മദ്യനയത്തിനെതിരെ വന്ന സുപ്രീം കോടതി വിധി ഒരു തിരിച്ചടിയല്ല. ഇനി അതിന്മേൽ എടുക്കുന്ന നടപടികൾക്ക് നല്ല ദിശാബോധം ഉണ്ടായാൽ അത് ഗുണമായി ഭവിക്കും.
ഒന്നാമത്, സുപ്രീം കോടതിയുടെ ചോദ്യം ശരിയായ ചോദ്യം തന്നെയാണ്. അതായത്, മറ്റു ബാറുകൾ എല്ലാം അടപ്പിച്ചിട്ട് ഫൈവ് സ്റ്റാർ ബാറുകൾ മാത്രം അനുവദിക്കുന്നത് ഉള്ളവന് മുന്നിൽ ഇല്ലാത്തവനോടു കാട്ടുന്ന വിവേചനം തന്നെയാണ്.
സമ്പൂർണമദ്യനിരോധനം തന്നെയാണ് വേണ്ടത്.
ഇനി കോടതി നടത്തിയ മറ്റൊരു നിരീക്ഷിണം അല്പം സൂക്ഷ്മമായി പഠിക്കേണ്ടതാണ്. അത് ഗുജറാത്ത് മോഡലിനെ അനുകൂലിച്ചതാണ്.
എന്താണ് ഗുജറാത്തിലെ ശരിക്കുള്ള മദ്യനയം? മോഡിയോടുള്ള വിധേയത്വം മൂലമാണോ അങ്ങിനെ ഒരു നിരീക്ഷണം നടത്തിയത്? അതോ ശരിക്കും സമ്പൂർണ്ണ മദ്യനിരോധനം ഗുജറാത്തിൽ പ്രാബല്യത്തിൽ ഉണ്ടോ? ശരിക്കും അങ്ങിനെ ഒന്ന് ഗുജറാത്തിൽ ഉണ്ടെങ്കിൽ, മോഡി അഭിനന്ദനം അർഹിക്കുന്നു. അതോടൊപ്പം, കോടതി അതിനെ അനുകൂലിച്ചു പറഞ്ഞതിനാൽ, ഇനി ഒരു തടസ്സവും ഇല്ലാതെ അതേ സമ്പൂർണ്ണ മദ്യനിരോധന നയം തന്നെ കേരളത്തിലും നടപ്പാക്കണം.
ഇനി അങ്ങിനെ അല്ലെങ്കിൽ, കോടതി നിരീക്ഷണത്തെ തള്ളി, സമ്പൂർണ്ണ മദ്യനിരോധനം എന്ന നിലപാടുമായി മുന്നോട്ടു പോയി, അത് നടപ്പാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണം.അങ്ങിനെ ഒരു വിവേചനമില്ലാത്ത, ജനനന്മയെ ലാക്കാക്കിയുള്ള നിയമനിർമ്മാണം നടത്തുമ്പോൾ, ആ നിയമം കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ മാത്രമേ സുപ്രീം കോടതിക്ക് വരെ കഴിയൂ. അതാണ് ജനാധിപത്ത്യത്തിൻറെ അടിത്തറ. അങ്ങിനെ ജനങ്ങൾ തെരഞ്ഞെടുത്തവർ ജനങ്ങളുടെ നന്മയെ മുന്നിൽ കണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, രണ്ടോ മൂന്നോ ജഡ്ജ് മാത്രം അടങ്ങിയ ഒരു ബഞ്ച് അതിനെതിരെ വിധി പുറപ്പെടുവിക്കുന്നത്, ജനാധിപത്യ പ്രക്രിയക്ക് എതിരാണ്. പക്ഷെ ഇവിടെ വിവേചനപരമായ തീരുമാനം ആയതിനാൽ, വിധി തെറ്റല്ല എന്ന് മാത്രം.
അതുകൊണ്ട്, കോടതിയുടെ നിരീക്ഷണം ഒരു തിരിച്ചടിയായി കാണാതെ, ആ നിരീക്ഷണത്തെ മുൻനിർത്തി കൊണ്ടുതന്നെ, സമ്പൂർണ്ണ മദ്യനിരോധന നയവുമായി മുമ്പോട്ട് പോവുക.
ഞാൻ വീണ്ടും ആവർത്തിക്കുന്നു, മദ്യപിച്ച് നിരുത്തരവാദപരമായി ജീവിക്കുന്നവർ ഒഴികെയുള്ള മുഴുവൻ കേരളീയരും, മതജാതിരാഷ്ട്രീയ ഭേദമന്യേ, അങ്ങിനെ ഉറച്ച തീരുമാനം എടുത്തുനടപ്പാക്കുന്നവരോടൊപ്പം, അതാരായാലും, ഉണ്ട്.
പുതിയ മദ്യനയത്തെക്കുറിച്ച് ഞാൻ മുൻപെഴുതിയ അഭിപ്രായം ഇവിടെ വായിക്കുക.
http://seban15081969.blogspot.ae/2014/08/blog-post_21.html

KING CASINO, LLC GIVES A $100 FREE BET
ReplyDeleteKING CASINO, LLC GIVES A https://vannienailor4166blog.blogspot.com/ $100 FREE BET to ventureberg.com/ try. Visit us herzamanindir.com/ today and receive a $100 septcasino FREE novcasino BET! Sign up at our new site!