Friday, 29 August 2014

നഗ്നതീരത്തെ ശാന്തമായ ഉറക്കം

അതല്ലെങ്കിലും അങ്ങിനെയാ. പെണ്ണെന്നു കേട്ടാലോ, പെണ്‍വിഷയം വന്നാലോ എനിക്ക് എൻറെ മേലുള്ള പിടിവിടും.പിന്നെ എല്ലാത്തിനും നല്ല വേഗം ആണ്.

ഹൃദയമിടിപ്പ്‌ കൂടും. മനസ്സിൻറെ കടിഞ്ഞാണ്‍ പൊട്ടി, ചിന്തകൾ കാടുകയറും. പിന്നെപ്പിന്നെ ചെയൂന്നതെല്ലാം യാന്ത്രികമായിരിക്കും.

എനിക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു കാര്യം, ഇങ്ങനെയൊക്കെ ഒരു പുരുഷന് സ്ത്രീയോട് ആഗ്രഹം ഉണ്ടാകുമ്പോൾ, അത് ഞരമ്പുരോഗം ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അപ്പോൾ ഞരമ്പുരോഗം അല്ലാത്തത് എന്താണ്? ആണ് ആണിനെ കളിക്കുന്നതോ? പെണ്ണ് പെണ്ണിനെ കളിക്കുന്നതോ? ആണ് കുട്ടികളെ കളിക്കുന്നതോ? അതോ ആണ് പട്ടിയെയും പശുവിനെവരെയും കളിക്കുന്നതോ? അതോ ഇതൊന്നുമല്ല, കതകടച്ചിരുന്ന്‌ വാണമടിക്കുന്നതോ? അതോ ഇതെല്ലാം ചെയ്തിട്ട്, പിന്നെ ഇതിൻറെയെല്ലാം മേൽ ആവരണം ഇട്ട് സത്യവാൻ സാവിത്രി ചമഞ്ഞു നടക്കുന്നതോ?

പക്ഷെ നഗ്നബീച്ചിലേയ്ക്ക് നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഒന്നും എന്നെ വേട്ടയാടിയില്ല.

കാണാൻ പോകുന്ന പൂരം ഞാൻ ഭാവനയിൽ കാണുകയായിരുന്നു.

ഇന്നലെയാണ് കൂടെ ജോലി ചെയ്തിരുന്ന ഗ്വാട്ടിമാലക്കാരൻ സുഹൃത്ത്‌ ഹാൻലാൻസ് ബീച്ചിനെക്കുറിച്ച് പറഞ്ഞത്. അവിടെ വരുന്നവർ എല്ലാവരും സ്ത്രീപുരുഷഭേദമന്യേ  നഗ്നരായി നടക്കുമത്രെ!

കാനഡയിൽ, അതും ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായ ടൊറന്റോയിൽ ഒരു വർഷത്തോളം ജീവിച്ചിട്ട്, നഗ്നബീച്ചിൽ പോകാതെയിരുന്നാൽ അതൊരു നഷ്ടമായിരിക്കും.

സിറ്റിയിൽ നിന്ന് ബോട്ടിൽയാത്ര ചെയ്തുവേണം അവിടെ എത്താൻ. ബീച്ചിലേയ്ക്ക് അരമണിക്കൂർ ഇടവിട്ട്‌ ബോട്ട് സർവീസ് ഉണ്ട്. ആ യാത്രയും നല്ലൊരു അനുഭവം തന്നെ.

ബോട്ടിൽ നിറച്ചും യാത്രക്കാർ ഉണ്ടായിരുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ. എന്നുവച്ചാൽ, ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ, ഒരേ രാജ്യത്ത് നിന്നുള്ള രണ്ടു പേരെ കാണാൻ വിഷമം ആയിരുന്നു. എനിക്ക് കാണാവുന്ന അകലത്തിൽ തന്നെ ചൈനക്കാരനും, ഫിലിപ്പിനോയും, ക്യൂബനും, അഫ്ഘാനിയും, ശ്രീലങ്കനും, ഇറ്റാലിയനും, ഗ്വാട്ടിമാലക്കാരനും, എന്തിനു ഭൂമിയുടെ അങ്ങേ കോണിൽ ഉള്ള ചിലിയനും ഉണ്ടായിരുന്നു. എൻറെ വിദേശയാത്രകളിലെ ഏറ്റവും നല്ലതായി തോന്നിച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു അത്.

