Saturday 24 May 2014

ഇലാമാ പഴത്തിൻറെ നീര്

കുറച്ചു മാസങ്ങൾക്ക് മുൻപ്, ലീവിന് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ, യുകെജിയിൽ പഠിക്കുന്ന മകൾ സ്കൂൾ വിട്ടു വന്നിട്ട് എന്നോട് പറഞ്ഞു.

"പപ്പാ, പപ്പാ, മദർ (പ്രിൻസിപ്പൽ) ക്ലാസ്സിൽ വന്നിട്ട്  പറഞ്ഞു, എല്ലാവരും പത്തോ, ഇരുപതോ, മുപ്പതോ രൂപ പള്ളി പെരുന്നാളിന് നേർച്ച ഇടാൻ കൊണ്ടു വരണം. ക്ലാസ്സ്‌ ടീച്ചറും പറഞ്ഞു. അത് തരണേ."

ഇത് കേൾക്കുന്ന ഏതൊരു പിതാവും, അതിനെക്കുറിച്ച് കൂടുതൽ ഒന്നും ചിന്തിക്കാതെ അത് കുട്ടിക്ക് നൽകും. തൻറെ കുട്ടി മറ്റുള്ളവരുടെ മുൻപിൽ കൊച്ചാവാതിരിക്കാൻ പലരും മുപ്പതു രൂപ തന്നെ നൽകും.

മകൾ എന്നോട് ആവശ്യപ്പെട്ടത് ചെറിയ ഒരു കാര്യം ആണ്. പക്ഷെ അതിൽ വലിയ ഒരു തെറ്റും ഉണ്ട്.

ആ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. ആ കുട്ടികൾ എല്ലാവരും ഈ പറഞ്ഞ തുക എടുത്താൽ (മദർ അങ്ങിനെ ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ മടിച്ചാൽ പോലും, കുട്ടികൾ നിർബന്ധിച്ച് അത് വാങ്ങിയിരിക്കും, അതാണതിലെ മനശാസ്ത്രവശം, അതീ പണിയെടുക്കാതെ ജീവിക്കുന്നതും, കുഞ്ഞുങ്ങളെ ഉണ്ടാക്കാതെ തന്നെ മദർ എന്ന് വിളിക്കപ്പെടുന്നതുമായ കുറെ കോലങ്ങൾക്കും, അച്ചന്മാർക്കും ഒക്കെ അറിയാം. അതവർ മുതലെടുക്കുന്ന വഴികൾക്ക് കണക്കില്ല) ഏകദേശം 25000 രൂപ ഒറ്റയടിക്ക് പള്ളിക്ക് കിട്ടും.

പല കാരണങ്ങൾ കൊണ്ടും എനിക്കതിനോട് എതിർപ്പ് ഉണ്ടായിരുന്നു.

1. കുട്ടികൾ സ്കൂളിൽ പോകുന്നത് പഠിക്കാൻ ആണ്, അല്ലാതെ പള്ളിയിൽ നേർച്ചയിട്ട് അനുഗ്രഹം മേടിക്കാൻ അല്ല.

2. അങ്ങിനെ വരുന്ന കുട്ടികളെ പഠിപ്പിക്കുക എന്നതാണ് അധ്യാപകരുടെ ചുമതല, അല്ലാതെ അവരെക്കൊണ്ടു നേർച്ച ഇടീപ്പിക്കുകയും, പള്ളിയിലും മദ്രസ്സയിലും കൊണ്ടുപോയി മുട്ട് കുത്തിപ്പിക്കുകയോ, നിസ്ക്കരിപ്പിക്കുകയോ അല്ല.

3. അങ്ങിനെ പണിയെടുക്കാതെ, പണിയെടുക്കുന്നവരെ പിഴിഞ്ഞ് ജീവിക്കുന്നത് അനുവദനീയം അല്ല.

