Saturday 6 September 2014

നാം ദിവസവും കാണുന്നവരുടെ നിലവാരം

നാം ദിവസവും കാണുന്ന പ്രോഗ്രാമുകളുടെ നിലവാരം നോക്കിയാൽ, ഏകദേശം അതു തന്നെയാവും നമ്മുടെ  നിലവാരവും. കാരണം, നാം കാണാൻ ആണ് അത്തരം പ്രോഗ്രാമുകൾ കാണിക്കുന്നത്, അപ്പോൾ അതു നമ്മുടെ നിലവാരത്തിന് അനുസരിച്ചുള്ളതാവണ്ടേ?!

രഞ്ജിനി ഹരിദാസ് മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നപ്പോൾ, മത്സരാർത്ഥികൾ ആയിരുന്നു താരങ്ങൾ.

ഇപ്പോൾ റിമി ടോമിയുടെ കോമാളിത്തരങ്ങളുടെയും, കോലം കെട്ടലിൻറെയും, ചന്തിയുടെയും അതിപ്രസരം മറ്റെല്ലാത്തിനെയും മുക്കിക്കളഞ്ഞിരിക്കുന്നു.

റിമിയുടെ പ്രകടനം പണ്ട് ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോഴുള്ള അവളുടെ ചന്തിയാണ് താരം എന്ന മാതിരിയുള്ള പ്രകടനം കാണുമ്പോൾ, പിന്നിൽ നിന്നും ഒരു തൊഴി കൊടുക്കാൻ ആണ് തോന്നാറ്. അൽപം ഷേപ്പ് ഉള്ളതായിരുന്നെങ്കിൽ, അതൊർത്തെങ്കിലും സഹിക്കാമായിരുന്നു. പെണ്ണുകെട്ടി, ഒരു കൊച്ചും ഒക്കെ ആയി കഴിയുമ്പോൾ, ഈ പെണ്ണുങ്ങൾ ഇങ്ങനെ മന്ദബുദ്ധികളെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണ്?

പക്ഷെ ഇതു പിന്നെയും സഹിക്കാം. പക്ഷെ കേരളത്തിൻറെ ഇന്നത്തെ നിലവാരം കാണണമെങ്കിൽ, ജഗദീഷിനെ കാണണം.

ഒരു വിവരം കെട്ട പന്നൻ, അവനിൽ കവിഞ്ഞു ആരുമില്ല എന്ന ഭാവത്തിൽ, ശരിക്കും അദ്ധ്വാനിച്ച് ഒന്നാംതരം പ്രകടനം കാഴ്ചവെക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു ഭോഷ്ക്ക് പറയുന്നത് ഒരു വശത്ത്.

അവതാരകയെ കൊഞ്ഞനം കുത്തുന്ന മാതിരി, അവിടെയും കേറി ഭോഷ്ക്ക് പറയുന്നത് മറുവശത്ത്.

ഇതും പോരാഞ്ഞ്, തന്നിൽ കവിഞ്ഞ ഗായകർ ഇല്ലെന്ന മാതിരി, വളിപ്പൻ ഒരു പാട്ടും.

ഇവിടെയും തീരുന്നില്ല, ഇടയ്ക്കു ചില സ്കിറ്റുകളുടെ കൂടെ ചേർന്ന്, അതിനെ എത്ര വധിക്കാമോ അത്രയും വധിക്കും.

പിന്നെ താൻ അഭിനയിച്ച സിനിമയിലെ ഏതെങ്കിലും ഒരു ഭാഗം കാണിച്ചു അതിനെ അനുകരിക്കാൻ കലാകാരന്മാരോട് പറയും.

ഇനിയാണ് ജഗദീഷ് ഒരു മന്ദബുദ്ധിയാണെന്ന് ജഗദീഷിന് അറിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഭോഷ്ക്ക്. നല്ല കഴിവുള്ള കലാകാരന്മാരും, കലാകാരികളും അതിഥികൾ ആയി ഇരിക്കുമ്പോൾ, ഞാനാണ് കേമൻ എന്ന് കാണിക്കാൻ, അവർ പറയുന്നതിന് ഇടയിൽ കയറി പറയുക, അവരുടെ അഭിപ്രായത്തോട് വിയോജിപ്പ് പറയുക, എന്നിട്ട് സ്വയം ചിരിക്കുക.

സ്കിറ്റ് അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഒരുപാട് പേർ, ഈ പന്നൻറെ ചെകിട്ടത്തിനിട്ട് ഒന്ന് കൊടുക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്ന് തീർച്ച.

പക്ഷെ ജഗദീഷിനെ കുറ്റം പറയാൻ ആവില്ല. കാരണം, അവനു അങ്ങിനെ ഒരു അവസരം കൊടുക്കുന്നത് ഏഷ്യാനെറ്റ്‌ ആണ്. ആ ചാനൽ കാണുന്ന മലയാളികളുടെ നിലവാരം എത്രയെന്ന് അവർക്ക് നന്നായി അറിയാം. അപ്പോൾ ആ നിലവാരത്തിന് അനുസരിച്ചുള്ള ഒരുത്തനെ അവർ ജഗദീഷിൽ കണ്ടെത്തി എന്നു മാത്രം.

No comments:

Post a Comment