ബഹുമാനപ്പെട്ട കണ്ണൂർ കുടുംബക്കോടതി മുൻപാകെ
(MC-445/2015)
ഷെല്ലമോൾ സെബാസ്റ്റ്യൻ - ഹർജിക്കാരി
സെബാസ്റ്റ്യൻ തോമസ് - എതിർകക്ഷി
മേൽ നമ്പർ കേസിൽ എതിർകക്ഷി സെബാസ്റ്റ്യൻ തോമസ് ബോധിപ്പിക്കുന്ന കൗണ്ടർ
1. ആദ്യം തന്നെ ഹർജിക്കാരി ഒരു മൈനർ ആയ കുട്ടിയോട്, കുട്ടിയുടെ അനുവാദം ഇല്ലാതെ, ഈ ഹർജിയിൽ കക്ഷി ചേർത്തതിലൂടെ ചെയ്ത കുറ്റം ചൂണ്ടിക്കാണിക്കട്ടെ. ഇപ്പോൾ 8 വയസ്സായ ആ കുട്ടി, ഹർജിക്കാരിയുടെയും എന്റെയും ഒരേയൊരുമകൾ സഞ്ജന സെബാസ്റ്റ്യൻ ആണ്. അമ്മയുടെ ഉപദ്രവങ്ങൾ മൂലം, എന്നോടൊപ്പം വരുവാൻ ആഗ്രഹിക്കുന്ന ആ മകളെ സ്ത്രീകൾ ദുർബ്ബലവിഭാഗം ആണെന്ന വിധിയോടെ (അത് ശരിയോ തെറ്റോ എന്നതിലേക്ക് ഞാൻ പോകുന്നില്ല, മാത്രവുമല്ല സ്ത്രീകൾ ശാരീരികമായി പുരുഷന്മാരേക്കാൾ ഒരുപടി താഴെ നിൽക്കുന്നതിനാൽ അവർ പലപ്പോഴും അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നത് ഒരു സത്യം മാത്രമാണ്, അതിനാൽ തന്നെ അവർ സംരക്ഷിക്കപ്പെടണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു) അവർക്കുമേൽ പുരുഷന്മാർ അടിച്ചേൽപ്പിക്കുന്ന പീഡനങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളുടെയും, സ്ത്രീപക്ഷം മാത്രം കേൾക്കുന്ന പോലീസ് വിഭാഗത്തിന്റെയും നിലപാടുകളെ മുതലെടുത്ത് , എന്റെ മകളെ എന്നിൽ നിന്നും അകറ്റുന്നതിനായി എവിടെ താമസിക്കുന്നു എന്നുപോലും പറയാതെ കൊണ്ടുപോയി പാർപ്പിക്കുന്നതും പോരാതെ, ഇപ്പോൾ എനിക്കെതിരെ കക്ഷി ചേർത്തിരിക്കുന്നു. അങ്ങിനെ ഒരു സ്ത്രീയ്ക്ക് അനുകൂലമായ നിലപാടെടുത്ത പോലീസ്, അവരുടെ മുൻപിൽ വച്ച് 'എനിക്ക് പപ്പായുടെ കൂടെ പോയാൽ മതി' എന്നു പറഞ്ഞു നിലവിളിച്ച ആ കുട്ടിയും ഒരു പെണ്ണാണെന്ന കാര്യം പോലും മറന്നു എന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യം ആണ്.
2. മാത്രവുമല്ല, ഈ കേസ് കോടതിയിൽ വന്നിട്ട് ഇതുവരെയും, ആ കുട്ടി എന്താഗ്രഹിക്കുന്നു എന്നു കോടതി ഒരിക്കലും ചോദിച്ചില്ല എന്നതും വിഷമിപ്പിക്കുന്ന വസ്തുത തന്നെ. ഹർജിക്കാരിക്ക് അവരുടെ പ്രശ്നങ്ങളുമായി കോടതിയെ സമീപിക്കാൻ ഉള്ള കഴിവുണ്ട്. എതിർകക്ഷിയായ എനിക്ക് എന്റെ ഭാഗം പറയാനുള്ള കഴിവും ഉണ്ട്. പക്ഷെ 8 വയസ്സ് മാത്രം പ്രായമായ ഒരു കുട്ടി, ആ കുട്ടിക്ക് ഏൽക്കേണ്ടിവരുന്ന ശാരീരികമാനസ്സിക അതിക്രമങ്ങൾക്ക് എതിരെ പരാതി പറയാനുള്ള ഒരു സാഹചര്യം എന്തുകൊണ്ടില്ല? ദുർബ്ബലയായ ആ കുട്ടി നിലവിളിച്ചിട്ടും (അവളുടെ 'അമ്മ അവളെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അവൾ നിലവിളിച്ചപ്പോൾ അത് കണ്ടുനിന്ന പോലീസുകാരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു) അതിനാരും ചെവികൊടുക്കാത്തതെന്തു കൊണ്ട്?
3. ഞാൻ പുരുഷപീഢനത്തിന് ഇരയാണ്. സ്ത്രീ പീഡനത്തിൽനിന്നും സ്ത്രീകളെ രക്ഷിക്കുന്നതിനായി എണ്ണമറ്റ നിയമങ്ങൾ ഉണ്ടാക്കിയപ്പോൾ, പുരുഷപീഢനം എന്നൊന്ന് നടക്കാനുള്ള സാധ്യത നിയമനിർമ്മാതാക്കൾ മറന്നുവോ? അങ്ങിനെ ഒരവസ്ഥയിൽ പെട്ടുപോയ ഒരാളോട് 'നീ ഒരാണാണോടാ' എന്ന് ചോദിച്ചു പരിഹസിക്കാൻ ആണ് എല്ലാവർക്കും താല്പര്യം എന്നു മാത്രമല്ല, പെണ്ണിന്റെ കരച്ചിൽ കാണുമ്പോൾ, ഇയാൾ പറയുന്നത് കള്ളമാണ് എന്നു വിശ്വസിക്കാൻ ആണ് ബഹുഭൂരിപക്ഷം പേർക്കും താല്പര്യം.
4. ആദ്യം തന്നെ എന്റെ 8 വയസ്സായ മകളുടെ പേരിൽ സത്യം ചെയ്തു പറയട്ടെ, ഞാൻ സത്യം മാത്രമേ പറയൂ. എന്റെ കേസ് വിജയിക്കാൻ ഏതറ്റം വരെയും പോകും എന്നുപറഞ്ഞ എന്റെ വക്കീലിനെയും ഞാൻ വിലക്കുകയാണ് ചെയ്തിരുന്നത്. മറിച്ച് കോടതിയെ സത്യം ബോധ്യപ്പെടുത്തുക മാത്രം ചെയ്‌താൽ മതി എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. സത്യം കേൾക്കുന്ന കോടതി വിധിക്കട്ടെ,
5. ഇത്രയും ആമുഖമായി പറഞ്ഞതാണ്. ഇനി ഹർജിക്കാരി സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറഞ്ഞ കാര്യങ്ങളിലേക്കും, അതിന്മേൽ എനിക്ക് പറയാനുള്ള കാര്യങ്ങളിലേക്കും കടക്കട്ടെ. പരാതിയിൽ വാസ്തവത്തിനു നേരെ വിരുദ്ധമായി പറഞ്ഞിരിക്കുന്ന ഒരു കാര്യം ആദ്യം തന്നെ പറഞ്ഞുതുടങ്ങട്ടെ. അത് ഞാനിവിടെ ക്വോട്ട് ചെയ്യുന്നു. പരാതിയുടെ 18-ൽ മൂന്നാം പാരഗ്രാഫ് തുടങ്ങുന്നത് ഇങ്ങനെയാണ്.
Quote:
The respondent left the company of the petitioner for the last more than 2 years......
Unquote
ഞാൻ ജോലി സംബന്ധമായി കേരളത്തിൽ നിന്നുതന്നെ പുറത്തായിരുന്ന സമയത്ത് (ഹർജിക്കാരിയുടെ പേരിൽ ഒരേക്കറും എന്റെ പേരിൽ ബാക്കിയുള്ള സ്ഥലവും ഇഷ്ടദാനമായി എഴുതിത്തന്ന) 85 വയസ്സായ എന്റെ അപ്പനെ ഉപേക്ഷിച്ച്, ആ പ്രായത്തിലും ആ അപ്പൻ കഷ്ടപ്പെട്ട് ഉണക്കി വച്ചിരുന്ന 4 ക്വിന്റലിനും മുകളിൽ വരുന്ന ഷീറ്റ് അപ്പൻ ഉറങ്ങികിടന്നപ്പോൾ കൊണ്ടുപോയി വിറ്റിട്ട് ആ തുകയും, ആ വീട്ടിലുണ്ടായിരുന്ന സർവ്വ ഗൃഹോപകരണങ്ങളും (അതിൽ കട്ടിൽ, ഫ്രിഡ്ജ്, അലമാര, വാഷിംഗ് മെഷീൻ, പാത്രങ്ങൾ, എന്തിന് ആ പ്രായത്തിലും അപ്പൻ ഉണ്ടാക്കി വച്ചിരുന്ന ചൂൽ വരെയും പെടും. വയസ്സായ ആ അപ്പൻ മാത്രമാണ് അവിടെ വിലയില്ലാത്തതായി ഹർജിക്കാരി കണ്ടത്, അതിനാൽ അപ്പനെ മാത്രം അവിടെ ഉപേക്ഷിച്ചു) എടുത്ത് മകളെയും കൂട്ടി എന്നോടൊന്നു വിളിച്ചു പറയുകപോലും ചെയ്യാതെ ഇറങ്ങിയതാണ് ഇപ്പോൾ ഞാൻ ആണ് അവളെ വിട്ടതെന്ന കള്ളവുമായി കോടതിയെ സമീപിച്ചിരിക്കുന്ന ഹർജിക്കാരി. ഒരു ജ്യേഷ്ഠൻ ഒറ്റപ്പെട്ടുപോയ അപ്പനെ കൂട്ടിക്കൊണ്ടു പോയി. ഈ വിവരം അറിഞ്ഞു വീട്ടിൽ എത്തിയ ഞാൻ ആരും ഇല്ലാത്ത ആ വീടിനു മുറ്റത്ത് സർവ്വവും നഷ്ടപ്പെട്ടതിന്റെ വേദനയിൽ കിടന്നത് കോടതിക്ക് മനസ്സിലാകുമോ (കാരണം കോടതിക്ക് മുൻപിൽ ഇമോഷന് അത്ര സ്ഥാനമുണ്ട് എന്നെനിക്ക് തോന്നുന്നില്ല) എന്നെനിക്കറിയില്ല. പക്ഷെ, മനസ്സിലായാലും ഇല്ലെങ്കിലും, അതാണ് സത്യം.
6. ഇപ്പറഞ്ഞത് പക്ഷെ അവിടെ തുടങ്ങിയതുമല്ല, അവിടം കൊണ്ട് അവസാനിച്ചുമില്ല. അങ്ങിനെ ഇറങ്ങിപ്പോയി വാടകവീട്ടിൽ താമസമായ ഹർജിക്കാരി, ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ വീട് നിർമാണത്തിനായി കരുതിവച്ചിരുന്ന പതിനായിരക്കണക്കിന് രൂപ ധൂർത്തടിച്ചു. ഇതിനിടയിൽ ഹർജിക്കാരിയുടെ കൂടെ ഉണ്ടായിരുന്ന എന്റെ മകൾ പട്ടിണി കിടക്കരുത് എന്ന് കരുതി ഞാൻ പണം കൊടുത്തുകൊണ്ടിരുന്നു. പിന്നെ ഹർജിക്കാരി മകളെ എന്നിൽ നിന്നും പണം പിടുങ്ങുന്നതിനുള്ള ഒരു മറയായി ഉപയോഗിച്ചു തുടങ്ങി. പണം കൊടുത്തില്ലെങ്കിൽ എന്നെ ജീവിതകാലം മുഴുവൻ ജയിലിൽ അടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. എന്റെ കുടുംബത്തിൽ എല്ലാവർക്കും വട്ടാണെന്ന് സ്ഥിരം പല്ലവി തുടങ്ങി.
7. ഒരിക്കൽ എനിക്ക് കണ്ണൂരുള്ള ആശിർവാദ് ഹോസ്പിറ്റലിൽ നിന്നും ഒരു ഫോൺ കോൾ വന്നു. നിലയ്ക്കാത്ത ബ്ലീഡിങ് മൂലം പരാതിക്കാരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും, ഉടൻ മകളെയും കൂട്ടി ആശുപത്രിയിൽ വരണമെന്നും പറഞ്ഞു. അപ്പനെയും ഉപേക്ഷിച്ച് തന്നിഷ്ടം പോയി ധൂർത്തടിച്ച് ജീവിക്കുന്ന ഹർജിക്കാരിയെക്കുറിച്ച് കടുത്ത അമർഷം ഉണ്ടായിരുന്നെങ്കിലും, അസുഖബാധിതയായി ആശുപത്രിയിൽ ആണെന്ന് കേട്ടപ്പോൾ, ഞാൻ വേറൊന്നും ചിന്തിച്ചില്ല. സ്‌കൂളിൽ ആയിരുന്ന മകളെയും കൂട്ടി രാത്രി 8 മണിയോടുകൂടി ആശുപത്രിയിൽ എത്തി. ഒരു നേഴ്സ് എന്നെ ഒരു വാർഡിലേയ്ക്ക് നയിച്ചു. അവർ ആദ്യം ഒരു പൂട്ട് തുറക്കുന്നത് കണ്ടെങ്കിലും അതിൽ പ്രത്യേകമായൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ ഞാൻ മകളുമായി അകത്തുകയറിയതും, അവർ ഗേറ്റ് പുറത്തുനിന്നും താഴിട്ടു പൂട്ടുന്നത് കണ്ടപ്പോൾ, എനിക്കെന്തോ പന്തികേട് തോന്നി. എന്റെ തോന്നൽ ശരിയായിരുന്നു. ആർത്തവത്തിന്റെ കള്ളക്കഥ ഉണ്ടാക്കി ആ കുടിലസ്ത്രീ (ഒരു ഹർജിക്കാരി എന്ന് വിളിക്കാൻ ഉള്ള യോഗ്യത ആ സ്ത്രീക്കില്ല) എന്നെ മനോരോഗ ചികിത്സക്കായുള്ള സെല്ലിൽ അടയ്ക്കുകയായിരുന്നു. ഡോക്ടർ അവിടെ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന നഴ്സും അറ്റെൻഡറും എനിക്ക് ബലമായി മരുന്നുകൾ തരുവാൻ ശ്രമിച്ചു. ഞാൻ കിട്ടിയ സമയം കൊണ്ട് എന്റെ വീട്ടിൽ വിളിച്ചു എന്നെ ചതിച്ചു മനോരോഗ ആശുപത്രിയിൽ എത്തിച്ച കാര്യം പറഞ്ഞു. അവർ പെട്ടെന്ന് കണ്ണൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തി. മണിക്കൂറുകൾക്കകം എന്റെ വീട്ടുകാരും എത്തി. അവരുടെ സമയോചിതമായ ഇടപെടൽ മൂലം ഡോക്ടർ രാവിലെ എത്തി എന്നെ പരിശോധിക്കുന്നതുവരെ ഒരു തരത്തിലുള്ള മരുന്നും എനിക്ക് തരില്ല എന്ന് ഉറപ്പ് നൽകി. അടുത്ത ദിവസം ഡോക്ടർ വന്ന് എന്നെ പരിശോധിച്ചതിനുശേഷം എനിക്ക് മാനസികമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഉള്ള വിഷമം ഉണ്ടെന്നും പറഞ്ഞു. അപ്പോഴും ഡോക്ടർ പറയുന്നത് ശരിയല്ലെന്നും, എനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ആ കുടില സ്ത്രീ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. പിന്നീട്, എനിക്ക് അവിടെ നിന്നും യാതൊരുവിധ ചികിത്സയുടെയും ആവശ്യമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞതിൻ പ്രകാരവും, ആശുപത്രിക്കെതിരെ ഞാൻ പരാതിപ്പെടില്ല എന്ന വ്യവസ്ഥപ്രകാരവും അടുത്ത ദിവസം ഉച്ചയോടെ, ഞാൻ അവിടെനിന്നും മോചിതനായി. ഞാൻ ഉറപ്പിച്ചു പറയുന്നു, അവിടെ ഡോക്ടർ അല്ലാതെ, ഹർജിക്കാരിയുടെ പരിചയത്തിൽ ആരോ ഉണ്ട്, ഞാൻ എന്റെ വീട്ടുകാരെയും പോലീസിനെയും വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ, അന്നു രാത്രി ഡോക്ടർ എന്നെ ഒരുതവണ പോലും പരിശോധിക്കുന്നതിന് മുൻപ് തന്നെ, എനിക്ക് മരുന്നുകൾ തന്ന് ഒന്നിനും കൊള്ളാത്ത ഒരു ജീവച്ഛവം ആക്കി മാറ്റിയേനെ, ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ലഭിച്ച മറുപടി ഇതോടൊപ്പം ചേർക്കുന്നു (Appendix-1). എന്നെ അടച്ച മുറിയുടെ ഇരുവശത്തും ഉള്ളമുറികളിൽ ഉള്ളവർ ജീവച്ഛവങ്ങൾ ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത് ഇപ്പോഴും ഒരു ഭീതിയോടെയേ ഓർക്കാൻ പറ്റുന്നുള്ളു. ഇതേക്കുറിച്ച് എഴുതിത്തുടങ്ങിയാൽ എഴുതുവാൻ ഒരുപാടുണ്ട്. അതിനുപകരം ഇതേക്കുറിച്ചെഴുതിയ ഒരു ബ്ലോഗ് ഇതോടൊപ്പം ചേർക്കുന്നു (http://seban15081969.blogspot.in/2014/11/blog-post_17.html).
8. പക്ഷെ ഇവിടെയും ഒരു കാര്യമുണ്ട്. എന്റെ കയ്യിൽ അപ്പോൾ ഉണ്ടായിരുന്ന മൊബൈൽ ഉപയോഗിച്ച് എന്റെ വീട്ടുകാരെ അക്കാര്യം വിളിച്ചറിയിക്കാൻ മാത്രമുള്ള പ്രായവും പക്വതയും എനിക്കുണ്ടായിരുന്നതിനാൽ ഞാൻ രക്ഷപെട്ടു. പക്ഷെ, ഇപ്പോൾ ഹർജിക്കാരിയായ ആ കുടിലസ്ത്രീ വെറും 8 വയസ്സുമാത്രം പ്രായമുള്ള എന്റെ മകൾക്ക് മാനസിക പ്രശ്നം ഉണ്ടെന്നു പറഞ്ഞു കൗൺസിലിങ് നടത്തുകയും, മരുന്നുകൾ കൊടുത്തുകൊണ്ടിരിക്കുകയുമാണ്. ഇതെല്ലാം എന്റെ ശക്തമായ എതിർപ്പ് വകവെയ്ക്കാതെയാണ്. അതുകൂടാതെ, മകളെ നിരന്തരം ഉപദ്രവിക്കുന്നു (കൈയിലും ഒക്കെയുള്ള പാടുകൾ എല്ലാവരും കാണും എന്നതിനാൽ, അകം തുടയിലും ഒക്കെയാണ് ഇപ്പോൾ ഉപദ്രവിക്കുന്നത്) എന്നും, മമ്മിയുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണമെന്നും എന്നോട് കരഞ്ഞു പറഞ്ഞപ്പോൾ ആണ് ഞാൻ മകളെ ഹർജിക്കാരി താമസിക്കുന്ന വാടക വീട്ടിൽ നിന്നും എന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നത്. അപ്പോൾ ഞാൻ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി ഹർജിക്കാരി പോലീസിനെ സമീപിച്ചു. എപ്പോഴും പെണ്ണിന്റെ കരച്ചിൽ (അത് ശരിക്കുള്ളതായാലും, മുതലക്കണ്ണീർ ആയാലും) കാണുമ്പോൾ, അവരുടെ പക്ഷത്ത് നിൽക്കുന്ന പോലീസ് എന്റെ പൊന്നുമകളുടെ നിലവിളിക്ക് ചെവികൊടുക്കാതെ, മകളെ ബലമായി ഹർജിക്കാരിയുടെ കൂടെ അയച്ചു.അതിനുശേഷം മാസങ്ങളോളം എന്റെ മകൾ എവിടെയെന്നു പോലും എനിക്കറിയില്ലായിരുന്നു. ഹർജിക്കാരിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും അവർ എന്നോടത് പറയാൻ തയ്യാറായില്ല. പിന്നീട് ഗൂഗിൾ സെർച്ച് വഴിയാണ് മകൾ താമസിക്കുന്ന സ്‌കൂൾ കണ്ടുപിടിച്ച് ഞാൻ മകളെ പോയി കണ്ടത്. ഹർജിക്കാരിയുടെ കൂടെ മകളെ അയയ്ക്കുന്നതിനുമുൻപ്, രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വീണ്ടും പപ്പായുടെ അടുത്ത് എത്തിക്കാം എന്ന് പോലീസ് എന്റെ മകൾക്ക് ഉറപ്പു നൽകിയിരുന്നു. പക്ഷെ, ഇവിടുത്തെ നിയമങ്ങൾക്ക് സ്ത്രീകളുടെ കരച്ചിൽ കേൾക്കാനേ കഴിയുന്നുള്ളു. ഒരു കുട്ടിയുടെ നിലവിളിക്ക് പുല്ലുവിലപോലും ആരും കൊടുക്കുന്നില്ല. കോടതിയും ഇപ്പോൾ അതുതന്നെയാണ് ചെയ്യുന്നത്. കേസ് കോടതി മുൻപാകെ വന്ന്, പല ഹിയറിങ്സ് കഴിഞ്ഞിട്ടും, ഒരു കുട്ടിക്ക് എന്ത് പറയാനുണ്ടെന്ന് ആരും ചോദിക്കുന്നില്ല എന്നുമാത്രമല്ല, ആ കുഞ്ഞിനുവേണ്ടി ശബ്ദിക്കാൻ ഒരുങ്ങുന്ന അവളുടെ പ്രിയപ്പെട്ട അപ്പനെ അവളുടെ മുൻപിൽ വച്ചുതന്നെ ഒരു കുറ്റവാളിയെപ്പോലെ പീഡിപ്പിക്കാൻ ആണ് പോലീസ് ശ്രമിച്ചിട്ടുള്ളത്.
