Wednesday 9 September 2015

മുഖ്യമന്ത്രിക്കെതിരെ അരങ്ങം പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന പരാതി: ജനസമ്പർക്ക പരിപാടിയുടെ മറവിൽ പകൽക്കൊള്ള നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

From:
സെബാസ്റ്റ്യൻ തോമസ്‌,
ചെറുകാനം വീട്, നാപ, ചെറുപാറ, കണ്ണൂർ , കേരള - 670581
ഫോണ്‍: 7559960240

To:

സബ് ഇൻസ്പെക്ടർ, അരങ്ങം പോലീസ് സ്റ്റേഷൻ, ആലക്കോട്

ജനസമ്പർക്ക പരിപാടിയുടെ മറവിൽ പകൽക്കൊള്ള നടത്തുന്ന
മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി

ബഹുമാനപ്പെട്ട സർ,

2013 ഡിസംബർ മാസം കണ്ണൂരിൽവച്ച് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അൻപതോളം വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ചെക്കിച്ചേരി-നാപ-ചെറുപാറ റോഡിൻറെ ടാറിങ്ങിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പരാതി നൽകി രണ്ടു മാസത്തിനകം, തുക അനുവദിച്ചതായി ചെറുപാറ വാർഡ്മെമ്പർ ആയ ശ്രീമതി സുമിത്രയാണ് ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചത്.

പഴയ തലമുറയിൽപെട്ട പലരും, അത്തരമൊരു അടിസ്ഥാനപരമായ വികസനം പോലും കാണാതെ മണ്മറഞ്ഞു. ഇനി ശേഷിക്കുന്നവർക്കെങ്കിലും അതിനുള്ള അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോൾ തെറ്റിയിരിക്കുന്നു. ഫണ്ട് അനുവദിച്ച് ഇപ്പോൾ രണ്ടു വർഷത്തോളം ആയെങ്കിലും, റോഡ്ടാറിങ്ങ് നടന്നിട്ടില്ല.

ഇത് സംബന്ധിച്ച് ഞാൻ പലതവണ മുഖ്യമന്ത്രിയുടെ ഓണ്ലൈൻ കംപ്ലൈന്റ്റ്സെല്ലിൽ (http://www.keralacm.gov.in/index.php/petition-to-cm. അവയുടെ കോപ്പികൾ ഇതോടൊപ്പം ചേർക്കുന്നു) പരാതി കൊടുത്തിരുന്നു. അതെല്ലാം ഇപ്പോഴും, 'WAITING', 'PROCESSING' എന്നിങ്ങനെയുള്ള സ്റ്റാറ്റസ്സുകൾ ആണ് കാണിക്കുന്നത്. എൻറെ പരാതികൾക്ക് മാസങ്ങളും, വർഷങ്ങളും കഴിഞ്ഞിട്ടും വ്യക്തമായ ഒരുത്തരം പോലും തരാൻ കഴിയാത്തത്, ഇതിനു പിന്നിലുള്ള അഴിമതിയെയാണ് വെളിപ്പെടുത്തുന്നത്.

അന്നനുവദിച്ച തുകയെവിടെ? മുഖ്യമന്ത്രി അനുവദിച്ചതിനാൽ, മുഖ്യമന്ത്രിതന്നെ അതടിച്ചു മാറ്റി എന്നതിൽ എനിക്ക് മറുത്തൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ഇനി മറ്റാരെങ്കിലും ആണ് അത് ചെയ്തതെങ്കിൽ പോലും, ഫണ്ട്അനുവദിച്ച മുഖ്യമന്ത്രി ഉത്തരം പറഞ്ഞെ തീരൂ. കാരണം, അതൊക്കെയും പൊതുഖജനാവിൽ നിന്നും അനുവദിക്കുന്നതാണ്. അതായത്, ജനങ്ങളുടെതന്നെ സമ്പത്താണ്‌. അതവരുടെതന്നെ ക്ഷേമത്തിന് വിനിയോഗിക്കാൻ ഉള്ളതാണ്, അല്ലാതെ, കൊള്ളയടിക്കാൻ ഉള്ളതല്ല. അതുകൊണ്ടുതന്നെ, അതിൽ നിന്നും തുക അനുവദിക്കുമ്പോൾ, അത് കൃത്യമായി വിനിയോഗിക്കുന്നു എന്നുറപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും (അതാണ്ശരിക്കുള്ള ഉത്തരവാദിത്തം, ഫണ്ട്അനുവദിക്കുകയെന്നത്ഒരു കൊച്ചുകുട്ടിക്ക് വരെ ചെയ്യാവുന്ന കാര്യമാണ്) മുഖ്യമന്ത്രിക്ക് തന്നെയാണ്.