പക്ഷെ എന്തിലും കുറവ് കാണുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അങ്ങിനെ വന്നിട്ടും, ഒന്നിച്ചു ജീവിക്കാൻ അവസരം കിട്ടിയിട്ടും, നല്ലതെന്നും, ആവശ്യമെന്നും എനിക്ക് തോന്നിയിട്ടുള്ള ഇൻറഗ്രേഷൻ മാത്രം അവിടെയും നടന്നു കണ്ടില്ല. എല്ലാവരും അവരവരുടെ സംസ്ക്കാരവും കെട്ടിപ്പിടിച്ച് ഇരിക്കുകയാണിപ്പോഴും.

അതിനാൽ ആണ് ഗൾഫിൽ രണ്ടു കനേഡിയൻ സൈനികർ കൊല്ലപ്പെട്ടു എന്നു കേട്ടപ്പോൾ, എൻറെ അഫ്ഘാൻ കൂട്ടുകാർ സന്തോഷം കൊണ്ടു പരിസരം മറന്ന് തുള്ളിച്ചാടിയത്. അതിർത്തികളും, മതങ്ങളും ഒക്കെ മനുഷ്യരുടെ ഉള്ളിൽ എത്രമാത്രം വെറുപ്പ്‌ കുത്തിനിറച്ചിട്ടുണ്ടെന്നതിന് തെളിവായിരുന്നു ആ ചാട്ടം.

ചിന്തകളെല്ലാം പെട്ടെന്ന് നിലച്ചു. കാരണം ബോട്ട് നഗ്നബീച്ചിൻറെ തീരത്തുവന്ന് തിരകളിൽ അങ്ങോട്ടും ഇങ്ങോട്ടും മെല്ലെമെല്ലെ  ആടി തീരത്തോട് കിന്നാരം പറഞ്ഞു. ബോട്ട് വന്ന് ശല്യപ്പെടുത്തിയാലെന്ന മാതിരി ചെറിയ തിരകൾ തീരത്തു പാകിയിരുന്ന കല്ലുകളിൽ വന്നലച്ച് പരിഭവം പറഞ്ഞു. എന്നോടെന്തിനാ ഇതൊക്കെ പറയുന്നത്, എനിക്കെന്താ ചെയ്യാൻ പറ്റുക എന്ന ഭാവത്തിൽ കല്ലുകൾ അനങ്ങാതെതന്നെ ഇരുന്നു.

പക്ഷെ ഞാൻ അങ്ങിനെ അല്ലല്ലോ. ഗ്വാട്ടിമാലക്കാരൻ പറഞ്ഞത് മനസ്സിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ കരയിലേയ്ക്ക് എനിക്ക് ആകാവുന്നിടത്തോളം ദൂരേയ്ക്ക് കണ്ണുപായിച്ചു. തരുണീമണികൾ നഗ്നരായി നടക്കുന്നുണ്ടോ? അവരുടെ മുലകൾ അലസമായി ആടുന്നുണ്ടോ?

പക്ഷെ നിരാശ ആയിരുന്നു ഫലം. എങ്ങും വന്മരങ്ങളും അവക്കിടയിൽ നന്നായി വെട്ടിയൊരുക്കിയ പുൽത്തകിടികളും. ഇതു കണ്ടുകണ്ട് മടുത്തു. നഗ്നതീരത്തും ഇതു മാത്രമേ ഉള്ളോ? ഞണ്ടിനെ അതേപടി തിന്നുന്ന ഗ്വാട്ടിമാലക്കാരൻ എനിക്കിട്ടു പണിതതാണോ?

