞാൻ കൂട്ടാക്കിയില്ല.

അവർക്കെന്തു നഷ്ടം!

"സർ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്. മകളെ എന്നോടൊപ്പം വിടുവാൻ കോടതി വിധിക്കും എന്ന് തോന്നിയപ്പോൾ അതിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. എന്നെ ജയിലിൽ അടയ്ക്കരുത്", മജിസ്‌ട്രേറ്റിൻറെ വീട്ടിൽ എത്തി പോലീസ് നൽകിയ വിവിധ ഫോമുകളിൽ മജിസ്‌ട്രേറ്റ് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ഇത് പറഞ്ഞത്.

ഫോമുകളിൽ എല്ലാം എഴുതി പൂർത്തിയാക്കി എല്ലാം ശരിയെന്ന് ഉറപ്പാക്കിയിട്ടാണ് മജിസ്‌ട്രേറ്റ് എന്നോട് മറുപടി പറഞ്ഞത്. അനുകൂലമായിരുന്നില്ല. അവിടെനിന്നും എന്തെങ്കിലും പ്രതീക്ഷിച്ചത് എൻറെ അറിവില്ലായ്മയായിരുന്നു.

പിന്നെ പോയത് ആശുപത്രിയിലേയ്ക്കായിരുന്നു. ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോൾ എന്തെന്നറിയില്ല പെട്ടെന്ന് ഭാര്യ എന്നെ കൊണ്ടിട്ട ആശിർവാദ് ഹോസ്പിറ്റലിലെ മനോരോഗ സെൽ ആണ് ഓർമ്മയിലേക്ക് വന്നത്. അതെന്നിൽ ഒരേ സമയം അസ്വസ്ഥതയും ഭയവും നിറച്ചു.

പിന്നീട് ഡോക്ടർ എന്നെ പരിശോധിക്കുമ്പോഴും, എൻറെ ഭാരവും ഉയരവും എല്ലാം രേഖപ്പെടുത്തുമ്പോഴും എല്ലാം ആ ഭയം എന്നിൽ കൂടിക്കൂടി വന്നു.

ഇത്രയും ആയി പരിശോധന കഴിഞ്ഞു എന്ന് തോന്നിയപ്പോൾ ആണ് ഒരു അറ്റൻഡർ എന്നെ മറ്റൊരു റൂമിലേയ്ക്ക് വിളിപ്പിച്ചത്. കൂടെ ഒരു പോലീസിനെയും കൂട്ടി. അതെന്നിലെ ഭയം ഇരട്ടിപ്പിച്ചു.

അകത്തു പ്രവേശിച്ചതും എന്നോട് വസ്ത്രങ്ങൾ ഊരുവാൻ ആവശ്യപ്പെട്ടു. എന്തിനെന്നു മനസ്സിലാവാതെ എൻറെ ഭയം വീണ്ടും കൂടിക്കൊണ്ടിരുന്നു.

അപ്പോൾ അറ്റൻഡർ സ്കെയിൽ എടുത്ത് ചുരുങ്ങി അങ്ങിനെയൊന്നവിടെയുണ്ടോ എന്നുപോലും തോന്നാത്തത്ര ചെറുതായ എൻറെ ലിംഗത്തിൻറെ നീളം എടുത്തു. അത് കുറിച്ചതിനുശേഷം ഒരു ടേപ്പ് എടുത്ത് ലിംഗത്തിൻറെ വണ്ണവും എടുത്തു. ചുരുങ്ങി തീരെ ചെറുതായിപ്പോയതിനാൽ അളവെടുക്കാൻ അറ്റൻഡർ കുറെ പണിപ്പെട്ടു.

പെട്ടെന്ന് എൻറെ പൊന്നു മകളെ പീഢിപ്പിച്ചു എന്ന് പറഞ്ഞാണല്ലോ ഈ അളവുകൾ എടുക്കുന്നതെന്നോർത്ത് ഞാൻ തകർന്നു.

ഇതിൽ കൂടുതൽ ഒരു പിതാവ് അപമാനിതൻ ആവാനുണ്ടോ? എനിക്കെതിരെ കള്ളക്കേസ് കൊടുത്തപ്പോൾ ഒരിക്കലെങ്കിലും ആ സ്ത്രീ ഇതേക്കുറിച്ചൊക്കെ ചിന്തിച്ചിട്ടുണ്ടാവുമോ?

ഇത്രയും ക്രൂരയാവാൻ ഞാനും എൻറെ മകളും എന്തുതെറ്റാണ് ആ സ്ത്രീയോട് ചെയ്തത്?