ഇത് പകൽക്കൊള്ളയാണ്. ഒന്നാമത്, ഒരു വാർഡ്മെമ്പറോ, അതതു പഞ്ചായത്തോ, ജില്ലാ ഭരണകൂടമോ ചെയ്യേണ്ട കാര്യങ്ങൾ (അതും പതിറ്റാണ്ടുകൾക്ക് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ), അവർ ചെയ്യാതിരിക്കുകയും, പിന്നീട് അവർ ചെയ്യേണ്ട കാര്യങ്ങൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രി ജനസമ്പർക്ക പരിപാടി നടത്തി, ഫണ്ട് അനുവദിച്ചിട്ട്, പിന്നീട് അതും കൊള്ളയടിക്കുന്ന മുഖ്യമന്ത്രി, സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നുമാത്രമല്ല, കൃത്യവിലോപത്തിൻറെ പേരിലും, അഴിമതിനിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷിക്കേണ്ടതും, കുറ്റക്കാരനെന്നു തെളിഞ്ഞാൽ (അതിനുള്ള തെളിവുകൾ ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്) ഉചിതമായ ശിക്ഷ നൽകേണ്ടതുമാണ്‌.

ഇതോടൊപ്പം മറ്റൊരു പരാതി കൂടിയുണ്ട്. എനിക്കറിവായ കാലം മുതൽ ഞാൻ മുൻപ് പറഞ്ഞ റോഡ്ഉൾപ്പെടുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കെസി ജോസഫ്ആണ്. കെസി ജോസഫ്കൃത്യവിലോപം നടത്തിയതുകൊണ്ടാണ്, മുഖ്യമന്ത്രിക്ക് കോടികൾ ചെലവഴിച്ച് ജനസമ്പർക്ക പരിപാടി നടത്തി ഫണ്ട്അനുവദിക്കേണ്ടി വന്നത്.
അങ്ങിനെ ചെയ്യേണ്ട ജോലി ചെയ്യാതെ, അടുത്ത  കാലത്ത്, മുള്ളോങ്കൽ ജയ്മി എന്ന മറ്റൊരു വാർഡ്മെമ്പറിൻറെ (മുൻപ്, ചെറുപാറ വാർഡിനെ  പ്രതിനിധീകരിച്ചിരുന്നത് ജയ്മിയാണ്) അമ്മയുടെ ചരമവാർഷികത്തിന് അനുശോചനം അറിയിക്കാൻ വന്നിട്ട് (ആദ്യമായാണ്‌, പതിറ്റാണ്ടുകൾ എംഎൽഎ ആയിരുന്ന കെ സി ജോസഫ്അതിലെ വരുന്നതും, അങ്ങിനെ ഒരു റോഡ്ഗതികിട്ടാതെ അവിടെ ഉണ്ടെന്നും അറിയുന്നത് തന്നെ! മുഖ്യമന്ത്രിക്ക് ജനസമ്പർക്ക പരിപാടി എന്തുകൊണ്ട് നടത്തേണ്ടി വരുന്നു എന്നതിനുള്ള ഉത്തരം ഇപ്പറഞ്ഞതിൽ ഉണ്ട്), ജയ്മിയുടെ വീട് വരെയുള്ള റോഡിനു തുക അനുവദിച്ചിട്ട് പോയി. അതേസമയം, ഞാൻ മുൻപ് പറഞ്ഞ റോഡിനെ മുട്ടുന്ന ഇപ്പറഞ്ഞ റോഡ്മുഴുവൻ ടാർ ചെയ്യാൻ തുക അനുവദിച്ച്, അവിടങ്ങളിൽ താമസിക്കുന്ന (ജയ്മിയെപ്പോലെ അത്ര പ്രമാണിമാർ അല്ലാത്തവർ!) ബാക്കി ജനങ്ങൾക്ക്കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഫണ്ട്അനുവദിക്കാൻ കെസി ജോസഫിനോ, അങ്ങിനെ ഫണ്ട് നേടിയെടുക്കാൻ മെമ്പർക്കോ കഴിഞ്ഞില്ല. അപ്പോൾ, പൊതുഖജനാവിലെ  തുക എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ അതീവ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാതെ, തനിക്കു വേണ്ടപ്പെട്ടവരെ സുഖിപ്പിക്കാൻ അനുവദിച്ചതുവഴി കെ സി ജോസഫ്ശിക്ഷാർഹമായ സ്വജനപക്ഷപാതം ആണ് നടത്തിയത്‌.

