Thursday, 17 July 2014

സ്ത്രീകൾ - ഒരു പ്രഹേളിക

മൂന്നു പതിറ്റാണ്ട് മുൻപ് ഉണ്ടായ അനുഭവം ആണ്.

ഒരിക്കൽ ഒരാൾ വീട്ടിൽ വിരുന്നിനു വന്നു. ഒരു മദ്യപാനി.

വീട്ടിൽ സൗകര്യകുറവ് ഉള്ളതു കാരണം, ഞാനും അയാളും നിലത്തു വിരിച്ച പായയിൽ ഒന്നിച്ചാണ് കിടന്നത്.

അയാളുടെ ശരീരം മുഴുവൻ വിയർപ്പിൻറെ ദുർഗന്ധം ആയിരുന്നു. മദ്യപന്മാരുടെ വിയർപ്പിന് അസഹനീയമായ ദുർഗന്ധം ആണ്. അവരുടെ ശ്വാസം അടിച്ചാൽ അൽപ്പസമയത്തിനുള്ളിൽ തലവേദന ഉറപ്പ്.

എനിക്ക് ഒരു തരത്തിലും ഉറങ്ങാൻ കഴിഞ്ഞില്ല.

അൽപം കഴിഞ്ഞപ്പോൾ, അയാൾ ചെരിഞ്ഞൊന്നു കിടന്നു. കാല് എൻറെ ശരീരത്തിലേയ്ക്കു കയറ്റി വച്ചു. ഒരു കൈ എൻറെ മുകളിലേയ്ക്ക് വീണു. അപ്പോൾ അയാളുടെ മുഖം എൻറെ മൂക്കിനു നേരെ വന്നു. എന്നിട്ട് വായ തുറന്നു ശ്വാസം എൻറെ മുഖത്തേയ്ക്കു വിട്ടു. ഒരു നിമിഷം എൻറെ ബോധം നഷ്ടപ്പെട്ടതു പോലെയായി. അസഹനീയമായ നാറ്റം.

ഞാൻ പരിശ്രമിച്ചു പായുടെ പുറത്തു വന്നു, ചാണകം മെഴുകിയ തറയിൽ കിടന്നു.

അതവിടെയും തീർന്നില്ല. അൽപം കൂടി കഴിഞ്ഞപ്പോൾ, ശക്തമായ കൂർക്കം വലിയും തുടങ്ങി. കൂടെ പല്ലിറുമ്മലും.

അധികം വലിച്ചു നീട്ടുന്നില്ല. ആ കാളരാത്രിയിൽ ഞാൻ ഉറങ്ങിയില്ല,

ഇതെഴുതിയത് മറ്റൊരു ദയനീയമായ കാര്യം പറയാൻ ആണ്.

എന്നെ സംബന്ധിച്ച് അത് ഒരു ദിവസത്തെ അനുഭവം ആണ്.

പക്ഷെ ഇന്നയാൾ വിവാഹിതനും, മൂന്ന് മക്കളുടെ അപ്പനും ആണ്. ഭാര്യയോടും, മക്കളോടുമൊപ്പം ഒരു മേൽക്കൂരയുടെ കീഴിൽ താമസിക്കുന്നു.

അയാളുടെ കുടിക്ക് ഇന്നും ഒരു കുറവും ഇല്ല, എന്നു മാത്രമല്ല, പഴയതിലും ആട്ടം ഇപ്പോൾ കൂടിയിട്ടുണ്ട് താനും. കൂടെ നിരന്തര വഴക്കും.

ഞാൻ ആ സ്ത്രീയെക്കുറിച്ചാണ് ഓർക്കുന്നത്. അവർക്ക് മൂന്നു കുട്ടികൾ ഉണ്ടെന്നതിനർത്ഥം ആ സ്ത്രീ ഒരുപാട് തവണ അയാളുടെ കീഴിൽ കിടന്നു കൊടുത്തിട്ടുണ്ട്.

പാവം സ്ത്രീ. അവർ എങ്ങിനെയാണ് അയാളെയും, അയാളുടെ അസഹനീയ ശരീരദുർഗന്ധത്തെയും, വായ്‌നാറ്റത്തെയും സഹിച്ചിട്ടുണ്ടാവുക?

അവരെ സംബന്ധിച്ച് കുടുംബ ജീവിതത്തിൻറെയും, ലൈംഗികബന്ധത്തിൻറെയും നിർവ്വചനം എന്തായിരിക്കും?

അഴുകിയ ശവശരീരത്തിൽ നിന്നുള്ള പോലത്തെ നാറ്റം മുകളിൽ കിടക്കുന്നയാളുടെ വായിൽ നിന്നും മുഖത്തേയ്ക്ക് അടിക്കുമ്പോൾ, ആ സ്ത്രീയുടെ മനോവിചാരങ്ങൾ എന്തായിരുന്നിരിക്കും?

അതോ ഇതൊക്കെയാണോ, സ്ത്രീകൾ ഭർത്താക്കന്മാരിൽ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ?

ഞാനും അയാളെപ്പോലെ ജീവിക്കാത്തതു കൊണ്ടാണോ എൻറെ ഭാര്യ എന്നെ വിട്ടു കൊച്ചിനെയും എടുത്തു പോയത്?

അല്ലാ, ശരിക്കും അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ആണുങ്ങൾ എങ്ങിനെ ജീവിക്കണം എന്നാണു സ്ത്രീകൾ ആഗ്രഹിക്കുന്നത്?

സ്ത്രീകൾ എന്നും ഒരു പ്രഹേളിക തന്നെ!

അടിക്കുറിപ്പ്:

ഇത് വായിക്കുന്നവരിൽ ചിലർ എങ്കിലും, കുടിച്ചിട്ട് ഭാര്യയുടെ പുറത്തു കേറി മേയുന്നവർ ഉണ്ട്. അവരോട് ഒരപേക്ഷയുണ്ട്. അതിതാണ്.

"കഴുവേറീടെ മക്കളെ, നീയൊക്കെ ചെയ്യുന്നത് തന്തക്കു പിറക്കായ്ക ആണ്. നിങ്ങളുടെ കീഴിൽ കിടക്കുന്നവർ ഒന്നും പറയുന്നില്ല എന്നതുകൊണ്ടുമാത്രം, നിങ്ങൾ ചെയ്യുന്നതു തന്തക്കു പിറക്കായ്ക അല്ലാതാവുന്നില്ല."

ഇത്രമാത്രമാണ് എനിക്ക് 'വിനീതമായി' അപക്ഷിക്കാൻ ഉള്ളത്. 

No comments:

Post a Comment