ഒരു പാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ടെങ്കിലും, എങ്ങിനെ ജീവിക്കണം എന്നത് പലപ്പോഴും നമ്മുടെ ചോയ്സ് ആണ്.
പലപ്പോഴും എന്നേ ഞാൻ പറയൂ, കാരണം, ചില നേരങ്ങളിൽ, ചിലരുടെ ജീവിതത്തിൽ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ല കാര്യങ്ങളും, ദുരന്തങ്ങളും സംഭവിക്കാറുണ്ട്.
ഒന്നു തിരുത്തട്ടെ. നാമോരോരുത്തരും ഒന്നു തിരിഞ്ഞു നോക്കിയാൽ ഞാൻ മുകളിൽ പറഞ്ഞ തരത്തിൽ ഉള്ള എന്തെങ്കിലും ജീവിതത്തിൽ സംഭവിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല.
ഇതൊക്കെയാണെങ്കിലും, ഞാൻ വീണ്ടും ആവർത്തിക്കുന്നു. പലപ്പോഴും, ചോയ്സ് നമ്മുടേതാണ്.
ഹാർപ്പിക്കിൻറെ പരസ്യം കണ്ടിട്ട്, 'ഞാൻ ദിവസവും തൂറുന്ന ടോയിലെറ്റും അതുപോലെ വെട്ടി തിളങ്ങിയിരുന്നെങ്കിൽ' എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകും.
എന്നാലും അതൊന്നു കഴുകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ 'അയ്യേ' എന്ന് പറഞ്ഞ് വേണ്ടെന്നു വയ്ക്കും. ആ വൃത്തികേടിൽ ഇരുന്നു വർഷങ്ങളോളം ശ്വാസം എടുക്കാൻ വിമ്മിഷ്ടപ്പെട്ട് ഇരുന്നു തൂറി ഓരോ ദിവസവും തുടങ്ങും.
അത് ഞാൻ തന്നെ തൂറിയതല്ലേ, ഒന്നു വൃത്തി ആക്കിയേക്കാം എന്നു പോലും പലരും ചിന്തിക്കുകയില്ല.
എന്നിട്ട് ഇതു വായിക്കുമ്പോൾ, ഒരുത്തൻ അടുത്ത വൃത്തികേടും ആയി വീണ്ടും വന്നിരിക്കുന്നു എന്ന് മനസ്സിലെങ്കിലും വിചാരിക്കും.
എന്നാലും, വിമ്മിഷ്ടപ്പെട്ടേ തൂറൂ. ചിലർ അതിനൊരു കുറുക്കു വഴി കണ്ടെത്തും. ഒരു ബീഡിയോ, സിഗരെറ്റോ വലിച്ചു കൊണ്ടു കാര്യം സാധിക്കും, കാരണം, ചുറ്റുമുള്ള ദുർഗ്ഗന്ധത്തെ, പുകയുടെ ഗന്ധം വിഴുങ്ങിക്കളയും!
എന്നാലും, വൃത്തിയാക്കില്ല.
ഞാൻ ആവർത്തിക്കുന്നു, ചോയ്സ് ഈസ് അവേഴ്സ്.
ഞാൻ പ്രീഡിഗ്രി എൻറെ ഒരു ബന്ധുവിൻറെ വീട്ടിൽ നിന്നാണ് പഠിച്ചത്.
ഒരു കൂറ്റൻ ബംഗ്ലാവ് ആയിരുന്നു അവരുടെ വീട്. അവിടെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ ആയിരുന്നു. ഞാനാണെങ്കിൽ ഓലമേഞ്ഞ വീട്ടിലെ ചാണകം മെഴുകിയ തറയിൽ കിടന്നു വളർന്നവനും. ഒരു കക്കൂസ് പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. തൂറണം എന്ന് തോന്നുമ്പോൾ, പറമ്പിലേയ്ക്ക് ഇറങ്ങി ഏതെങ്കിലും പാറയുടെ മുകളിൽ ഇരുന്ന് ശുദ്ധവായു ശ്വസിച്ച് കാര്യം സാധിക്കും.
പക്ഷെ ഈ ബംഗ്ലാവിൽ ടോയിലെറ്റ് ഉണ്ട്. പുറത്തു പോകാൻ സൗകര്യം ഇല്ലതാനും. അതിനാൽ, ജീവിതത്തിൽ ആദ്യമായി ഞാൻ ടോയിലെറ്റിൽ ഇരുന്ന് തൂറാൻ തീരുമാനിച്ചു.