ഇങ്ങനെ കൃത്യവിലോപം നടത്തുകയും, ഫണ്ട്കൊള്ളയടിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയും, കൃത്യവിലോപം ചെയ്യുകയും സ്വജനപക്ഷപാതം നടത്തുകയും ചെയ്യുന്ന കെസി ജോസഫും ഒരു തരത്തിലുള്ള അധികാരസ്ഥാനത്തോ ഔദ്യോഗിക പദവിയിലോ ഇരിക്കാൻ അർഹരല്ല. ആയതിനാൽ, അവർ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന പദവികളിൽ നിന്നും അവരെ സ്വതന്ത്രരാക്കാൻ ആവശ്യമായ നടപടികൾ ചെയ്യുകയും, പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെന്നു ബോദ്ധ്യപ്പെട്ടാൽ, അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
                                       വിനയപൂർവ്വം,
സ്ഥലം: നാപ
തിയതി: 9/9/2015                                                                                   സെബാസ്റ്റ്യൻ തോമസ്

Copy to:

ശ്രീമതി സുമിത്ര, വാർഡ്മെമ്പർ, ചെറുപാറ: ഇന്ന് ഞാൻ മാഡത്തെ വിളിച്ചപ്പോൾ, തുക ലഭിക്കുക RIDFഇൽ നിന്നും ആണെന്നാണ്‌ പറഞ്ഞത്. അതെന്നു കിട്ടുമെന്ന് ഇപ്പോഴും അറിയില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി രണ്ടുവർഷം മുൻപ് അനുവദിച്ച തുക കിട്ടാൻ ഇനിയും കാക്കണമെന്നോ? അപ്പോൾ ഈ മുഖ്യമന്ത്രി ആര്, വെറും ഏഴാം കൂലിയോ? എന്താണിതിലെ കള്ളക്കളികൾ?

ജില്ലാ കളക്ടർ, കണ്ണൂർ, പഞ്ചായത്ത്പ്രസിഡന്റ്, ആലക്കോട്:
സത്യസന്ധനായി ജീവിക്കുകയും, അഴിമതിക്കെതിരെ  ശക്തമായി പോരാടുകയും ചെയ്തപ്പോൾ, എൻറെ ജോലിയും നഷ്ടപ്പെട്ടു, ജയിലിലും കിടന്നു, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ  നടക്കേണ്ടി വന്നിടത്തും എൻറെ ദുരനുഭവങ്ങൾ തീർന്നില്ല. കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ, ഓട്ടക്കീശയുമായി തെണ്ടിനടന്ന എന്നോട്, അവിടെ പോയി കേസ് നടത്തണം എന്നു പറഞ്ഞ് കൈകഴുകി. പിന്നീട് പത്തുദിവസം നിരാഹാരം കിടന്ന് ഒരു പരാതി അന്നത്തെ കണ്ണൂർ എംപി  മുല്ലപ്പള്ളിക്ക് കൊടുത്തിട്ട്, അവനതു കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. അത്രയേ ഉള്ളൂ ഈ രാഷ്ട്രീയ കോമരങ്ങൾ.

ഈയിടെ എൻറെ ഫയലുകൾ ഞാനൊരു വക്കീലിനെ കാണിച്ചപ്പോൾ, നീയിതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ എന്നദ്ദേഹം ആശ്ചര്യപ്പെട്ടു. എങ്ങിനെ ആശ്ച്ചര്യപ്പെടാതിരിക്കും? അഴിമതിക്കെതിരെ പോരാടിയ ഞാൻ നീതി കിട്ടാതെ പരിഹാസിതനായി അലയുകയും, കോടികൾ കോഴ വാങ്ങിയ മാണിമാർ മുഖ്യമന്ത്രിയുടെവരെ സഹായത്തോടെ വിലസുമ്പോൾ, ജനങ്ങളുടെ പണം മുടക്കി പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് സരിതയെ കളിച്ചവനും ജനങ്ങളുടെ  പണം ദുരുപയോഗം ചെയ്തതിൻറെ പേരിൽ ശിക്ഷിക്കപ്പെടാതെ പദവിയിൽ ഇപ്പോഴും തുടരുകയും ചെയ്യുമ്പോൾ, ഞാനൊരു നക്സലൈറ്റ് ആകാതിരുന്നത് അത്ഭുതം തന്നെയല്ലേ?

ഇതിനെയൊക്കെ ചോദ്യം ചെയ്യേണ്ട ബാധ്യത നിങ്ങൾക്കുമുണ്ട്. കാരണം നിങ്ങളിലൂടെ ജനങ്ങളിൽ എത്തേണ്ട പണമാണ് ഇങ്ങനെ പലരൂപത്തിൽ പാഴാവുന്നത്. പക്ഷെ, സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്ത നിങ്ങളിൽ നിന്നും എന്തു പ്രതീക്ഷിക്കാനാണ്?
ഇപ്പോൾ ഞാനിങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട്, എനിക്ക് വട്ടാണെന്നാണ് നാട്ടുകാർ, എന്തിന് ഭാര്യവരെ, പറയുന്നത്. ഇപ്പോൾ വിവാഹമോചനത്തിൻറെ വക്കിലാണുതാനും. അവളെ കുറ്റം പറയാൻ പറ്റില്ല, കാരണം മാണിമാരും, ബാബുമാരുമൊക്കെ കോടികൾ കോഴയും വാങ്ങി അവരുടെ ഭാര്യമാരെ സുഖിപ്പിക്കുമ്പോൾ ഞാനൊരു ജീവിക്കാൻ അറിയാത്ത വിഡ്ഢി.

എനിക്ക് നീതി ഉറപ്പാക്കാൻ ഇവിടുത്തെ ഭരണവർഗ്ഗത്തിനോ നീതിന്യായ വ്യവസ്ഥയ്ക്കോ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?
നിങ്ങളുടെയൊക്കെ ഉത്തരവാദിത്തങ്ങൾ എന്നാണു  നിങ്ങൾ  സത്യസന്ധമായി ചെയ്തു തുടങ്ങുക? നിങ്ങൾ  അത് ചെയ്തിരുന്നെങ്കിൽ, ഞാൻ മുകളിൽ പറഞ്ഞ 50 വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് റോഡ്‌ എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ ടാറിങ്ങ് നടന്നുപോയേനെ.

ഫണ്ട്അനുവദിച്ചിട്ട് പദ്ധതി നടപ്പാക്കാത്ത മുഖ്യമന്തി കുറ്റക്കാരൻ ആണെന്ന് തീർച്ച. നിങ്ങൾക്ക് അതിലുള്ള പങ്കെന്താണ്?

Online Complaint URLs:

http://seban15081969.blogspot.in/2015/07/show-cause-notice-to-chief-minister-of.html
http://seban15081969.blogspot.in/2015/03/my-online-complaint-10262015-where-is.html






No comments:

Post a Comment