പിന്നീട് ആശുപത്രിയിൽ നിന്നും പുറത്തുവന്ന് കണ്ണൂർ സബ് ജയിലിൽ എത്തുന്നതുവരെ ഉള്ളിൽ നിശബ്ദനായി ഞാൻ നിലവിളിക്കുകയായിരുന്നു.

ഇനി അത് ഉച്ചത്തിൽ ആയിരുന്നെങ്കിലും ആരും കേൾക്കാനോ ആശ്വസിപ്പിക്കാനോ ഉണ്ടായിരുന്നില്ലല്ലോ.

പോക്‌സോ ഒരാവശ്യമാണ്, എൻറെ മകളുടെപോലും സുരക്ഷിതത്വത്തിന് അത് ആവശ്യമാണ്.

അതേ സമയം ഒരു നിരപരാധിയിൽ ജാഗ്രതയില്ലാതെ അത് അടിച്ചേൽപ്പിച്ചാൽ അത് ദുരന്തമാണ്. അതനുഭവിച്ചവന് അതേൽപ്പിക്കുന്ന അപമാനം പറഞ്ഞറിയിക്കുക പ്രയാസമാണ്, അത് അനുഭവിച്ചിട്ടില്ലാത്തവന് മനസ്സിലാക്കാനും.

എനിക്കെതിരെ നൽകിയ പരാതി ആ മജിസ്‌ട്രേറ്റ് ഒന്ന് വായിച്ചിരുന്നെങ്കിൽ. അതിൽ അമ്മയുടെ മുന്നിൽ വച്ചാണ് പീഢനം നടന്നതെന്ന് ഒരു ഭാഗത്തും, ചൈൽഡ് ഹെൽപ് ലൈൻ സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോൾ മകൾ വെളിപ്പെടുത്തിയപ്പോൾ ആണ് പരാതിക്കാരി അറിഞ്ഞത് അതിനാലാണ് പരാതി നല്കാൻ താമസിച്ചത് എന്ന് മറ്റൊരു ഭാഗത്തും എഴുതിയിട്ടുണ്ട്. ഈ വൈരുദ്ധ്യം കാണണമെങ്കിൽ പോക്‌സോ ചുമത്തുന്നതിനുമുമ്പ് പരാതിയൊന്നു വായിക്കണമായിരുന്നു.

പക്ഷെ മജിസ്‌ട്രേറ്റ് എന്തിനു വായിക്കണം അല്ലേ? അവർക്കെന്തു നഷ്ടം? ആരാൻറെ മകളും, അപ്പനും ഒക്കെയാണല്ലോ. കഷ്ടം.

അതുമനസ്സിലാക്കാതെ, കിട്ടിയ പരാതി പൂർണ്ണമായും വായിച്ച് വിലയിരുത്തുകപോലും ചെയ്യാതെ, ഒരു സ്ത്രീയുടെ വാക്കുകേട്ട് ഒരാളുടെ മേൽ പോക്‌സോ ചുമത്തിയ മജിസ്‌ട്രേറ്റ് ഒരു ദുരന്തമാണ്, ഞാൻ ആവർത്തിക്കുന്നു, ആ മജിസ്‌ട്രേറ്റ് ഒരു ദുരന്തമാണ്.

ചിന്തകൾ ഇങ്ങനെ കാടുകയറി എപ്പോഴാണ് മയങ്ങിപ്പോയതെന്ന് അറിയില്ല.

"രാധതൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ
പകൽ പോലെ ഉത്തരം സ്പഷ്ടം..."

ചെവി തുളച്ചുകയറുന്ന പാട്ട് കേട്ടാണ് ഞെട്ടി ഉണർന്നത്.

പെട്ടെന്ന് എവിടെയാണ് ഞാൻ ഉള്ളതെന്ന് എനിക്ക് ബോദ്ധ്യമായില്ല. മനസ്സിലായി വന്നപ്പോഴും ചെവി തുളച്ചുകയറുന്ന പാട്ട് തുടർന്നു കൊണ്ടിരുന്നു.

നിയമം നടപ്പാക്കേണ്ട ജയിലിനും കോടതിക്കും ഉള്ളിൽവരെ ശബ്ദമലിനീകരണം നടത്തുന്ന പരിഷകൾ.