അതിൻറെ ത്രില്ലിൽ, ടോയിലറ്റിലേയ്ക്ക് കാലെടുത്തു വച്ച എൻറെ കൈ ഞാൻ പോലും അറിയാതെ എൻറെ മൂക്കിനെ പൊത്തി.
ആ പൊത്തിയ മൂക്കുമായി, ഞാനാ ടോയിലെറ്റ് ഒന്നു നിരീക്ഷിച്ചു. മൊത്തം ഒരു മഞ്ഞനിറം.ആദ്യമായി ടോയിലെറ്റ് കാണുന്നതിനാൽ അതെത്രമാത്രം വൃത്തിഹീനം ആണെന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും, അത് വൃത്തിഹീനം ആണെന്ന് എൻറെ മൂക്ക് എന്നോട് പറഞ്ഞു.
എങ്കിലും ഞാൻ ഇരുന്നു. എത്ര മുക്കിയിട്ടും കാര്യം നടന്നില്ല.
അങ്ങിനെ കോളേജിലെ എൻറെ ആദ്യ ദിവസം തൂറാതെ ആണ് പോയത്.
വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഞാൻ കാപ്പിയും കുടിച്ചിട്ട് പുറത്തിറങ്ങി.
തേങ്ങയുടെ തൊണ്ട് എടുത്ത് ഉരച്ചുകഴുകാൻ പാകത്തിന് അതു മുറിച്ചിട്ട്, അതിൻറെ അറ്റം ഒരു കല്ലിൽ വച്ച് നന്നായി ഇടിച്ചു പതം വരുത്തി. പിന്നെ അല്പം സോപ്പ് പൊടിയും എടുത്ത് ടോയിലെറ്റിലേയ്ക്ക് പോയി.
ആദ്യം മൊത്തം വെള്ളം ഒഴിച്ച് സോപ്പ് വെള്ളവും സമം ചേർത്ത്, നാല് ചുവരും നന്നായി തേച്ചു കഴുകി. പിന്നെ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി. ഒരുപാട് ചെളി ഊർന്നിറങ്ങി. അതെല്ലാം വെള്ളം ഒഴുച്ചു വൃത്തിയാക്കിയിട്ട്, ബാക്കിയുള്ള സോപ്പ് പൊടി തറയിൽ മൊത്തം വിതറി.
പിന്നെ ഒരിരുപ്പായിരുന്നു. അരമണിക്കൂർകൊണ്ട് തൊണ്ടുപയോഗിച്ച് അവിടം മുഴുവൻ ഉരച്ചു വൃത്തിയാക്കി. തറ കഴിഞ്ഞപ്പോൾ, ടോയിലറ്റിന് ഉള്ളിലേയ്ക്ക് തൊണ്ട് കടത്തി അവിടവും ഉരച്ചു കഴുകി.
ഇന്നു അനുഭവത്തിൻറെ വെളിച്ചത്തിൽ എനിക്ക് പറയാൻ പറ്റും, അതിൽ വർഷങ്ങളോളം കഴുകാതെ കിടന്നതിൻറെ അംശങ്ങൾ ഉണ്ടായിരുന്നു.
പിന്നെ എഴുന്നേറ്റു നിന്ന് മൂരിയൊന്നു നിവർത്തി. എന്തൊരാശ്വാസം.
പണി തീർന്നില്ല. പിന്നെ വെള്ളം എടുത്ത് റ്റയിൽസ് പതിച്ച ഭിത്തിയിൽ വീണ്ടും വെള്ളം ഒഴിച്ചു. വെള്ളം ഒഴുകി ഇറങ്ങുന്തോറും അവിടം നന്നായി വെട്ടി തിളങ്ങാൻ തുടങ്ങി. പിന്നെ തറയിൽ വെള്ളം നന്നായി ഒഴിച്ചു.
ടോയിലെറ്റിൻറെ വെളുപ്പിൽ പ്രകാശം തട്ടി ടോയിലെറ്റ് മൊത്തം വെട്ടിതിളങ്ങി. ഒരു ഹാർപ്പിക്കിനും തരാൻ കഴിയാത്ത തിളക്കം.
