എന്നിൽ നിറയെ പ്രണയം ആണ്, പക്ഷെ അത് സ്വീകരിക്കാനും, അതിൽ ലയിച്ചു ആ ലഹരിയുടെ സുഖം അനുഭവിക്കാനും ആരും ഇല്ലല്ലോ,
എൻറെ ഭാര്യ അവളുടെ ഇഷ്ടത്തിന് വേറെ പോയി താമസിക്കുന്നു. സ്ത്രീകൾക്ക് വർഷങ്ങളോളം ലൈംഗികകേളികളിൽ ഏർപ്പെടാതെ ഒരുതരം വിരക്തിയിൽ ജീവിക്കാൻ സാധിക്കുന്നതിനാൽ അവൾക്ക് അതൊരു പ്രശ്നം അല്ല.
പക്ഷെ ഞാൻ ഒരാണാണ്. എന്നിൽ പ്രണയവും, ലൈംഗികതയും ഒരുപാടുണ്ട്. ഒരാണിന് സ്ത്രീകൾ ചെയ്യുന്നതുപോലെ വിരക്തിയിൽ അധികകാലം പിടിച്ചു നിൽക്കാൻ പറ്റില്ല.
ഞാൻ നിലവിലുള്ള സംസ്കാരത്തിന് അനുസരിച്ച് ജീവിക്കണമെങ്കിൽ, ഈ നാല്പതുകളിലും സ്വയംഭോഗം ചെയ്ത് തൃപ്തി അടയേണ്ടിവരും. ഇനി ഒരു പെണ്ണിനെ സമീപിക്കാം എന്നു വച്ചാൽ സ്ത്രീപീഡനം ആകും.
ഏകദേശം രണ്ടര ലക്ഷത്തോളം ശമ്പളമുള്ള ഞാൻ, അതിൽ കുറച്ചു ചെലവഴിച്ചാൽ ഞാൻ ഇപ്പോൾ ഉള്ള രാജ്യത്ത്, ഞാൻ താമസ്സിക്കുന്നതിന് അധികം ദൂരെ അല്ലാതെ തന്നെ എത്ര വേണമെങ്കിലും പെണ്‍കുട്ടികളെ കിട്ടും. പക്ഷെ, അതാണ് ശരിക്കുള്ള സ്ത്രീപീഡനം, അവിടെ സ്ത്രീയുടെ സമ്മതം ഉണ്ടെങ്കിൽ പോലും, എന്നാണ് ഞാൻ വിശ്വസിക്കുന്നത്, കാരണം അതിൽ പ്രണയം ഇല്ല. പ്രണയം ഇല്ലാതെ ലൈംഗികത വെറും ശൂന്യം ആണ്. അതൊരിക്കലും തൃപ്തി തരില്ല.

ഇതൊന്നുമില്ലാതെ, എന്നോടൊപ്പം ശിഷ്ടകാലം ജീവിക്കാനും, എന്നിലെ പ്രണയത്തിൽ ലയിക്കാനും ആരെങ്കിലും ഉണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചിട്ടും, ആരുമില്ല.
ആരും സന്തുഷ്ടരല്ല, എന്നാലും സന്തുഷ്ടി ഭാവിച്ച് ഒരു തരം വിരക്തിയിൽ ജീവിതം ജീവിക്കാതെ ജീവിച്ചു തീർക്കുന്നു. എന്നിട്ട് അതിന് സംസ്കാരം എന്ന് പേരിടുന്നു.
ഞാൻ സന്തുഷ്ടനാണ് അല്ലെങ്കിൽ സന്തുഷ്ടയാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
No comments:
Post a Comment