4. ഇത്തരം പിഴിയലുകൾ ഒരു വിലക്കും ഇല്ലാതെ നടത്താൻ ഇവരെ അനുവദിക്കുന്ന ഇവിടുത്തെ സിസ്റ്റം തെറ്റാണ്.

5. ഇങ്ങനെ ഡൊണേഷൻ കൊടുത്തും, നേർച്ച കൊടുത്തും ഒക്കെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ കള്ളത്തരങ്ങൾ പഠിപ്പിക്കുന്നതല്ല വിദ്യാഭ്യാസം. മറിച്ച് അതിനെതിരെ നിലകൊള്ളാൻ അവരെ പ്രാപ്തരാക്കി, ജീവിതമൂല്യങ്ങൾ അവർക്ക് പകർന്നു നല്കുന്നതായിരിക്കണം വിദ്യാഭ്യാസം.

അടുത്ത ദിവസം ഞാൻ മകളോടൊപ്പം സ്കൂളിൽ പോയി. മകളെ ക്ലാസ്സിൽ വിട്ടിട്ട്, ഞാൻ പ്രിൻസിപ്പലിനെ കാണാൻ പോയി. നാൽപ്പതിൽ എത്തിയ ഒരു കന്യാസ്ത്രീ ആയിരുന്നു മദർ എന്ന് വിളിക്കപ്പെടുന്ന അവർ.

 ഞാൻ നേരെ കാര്യത്തിലേയ്ക്ക് കടന്നു. എന്തടിസ്ഥാനത്തിൽ ആണ് കുട്ടികളോട് നേർച്ച കൊണ്ടുവരാൻ ആവശ്യപ്പെട്ടത് എന്ന് ചോദിച്ചു. കുട്ടികൾ പഠിക്കാനാണ് സ്കൂളിൽ വരുന്നതെന്നും, അവരെ ഇങ്ങിനെ പിഴിയാൻ സ്കൂളിനു യാതൊരു അവകാശവും ഇല്ലെന്നു പറഞ്ഞു ഞാൻ തുടങ്ങിയപ്പോൾ തന്നെ, ഞാൻ വന്നത് നല്ല കാര്യത്തിനു അല്ലെന്ന് അവർക്ക് ബോദ്ധ്യം ആയതിനാൽ ആവാം അവർ എന്നെ പ്രതിരോധിച്ച് രക്ഷപ്പെടാൻ ആണ് ശ്രമിച്ചത്.

അവർ പറഞ്ഞു, "അതിനു അവരെ ആരും നിർബന്ധിച്ചില്ലല്ലോ, ഇഷ്ടമുള്ളവർക്ക് കൊണ്ടു വരാം അത്രയേ ഉള്ളു."

ഉടുപ്പിട്ട് നടന്നാലും, എത്ര ദൈവത്തെ വിളിച്ചു നടന്നാലും ഈ മനുഷ്യരുടെ കപടത ഒരിക്കലും മാറില്ല. ഒരു തെറ്റ് പറ്റിപ്പോയി എന്ന് അവർ പറഞ്ഞിരുന്നെങ്കിൽ എനിക്കവരോട് ബഹുമാനം തോന്നിയേനെ. പക്ഷെ ഞാൻ ഒരു വിഡ്ഢിയാണെന്ന മാതിരി, കള്ളത്തരം പറയാൻ ആണ് അവർ ശ്രമിച്ചത്.

ഞാൻ അപ്പോൾ ചോദിച്ചു, "ഇഷ്ടപ്രകാരം ആയാൽ പോലും, പ്രിൻസിപ്പൽ എന്ന നിലക്ക് നേരിട്ട് ചെന്ന് കുട്ടികളോട് അതാവശ്യപ്പെടാൻ നിങ്ങൾക്ക് എന്താണ് അധികാരം?"

ഉടനെ അവർ പ്ലേറ്റ് മാറ്റി, "അതൊക്കെ കുട്ടികളുടെ നന്മക്ക് അല്ലേ" എന്നായി അവർ.