ഏതായാലും മറ്റു യാത്രക്കാർ പോയ വഴിയെ അവരെ പിന്തുടർന്ന് ഞാനും പോയി. കുറെ മുൻപോട്ടു പോയപ്പോൾ, പെട്ടെന്ന് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു.
     

അപ്പോൾ ഞണ്ടുതീനി (എന്നുവച്ച് പച്ചക്കൊന്നും തിന്നാറില്ല കേട്ടോ. ഉച്ചക്ക് ഞങ്ങൾ ഒന്നിച്ചാണ് കഴിക്കാറ്. അപ്പോൾ കക്ഷിയുടെ പാത്രത്തിൽ ഞണ്ടു കാണും. തോടൊന്നും പൊളിക്കാതെ. എന്നിട്ട്, കറുമുറു എന്ന ഒച്ചയോടെ തിന്നുന്നത് ഒരു വ്യത്യസ്ത കാഴ്ച തന്നെയാണ്!) കബളിപ്പിച്ചതല്ല.

നഗ്നതീരം വരുന്നതെയുള്ളൂ. ഒരു കൊച്ചു ദ്വീപായ അതിൻറെ മറുവശത്താണ്‌ നഗ്നതീരം.

ബോർഡുകണ്ടതും ഞാൻ ആദ്യം എഴുതിയതുപോലെ എനിക്ക് എൻറെ മേലുള്ള പിടിവിട്ടു. നടപ്പിന് വേഗം കൂടി. പൂഴിമണലിൽ ഇടയ്ക്കിടയ്ക്ക് കാലുകൾ താഴ്ന്നു പോയെങ്കിലും, ഇനി ഞാൻ തന്നെ അങ്ങ് താഴ്ന്നു പോയാലും എൻറെ ലക്ഷ്യം എത്തിയേ ഞാൻ നിൽക്കൂ എന്ന ഭാവത്തോടെ ഞാൻ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

അങ്ങിനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അല്പം അകലെ നിന്നും രണ്ടു സ്ത്രീകൾ പൊട്ടിച്ചിരിക്കുന്നതു ഞാൻ കേട്ടു. ചെറിയ ഒരു ചെരിവിന് ഇപ്പുറം ആയതിനാൽ എനിക്കവരെ കാണാൻ പറ്റിയില്ല.

ഞാൻ നടപ്പിന് വേഗം കൂട്ടി. പെട്ടെന്ന് രണ്ടു പേരുടെ തലകൾ ഞാൻ കണ്ടു. അവരുടെ മുടിയിഴകൾ അലസമായി പാറിപ്പറക്കുന്നുണ്ട്.അവർ ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

ക്രമേണ എനിക്കവരെ കൂടുതൽ കാണാമെന്നായി. ഇപ്പോൾ ഞാൻ കാണുന്നത് അലസമായി പറക്കുന്ന മുടിയിഴകൾ അല്ല, സ്വാതന്ത്ര്യത്തിൻറെ സുഖം ആവോളം നുകരുന്ന നാല് മുലകൾ ആയിരുന്നു.

എനിക്കെൻറെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അവരുടെ അടുത്തേയ്ക്ക് എത്തുമ്പോഴേയ്ക്കും ഞാൻ ഇതുവരെയും കണ്ടത് ഒന്നുമല്ല എന്ന് മനസ്സിലായി.

ഒരുതവണ പോലും ചിമ്മാതെ എൻറെ കണ്ണുകൾ അവരുടെ ശരീരമാസകലം മേഞ്ഞു. സ്ത്രീശരീരത്തിലെ നിമ്നോന്നതഭാഗങ്ങൾ ഞാൻ കണ്‍കുളിർക്കെ കണ്ടു. എൻറെയുള്ളിൽ ഒരുപാട് ലഡ്ഡു ഒന്നിച്ചു പൊട്ടി. അതിൻറെ അലകൾ എൻറെ ശരീരത്തിലേയ്ക്കും വ്യാപിച്ചു.