9. മകൾ ജനിച്ചതിനുശേഷം ഇന്നുവരെ അമ്മയായ ഹർജിക്കാരി മകളെ എടുത്തിട്ടില്ല. മുലകൊടുത്തിരുന്നതും ഒരു വശം ചെരിഞ്ഞു കിടന്നാണ്. അതേസമയം ഒരുപാട് കുഞ്ഞുങ്ങൾ എന്റെ തോളിൽ കിടന്ന് ഉറങ്ങുകയും, വളരുകയും ചെയ്തിട്ടുണ്ട്. എന്റെ മകളും എന്റെ തോളിൽ കിടന്ന് ഞാൻ പറയുന്ന കഥകൾ കേട്ട് ഒരുപാടുറങ്ങിയിട്ടുണ്ട്. വന്നുവന്ന്, മകൾ മുഴുവൻ സമയവും എന്നോടൊപ്പം ആണ്. മടക്കി വച്ച എന്റെ കയ്യിൽ തലവച്ച് ഞാൻ ഒരു കഥ പറഞ്ഞു തീരുമ്പോൾ, അടുത്ത കഥ അങ്ങിനെ എട്ടും പത്തും കഥകൾ കേട്ടുകേട്ട് സുന്ദരമായ ഉറക്കത്തിലേക്കു പോകുന്നത് കണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. അങ്ങിനെ മകളോട് കഥകൾ പറഞ്ഞു കിടക്കുമായിരുന്ന എന്റെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് ആ വൃത്തികെട്ട സ്ത്രീ തപ്പി നോക്കുമായിരുന്നു. ഞാൻ അങ്ങിനെ കുഞ്ഞിനെ എടുക്കുന്നതും, ലാളിക്കുന്നതും എന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്നാണ് ഹർജിക്കാരി എന്ന് പറയുന്ന സ്ത്രീ പറയുന്നത്. ആ സ്ത്രീ എന്നെ പലതവണ അടിച്ചിട്ടുണ്ട്. ഞാൻ ആ വൃത്തികെട്ട സ്ത്രീയെ ആദ്യമായി അടിച്ചത് ഈ വൃത്തികേട് എന്നോട് പറഞ്ഞപ്പോളാണ്. അതൊരിക്കൽ മാത്രമല്ല, ഇപ്പോൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാൻ എന്താണ് ഈ സ്ത്രീയോട് പറയേണ്ടത്?
10. ഞങ്ങൾ ഒരുമിച്ച് കാനഡയിൽ ഉണ്ടായിരുന്നു. ഞാൻ ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ എത്തുമ്പോൾ, അന്ന് മൂന്നു വയസ്സുള്ള എന്റെ മകൾ ഓടിവന്ന് എന്റെ മടിയിൽ വന്നിരിക്കും. അപ്പോൾ വിസർജ്ജ്യത്തിന്റെ മണം വരും. നോക്കുമ്പോൾ, പകൽ എപ്പോഴോ വിസർജ്ജിച്ചത് ഇട്ടിരിക്കുന്ന വസ്ത്രത്തിലും, പിന്നിലും എല്ലാം ഒട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടാവും. നീയെന്താ കുട്ടിയെ കഴുകിക്കാത്തതെന്നും, മണക്കുന്നുവെന്നും പറയുമ്പോൾ, എന്റെ മൂക്കിന്റെ കുഴപ്പം ആണെന്നും, എനിക്ക് വട്ടാണെന്നും എന്റെ ഭാര്യ എന്ന് പറയുന്ന ഹർജിക്കാരിയായ സ്ത്രീ പറഞ്ഞാൽ ഞാൻ എന്തു ചെയ്യണം? ഞാൻ അങ്ങിനെ എന്തെങ്കിലും പറഞ്ഞാൽ, അത് പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപ് ആ സ്ത്രീ പത്തു പറഞ്ഞിരിക്കും. അത് ക്രമേണ വഴക്കിലേയ്ക്ക് മാറും. ഇതൊക്കെയും കണ്ട് ഭയന്ന മകൾ, അവൾ വിസർജ്ജിക്കുന്നത് കൊണ്ടാണ് വഴക്കുണ്ടാകുന്നതെന്നു കരുതി, വിസർജ്ജിക്കാൻ തോന്നുമ്പോൾ അത് ചെയ്യാതെ ഭയന്ന് ഏതെങ്കിലും മൂലയ്ക്ക് പോയിരിക്കുമായിരുന്നു.
11. ഞാൻ കുഞ്ഞിനെ എടുക്കുന്നത് എന്റെ ലൈംഗിക ആവശ്യത്തിനാണെന്നു നിരന്തരം പറയുന്നിടത്തും ഹർജിക്കാരി നിർത്തിയില്ല. വെറും 7-8 വയസ്സ് മാത്രം പ്രായമുള്ള മകളോട് ഒറ്റക്കായിരിക്കുമ്പോൾ ഞാൻ കെട്ടിപ്പിടിക്കുകയും ഉമ്മകൊടുക്കുകയും ചെയ്യാറുണ്ടോ എന്ന് ചോദിക്കുന്നു. മകൾ വന്ന് 'അതെന്താ പപ്പാ' മമ്മി അങ്ങിനെ ചോദിക്കുന്നത്?' എന്ന് എന്നോട് ചോദിച്ചാൽ ഞാൻ എന്തു മറുപടിയാണ് എന്റെ മകളോട് പറയേണ്ടത്? എന്നോട് ഹർജിക്കാരി ചെയ്യുന്ന ഇത്തരം ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാമെങ്കിലും, ഒരു കുഞ്ഞുമനസ്സിൽ വൃത്തികേട് നിറക്കുന്ന ഹർജിക്കാരിയുടെ അധഃപതനം എങ്ങിനെയാണ് സഹിക്കാൻ കഴിയുക?
12. അതവിടം കൊണ്ടും നിന്നില്ല. എന്റെ പെങ്ങളുടെ ആൺമക്കൾ മകളോടൊപ്പം കളിച്ചാൽ അവരെ സംശയം. ഹർജിക്കാരി വാടകവീട്ടിൽ പോയി നിന്നിടത്ത് അടുത്ത വീട്ടിലെ കുട്ടികൾ മകളോടൊപ്പം കളിച്ചാൽ അവരെ സംശയം. ഇനി ഒരു സത്യം പറയട്ടെ. ഹർജിക്കാരി എന്റെ ജീവിതത്തിൽ വന്നപ്പോൾ, ഒരു കന്യക (Virgin) ആയിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ, ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നാണ് നൽകിയ ഉത്തരം. ഞാൻ അതേക്കുറിച്ച് പിന്നീടൊന്നും ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഒരപ്പൻ മകളോടൊപ്പം കിടക്കുമ്പോഴും, കെട്ടിപ്പിടിക്കുമ്പോഴും, ലാളിക്കുമ്പോഴും അതിൽ ലൈംഗികത കാണുന്ന ഹർജിക്കാരിയെ ചെറുപ്പത്തിൽ ആരോ പീഡിപ്പിച്ചിട്ടുണ്ട്, അല്ലെങ്കിൽ സമ്മതത്തോടെയോ അല്ലാതെയോ ഹർജിക്കാരിയെ ആരോ അല്ലെങ്കിൽ ആരൊക്കെയോ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ആണ് എന്റെ ജീവിതത്തിലേയ്ക്ക് വന്നപ്പോൾ കന്യക അല്ലാതിരുന്നതും, ഞാൻ മകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ അതിൽ ലൈംഗിക കാണുന്നതും. എനിക്കും എന്റെ മകൾക്കും അതിൽ നിന്നും മോചനം കിട്ടിയേ തീരൂ.
13. ഇനി കന്യക അല്ലാതെ എന്റെ ജീവിതത്തിലേയ്ക്ക് വന്ന ഹർജിക്കാരി ഉണ്ടായിട്ടും, 34 വയസ്സുവരെ സംസ്‌കാരങ്ങളുടെ പേരും പറഞ്ഞു സ്വയംഭോഗം ചെയ്ത് ജീവിച്ച ഞാൻ (അക്കാലത്ത് ഞാൻ കാണിക്കാത്ത തരികിടകൾ ഒന്നുമില്ല. Please read these blogs:
(a) http://seban15081969.blogspot.in/2014/07/blog-post_31.html
(b) http://seban15081969.blogspot.in/2015/09/blog-post_22.html.
പക്ഷെ അന്നും ഇന്നീ വയസ്സുവരെയും എനിക്ക് അഭിമാനപൂർവ്വം തന്നെ പറയാൻ കഴിയും, എന്നെ എൻറെ ചെറുപ്പത്തിൽ ദുരുപയോഗം ചെയ്തവർ ഉണ്ടെങ്കിലും, ഏതൊരാളോടും, അത് സ്ത്രീ, പുരുഷൻ, കുട്ടികൾ, മൃഗങ്ങൾ അങ്ങിനെയാരുമാകട്ടെ, പൂർണ്ണ ബഹുമാനത്തോടെയേ ഇടപെട്ടിട്ടുള്ളൂ.), വിവാഹം കഴിഞ്ഞിട്ടും സ്വയംഭോഗം ചെയ്തുതന്നെ ജീവിക്കേണ്ട ഗതികേടാണ് എനിക്കുള്ളത്. അതിന്നും തുടരുന്നു. സ്ത്രീകൾ സ്വർണ്ണം അണിയുന്നത് ഒരുതരം അടിമത്തം ആണെന്ന് കരുതുന്ന ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്കിലും അതൊക്കെയും ഊരിവെക്കണം എന്ന് പറഞ്ഞപ്പോൾ, അതണിയുന്നത് ഹർജിക്കാരിയുടെ മൗലിക അവകാശം ആണെന്നാണ് പറഞ്ഞത്. അങ്ങിനെ എന്റെ ആവശ്യങ്ങൾക്ക് പുല്ലുവിലപോലും കൊടുക്കാതെ എന്നെ ആണും പെണ്ണും കെട്ടവനാക്കിയത് മൂലം, ഹർജിക്കാരിയോടൊപ്പം ബന്ധപ്പെടാൻ ശ്രമിച്ചതിൽ ബഹുഭൂരിപക്ഷം സമയവും എന്റെ ഉദ്ധരിച്ച ലിംഗം താഴ്ന്നു പോയിട്ടുണ്ട്. ക്രമേണ ഞാൻ ഒരു കഴിവില്ലാത്തവൻ ആണെന്നെനിക്ക് തോന്നിത്തുടങ്ങി. വിവാഹത്തിനുമുമ്പ് ഒരിക്കലും ഒരു സ്ത്രീയുമായും ബന്ധപ്പെട്ടിട്ടില്ലാത്ത എനിക്ക് വിവാഹശേഷവും സ്വയംഭോഗം ചെയ്യേണ്ട അവസ്ഥ. ഞാൻ മറ്റൊരു സ്ത്രീയുമായി അവരുടെ പൂർണ്ണസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു (Please read this blog: http://seban15081969.blogspot.in/2014/09/blog-post_26.html). ആ സ്ത്രീ എന്നെ നിരന്തരം സമീപിക്കുകയും, എന്നിൽ നിന്നും പൂർണ്ണ സംതൃപ്തിയോടെ മടങ്ങുകയും ചെയ്തു തുടങ്ങിയപ്പോഴാണ് ഒരാണും പെണ്ണും കെട്ടവനാണെന്ന എന്നിലുണ്ടാക്കിയ തോന്നൽ മാറിയത്. പിന്നീട് ഹർജിക്കാരിയിൽ എനിക്കൊരു മകൾ ഉണ്ടാകാൻ ഡോക്ടറിന്റെ സഹായം വേണ്ടിവന്നു. ലൈംഗിക ജീവിതത്തിലെ ആ തൃപ്തിക്കുറവ് എന്റെ ജീവിതത്തിൽ വളരെ പ്രശ്നങ്ങൾ ഇന്നും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു ശരീരമുള്ള എന്നിൽ ലൈംഗികവികാരം ഇപ്പോഴും ഉണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്, ഈ പ്രായത്തിലും സ്വയംഭോഗം ചെയ്തുതന്നെ ജീവിക്കണമോ?
14. എനിക്കും, എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും, ഇപ്പോൾ എട്ടു വയസ്സുമാത്രം പ്രായമായ എന്റെ മകൾക്കും വട്ടാണെന്നാണ് ഹർജിക്കാരി പറയുന്നത്. അങ്ങിനെ പറയാനുള്ള കാരണങ്ങൾ ഞാൻ തന്നെ പറയാം. അതിൽ ഒന്നാമത്തേത് ഇതാണ്. ഹർജിക്കാരിയുടെ മാതാപിതാക്കൾ ഞങ്ങളുടെ വിവാഹത്തിന് മുൻപ് തന്നെ മരിച്ചിരുന്നു. രണ്ടു ആണും അഞ്ചു പെണ്ണും അടങ്ങിയ കുടുംബം ആണവരുടേത്. അതിൽ ഒരാണ് ഇപ്പോൾ എവിടെയെന്ന് അവർക്ക് അറിയില്ല. പിന്നെയുള്ളത് ഒരാണും അഞ്ചു പെണ്ണും ആണ്. അതിൽ ഏറ്റവും ഇളയവൾ ആണ് ഹർജിക്കാരി. ഇപ്പോൾ എനിക്കും കുടുംബത്തിനും വട്ടാണെന്ന് പറയുന്ന ഹർജിക്കാരിയുടെ ലൈസമ്മയെന്നു പറയുന്ന ചേച്ചിയും ഇതുപോലെ ഭർത്താവിനും കുടുംബത്തിനും വട്ടാണെന്ന് പറഞ്ഞു വിവാഹബന്ധം വേർപെടുത്തി വേറെ വിവാഹം കഴിച്ചു ജീവിക്കുകയാണ്. അതിലെ ആദ്യ ഭർത്താവ് പിന്നീട് ആത്മഹത്യ ചെയ്‌തു എന്നാണറിഞ്ഞത് (അതന്വേഷിക്കണം). ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യനാൾമുതൽ, കൃത്യമായി പറഞ്ഞാൽ വിവാഹത്തിന്റെ ആദ്യദിവസം തന്നെ, ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സഹികെട്ട്, ഞാൻ ഹർജിക്കാരിയുടെ ഒരു ചേച്ചിയെ വിളിച്ചു പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞതിതാണ്, 'ക്ഷമിക്കെടാ മോനെ, അവളുടെ മൂത്ത ചേച്ചിയിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പക്ഷെ പിന്നീടത് മാറി, നീയും ക്ഷമിക്ക്, എല്ലാം മാറും' എന്നാണ് എന്നോട് പറഞ്ഞത്. ഞാൻ പറഞ്ഞു വരുന്നത്, പെൺഭരണം ആണ് ആ വീട്ടിൽ. ആ പെൺഭരണത്തിന് ഒപ്പിച്ച് നടന്നില്ലെങ്കിൽ, ഭർത്താവിനും കുടുംബത്തിനും വട്ടാണെന്ന്, അതുമൂലം കുഞ്ഞിനുണ്ടാകുന്ന ഭവിഷ്യത്ത് പോലും ചിന്തിക്കാതെ, പറയും. അങ്ങിനെ ഒരാൾ ആത്മഹത്യ ചെയ്‌തു. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല എന്നറിയാവുന്നതിനാലും, എന്റെ മകളെ എനിക്ക് രക്ഷിക്കേണ്ടതുള്ളതിനാലും ഞാൻ എല്ലാം സഹിച്ച് ഇപ്പോഴും ജീവിക്കുന്നു.
15. മനുഷ്യരെ പ്രധാനമായും നാലായി തിരിക്കാം. ഒന്ന്, നല്ല IQ ഉള്ള കഴിവുള്ളവർ. അതിൽതന്നെ ഒരു വിഭാഗം ഞങ്ങൾ നല്ല കഴിവുള്ളർ ആണ് എന്ന ഭാവത്തിൽ ജീവിക്കും. അവർ അങ്ങിനെ ഭാവിക്കുമെങ്കിലും അവരോടൊപ്പം ജീവിക്കാൻ പ്രയാസം ഉണ്ടാവില്ല, കാരണം അവർക്ക് കഴിവുണ്ട് എന്നതുതന്നെ. രണ്ടാമത്തെ വിഭാഗം, അവർക്ക് നല്ല IQ ഉണ്ടെങ്കിലും, അവർ ഏറ്റവും ലളിതജീവിതം നയിക്കുന്നവരായിരിക്കും. അവരോടൊപ്പം ജീവിക്കുവാൻ ഒരു പ്രയാസവും ഇല്ലെന്നു പറയേണ്ടല്ലോ. മൂന്നാമത്തെ വിഭാഗം, വിവരം ഇല്ല പക്ഷെ, അതില്ലെന്ന് അവർക്കറിയാം (അതുതന്നെ ഒരറിവാണ്), അതിനാൽ അവർ എളിമപ്പെട്ടു ജീവിക്കും. വിവരം ഇല്ലെങ്കിലും അതില്ലെന്ന് അവർക്കുതന്നെ അറിയാമെന്നതിനാൽ, അവരോടൊപ്പം ജീവിക്കാൻ പ്രയാസമില്ല. ഇനി നാലാമത്തെ വിഭാഗം ആണ്, അവർക്ക് വിവരം എന്നത് തൊട്ടുതേച്ചിട്ടില്ല പക്ഷെ അവരിൽ കവിഞ്ഞു വിവരം വേറെ ആർക്കും ഇല്ല എന്നവർ കരുതും. അവരോടൊപ്പം ജീവിക്കുക ദുഷ്ക്കരം ആണ്. ദൗർഭാഗ്യകരം എന്ന് പറയട്ടെ, എന്റെ ജീവിതത്തിലേയ്ക്ക് വന്ന ഹർജിക്കാരി നാലാമത്തെ വിഭാഗത്തിൽ പെട്ട ആളാണ്. അതിന്റെ ഫലം ഞാനും, എന്റെ കുടുംബവും, എന്റെ മകളും ഇപ്പോൾ അനുഭവിക്കുന്നു.