മൈര്, പതിനായിരക്കണക്കിന് സ്ത്രീകളെ അന്തപ്പുരത്തിലിട്ട് കളിച്ചുകൊണ്ടിരുന്ന കൃഷ്ണന് എന്താണിഷ്ടമെന്ന് അറിയാം പോലും. അത് സ്പഷ്ടമാണ് പോലും. മൈര്.

ജയിലിലും ഇല്ലാത്ത മൈര് ദൈവങ്ങളും, ഇതൊക്കെയുണ്ടെന്ന് വിശ്വസിക്കുന്ന അന്ധരും  സ്വസ്ഥത തരില്ല.

4. എന്തുപറയണം, മകളെ പീഢിപ്പിച്ചുവെന്നോ? 

"എടാ തായോളി, കൊച്ചിനെ കളിച്ചിട്ട് നീ വല്ല്യ ഹീറോ ചമയുന്നോ? നീ പറഞ്ഞില്ലെങ്കിൽ നിൻറെ കുണ്ണത്തരം അറിയില്ലെന്ന് വിചാരിച്ചോടാ തായോളീ? കൈ വീശി കാണിക്കാൻ നീയാരാടാ നായീൻറെ മോനെ. ഞാൻ പുറത്തേയ്ക്ക് വരട്ടെ, നിൻറെ സാമാനം ചെത്തും. ഇനി നീ ആരെയും പീഢിപ്പിക്കില്ല", ബാത്‌റൂമിൽ പോയി തിരിച്ച് എൻറെ സെല്ലിലേക്ക് നടക്കുമ്പോൾ അഞ്ചാം നമ്പർ സെല്ലിൽ ഉണ്ടായിരുന്ന ഒരുവനാണ് എന്നോടിങ്ങനെ ആക്രോശിച്ചത്.

അഴികളിൽ പിടിച്ച് രണ്ടുമൂന്നു പേർ അവിടെ നിൽപ്പുണ്ടായിരുന്നു. അതിലൊരുവൻ ആണ് കൈ എൻറെ നേരെ ചൂണ്ടി ആക്രോശിച്ചത്.

എനിക്കൊന്നും മനസ്സിലായില്ല. അതിന് മുൻപുള്ള സെല്ലിൽ നിന്നും സമാനമായ ആക്രോശം കേട്ടിരുന്നു.

ഞാൻ ഇന്നലെ രാത്രി ഇവിടെ വന്നിട്ടേയുള്ളൂ. ഈ ആക്രോശിക്കുന്ന ആരെയും ഞാൻ ഒരുക്കലും കാണുകയോ, അവരോടു സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നെങ്ങനെയാണ് അവർ ഇതൊക്കെ അറിഞ്ഞത്?

ഞാൻ എൻറെ സെല്ലിലേക്ക് കയറുമ്പോഴും അവർ ആക്രോശം നിർത്തിയിരുന്നില്ല.

"നിങ്ങൾ അധികം പുറത്തേയ്ക്കു പോകേണ്ട, ആരുമായും ഇടയാനും നിൽക്കേണ്ട. അവരുമായി ഇടഞ്ഞാൽ ബാക്കിയുണ്ടാവില്ല. പീഢനക്കേസുമായി വന്ന ആരും ഇവിടെനിന്നും തല്ലുകൊള്ളാതെ പോയിട്ടില്ല", എൻറെ മുഖത്തെ വെപ്രാളം കണ്ടിട്ടാവണം ഹരി അത് പറഞ്ഞത്.

എന്നിട്ടും എനിക്കൊന്നും മനസ്സിലായില്ല. അവരെന്തിനാണ് എന്നോട് കയർത്തത്?

"ചർച്ച ചെയ്യാൻ താൽപര്യമില്ല എന്ന് ഇവിടെ പറഞ്ഞതുപോലെ, പുറത്താരോടെങ്കിലും പറഞ്ഞായിരുന്നോ? അവരെല്ലാം എടുത്ത് പഞ്ഞിക്കിടും. ആരും തല്ലാതെ ഞാൻ നോക്കിക്കൊള്ളാം, പക്ഷെ സൂക്ഷിക്കണം", ഹരി തുടർന്നു.

അപ്പോൾ അതാണ് കാര്യം. ഇന്നലെ രാത്രിയിൽ ചർച്ച ചെയ്യാൻ താൽപര്യമില്ല എന്ന് പറഞ്ഞതിൻറെ പ്രതികരണം ആണ് കേട്ടത്. അതപ്പോൾ തന്നെ എല്ലാ സെല്ലുകളിലും എത്തിയിരുന്നു.