ഇവരുടെ ഒക്കെ അമ്മെടങ്ങത്തെ വിശ്വാസവും, ജീവിതവും. കള്ളത്തരങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിച്ച്, അവരെ ചൂഷണം ചെയ്ത്, അത്തരം ചൂഷണങ്ങൾ അവരെ പഠിപ്പിച്ചിട്ട് അത് നന്മക്കാണെന്നു പറയുന്ന വൃത്തികെട്ട സംസ്ക്കാരം.

സത്യം പറയട്ടെ, അവരുടെ തുണി പൊക്കി, കുനിച്ചു നിർത്തി, പുറകിലൂടെ അടിച്ചു കൊടുത്ത്, ഗർഭിണി ആക്കിയിട്ട്, "ഇനി പോയി പ്രസവിച്ച്, അവരെ വളർത്താൻ നന്നായി പണിയെടുത്തു, അവർ അമ്മെ എന്ന് വിളിക്കുന്നത്‌ കേട്ട് ജീവിക്കെടീ" എന്ന് പറയാൻ ആണ് എനിക്ക് തോന്നിയത്. പക്ഷെ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു. കാരണം അത്തരം ഒരടി താങ്ങാൻ അവർക്ക് പെട്ടെന്ന് ആയെന്നു വരില്ല.

ഇതാവർത്തിക്കരുത് എന്ന രീതിയിൽ ആ സംഭാഷണം അവസാനിപ്പിച്ച് ഞാൻ മടങ്ങി.

പിന്നീട് മകൾ ആ തുക ആവശ്യപ്പെട്ടപ്പോൾ, ഞാൻ അവളോട്‌  സ്നേഹപൂർവ്വം പറഞ്ഞു. "മോളെ, അത് കൊടുത്തില്ലെങ്കിലും കുഴപ്പം ഒന്നുമില്ല. നീ കളിയിലും, പഠനത്തിലും ഒക്കെ ശ്രദ്ധിച്ചാൽ മതി"

അപ്പോൾ അവൾ പറഞ്ഞു, "പപ്പാ, വേണം പപ്പാ, മദർ നിർബന്ധപൂർവ്വം പറഞ്ഞതാണ്. എല്ലാ കുട്ടികളും കൊണ്ടുവരും."

എനിക്ക് എന്ത് ചെയ്യണം എന്നൊരു തിട്ടം ഇല്ലായിരുന്നു. കൊടുക്കാതിരുന്നാൽ മകൾ വിഷമിക്കും. കൊടുത്താൽ, ഒരു തെമ്മാടിത്തരത്തിനു ഞാനും കൂട്ടു നിൽക്കൽ ആകും. ഒന്ന് കൂടി ശ്രമിച്ചു നോക്കാം എന്ന് കരുതി എന്ന് ഞാൻ അവളോട്‌ വിഷമത്തോടെ പറഞ്ഞു, "മോളെ അത് വേണ്ടെടീ....."

പറഞ്ഞു തീർന്നില്ല, അതിനു മുൻപ് ഭാര്യ എൻറെ നേരെ തട്ടിക്കയറി, മകൾ കേൾക്കെ അവൾ അലറി, "നിങ്ങൾക്ക് വട്ടാ, പള്ളിയിൽ നേർച്ച ഇട്ടാൽ നിങ്ങൾക്ക് എന്താ കുഴപ്പ?. അല്ലേലും നിങ്ങൾക്ക് നല്ലതൊന്നും പിടിക്കത്തില്ല."

കൊച്ചു പെട്ടെന്ന് നിശബ്ദയായി. എല്ലാം ഒന്ന് ശാന്തം ആയപ്പോൾ, അവൾ എൻറെ അരികിൽ വന്ന് രഹസ്യമായി എന്നോട് ചോദിച്ചു. "പപ്പാ, പപ്പയ്ക്ക് ശരിക്കും വട്ടാണോ?"