16. ഹർജിക്കാരി എങ്ങിനെ അങ്ങിനെ ആയി എന്നും പറയാം. അവൾ ഏറ്റവും ഇളയവൾ ആണെന്ന് ഞാൻ നേരത്തേതന്നെ പറഞ്ഞുകഴിഞ്ഞു. അതിനാൽ ആ വീട്ടിൽ ഉള്ളവർ എല്ലാവരും ഹർജിക്കാരിയെ 'മോളെ, മോളെ' എന്നു വിളിച്ചുവിളിച്ച് വളർത്തു ദോഷത്തിന് ഇരയാണ്. അങ്ങിനെ വളർന്ന ഹർജിക്കാരി പിന്നീട് നേഴ്സ് ആയി ജോലി കിട്ടി ഡൽഹിയിൽ ജീവിക്കുമ്പോൾ, അവളുടെ നേരെ മൂത്ത ജ്യേഷ്ഠൻ പഠിത്തം എല്ലാം നിർത്തി വിവാഹവും കഴിച്ച് കുട്ടികളുമായി. ഹർജിക്കാരി ലീവിൽ നാട്ടിൽ വരുമ്പോൾ, കുട്ടികൾക്കെല്ലാം ഉടുപ്പും ഒക്കെ വാങ്ങിക്കൊണ്ടു വരും, പകരം ഹർജിക്കാരിയെ ജ്യേഷ്ഠൻ 'മോളെ മോളെ' എന്നു വിളിക്കുകയും ചിക്കൻകറി വച്ചുകൊടുക്കുകയും ചെയ്യും. അങ്ങിനെ അവർക്ക് മുൻപിൽ ഹർജിക്കാരി റാണി ആയി. മുപ്പതു കഴിഞ്ഞിട്ടും തന്റെ കല്ല്യാണത്തിന് ആ ജ്യേഷ്ഠൻ താല്പര്യം എടുക്കുന്നില്ല എന്നതിന് പിന്നിലെ ചൂഷണമനോഭാവം ഹർജിക്കാരിക്ക് മനസ്സിലായില്ല (എന്തിന്, ഹർജിക്കാരിയുടെ അപ്പന്റെ ശവമടക്കിന് വേണ്ടി ഹർജിക്കാരിയുടെ പേരിൽ ഉണ്ടായിരുന്ന ചിട്ടി പിടിച്ച ബാധ്യത പിന്നീട് ഞാനാണ് വീട്ടിയത്. ഇപ്പോഴും ആ വീട്ടിലെ അഞ്ചു പെണ്മക്കൾക്കും സ്ത്രീധനം എന്ന പേരിൽ കുറച്ചു സ്വർണ്ണം കൊടുത്തിട്ട്, അവർക്കെല്ലാം അവകാശപ്പെട്ട സ്വത്ത് അവൻ സ്വന്തം അനുഭവിച്ചു ജീവിക്കുകയാണ് എന്നു മാത്രമല്ല, എന്റെ വീട്ടിലെ പെങ്ങൾമാർക്കെല്ലാം അവർക്കെല്ലാം അർഹിക്കുന്നതിലും കൂടുതൽ ഞാൻ കൊടുത്തപ്പോൾ, എനിക്ക് വട്ടാണെന്ന് ആണ് അവനും പറയുന്നത്!). അങ്ങിനെ റാണിയായ ഹർജിക്കാരി, വിവാഹശേഷവും എല്ലാവരും റാണിയായി കൊണ്ടു നടക്കണം എന്നു ശഠിച്ചാൽ എന്തുചെയ്യാൻ പറ്റും?
17. ഹർജിക്കാരി വിവരമില്ലാത്തവൾ ആണെന്ന് ഞാൻ പറയുന്നത് ശരിയല്ല എന്നു കോടതിക്ക് തോന്നാം. അതിനാൽ കോടതി തന്നെ ഹർജിക്കാരിയെ ഒന്നു നിരീക്ഷിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു. വിദേശത്ത് പോകാൻ വേണ്ടി IELTS എഴുതിയ ഹർജിക്കാരി നേടിയ സ്കോർ വെറും നാല് (സ്കോർ നാല് എന്നതിനർത്ഥം ഇംഗ്ലീഷ് അറിയില്ല എന്നുതന്നെ. ഹർജിക്കാരിയുടെ നിലവാരം മനസ്സിലാക്കി ഞാൻ കൊടുത്ത സ്കോർ മൂന്നര ആയിരുന്നു. അത് മനസ്സിലാക്കി, നീ ഇങ്ങനെ പഠിച്ചാൽ പോരാ, കൂടുതൽ ഇംഗ്ലീഷ് വാർത്തകൾ കാണുകയും, ഇംഗ്ലീഷ് വായിക്കുകയും, ഗ്രാമർ പഠിക്കുകയും ഒക്കെ വേണമെന്ന് പറഞ്ഞപ്പോൾ, 'എന്നെയാരും പഠിപ്പിക്കേണ്ട, നിങ്ങൾക്ക് വട്ടാണ്' എന്നു ഹർജിക്കാരി പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ആ ഹർജിക്കാരി ഇപ്പോൾ മകളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്. ഞാൻ ഇപ്പറയുന്നതും കോടതി കേൾക്കേണ്ട. കോടതിയിൽ ഹാജരാകുന്ന ദിവസം ഹർജിക്കാരിയോട് തെറ്റുകൂടാതെ ഇംഗ്ലീഷിൽ എന്തെങ്കിലും അല്പം സംസാരിക്കുവാൻ പറഞ്ഞു നോക്കുക. ഇത് ഞാൻ ഹർജിക്കാരിയെ അപമാനിക്കാനോ, അല്ലെങ്കിൽ, ഇംഗ്ലീഷ് അറിയേണ്ടത് അത്ര വലിയ കാര്യമാണ് എന്നു പറയാനോ അല്ല, മറിച്ച്, എന്നെ എന്തുകൊണ്ട് ഹർജിക്കാരി വട്ടൻ എന്നു വിളിക്കുന്നതിന്റെ ഒരു കാരണം പറയാൻ ആണ്. ഞാൻ പറയുന്നു, ഇത്തരം വസ്തുതകൾ കോടതി ഒന്നു ഹർജിക്കാരിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക, കോടതിക്കും വട്ടാണെന്ന് ഹർജിക്കാരി പറയും. അതുതന്നെയാണ് എനിക്കെതിരെ ഒന്നല്ല നാലു പോലീസ് സ്റ്റേഷനിലും (ആലക്കോട്, ചെറുപുഴ, പെരിങ്ങോം,, പയ്യന്നൂർ), പിന്നെ വനിതാസെല്ലിലും പോയ ഹർജിക്കാരി പറയുന്നത്. വനിതാ സെല്ലിൽ പോയ ഹർജിക്കാരിയോട്, പ്രായമായ എന്റെ അപ്പനെയും നോക്കി എന്റെ വീട്ടിൽ വന്നു നിൽക്കുവാൻ പറഞ്ഞതിൽ പിന്നെ അങ്ങോട്ട് പോയിട്ടില്ല. കോടതി തന്നെ ഹർജിക്കാരിയോട് ഇന്നത് ചെയ്യൂ എന്നൊന്ന് പറഞ്ഞു നോക്കുക. പിന്നെ ഞാൻ ഇതെല്ലാം എഴുതി സമയം കളയേണ്ടി വരില്ല.
18. എല്ലാം അറിയാമെന്നാണ് ഹർജിക്കാരിയുടെ ഭാവം. ബ്യൂട്ടി പാർലർ ഇട്ടു, രക്ഷപ്പെട്ടില്ല. ഡ്രൈവിംഗ് പഠിക്കാൻ വർഷങ്ങളോളം ശ്രമിച്ചു, കിട്ടിയില്ല (ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ സ്‌കൂട്ടറിൽ മകളെയും വച്ച് ഓടിച്ചു പോയ ഹർജിക്കാരിയോട്, എന്റെ മകളുടെ സുരക്ഷയെ ഓർത്ത് വണ്ടി ഓടിക്കരുത് എന്നു പറഞ്ഞപ്പോഴും എനിക്ക് വട്ടാണെന്നാണ് പറഞ്ഞത്), ഹർജിക്കാരിക്ക് ലൈസൻസ് ഇല്ലാത്തതിനാൽ, ലൈസൻസ് ഉള്ള എന്റെ പെങ്ങളുടെ മകന്റെ വീട്ടിൽ സ്‌കൂട്ടി (ലൈസെൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ഹർജിക്കാരിയുടെ പേരിൽ വാങ്ങി കൊടുത്തതാണ്.) കൊണ്ടുവച്ചപ്പോൾ, എഞ്ചിനീയറിംഗ് പഠിക്കുന്ന അവന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. LIC ഏജൻറ് ആകാൻ ശ്രമിച്ച് പരാജയപ്പെട്ടു (ഇതെല്ലാം യാതൊരു ശ്രമവും അദ്ധ്വാനവും ഇല്ലാത്ത പണിയാണെന്നാണ് ഹർജിക്കാരി വിചാരിക്കുന്നത്). ഇനി അതൊക്കെയും വിജയിച്ചാലും ഇല്ലെങ്കിലും, ഞാൻ മകളോട് സംസാരിക്കാൻ വേണ്ടി വിളിക്കുന്ന കോളുകൾ ഒരിക്കലും എടുക്കാത്ത ഹർജിക്കാരി, പണം വേണമെന്നും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തും, അതും ആയിരമോ രണ്ടായിരമോ ഒന്നുമല്ല, പതിനായിരങ്ങൾ ആണ്. ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതും ഇരുപതിനായിരം രൂപയ്ക്കാണ്. ഇതേ ഹർജിക്കാരി, ഞാൻ ദുബായിൽ ജോലി ചെയ്യുമ്പോൾ, ഞാൻ മകളെ പീഡിപ്പിച്ചു എന്നും, എനിക്കെതിരെ പരാതി കൊടുത്ത് ജോലി തെറിപ്പിക്കുമെന്നും, ജയിലിൽ അടപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അയച്ച ഇമെയിൽ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്.
19. സ്വത്ത് മുഴുവൻ ഇഷ്ടമായി എഴുതിത്തന്ന അപ്പനെ നോക്കുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം (അങ്ങിനെ എഴുതിത്തന്നില്ലായിരുന്നെങ്കിലും, അതെന്റെ ഉത്തരവാദിത്തം ആയിരുന്നു) എനിക്കും, എന്റെ ഭാര്യയെന്ന് ഇപ്പോഴും നിയമം വഴി അറിയപ്പെടുന്ന ഹർജിക്കാരിക്കും ഉണ്ട്. അത് ചെയ്യാതെ, എന്റെ മകളുടെ ഇഷ്ടത്തിന് വിരുദ്ധമായി മകളെയും ബലമായി കൂടെ താമസിപ്പിച്ചിരിക്കുന്ന (എന്റെ മകളോട് ചോദിക്കണം എന്നു കോടതിയോട് ഞാൻ വിനീതമായി അപേക്ഷിക്കുന്നു) ഹർജിക്കാരി, സ്വന്തം കുടുംബം പോലും വിട്ട് അപ്പനെ വന്നു നോക്കുന്ന എന്റെ പെങ്ങൾ വിരവമില്ലാത്തവൾ ആണെന്നാണ് പറയുന്നത്. ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് വന്ന ഹർജിക്കാരിയോട് 85 വയസ്സായ ഒരു മനുഷ്യനെ ആര് സംരക്ഷിക്കും എന്നു ചോദിക്കണം എന്ന കോടതിയോട് അപേക്ഷിക്കുന്നു.
20. കാനഡയിൽ ആയിരിക്കുമ്പോൾ, ഹർജിക്കാരിക്ക് രണ്ടു വർഷത്തേയ്ക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് ഞാൻ എടുത്ത് കൊടുത്തിരുന്നു. എന്റെ ജോലി പോയപ്പോഴും, അവിടെ പിടിച്ച് നിന്ന് രക്ഷപ്പെടാൻ അവസരം ഉണ്ടായിരുന്ന ഹർജിക്കാരി എന്നെ തനിച്ചാക്കി എന്റെ മകൾക്ക് പ്ലെയിനിൽ വച്ച് ടോഫി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞു കബളിപ്പിച്ച് (എന്റെ മകളുടെ സുന്ദരമായ ഭാവിക്ക് അവളിട്ട വിലയാണ് ടോഫി), എനിക്ക് വട്ടാണെന്ന് അവിടെയൊരു സ്ഥാപനത്തിന് കത്തയച്ചിട്ട് (എൻറെ ലാപ്ടോപ്പിൽ നിന്നും അതയച്ചപ്പോൾ ഞാൻ എൻറെ ഇമെയിൽ സെറ്റ് ചെയ്തുവച്ചിരുന്നു എന്നറിയാതെ എൻറെ ഇമെയിലിൽ നിന്നുതന്നയാണ് അതയച്ചത്), ഇന്ത്യയിലേയ്ക്ക് മടങ്ങി. മടങ്ങി വന്ന് കോഴിക്കോടൊരു വാടകവീട്ടിൽ താമസം തുടങ്ങിയ ഹർജിക്കാരി, മകളെ രാവിലെ 7 മണിക്ക് മുൻപുതന്നെ സ്‌കൂൾ ഗേറ്റിനു പുറത്ത് നിർത്തിയിട്ടു ജോലിക്കു പോകുമായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഹർജിക്കാരിയെ വിളിച്ച് ശാസിച്ചതായി ഞാൻ പിന്നീടറിഞ്ഞു. മാത്രവുമല്ല, മകളെ സ്‌കൂളിൽ വിട്ട് വീട്ടിലെത്തുന്ന മകൾ ഹർജിക്കാരിയെ കാണാതെ അടച്ചിട്ട മുറിയുടെ പുറത്ത് രാത്രി ഏറെസമയം ഇരിക്കുന്നതിനെക്കുറിച്ചും, പിന്നീട് അവർ അവരുടെ വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതും ഹർജിക്കാരിയുടെ അയൽക്കാർ എന്നോട് പറഞ്ഞിട്ടുണ്ട്. അബുദാബിയിൽ ആയിരിക്കുമ്പോൾ, ഹർജിക്കാരിക്ക് ഒരു ഹോസ്പിറ്റൽ ജോലി കിട്ടാനുള്ള അവസരം തെളിഞ്ഞപ്പോൾ (പ്രശസ്തമായ LLH ഹോസ്പിറ്റലിന്റെ ഒരു പുതിയ ബ്രാഞ്ച് തുടങ്ങുകയും അവിടെ വേണ്ട മുഴുവൻ സ്റ്റാഫിനെയും അവർ റിക്രൂട് ചെയ്യുകനും ചെയ്യുന്നുണ്ടായിരുന്നു), മകൾക്ക് ഒരു സ്‌കൂളിൽ അഡ്മിഷനുള്ള സാധ്യതയും മനസ്സിലാക്കി മകളെയും കൂട്ടി അബുദാബിക്ക് വരുവാൻ പറഞ്ഞപ്പോൾ എന്നെ ഭ്രാന്തിനു ചികിത്സിക്കണം എന്നാണ് ഹർജിക്കാരി പറഞ്ഞത്. മാത്രവുമല്ല എനിക്കെതിരെ പരാതി കൊടുത്ത് ആ ജോലി തെറിപ്പിക്കും എന്നും ഹർജിക്കാരി ഭീഷണിപ്പെടുത്തി (Please read this blog: http://seban15081969.blogspot.in/2015/05/blog-post_26.html). എന്നിട്ടിപ്പോൾ, ധൂർത്തടിച്ച് നടക്കുന്ന ഹർജിക്കാരിക്ക് ഞാൻ ഇരുപതിനായിരം കൊടുക്കണമത്രേ. എൻറെ മകൾക്കായി ഒരു ഭവനം പണിത് അവളുടെ ഇഷ്ടപ്രകാരം റോസ് കളർ അടിച്ച് അവളുടെ ഭാവി സുരക്ഷിതമാക്കുവാനായി ജീവിതസൗകര്യങ്ങൾ ഒക്കെയും കുറച്ച് ഇപ്പോഴും കഷ്ടപ്പെടുന്ന, മകളെപ്രതിതി ഏറെ കരുതൽ ഉള്ള അവളുടെ പപ്പായോടൊപ്പം മകളെ ആ ഭവനത്തിൽ ജീവിക്കാൻ അനുവദിക്കാതെ കണ്ട വാടകവീടുകളിൽ കൊണ്ടുപോയി ബലമായി താമസിപ്പിച്ച്, ആ മകളെ ഇടയ്ക്കു നിർത്തി ഇപ്പോൾ ഭിക്ഷ തെണ്ടുകയാണ് ഹർജിക്കാരി.
21. നല്ലൊരു കുടുംബത്തിൽ ആയിരുന്നില്ല എന്റെ ജനനവും വളർച്ചയും. വീട്ടിലെ വഴക്കുമൂലം വീട്ടിൽ നിന്നും ഇറങ്ങി ഓടി വാഴിയിലകൾക്കിടയിൽ ഒളിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ട്. ജ്യേഷ്ഠന്മാരുടെ കുടിമൂലം തകർന്നടിഞ്ഞ കുടുംബത്തിൽ പഠനവും നിർത്തിയിട്ടുണ്ട്. പക്ഷെ അതൊക്കെയും, ജീവിതത്തിൽ കുടിയോ വലിയോ ഒന്നുമില്ലാതെ വളർന്നുവരാനുള്ള കരുത്താണ് എനിക്ക് തന്നിട്ടുള്ളത്. പിന്നീട് പട്ടാളത്തിൽ ചേർന്നപ്പോഴും, പിന്നീട് ഇന്നുവരെയുള്ള ജീവിതത്തിലും കുടിക്കുകയും വലിക്കുകയും ചെയ്യില്ല എന്ന തീരുമാനത്തിന് ഒരുമാറ്റവും വന്നിട്ടില്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ജോലി ചെയ്തിടത്തെല്ലാം, രണ്ടുനേരം ഭക്ഷിച്ചും, ഏറ്റവും ചെലവ്കുറഞ്ഞ ഹോട്ടലുകളിൽ ഭക്ഷിച്ചും, ഏറ്റവും കുറവ് വാടകയുള്ള റൂമുകളിൽ താമസിച്ചും മിച്ചം പിടിച്ച് എന്റെ അപ്പൻ എനിക്ക് തന്ന രണ്ടേക്കറിനെ ഇപ്പോൾ അഞ്ചേക്കറായി ഉയർത്തി (അതിൽ ഒരേക്കർ അപ്പൻ ഹർജിക്കാരിയുടെ പേരിലും ഇഷ്ടദാനമായി എഴുതിക്കൊടുത്തിട്ടുണ്ട്, അത് വിറ്റ് നശിപ്പിക്കുമെന്നാണ് ഇപ്പോൾ ഹർജിക്കാരിയുടെ ഭീഷണി), അതിൽ നല്ലൊരു ഭവനവും പണിത് എന്റെ അപ്പനും, ഭാര്യയും, മകളും അടങ്ങുന്ന ഒരു സുന്ദരഭവനം സ്വപ്നം കണ്ടുനടന്ന എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർത്ത്, ആ ഭവനത്തിന്റെ ബാക്കി പണിയും പൂർത്തിയാക്കി, അവിടേയ്ക്കു വേണ്ട വീട്ടു സാധനങ്ങളും വാങ്ങേണ്ട പണം മുഴുവൻ ഹർജിക്കാരിയെന്നു പറയുന്ന സ്ത്രീ ധൂർത്തടിച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ വീണ്ടും ഇരുപതിനായിരം രൂപ മാസം തോറും ചെലവിന് കൊടുക്കണമത്രേ? പരാശ്രയം കൂടാതെ ജീവിക്കാൻ പറ്റാത്ത അപ്പൻ അവിടെ അനാഥപ്രേതം പോലെ ജീവിക്കട്ടെ. 'പപ്പായുടെ കൂടെ ജീവിക്കണം, അപ്പോൾ ആണ് എനിക്ക് സന്തോഷം ഉള്ളത്' എന്നു പറഞ്ഞു കരയുന്ന മകൾക്ക് അവളുടെ പാപ്പായോട് ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ നരകിപ്പിക്കുന്നു. അതെല്ലാം കഴിഞ്ഞിട്ട്, ഹർജിക്കാരിക്ക് ചെലവിന് കൊടുത്തിട്ട് അൻപതോടടുക്കുന്ന ഞാൻ ഈ പ്രായത്തിലും സ്വയംഭോഗം ചെയ്തു ജീവിക്കണം പോലും?