രാവിടെ ഉറക്കമുണർന്ന് എന്തുചെയ്യണമെന്നറിയാതെ ഒതുങ്ങിക്കൂടി ഇരുന്നപ്പോൾ ഒരു ജനതാ കൈലിയും തോർത്തും എടുത്തുതന്നത് ഹരിയായിരുന്നു. എൻറെ കയ്യിൽ ഞാൻ ഇട്ട ഡ്രസ്സ് അല്ലാതെ ഒരു തോർത്ത് പോലും ഇല്ലായിരുന്നല്ലോ.

അപ്പോൾ തടവറയിലും നന്മയുണ്ട്. എൻറെ അസ്വസ്ഥത കണ്ടിട്ടാവണം ഹരി എന്നോട് കൂടുതലൊന്നും ചോദിച്ചില്ല.

"എന്തിനാണ് അകത്തായത്?", സെല്ലിനുള്ളിലേയ്ക്ക് കയറുന്ന മൂലയ്ക്ക് കിടന്നിരുന്ന മുരുകൻ അത് ചോദിച്ചപ്പോൾ അതിനൊരു തമിഴ് ചുവയുണ്ടായിരുന്നു.

ഇന്നലെ രാത്രി കേട്ട അതേ ചോദ്യം വീണ്ടും. എന്തുപറയണം എന്നറിയാതെ ഞാൻ പരുങ്ങി. എൻറെ മകളെ ഞാൻ പീഢിപ്പിച്ചു എന്ന് പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ അപ്പോഴും.

ഇനി സെല്ലിൽ കൊണ്ടാക്കിയവൻ പറഞ്ഞതുപോലെ മണൽ കേസിൽ കുടുങ്ങിയതാണെന്നു പറഞ്ഞാലോ? കള്ളം പറയുന്നത് എന്തിന്? ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്?

"ഞാൻ ഒന്നും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ചർച്ച ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാനിപ്പോൾ", അതും പറഞ്ഞ് ഞാൻ മുരുകൻറെ മുഖത്തേയ്ക്കു നോക്കി.

"അതുശരി. കാണിച്ചുതരാം", അതു പറയുമ്പോൾ മുരുകൻ എന്നെ ഏതു നിമിഷവും തല്ലും എന്ന് തോന്നി.

ഇത്രയും ആയപ്പോൾ പല്ലുതേച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റുരണ്ടുപേരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു..

ഏതു നിമിഷവും എവിടെനിന്ന് വേണമെങ്കിലും തല്ലുകിട്ടും എന്ന തോന്നൽ എന്നിൽ നിറഞ്ഞു.

"ഇങ്ങനെ അഹങ്കാരം കാണിച്ചാൽ തല്ലുറപ്പാണ്, എന്താണ് സംഭവിച്ചതെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം?", ഹരിയാണത് ചോദിച്ചത്.

"എൻറെ ഒൻപതു വയസ്സുമാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ചു എന്നതാണ് കുറ്റം. പോക്‌സോ ആണ്. ഞാൻ എങ്ങിനെയാണ് അത്‌ പറയുക?", മിണ്ടാതിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവും എന്ന് തോന്നിയതിനാൽ ഞാൻ ഇത്രയും പറഞ്ഞു.

"എങ്കിൽ തല്ലുറപ്പാണ്. ആരെപ്പോൾ തല്ലുന്നു എന്നത് മാത്രമേ അറിയേണ്ടതുള്ളൂ", അതെന്നെ ഭയപ്പെടുത്താൻ പറഞ്ഞതോ അതോ വാസ്തവം പറഞ്ഞതോ എന്നെനിക്ക് മനസ്സിലായില്ല.

"കള്ളക്കേസിൽ കുടുക്കിയതാണ്. ഞാനിനി എത്രയിരുന്നു വിശദീകരിച്ചാലും ആരെങ്കിലും വിശ്വസിക്കുമോ? അതിനാലാണ് ഒന്നും പറയാതിരിക്കാം എന്നുകരുതിയത്. അല്ലാതെ അഹങ്കാരമല്ല",
എന്തെന്നറിയില്ല. ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്ന് അവർക്ക് തോന്നിയതുപോലെയായിരുന്നു പിന്നീടുള്ള അവരുടെ ഇടപെടൽ.

