Sunday 28 September 2014

കൂടുതൽ കയ്യടി വാങ്ങുന്നതിലല്ല കാര്യം

സദസ്സിൽ തിങ്ങിക്കൂടി ഇരിക്കുന്ന ലക്ഷങ്ങളെ അതുമിതും പറഞ്ഞു കയ്യടി വാങ്ങുന്നതല്ല ഒരാളുടെ കഴിവും, മഹത്വവും, ആത്മാർഥതയും വെളിപ്പെടുത്തുന്നത്. കാരണം അവർ കയ്യടിക്കാൻ മാത്രം ജനിച്ചതാണ്. അവർ ഒരിക്കലും ചോദ്യങ്ങൾ ചോദിക്കാറില്ല.

നേരെമറിച്ച് കയ്യടിക്കാൻ മാത്രമല്ലാതെ ചോദ്യങ്ങൾ ചോദിക്കാനും അറിയാവുന്ന ഒരാളെ അഭിമുഖീകരിക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ശരിക്കുള്ള കഴിവ് വെളിപ്പെടുന്നത്.

അങ്ങിനെയെങ്കിൽ, തെരഞ്ഞെടുപ്പ് കാലത്ത് നേർക്കുനേർ ചർച്ചക്ക് ക്ഷണിച്ച അരവിന്ദ് കേജരിവാളിൻറെ വെല്ലുവിളി സ്വീകരിക്കാതെ ഒളിച്ചോടിയ മോദി അമേരിക്കയിൽ പോയി കുറേപ്പേർ കയ്യടിക്കുന്നത് കേട്ട് ഞെളിയുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.

അപ്പോൾ മോദി തെരഞ്ഞെടുപ്പ് ജയിച്ചല്ലോ എന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാണ്. ഇങ്ങിനെ കയ്യടിക്കാൻ മാത്രം അറിയാവുന്നവർ ആണ് വോട്ടു ചെയ്യുന്ന ജനം. അവരുടെ നിലവാരം ആണ് ഇന്നത്തെ പ്രധാനമന്ത്രിയിൽ പ്രകടമാകുന്നത്.

ആ കയ്യടിക്കുന്നവരുടെ നിലവാരം ആണ്, അഴിമതിയിൽ കുളിച്ച ജയലളിതയെ ശിക്ഷിച്ച ജഡ്ജിയെ അനുമോദിക്കുന്നതിനു പകരം, അങ്ങേരുടെ വീടിനു നേരെ കല്ലെറിയുകയും, അവളുടെ പേരിൽ സംസ്ഥാനം മുഴുവൻ ബഹളം ഉണ്ടാക്കി, പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിലൂടെ വെളിപ്പെട്ടത്. അതാണ്‌ നിന്നെയും ജയിപ്പിച്ചുവിട്ടവരുടെ നിലവാരം.

ഇനിയും അവസരം ഉണ്ട് മൊദീ. കേജരിവാൾ ഇപ്പോഴും ആ വെല്ലുവിളിയും ആയി അവിടെ ഉണ്ട്. ഡൽഹിയിലെ എംഎൽഎമാരെ പണം കൊടുത്തു സ്വാധീനിച്ച് തറപ്പണി ചെയ്യാതെ (ഇവിടെ നിയമം ശരിക്ക് നടപ്പാക്കിയാൽ, അതറിഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്ന നീ ജയിലിൽ കിടന്നേനെ) , അവിടെ ഒരു തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ആ വെല്ലുവിളി ഒന്ന് സ്വീകരിച്ചു സ്വന്തം കഴിവ് ഒന്ന് കാണിക്ക് മൊദീ.

മറക്കരുത്, അതൊരു വെല്ലുവിളി മാത്രമല്ല, അങ്ങിനെ തെരഞ്ഞെടുപ്പു നടത്തുകയെന്നതാണ് ജനാധിപത്യമര്യാദ.

http://www.indiavisiontv.com/2014/09/28/356523.html

No comments:

Post a Comment