Tuesday 6 January 2015

അജ്ഞത, അതല്ലേ എല്ലാം!

എല്ലാവരും അവനവൻറെ ജാതിയുടെയും, മതത്തിൻറെയും, ശുദ്ധരക്തത്തിൻറെയും  ഒക്കെ മഹത്വം പറഞ്ഞു അഭിമാനം കൊള്ളുന്നു. അതുപോലെ എല്ലാവരും ജനിക്കുന്നത് മുസ്ലിമായും ഹിന്ദുവായും നസ്രാണിയായും ഒക്കെ ആണ് എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നു.

ഇതൊക്കെ പറയുമ്പോൾ അവരുടെ മതങ്ങളിലുള്ള വിശ്വാസം അല്ല എന്നെ അതിശയിപ്പിക്കുന്നത്, മറിച്ച് അവരുടെ അമ്മമാരിലും, വല്ല്യമ്മമാരിലും അതുപോലെ, മുതുമുത്തശ്ശിമാരിലുമുള്ള വിശ്വാസം ആണ്!!

അങ്ങിനെ എത്രയോ അമ്മമാർ എൻറെ തന്നെ ....... ബാക്കി ഞാൻ പൂരിപ്പിക്കുന്നില്ല.

വിശ്വാസം, അതല്ലേ എല്ലാം!

ഇങ്ങനെയുള്ള അമ്മമാരൊക്കെ സ്വന്തം ഇഷ്ടപ്രകാരവും, ബലം പ്രയോഗിക്കപ്പെട്ടും എത്രയോ പേരുടെ കീഴിൽ കിടന്നുകിടന്നാണ് ഇന്ന് ഊറ്റം കൊള്ളുന്ന നാം ഓരോരുത്തരും ഇവിടെ ഉള്ളത്! അങ്ങിനെ കാലാകാലങ്ങളായി നടന്ന കോടിക്കണക്കായ കാര്യങ്ങളുടെ ഫലമല്ലേ ഏറ്റവും വലിയ ലോട്ടറിയായ നമ്മുടെ ജീവിതം? എന്നാലും ഭോഷ്ക്ക് പറഞ്ഞു ഊറ്റം കൊള്ളുന്നതിനു മുകളിലേയ്ക്ക് ചിന്തിക്കാൻ ഇപ്പോഴും ഈ വിവരദോഷികൾ വളർന്നിട്ടില്ല

അപ്പോൾ മുകളിൽ പറഞ്ഞതിന് ഒരു തിരുത്ത്‌, അജ്ഞത, അതല്ലേ എല്ലാം!

No comments:

Post a Comment