Thursday, 21 August 2014

മദ്യവും, കുട്ടികളും പിന്നെ സർക്കാരും

പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ്, കെ മുരളീധരൻ വിഎം സുധീരൻറെ മദ്യനയത്തെ വിമർശിച്ചപ്പോൾ ഞാൻ എഴുതിയ ഒരു പോസ്റ്റ്‌ ആണിത്.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

ജ്യേഷ്ഠൻമാരുടെ നിരന്തരമദ്യപാനവും ബഹളവും മൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതെ, രാത്രി ഇറങ്ങി ഓടി ആരും കാണാതെയും, മഴ നനയാതെയും വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നു ഈ ലോകം കണ്ട ഒരു ബാല്യം എനിക്കുണ്ട്.

അവരുടെ മദ്യപാനം മൂലം, നല്ല വിദ്യാഭ്യാസം ലഭിക്കാതെയും, നല്ല വിവാഹബന്ധങ്ങൾ കിട്ടാതെയും എല്ലാ പെങ്ങൾമാരും ഇന്നും നരകിച്ചു ജീവിക്കുന്നു.

മദ്യപിച്ചു പൂച്ചകരഞ്ഞു നടന്ന മൂത്തജ്യേഷ്ഠൻ എൻറെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞപ്പോൾ, ഞാൻ പത്താം ക്ലാസ്സ് പഠനം ഒരിക്കൽ നിർത്തി. നന്നായി പഠിക്കുമായിരുന്ന എന്നെ തിരിച്ചു കൊണ്ടുവരാൻ ആയി, ക്ലാസ്സ് അദ്ധ്യാപകൻ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും 4-5 കിലോമീറ്റർ ദൂരെയുള്ള എൻറെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതും, അവർ വന്നപ്പോൾ, എന്നെ അവർ  കാണാതിരിക്കാൻ ഓടി കശുമാവിൽ കയറി ഒളിച്ചിരുന്നതും ഇപ്പോഴും വളരെ വ്യക്തമായി എനിക്ക് കാണാം. പിന്നീട് അതിൽ നിന്നും കര കയറാൻ ഞാൻ വളരെ കഷ്ടപ്പെട്ടു.

മറ്റൊരു ജ്യേഷ്ഠൻ ഈ ലോകത്തുള്ള ഏറ്റവും കരുത്തരിൽ ഒരാൾ ആയിരുന്നു. ആ കരുത്തു കൊണ്ട് മാത്രം ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. പക്ഷെ എന്തു പ്രയോജനം, കുടിച്ചു കുടിച്ചു 30 തികയുന്നതിനു മുൻപ് 'ചത്തു'.

ഇനി അവശേഷിക്കുന്ന മൂന്നാമൻ, കുടിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ, കുടിക്കുന്നത് അവൻറെ മൗലിക അവകാശം ആണെന്നാണ് പറഞ്ഞത്. ഇപ്പോഴും അങ്ങിനെ തന്നെ, പക്ഷെ എന്തു പ്രയോജനം, 50 അടുത്ത് പ്രായമേ ഇപ്പോഴുള്ളു  എങ്കിലും,  'ചത്തു' എന്ന വാർത്ത ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വേണമെങ്കിലും കേൾക്കാം.

ഇതൊക്കെയും കേൾക്കുമ്പോൾ, പ്രശ്നം മദ്യത്തിൻറെ അല്ല, മറിച്ചു എൻറെ കുടുംബത്തിൻറെ ആണെന്ന് തോന്നാം. പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. പെങ്ങൾമാരെ കെട്ടിക്കൊണ്ടു പോയിടങ്ങളിൽ അതിലും ദയനീയം ആണ് സ്ഥിതി. ഒരുത്തൻ മദ്യവും, പുകവലിയും മാത്രമല്ല, കഞ്ചാവ് വലി വരെയുണ്ട്. അഞ്ചു പൈസ കയ്യിൽ ഇല്ല, പക്ഷെ കോടികൾ പുല്ലാണെന്നേ കഞ്ചാവിൻറെ പുറത്ത് പറയൂ, അതും പെങ്ങൾ അധ്വാനിച്ചു വെച്ചുവിളമ്പിയത് നക്കിയിട്ട്. സഹികെട്ട്, അവൾ മക്കളുമായി വേറെ ജീവിക്കുന്നു.

ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് ഇതല്ലാതെ വിശുദ്ധന്മാരുടെ കുടുംബങ്ങളിൽ നിന്നും ബന്ധം കിട്ടുമോ?

ഇനി കുടിയന്മാർ പറയും, സാഹചര്യം ആണ് അവരെ കുടിയന്മാർ ആക്കിയതെന്ന്. എരണം കെട്ടവന്മാരെ, സാഹചര്യം ആണ് ഒരാളെ കുടിയൻ ആക്കുന്നതെങ്കിൽ, കുടിക്കുവാൻ ഏറ്റവും യോഗ്യൻ ഞാനാണ്. ദിവസവും ബഹളമയമായ ഒരു കുടുംബത്തിൽ ജനിച്ചുവളർന്നതും, പട്ടാളജീവിതം നയിച്ചതും, പിന്നെ അഴിമതി ചൂണ്ടി കാട്ടിയതിൻറെ പേരിൽ ആ ജോലിയും നഷ്ടപ്പെട്ട്, 6 മാസം ജയിലിലും കിടന്നു പിന്നെ 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ നടന്നതും, അതിൻറെ പേരിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ പെണ്ണുതരാതിരുന്നതും, ഇതുവരെയും നീതി ലഭിക്കാതിരുന്നതും എല്ലാം എനിക്ക് കുടിക്കാൻ പറയാവുന്ന കാരണങ്ങൾ ആയിരുന്നു. പക്ഷെ എനിക്കതിൻറെ ആവശ്യം ഉള്ളതായി ഒരിക്കലും തോന്നിയില്ല. പകരം ആ കഷ്ടപ്പാടുകൾക്കിടയിലും സ്വന്തമായി അദ്ധ്വാനിച്ചുവരെ ഞാൻ വിദ്യാഭ്യാസം നേടുകയാണ് ചെയ്തത്.  ഏത് പ്രതികൂല സാഹചര്യത്തിലായാലും കുടിക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. കുടിക്കാനുള്ള ഒരു സാഹചര്യവും ഇല്ല, അല്ലാ ഇനി അതുണ്ടെങ്കിൽ, കുടിയന്മാർ കുടിക്കാനുള്ള സാഹചര്യം സ്വയം ഉണ്ടാക്കുകയാണ്.

മദ്യം മൂലം ഒരംഗം എങ്കിലും നശിച്ചിട്ടില്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഇല്ല.

എന്നാലും, ആരെങ്കിലും കുടിച്ചു ബഹളം ഉണ്ടാക്കിയാൽ, കാണുന്നവർ പറയും, "പോട്ടെന്നെ, അവൻ കുടിപ്പുറത്ത് ചെയതതല്ലേ, ക്ഷമിക്ക്!" എന്ന്.

ഇനി സുധീരനെ പോലെ ആരെങ്കിലും മദ്യനിരോധന നയം സ്വീകരിച്ചാൽ, ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്ന് കുറെ പേര് മുദ്രാവാക്യം വിളിക്കും. കഴുവേറി മക്കളെ, മെയ്യനങ്ങി അദ്ധ്വാനിക്കണമെടാ. അതിനു തയ്യാറായാൽ, ഇവിടെ ജോലിക്ക് ഒരു കുറവും ഇല്ല, മാത്രവും അല്ല അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടിയും വരില്ല.

പക്ഷെ ഈ കഴുവേറികൾക്ക്, അതിൽ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും, പിമ്പുകളെപ്പോലെ എല്ലായിടത്തും കാണപ്പെടുന്ന  ബ്രോക്കർമാരും, കോണ്ട്രാക്ടർമാരും പെടും, മെയ്യനങ്ങി പണിയെടുക്കാതെ പണം പിടുങ്ങിയും, കുടിച്ചും കൂത്താടിയും നടക്കണം.