22. കുടിയോ വലിയോ അങ്ങിനെ ആരോഗ്യം നശിപ്പിക്കുന്ന ഒരു തരത്തിലുള്ള കാര്യങ്ങളിലും ഏർപ്പെടാത്ത എനിക്ക് ആരോഗ്യമുള്ള ഒരു ശരീരമുണ്ട്. ആരോഗ്യമുള്ള ശരീരം ഉള്ളപ്പോൾ എന്നിൽ പ്രകൃത്യാ ഉള്ളതും, ജീവൻറെ നിലനിൽപിന് അത്യന്താപേക്ഷിതവുമായ ലൈംഗികത വേണ്ടുവോളമുണ്ട്. 34 വയസ്സുവരെ ഇവിടുത്തെ കപടസംസ്‌കാരങ്ങളുടെ പേരിൽ സ്വയം ഭോഗംചെയ്തു ജീവിച്ചു. അതേ കപടസംസ്ക്കാരത്തിൽ ജീവിക്കുന്ന ഒരുവൻ എനിക്ക് വെറും ഏഴോഎട്ടോ വയസ്സുള്ളപ്പോൾ എൻറെ പിന്നിലിട്ടു കളിച്ചിരുന്നു. ഇക്കണ്ട വിശ്വാസികളെയെല്ലാം സംസ്ക്കാരം പഠിപ്പിക്കുന്ന പള്ളിവികാരി, പള്ളിമുറിയിൽ വച്ചുതന്നെ അതേ ഇടവകയിലെ ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, എങ്ങിനെയാണ് മറിയം പരിശുശുദ്ധാത്മാവാൽ ഗർഭിണി ആയതെന്നും, എങ്ങിനെ ക്രിസ്തു ദൈവപുത്രൻ ആയെന്നും കുട്ടിക്കാലത്ത് തന്നെ ഞാൻ പഠിച്ചിരുന്നു. അപ്പോൾ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മാത്രമാണ് പാപം. അത് ചെയ്യാതെ കുട്ടികളെ ഉപയോഗിച്ചാലും (ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരത്തിൽ ലൈംഗിക വൈകൃതത്തിന് ഇരകളാണ്), എന്തിനു മൃഗങ്ങളെ പീഡിപ്പിച്ചാൽവരെയും അതൊന്നും പാപമല്ല. വിധി പറയാനിരിക്കുന്ന ജഡ്ജിക്കും (Justice Ganguly is not an exception), അതുപോലെ മറ്റുള്ളവരെ കല്ലെറിയാൻ കാത്തിരിക്കുന്ന ഓരോരുത്തർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഢിപ്പിച്ചതിൻറെയോ, പീഡനത്തിന് ഇരയായതിൻറെയോ, അല്ലെങ്കിൽ ലൈംഗികവൈകൃതങ്ങളുടെയോ കഥകൾ പറയാനുണ്ടാവും. അങ്ങിനെയുള്ള ഈ കപടസമൂഹത്തിൽ ഒരു സ്ത്രീയുമായും അവരുടെ അനുവാദം കൂടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്നും, കുട്ടികളെക്കുറിച്ച് അങ്ങിനെ ചിന്തിക്കുക പോലുമരുത് (ഗോവിന്ദച്ചാമിയെക്കാൾ എൻറെ പിന്നിലിട്ടു കളിച്ചവനാണ് വധശിക്ഷയ്ക്ക് അർഹൻ എന്ന് ഞാൻ കരുതുന്നു, കാരണം പ്രായപൂർത്തി ആയവർക്ക് പ്രതിരോധിക്കാൻ ഒരു ശ്രമം എങ്കിലും നടത്താം, പക്ഷെ കുട്ടികൾക്ക് ഇരയാവാൻ മാത്രമേ സാധിക്കൂ) എന്നും കരുതുന്ന ഞാൻ വിവാഹം കഴിഞ്ഞിട്ട് എൻറെ ഭാര്യയോടൊപ്പമെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ജീവിക്കാം എന്ന് കരുതുമ്പോൾ (ഹർജിക്കാരിയുടെ സമ്മതമില്ലാതെ ഒരു തവണ പോലും ഞാൻ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടില്ല, കാരണം ലൈംഗികബന്ധം ഏകപക്ഷീയമായ കടന്നാക്രമണം അല്ലെന്ന് എനിക്ക് വ്യക്തമായും അറിയാം), എനിക്ക് വട്ടാണെന്ന് പറഞ്ഞു ചികിൽസിക്കാൻ ഹർജിക്കാരി നടക്കുക വഴി ഈ നാൽപ്പത്തി ഏഴാംവയസ്സിലും ഹർജിക്കാരിക്ക് ധൂർത്തടിക്കാൻ മാസംതോറും പണവും നൽകിയിട്ട് സ്വയംഭോഗം ചെയ്തു ജീവിക്കണോ? പണത്തിനുവേണ്ടി കിടന്നുതരാൻ തയ്യാറുള്ള ഒരു വേശ്യയെ പ്രാപിക്കുന്നതാണ് ലൈംഗികത എന്ന് ഞാൻ കരുതുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്നവർ തൂക്കുകയറിന് അർഹരാണെന്നു ഞാൻ കരുതുന്നു, കാരണം കുട്ടികൾ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു ഉല്ലസിച്ച് ജീവിക്കേണ്ടവരാണ്. അതിനവരെ അനുവദിച്ചില്ലെങ്കിൽ, ഈ ജീവിതത്തിനുതന്നെ എന്തർത്ഥം ആണുള്ളത്? അതുപോലെതന്നെയാണ് മൃഗങ്ങളുടെ കാര്യവും. ഒരു സ്ത്രീയുമായും അവരുടെ അനുവാദം കൂടാതെ ബന്ധപ്പെടരുത് എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. മാത്രവുമല്ല, സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നാഗ്രഹിക്കുന്ന ഞാൻ അത് വെറും ലൈംഗികസുഖത്തിനുവേണ്ടി മാത്രമല്ല, മറിച്ച് എനിക്ക് ഒരു കുട്ടി കൂടി വേണം (എനിക്കുണ്ടാകുന്ന കുട്ടി ഒരിക്കലും പിച്ച തെണ്ടേണ്ടി വരില്ല എന്നുറപ്പായതിനു ശേഷമാണ് ഞാൻ ആദ്യത്തെ കുട്ടിയെക്കുറിച്ച് ചിന്തിച്ചതുതന്നെ. ആ എനിക്ക് രണ്ടാമതൊരുകുട്ടിയെക്കൂടി സംരക്ഷിക്കാനുള്ള സാഹചര്യം എൻറെ നിരന്തരമായ അദ്ധ്വാനഫലമായി ഇപ്പോൾ ഉണ്ട്). ഇനി ഇതൊക്കെ ആരോഗ്യമുള്ള സ്ത്രീകളിലും ഉള്ളതാണെന്ന അറിവിൽ ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ 'നിനക്ക് അമ്മയും പെങ്ങൾമാരും ഇല്ലേ' എന്ന ചോദ്യം. ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ വയസ്സിലും സ്വയംഭോഗം ചെയ്യുന്ന എന്നോട് എനിക്ക് തന്നെ പുച്‌ഛം തോന്നുന്നു. ഇതിനെന്തു പരിഹാരമാണ് കോടതിക്ക് തരാൻ കഴിയുക?
23. ഇങ്ങനെ എൻറെ ആവശ്യങ്ങൾക്ക് വിവാഹശേഷം ഇന്നുവരെ വിലകൊടുക്കാതിരുന്ന ഹർജിക്കാരി, ഇപ്പോൾ ഞാൻ എൻറെ മകളെ എടുക്കുന്നതും ലാളിക്കുന്നതും എൻറെ ലൈംഗിക ആവശ്യത്തിനാണെന്നു പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം? എൻറെ മടക്കിവച്ച കൈയ്യിൽ തലവച്ച് എൻറെ കഥകൾ കേട്ട് അന്നു 5 വയസ്സുപോലും തികയാത്ത എൻറെ മകൾ ഏറ്റവും സുരക്ഷിതമായി സന്തോഷത്തിലും സമാധാനത്തിലും ഉറങ്ങുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് തപ്പി നോക്കുന്ന ഹർജിക്കാരിയെ ഞാൻ എന്തു ചെയ്യണം? അതവിടെയും നിൽക്കാതെ, ഇപ്പോൾ 8 വയസ്സുമാത്രം പ്രായമായ മകളോട്, ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ ഞാൻ കെട്ടിപ്പിടിക്കാറുണ്ടോ എന്നും, ഉമ്മ കൊടുക്കാറുണ്ടോ എന്നും ചോദിക്കുകയും, പിന്നീട് മകൾ 'അതെന്താ പപ്പാ അമ്മ അങ്ങിനെ ചോദിക്കുന്നത്?' എന്ന് എന്നോട് ചോദിച്ചാൽ എന്തു മറുപടിയാണ് ഞാൻ മകൾക്കു കൊടുക്കേണ്ടത്? പിന്നെ കാണുന്നവരോടെല്ലാം ഹർജിക്കാരി അതുതന്നെ പറയുകയും, പോലീസ് സ്റ്റേഷനിലും കോടതിയിലും എല്ലാം ഇതാവർത്തിച്ചാൽ ഞാൻ എന്താണ് ചെയ്യേണ്ടത്? പിന്നെ എനിക്ക് വട്ടാണെന്ന് പറഞ്ഞു, ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി മാനസികരോഗികൾക്കുള്ള സെല്ലിൽ അടക്കുകയും, പരിശോധിച്ച ഡോക്ടർ എനിക്ക് കുഴപ്പം ഇല്ലെന്നു പറഞ്ഞിട്ടും, കുഴപ്പം ഉണ്ട് ചികിൽസിച്ചേ മതിയാകൂ എന്ന് ഡോക്ടറോട് ഒച്ചയെടുത്ത് പറയുകയും ചെയ്യുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ അവിടെനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷെ, എൻറെ മകൾക്കു കുഴപ്പുണ്ടെന്നു പറഞ്ഞു എൻറെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ മകൾക്കു മാനസിക പ്രശ്നം ഉണ്ടെന്നു പറഞ്ഞു മരുന്ന് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം മാനസികവൈകല്യമുള്ള ഹർജിക്കാരി പറയുന്നത് കേട്ട് എന്നോടൊപ്പം എൻറെ വീട്ടിൽ വന്നു സന്തോഷത്തിൽ കഴിഞ്ഞിരുന്ന എൻറെ മകളെ ബലപൂർവ്വം ഹർജിക്കാരിയുടെ കൂടെ അയച്ചാൽ ഞാൻ എന്താണ് ചെയ്യേണ്ടത്? 8 വയസ്സുമാത്രം പ്രായമായ ആ മകൾക്കു ഹർജിക്കാരി ഇപ്പോഴും മരുന്ന് കൊടുത്തുകൊണ്ടിരിക്കുകയാണ്. ആ കുട്ടിയുടെ നിലവിളി എന്തുകൊണ്ടാണ് നിങ്ങളുടെയൊന്നും ചെവിയിൽ എത്താത്തത്? ഇത് ഒരേസമയം ബാലപീഢനവും, പുരുഷ പീഡനവും അല്ലെങ്കിൽ പിന്നെന്താണ്? സ്ത്രീകൾ പൊതുവെ ദുർബ്ബലർ ആണെന്നും, അതിനാൽ തന്നെ അവരെ സംരക്ഷിക്കാൻ ഉള്ള നിയമങ്ങൾ വേണമെന്നും ഞാനും സമ്മതിക്കുന്നു. പക്ഷെ നിയമങ്ങൾ അന്ധമായി നടപ്പാക്കാൻ ഉള്ളതല്ല, നിയമങ്ങൾ നീതി നടപ്പാക്കാൻ ഉള്ളതാണ്. എനിക്കും എൻറെ മകൾക്കും നീതി ലഭിക്കണം. എനിക്കും എൻറെ മകൾക്കും വട്ടാണെങ്കിൽ, ഹർജിക്കാരി ഞങ്ങളെ വിട്ട് വട്ടില്ലാത്തവരുടെ കൂടി പോയി ജീവിക്കട്ടെ. അതേസമയം ഞാനും, അവളുടെ പപ്പായുടെ കൂടെ ജീവിക്കുന്നതിൽ സന്തോഷവും സമാധാനവും സുരക്ഷിതത്വവും കാണുന്ന എൻറെ മകളും, കൂടെ എൻറെ സംരക്ഷണം ആവശ്യമുള്ള എൻറെ അപ്പനും ഇവിടെ ജീവിച്ചുപോകട്ടെ.
24. ഇത്രയും നാളും ഹർജിക്കാരിയെ പറഞ്ഞു മനസ്സിലാക്കി കുടുംബം തകരാതെയിരിക്കാൻ സഹായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് വട്ടാണെന്ന് പറഞ്ഞു ഹർജിക്കാരിയുടെ എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിന്ന് എന്നിൽ നിന്നും മകളെ അകറ്റാൻ ആദ്യം അങ്കമാലിയിലും പിന്നെയിപ്പോൾ എറണാകുളത്തും എത്തിച്ച ഹർജിക്കാരിയുടെ വീട്ടുകാർ ഇപ്പോൾ ഹർജിക്കാരിയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ സഹായം ചെയ്യൽ ഒക്കെ നിർത്തിയതിനാൽ ആയിരിക്കണം, 'പണം തന്നില്ലെങ്കിൽ മകളെയും കൊന്ന് ആത്മഹത്യ ചെയ്യും' എന്ന് ഹർജിക്കാരി അവരെ ഭീഷണിപ്പെടുത്തിയതായി ഹർജിക്കാരിയുടെ ബന്ധത്തിലുള്ള ഒരാൾ എന്നോട് പറഞ്ഞു (കാനഡയിൽ വച്ച് എന്നോട് കയർത്ത് ഹർജിക്കാരി സ്വയം തലഭിത്തിയിൽ ഇടിച്ചതുമൂലം തടികൊണ്ടുണ്ടാക്കിയ ആ ഭിത്തിയിൽ ഉണ്ടായ കുഴികളുടെ ഫോട്ടോ എടുത്തുവച്ചത് ഇതോടൊപ്പം ചേർക്കുന്നു (Appendix-2). അങ്ങിനെയുള്ള ഹർജിക്കാരി മകളെയും കൊന്ന് ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അതീവ ഗൗരവതരമായ വിഷയമാണ്. എൻറെ മകൾ ഹർജിക്കാരിയോടൊപ്പം സുരക്ഷിതയല്ല.). അങ്ങിനെ എൻറെ മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻറെ ഭവനത്തിൽ നിന്നും ബലമായി എൻറെ മകളെ മകളുടെ എതിർപ്പും വകവയ്ക്കാതെ ഹർജിക്കാരിയുടെ കൂടെ അയച്ച പോലീസ് ഉത്തരവാദികളായിരിക്കും. പക്ഷെ അവർ ഉത്തരവാദികൾ ആണെന്ന് സ്ഥാപിക്കാൻ അല്ല എൻറെ ശ്രമം. എൻറെ മകളെ ഹർജിക്കാരിയിൽ നിന്നും (അമ്മയാണ്, അതെനിക്കും അറിയാം, ആ അവകാശം ഞാൻ ഇത്രയും കാലം അനുവദിച്ച് കൊടുത്തിട്ടുണ്ട്, എന്നു മാത്രമല്ല, എൻറെ മകൾ അവളുടെ അമ്മയുടെ ഒപ്പം സന്തോഷവതി ആയിരുന്നെങ്കിൽ, മകളുടെ ഭാവി കൂടുതൽ സുരക്ഷിതം ആയിരുന്നെങ്കിൽ, ഞാൻ ഒരിക്കലും മകളെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെടില്ലായിരുന്നു. അത് മകളോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് അവളെക്കുറിച്ച് ഏറ്റവും കരുതൽ ഉള്ളതുകൊണ്ടാണ്. എൻറെ മകൾക്ക് അവളുടെ അമ്മയുടെ അടുത്തുനിന്നുമാണ് കൂടുതൽ സന്തോഷം ലഭിക്കുന്നതെങ്കിൽ, ഞാൻ എന്തിന് അതിന് തടസ്സം നിൽക്കണം? പക്ഷെ എൻറെ മകൾ സുരക്ഷിത അല്ലാതാവുന്ന സമയം മുതൽ, അമ്മയിൽ നിന്നും സന്തോഷമല്ല മറിച്ച് പീഡനമാണ് മകൾക്ക് ലഭിക്കുന്നതെങ്കിൽ ആ അമ്മയെന്ന അവകാശം ഇല്ലാതാവുന്നു. അപ്പോൾ മകളെ എന്നോടൊപ്പം അയയ്ക്കാൻ ഹർജിക്കാരി തയ്യാറാവണം, ഹർജിക്കാരി അതിന് തയ്യാറാവുന്നില്ലെങ്കിൽ കോടതി ഇടപെട്ട് ആ മകൾ എന്താഗ്രഹിക്കുന്നു എന്ന് ചോദിച്ചറിഞ്ഞു (ഞാനോ ഹർജിക്കാരിയോ പറയുന്നതിനേക്കാൾ, മകൾ എന്ത് പറയുന്നു എന്നതിന് പ്രാധാന്യം കൊടുത്ത്, കാരണം കുട്ടികളുടെ താല്പര്യം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ പിന്നെന്ത് മാതാപിതാക്കളും പോലീസും കോടതിയും?) അതിനനുസരിച്ചുള്ള ഒരു വിധി ഉണ്ടാവണം.) മോചിപ്പിച്ച്, എൻറെ ഭവനത്തിൽ തന്നെ തിരികെയെത്തിച്ച് അവളുടെ പപ്പായുടെ സ്നേഹത്തിലും പരിചരണത്തിലും സമാധാനത്തോടെ ജീവിക്കുവാൻ ആവശ്യമായ നടപടി വേണമെന്ന് അപേക്ഷിക്കുന്നു. അതേസമയം എനിക്കും, എൻറെ മകൾക്കും മാനസിക പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങളിൽ നിന്നും മോചനം നേടി ഹർജിക്കാരിയും ജീവിക്കട്ടെ.
25. എന്റെ മകൾക്ക് അവളുടെ കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമില്ല. കുട്ടികൾ എന്താണ് ചെയ്യേണ്ടത്? ഞാൻ തറപ്പിച്ച് പറയുന്നു, കുട്ടികൾ അവരുടെ പഠനകാര്യങ്ങൾ കഴിഞ്ഞാൽ, മറ്റു കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള അവസരം അവർക്ക് നൽകണം. പക്ഷെ ഹർജിക്കാരി എൻറെ മകളെ മുഴുവൻ സമയവും പള്ളിയിലും, പിന്നെ അവിടെയും ഇവിടെയും എല്ലാം കൗൺസിലിങ്ങിനും കൊണ്ടുനടക്കുകയാണ്. 'പപ്പാ പള്ളിയിൽ പോയി ഞാൻ മടുത്തു' എന്ന് എൻറെ മകൾ പറയുന്നു. ഇനി 8 വയസ്സ് മാത്രമുള്ള കുട്ടിയെ നിരന്തരം കൗൺസിലിങ്ങിന് കൊണ്ടുപോകുന്നത് എന്തിന്? എന്നോടൊപ്പം ഉള്ള സമയം മകൾ ഒരു കുഴപ്പങ്ങളും ഇല്ലാതെ സസുഖം ജീവിക്കുന്നു. പക്ഷെ ഹർജിക്കാരിയുടെ അടുത്തെത്തുമ്പോൾ കുഴപ്പം ഉണ്ടെന്നു പറയുന്നതെന്നുകൊണ്ട്? അങ്ങിനെ സംഭവിക്കുന്നുവെങ്കിൽ ഹർജിക്കാരിയാണ് കൗൺസിലിങ്ങിന് വിധേയ ആകേണ്ടത്. ഞങ്ങൾക്കിടയിലുള്ള വഴക്കുകൾ മകളെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനുള്ള കാരണങ്ങളും ഞാൻ മുകളിൽ എഴുതിയിട്ടുണ്ട്. ഒന്നു പറഞ്ഞു തീരുന്നതിനു മുൻപുതന്നെ പത്തിങ്ങോട്ട് പറയുന്ന ഹർജിക്കാരിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അപ്പോൾ മകൾക്കല്ല, ഹർജിക്കാരിക്കാണ് ചികിത്സയുടെ ആവശ്യം. മലമൂത്ര വിസർജ്ജനം നടത്തിയ മകളെ കഴുകി ശുചിയാക്കാതെ എൻറെ മൂക്കിന് കുഴപ്പമാണെന്നും, എനിക്ക് വട്ടാണെന്നും പറയുന്ന ഹർജിക്കാരിയാണ് ചികിത്സയ്ക്ക് വിധേയ ആകേണ്ടത്. മകൾ എന്താഗ്രഹിക്കുന്നു എന്ന് നോക്കാതെ നിരന്തരം പീഡിപ്പിക്കുന്ന, 85 വയസ്സായ ഒരു മനുഷ്യനെ സംരക്ഷിക്കണം എന്നറിയാത്ത, സ്വന്തം ഭർത്താവിൻറെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാതെ, വിവാഹശേഷവും സ്വയം ഭോഗം ചെയ്തു ജീവിക്കേണ്ട ഗതികേട് വരുത്തിയ ഹർജിക്കാരിക്കാണ് ചികിത്സ വേണ്ടത്. ഇക്കഴിഞ്ഞ ഓണത്തിന് ഞാൻ വിളിച്ചപ്പോഴൊക്കെയും ഹർജിക്കാരി കൗൺസിലിങ്ങിന് കൊണ്ടുപോയി എന്നാണ് മകൾ എന്നോട് പറഞ്ഞത്. എൻറെ മകളെ ജീവിക്കുവാൻ അനുവദിക്കണം എന്നപേക്ഷിക്കുന്നു.
