Friday, 12 September 2014

കറ നല്ലതാണ്, ക്ഷീണവും!

പട്ടാളക്കാരുടെ ജീവിതത്തിൽ ബാക്കിപത്രം ആവുന്നത്, ജനങ്ങളുടെ ഒരു ആത്മാർഥതയും ഇല്ലാതെയുള്ള 'ധീരജവാൻ' എന്ന വിളി മാത്രമാണ്.

ഒന്നാമത് ധീരർ ആയതുകൊണ്ടല്ല അവർ പട്ടാളക്കാർ ആയത്. വിശപ്പിൻറെ വിളിയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

പിന്നെ  പട്ടാളക്കാർ ആയിക്കഴിഞ്ഞാൽ അവരിൽ ഉള്ള ധീരതയും ഇല്ലാതായി ഒന്നാന്തരം ഭീരുക്കൾ ആയിത്തീരുന്നു. കൂടെ മദ്യപാനവും (അല്പം കുടിച്ചാലേ അവിടെ കിട്ടുന്ന ഭക്ഷണം പലർക്കും കഴിക്കാൻ ആവുകയുള്ളൂ. പിന്നെ ജീവിതത്തിൻറെ അർഥം തന്നെ നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങുമ്പോൾ കുടിക്കുന്നതിൻറെ തോത് കൂടിക്കൂടി വരും) കൂടിയാവുമ്പോൾ, അവരിൽ പലരിലും ഒന്നും തന്നെ ശേഷിച്ചിട്ടുണ്ടാവില്ല.

എന്തിനു അവരുടെ ജീവിതശൈലിയും, പ്രവർത്തനവും, ചിന്തകളും എല്ലാം തന്നെ ഒരുതരം അടിമത്ത മനോഭാവത്തിലേയ്ക്ക് മാറുന്നു.

അങ്ങിനെ അവരെ ആക്കുന്നതിനുള്ള ഒരുപാട് കാരണങ്ങൾ ഉണ്ട്. 'കറ നല്ലതാണ്' എന്ന സോപ്പ് പൗഡറിൻറെ പരസ്യം ഈയിടെ കണ്ടപ്പോൾ, 'ക്ഷീണം നല്ലതാണ്' എന്ന് എന്നെ തോന്നിപ്പിച്ച ഒരു പട്ടാള അനുഭവം ആണ് ഓർമ്മ വന്നത്.

പകലത്തെ കഠിനമായ ട്രെയിനിംഗ് (അതിൽ ഭൂരിപക്ഷവും, ഗോൾഫ് കോഴ്സിൽ പുല്ലു വെട്ടലും, ഓഫീസർമാരുടെ വീടുകളിൽ കുണ്ടകോരലും ഒക്കെയാണ്) കഴിഞ്ഞാലും, പട്ടാളക്കാർക്ക് വിശ്രമം ഇല്ല. നൈറ്റ്‌ ഡ്യൂട്ടി ചെയ്യണം.

അങ്ങിനെ ഒരു ദിവസം ഞാൻ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ശക്തമായ ക്ഷീണം ഉണ്ട്. നിന്ന നിൽപ്പിൽ തന്നെ വേണമെങ്കിൽ ഉറങ്ങുമെന്ന അവസ്ഥ.

അന്ന് അതുതന്നെ സംഭവിച്ചു. ഞാൻ കയ്യിൽ തോക്കും പിടിച്ചു നിന്നുതന്നെ ഒന്നു മയങ്ങി.

കരിയിലകൾ അനങ്ങുന്ന നേരിയ ശബ്ദം കേട്ടാണ്, ഞാൻ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉണർന്ന  മാത്രയിൽ തന്നെ ഉറക്കെ അലറി, "കോൻ ആത്താ ഹായ്, പഹ്ചാൻ കേലിയെ ആഗേ ബട്!"

ഡ്യൂട്ടി സമയത്ത് ആരെങ്കിലും വന്നാൽ ഇങ്ങനെ ഉറക്കെ പറയണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്‌. അതു കാണാപ്പാഠം പഠിച്ചത് ഉരുവിട്ടു എന്നുമാത്രം!

അങ്ങിനെ സാധാരണ വരുന്നത്, ഡ്യൂട്ടി ചെക്ക്‌ ചെയ്യുവാനാണ്. ആരെങ്കിലും ഉറങ്ങുന്നുണ്ടോ, പോസ്റ്റ്‌ വിട്ടു പോയോ എന്നൊക്കെ അറിയാൻ. അങ്ങിനെ പിടിക്കപ്പെട്ടാൽ പിന്നെ പൂരമാണ്‌.

അതിനാൽ, ഉച്ചത്തിൽ അലറുമ്പോഴും, മയങ്ങിപ്പോയത് പിടിക്കപ്പെടുമോ എന്ന ഭയം ആയിരുന്നു ഉള്ളിൽ.

ആൾ അടുത്ത് എത്തിയപ്പോൾ മുഖം ഞാൻ തിരിച്ചറിഞ്ഞു. ഉസ്താദ് ആണ്. ബാംഗ്ലൂരിൽ നിനക്കൊക്കെ ട്രെയിനിംഗ് തരുമ്പോൾ തന്നെ, എൻറെ 'സാമാനം' കാശ്മീരിൽ പോയി ആപ്പിൾ തിന്നും എന്നു പറയുമായിരുന്ന ഉസ്താദ്!

എന്തായാലും, ഞാൻ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. മയങ്ങിയത് അങ്ങേർ കണ്ടില്ല. എൻറെ ശ്വാസം നേരെ വീണു.

ഉസ്താദ് എൻറെ അടുത്തു വന്നു. എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു. ഞാൻ അറ്റൻഷൻ ആയിത്തന്നെ നിന്നു.

ഉസ്താദ് കൂടുതൽ കൂടുതൽ എൻറെ ശരീരത്തോട് ചേർന്ന് നിന്നു. പിന്നെ എൻറെ ചന്തിയിലും, തുടകളിലും അമർത്തി നോക്കി. അങ്ങിനെ അമർത്തിയപ്പോൾ, ആ കൈ എൻറെ തുടയെല്ലിൽ നന്നായി അമർന്നു.

പിന്നെ ഈർഷ്യയോടെ എന്നോട് പറഞ്ഞു, "വെറും എല്ലും തൊലിയും മാത്രമേ ഉള്ളല്ലോടാ."

ഇതും പറഞ്ഞിട്ട് ദേഷ്യത്തിൽ അമർത്തി ചവിട്ടി നടന്നു പോയി.

ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു, പിന്നെ മനസ്സിൽ പറഞ്ഞു, "ക്ഷീണം നല്ലതാണ്!!"

ക്രമേണ, എൻറെ കൂടെ ട്രെയിനിംഗ് ചെയ്യാറുള്ള നല്ല ആപ്പിൾ പോലെ തുടുത്തിരിക്കുന്ന, നല്ല ഗോതമ്പിൻറെ നിറമുള്ള ഹിമാചൽ പ്രദേശുകാരന് ഉസ്താദ് പ്രത്യേക പരിഗണന കൊടുത്തതിൻറെ പൊരുൾ എനിക്ക് മനസ്സിലായി.

അപ്പോൾ, ഉസ്താദിൻറെ 'സാമാനം' എപ്പോഴും ആപ്പിൾ തിന്നാൻ കാശ്മീരിൽ പോകാറില്ല! ചിലപ്പോഴൊക്കെ വയലിൽ വിളവിറക്കുന്ന തിരക്കിലും ആയിരിക്കും, നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള, ഹിമാചൽ പ്രദേശിലെ വയലുകളിൽ!!

ഇനി നിങ്ങൾ തന്നെ പറ, "ക്ഷീണം നല്ലതല്ലേ?!"

Sunday, 7 September 2014

ഒരു വ്യത്യസ്തമായ ഓണസദ്യ

കഴിഞ്ഞ കുറെ മാസങ്ങൾ ആയി ഹോട്ടൽ ഭക്ഷണം കഴിച്ച് ശരീരത്തിൽ ദുർമേദസ്സ് കയറി.

ഓണവും ആയിക്കൊണ്ട്‌, വൈകുന്നേരം ഒന്നും കഴിക്കാതെ വയറിന് അല്പം വിശ്രമം കൊടുക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് കൂട്ടുകാർ എല്ലാവരും കൂടി ചോറും കറിയും വെക്കുന്നത് കണ്ടത്. ഇക്കാര്യത്തിൽ ഞാൻ ഒരു തിരുമടിയൻ ആണ്.

അത് ഊറ്റുന്നതിനുമുൻപ് എനിക്ക് കഞ്ഞിവെള്ളം അടക്കം അതിൽ കുറച്ചു തരണം എന്ന്‌ ഞാൻ പറഞ്ഞു.

അങ്ങിനെ ഞാൻ ചൂട് കഞ്ഞിയും എടുത്ത് റൂമിൽ എത്തി സ്പൂണ്‍ അന്വേഷിച്ചപ്പോൾ, കണ്ടില്ല. നാരങ്ങ അച്ചാർ ഭരണി തുറന്നപ്പോൾ സ്പൂണ്‍ അതിൽ ഉണ്ട്.

അതിൽ നിന്നും രണ്ടു നാരങ്ങാ അല്ലികൾ അടക്കം അച്ചാർ എടുത്തു ചൂട് കഞ്ഞിയിൽ ഇട്ടു. പിന്നെ അതെ സ്പൂണ്‍ കൊണ്ട് കോരിക്കോരി കുടിച്ചു.

അതിശയോക്തി അല്ല, ഒരു പാട് കാലങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചു.

ആവി പറക്കുന്ന കഞ്ഞി അല്പം അച്ചാറും ചേർത്ത്, ഊതിയൂതി കുടിക്കുന്നതിലും നല്ല ഓണസദ്യ ഉണ്ടോ?

ഞാൻ കഞ്ഞി എടുത്തതിനു ശേഷം അവർ ചോറ് വാർത്തു. പിന്നെ റൂമിലേയ്ക്ക് വരുമ്പോൾ, ഞാൻ കഞ്ഞി ഊതിയൂതി കുടിക്കുകയാണ്. കൊതിയടക്കാൻ ആവാതെ അവർ അത് നോക്കി നിന്നു.

എന്നിട്ട് ഒരാൾ മറ്റേ ആളോട് പറഞ്ഞു, 'എടാ നമുക്കും ഇന്ന് കഞ്ഞി ആക്കിയാലോ!"

അപ്പോൾ മറ്റവൻ, "എടാ ചൂലേ, അത് വാർത്തു കഴിഞ്ഞിട്ടാണോടാ പറയുന്നത്!!"

പിന്നെ രണ്ടു പേരും കൂടി നാളെ കഞ്ഞിയാക്കാം എന്ന്‌ തീരുമാനിച്ചു.

ഞങ്ങൾ മറുനാട്ടിൽ ആണ്. ഈ കഞ്ഞികുടി ഏറ്റവും രസകരമാവുന്നത്, നല്ല മഴപെയ്ത് തണുത്തിരിക്കുമ്പോൾ ആണ്. അതായത്, കേരളത്തിൽ ഉള്ള, നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

കഞ്ഞിയും ചെറുപയറും, കഞ്ഞിയും അച്ചാറും, കഞ്ഞിയും മോരും (മോരാണെങ്കിൽ തണുത്ത കഞ്ഞി ആണ് നല്ലത്) , അതുമല്ലെങ്കിൽ, പത്തലമുളക് ചുട്ട് ചെറിയുള്ളിയും, അല്പം ഉപ്പും ചേർത്ത് അടച്ചേറ്റിയിൽ അരച്ച്, അല്പം വെളിച്ചെണ്ണയും ചേർത്തത്  ഇതൊക്കെ ഏറ്റവും നല്ല വിഭവങ്ങൾ ആണ്. ശരീരത്തിൽ മേദസ്സ് കയറ്റാതെ, നല്ല വിരേചന ഉണ്ടാക്കി, വയറും ശരീരവും ശുദ്ധമാക്കുന്ന, ശരീരത്തിനു നല്ല ഉണർവ്വ് നല്കുന്ന, വിഭവം ആണിത്. ചെലവു കുറവ്, അദ്ധ്വാനം കുറവ് അങ്ങിനെ മറ്റു പല ഗുണങ്ങളും ഉണ്ട്.

പണ്ടൊക്കെ മണ്‍കോപ്പയിൽ വിളമ്പി, പ്ലാവില കോട്ടി അതുകൊണ്ട് കോരി കുടിക്കുമായിരുന്നു. ആ കാലത്തേയ്ക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു.

ഇതൊക്കെ വായിച്ച് കൊതിവിടാതെ, നാളെത്തന്നെ ഒന്ന് പരീക്ഷിച്ചു കൂടെ? എന്നിട്ട്, കോരി കുടിക്കുമ്പോൾ നന്ദിയോടെ എന്നെയൊന്ന് ഓർത്തേക്കണേ!!

Saturday, 6 September 2014

നാം ദിവസവും കാണുന്നവരുടെ നിലവാരം

നാം ദിവസവും കാണുന്ന പ്രോഗ്രാമുകളുടെ നിലവാരം നോക്കിയാൽ, ഏകദേശം അതു തന്നെയാവും നമ്മുടെ  നിലവാരവും. കാരണം, നാം കാണാൻ ആണ് അത്തരം പ്രോഗ്രാമുകൾ കാണിക്കുന്നത്, അപ്പോൾ അതു നമ്മുടെ നിലവാരത്തിന് അനുസരിച്ചുള്ളതാവണ്ടേ?!

രഞ്ജിനി ഹരിദാസ് മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നപ്പോൾ, മത്സരാർത്ഥികൾ ആയിരുന്നു താരങ്ങൾ.

ഇപ്പോൾ റിമി ടോമിയുടെ കോമാളിത്തരങ്ങളുടെയും, കോലം കെട്ടലിൻറെയും, ചന്തിയുടെയും അതിപ്രസരം മറ്റെല്ലാത്തിനെയും മുക്കിക്കളഞ്ഞിരിക്കുന്നു.

റിമിയുടെ പ്രകടനം പണ്ട് ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോഴുള്ള അവളുടെ ചന്തിയാണ് താരം എന്ന മാതിരിയുള്ള പ്രകടനം കാണുമ്പോൾ, പിന്നിൽ നിന്നും ഒരു തൊഴി കൊടുക്കാൻ ആണ് തോന്നാറ്. അൽപം ഷേപ്പ് ഉള്ളതായിരുന്നെങ്കിൽ, അതൊർത്തെങ്കിലും സഹിക്കാമായിരുന്നു. പെണ്ണുകെട്ടി, ഒരു കൊച്ചും ഒക്കെ ആയി കഴിയുമ്പോൾ, ഈ പെണ്ണുങ്ങൾ ഇങ്ങനെ മന്ദബുദ്ധികളെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണ്?

പക്ഷെ ഇതു പിന്നെയും സഹിക്കാം. പക്ഷെ കേരളത്തിൻറെ ഇന്നത്തെ നിലവാരം കാണണമെങ്കിൽ, ജഗദീഷിനെ കാണണം.

ഒരു വിവരം കെട്ട പന്നൻ, അവനിൽ കവിഞ്ഞു ആരുമില്ല എന്ന ഭാവത്തിൽ, ശരിക്കും അദ്ധ്വാനിച്ച് ഒന്നാംതരം പ്രകടനം കാഴ്ചവെക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു ഭോഷ്ക്ക് പറയുന്നത് ഒരു വശത്ത്.

അവതാരകയെ കൊഞ്ഞനം കുത്തുന്ന മാതിരി, അവിടെയും കേറി ഭോഷ്ക്ക് പറയുന്നത് മറുവശത്ത്.

ഇതും പോരാഞ്ഞ്, തന്നിൽ കവിഞ്ഞ ഗായകർ ഇല്ലെന്ന മാതിരി, വളിപ്പൻ ഒരു പാട്ടും.

ഇവിടെയും തീരുന്നില്ല, ഇടയ്ക്കു ചില സ്കിറ്റുകളുടെ കൂടെ ചേർന്ന്, അതിനെ എത്ര വധിക്കാമോ അത്രയും വധിക്കും.

പിന്നെ താൻ അഭിനയിച്ച സിനിമയിലെ ഏതെങ്കിലും ഒരു ഭാഗം കാണിച്ചു അതിനെ അനുകരിക്കാൻ കലാകാരന്മാരോട് പറയും.

ഇനിയാണ് ജഗദീഷ് ഒരു മന്ദബുദ്ധിയാണെന്ന് ജഗദീഷിന് അറിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഭോഷ്ക്ക്. നല്ല കഴിവുള്ള കലാകാരന്മാരും, കലാകാരികളും അതിഥികൾ ആയി ഇരിക്കുമ്പോൾ, ഞാനാണ് കേമൻ എന്ന് കാണിക്കാൻ, അവർ പറയുന്നതിന് ഇടയിൽ കയറി പറയുക, അവരുടെ അഭിപ്രായത്തോട് വിയോജിപ്പ് പറയുക, എന്നിട്ട് സ്വയം ചിരിക്കുക.

സ്കിറ്റ് അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഇടയിൽ ഒരുപാട് പേർ, ഈ പന്നൻറെ ചെകിട്ടത്തിനിട്ട് ഒന്ന് കൊടുക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്ന് തീർച്ച.

പക്ഷെ ജഗദീഷിനെ കുറ്റം പറയാൻ ആവില്ല. കാരണം, അവനു അങ്ങിനെ ഒരു അവസരം കൊടുക്കുന്നത് ഏഷ്യാനെറ്റ്‌ ആണ്. ആ ചാനൽ കാണുന്ന മലയാളികളുടെ നിലവാരം എത്രയെന്ന് അവർക്ക് നന്നായി അറിയാം. അപ്പോൾ ആ നിലവാരത്തിന് അനുസരിച്ചുള്ള ഒരുത്തനെ അവർ ജഗദീഷിൽ കണ്ടെത്തി എന്നു മാത്രം.

സ്ത്രീധന വിരോധം: ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

സ്ത്രീധന വിരോധിയായിട്ടുള്ള ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

ഇത്രയും കാലം ഭർത്താവും, ഭർതൃവീട്ടുകാരും സ്ത്രീധനത്തിൻറെ പേരിൽ വിഷമിപ്പിച്ചെങ്കിലും (കുറച്ചുപേർക്ക് മാത്രമേ ഇത്തരം അനുഭവം ഉള്ളു), അങ്ങിനെ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന സ്ത്രീധനം അവരുടെ ഭാവി ജീവിതത്തിനു പ്രയോജനപ്പെടുമായിരുന്നു.

പക്ഷെ സ്ത്രീധനം വേണ്ടെന്നു പറയുന്നതിലൂടെ സ്വന്തം വീട്ടുകാരുടെ ചൂഷണത്തിന് അവർ വിധേയർ ആകുന്നു.

അല്ലെങ്കിൽ പറ, ഒരു വീട്ടിൽ ഒരു മകനും മകളും ഉണ്ടെങ്കിൽ, മകൾക്കും മകനുള്ളതുപോലെ തുല്യമായി സ്വത്ത് വീതിച്ചു നൽകുന്ന എത്ര മാതാപിതാക്കൾ ഉണ്ട്? ശരിക്കുള്ള ഒരു പഠനം നടത്തിയാൽ, നിങ്ങൾ സ്ത്രീകൾ സ്വന്തം മാതാപിതാക്കളാലും, സഹോദരന്മാരാലും എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോൾ നിങ്ങൾ ഞെട്ടും.

നിങ്ങൾ പെണ്‍കുട്ടികൾ സ്വന്തം വീട്ടിൽ ഇതേക്കുറിച്ച് ഒന്ന് പറഞ്ഞു നോക്ക്, അപ്പോൾ കാണാം അവരിൽ പലരുടെയും തനിനിറം.

സ്ത്രീധന സമ്പ്രദായം നിർത്തുകയല്ല വേണ്ടത്, പകരം അങ്ങിനെ പെണ്‍കുട്ടിക്ക് അവൾക്കു അവകാശപ്പെട്ട വീതം നൽകുമ്പോൾ, അതിനു സ്ത്രീധനം എന്ന് പേര് വിളിക്കാതിരിക്കുക ആണ് വേണ്ടത്.

എനിക്ക് തോന്നിയിട്ടുള്ളത്, പണ്ട് കാലത്ത് സ്വത്ത് വീതം വച്ച് പോകാതിരിക്കാൻ വിവരമുള്ളവർ കണ്ടുപിടിച്ച ഒരു പോംവഴി ആണ് സ്ത്രീധനം. അത് ആണ്‍വീട്ടുകാർ ചോദിച്ചു വാങ്ങാതെ, മകൾക്കുള്ളത് മകളുടെ മാതാപിതാക്കൾ തന്നെ കൊടുക്കാൻ നിയമസംവിധാനം ഉണ്ടാവണം.

അങ്ങിനെ ഒരു വീട്ടിൽ ഒരു മകനും, ഒരു മകളും ഉണ്ടെങ്കിൽ, സ്വത്ത് നാലായി ഭാഗിക്കുമ്പോൾ, അതിൽ ഒരു ഭാഗം മകൾക്ക് കൊടുക്കണം. അങ്ങിനെ വിഭജിക്കാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനു തുല്യമായ തുകയോ, മറ്റു സംവിധാനമോ ചെയ്യണം.

നാലെന്ന് ഉദ്ദേശിച്ചത് അപ്പനും, അമ്മയ്ക്കും, മകനും, മകൾക്കും എന്നാണ്. ഇനി മകൾ ആണ് മാതാപിതാക്കളെ സംരക്ഷിക്കുന്നതെങ്കിൽ, അവരുടെ കാലശേഷം അവരുടെ സ്വത്ത് മകൾക്ക് കിട്ടണം.

ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു കാര്യം ഉണ്ട്. അങ്ങിനെ ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളായി, നിങ്ങളുടെ പാടായി എന്നതായിരിക്കണം പിന്നീട്. അല്ലാതെ, പ്രസവത്തിനും (കെട്ടി ബന്ധപ്പെട്ടു ഗർഭിണി ആക്കിയെങ്കിൽ, ബാക്കി കാര്യവും ഭർത്താവ് തന്നെ ചെയ്യണം), അതിനു ശേഷവും പ്രസവച്ചെലവെന്നും, കൊച്ചിന് മാല എന്നും, വീട്ടിലേയ്ക്ക് അലമാര എന്നും പറഞ്ഞു വീണ്ടും വീണ്ടും വരരുത്. മാതാപിതാക്കളോടും, കൂടപ്പിറപ്പുകളോടും ഇഷ്ടമുണ്ടെങ്കിൽ, വരിക, വന്നു കണ്ടിട്ട് പോവുക, അത്രമാത്രമേ പാടുള്ളൂ, കാരണം നിങ്ങൾക്കുള്ളത്‌ കൃത്യമായിതന്നെ തന്നു കഴിഞ്ഞു).

അങ്ങിനെ സ്വന്തം അവകാശം നേടി എടുക്കുന്നതിനു പകരം, സ്വന്തം വീട്ടുകാരെതന്നെ നിങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കുന്ന നിങ്ങൾ വിവരമില്ലാത്തവർ അല്ലെങ്കിൽ പിന്നെ ആരാണ്?

ഇതിനു കൂടുതൽ വിശദീകരണം നൽകാൻ ഉണ്ട്. അതിനാൽ....

(തുടരും)

Friday, 5 September 2014

വീണ്ടും ചില വീട്ടുവിശേഷങ്ങൾ

ഭാര്യ എനിക്കും എൻറെ അപ്പനും വട്ടാണെന്ന്, നാഴികക്ക് നാല്പതു വട്ടവും പറയുന്നു. ഈയിടെ പോലീസ് സ്റ്റെഷനിലും പോയി പറഞ്ഞു. അതും പെങ്ങളുടെ പതിനേഴു വയസ്സ് മാത്രം പ്രായമായ പഠിച്ചുകൊണ്ടിരിക്കുന്ന മകനെതിരെ സ്കൂട്ടർ മോഷ്ടിച്ചു എന്നു പറഞ്ഞു കേസ്സ് കൊടുത്തതിനു ശേഷം. അവൾക്കു ഡ്രൈവിംഗ് അറിയല്ല (ഒരു വർഷം ശ്രമിച്ചിട്ടും, ലൈസെൻസ് കിട്ടിയില്ല), അവൾ വീട് വിട്ടു പോവുകയും ചെയ്തു. അതിനാൽ നോക്കാൻ ആളില്ലാത്തതിനാൽ സ്കൂട്ടി ഞാൻ പെങ്ങളുടെ വീട്ടിൽ കൊണ്ടു വച്ചിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട്, എനിക്ക് എഴുതുന്നു. അതിൽ ചോദിക്കുന്നു, 'എന്നോട് ഇഷ്ടമല്ലേ' എന്ന്‌.


ഞാൻ എന്താണ് ചെയ്യേണ്ടത്? എന്നാലും, ഞാൻ ഇന്ന് താഴെ കൊടുത്തിരിക്കുന്ന കത്ത് അവൾക്കു എഴുതി. ചിലപ്പോൾ, നല്ലതു തൊന്നിപ്പിച്ചാലോ?

From: Sebastian Thomas <xxxxxxxxxxxx>
Date: 2014-09-06 10:58 GMT+05:30
Subject: Re: money
To: shella  <xxxxxxxxxxx>


5000 രൂപ എടുക്ക്.

അച്ചാൻ മിനിചേച്ചിയുടെ അടുത്തുണ്ട്.

മാളുവിനെയും കൂട്ടി പോയി കണ്ട് മാപ്പ് പറയണം.

സ്റ്റെഫിനെ വിളിച്ച് മാപ്പ് പറയണം. അവനെതിരെ സ്കൂട്ടി മോഷ്ടിച്ചു എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുത്തത് നിൻറെ അല്പത്തമാണ്.

അതവിടെ ഇരുന്ന് നോക്കാൻ ആളില്ലാതെ തുരുമ്പെടുക്കേണ്ട എന്ന് കരുതി ഞാൻ ആണ് അവിടെ കൊണ്ട് വച്ചത്. അത് വല്ലപ്പോഴും എടുത്തു ഓടിക്കണം എന്നും ഞാൻ അവനോടു പറഞ്ഞിരുന്നു.
വണ്ടി നിൻറെ പേരിലാണെങ്കിലും, ഞാനല്ലേ അത് വാങ്ങി നിൻറെ പേരിൽ ആക്കി തന്നത്? അതിൽ നീ അവകാശം പറയുന്നതിൽ തെറ്റൊന്നുമില്ല, കാരണം അതിപ്പോൾ നിയമപരമായി നിന്റേതു തന്നെ. പക്ഷെ ആ അവകാശവും പറഞ്ഞ്, പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ പേരിൽ കേസ് കൊടുത്താൽ, പോലീസുകാർവരെ നിന്നെക്കുറിച്ചു എന്ത് വിചാരിക്കും എന്നു ചിന്തിക്കാനുള്ള സാമാന്യ വിവരം പോലും നിനക്ക് ഇല്ലാത്തതെന്ത്? സ്കൂട്ടിയല്ല, ഒരു കാർ വാങ്ങി നിങ്ങളെയെല്ലാം ഇരുത്തി യാത്രചെയ്യാൻ പ്രാപ്തി ഉള്ളവനാടീ നിൻറെ ഭർത്താവെന്നു പറയുന്ന ഞാൻ.

ജീവിതത്തിൽ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ട്, ഞാൻ എല്ലാത്തിനും ഒരു സാവകാശം കൊടുക്കുന്നു എന്നു മാത്രം. അതിനനുസരിച്ച് നീ വളരുന്നില്ല, എന്നിട്ട് സ്വന്തം പേരിലാണ് സ്കൂട്ടി എന്ന കാരണവും പറഞ്ഞ്, കേസ് കൊടുക്കുന്നു, കഷ്ടം.

നിനക്കറിയാമോ, നീ ചെല്ലുന്നതും നോക്കി, നീ ചെന്നാൽ സ്കൂട്ടർ നിന്നെ ഏൽപ്പിക്കാൻ എങ്ങും പോകാതെ ഷൈനി രണ്ടുമൂന്നു ദിവസം വീട്ടിൽ കാത്തിരുന്നു.

നീ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഷൈനിയെ വിഷമിപ്പിച്ചതിൽ അവളോടും മാപ്പ് പറയണം.

മിനിച്ചേച്ചി നിന്നെ പലതവണ വിളിക്കാൻ ശ്രമിച്ചിട്ട് നീ ഫോണ്‍ കട്ട്‌ ചെയ്യുകയാണെന്ന് പറഞ്ഞു. മറ്റെല്ലാവരെയും പോലെ, നിൻറെ കൂടെ നന്മക്ക് ആണ് വിളിക്കുന്നത്‌.

മിനിച്ചേച്ചിയെ വിളിക്കണം.

മുഴുവനും നല്ലതായിട്ട് ഈ ലോകത്ത് ആരുമില്ല. ഞാനും നീയും അടക്കം.

ഒന്നെനിക്ക് ഉറപ്പുണ്ട്, ഇങ്ങനെ മറ്റു വീടുകളിൽ പോയി ഔദാര്യം പറ്റി താമസിക്കാനും മാത്രമുള്ള ഒരു തെറ്റും അച്ചാൻ ചെയ്തിട്ടില്ല. അതേ സമയം, അച്ചാൻ കഷ്ടപ്പെട്ട് ഉണക്കി വച്ച ഷീറ്റ് രഹസ്യമായി എടുത്തുകൊണ്ട് പോയി വിറ്റ്, അതുകൊണ്ട് പോയി വാടകയ്ക്ക് താമസിക്കുന്ന നീ ഇപ്പോഴും അച്ചാൻറെ വിയർപ്പിൻറെ ഫലം അനുഭവിച്ചാണ് ജീവിക്കുന്നത്.

ഉപദേശിക്കാൻ ഒരുപാട് പേരുണ്ടാകും. നിനക്ക് അങ്ങിനെ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നു.

അച്ചാനും, നീയും, മാളുവും, ഞാനും ഒന്നിച്ച് സമാധാനത്തിൽ ഒരു വീട്ടിൽ കഴിയുന്നത്‌ ഇപ്പോഴും എൻറെ ഒരു സ്വപ്നം ആണ്.

അതിന് പുല്ലുവില കൊടുത്തിട്ട്, എന്നെ ഇഷ്ടമല്ലേ എന്ന് എഴുതിചോദിക്കുന്നത് ശുദ്ധവിവരക്കേടാണ്. 

നിന്നോടുള്ളതിനേക്കാൾ എനിക്കിപ്പോൾ അച്ചാനോടും മാളുവിനോടും ഉത്തരവാദിത്തം ഉണ്ട്. കാരണം രണ്ടുപേർക്കും പരാശ്രയം ആവശ്യമാണ്‌. നിനക്കതില്ലെങ്കിലും കഴിയാം.

മാളുവിനു നിന്നെ ആശ്രയിക്കാം, അപ്പോൾ ശേഷിക്കുന്നത് അച്ചാൻ ആണ്. ഞാനിവിടെ ദൂരെ ആയതിനാൽ, അച്ചായനും നിന്നെ ആശ്രയിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാക്കേണ്ടത് നിൻറെ ഉത്തരവാദിത്തം ആണ്. അത് നിന്നെക്കൊണ്ടു സാധിച്ചേ പറ്റൂ.

അതില്ലാതെ ഞാൻ നിന്നെ സ്നേഹിക്കണം എന്ന് പറയുന്നത് നിൻറെ അറിവില്ലായ്മ ആണ്. അതിന് കൂട്ട് നില്ക്കാൻ അതിനേക്കാൾ വലിയ ഒരു ജീവിത കാഴ്ച്ചപ്പാട് ഉള്ളതിനാൽ എനിക്കാവില്ല. അതുകൊണ്ട്, വിവേകബുദ്ധിയോടെ കാര്യങ്ങൾ കണ്ട്, തീരുമാനം എടുക്കുക.

ഞാൻ ആവർത്തിക്കുന്നു, അച്ചാനും, നീയും, മാളുവും, ഞാനും അടങ്ങുന്ന ഒരു നല്ല കുടുംബത്തെക്കുറിച്ച് ഇപ്പോഴും സ്വപ്നം കണ്ടു നടക്കുന്നവനാണ് ഞാൻ.

മാളുവിനോട് എൻറെ അന്വേഷണം പറയണം.

ഓണം ആശംസകൾ.


2014-09-01 13:12 GMT+05:30 shella <xxxxxxxxxx>:
ennode snehm elle? or marannu poye alle?malu vene velikathathe enthane?onamthene maluvenum enikkum dress medikkan kurachu cash venam,SIB yil ninne edukkatte?onamthene  varunnelle?vazhake koodiyalum pazhaya snehm ente manazilonde keto.

 From: Sebastian Thomas <xxxxxxxxx>
Date: Wed, Aug 20, 2014 at 8:17 PM
Subject: Re: scooty missing
To: shella <xxxxxxxxxxxxx>


If you think that Scooty is yours, you go to Shyni's place and get key from her. I will ask her to give that to you.

It was I who had given key to her and therefore, you have no right to pass comment on her.

And regarding what you said about her, it is not Shyni but you who had stolen Sheet from home without permission. Athum 84 vayassaaya oru manushyan kashtappettu unakki vacha sheet.

As you have decided to stay on your own, stay there. Don't interfere in others' matters..
From: shella <xxxxxxxxxxxx>
Date: Wed, Aug 20, 2014 at 12:49 PM
Subject: scooty missing
To: xxxxxxxxxxxx


hai, ente scooty shiney ente permission chodhikathe eduthukondu poye.today/2marrow cheruparayil ethekan parayanam.otherwise njan p stationil scooty moshanam poye enne paranje complaint kodukkum.shiney nappale sadhanagal ellam eduthukondu pogunnu.nappayil avel pandhu nennapol sheets eduthukondu acayan areyathe vette gold orupade medichetunde,nammalude penakkam matte orumechu jeevichanam,onam thenu njagalude aduthuvaranam,malu is waiting for u,shiney ye orupade agaty nirthanam,she is very danger.

This is how these fucking religions made you blind.


If you don't know how you were made blind without your knowledge or permission, here is the answer to that question.

This picture conveys a lot.

The child in that picture must be allowed to stand up and ask this question, 'Why are you doing this?" If children are given that freedom, this world will become a better place to live in. Unfortunately, religions do not allow anyone asking such questions.

Religions are a curse to humanity The worst part is that the believers like you don't know how dangerous it is. It is an addiction that makes you first blind and thereafter, a silent follower and stops you from looking beyond what these religions say.

These religions have made life very complex by making us enemies through divisions and then filling fear and hatred in our mind and there is a hidden agenda behind it.

I say life is very simple, if we decide to just enjoy it and let others too doing it.

Therefore, come out the the cocoons and see the world with your open eyes. That will help us to think rationally which in turn help us to unite that ultimately bring peace on earth.

Monday, 1 September 2014

അഭിനയമാണോ ജീവിതം?

ആരോ എഴുതി, മറ്റാരോ സംവിധാനം ചെയ്ത് അതിനനുസരിച്ച് അഭിനയിക്കുക മാത്രം ചെയ്ത ഒരാൾക്ക്‌ പ്രശസ്തിയും, അംഗീകാരവും, അവാർഡുകളും  ചുറ്റും ആരാധകവൃന്ദവും, ഫാൻസ്‌ അസ്സോസിയേഷനും. എന്തൊരു മേളമെടാ!  (ഇതു തന്നെ ജീവിതത്തിലും എല്ലാവരും ചെയ്യുന്നു. തനിക്കു ചുറ്റുമുള്ള എല്ലാവരുടെയും, അതു സ്വന്തം ഭാര്യയോ ഭർത്താവോ അപ്പനോ അമ്മയോ മക്കളോ  അങ്ങിനെ ആരുമാകാം, മുന്നിൽ അഭിനയിച്ചു കസറുകയാണ്. അങ്ങിനെയല്ലെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ഉണ്ടോ?)

അവർ അഭിയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ചെയ്തെന്നു പറയുന്നതെല്ലാം ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, എൻറെ ഭാര്യവരെ എനിക്ക് വട്ടാണെന്ന് പറയുന്നു. ഒരു സംശയവും വേണ്ട, ഇതു വായിക്കുന്നവരിൽ ഒരുപാട് പേരും  എനിക്ക് വട്ടാണെന്നു പറയുകയും, പരിഹസിക്കുകയും ചെയ്യും.

അഭിനയമാണോ ജീവിതം? അങ്ങിനെയെങ്കിൽ, ആരെയും പഴിച്ചിട്ടു കാര്യമില്ല, പകരം ഞാൻ ഒരുപാട് വളരേണ്ടിയിരിക്കുന്നു.


http://seban15081969.blogspot.ae/2014/08/blog-post_27.html