പിന്നെ ഞാൻ തൂറാൻ ഇരുന്നു. ഇത്തവണ മുക്കേണ്ടി വന്നില്ല.
പിന്നെ പൈപ്പ് തുറന്ന് നന്നായി സോപ്പ് ഇട്ടു കുളിച്ചു. അങ്ങിനെ അകവും, പുറവും ശുദ്ധമാക്കി ഞാൻ പുറത്തിറങ്ങി.
പിറ്റേന്ന് രാവിലെ, അധ്യാപകനായ അവിടുത്തെ കുടുംബനാഥൻ, ആരാണ് ടോയിലെറ്റ് കഴുകിയതെന്നു ഭാര്യയോടു ചോദിക്കുന്നത് ഞാൻ കേട്ടു. അന്നു വൈകുന്നേരം എനിക്കായി ഒരു ജോഡി ഡ്രെസ്സും വാങ്ങിയാണ് അദ്ദേഹം വന്നത്.
ഒരുപാട് നാളുകൾക്കു ശേഷം, നന്നായി ശ്വസിച്ച് ഒന്നു തൂറാൻ സാഹചര്യം ഒരുക്കിയതിൻറെ നന്ദി ആയിരുന്നിരിക്കണം അത്. എന്തായാലും, എന്നെ സംബന്ധിച്ച് അത് ഇരട്ടി മധുരം നല്കി. ഒന്നാമത്, ദിവസവും നന്നായി തൂറാൻ വൃത്തിയുള്ള ടോയിലെറ്റ്. കൂടെ, പുതിയ ജോഡി ഡ്രെസ്സും.
ഇന്നു ഞാൻ ഞങ്ങൾ ആറു പേർ ഉപയോഗിക്കുന്ന ടോയിലെറ്റ് മുൻപ് പറഞ്ഞതു പോലെ കഴുകിയിട്ട്, നന്നായി കുളിച്ചു ഇരിക്കുമ്പോഴാണ് ഇതെഴുതാൻ തോന്നിയത്. ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നു ഞാൻ തൊണ്ടാണ് ഉപയോഗിച്ചതെങ്കിൽ, ഇന്നു 'Scouring Pad' ആണ് ഉപയോഗിച്ചത് എന്ന വ്യത്യാസം മാത്രം.
എടുത്ത് പറയേണ്ടത്, രണ്ടു തവണയും, അതു ചെയ്യാനുള്ള മനസ്സ് എനിക്കുണ്ടായിരുന്നു.
മറ്റാരെങ്കിലും അത് ചെയ്യട്ടെ എന്നു വിചാരിച്ചിരുന്നാൽ, മൂക്ക് പൊത്തി ദിവസം തുടങ്ങേണ്ടി വരും. അതിലും നല്ലത്, വെറും അരമണിക്കൂർ എടുത്ത് അതൊന്നു നന്നായി കഴുകി നന്നായി തൂറുന്നതല്ലേ? അതിൻറെ നല്ലഫലം മറ്റുള്ളവരും അല്പം അനുഭവിച്ചാൽ എന്തായാലും കുഴപ്പം ഒന്നും വരില്ലല്ലോ. മാത്രവുമല്ല, അതു കണ്ടെങ്കിലും അവരും അറിയട്ടെ ഞാൻ ആദ്യം തന്നെ പറഞ്ഞു വച്ചകാര്യം.
ഇത് വെറും അരമണിക്കൂർ നേരത്തെ കാര്യം ആണ്. അതിൻറെ ഫലമോ ദിവസങ്ങളോളം നീണ്ടു നില്ക്കും താനും. ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ ഒരുപാട് ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട്, ജീവിതത്തെ കൂടുതൽ ഉന്മേഷപ്രദവും, ഉല്ലാസകരവും ആക്കാൻ,
ഒന്നു മനസ്സ് വച്ചാൽ നമുക്കതു സാധിക്കും, വെറുമൊരു തൊണ്ട് മാത്രം മതി. ആ മനസ്സില്ലെങ്കിൽ, ഹാർപ്പിക്കിനുപോലും ഒന്നും ചെയ്യാൻ ആവില്ല.
എന്നിട്ട് എന്തു തീരുമാനിച്ചു? ചോയ്സ് ഈസ് അവേഴ്സ്.

No comments:
Post a Comment