"ഇപ്പറഞ്ഞതൊന്നും ആരും വിശ്വസിക്കണമെന്നില്ല. ഏതായാലും ഈ സെല്ലിൽനിന്നും തല്ലൊന്നും കിട്ടാതെ ഞാൻ നോക്കിക്കോളാം. പക്ഷെ പുറത്തുപോകുമ്പോൾ സൂക്ഷിക്കണം", വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുള്ള അനുഭവത്തിൽ നിന്നാണ് ഹരി അത് പറഞ്ഞത്.

അസ്വസ്ഥത നിറഞ്ഞ മനസ്സുമായി, ഞാൻ സംഭവിച്ചത് അവരോടു പറഞ്ഞു തുടങ്ങിയപ്പോൾ പുറത്ത് എന്തിലോ അടിക്കുന്ന ശബ്ദം കേട്ടു.

പെട്ടെന്ന് എല്ലാവരും ഇരുമ്പഴിക്ക് മുന്നിലേയ്ക്ക് നീങ്ങി വരിവരിയായി ഇരുന്നു. ഞാനും അതുതന്നെ ചെയ്തു.

രണ്ടു പോലീസുകാർ വന്ന് എണ്ണമെടുത്തു.

ജയിലിൽ ആരൊക്കെയുണ്ട് എന്നതല്ല, ആരൊക്കെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ട് ചെയ്യാതിരുന്നിട്ടുണ്ട് എന്നതല്ല,  എണ്ണം കൃത്യമായിരിക്കണം, അതാണ് പ്രധാനം.

ഇനി സെല്ലിൽ കിടക്കുന്നവർ തമ്മിൽ തല്ലിച്ചത്താലും എണ്ണം തികഞ്ഞിരിക്കണം.

5. ജയിലിലെ രാജാക്കന്മാർ

എൻറെ സെല്ലിൽ ഞാൻ അടക്കം അഞ്ചുപേർ ആയിരുന്നു ഉണ്ടായിരുന്നത്. ഹരിയെക്കുറിച്ചും, മുരുകനെക്കുറിച്ചും പറഞ്ഞുകഴിഞ്ഞു.

ഹരി ഒരു രാഷ്ട്രീയതടവുകാരൻ ആണ്. പല കേസുകൾ ഉണ്ട്, അതിലൊന്ന് കൊലക്കുറ്റവും.

കെ സുധാകരൻ എന്ന രാഷ്ട്രീയക്കാരൻറെ ഗുണ്ടയായിരുന്നു അവൻ. ഗുണ്ടായിസം കളിച്ച് സുധാകരൻ എംപിയും എംഎൽഎയും ഒക്കെയായി 'ജനങ്ങളെ സേവിച്ച്' പുറത്തു വിലസുമ്പോൾ ഹരി ഒളിവിലും ജയിലിലും ഒക്കെയായി ജീവിതം തള്ളിനീക്കുന്നു.

നേതാക്കളായാൽ ചുറ്റും കുറെ അനുയായികൾ ഉണ്ടാവുമെന്ന് സുധാകരൻ പറഞ്ഞതും, റോഡ് ടാറിങ്ങിന് അമ്പതുലക്ഷം അനുവദിച്ചിട്ട് ഉമ്മനും കൂട്ടരും, അതിൽ അന്നത്തെ എംപി ആയിരുന്ന സുധാകരനും പെടും, ചേർന്ന് അത് മുക്കിയെന്ന പരാതി ചെറുപുഴയിൽ തീപ്പൊരി പ്രസംഗം നടത്തിക്കൊണ്ടിരുന്ന സുധാകരന് കൊടുക്കാൻ പോയപ്പോൾ കുറെ ഗുണ്ടകൾ എന്നെ തല്ലാൻ വന്ന കാര്യവും എൻറെ ഓർമ്മയിൽ തെളിഞ്ഞു.

പക്ഷെ ജയിലറയിൽ എനിക്കൊരു ലുങ്കിയും തോർത്തും തന്നതും, ആരും തല്ലാതെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് ധൈര്യം തന്നതും ഹരിയായിരുന്നു.

ഹരി ഉറപ്പുതന്നാൽ അത് ഉറപ്പുതന്നെയാണെന്ന് പിന്നീടെനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. എല്ലാവരും എത്ര ആദരവോടെയാണ് ഹരിയോട് സംസാരിക്കുന്നത്.

6. കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നവർ

കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നവർ







(തുടരും)

http://seban15081969.blogspot.in/2017/05/blog-post_13.html
http://seban15081969.blogspot.com/2016/06/blog-post.html
http://seban15081969.blogspot.in/2014/07/blog-post_15.html
http://seban15081969.blogspot.in/2015/03/blog-post_21.html
http://seban15081969.blogspot.in/2015/03/blog-post_21.html
http://seban15081969.blogspot.in/2014/12/my-daughter-malu-sanjana-sebastian.html
http://seban15081969.blogspot.com/2015/06/blog-post_10.html
http://seban15081969.blogspot.com/2016/04/8.html
http://seban15081969.blogspot.com/2017/01/blog-post.html
http://seban15081969.blogspot.com/2017/03/blog-post.html
http://seban15081969.blogspot.com/2017/04/blog-post.html
http://seban15081969.blogspot.com/2017/04/blog-post_16.html





From:

Sebastian Thomas, Cherukanam House, Thimiri PO, Kannur, Kerala – 670581
Mobile: 9742317720, 80780442410 Email: seban1969@gmail.com

To:

1.      Dr. Umer Farooque, Payangadi, Kannur. Ph:9544450444 ufslp.dr@gmail.com
2.      Dr. Francis Abraham, Ashirvad Hospital, Kannur. Ph:0497 2747777
3.      Dr. Sitalakshmi George, Lourdes Hospital, Ernakulam. Ph:0484 4123456
4.      Dr. Somanath CP, Healing Minds, Kakkanad, Ernakulam - 30. Ph:9447325938
5.      Dr. Anitha, Child Care Centre, Gandhi Nagar, Kochi - 20. Ph:9895705080
6.      General Hospital, Hospital Road, Ernakulam – 680011 Ph:0484 2361251

Hi Doctors,

You have been giving the below medicines for the last few years to my now 9 years old daughter, Sanjana Sebastian, who had been one of the best students in her class in the past:

(a)   Sizodon
(b)   Zosert
(c)    Valparin Syrup
(d)   Risdone

Now she is given the last 2 medicines – Valparin Syrup and Risdone - given in the list above prescribed by General Hospital Ernakulam.

All these medicines have severe long term adverse reactions and can even cause infertility in addition to various immediate side effects. Her class teacher says she is showing such side effects these days. They say she sleeps in the class room and showing dizziness and lack of concentration. Now you will term it as not side effect but ADHD.

You made her, a normal child, a mental patient. Then you say that she is showing improvement and the court listens to what you all say because you are all specialists.

May I know why you have given these medicines, normally given to mentally discarded and violent persons and that too for a brief period to children, to my daughter, who was normal and was an above average student in her class in the past, for more than 4 years?

You did so without my permission and based on what her mother, a wicked woman who consider herself as the most intelligent creature on earth, told you. Can you please share with me the details of the examination done and the story that you prepared on her medication?

I request you to peruse the court orders attached. These orders are self-explanatory. See what that wicked woman did against a beloved father and his beloved daughter to wreck vengeance. You all can see a glimpse of the horrible experiences my daughter and myself have been going through all these years in these court orders.

My wife put me in mental hospital but I escaped from there. She then put me in prison but I escaped even from there with the help of my daughter and school authority.

However, my 9 years old daughter was/is not strong enough to protest or escape and as a result, she suffers. Her life and future is in danger. Though I try my level best to save her, the laws that favour women, the police that listens only women’s cry and now you all, stop me from doing so.

Now even the court listens to what you all say though I have been begging before them to save my daughter from her wicked mother. When my daughter cries, you term it as mood change and give her life-threatening medicines. And when I cry, even judge term it as mood change. Now you all tell me what I should do to save my daughter?

School teacher and headmistress were helping me to talk to my daughter but now that wicked woman made a complaint against them to AEO and therefore, now there is no way to contact my daughter.

Please don’t give any medicine to my daughter without my permission. What she needs is not medicine but her father’s care and love.

Have mercy on my daughter and me please. Please help me to save my daughter.

We shall be ever thankful.

                                                                                                            Yours sincerely,


Place: Kannur

Dated:     July 2017                                                                       (Sebastian Thomas)

Copy to:

1.      Mr. Ajith Prasad Thampi, AEO, SH 15, Thrippunithura, Ernakulam- 682301 – Sir, Please help me to save my daughter
2.      Headmistress, CKC LPS Ponnurunni, Vyttila PO, Ernakulam – 682019 – Thanks for all the help. Have mercy on my daughter please.
3.      CI, Alakode Police Station, Alakode, Kannur, Kerala – 670571 – For your information
4.      Adv MK Sreeja, Govt Adv, Family Court, Kannur. Ph: 9895557539 – For your information. Please bring this to the notice of Hon. Family Court Judge.


No comments:

Post a Comment