കരണത്തിന് ഒരടി കിട്ടിയത് പോലെ ഞാൻ സ്തബ്ധനായി നിന്നു പോയി. അവസാനം എൻറെ മകളും എന്നോട് അത് ചോദിച്ചിരിക്കുന്നു. പാവം, അവൾ നോക്കുമ്പോൾ, ടീച്ചർ നേർച്ച ഇടാൻ പറയുന്നു. അവൾ ഭയഭക്തിബഹുമാനത്തോടെ കാണുന്ന മദർ നേർച്ച ഇടാൻ പറയുന്നു. അവളുടെ അമ്മ നേർച്ച ഇടാൻ പറയുന്നു. ഞാൻ മാത്രം എതിർക്കുന്നു. അപ്പോൾ എനിക്ക് വട്ടല്ലേ?

വട്ടൻ എന്നതിൻറെ ശരിക്കുള്ള അർത്ഥം ആറ് വയസ്സ് പോലും അന്ന് തികയാതിരുന്ന അവൾക്കു അറിയാമായിരുന്നോ ആവോ?

എനിക്ക് ശരിക്കും വട്ടാണോ? അതോ എനിക്ക് ചുറ്റുമുള്ളവർക്കോ?

ഇലാമാ പഴത്തിൻറെ നീരിന് ഇത്രമാത്രം ലഹരിയോ? പാവം എൻറെ മകളും ക്രമേണ അന്ധതയിലേക്കു നീങ്ങുകയാണല്ലോ, അതറിയാമായിട്ടും, എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ?

This is how children are made slaves

3 comments:

  1. അവരൊക്കെ വലിയ ആൾക്കരല്ലേ.. വിശുദ്ധ പുസ്തകം വായിച് പഠിച്ചവരല്ലേ. അവർക്ക് കള്ളം പറയാം. അന്യായം ചെയ്യാം. പിംച് കുഞ്കങ്ങളെ ഭീഷണി പെടുത്താം. കർത്താവിൻറ്റെ മണവാട്ടിമാരല്ലേ

    ReplyDelete
  2. ചിലപ്പോൾ ആയിരിക്കും. നിങ്ങൾക്ക് ലൈംഗിക വികാരം ഉണ്ടാകാൻ യാതൊരു കാരണവുമില്ലാത്ത ഒരു സാഹചര്യത്തിൽ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യാനും അതിലൂടെ ഉണ്ടാകുന്ന കുട്ടിയെ വളർത്തൻ പറയാനും തോന്നിയത് തീർച്ചയായും മാനസിക വൈകല്യമാണ്. താങ്കളുടെ ഭാര്യക്കും കുട്ടിക്കും അതു തന്നെ തോന്നിയ സ്ഥിതിക്ക് ഇനി വൈകിക്കണ്ട. അല്ലങ്കിൽ ഇതുപോലെ സക്തമായ ഒരു വിഷയം എഴുതുമ്പോൾ ആരെങ്കിലും മൃഗത്തെക്കാൾ താന്ന നിലയിൽ എഴുതുമോ?

    ReplyDelete
  3. ചിലപ്പോൾ ആയിരിക്കും. നിങ്ങൾക്ക് ലൈംഗിക വികാരം ഉണ്ടാകാൻ യാതൊരു കാരണവുമില്ലാത്ത ഒരു സാഹചര്യത്തിൽ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യാനും അതിലൂടെ ഉണ്ടാകുന്ന കുട്ടിയെ വളർത്തൻ പറയാനും തോന്നിയത് തീർച്ചയായും മാനസിക വൈകല്യമാണ്. താങ്കളുടെ ഭാര്യക്കും കുട്ടിക്കും അതു തന്നെ തോന്നിയ സ്ഥിതിക്ക് ഇനി വൈകിക്കണ്ട. അല്ലങ്കിൽ ഇതുപോലെ സക്തമായ ഒരു വിഷയം എഴുതുമ്പോൾ ആരെങ്കിലും മൃഗത്തെക്കാൾ താന്ന നിലയിൽ എഴുതുമോ?

    ReplyDelete