എൻറെ തുറിച്ചു നോട്ടം കണ്ട് അവർ എന്തു വിചാരിക്കും എന്ന് ഒരു നേരം ഞാൻ ആലോചിച്ചു. 'നിനക്ക് അമ്മയും പെങ്ങളും ഒന്നുമില്ലേടാ പന്നാ' എന്ന് അവരുടെ ഭാഷയിൽ ചോദിച്ചാലോ?

പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ അങ്ങിനെ നോക്കുന്നു എന്ന കാര്യം പോലും അവർ ഗൗനിച്ചില്ല. അവർ നഗ്നരായിരിക്കുന്നതിൻറെ സുഖം ആസ്വദിക്കുകയായിരുന്നു.

ഞാൻ വീണ്ടും എൻറെ നടത്തം തുടർന്നു. അപ്പോഴാണ്‌ മനസ്സിലായത്‌, ഞാൻ ഇതുവരെ കണ്ടത് വെറുമൊരു സാമ്പിൾ മാത്രമായിരുന്നു എന്ന്.

മുന്നോട്ടു ചെല്ലുന്തോറും ദ്വീപിൻറെ മറുവശത്തെ തീരം കാണായി. അവിടമാണ് ശരിക്കുള്ള നഗ്നതീരം.

അവിടെ ഒരുപാട് പേർ ഉണ്ടായിരുന്നു. ഒറ്റക്കും, ജോടിയായിട്ടും, ഗ്രൂപ്പ്‌ ആയിട്ടും, കുട്ടികളടക്കം ഉള്ള കുടുംബം ആയിട്ടും ഒരുപാടു പേർ.

എല്ലാവരും നഗ്നർ ആയിരുന്നു. കുറച്ചു പേർ മാത്രം സ്വിംസ്യൂട്ട് ധരിച്ചിട്ടുണ്ട്.

അതിൽ ചിലർ തീരം ചേർന്ന് നടക്കുന്നു. മറ്റു ചിലർ മണലിൻറെ വിശാലതയിൽ സൂര്യസ്നാനവും ഏറ്റ് കിടക്കുന്നു. ചിലർ ബീച്ച്ബോൾ കളിക്കുന്നു.

എന്നെപ്പോലെ ആർത്തി പൂണ്ട കുറച്ചു പേർ മാത്രം ഇതെല്ലാം കണ്ട് അന്തം വിട്ടു നടക്കുന്നു.

പെട്ടെന്ന് ഞാൻ എന്നെത്തന്നെ നോക്കി. ഞാൻ മാത്രം ആണ് വസ്ത്രം ധരിച്ച് അവിടെയുള്ളത്. അതൊരു വല്ലാത്ത വിഷമസന്ധിയിൽ എന്നെ കൊണ്ടെത്തിച്ചു.

ഞാനും വസ്ത്രം ഊരണോ? ആ ചോദ്യം ഉള്ളിൽ വന്നതോടെ എനിക്കൊരു വല്ലാത്ത നാണം. മറ്റുള്ളവർ എന്തു വിചാരിക്കും?

അതൊരു ബാലിശമായ ചിന്ത ആയിരുന്നു. കാരണം നഗ്നതീരത്ത് വന്നിട്ട് വസ്ത്രവും ധരിച്ചു നടന്നാലാണ് ഒരുപക്ഷെ ആരെങ്കിലും എന്തെങ്കിലും വിചാരിക്കുക. സത്യത്തിൽ അങ്ങിനെ പോലും ആരും വിചാരിക്കില്ല. കാരണം നാം മാത്രമേ നമ്മെക്കുറിച്ചു അങ്ങിനെ വിചാരിക്കാറുള്ളൂ. മറ്റുള്ളവർ എന്തു വിചാരിക്കും എന്നത് പലപ്പോഴും നമ്മുടെ മാത്രം ചിന്തയാണ്.

കാരണം നമ്മെക്കുറിച്ചു വിചാരിക്കൽ അല്ല മറ്റുള്ളവരുടെ ജോലി. അവർക്ക് അവരുടെതായ ലോകം ഉണ്ട്.

എങ്കിലും വസ്ത്രം ഊരാൻ ഞാൻ മടിച്ചു. വസ്ത്രം ധരിച്ചുതന്നെ ഞാൻ ബീച്ചിൽ അങ്ങോളമിങ്ങോളം വിവശപരവശനായി നടന്നു.

എത്ര മനോഹരമാണ് സ്ത്രീകളുടെ നഗ്നശരീരം. എല്ലാവരും ഒന്നിനൊന്നു മെച്ചം. ചിലർക്ക് വടിവൊത്ത ശരീരം എങ്കിൽ, ചിലർക്ക് വലിയ മുലകൾ, മറ്റു ചിലരുടെ നിതംബങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല. യോനീതടത്തിനു ചുറ്റും ഉള്ള നേർത്ത രോമങ്ങളും, അവക്കിടയിൽ കാണുന്ന നേർത്ത വരയും അവരുടെ സൗന്ദര്യം പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചു.

ഒണ്ടേറിയോ തടാകത്തിലെ തണുത്ത ശുദ്ധജലത്തിൽ മുങ്ങി ആ കുളിരിൽ കരയിലേയ്ക്ക് കയറി വരുന്ന സ്ത്രീകളുടെ വടിവുകളിലൂടെ ജലകണങ്ങൾ ഒഴുകി ഇറങ്ങുന്നത് കാണുമ്പോൾ, ഈ പ്രപഞ്ചത്തിൻറെ സൗന്ദര്യം മുഴുവൻ അവരിൽ ആവാഹിച്ചു വച്ചിരിക്കുന്നതുപോലെ തോന്നും.

അതൊക്കെയും ഒളിപ്പിച്ചു വെക്കുന്നത് എന്തിന്? അങ്ങിനെ ഒളിപ്പിക്കണം എന്ന് പറയുന്നത് എന്ത് സംസ്ക്കാരം ആണ്?

ആണുങ്ങളുടെ ലിംഗങ്ങളുടെ വൈവിധ്യം ആണ് എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം. പക്ഷെ എല്ലാവർക്കും പൊതുവായി ഒരു കാര്യം ഉണ്ടായിരുന്നു. ആരുടേയും ലിംഗം ഉദ്ധരിച്ചിട്ടില്ല. അതിനു അപവാദങ്ങൾ ഇല്ല എന്ന് ഞാൻ പറയുന്നില്ല. അതുപക്ഷെ എന്നെപ്പോലെ ആദ്യമായി നഗ്നതീരത്ത് വന്നിട്ടുള്ളവർ ആയിരിക്കാം അവർ.

ചിലരുടേത് നല്ല ലക്ഷണം ഒത്ത ലിംഗങ്ങൾ. മറ്റുചിലരുടേത് പുരുഷലിംഗം ഉണ്ട് എന്ന് പേരിനു മാത്രം പറയാവുന്ന വലിപ്പം മാത്രമുള്ളവ. പല നിറങ്ങളിലുള്ളത്. ഒരുവൻ ലിംഗവും വൃഷണവും ചേർത്ത് ഒരു റിംഗ് ഇട്ടിട്ടുണ്ടായിരുന്നു!! അവിടെയുള്ള ബഹുഭൂരിപക്ഷം പേരും അത് കൗതുക പൂർവ്വം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഏറ്റവും രസകരമായി തോന്നിയത് ശരീരം മുഴുവൻ മാംസം കയറി തടിച്ചു വീർത്തിരിക്കുന്ന ഭൂരിപക്ഷം ആണുങ്ങൾക്കും ലിംഗം വളരെ ചെറുതായിരിക്കും. അവരുടെ തടിച്ച ശരീരത്തിൽ ഒട്ടിയമാതിരി അതുകാണുമ്പോൾ അത് കൂടുതൽ ചെറുതായി തോന്നും.

പോകുന്ന വഴിയിൽ വളരെ തടിച്ച ഒരു സ്ത്രീ എൻറെ മുന്നിൽ വച്ച് ഇറുകിയ ജീൻസ് ഊരി. സ്വതന്ത്രമായ നിതംബങ്ങൾ കണ്ട് എൻറെ ഉള്ളു നിറഞ്ഞു. പക്ഷെ അവർ ബ്രാ ഊരിയപ്പോൾ, സ്വതന്ത്രമായി പുറത്തുചാടിയ മുലകൾ കണ്ടപ്പോൾ, നിതംബം ഒന്നുമല്ലെന്നായി. ഞാൻ എൻറെ നടത്തത്തിൻറെ വേഗം കുറച്ചു.

വളരെ അടുത്ത് എത്തിയപ്പോൾ അവർ എനിക്ക് അഭിമുഖമായി ഒന്നു തിരിഞ്ഞു. അറിയാതെ എൻറെ നോട്ടം താഴേയ്ക്ക് പോയി. പുറത്തേയ്ക്ക് ഉന്തി നില്ക്കുന്ന വയറും തടിച്ചു ചേർന്നിരിക്കുന്ന തുടകളും കാരണം അവരുടെ രഹസ്യഭാഗം(രഹസ്യഭാഗങ്ങൾ എന്നത് എൻറെ ചിന്ത മാത്രമായിരിന്നു. നഗ്നതീരത്ത് അങ്ങിനെ രഹസ്യങ്ങൾ ഒന്നുമില്ല. അവിടെ മറ്റേത് അവയവത്തെയും പേരുചൊല്ലി പറയുന്നതു പോലെ യോനീതടം എന്നു പറയും) കാണാനേ പറ്റുന്നില്ല. ആ ഭാഗം അല്പം മുന്നോട്ടു തള്ളി നിൽക്കുന്നതു മാത്രം കാണാം.

ഇനി അവർ എവിടെ എങ്കിലും ഒന്നിരിക്കണം എല്ലാം ഒന്നു കാണണമെങ്കിൽ! പക്ഷെ ഒരു കാര്യം എനിക്ക് തോന്നിയത് എന്താണെന്നാൽ ഇങ്ങനെ ഇറുകിയ ജീൻസ് ധരിച്ചു പുറത്തേയ്ക്ക് ചാടുന്ന മാതിരിയുള്ള നിതംബങ്ങൾ കാട്ടി ആണുങ്ങളെ ഭ്രമിപ്പിച്ചു നടക്കുന്ന സ്ത്രീകളെ കാണാൻ മാത്രമേ കൊള്ളൂ.

ഇവിടെ എൻറെ ഒരു പ്രത്യേക നിരീക്ഷണം ഉണ്ട്. അതായത്, ചിലർ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവരുടെ അസൗന്ദര്യം മൂടപ്പെട്ട് ബാഹ്യമായി അവർ വളരെ സൗന്ദര്യം ഉള്ളവരായി കാണപ്പെടുന്നു. മറ്റുചിലർ വസ്ത്രം ധരിക്കുന്നതിലൂടെ അവരുടെ ശരിക്കുള്ള സൗന്ദര്യം മൂടപ്പെട്ടു പോകുന്നു.

അതുകൊണ്ടുതന്നെ മുഖസൗന്ദര്യവും, ബാഹ്യമോടിയും നോക്കി ജീവിതസഖിയെ തെരഞ്ഞെടുക്കുന്നവർ പിന്നീട് നിരാശപ്പെടുന്നു. അതുപോലെ ഗതികേടുകൊണ്ട് കെട്ടി എന്നു കരുതി ഏറ്റവും നല്ല സഖിയെ കിട്ടിയവരും, അതിലെ മഹത്വം മനസ്സിലാക്കാതെ, ബാഹ്യസൗന്ദര്യം ഉള്ളവർ ഇതിലും ഗംഭീരം ആയേനെ എന്നു കരുതി നിരാശപ്പെടുന്നു!

ഇതു വായിക്കുന്ന നിങ്ങൾ ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം ചോദിച്ചാൽ മനസ്സിലാകും.

അന്നുമുഴുവൻ ഞാൻ അങ്ങിനെ അശാന്തമായ മനസ്സുമായി നഗ്നതീരത്തുകൂടി അലഞ്ഞു. ചുറ്റുമുള്ള നഗ്നതയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച്. ഒന്നുകണ്ട് തിരിയുമ്പോഴേയ്ക്കും അതിലും നല്ലത് എന്ന് തോന്നുന്ന അടുത്തത്. എത്രകണ്ടിട്ടും മതിവന്നില്ല.

അവിടം വിട്ടു പോരാൻ മനസ്സുവന്നില്ല. പക്ഷെ വീടു പറ്റണങ്കിൽ മടങ്ങണം. അങ്ങിനെ മനസ്സില്ലാമനസ്സോടെ അന്ന് ഞാൻ മടങ്ങി. തിരിച്ചു വന്നു മറുകരയിലേയ്ക്ക് തുഴയുന്ന ബോട്ടിൽ ഇരുന്നു ടൊറന്റോ നഗരത്തിലെ സിഎൻ ടവർ അടക്കമുള്ള അംബരചുംബികളുടെ ദൃശ്യം കണ്ണിൽ നിറഞ്ഞപ്പോഴും എൻറെ മനസ്സ് നഗ്നതീരത്ത് ഭ്രാന്തമായി അലയുകയായിരുന്നു.

Toronto City's view from Hanlan's Point, Toronto, Canada


അന്നുരാത്രി കുറേനേരം എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പകൽ കണ്ട നഗ്നത വിട്ടൊഴിയാതെ എൻറെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ചിന്തകൾക്കൊടുവിൽ, അടുത്തദിവസം പോകുമ്പോൾ വസ്ത്രങ്ങൾ ഊരി മറ്റുള്ളവരെപ്പോലെ നഗ്നരായി, ദിഗംബരനായി, നടക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് ക്രമേണ മയക്കത്തിലേയ്ക്കു വീണു.

അടുത്തദിവസം ഞാൻ തലേന്ന് രാത്രി എടുത്ത എൻറെ തീരുമാനം നടപ്പാക്കി. ആദ്യം അടിവസ്ത്രം മാത്രമിട്ട് ഞാൻ നടന്നു. പൂർണ്ണ നഗ്നനാകാൻ അപ്പോഴും ഞാൻ വിഷമിച്ചു. പക്ഷെ മനസ്സ് കുറച്ചുകൂടി ബലപ്പെടുത്തി ഞാൻ അതും ഊരി. ഇപ്പോൾ എനിക്കും പ്രകൃതിക്കും ഇടയിൽ ഒന്നുമില്ല.

ബീച്ചിലൂടെ നടക്കുമ്പോൾ മറ്റുള്ളവർ എന്നെ കാണുമ്പോൾ എന്തു വിചാരിക്കും എന്ന ചിന്ത എന്നെ ആദ്യമൊക്കെ അലട്ടി. പക്ഷെ പിന്നെപ്പിന്നെ അത്തരത്തിലുള്ള അസ്വസ്ഥചിന്തകളെല്ലാം എന്നിൽ നിന്നും നീങ്ങി. മറ്റിടങ്ങളിൽ വസ്ത്രം ധരിച്ച് നടക്കുന്ന അതേ ലാഘവത്തോടെ ഞാൻ ബീച്ചിലൂടെ നഗ്നനായി നടന്നു. പക്ഷെ അന്നും എനിക്ക് അൽപസമയം പോലും എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കാനോ കിടന്നു സൂര്യസ്നാനം ചെയ്യാനോ കഴിഞ്ഞില്ല. കാരണം ചുറ്റും നഗ്നമേനികൾ അങ്ങുമിങ്ങും നടക്കുമ്പോൾ, ഒരിടത്ത് അടങ്ങി ഇരിക്കുന്നതെങ്ങിനെ?

പക്ഷെ ക്രമേണ നഗ്നത എന്നത് ഒരു സാധാരണ അനുഭവം മാത്രമായി എനിക്ക് തോന്നിത്തുടങ്ങി. നഗ്നതീരത്ത് എത്തിയാൽ, അല്പം നടന്നതിനു ശേഷം ഇരുന്നും കിടന്നും ഞാൻ വിശ്രമിക്കാൻ തുടങ്ങി.

പിന്നെപ്പിന്നെ, നഗ്നതയിലെ വിഭിന്നതകൾ ഞാൻ കാണാതായി. അത് പിന്നെ നഗ്നത കണ്ടാൽ അത് ആണും പെണ്ണും എന്ന ഒറ്റ വ്യത്യാസം എന്ന നിലയിലേയ്ക്ക് വന്നു.

ദിവസം ചെല്ലുന്തോറും, എൻറെ സൂര്യസ്നാനം ഏറ്റുള്ള സുന്ദരമായ മയക്കം കൂടിക്കൂടി വന്നു.

ആഴ്ചകൾ നീങ്ങവേ, നഗ്നതീരത്ത് ചെന്ന് ഞാൻ ഉറങ്ങാൻ തുടങ്ങി. നഗ്നതീരത്തെ ശാന്തമായ ഉറക്കം. പൂർണ്ണ നഗ്നനായി, എൻറെ ശരീരത്തിനു ആവശ്യമായ സൂര്യകിരണങ്ങൾ ഏൽപ്പിച്ചു കൊണ്ടുള്ള ശാന്തമായ ഉറക്കം. അവിടെ സ്ത്രീയോ, പുരുഷനോ അവരുടെ നഗ്നതയോ ഉണ്ടായിരുന്നില്ല. പ്രകൃതിയോടലിഞ്ഞുള്ള ശാന്തമായ ഉറക്കം മാത്രം.


Hanlan's Point Beach, Canada

5 comments:

  1. though the narration crosses the so called cultural ceilings...i could enjoy the extracts of it's sensibility...you certainly deserve an applause....kudos to you unknown friend....

    ReplyDelete
  2. പ്രാകൃതത്തിൽ നിന്നുള്ള പുരോഗമനമാണ് മനുഷ്യ സംസ്കാരം .

    സംസ്കാരം പുരോഗമിച്ചാൽ അതിൻറെ കൈലാസം പ്രാകൃതം തന്നെയാണ് .

    കാരണം മനുഷ്യനിൽ വ്യജനായ "ഞാൻ" ചിന്തയിൽ സൃഷ്ടിക്കുന്നതാണ് സംസ്കാരവും സദാചാരവും .

    മനുഷ്യനിൽ സത്യം ആകുന്ന "ഞാൻ" പ്രകൃതം തന്നെയാണ് .

    പ്രകൃതിയെ പഴിക്കുകയും സ്വന്തം സ്വഭാവത്തെ പ്രകീർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ

    സ്വയം ആത്മനിന്ദയിൽ കൂടി കടന്നു പോകുകയാണ് .

    ആത്മനിന്ദയുടെ മറുവശമാണ് "ഞാൻ " എന്നാ അസ്വസ്ഥതയും ദുഖവും .

    ReplyDelete
  3. For me this is more of a psychological post. We all have been through this transition state of mind, while embracing change. It is indeed a huge learning when we are stripped off our ego and self imposed restrictions to accept the truth that we are just one another in the crowd. Things that we thought we were searching changes and we gain better satisfying and sustaining goals for life (in this case, from seeing deep down a woman to enjoying the beauty of being naked and the deep sleep that one can get while sun bathing).

    ReplyDelete
    Replies
    1. Ningadae pottom idathedutholam ithoru imagination aanu ennu vishawasikkendi varum vayanakkarkku :)

      Delete
  4. ഇത് വായിച്ചപ്പോള്‍ ഒരിക്കല്‍ കോവളം ബീച്ചില്‍ പോയത് ഓര്മ വന്നു .ബീച്ചില്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ ഇടംകണ്ഇലൂടെ മദാമ്മയെ നോക്കി, കുറച്ചു കഴിഞ്ഞപ്പോള്‍ നേരെ നോക്കി.തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ നോക്കാനേ തോന്നിയില്ല ,കാരണം എല്ലാം സാധാരണപോലെ തോന്നി.

    ReplyDelete