26. പോലീസ് സ്റ്റേഷനിൽ നിന്നും മകളെ ബലമായി കൂട്ടിക്കൊണ്ടു പോയിട്ട് ഹർജിക്കാരി മകളെ എന്നിൽ നിന്നും അകറ്റാൻ കണ്ണൂരുള്ള താമസം മാറ്റി. മകൾ എവിടെയെന്നറിയാൻ ഉള്ള നിരന്തര ശ്രമഫലമായി ഏകദേശം നാല് മാസങ്ങൾക്കു ശേഷം എറണാകുളത്ത് അവൾ പഠിക്കുന്ന സ്‌കൂളിൽ വച്ച് ഓഗസ്ററ് മാസം 26-ആം തിയതി കണ്ടു (സ്‌കൂൾ തുറന്ന് ആഴ്ച്ചകൾ കഴിഞ്ഞിട്ടും മകളെ ഒരു സ്‌കൂളിലും ചേർത്തില്ല എന്നറിഞ്ഞപ്പോൾ 40000 രൂപ ഹർജിക്കാരിയുടെ അക്കൗണ്ടിൽ ഞാൻ ഡിപ്പോസിറ്റ് ചെയ്തകാര്യം നേരത്തെ എഴുതിയിരുന്നു . അതുകൂടാതെ, ഓണത്തിന് മുൻപ് വീണ്ടും 10000 അയച്ചിരുന്നു). എന്നെക്കണ്ടപ്പോൾ മകൾക്കുണ്ടായ സന്തോഷം ആ സ്‌കൂളിലെ പ്രധാന അധ്യാപികയോടും, മകളുടെ ക്ലാസ് ടീച്ചറിനോടും അന്വേഷിച്ചാൽ അവർ പറയും. അവരാരും ഒരിക്കലും എന്നെ കണ്ടിട്ടില്ലായിരുന്നെങ്കിലും, മകൾ വഴി എന്നെകുറിച്ച് അവർ അറിഞ്ഞിരുന്നു. അന്ന് സ്‌കൂൾ കഴിഞ്ഞു ഞാൻ മകളെയും കൂട്ടി ഷോപ്പിംഗിനു പോയി അവൾ ആവശ്യപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്തു. ശനിയാഴ്ച്ച മകൾക്കു ക്ലാസ് ഉണ്ടായിരുന്നു. പക്ഷെ ഹർജിക്കാരി, ഞാൻ കാണുന്നത് ഒഴിവാക്കാൻ അന്ന് മകളെ സ്‌കൂളിൽ അയക്കാതെ, എവിടെയോ കൗൺസിലിങ്ങിന് കൊണ്ടുപോയി. അതുകൂടാതെ, ഇക്കഴിഞ്ഞ ഓണനാളുകളിൽ മകൾ എന്നെ ഹർജിക്കാരി അറിയാതെ വിളിച്ചിരുന്നു. അപ്പോഴൊക്കെയും മകൾ പറയുന്നത് മകളെ വീണ്ടും കൗൺസിലിങ്ങിന് കൊണ്ടുപോയി എന്നാണ്. 'മകൾ അനുസരിക്കുന്നില്ല' എന്നതാണ് മകൾക്ക് മാനസികവൈകല്യം ഉണ്ടെന്നു പറയാനും തന്മൂലം കൗൺസിലിങ്ങിന് കൊണ്ടുപോകാനും കാരണം. അതില്ലാത്തതും, ജീവിതത്തിൻറെ ബാലപാഠങ്ങൾ പോലും അറിയാത്തതും, അതിനെല്ലാമുപരി വക്രബുദ്ധിയോടെ പ്രവർത്തിക്കുന്നതും സത്യത്തിൽ ഹർജിക്കാരിയാണ്. അതിനാണ് ചികിത്സയും കൗൺസിലിങ്ങും വേണ്ടത്. അങ്ങിനെയുള്ള ഹർജിക്കാരി, ഓണനാളുകളിൽ പോലും മകളെ കൗൺസിലിങ്ങിന് കൊണ്ടുപോവുകയാണ്. ഹർജിക്കാരിക്ക് സ്വഭാവവൈകല്യം ഉണ്ട്, ഞാൻ ആവർത്തിക്കുന്നു, ഹർജിക്കാരിക്ക് സ്വഭാവവൈകല്യം ഉണ്ട്. അതിൻറെ ഫലമാണ് എൻറെ മകളും, അപ്പനും, ഞാനും അനുഭവിക്കുന്നത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
27. ഇതുവരെയും ഞാൻ ഹർജിക്കാരെയെക്കുറിച്ച് ആണെഴുതിയത്. പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് വട്ടുണ്ടെന്ന് ഹർജിക്കാരി പറയുന്നത്? ഹർജിക്കാരിയുടെ എന്നിൽ കവിഞ്ഞാരുമില്ല എന്ന ചിന്തയും, പെൺഭരണമനോഭാവവും, വളർത്തുദോഷവും തീർച്ചയായും കാരണങ്ങൾ ആണെങ്കിലും, അതുമാത്രമല്ല കാരണങ്ങൾ. എനിക്ക് വട്ടുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കാരി പ്രധാനമായും പറയുന്നത് എൻറെ പട്ടാളത്തിലെ ജോലി പോയതും, ആറുമാസം ജയിലിൽ കിടന്നതുമാണ്. അഴിമതിയിൽ കുളിച്ച ഇവിടുത്തെ വ്യവസ്ഥിതിയും, അതിനെതിരെ നിലകൊണ്ട ഒരു നീതിമാന് നീതി ഉറപ്പാക്കാൻ കഴിയാത്ത, അതേസമയം ജയലളിതമാരെയും സൽമാൻ ഖാൻമാരെയും ഒക്കെ വെറുതെ വിടുന്ന ഇവിടുത്തെ നീതിന്യായവ്യവസ്ഥയും, എന്നിട്ടവരെയും വിദേശ അക്കൗണ്ടുകളിൽ കള്ളപ്പണം ഒളിപ്പിച്ച ബച്ചൻമാരെയും ബ്രാൻഡ് അംബാസഡർമാരാക്കുന്ന സ്വയംതന്നെ കള്ളന്മാരായ രാഷ്ട്രീയക്കാരും, അഴിമതിയിൽ കുളിച്ച മാണിമാരെയും, ജയലളിതമാരെയും ഒക്കെ സാറേ എന്നും അമ്മേ എന്നും വിളിച്ച് വീണ്ടും വീണ്ടും ജയിപ്പിച്ച് വിട്ടിട്ട്, നീതിമാനെ 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന് പറഞ്ഞു പരിഹസിക്കുന്ന ഇവിടുത്തെ മനുഷ്യരും, മനുഷ്യരെ തിരിച്ചറിവ് ആകുന്നതിനു മുൻപേ അന്ധരാക്കുന്ന മതങ്ങളും അതിൻറെ മറവിൽ ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ കൊള്ളയും ഭീകരതയും നടത്തുന്ന മതനേതാക്കളും, എന്തിന് നീതിനടപ്പാക്കണം എന്ന് കേണപേക്ഷിച്ചിട്ടും അതിന് ചെവികൊടുക്കാത്ത ഏറ്റവും മുകളിൽ ഇരിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് വരെയും എൻറെ കുടുംബത്തിൻറെ തകർച്ചക്ക് കാരണക്കാരാണ്. അങ്ങിനെ കൊള്ളനടത്തുന്ന അവനവനോടുപോലും നീതിപുലർത്താത്ത മാണിമാരും, ബാബുമാരുമൊക്കെ അങ്ങിനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഭാര്യമാർക്ക് പട്ടുസാരിയും, ആർഭാടജീവിതവും പ്രദാനം ചെയ്യുമ്പോൾ, അതങ്ങനെയല്ല സത്യസന്ധമായി ജീവിക്കുകയാണ് പ്രധാനം എന്നുപറഞ്ഞു ഉണ്ടായിരുന്ന സർക്കാർ ജോലിയും പോയി, ജയിലിലും കിടന്ന് ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന ഭർത്താവ് ഒരു ഭ്രാന്തൻ ആണെന്ന് ഹർജിക്കാരി പറഞ്ഞാൽ എന്താണ് തെറ്റ്? എനിക്കറിയാം, എനിക്ക് വട്ടുണ്ടെന്ന് ഇപ്പോൾ കോടതിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്, ശരിയല്ലേ?
28. എനിക്ക് വട്ടുണ്ടെന്ന് പറയാൻ ഹർജിക്കാരി പറയുന്ന മറ്റൊരു കാരണം, ഞാൻ ഒച്ചയെടുക്കുന്നു, അസഭ്യം പറയുന്നു എന്നതൊക്കെയാണ്. അപ്പറഞ്ഞതു ശരിയാണ് താനും അതുപക്ഷേ എനിക്ക് വട്ടായതു കൊണ്ടല്ല. പട്ടാളത്തിൽ ഞാൻ നേരിൽ കണ്ട അഴിമതികൾക്കെതിരെ പരാതി നൽകിയപ്പോൾ അതന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുന്നതിനു പകരം, തെറ്റ് ചെയ്തവർ തന്നെ എൻറെ ജീവന് ഭീഷണി ഉയർത്തിയപ്പോൾ, എല്ലാ തെളിവുകളോടും കൂടി ഇന്ത്യൻ പ്രെസിഡണ്ടിന് കത്തയച്ചതു വഴി 'Violation of proper communication channel' എന്ന ചാർജ് എനിക്കെതിരെ ചുമത്തിയാണ് എന്നെ പട്ടാളത്തിൽ നിന്നും പിരിച്ചുവിടുക മാത്രമല്ല, 6 മാസം ജയിലിൽ ഇടുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കേരളശബ്ദത്തിൽ വന്ന ഒരു വാർത്ത ചേർക്കുന്നു (Appendix-3). ഇതുനടന്നിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടോളമായി. നീതിക്കു വേണ്ടി ഞാൻ തട്ടാത്ത വാതിലുകൾ ഇല്ല (Please read this blog: http://seban15081969.blogspot.in/2015/06/what-army-lady-officer-had-to-say-on-my.html). രണ്ടുവർഷം മുൻപ് എൻറെ ഫയൽ ഞാൻ ഒരു അഡ്വക്കേറ്റിനെ കാണിച്ചപ്പോൾ 'നീയിതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ' എന്നാണ് അദ്ദേഹം നടത്തിയ ആദ്യ പ്രതികരണം. ഞാൻ ഒച്ചയെടുക്കുന്നത് എനിക്ക് വട്ടായതുകൊണ്ടല്ല, ഈ കപടലോകത്ത് നീതിമാനായ എനിക്ക് ജീവിക്കാൻ ഉള്ള സാഹചര്യമില്ല എന്ന തിരിച്ചറിവിൽ, കപട മനുഷ്യരുടെ ചെയ്തികൾ കാണുമ്പോൾ ഉള്ള എൻറെ പ്രതികരണമാണ് എൻറെ ഒച്ചയെടുക്കലും അസഭ്യം പറച്ചിലും, കാരണം ഇത്രയും അനുഭവിച്ചിട്ടും, നക്സലൈറ്റ് ആകാൻ എനിക്കാവുന്നില്ല. മാണിയെപ്പോലെയുള്ളവരുടെ ഭാര്യമാർ പട്ടുസാരിയും ഉടുത്ത് ആഡംബരകാറിൽ പള്ളിയിൽ വന്ന് ഇല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കുന്നത് കാണുന്ന ഹർജിക്കാരി എന്നെ വട്ടനെന്നു വിളിക്കുമ്പോൾ, ആ വിവരമില്ലായ്മ കാണുന്ന ഞാൻ വീണ്ടും ഒച്ചയെടുക്കുന്നു. ഞാൻ ഒച്ചയെടുക്കാതിരിക്കാൻ കോടതിക്ക് എന്നെ സഹായിക്കാൻ കഴിയും. കോടികൾ മുടക്കി ജനസമ്പർക്ക പരിപാടി നടത്തി അതിൽ ഞാൻ നൽകിയ പരാതിയിന്മേൽ ഞങ്ങളുടെ നാട്ടിലെ റോഡിൻറെ ടാറിങ് നടത്താൻ 50 ലക്ഷം അനുവദിച്ചിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ആ റോഡിൽ ഒരു കല്ലുപോലും ഇടാതെ ആ തുക മുഴുവൻ മുക്കിയ ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും അതുപോലെയുള്ളവരെയും കൽത്തുറുങ്കിൽ അടയ്ക്കുകയും (Please read this blog: http://seban15081969.blogspot.in/2015/09/blog-post.html), നീതിമാനായ എനിക്ക് നീതി ഉറപ്പാക്കുകയും ചെയ്‌താൽ ഹർജിക്കാരിക്ക് ശരിക്കും ഞാനാണ് ശരിയെന്നു തോന്നുകയും അങ്ങിനെ തോന്നുമ്പോൾ ഹർജിക്കാരി വട്ടനെന്ന വിളിനിർത്തി എന്നെ ബഹുമാനിച്ചു തുടങ്ങുകയും, ഞാൻ പറയുന്നത് കേൾക്കുകയും അതുവഴി എൻറെ അപ്പനും, മകളും ഹർജിക്കാരി തന്നെയും അടങ്ങുന്ന ഞാൻ ഇത്രയും നാളും സ്വപ്നം കാണുകയും അതിനുവേണ്ടി കഠിനാദ്ധ്വാനവും ചെയ്ത എൻറെ സ്വപ്നഭവനം യാഥാർഥ്യം ആകുമ്പോൾ ഞാൻ ഒച്ചയെടുക്കൽ നിർത്തും(Please read this blog: http://seban15081969.blogspot.in/2015/06/blog-post_10.html). 'MY LORD' എന്ന് നിരന്തരം കേൾക്കുന്ന, എനിക്ക് നീതി നടപ്പാക്കി തരാൻ അധികാരമുള്ള താങ്കൾ മനസ്സുവച്ചാൽ എൻറെ കുടുംബം തകരാതെ, എൻറെ മകൾക്ക് അവളുടെ നല്ലവനായ പിതാവിൻറെ തണലിൽ അവൾ അർഹിക്കുന്ന രീതിയിൽ ജീവിക്കാൻ സാധിക്കും. അതിന് എനിക്ക് നീതി ഉറപ്പാക്കാൻ കഴിയണം. നേരിനൊപ്പം നിൽക്കുന്ന ഞാനല്ല മറിച്ച് നേരില്ലാത്തവരും, എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ജീവിക്കുന്ന ഭീരുക്കളും ആണ് കുറവുള്ളർ എന്ന് ഉറക്കെ പറയാൻ കോടതിക്ക് കഴിയണം. അത് കേൾക്കുന്ന ഹർജിക്കാരി എന്നെ വട്ടനെന്നുള്ള വിളി നിർത്തും. സാധിക്കുമോ MY LORD?
29. ഞാൻ അസഭ്യം പറഞ്ഞു തുടങ്ങിയതിനു മുൻപ് സഭ്യമായ ഭാഷ ഉപയോഗിച്ചപ്പോൾ അതിനു ലഭിച്ച പ്രതികരണങ്ങൾ പറഞ്ഞാൽ ആർക്കാണ് ശരിക്കും വട്ടെന്ന് കോടതിക്കും ബോദ്ധ്യപ്പെടും. പട്ടാളത്തിലെ ജോലിയും നഷ്ടപ്പെട്ട് ജയിലിലും കിടന്നു വന്നതിനുശേഷം നീതിക്കായി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല. ആദ്യം ഞാൻ 10 ദിവസത്തോളം നിരാഹാരം കിടന്നു. വീട്ടിൽ തന്നെ നിരാഹാരം കിടന്ന എന്നെ ഏഴാം ദിവസം പോലീസ് വന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആക്കി (അതിനുള്ള തെളിവ് ഇവിടെ ചേർക്കുന്നു (Appendix-4). അങ്ങിനെ നിരാഹാരം കിടക്കുമ്പോൾ എപ്പോഴും ദൈവവചനം പ്രസംഗിക്കുന്ന പള്ളി വികാരി എന്നെ വന്നുകണ്ടിട്ട് എൻറെ കൈ പിടിച്ചുകൊണ്ടു പറഞ്ഞത് ഇതാണ്, "എല്ലാവർക്കും ക്രിസ്തു ആകുക സാദ്ധ്യമല്ല മകനേ, അതിനാൽ പലതും കണ്ടില്ലെന്നു നടിക്കേണ്ടിവരും, അല്ലാതെ നിലനിൽക്കാൻ പറ്റില്ല" എന്ന്! (അപ്പറഞ്ഞതു എത്ര സത്യമെന്നു ഇപ്പോൾ ആ കസേരയിൽ ഇരിക്കുന്ന താങ്കൾ വന്നവഴികൾ ഒക്കെ ഒന്ന് പിന്തിരിഞ്ഞുനോക്കുകയും, കൂടെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയെന്ന ഒറ്റക്കാരണത്താൽ ജോലിയും പോയി ജയിലിലും കിടന്ന എൻറെ അനുഭവങ്ങളും കൂടി ചേർത്തുവായിച്ചാൽ താങ്കൾക്കു മനസ്സിലാകും.) അതായത് ക്രിസ്തു ചെയ്തതും ഗാന്ധിമാർഗ്ഗവും ഒക്കെ പ്രസംഗിക്കാൻ മാത്രമേ കൊള്ളൂ എന്ന് സാരം!! വാർത്ത പത്രത്തിൽ വന്നപ്പോൾ അന്നത്തെ കണ്ണൂർ എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഈ വിഷയം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നീതി നടപ്പാക്കിത്തരാമെന്നും നൽകിയ ഉറപ്പിൻറെ അടിസ്ഥാനത്തിൽ നിരാഹാരം നിർത്തി, പ്രതിരോധമന്ത്രിക്കു നൽകാനുള്ള അപേക്ഷ തയ്യാറാക്കി എംപിയുടെ പേർസണൽ സ്റ്റാഫിനെ ഏൽപ്പിച്ചു. മുല്ലപ്പള്ളിയെന്ന മഹാൻ അതുകൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടിട്ട് അന്ന് കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് അല്ലാത്തതിനാൽ ഒന്നും ചെയ്യാൻ ആവില്ല എന്ന് പറഞ്ഞു. അതിനുശേഷം പല കോൺഗ്രസ് സർക്കാരുകൾ ഇവിടെയുണ്ടായി, എന്തിന് സാക്ഷാൽ എകെ ആൻറണി പ്രതിരോധമന്ത്രി ആകുകയും ചെയ്തു, എന്നിട്ടും, എൻറെ അപേക്ഷ ചവറ്റുകുട്ടയിൽ തന്നെ. അന്ന് ഞാൻ എഴുതിയതിലെ ഭാഷ എന്തായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ആ അപേക്ഷ ഇതോടൊപ്പം ചേർക്കുന്നു (Appendix-5). കരുണാകരൻറെ കാലുതിരുമ്മിയും, അന്നത്തെ കൊച്ചുമുരളി മുള്ളിയൊഴിച്ചപ്പോൾ അതും അമൃതാണെന്നു പറഞ്ഞു എംപിയും പിന്നെ കേന്ദ്രമന്ത്രിയും ഒക്കെയായ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും അതുപോലെയുള്ള എല്ലാ രാഷ്ട്രീയക്കാരിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ അല്ലേ? എന്നു പറഞ്ഞു കൈകഴുകാൻ വരട്ടെ, ഇനി താങ്കളും പ്രതിനിധീകരിക്കുന്ന കോടതി എന്ത് ചെയ്തു എന്ന് പറയട്ടെ. ഞാൻ എൻറെ കേസുമായി എറണാകുളത്തുള്ള ഒരു വക്കീലിൻറെ സഹായത്തോടെ കേരളഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നും ലഭിച്ച പ്രതികരണം ഇതോടൊപ്പം ചേർക്കുന്നു (Appendix-6). കേസിനാസ്പദമായ സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ ഓട്ടക്കീശയുമായി നടക്കുന്ന ഞാൻ അവിടെപ്പോയി കേസ് നടത്തണമത്രേ! സൽമാൻ ഖാനെയും, ജയളിതയേയും ഒക്കെ വെറുതെ വിട്ട (കാരണം പണവും അധികാരവും പ്രശസ്തിയും ഒക്കെയുള്ള അവരൊക്കെയാണ് ഇന്ത്യൻ പൗരന്മാർ!) ഇവിടുത്തെ തിമിരം ബാധിച്ച നിയമവ്യവസ്ഥക്ക് എന്നെപ്പോലെ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്കു നീതി നടപ്പാക്കിത്തരാൻ സമയമോ താല്പര്യമോ ഇല്ല. ഇതവിടം കൊണ്ടും തീരുന്നില്ല. നാഷണൽ ഹ്യൂമൻ റൈറ്സ് കമ്മീഷനെ സമീപിച്ചപ്പോൾ അവരും കൈ കഴുകി, കാരണം അവരെ സംബന്ധിച്ച് ഇതൊരു സെൻസേഷണൽ ആയ കേസ് അല്ല. അവരുടെ മറുപടി ഇതോടൊപ്പം ചേർക്കുന്നു (Appendix-7). മാറിമാറി വന്ന പട്ടാള ജനറൽമാർക്ക് ഞാൻ പരാതി അയച്ചു. ഒരു മറുപടി പോലും കിട്ടിയിട്ടില്ല (ഞാൻ മുൻപ് എഴുതിയ വക്കീൽ പറഞ്ഞതുപ്രകാരം എന്നെ ശിക്ഷിച്ച വിധിപ്പകർപ്പിൻറെ കോപ്പി ആവശ്യപ്പെട്ട് RTI പ്രകാരം ആർമിയെ സമീപിച്ചപ്പോൾ, അതവർ നശിപ്പിച്ചു എന്ന മറുപടിയാണ് കിട്ടിയത് (Appendix-8). അതുണ്ടായിരുന്നെങ്കിൽ 2008ൽ രൂപീകൃതമായ Armed Forces Tribunal വഴി എനിക്ക് നീതി ഉറപ്പായും കിട്ടുമായിരുന്നു എന്നാ വക്കീൽ പറഞ്ഞിരുന്നു. അങ്ങിനെ ഒരു സംവിധാനം നിലവിൽ വന്നത് 2012ൽ ആണ് ഞാൻ അറിഞ്ഞതുതന്നെ). ജീവിതകാലം മുഴുവൻ സ്വാഭിമാനം വിറ്റ് മുകളിൽ ഇരിക്കുന്നവരുടെയും, രാഷ്ട്രീയക്കാരുടെയും ഒക്കെ കാലുതിരുമ്മിക്കൊടുത്ത് (ഓഫീസർമാരുടെ ഭാര്യമാരുടെയൊക്കെ അടിവസ്ത്രങ്ങൾവരെ കഴുകിക്കൊടുത്തും, അവരുടെ പട്ടികളെ കുളിപ്പിച്ചും തൂറാൻ കൊണ്ടുപോയും ഒക്കെ ജീവിക്കുന്ന വീരജവാന്മാർ ഉള്ള ഇവിടെ ഇപ്പറഞ്ഞതൊക്കെ എത്ര നിസ്സാരം) ജനറൽമാരായവരോട് എൻറെ പരാതി കൊടുത്തിട്ടെന്തു കാര്യം? ഇന്ത്യയുടെ പരമാധികാരിയായ പ്രസിഡണ്ടിനെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി ഇതോടൊപ്പം ചേർക്കുന്നു (Appendix-9). പ്രസിഡന്റ് അത് എന്നെ പിരിച്ചുവിട്ട് ജയിലിലും അടച്ച പട്ടാളത്തിനുതന്നെ അന്വേഷിക്കാനെന്നോണം അയച്ചുകൊടുത്തു (ബലാൽസംഘം ചെയ്തവനെത്തന്നെ കേസ് അന്വേഷണം ഏൽപ്പിച്ചാൽ എങ്ങിനെയിരിക്കും?), എന്നിട്ടിപ്പോഴും രാഷ്ട്രപതിഭവൻറെ സുഖലോലുപതയിൽ വിരാജിക്കുന്നു. അവരെയും എങ്ങിനെ കുറ്റം പറയാൻ പറ്റും? കാരണം, ഈ രാജ്യത്തെ പ്രെസിഡന്റുമാർ ആയിട്ടുള്ള സെയിൽസിംഗ്, വെങ്കട്ടരാമൻ, കെആർ നാരായണൻ, ശങ്കർദയാൽ ശർമ്മ, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജീ അങ്ങിനെ ഒട്ടുമുക്കാലും പേരും നെഹ്‌റു കുടുംബത്തിന് സ്തുതിഗീതം പാടി ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിച്ചതിനാൽ ആണ് ആ പദവിയിൽ എത്തിയത്. അങ്ങിനെ സ്തുതിപാടാതെ ഞാൻ ചെയ്തതുപോലെ അഴിമതിക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥ! രണ്ടുപതിറ്റാണ്ടായിട്ടും എനിക്ക് നീതി നടപ്പാക്കിതരാൻ ഈ ഇന്ത്യാമഹാരാജ്യത്ത് ഒരാളെയും കാണാത്തതിൻറെ അമർഷമാണ് തെറിയായും അസഭ്യമായും പുറത്തുവരുന്നത്. ആണുംപെണ്ണും കെട്ട് ജീവിക്കുന്നവരുടെ ഭാര്യമാരൊക്കെ ഉടുത്തൊരുങ്ങി ആഡംബരജീവിതം നയിക്കുന്നതുകാണുന്ന ഹർജിക്കാരിക്ക്, ആദർശം പറഞ്ഞു തെണ്ടുന്ന എനിക്ക് വട്ടാണെന്ന് തോന്നിയാൽ ഹർജിക്കാരിയെ കുറ്റം പറയാം പറ്റുമോ അല്ലേ MY LORD? എന്നാലും ഇപ്പോൾ എനിക്ക് നീതി ലഭിക്കേണ്ടത് എൻറെ മകളുടെ ഭാവിക്കും ആവശ്യമാണ്. ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു, എനിക്കാര് നീതി നടപ്പാക്കിത്തരും?