കേരളത്തിൽ ഇന്ന് നിങ്ങൾക്ക് മറ്റൊരു ജോലി കണ്ടെത്താൻ ആകുന്നില്ലെങ്കിൽ, പോയി കടലിൽ ചാടി ചാകിനെടാ തെണ്ടികളേ.

വി ഡി സതീശനും, മുരളിക്കും ഒക്കെ കൊടി പിടിച്ചു നടക്കാനും, അവരുടെ ഒക്കെ സാമാനം തിരുമ്മാനും ഇവർ എപ്പോഴും മുൻപിൽ നിൽക്കുന്നത് കൊണ്ട്, കൂടുതൽ കൂടുതൽ ബാറുകൾ തുറപ്പിക്കുന്നതിലാണ് അവർക്ക് താൽപര്യം.

സുധാകരൻ അത് തുറന്നു പറയുകയും ചെയ്തു. ജനസേവകരായാൽ കുറെ ആരാധകർ ചുറ്റും കാണും എന്നാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്. ആ ആരാധകർ ഞാൻ മുകളിൽ പറഞ്ഞ ഗണത്തിൽ പെടും.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

അധികാരത്തിൽ ഇരിക്കുന്നവർക്ക് കയ്യിട്ടുവാരാൻ, ഖജനാവ് എപ്പോഴും നിറഞ്ഞിരിക്കണം. അത് നിറയണമെങ്കിൽ, ജനങ്ങൾ സമാധാനത്തോടെ ജീവിച്ചിട്ടു കാര്യമില്ല, മറിച്ച് അവരൊക്കെ മരിച്ച് പണ്ടാരം അടങ്ങിയാലും, മദ്യലോബിയെ സുഖിപ്പിക്കണം. മാത്രവുമോ, തെരഞ്ഞെടുപ്പിനും മറ്റും കോടികൾ ഈ ജനകോമരങ്ങൾ തരുമോ?

എടാ മുരളീ, അതുപോലെ നിന്നെപ്പോലെ തന്തക്കുപിറക്കായ്ക പറയുന്ന നാറികളെ, മനുഷ്യർ, പ്രത്യേകിച്ച് കുട്ടികൾ സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങട്ടെടാ. അത് കഴിഞ്ഞുള്ള വരുമാനവും, തൊഴിലും മതി ഇവിടെ.

സുധീരനോടൊപ്പം, കുടിച്ചു കൂത്താടി നടക്കുന്നവർ ഒഴികെയുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും ഉണ്ട്. മനസ്സിലാകുന്നുണ്ടോ?

വാൽക്കഷണം:

ഇനി മദ്യം നിർത്തലാക്കിയാൽ വ്യാജമദ്യദുരന്തങ്ങൾ മൂലം അനവധി പേർ മരിക്കുമെന്ന് പലരും പറയുന്നു.

എന്നാൽ ഞാൻ പറയട്ടെ, ഇത്രയും ശ്രമങ്ങൾ നടത്തിയിട്ടും, അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കള്ളച്ചാരായം  കുടിച്ചാൽ അതു ഏതു സമയവും  മരണത്തിന് ഇടയാക്കിയേക്കാം എന്നറിഞ്ഞിട്ടും, കുടിക്കുന്നവർ അങ്ങ് ചത്തു പോകട്ടെന്നെ. അതുകൊണ്ട് ഭൂമിയിലെ ജീവൻ ഇല്ലാതാകുന്നില്ല എന്ന് മാത്രമല്ല, ജനപ്പെരുപ്പവും കുറയും.

ഇനി അങ്ങിനെ മരിക്കുന്നവരുടെ കുടുംബങ്ങൾ. എനിക്കവരോടാണ് പറയാൻ ഉള്ളത്. ഒരിറ്റു കണ്ണീരുപോലും ഇങ്ങനെ മരിച്ചവർക്കുവേണ്ടി  വീഴ്ത്തരുത്. അവർ ഉള്ളപ്പോൾ ഉള്ളതിനേക്കാൾ സമാധാനവും ജീവിത വിജയവും ഇനി നിങ്ങൾക്ക് ഉണ്ടാകും.

http://seban15081969.blogspot.ae/2014/09/blog-post_56.html


1 comment: