Saturday 24 January 2015

ഭാര്യയുടെ രണ്ടു മെസ്സേജുകളും ചില കണക്കുകളും

കുടുംബ ജീവിതത്തിൽ കണക്കു പറയുന്നത് നല്ലതല്ല. പക്ഷെ ചിലപ്പോൾ പറയാതിരിക്കാനും വയ്യ.

വയസ്സായ അപ്പനെ വീട്ടിൽ ഒറ്റക്കാക്കി കൊച്ചിനെയും എടുത്ത് തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയവൾ, അവളുടെയും കൊച്ചിൻറെയും ഭാവി മുന്നിൽ കണ്ട് അവർക്ക് വേണ്ടിയുള്ള ഫാമിലി വിസക്ക് അപേക്ഷിക്കുന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും, പിന്നീട് ആരുടെയോ ഉപദേശം കേട്ട്, എൻറെ ഫോണ്‍ അറ്റൻഡ് ചെയ്യാതിരിക്കുകയും, എനിക്ക് മകളോട് സംസാരിക്കാനുള്ള അവകാശം വീണ്ടും വീണ്ടും നിഷേധിച്ച് എന്നെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുന്നവൾ, എന്നെ ഭ്രാന്തിനു ചികിത്സിക്കണം എന്ന് നിരന്തരം പറഞ്ഞ് എന്നെ ശരിക്കും അസ്വസ്ഥൻ ആക്കുന്നവൾ, ഇപ്പോൾ മെസ്സേജ് വഴി തെണ്ടുന്നത്‌ കാണുമ്പോൾ, എൻറെ കൊച്ചിൻറെ വളർച്ച മുരടിപ്പിച്ച് അവളെയും തെണ്ടേണ്ട നിലയിലേയ്ക്ക്‌ എത്തിക്കുന്നത് കാണുമ്പോൾ എനിക്ക് ചില കണക്കുകൾ പറയാതിരിക്കാൻ വയ്യ. പ്രയോജനം ഒന്നും ഇല്ലെങ്കിൽ പോലും.

ആദ്യം തന്നെ അവൾ അയച്ച രണ്ടു മെസ്സേജുകൾ താഴെ കൊടുക്കട്ടെ.

Message 1: 14 January 2015:

Cash ayakkanam. Panayam gold edukkanam. Chelavinum venam.

Message 2:  22 January 2015

Saturday kurachu cash sib a/cil deposit cheyyanam. urgentane. a/cil check cheythappol cash illa.

ഇതുകൂടാതെയും, മെസ്സേജും ഇമെയിലും പണം ആവശ്യപ്പെട്ട് അയച്ചിട്ടുണ്ട് (അവയിൽ തന്നെ ഞാൻ ഭ്രാന്തിനുള്ള ചികിത്സക്ക് തയ്യാറാകണം എന്നും എഴുതിയിരുന്നു).

ഏപ്രിൽ 2014ന് ആണ് അവൾ വീട് വിട്ട് ഇറങ്ങി പോയത്. അതിനു ശേഷം ഞാൻ ചെയ്ത കാര്യങ്ങൾ ആദ്യം എഴുതാം.

1. തന്നിഷ്ട പ്രകാരം ഇറങ്ങിപ്പോയിട്ടും, അവൾക്ക് പല തവണ ആയി 25000ഇൽ അധികം രൂപ കൊടുത്തു (ഇത് അവൾ ഞങ്ങളുടെ ജോയിന്റ് എസ്ഐബി  അക്കൗണ്ടിൽ നിന്നും എൻറെ അറിവില്ലാതെ എടുത്ത 30000 രൂപയോളം കൂടാതെയാണ്).

2. അഞ്ചു ലക്ഷം രൂപ ഹോം ലോണ്‍ എടുത്തത് പലിശ അടക്കം അടച്ചു തീർത്ത് സ്ഥലത്തിൻറെ രേഖ തിരിച്ചെടുത്തു.

3. വീടുപണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ 4 ലക്ഷത്തിൽ അധികം രൂപ ആയി.

4. പറമ്പിലെ പണികൾക്കായി ചുരുങ്ങിയത് 30000 രൂപ ചെലവായി.

5. 80000 രൂപയോളം മുടക്കി അപ്പൻറെ കണ്ണിൻറെ തിമിരശസ്ത്രക്രിയ നടത്തി.

6, മകൾക്ക് മൂന്നര പവനോളം വരുന്ന മാലയും വളയും എടുത്തു കൊടുത്തു (ആഭരണങ്ങൾ ധരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ലെങ്കിലും, അവളുടെ കാതു കുത്താതിരിക്കുവാൻ ആണ് മാലയും വളയും വാങ്ങി കൊടുത്തത്).

7. അവൾക്കും മകൾക്കും വസ്ത്രങ്ങൾ എടുക്കാൻ 10000 രൂപയോളം ആയി (ഞാൻ അത് എടുത്തുകൊണ്ടിരിക്കുമ്പോൾ, അവൾ ഭ്രാന്താശുപത്രിയിൽ എന്നെ ചികിൽസിപ്പിക്കാൻ ഉള്ള പദ്ധതികൾ തയ്യാർ ആക്കുകയായിരുന്നു. കാരണം അതിനു വെറും രണ്ടു ദിവസത്തിനുശേഷം ആണ് അവൾ തന്ത്രപൂർവ്വം എന്നെ ഭ്രാന്താശുപത്രിയിൽ എത്തിച്ചത്).

8. കഴിഞ്ഞതവണ മടങ്ങുന്നതിനു മുൻപ്, മകളുടെ ആവശ്യങ്ങൾക്ക് അവളുടെ ഒരു പൈസയൊക്കെ സൂക്ഷിക്കുന്ന ബോക്സിൽ 5000 രൂപ ഇട്ടിട്ട് സൂക്ഷിച്ചു ചെലവഴിക്കണം എന്ന് പറഞ്ഞിട്ടാണ് ഞാൻ വന്നത്. പക്ഷെ ഭാര്യ എന്നു പറയുന്ന തേവിടിശ്ശി അതും എടുത്തു ചെലവഴിച്ചു എന്നാണു ഞാൻ അറിഞ്ഞത്. ഇപ്പോൾ നല്ല ശമ്പളം വാങ്ങുന്ന ഒരപ്പൻ ഉണ്ടായിട്ടും, വളർച്ചയുടെ നിർണ്ണായക ഘട്ടമായ (പുതിയ പല്ലുകൾ വരുന്ന സമയമാണ്, ഇപ്പോൾ നല്ല പോഷകാഹാരം കൊടുത്തില്ലെങ്കിൽ, എൻറെ പല്ലുകൾ പോലെ അവളുടെ പല്ലും കേടുകൾ വരും, അതുപോലെ കരുത്തുള്ള ശരീരം ഉണ്ടാവില്ല) ഈ പ്രായത്തിൽ എൻറെ മകൾക്ക് ഒന്നും ചെയ്യാൻ എനിക്കാകുന്നില്ല..

9. ഒരു പെങ്ങളുടെ മകളുടെ പഠനത്തിനായി 30000 രൂപ കൊടുത്തു.

10. മറ്റൊരു പെങ്ങളുടെ ബിടെക്കിന് പഠിക്കുന്ന മകന് 40000 രൂപ മുടക്കി ലാപ്ടോപ് എടുത്തു കൊടുത്തു (അവർ ഇതിലും കൂടുതൽ അർഹിക്കുന്നു).

11. പെങ്ങൾമാരും, ഒരാങ്ങളയും കൂടി അപ്പനെ നോക്കുന്നതിനാൽ, പല തവണ ആയി ചുരുങ്ങിയത് ഒരു ലക്ഷത്തോളം രൂപ കൊടുത്തു.

12. എൻറെ കമ്പനിയിൽ പറഞ്ഞ് ഫാമിലിയെ കൊണ്ടു വരാനുള്ള അനുമതി വാങ്ങി. ഭാര്യ വന്നാൽ ഒരു ജോലി കിട്ടുവാനുള്ള സാധ്യത ഉണ്ടെന്ന് ഒരു ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചു മനസ്സിലാക്കി (ഇതു ഞാൻ ചെയ്യുന്നത്, അവൾ എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ ശ്രമിച്ചതിനു ശേഷം ആണെന്നോർക്കണം. http://seban15081969.blogspot.ae/2014/11/blog-post_17.html). മകളുടെ സ്കൂൾ അഡ്മിഷനുള്ള കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി.

13.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം ഒരു നല്ല തുടക്കം ആകട്ടെ എന്നു കരുതി ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഞാൻ അവളെ വിളിച്ചു. ന്യൂ ഇയർ വിഷ് ചെയ്തതിനു ശേഷം, ഞാൻ എൻറെ പ്ലാൻ പറഞ്ഞു. ആദ്യം മടി പറഞ്ഞെങ്കിലും, അവൾ അതിൽ താല്പര്യം പ്രകടിപ്പിച്ചു. മകളുടെ പാസ്പോർട്ട്‌ പുതുക്കാൻ എൻറെ പാസ്പോർട്ട്‌ കോപ്പി അയച്ചു കൊടുക്കാൻ അവൾ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അപ്പോൾ അത് അവളുടെ തീരുമാനം ആയിരുന്നു. അവളെ ഉപദേശിക്കാൻ ഒരുപാട് പേര് ഉള്ളതിനാൽ, നിൻറെ നന്മയെ കരുതി എങ്കിലും നീ ഇക്കാര്യം മറ്റാരോടും പറയരുത് എന്നു ഞാൻ അപേക്ഷിച്ചിരുന്നു.

പക്ഷെ ആ വിവരം കെട്ട പരട്ടുതേവിടിശ്ശി (എൻറെ മകളുടെ നല്ല ഭാവി തകർക്കുന്ന അവളെ ഇതല്ലാതെ മറ്റൊന്നും എനിക്ക് വിളിക്കാൻ ഇല്ല) ആരുടെയോ ഉപദേശം തേടി എന്നും, അവർ അവളെ ഉപദേശിക്കുകയും ചെയ്തു എന്നും ഉറപ്പ്. പിന്നീടവൾ എൻറെ ഫോണ്‍ അറ്റൻഡ് ചെയ്തില്ല. പുതുവത്സരത്തിൽ എൻറെ മകളോട് സംസാരിക്കാൻ എനിക്കവൾ അവസരം തന്നില്ല. ഇന്നുവരെയും മകളോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

14.ഇതിനിടെ എൻറെ മാനേജർ എന്നെ വിളിച്ച് ആരൊക്കെയാണ് വരുന്നതെന്ന് അന്വേഷിച്ചു. എനിക്ക് വേറൊരു വഴിയും ഇല്ലാത്തതിനാൽ, ഫാമിലിയെ കൊണ്ടുവരുന്നില്ല എന്നു പറഞ്ഞു. അങ്ങിനെ അവൾക്കും മകൾക്കും കിട്ടുമായിരുന്ന ഏറ്റവും നല്ലൊരു അവസരം അവൾ നഷ്ടപ്പെടുത്തി.

ഇനി ഇതേ കാലയളവിൽ ഭാര്യയുടെ സംഭാവന എന്തെന്ന് പറയാം.

1. ആ വർഷം ഉണ്ടായിരുന്ന റബ്ബർ ഷീറ്റിൽ പകുതിയിൽ അധികം (അപ്പൻ രക്തം വിയർപ്പാക്കി ഉണക്കി വച്ചതാണ്, കുറഞ്ഞത്‌ 50000 രൂപയുടെ ഷീറ്റ്), അപ്പൻ ഉറങ്ങി കിടക്കുമ്പോൾ രഹസ്യമായി കൊണ്ടു പോയി വിറ്റ് അതുമായി വീട് വിട്ടിറങ്ങി. അത് മുഴുവൻ ചെലവഴിച്ചു തീർത്തു.

2.അവളുടെയും കൊച്ചിൻറെയും സ്വർണ്ണം മുഴുവൻ പണയം വച്ചു. അത് തിരിച്ചെടുക്കാൻ ആണ് ഇപ്പോൾ എന്നോട് ഭിക്ഷ തെണ്ടുന്നത്‌ (അവൾ വീട് വിട്ട് പോകുന്നതിനു മുൻപ്, ഒരിക്കൽ അത് ഞാൻ ലോണ്‍ അടച്ചു തീർക്കാൻ പണയം വെക്കാം എന്നു പറഞ്ഞപ്പോൾ, നിങ്ങൾക്ക് അത് വിൽക്കാത്തതിൻറെ സൂക്കേടാ എന്നു പറഞ്ഞു എനിക്ക് വട്ടാണെന്ന് പുലമ്പിയതാണ്. അന്നത് അവൾ തന്നിരുന്നെങ്കിൽ പത്തിരുപതിനായിരം രൂപ എങ്കിലും പലിശ കുറഞ്ഞേനെ). ഇന്നത്‌ പണയം വച്ചു നക്കിയിട്ടു, ഞാൻ തിരിച്ചെടുക്കണം പോലും.

ഞാൻ രണ്ടുമാസം മുൻപ് മാത്രം മകൾക്ക് വാങ്ങി കൊടുത്ത മാലയും വളയും പണയം വെച്ചോ എന്നു കണ്ടറിയണം.

3. ബ്യൂട്ടി പാർലർ തുടങ്ങി. എൻറെ ഒരു പെങ്ങളുടെ മകളോട് പോലും, എന്തൊക്കെയോ മുഖത്തെല്ലാം വാരി തേച്ചിട്ട്, 750 ആയി, പക്ഷെ 500 തന്നാൽ മതിയെന്ന് പറഞ്ഞു വാങ്ങിച്ചു. ആ തുകയുണ്ടെങ്കിൽ, ഒരു മാസത്തെ റേഷൻ അരി വാങ്ങി ജീവിക്കുന്ന മനുഷ്യരുള്ള ഒരു ഗ്രാമത്തിൽ ആണ് അവൾ ഇതു ചെയ്യുന്നത് എന്നോർക്കണം. ഒരിക്കൽ അവിടെ പോയവർ പിന്നീട് അങ്ങോട്ട്‌ പോകില്ലെന്നുറപ്പ്. അങ്ങിനെ അതിപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് എനിക്ക് കിട്ടിയ ഏറ്റവും പുതിയ അറിവ്.

4.ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന (ലോണ്‍ അടക്കാനുള്ള തുകയാണ് അതിൽ ഇട്ടിരുന്നത്) 30000 രൂപയോളം എടുത്തു തീർത്തു.

5.വെറും ആറു വയസ്സുള്ള എൻറെ മകളോട്, എൻറെ കുടുംബത്തിലെ എല്ലാവരും കൊള്ളരുതാത്തവരും, വട്ടുള്ളവരും ആണെന്ന് പറഞ്ഞ്, ആ കൊച്ചുമനസ്സിൽ വെറുപ്പും, പകയും വിദ്വേഷവും കുത്തി നിറച്ചു. അതിനാൽ മകൾക്ക് അവരെ ഒക്കെ കാണുന്നത് പേടിയാണ്. അവൾ ഇത്രയും എല്ലാവരെയും അപമാനിച്ചിട്ടും, അവളും നമ്മുടെ കുടുംബത്തിലെ ഒരംഗമാണ്, അതിനാൽ അവളെ വെറുക്കാതെ നമ്മുക്ക് ഒപ്പം കൊണ്ടുവരണം എന്നുപദേശിക്കുന്ന എൻറെ പെങ്ങൾമാരെക്കുറിച്ചാണ് അവൾ ഇതു പറയുന്നത് എന്നോർക്കുമ്പോൾ ആണ്, അവളെ പരട്ടു തേവിടിശ്ശി എന്നു വീണ്ടും ഞാൻ വിളിക്കുന്നത്‌.

വീട് വിട്ടിറങ്ങിയപ്പോൾ, ഞാൻ ചെന്നയിൽ ആയിരുന്നു.ഞാൻ വന്നാൽ, അവൾ എവിടെ ആണ് താമസ്സിക്കുന്നത്‌ എന്നു എന്നോട് പറയരുതെന്ന് അവൾ എൻറെ അയൽവക്കത്തുള്ള ഓട്ടോക്കാരനോട് പറഞ്ഞു. അവൾക്ക് അയൽവക്കത്തെ ഓട്ടോക്കാരൻ ആണ് വലുത്. എന്നെ അതിശയിപ്പിക്കുന്ന കാര്യം, അവൾ അങ്ങിനെ വീടുവിട്ടിറങ്ങുമ്പോൾ, മൂന്നുനാലു മാസത്തോളം ഞാൻ അവിടെ ഇല്ലായിരുന്നു. ഞാൻ പോകുന്നതിനു മുൻപ്, രാത്രി എഴുന്നേറ്റു അവളുടെ കാലു തടവി കൊടുത്തിട്ടു, അപ്പനെ നല്ലവണ്ണം നോക്കണം എന്നു അവളോട്‌ അപേക്ഷിച്ചിട്ടായിരുന്നു ഞാൻ ചെന്നൈക്ക് പോയത് (Read Chapter 5: http://seban15081969.blogspot.ae/2014/07/blog-post.html). അപ്പോൾ എന്തായിരുന്നു അവൾ എന്നോടൊപ്പം ജീവിച്ചപ്പോഴും, അതിനുശേഷവും പ്ലാൻ ചെയ്തിരുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

അതുപോലെ വിവാഹമോചനത്തെക്കുറിച്ച് പറയുമ്പോൾ അവൾ തയ്യാറല്ല. എനിക്ക് വട്ടാണെങ്കിലും, എന്നെ ചികിത്സിപ്പിച്ചിട്ട് എന്നോടൊപ്പം ജീവിക്കാം എന്നാണ് അവൾ പറയുന്നത്. ഇപ്പോൾ എല്ലാം കഴിഞ്ഞു എന്നോട് ഭിക്ഷ തെണ്ടുന്നു. എന്നോടൊപ്പം ജീവിക്കരുത് എന്നവളെ ഉപദേശിക്കുന്ന പൊലയാടി മക്കൾ ഒക്കെ എവിടെ ഇപ്പോൾ?

ഈ പൊലയാടി മക്കൾ ഒക്കെ എൻറെ ജീവിതം ഒന്ന് പഠിക്കണം. രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഞാൻ ഇപ്പോഴും വീടിനെ പ്രതി, ചെലവു കുറഞ്ഞ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതും, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യുന്നതും എനിക്ക് വട്ടായത് കൊണ്ടല്ല, മറിച്ച് ഒരു മകനെന്ന നിലക്കും, ആങ്ങള എന്ന നിലക്കും, ഒരു ഭർത്താവ് എന്ന നിലക്കും, ഒരു അപ്പൻ എന്ന നിലക്കും, ഒരു സാമൂഹ്യജീവി എന്ന നിലക്കും എൻറെ ഉത്തരവാദിത്തങ്ങൾ നന്നായി അറിയാവുന്നത് കൊണ്ടാണ്

ഇങ്ങനെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്ന എത്ര പേരെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും?

അവൾ തന്നിഷ്ട പ്രകാരം ഇറങ്ങി പോയിട്ടും, എന്നെ നിരന്തരം അപമാനിച്ചിട്ടും, ആ തീരുമാനത്തെയും ഞാൻ മാനിക്കുകയാണ് ചെയ്തത് എന്ന് മാത്രമല്ല, സാമ്പത്തികമായി കുറെയൊക്കെ സഹായിക്കുകയും ചെയ്തു. പക്ഷെ അങ്ങിനെ തീരുമാനം എടുക്കാൻ പ്രാപ്തി ഉള്ളവർ സ്വന്തം കഴിവിൽ നില്ക്കാൻ പഠിക്കണം, അല്ലാതെ തെണ്ടി ജീവിക്കുകയല്ല വേണ്ടത്. ഇനി അതിനു വഴിയില്ലെങ്കിൽ, സ്വന്തം തെറ്റ് മനസ്സിലാക്കി, എന്നെ ബഹുമാനിച്ചു തുടങ്ങുകയാണ് വേണ്ടത്. എല്ലാം ധൂർത്തടിച്ച് നശിപ്പിച്ചു തിരിച്ചു വന്ന മകനെ സ്വീകരിച്ചു ആഘോഷിച്ച നല്ലവനായ പിതാവിനേക്കാൾ നല്ലൊരു മനുഷ്യനാണ് ഞാൻ. പക്ഷെ തെറ്റ് തിരുത്തൽ  കാണാത്തതിനാൽ ഒരു അഡ്വക്കേറ്റിനെ കാണുക എന്നതാണ് എൻറെ ഇനിയത്തെ നടപടി, കാരണം എനിക്കും ജീവിക്കണം.

(തുടരും)

No comments:

Post a Comment