30. എംഎൽഎ ആയിരുന്ന എപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ പരാതിയിലെ ഒരു പേജ് ഇവിടെ ചേർക്കുന്നു (Appendix-10). ഇതിൽ അബ്ദുള്ളക്കുട്ടി സരിതയെ കടന്നാക്രമിച്ചു എന്ന രീതിയിൽ എഴുതിയതിൽ ഉള്ള ശരിതെറ്റുകൾ വിശകലനം ചെയ്യുകയെന്നതല്ല എൻറെ ഉദ്ദേശം. മറിച്ച് സരിത പറയാതെ പറഞ്ഞ ഒരു ശിക്ഷാർഹമായ തെറ്റ് ചൂണ്ടിക്കാണിക്കാൻ ആണ്. ജനപ്രതിനിധിയായ അബ്ദുള്ളക്കുട്ടി ഞാനടങ്ങിയ ജനങ്ങൾ നൽകിയ നികുതിപ്പണം ഉപയോഗിച്ചാണ് മസ്‌ക്കറ്റ് ഹോട്ടലിൽ മുറിയെടുത്ത് സരിതയുമായി ബന്ധപ്പെട്ടത്. താങ്കൾ അടക്കമുള്ള ഇവിടുത്തെ ഏതൊരു ന്യായാധിപനും അത്തരമൊരു തെറ്റ് കാണുമ്പോൾ മറ്റാരും പരാതിപ്പെട്ടില്ല എങ്കിലും 'അധികാര ദുർവിനിയോഗം', 'ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യൽ' എന്നീ കുറ്റങ്ങളുടെ പേരിൽ സ്വമേധയാ കേസ് എടുത്ത് പ്രതിയെ ശിക്ഷിക്കേണ്ടതാണ്. പക്ഷെ നിയമപാലകർ അടക്കം ഉള്ളവർ അത് വായിച്ച് ഇക്കിളിപ്പെട്ടതല്ലാതെ ഒരു നടപടിയും എടുത്തില്ല (ഇപ്പോൾ ഇതാ ഇത് താങ്കളുടെ മുന്നിൽ വന്നിരിക്കുന്നു, ഇതിന്മേൽ എന്ത് നടപടിയെടുക്കും MY LORD?), എന്ന് മാത്രമല്ല വീണ്ടും ആ വ്യക്തിയെത്തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. അതേസമയം അഴിമതിക്കെതിരെയും അടിമത്തത്തിനെതിരെയും പോരാടി അതിൻറെ പേരിൽ ജോലിയും പോയി ജയിലിലും കിടന്ന് നീതിക്കുവേണ്ടി കേഴുന്നവന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നീതിയില്ല. ആർക്കാണ് വട്ട് MY LORD?
31. ഒരുവശത്ത് ശാസ്ത്രാവബോധമുള്ള ഒരു സമൂഹത്തിനായി ശ്രമിക്കുകയെന്നത് ഓരോ പൗരൻെയും കടമ ആണെന്ന് ഭരണഘടന അനുശാസിക്കുന്നു. അതിന് നേരെ വിപരീതമായി ഇല്ലാത്ത 'ദൈവം സാക്ഷിയായി സത്യമേ പറയാവൂ' എന്ന് കോടതിമുറികളിൽ നിരന്തരം കേൾക്കുന്നു. ഹർജിക്കാരി എന്നെ വട്ടനെന്നു വിളിക്കാനുള്ള മറ്റൊരു കാരണമാണ് ഞാൻ പറഞ്ഞു വരുന്നത്. മതങ്ങൾ എല്ലാം മനുഷ്യരെ അന്ധരാക്കി വച്ചിരിക്കുന്നു. അതവിടം കൊണ്ട് തീർന്നാൽ കുഴപ്പമില്ലായിരുന്നു. ദൗർഭാഗ്യകരം എന്ന് പറയട്ടെ, പ്രശ്നങ്ങൾ അവിടെ തുടങ്ങുകയാണ് ചെയ്യുന്നത്. പത്തുപോലും തികയാത്ത ഒരു പെൺകുട്ടിയെ ഭാര്യയാക്കി പീഡിപ്പിച്ച ഒരു മനോരോഗി (ഇത്തരമൊരു തെമ്മാടിത്തരം ഇന്ന് താങ്കളുടെ മുന്നിൽ വന്നാൽ എന്തായിരിക്കും വിധി?) എഴുതിയ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഇല്ലാത്ത ഒന്ന് (അള്ളാഹു) ഉണ്ടെന്നും, അതിൽ വിശ്വസിക്കാത്തവരുടെ തലയറുക്കണം എന്നും പറഞ്ഞു ലോകം മുഴുവൻ അന്ധരായ കുറെ ഭ്രാന്തന്മാർ സഹജീവികളെ ക്രൂരമായി കൊന്നൊടുക്കുന്നു. അവർ സ്ത്രീകളെ അടിമകളായി കാണുന്നു. കുഞ്ഞുങ്ങളുടെ ലിംഗാഗ്രം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മുറിച്ച് വികൃതമാക്കി അതുവഴി അന്ധതയിലേയ്ക്ക് തള്ളിയിടുന്നു. മറ്റൊരു കൂട്ടർ പശു അമ്മയാണെന്ന് പറയുകയും അതും പോരാഞ്ഞിട്ട് അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയും (അതിപ്പോൾ നിയമവും ആക്കിയിരിക്കുന്നു. കഷ്ടം), അതിന് വിപരീതമായി ആരെങ്കിലും ചെയ്‌താൽ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇതിൽ രണ്ടിലും പെടാത്ത മൂന്നാമതൊരു കൂട്ടർ ആരാനുണ്ടായ ഒരാളെ പരിശുദ്ധാത്മാവ് വഴിയുണ്ടായ ഇല്ലാത്ത ഒരു ദൈവത്തിൻറെ പുത്രനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വിശ്വാസികളെ അന്ധതയിലേയ്ക്ക് തള്ളിയിടുന്നു എന്ന് മാത്രമല്ല, പലതരം പേരുകളിൽ ഇവരെയെല്ലാം നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു (അവർ നാശം ചെയ്യാത്തവർ ആണെന്ന് കരുതരുത്. Read Chapter 31/32 in Old Testament in Bible. If the missionaries who had come to India to spread that religion here had followed what their God had commanded, we would not have been alive now). പള്ളികളുടെ മറവിൽ കുട്ടികളെ പീഡിപ്പിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മറവിൽ കോടികൾ കൊള്ളയടിച്ച് (Please read this blog: http://seban15081969.blogspot.in/2014/05/blog-post.html) ഒരു കൂട്ടർ പണിയെടുക്കാതെ ജീവിക്കുകയും, കാണുന്നിടത്തെല്ലാം കോടികൾ മുടക്കി പള്ളികൾ പണിയുകയും ചെയ്യുന്നു. അതിൻറെയെല്ലാം മുകളിൽ മുകളിലേയ്ക്ക് കോളാമ്പി കെട്ടി (കാരണം 'ആകാശവും ഭൂമിയും പാതാളവും' സൃഷ്ടിച്ച അവരുടെ ദൈവം അങ്ങ് മുകളിലാണ് ഇരിക്കുന്നത്. കഷ്ടം.) മറ്റുള്ളവരുടെ സ്വൈര്യം കെടുത്തി ഉച്ചത്തിൽ അലറുന്നു (ഉണ്ടെന്ന് ഇവരൊക്കെയും വിശ്വസിക്കുന്ന ഈ ദൈവങ്ങൾ എല്ലാം പൊട്ടന്മാരാണോ?). ഈ മതങ്ങളും ഇവരുടെയെല്ലാം ദൈവങ്ങളും (ഇതിൽ ഏതാണ് ശരിക്കുള്ള ദൈവമെന്നു കോടതി ആദ്യം പറയണം, എന്നിട്ടു മാത്രമേ 'ദൈവം സാക്ഷിയായി സത്യമേ പറയൂ' എന്ന് ആരെക്കൊണ്ടും സത്യം ചെയ്യിക്കാവൂ) ഉണ്ടായിട്ടും പട്ടിണി മൂലവും പോഷകക്കുറവ് മൂലവും ദശലക്ഷക്കണക്കിനു കുരുന്നുകൾ ജനിച്ചും ജനിക്കാതെയും ഈ ഭൂമിയുടെ സൗന്ദര്യം ഒരിക്കൽ പോലും ആസ്വദിക്കാനാവാതെ ഓരോ വർഷവും മരിക്കുന്നു. ഈ അന്ധത തിരിച്ചറിഞ്ഞതുകൊണ്ടാണ്, എൻറെ മകളെ ഈ അന്ധതയിൽ വീഴാതെ രക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചത്. അപ്പോൾ എനിക്ക് വട്ടാണെന്ന് പറയാൻ അന്ധത ആഭരണമാക്കി നടക്കുന്ന സഭാമേലാളന്മാർ കൂടി ഹർജിക്കാരിയുടെ കൂടെ കൂടി. എന്താണ് കോടതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം? ഇവിടെയുള്ള ഏതെങ്കിലും ദൈവത്തിൽ വിശ്വസിക്കണമെന്നും, മകളെയും വിശ്വസിപ്പിക്കണം എന്നും കോടതി വിധിച്ചാൽ ആ ദൈവം ഉണ്ടെന്നു തെളിയിക്കേണ്ട ബാധ്യതയും കോടതിക്ക് ഉണ്ടാവും. മറിച്ചാണെങ്കിൽ, ഹർജിക്കാരിയോട് ഞാൻ പറയുന്നതാണ് ശരിയെന്നു പറയുകയും, കുട്ടികളെയെല്ലാം തിരിച്ചറിവാകുന്നതിനുമുൻപ് അന്ധതയിലേയ്ക്കും ഭയപ്പാടിലേയ്ക്കും തള്ളിയിടുന്ന മതങ്ങളും ദൈവങ്ങളും അല്ല, മറിച്ച് അതിൽ നിന്നെല്ലാം പുറത്ത് വന്ന് സ്വതന്ത്രമായി ചിന്തിച്ച് ശാസ്ത്രാവബോധമുള്ള മനുഷ്യരായി (അപ്പോൾ ഹിന്ദുവും, ക്രിസ്ത്യനും, മുസൽമാനും, അവർക്കിടയിൽ ഉള്ള മതിലുകളും, ആൾ ദൈവങ്ങളും, ഐഎസ്സും, അജ്മൽ കസബും, വിഘടനചിന്തകളും ശത്രുതയും ഒന്നുമുണ്ടാവില്ല) മാറി, സമാധാനപൂർണ്ണമായി ജീവിച്ചു മരിക്കാൻ പറ്റിയ ഒരന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലുള്ള നിയമനിർമ്മാണം നടത്തണം. മതസൗഹാർദ്ദം അല്ല (That is never a permanent solution but a temporary adjustment.), മറിച്ച് മതങ്ങൾ തീർത്ത കൊക്കൂണിൽ നിന്നും പുറത്തുവന്ന് അന്ധതയിൽ നിന്നും മോചനം നേടി മനുഷ്യരാവുക എന്നതാണ് പ്രധാനം (Please read these blogs:
(a) http://seban15081969.blogspot.in/2014/03/i-have-that-dream.html
(b) http://seban15081969.blogspot.in/2014/03/a-pathfinder-to-world-of-peace-and.html). അപ്പോൾ ഇവിടെയുള്ളതെല്ലാം ഇല്ലാത്ത ആരോ സൃഷ്ടിച്ചതാണെന്നു വിശ്വസിക്കാതെ കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ മനുഷ്യരെ (പ്രത്യേകിച്ച് കുട്ടികളെയും വരും തലമുറകളെയും, കാരണം ഇപ്പോഴുള്ളവരോട് പറയുന്നത് കതിരിൽ വളം വയ്ക്കുന്നതിന് സമമാണ്) പ്രേരിപ്പിക്കുകയും അത് മനുഷ്യനെ ചൊവ്വാദോഷം വിട്ട്, ചൊവ്വയും കടന്ന് കൂടുതൽ കൂടുതൽ പ്രപഞ്ചരഹസ്യങ്ങൾ അന്വേഷിച്ച് പോകുന്ന അന്വേഷണത്വര ഉള്ളവരാക്കും. അങ്ങനെയുള്ളവർക്ക് തമ്മിൽത്തല്ലി ചാകാൻ തോന്നുകയില്ല എന്നുമാത്രമല്ല, മതങ്ങളുടെയും അതിൽ പറഞ്ഞിരിക്കുന്ന ഇല്ലാത്ത ദൈവങ്ങളുടെയും പേരിൽ തമ്മിൽത്തല്ലുകയും, കൊല്ലുകയും ചെയ്യുന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നവർ വായിക്കുമ്പോൾ ആ വിവരക്കേടിനെ ഓർത്തവർ ചിരിക്കും. അതിനുള്ള സാഹചര്യം ഒരുക്കുക എന്നതുമാത്രമാണ് നമ്മുടെ കടമ. ആ ലക്ഷ്യം മുന്നിൽകണ്ട് എൻറെ മകളെ സ്വതന്ത്രയായി വളർത്താൻ ഞാൻ ശ്രമിക്കുമ്പോൾ രാഷ്ട്രമോ, നിയമങ്ങളോ, മതങ്ങളോ, മതമേലാളന്മാരോ ഒന്നും എനിക്ക് തടസ്സമായി നിൽക്കരുത്. ഇപ്പറഞ്ഞവരാരും തടസ്സമായി നിൽക്കാതിരിക്കുമ്പോൾ ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ഹർജിക്കാരിയും മാറിച്ചിന്തിച്ചുതുടങ്ങും.
32. ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ പറഞ്ഞപ്പോൾ 'ദൈവം ആകാശവും (പരന്ന) ഭൂമിയും സൃഷ്ടിച്ചു' എന്ന് മുലയുണ്ണുന്ന കാലം തൊട്ടേ കേട്ടുകേട്ട് അന്ധരായ ജനത അദ്ദേഹത്തെ കല്ലെറിഞ്ഞു. ആ കാലഘട്ടത്തിൽ അവർ അത് ചെയ്തതിൽ അത്ഭുതമില്ല കാരണം അപ്പോൾ അത് തെളിയിക്കപ്പെട്ടിരുന്നില്ല. പക്ഷെ ചന്ദ്രനിൽ പോയി കാലുകുത്തി മടങ്ങിയിട്ടും, ചൊവ്വയും കടന്ന്, സൗരയൂഥവും കടന്ന് മുന്നോട്ട് കുതിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയെന്നു കരുതുന്നവനും മക്കളെ ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പഠിപ്പിച്ചാൽ അത് വട്ടല്ലാതെ മറ്റെന്താണ്? ഈ ഭോഷ്ക്കുകൾ എഴുതിവച്ചിരിക്കുന്ന പുസ്തകങ്ങൾ ഒക്കെ വായിച്ച് അവസരത്തിനൊത്ത് വ്യാഖ്യാനിക്കുന്നവരെ മതപണ്ഡിതന്മാർ എന്ന് വിളിക്കുന്നു (എന്താണ് ഈ പണ്ഡിതൻ എന്ന വാക്കിനുള്ള അർത്ഥം? കഷ്ടം). അങ്ങിനെയുള്ളവരാണ് ചുറ്റും, അങ്ങിനെയുള്ളവരാണ് ഹർജിക്കാരിയെയും അതുപോലെയുള്ളവരെയും നിയന്ത്രിക്കുന്നത്. അപ്പോൾ എൻറെ മകളെ അത് പഠിപ്പിക്കരുത് എന്ന് ഞാൻ പറയുമ്പോൾ, IQ ഏറ്റവും കുറഞ്ഞ ഹർജിക്കാരി എന്നെ വട്ടൻ എന്നുവിളിച്ചാൽ എന്താണ് തെറ്റ്? കോടതിയിലും നെറ്റിയിൽ കുറിതൊട്ടുവരുന്ന വക്കീൽ (അത് ജഡ്ജിയെ സ്വാധീനിക്കാനുള്ള ഒരു തന്ത്രമാണ് . അതിനെ വിലക്കാത്തതെന്തുകൊണ്ടാണ് MY LORD?) എന്നെ വട്ടൻ എന്നുവിളിച്ചാൽ എന്താണ് തെറ്റ്? ഈ ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളുടെയും മൂലകാരണം അന്വേഷിച്ചുപോയാൽ ചെന്നെത്തുന്നത് ഇതിലായിരിക്കും അതായത്, 'എന്താണ് ശരി, എന്താണ് തെറ്റ് എന്നൊക്കെ ഓരോരുത്തരും അവരവരുടെ സൗകര്യത്തിനൊത്ത് വ്യാഖ്യാനിക്കുന്നു, അത് പിന്നെ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു'. ഇപ്പറയുന്ന മതങ്ങൾ എല്ലാം അതാണ് ചെയ്യുന്നത്. ഒരു കൂട്ടർ അവരുടെ ദൈവത്തെ വിശ്വസിച്ചില്ലെങ്കിൽ തലവെട്ടുന്നു. മറ്റൊരു കൂട്ടർ പശുവിനെ അമ്മയായി കാണുക മാത്രമല്ല, അത് നിയമം മൂലം മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുകയും, അതിനോട് വിയോജിപ്പുള്ളവരെ കൊല്ലുകയും ചെയ്യുന്നു. ഇനി വേറൊരു കൂട്ടർ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞവനെ 51 വെട്ടുവെട്ടി കൊന്നിട്ട് അതിനെ ന്യായീകരിക്കുന്നു. പഠിക്കാൻ വന്ന കുട്ടികളോട് പ്രധാനാധ്യാപികയായ, അമ്മയാകാതെതന്നെ അമ്മയെന്ന് വിളിക്കപ്പെടുന്ന, മദർ പെരുന്നാളിന് നേർച്ച നിർബന്ധപൂർവ്വം കൊണ്ടുവരാനും, പഠനം മുടക്കി പള്ളിയിൽ പോയി ഇല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കാനും പറയുന്നു. ഇതൊന്നും അവർ ചിന്തിക്കുമ്പോൾ തെറ്റല്ല, കാരണം ശരിയും തെറ്റും അവർതന്നെ വ്യാഖ്യാനിച്ചിരിക്കുകയാണ്. അങ്ങിനെ ഓരോരുത്തരുടെയും ജീവിതത്തിൽ ശരിയും തെറ്റുമെല്ലാം ശരിയെന്നുതന്നെ വ്യാഖ്യാനിച്ച് അതിനനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തി ആണ് മനുഷ്യർ ജീവിക്കുന്നത്. അങ്ങിനെ അന്ധത ആഭരണമാക്കി നടക്കുന്ന ഒരു സമൂഹത്തിൽ സുധാമണിയെപ്പോലുള്ളവർ ആൾ ദൈവങ്ങളാകുന്നു. കുറേപ്പേർ ഹല്ലേലൂയാ പാടി ഹർജിക്കാരിയെപ്പോലുള്ളവരെ അന്ധതയിൽതന്നെ നിർത്തുന്നു. അപ്പോൾ അതിൽനിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പറയുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന എന്നെ ഹർജിക്കാരി വട്ടൻ എന്നു വിളിക്കുന്നതിൽ എന്താണ് തെറ്റ് അല്ലേ MY LORD? പക്ഷെ അപ്പോഴും ഭൂമി ഉരുണ്ടതല്ലാതാവുന്നില്ല. എത്രതന്നെ അറിവ് നേടിയാലും, ആ നേടിയതിലും എത്രയോ കൂടുതൽ അറിയാനുണ്ടെന്നുള്ള വസ്തുത മനസ്സിലാക്കി അതറിയാനുള്ള അന്വേഷണം നടത്തുന്നതിനുപകരം ഇല്ലാത്തൊരു ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന ഭോഷ്ക്കിൽ എല്ലാ അജ്ഞതയും ഒളിപ്പിച്ച് അതുതീർക്കുന്ന അന്ധതയിൽ, അതിൽനിന്നും പുറത്തുവരാൻ ഒന്ന് ശ്രമിക്കുകപോലും ചെയ്യാതെ, വരും തലമുറകളെയും തിരിച്ചറിവാകുന്നതിനുമുൻപ് ആ അന്ധതയിലേയ്ക്ക് തള്ളിയിട്ട് തമ്മിൽതമ്മിൽ തല്ലിയും കൊന്നും ജീവിക്കുകയാണ് മനുഷ്യർ. അതല്ല ശരി MY LORD. എൻറെ മകളെ അങ്ങിനെ അന്ധതയിൽ തള്ളിയിടാൻ ഞാൻ ഒരുക്കമല്ല, അവളെ പഠിപ്പിക്കുന്നതൊക്കെ ശരി തന്നെയോ എന്നു സ്വയം ചിന്തിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, അങ്ങിനെ ചോദിക്കുന്നതിലൂടെയും, അന്വേഷിക്കുന്നതിലൂടെയും കൂടുതൽ കൂടുതൽ അറിവ് നേടാനും എനിക്കവളെ പ്രാപ്‌തയാക്കണം, കാരണം അവരാണ് ഭാവി, അവരിലൂടെയാണ് ജീവൻ നിലനിന്നുപോകേണ്ടത്. അതിനാരും എതിര് നിൽക്കരുത്, പൊലീസോ കോടതിയോ ഒന്നും.
33. മനുഷ്യർ എന്തിനാണ് ഇല്ലാത്ത ദൈവങ്ങളുടെ സഹായം തേടുന്നത്? ഓരോരുത്തരും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് അതായത് "ഞാൻ നല്ലവനായിരിക്കുവാൻ പരസഹായം ആവശ്യമുണ്ടോ?". സഹായം ആവശ്യമുണ്ട് എന്നാണ് ഉത്തരമെങ്കിൽ, അതിനാൽതന്നെ ഇല്ലാത്ത ദൈവങ്ങളുടെ സഹായം വേണമെന്നാണ് ഉത്തരമെങ്കിൽ, സ്വയം തിരിച്ചറിഞ്ഞൊരുപാട് വളരാൻ ഉണ്ടെന്നാണ് അതിനർത്ഥം. അങ്ങിനെയുള്ളവർക്ക് എത്ര സഹായം ലഭിച്ചാലും നന്നാവുകയില്ല എന്ന് മാത്രമല്ല അങ്ങിനെ വിശ്വസിക്കുന്നവരുടെയൊക്കെ വിശ്വാസം കപടമാണുതാനും. ഒരു ദൈവത്തിനും അങ്ങനെയുള്ളവരെ നന്നാക്കാൻ ആവില്ല. സ്വയം നന്നാവാൻ തയ്യാറാവാത്ത ഒരാളെ ഇല്ലാത്ത ദൈവങ്ങൾക്ക് എങ്ങിനെയാണ് നന്നാക്കാൻ കഴിയുക? ഇനി മറ്റൊന്ന്, ലളിതമായ ജീവിതത്തിലൂടെ ജീവിതം ആസ്വദിക്കുന്നതിനു പകരം, ഇക്കണ്ട മതങ്ങൾ എല്ലാം ഭയം നിറച്ചും, ആചാരങ്ങൾ നിറച്ചും, പകനിറച്ചും, ഇല്ലാത്ത ഒരു സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞും, മരണാനന്തരജീവിതത്തെക്കുറിച്ചുപറഞ്ഞും എല്ലാം അതീവസങ്കീർണ്ണം ആക്കിവച്ചിരിക്കുകയാണ്. മരിച്ചു കഴിഞ്ഞാലും ഇവരുടെയൊന്നും ഭോഷ്ക്ക് ഇവർ മനസ്സിലാക്കുകയില്ല (കാരണം മരണാനന്തരജീവിതം എന്നൊന്നില്ലെങ്കിൽ, ഇവരൊക്കെ എങ്ങിനെയാണ് അത് തിരിച്ചറിയുക?!) എന്നതാണ് ഏറ്റവും പരിതാപകരം. ഇത്തരം ഭോഷ്ക്കുകളിൽ നിന്നെല്ലാം മനസ്സിനെയും ചിന്തകളെയും സ്വതന്ത്രമാക്കി ജീവിതം ആസ്വദിക്കാൻ ഉള്ളതാണെന്നും, ആ ആസ്വാദനം എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കൂടി തിരിച്ചറിഞ്ഞാൽ ജീവിതം എത്ര മനോഹരമാണ്. ആ തിരിച്ചറിവിലേയ്ക്ക് വളരാത്തതുകൊണ്ടാണ് ഹർജിക്കാരിക്ക് ജീവിച്ചിരിക്കുന്ന 85 വയസ്സായ ഒരു മനുഷ്യനെ സംരക്ഷിക്കണം എന്ന് തോന്നാത്തതും, എന്നാൽ എല്ലാ ആഴ്ച്ചയിലും മുടങ്ങാതെ പള്ളിയിൽ പോകുന്നതും. അവരുടെ നിലനിൽപ്പ് മുന്നിൽകണ്ട് അന്ധരും ചൂഷകരുമായ മതമേലാളന്മാർ ഹർജിക്കാരിക്ക് കൂട്ടുനിന്ന് എന്നെ വട്ടനെന്നു വിളിപ്പിക്കുകയും ചെയ്യുന്നു.
34. വളരെ സെൻസിറ്റീവ് ആയിട്ടുള്ള പലകാര്യങ്ങളും ഞാൻ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. ഇതു വായിക്കുന്നവർ ഞാൻ മതവികാരം വ്രണപ്പെടുത്തുന്നു എന്നലറും. അങ്ങിനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത്, നൂറ്റാണ്ടുകളായി മനുഷ്യരുടെ സാമാന്യബോധത്തെ ഈ അസത്യമായ മതങ്ങളെയും, അതിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ദൈവങ്ങളെയും, അതിനോടൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും അടിച്ചേൽപ്പിച്ച് വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആ വ്രണപ്പെടുത്തൽ അസഹ്യമായി അതിനെതിരെ ആരെങ്കിലും പറഞ്ഞാൽ കൈ വെട്ടും, തല വെട്ടും, ഒറ്റപ്പെടുത്തും. എല്ലാം സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്ന ഇവരുടെയൊക്കെ സർവ്വശക്തനായ ദൈവങ്ങൾ തന്നെ ഇങ്ങനെ ദൈവനിഷേധം പറയുന്നവരെ ശിക്ഷിക്കട്ടെ എന്നുപോലും ഈ സമാധാനമതങ്ങളിൽ വിശ്വസിക്കുന്നവർ കരുതുന്നില്ല. അതിനവരെ കുറ്റം പറയാൻ പറ്റില്ല കാരണം, ഈ മതങ്ങൾ തീർക്കുന്ന അന്ധത അത്ര ഭീകരമാണ്. അതിനാൽ ആണ് ഹർജിക്കാരിക്ക് ജീവിച്ചിരിക്കുന്ന പ്രായമായ ഒരു മനുഷ്യനെ സംരക്ഷിക്കണം എന്നു തോന്നാത്തതും, അതേസമയം ഇല്ലാത്ത ഒരു ദൈവത്തെ പള്ളിയിൽ പോയി ആരാധിച്ചില്ലെങ്കിൽ അത് കൊടിയപാപമായും, അത് ചെയ്യാത്ത ഞാൻ ഒരു വട്ടനായും തോന്നുന്നത്. വരും തലമുറകൾ പോലും അതിൽ നിന്നും മോചനം പ്രാപിക്കുക പ്രയാസമാണ്, കാരണം അവർക്ക് തിരിച്ചറിവാകുന്നതിനുമുൻപ് ഈ ഭോഷ്ക്ക് അവരിലേക്ക് അടിച്ചേൽപ്പിച്ച് അവരെ അന്ധരാക്കുന്നു. അതിനാൽ ശക്തമായ ഇടപെടൽ ആവശ്യമാണ്. അതിനു ഭരണഘടന തിരുത്തുകയും, നിയമനിർമ്മാണം നടത്തുകയും, കുട്ടികളെ ഇത്തരം അടിച്ചേൽപ്പിക്കലുകളിൽ നിന്നും സംരക്ഷിക്കുകയും (പ്രായപൂർത്തി ആകുന്നതുവരെ ഒരു കുട്ടിയിലും ഒരുതരത്തിലുള്ള മതങ്ങളും, മതവിശ്വാസങ്ങളും, മതാചാരങ്ങളും അടിച്ചേൽപിക്കരുതെന്ന് നിയമം മൂലം വിലക്കണം, കുട്ടികളുടെ സംരക്ഷണം മറ്റെന്തിനേക്കാളും പരമപ്രധാനമായ കടമയാണ് കാരണം അവരാണ് ഭാവി, അവരിലൂടെയാണ് ജീവിതചക്രം തിരിയേണ്ടത്) അവരെ സ്വതന്ത്രമായി ചിന്തിക്കുവാനും, ആ ചിന്തയിലൂടെ വളരുവാനും ഉള്ള സാഹചര്യം ഉണ്ടാക്കണം. അതിനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. കോടതി എന്നെ ശിക്ഷിച്ചേക്കാം, അല്ലെങ്കിൽ ഒരു ചോദ്യം ചോദിച്ചതിൻറെ പേരിൽ ഒരധ്യാപകൻറെ കൈവെട്ടിയ അന്ധർ വിഹരിക്കുന്ന ഈ സമൂഹത്തിൽ, മകൻ പള്ളിയിൽ വന്നില്ല എന്ന കാരണം പറഞ്ഞൊരമ്മയുടെ ശവമടക്കാൻ അനുവദിക്കാതിരുന്ന ശവംതീനികൾ ഉള്ള ഈ സമൂഹത്തിൽ, പശു അമ്മയാണെന്ന് വിശ്വസിച്ച് സഹജീവിയെ കൊല്ലുന്ന അന്ധർ ഭൂരിപക്ഷമുള്ള ഈ സമൂഹത്തിൽ ഞാൻ കൊല്ലപ്പെട്ടേക്കാം. എന്നാലും തിന്നും തൂറിയും ഒന്നിനും കൊള്ളാതെ ജീവിച്ചു മരിക്കുന്നതിന് മുൻപ്, എൻറെ മകൾ അടക്കം ഇനിയിവിടെ ജീവിക്കാനുള്ളവർക്കായി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം ഇവിടെയുണ്ടാവാൻ എനിക്കാവുന്നതുപോലെ ഞാൻ ശ്രമിക്കും. അതല്ല ശരിയെന്നു കോടതിക്ക് തോന്നുന്നുവെങ്കിൽ അത് തെളിയിക്കണം. അല്ലെങ്കിൽ, എന്നെ എൻറെ മകളോടും, എൻറെ അപ്പനോടും, തയ്യാറെങ്കിൽ ഹർജിക്കാരിയോടും ഒപ്പം ജീവിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം. അതിനുതകുന്ന നടപടികൾ ഇവിടുത്തെ നീതിന്യായവ്യവസ്ഥ അടക്കമുള്ള വ്യവസ്ഥിതികൾ എടുക്കുമ്പോൾ, ഹർജിക്കാരി കുടുംബത്തിൽ സർവ്വനാശം വിതച്ച് തന്നിഷ്ടം ജീവിച്ചിട്ട് വീണ്ടും പണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല.
35. ഈ പകലും കോടതിമുറിയിൽ ബൾബ് കത്തുന്നുണ്ട്. അതും അതുപോലെ മാനവരാശിക്കുതകുന്ന പല കണ്ടുപിടുത്തങ്ങളും നടത്തിയ തോമസ് ആൽവാ എഡിസൺ എന്താണ് മതങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്നു നോക്കുക. "Nature is what we know. We do not know the gods of religions. And nature is not kind, or merciful, or loving. If God made me – that fabled God of the three qualities of which I spoke: mercy, kindness, love – He also made the fish I catch and eat. And where do His mercy, kindness, and love for that fish come in? No; nature made us –nature did it all – not the gods of the religions". ഇതുതന്നെ ഞാൻ ഞാൻ ഇവിടെ പരാമർശിക്കാൻ കാരണം ഇതിൽ മതങ്ങളും ദൈവങ്ങളും ഇല്ല എന്ന സത്യം പറയുന്നതോടൊപ്പം ഈ പ്രപഞ്ചം എങ്ങനെയെന്നും ഏറ്റവും ലളിതമായ രീതിയിൽ പറഞ്ഞിരിക്കുന്നു എന്നതാണ്. ഇതാണ് ഞാൻ എൻറെ മകളെ പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് എല്ലാ മാതാപിതാക്കളുടെയും, രാഷ്ട്രങ്ങളുടെയും ആത്യന്തികമായ കടമ, അതിനുമപ്പുറം കുട്ടികളോട് ചെയ്യുന്നതെല്ലാം അടിച്ചേൽപ്പിക്കൽ ആണ്. അത്തരം അടിച്ചേൽപ്പിക്കൽ അല്ല, മറിച്ച് പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു ജീവിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുകയാണ് ചെയ്യേണ്ടത്. അങ്ങിനെ ശരി പഠിപ്പിച്ച് ശരിയായ പാതയിൽ നീങ്ങുവാൻ (അങ്ങിനെ നീങ്ങുന്ന എൻറെ മകൾ ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ മറ്റുള്ളവരെ ആക്രമിക്കുകയില്ല) അവളെ ഒരുക്കുകയും പ്രാപ്തയാക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും പരമമായ എൻറെ കടമയായി ഞാൻ കരുതുന്നത്. അതിനുള്ള സാഹചര്യം കോടതി ഒരുക്കിത്തരണം. ഇവിടെ ഒരു പ്രധാന കാര്യം പറയാനുള്ളത്, ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നിരന്തരമായി അദ്ധ്വാനിച്ച് കുടുംബം പോറ്റുന്ന എനിക്ക് എൻറെ മകളുടെമേലും കുടുംബത്തിലും ഉള്ള സ്വാധീനത്തെക്കാൾ, പണിയെടുക്കാതെ മറ്റുള്ളവരെ പിഴിഞ്ഞും, കുമ്പസാരത്തിൽ കുറ്റം ഏറ്റുപറയുന്ന പെൺകുട്ടികളെ പള്ളിമുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന അച്ചന്മാർക്കും, മതമേധാവികൾക്കുമാണ്. അവരും ഹർജിക്കാരിയോട് അപ്പനെ സംരക്ഷിച്ച് ഭർത്താവിനോടൊപ്പം പോയി ജീവിക്കാൻ പറയുന്നതിനുപകരം, ഹർജിക്കാരിയെ വീണ്ടും വീണ്ടും എനിക്കെതിരെ തിരിക്കുകയാണ്. കാരണം ദൈവങ്ങൾ ഇല്ലാതായാൽ അവരുടെ നിലനിൽപ്പ് ഇല്ലാതാവും. കോളാമ്പി കെട്ടി ചുറ്റുവട്ടത്തുള്ളവർക്ക് ശല്യമായി (ഒരു ചുറ്റുവട്ടം കഴിയുമ്പോൾ അടുത്ത് ആരാധനാലയത്തിൻറെ ചുറ്റുവട്ടമാവും, അതായത് ആർക്കും രക്ഷയില്ല എന്നു ചുരുക്കം) അവരുടെ പുസ്തകത്തിൽ പറയുന്ന ദൈവം മാത്രമാണ് ദൈവം എന്നു അലറുന്ന (അവിടെനിന്നുമാണ് തീവ്രവാദ പ്രവർത്തനങ്ങളുടെ തുടക്കം, അല്ലാതെ ഐഎസ്സും, ആർഎസ്സ്എസ്സും മാത്രമല്ല) പരിപാടി നിർത്തണം. ഇതിലുള്ള വിധിയിൽ ചരിത്രപ്രധാനമായ അത്തരമൊരു വിധിയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
36. ഇനി വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എനിക്ക് കോടതിയോട് ചോദിക്കാനുള്ളത്. അഴിമതി ചൂണ്ടിക്കാണിച്ച എൻറെ ജോലി നഷ്ടപ്പെട്ടു, ജയിലിലും കിടന്നു. പിന്നീട് 20 വർഷത്തോളമായി ഞാൻ നീതിക്കുവേണ്ടി വാതിലായ വാതിലെല്ലാം കൊട്ടുന്നു. അഴിമതിക്ക് എതിരെ തെളിവുകളുമായി കോടതിയയെയും, ഭരണാധികാരികളെയും, എന്തിന് പരമാധികാരിയായ ഇന്ത്യൻ പ്രെസിഡണ്ടിനെവരെ സമീപിച്ചിട്ടും എനിക്ക് നീതി നടപ്പാക്കാൻ കഴിയുന്നില്ല. പിന്നെ നിങ്ങളൊക്കെ എന്തിനാണ് ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും പങ്കുപറ്റി ഓരോരോ പദവികളിൽ ഇരിക്കുന്നത്? ഞാൻ പറയുന്നു, ഇന്ന് ഏതെങ്കിലും ഉന്നതപദവിയിൽ ഇരിക്കുന്ന (അതിൽ എന്നെ യാതൊരു ഉളുപ്പും ഇല്ലാതെ മനുഷ്യത്വരഹിതമായി എന്നെ പിരിച്ചുവിട്ടതും കൂടാതെ ജയിലിലും അടച്ച ജനറലും, ജഡ്ജിയും, മന്ത്രിമാരും, ഉദ്യോഗസ്ഥമേധാവികളും, പോലീസ് ഉദ്യോഗസ്ഥന്മാരും, ഇന്ത്യൻ പ്രധാനമന്ത്രിയും എന്തിന് എൻറെ പരാതി കൈപ്പറ്റിയതായി മറുപടി തന്നതിനുശേഷം അതിന്മേൽ അന്വേഷണം നടത്തി അഴിമതിക്കാരെ കൽത്തുറുങ്കിൽ അടയ്ക്കാൻ നടപടി എടുക്കുന്നതിനുപകരം, അത് എന്നെ പിരിച്ചുവിട്ട അഴിമതിക്കാരെത്തന്നെ ഏൽപ്പിച്ച് രാഷ്രപതിഭവൻറെ സുഖലോലുപതയിൽ ജീവിക്കുന്ന പ്രെസിഡണ്ടുവരെ ഒന്നുകിൽ അഴിമതി കാണിച്ചവരോ, അല്ലെങ്കിൽ അഴിമതിയും അനീതിയും കണ്ടിട്ടും കണ്ണടച്ചവരോ ആയ ഭീരുക്കൾ ആണ് (അല്ലായിരുന്നെങ്കിൽ എൻറെ ഗതി ഇപ്പറഞ്ഞവർക്കും വരുമായിരുന്നു). ചീഫ് ജസ്റ്റിസ് ആയിരുന്ന എംഎം പുഞ്ചി അഴിമതി നടത്തിയിട്ടും നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരുന്നു. അങ്ങിനെ എത്രയോ പേർ എവിടെയൊക്കെ ഇരിക്കുന്നു. അങ്ങനെയുള്ളവർ അധികാരത്തിൽ ഇരിക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മസ്‌ക്കറ്റ് ഹോട്ടലിൽ റൂമെടുത്ത് സരിതയുമായി രമിച്ച അബ്ദുള്ളക്കുട്ടിയും, കോടികൾ മുക്കിയ മാണിമാരും ബാബുമാരും ജയലളിതമാരും, മനുഷ്യരെയും ചിങ്കാരയെയും കൊന്ന സൽമാനും ഒക്കെ അവർ കൊള്ളയടിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് അർമാദിക്കുമ്പോൾ (അവരെയൊക്കെ വെറുതെ വിടാൻ എന്തൊരു മിടുക്കാണ് നീതിപീഠത്തിന്? അതേസമയം അങ്ങിനെ വെറുതെ വിടുന്ന കൂട്ടത്തിൽ എന്നെപ്പോലെയുള്ളർക്ക് നീതിയും കൊടുത്തേക്കാം എന്നും ചിന്തിക്കേണ്ടതില്ലേ MY LORD?) മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ഒരു നീതിമാന് ഈ കപടലോകത്ത് നിലനിന്നുപോവുക ഏറെ ദുഷ്ക്കരം എന്ന് സ്വന്തം അനുഭവത്തിൻറെ വെളിച്ചത്തിൽ പഠിച്ചിട്ടും പിന്നെയും അതുതന്നെ പറയുന്ന എന്നെ ഹർജിക്കാരി വട്ടനെന്നു വിളിച്ചാൽ ഹർജിക്കാരിയെ പഴിക്കാൻ പറ്റുമോ MY LORD? അങ്ങിനെ നീതിയുടെ പാതയിൽ സഞ്ചരിച്ച എന്നെ സംരക്ഷിക്കേണ്ടവർ തന്നെ എൻറെ ജോലിയും തെറിപ്പിച്ച്, ജയിലിലും ഇട്ടെങ്കിൽ, എന്നോട് എവിടെനിന്നും പണം നൽകണം എന്ന് കോടതി വിധിക്കും? മറ്റുള്ളവരോട് വേണ്ട പക്ഷെ അവനവനോടെങ്കിലും നീതി പുലർത്താൻ ആർക്കും കഴിയാതെ പോകുന്നതെന്തുകൊണ്ട്? ഈ വൈകിയ വേളയിലെങ്കിലും എനിക്ക് നീതി നടപ്പാക്കി തരുവാൻ കഴിയുമോ MY LORD? അതുകണ്ടെങ്കിലും ഹർജിക്കാരി എന്നെയൊരിക്കൽ എങ്കിലും ഒന്ന് ബഹുമാനിക്കാൻ ഇടവരുത്തുമോ?
37. ഞാൻ ഇതുവരെ എഴുതിയതിൽ ഒരു വരിപോലും കോടതിയുടെ മുൻപിൽ വന്നിട്ടുള്ള പരാതിയുമായി ബന്ധപ്പെടാതില്ല. അതെല്ലാം എൻറെ ചിന്തകളെയും, ജീവിതത്തെയും, കുടുംബത്തെയും നേരിട്ട് ബാധിക്കുന്നതാണ്. ചുരുക്കി കാര്യങ്ങൾ പറയട്ടെ. മതമേധാവികൾ ഇക്കണ്ട വിശ്വാസികളെയെല്ലാം പരസ്യമായി ചൂഷണം ചെയ്തു ജീവിക്കുന്നു. രാഷ്ട്രീയക്കാർ പുറമെ ചിരിച്ച് കാണിച്ച്, പൊതുസമ്പത്ത് കൊള്ളയടിച്ചും, കൊന്നും ജീവിക്കുന്നു. അവർക്കെതിരെയൊന്നും തെളിവില്ല എന്ന് പറഞ്ഞു കോടതി എല്ലാവരെയും വെറുതെ വിടുന്നു. അങ്ങിനെ ശിക്ഷിക്കപ്പെടാതെ വിടപ്പെട്ട ജയലളിതയും, സൽമാൻഖാനും, മാണിമാരും ബാബുമാരും, ലളിത് മോദിമാരും, മല്ല്യമാരും പിന്നെ ഇതുവരെ ആരുടേയും കണ്ണിൽപെടാത്ത സർവ്വ അഴിമതിക്കാരും പിന്നെയും പിന്നെയും അതുതന്നെ ചെയ്തു ജീവിക്കുന്നു (അവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കാതിരുന്നതും നീതിനിഷേധം തന്നെ). ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അബ്ദുള്ളക്കുട്ടിമാർ ആഡംബര ഹോട്ടലുകളിൽ സരിതമാരുമായി ശ്രമിക്കുന്നു. മതാന്ധത ബാധിച്ച മോദിമാരും, ബംഗാൾ മോഡലിൽ ശത്രുക്കളെ ഉപ്പിട്ട് ജീവനോടെ കുഴിച്ചുമൂടണം എന്ന് പറയുന്ന പിണറായി വിജയന്മാരും, കോടികൾ മുടക്കി ജസമ്പർക്ക പരിപാടി നടത്തി അതിൽ തുകയനുവദിച്ച് അത് കട്ടുമുടിക്കുന്ന ഉമ്മൻചാണ്ടിമാരും, ഒരു ജനനസർട്ടിഫിക്കറ്റ് തരുവാൻവരെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥവൃന്ദവും, പണിയെടുക്കാതെ കൈക്കൂലി വാങ്ങുന്ന തൊഴിലാളിവർഗ്ഗവും അങ്ങിനെ അവനവനോട് നീതിപുലർത്താതെ സ്വന്തം ദേശത്തെ വ്യഭിചരിച്ചുകൊണ്ടിരിക്കുന്ന ഇക്കണ്ട മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നു. ഇതിനിടയിൽ വിവരിക്കാൻ കഴിയാത്തത്ര ദുരനുഭവങ്ങൾ ഉണ്ടായിട്ടും, എൻറെ കേസ് വായിച്ച വക്കീൽ പറഞ്ഞതുപോലെ ഒരു നക്സലൈറ്റ് ആകാതെ, നീതിമാനായ ജീവിക്കുകയാണ് ഏതൊരു പൗരൻെയും പരമപ്രധാനമായ കടമ എന്നിപ്പോഴും വിശ്വസിക്കുന്ന എനിക്ക് ഇവിടെ ജീവിക്കാൻ സാഹചര്യമില്ല. അഴിമതിക്കാരെയും കൊലയാളികളെയും തെളിവില്ല എന്ന് പറഞ്ഞു നീതിന്യായ വ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന കോടതികൾ എന്നാൽ അക്കൂട്ടത്തിൽ പതിറ്റാണ്ടുകളായി നീതിക്കുവേണ്ടി വാതിലുകൾ മുട്ടുന്ന എന്നെപ്പോലെ ഉള്ളവർക്ക് നീതി ഉറപ്പാക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. ഫലമോ, കൊള്ളക്കാരും കൊലയാളികളും ആ വഴികളിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ച് സ്വന്തക്കാർക്ക് പട്ടുസാരിയും വാങ്ങിക്കൊടുത്ത് അവർ ആഡംബര കാറുകളിൽ കറങ്ങുന്നത് ദിവസവും കാണുന്ന ഹർജിക്കാരിയുടെ മുൻപിൽ വെറും ഒരു വട്ടൻ ആണെന്ന് മാത്രമല്ല, ഈ അൻപതോടടുത്ത കാലത്തും സ്വയംഭോഗം ചെയ്ത് ജീവിക്കേണ്ടി വരുന്നു. ഇനി ജീവിക്കണമെന്നാണെങ്കിൽ മറ്റുള്ളവരെപ്പോലെ അഴിമതി ചെയ്തും, ഏറ്റവും ചുരുങ്ങിയത് അഴിമതിയും അക്രമവും ഒക്കെ കണ്ടാലും കണ്ടില്ലെന്നു നടിച്ച് ജീവിക്കണം. ഞാൻ എങ്ങിനെ ജീവിക്കണം MY LORD?
38. അജ്മൽ കസബിനെപ്പോലുള്ളവരെ തൂക്കിലേറ്റിയിട്ട് അവരെ ആ നിലയിൽ എത്തിച്ചവരെല്ലാം കൂടി മതസൗഹാർദ്ദം പ്രസംഗിച്ചിട്ട് എന്ത് പ്രയോജനം? അങ്ങിനെ ചെയ്‌താൽ അത് മൂലകാരണം കണ്ടെത്തി പരിഹാരം ചെയ്യാതെ രോഗലക്ഷണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനു സമമാണ്. കാരണം അജ്മൽ കസബും അതുപോലെ ബന്ധനസ്ഥരായവരെ പിന്നിൽ നിന്നും വെടിവച്ച് കൊല്ലുന്ന പത്തോപന്ത്രണ്ടോ വയസ്സുമാത്രം പ്രായമുള്ള കുട്ടികളും എല്ലാം ഇരകൾ മാത്രമാണ്. അവരെയും എൻറെ മകളെയും, താങ്കളുടെ മക്കളെയും അതുപോലുള്ള എല്ലാ കുട്ടികളെയും മതാന്ധതയിൽ നിന്നും രക്ഷിക്കുകയാണ് വേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു തുടക്കമെന്ന നിലയ്ക്ക് കോളാമ്പികെട്ടി ഇല്ലാത്ത ദൈവങ്ങൾ ഉണ്ടെന്ന് ഉച്ചത്തിൽ അലറി നാട്ടുകാരെ ശല്യപ്പെടുത്തുന്ന ഈ മതങ്ങളുടെ പരിപാടി നിർത്തിക്കണം (അതിനുള്ള നിയമങ്ങൾ ഉണ്ടായിട്ടു പോലും അതാരും നടപ്പാക്കുന്നില്ല). ഇല്ലാത്ത മതങ്ങളുടെയും ജാതികളുടെയും എന്തിന് ദേശങ്ങളുടെപോലും (കാരണം ദേശസ്നേഹം പോലും ഒരുതരത്തിലുള്ള ഭീകരവാദമാണ് കാരണം അത് ഒരിക്കലും കണ്ടിട്ടില്ലാത്തവരെപോലും ശത്രുക്കളായി കാണാൻ ഇടയാക്കുന്നു, വിഘടനചിന്ത മനുഷ്യമനസ്സുകളിൽ നിറയ്ക്കുന്നു എന്നുമാത്രമല്ല പരിമിതമായ പ്രകൃതി സമ്പത്ത് തുല്യമായി ഉപയോഗിക്കാൻ സാധിക്കാതെ വന്ന് ഒരു വിഭാഗം നരകിക്കാനും നശിച്ചുപോകാനും ഇടയാക്കുന്നു) അതിർവരമ്പുകളില്ലാതെ കുട്ടികൾ ഈ ഭൂമിയിൽ ആർത്തുല്ലസിച്ച് ജീവിക്കട്ടെ. ഇതൊന്നും സാധിക്കില്ലെന്നാണെങ്കിൽ എൻറെ മകളെയെങ്കിലും രക്ഷിക്കാൻ എന്നെ അനുവദിക്കണം. പ്രത്യേകിച്ചും മകൾ ആയതു കൊണ്ടാണ് ഞാൻ പറയുന്നത്. കാരണം അവർ വളർന്നു വരുന്നതോടെ മാസംതോറുമുള്ള ആർത്തവം, പ്രസവം എന്നിങ്ങനെ ഒരുപാട് വിഷമതകൾ പ്രകൃത്യാതന്നെ അവർക്ക് അനുഭവിക്കേണ്ടതുണ്ട്. ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും അവർക്ക് അതിലൂടെ കടന്നുപോയേ പറ്റൂ. അതുകൊണ്ടുതന്നെ അവരുടെ കുട്ടിക്കാലം ഏറ്റവും ആഹ്ലാദപ്രദം ആക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്. അതിനാൽ എൻറെ മകളെ ഒരന്ധതയിലും തള്ളിയിടാതെ ജീവിതത്തെ വ്യത്യസ്തമായി കണ്ട് സ്വതന്ത്രയായി സന്തോഷത്തിലും സമാധാനത്തിലും വളർത്തിക്കൊണ്ടു വരാൻ എന്നെ അനുവദിക്കണം. എൻറെ മകളുടെ ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കണം, എനിക്കുറപ്പുണ്ട് ഞാൻ അവൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ജീവിതം എൻറെ എതിർപ്പ് മറികടന്ന് മകളുടെ കാതുകുത്തുകയും (അതും ഒരടിമത്ത ലക്ഷണമാണ്), മാനസികപ്രശ്നം ഉണ്ടെന്നു പറഞ്ഞു മരുന്ന് നൽകുകയും, നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്ന ഹർജിക്കാരിക്കോ മറ്റാർക്കുമോ നൽകാൻ കഴിയില്ല എന്നെനിക്കുറപ്പുണ്ട്. അതിനാൽ ഒരു നീതിമാനും, നല്ലവനും, മകളെപ്രതി ഏറെ കരുതലുള്ളവനുമായ എന്നോടൊപ്പം മകൾ ആഗ്രഹിക്കുന്നതുപോലെ (അത് വളരെ പ്രധാനമാണ്. മകൾ ഇക്കാലമത്രയും ഹർജിക്കാരിയുടെ കൂടെയാണ് ജീവിച്ചത്. അപ്പോൾ ഹർജിക്കാരിയോടൊപ്പം ജീവിക്കണം എന്നാണ് സ്വാഭാവികമായും ഒരു കുട്ടി പറയേണ്ടത്. എന്നിട്ടും മകൾ എന്നോടൊപ്പം ജീവിക്കണം എന്നാണ് പറയുന്നതെങ്കിൽ, 'പപ്പയുടെ കൂടെ ജീവിക്കുമ്പോൾ ആണ് എനിക്ക് സന്തോഷമുള്ളത്' എന്നുപറയുന്നുവെങ്കിൽ, ഞാൻ ഇതുവരെയും എഴുതിയതിലും മുകളിൽ കോടതിയതിനെ കാണേണ്ടതുണ്ട്. മറിച്ച് മകൾ ഹർജിക്കാരിയുടെ കൂടെയാണ് ജീവിക്കുവാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ അതിന് എതിര് നിൽക്കില്ല) ജീവിക്കുവാനുള്ള വിധിയുണ്ടാവണം. അതോടൊപ്പം മതങ്ങളോ ദൈവങ്ങളോ മതമേലാളന്മാരോ അല്ല, മറിച്ച് ഞാനാണ് അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്നത് എന്ന സത്യം തിരിച്ചറിയുകയും (മാസം തോറും 20000 രൂപ ദൈവം കൊടുക്കണം എന്നല്ല, മറിച്ച് ഞാൻ കൊടുക്കണം എന്ന് പറഞ്ഞാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത് എന്നോർക്കണം, അതായത് ഈ ദൈവങ്ങൾ ഒന്നും ഒരുനേരത്തെ ഭക്ഷണം പോലും ഹർജിക്കാരിക്ക് കൊടുക്കില്ല) എന്നെ ബഹുമാനിച്ച് എന്നോടൊപ്പം വന്ന് എന്നെ അനുസരിച്ച് എൻറെ അപ്പനെയും നോക്കി ഞാൻ ഇത്രയും നാളും സ്വപ്നം കണ്ട എൻറെ അപ്പനും, മകളും, ഭാര്യയും ഞാനും അടങ്ങുന്ന ഒരു സുന്ദരഭവനം സഫലമാക്കുവാൻ ഹർജിക്കാരി ഒരുക്കമാണെങ്കിൽ, ഇപ്പോഴും എന്നോടും അപ്പനോടും മകളോടും ചെയ്ത ക്രൂരതകൾ എല്ലാം മറന്ന് മകളെപ്രതി ഒന്നിച്ച് ജീവിക്കുവാൻ ഞാൻ തയ്യാറാണ് (ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി മനോരോഗസെല്ലിൽ എന്നെക്കൊണ്ടടച്ച ഹർജിക്കാരിയുടെ കൂടെ ഒരു വീട്ടിൽ അന്തിയുറങ്ങുന്നത് എത്ര ഭയാനകം എന്ന് കോടതി മനസ്സിലാക്കുമെന്നു കരുതുന്നു, എന്നാലും മകളുടെ ഭാവിക്ക് അതുതകുമെങ്കിൽ ഞാനതു സഹിക്കും). മറിച്ച് ഇനിയും എനിക്കും എൻറെ മകൾക്കും എൻറെ അപ്പനും ഒക്കെ വട്ടാണെന്നാണ് ഹർജിക്കാരി പറയുന്നതെങ്കിൽ, വട്ടുള്ള ഞങ്ങളിൽ നിന്നെല്ലാം മോചനം നേടി, ഞങ്ങളുടെ ഇടയിൽ ഹർജിക്കാരിയുടെ ആവശ്യപ്രകാരം ഉണ്ടാക്കിയിട്ടുള്ള എഗ്രിമെന്റ് പ്രകാരം (Appendix-11), ഹർജിക്കാരി ആവശ്യപ്പെട്ട ഒന്നരഏക്കർ (അതായത് ഒരേക്കർ അപ്പൻ ഹർജിക്കാരിക്ക് ഇഷ്ടദാനമായി കൊടുത്തതു കൂടാതെ അരയേക്കർ കൂടി. അത് ഇഷ്ടദാനം മാത്രമാണ്, എന്നാലും എൻറെ അപ്പനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം) വാങ്ങി ഇനിയും വൈകിക്കാതെ ഹർജിക്കാരി വട്ടില്ലാത്ത ഒരാളുടെ കൂടെ ജീവിതം തുടങ്ങട്ടെ. അങ്ങിനെ ചെയ്യുമ്പോഴും ഹർജിക്കാരിയുടെയും നന്മ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.
39. ആയതിനാൽ ബഹുമാനപ്പെട്ട കോടതി എതിർകക്ഷിയായ ഞാൻ ബോധിപ്പിക്കുന്ന ഈ കൗണ്ടറും, വിവാഹമോചനത്തിനും (OP-1094/2015), മകളെ എൻറെ സംരക്ഷണയിൽ വിട്ടുകിട്ടുന്നതിനുമായി (OP-990/2015) സമർപ്പിച്ചിട്ടുള്ള അപേക്ഷകളും പരിഗണിച്ചും, ഇതിനെല്ലാമുപരി മകൾക്കു പറയാനുള്ളത് കേട്ടും, മകൾക്കും, എന്നെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്ന എൻറെ അപ്പനും, എനിക്കുതന്നെയും നീതി ഉറപ്പാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
എതിർകക്ഷി,
സെബാസ്റ്റ്യൻ തോമസ്
http://seban15081969.blogspot.com/2015/06/blog-post_10.html
From: Sebastian Thomas <xxxxxxx@gmail.com>
Date: Tue, Sep 20, 2011 at 9:07 PM
Subject: need your kind information,From Canada
To: theathreya@gmail.com
Dear Sir/Madam,
No comments:
Post a Comment