Tuesday, 22 September 2015

ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നുണ്ടോ? ഉറപ്പായും ഇതാദ്യം വായിക്കുക.

മഗ്ഗിൽ വെള്ളം എടുത്ത് ശരീരത്തേയ്ക്ക് കോരിയൊഴിക്കുന്ന ശബ്ദം ഒരു പെരുമ്പറ മുഴക്കം പോലെ എൻറെ മനസ്സിനെ വല്ലാതെ മദിച്ചു.

എത്ര ശ്രമിച്ചിട്ടും, തുറന്നു വച്ചിരുന്ന പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

അമ്മയാണ് കുളിക്കുന്നത് എന്നെനിക്ക് അറിയാമായിരുന്നു. അമ്മയാണെന്ന ആ അറിവുപോലും എൻറെ മനസ്സിനെ ശാന്തമാക്കിയില്ല. എന്നെ പ്രകൃതി വിരുദ്ധവേഴ്ചയ്ക്ക് ഉപയോഗിച്ച യുവാവ് പറഞ്ഞ, പള്ളിമുറിയിൽ അച്ചൻ കെട്ടിപ്പിടിച്ചു നിന്നതു കണ്ടപ്പോൾ തോന്നിയ,  പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്നു സ്വയംഭോഗം ചെയ്തപ്പോൾ കൂട്ടുകാർ പറഞ്ഞ, മനോരാജ്യം വാരികയിലെ തുടർക്കഥകൾക്കുവേണ്ടി വരച്ച വടിവൊത്ത ചിത്രങ്ങളിൽ കണ്ട, വനിതാ മാസികയിലെ ബ്രായുടെ പരസ്യത്തിൽ കണ്ട, ഇങ്ങിനെയുള്ള പൂർണ്ണതയില്ലാത്ത കാഴ്ച്ചകൾ മൂലം ഭാവനയിൽ നിറഞ്ഞിരിക്കുന്ന സ്ത്രീശരീരം കാണുകയെന്ന എന്നിൽ നിറഞ്ഞിരിക്കുന്ന അനിയന്ത്രിതമായ ആഗ്രഹം കുളിക്കുന്നത് അമ്മയാണെന്ന അറിവിനും മുകളിലായിരുന്നു.

പെണ്ണിൻറെ നഗ്നത കാണണമെന്ന കുറെക്കാലമായി എന്നിൽ നിറഞ്ഞിരിക്കുന്ന ആഗ്രഹത്തിൻറെ കടിഞ്ഞാണ്‍ പൊട്ടി. എൻറെ കാലുകളെ മുൻപോട്ടു നയിച്ചത് ഞാൻ അല്ലായിരുന്നു, കടിഞ്ഞാണ്‍ പൊട്ടിയ എൻറെ മനസ്സായിരുന്നു.

അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം കുളിക്കുന്നത് എൻറെ അമ്മയല്ലായിരുന്നു, ഞാൻ കാണുവാൻ ആഗ്രഹിക്കുന്ന നഗ്നതയുള്ള ഒരു സ്ത്രീ മാത്രമായിരുന്നു.

അടച്ചിട്ട ജനൽപാളികളുടെ വിടവിലൂടെ ഞാൻ പുറത്തേയ്ക്ക് നോക്കി. മണ്ണെണ്ണ വിളക്കിൻറെ അരണ്ട വെളിച്ചത്തിൽ ഒരു നിഴൽ പോലെ സ്ത്രീശരീരം ഞാൻ കണ്ടു.

ഒന്നും വ്യക്തമല്ലായിരുന്നു. കുനിഞ്ഞു വെള്ളം കോരിയെടുത്ത് ശരീരത്തേയ്ക്ക് തുടർച്ചയായി ഒഴിക്കുമ്പോൾ ഒരു നിഴൽരൂപം മാത്രമേ കാണാൻ  പറ്റുന്നുണ്ടായിരുന്നുള്ളൂ.

വെള്ളം കോരിയൊഴിക്കുമ്പോൾ, ശരീരത്തിൽ നിന്നും താഴേയ്ക്ക് ഒഴുകിയിറങ്ങി, നിന്നിരുന്ന കല്ലിൽ തട്ടി ചിതറുന്ന ശബ്ദത്തിന് മാത്രം നല്ല വ്യക്തതയുണ്ടായിരുന്നു.

അങ്ങിനെ വെള്ളം ഒഴിക്കാൻ നിവരുമ്പോൾ, ഞാൻ താഴേയ്ക്ക് അതിസൂക്ഷ്മമായി നോക്കി. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. എത്ര ശ്രമിച്ചിട്ടും ഒരു ഇരുളിമ മാത്രമേ ദൃഷ്ടിഗോചരത്തിൽ എത്തുന്നുള്ളു.

ഞാൻ മെല്ലെ ഒരു ജനൽപാളി അൽപം തുറന്നു. എത്ര കരുതലോടെ അത് ചെയ്തിട്ടും, പഴകിയ വിജാഗിരി തിരിയുന്ന നേരിയ ശബ്ദം ഉണ്ടായപ്പോൾ എന്നിൽ ഭയം നിറഞ്ഞു. പിടിക്കപ്പെടുമോ? ഞാൻ ശ്വാസം അടക്കിപ്പിടിച്ച് അൽപനേരം നിന്നു.

ജനൽ പാളി തുറന്നതിൻറെ ഫലമായി അകത്തിരിക്കുന്ന വിളക്കിൻറെ പ്രകാശം കുറച്ചു കൂടി പുറത്തേയ്ക്ക് വ്യാപിച്ചു.

പെട്ടെന്ന്‌ പുറത്ത് വെള്ളം കോരിയൊഴിക്കുന്ന ശബ്ദം നിന്നു.

"ആരാ അത്?", ഒരു വെള്ളിടി വെട്ടിയതുപോലെയാണ് ഞാനാ ചോദ്യം കേട്ടത്.

ഒരൊറ്റ നിമിഷം കൊണ്ട്‌, എന്നിലെ ഭാവനകളും, ഭ്രമവും എല്ലാം ഇല്ലാതായി, ഉള്ളിൽ നിറയെ ഭയം നിറഞ്ഞു. ശരീരമാകെ ഒരു വിറയൽ ബാധിച്ചു. പെട്ടെന്നുതന്നെ ഞാൻ അവിടെ നിന്നും പിന്നിലേയ്ക്ക് മാറി, തുറന്നു കിടന്നിരുന്ന വാതിലിലൂടെ വീടിനു പുറത്തേയ്ക്കോടി.

ഒരു ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ.

പക്ഷെ ആ അവസ്ഥയിലും, ക്രമേണ ഞാൻ ഒളിഞ്ഞു നോക്കിയത് എൻറെ സ്വന്തം അമ്മയെത്തന്നെ ആണെന്ന സത്യം ഒരു ഞെട്ടലായി എന്നിൽ പടർന്നുകയറി. അതെന്നിലെ ബോധം പൂർണ്ണമായും ഇല്ലാതാക്കി.

ഞാനൊരു കൊടിയ പാപം ചെയ്തിരിക്കുന്നു. ഇനി മരിക്കുന്നതാണ് നല്ലത്.

ലക്ഷ്യബോധമില്ലാതെ ഞാൻ ഓടി.

മങ്ങിയ നിലാവെളിച്ചത്തിൽ കുറെ പാറക്കൂട്ടങ്ങൾ ഉള്ള ഒരു സ്ഥലത്ത് ഞാൻ പോയൊളിച്ചു. എന്നിലെ കുറ്റബോധത്തിൻറെ തീവ്രത അനുനിമിഷം കൂടിക്കൂടി വന്നു.

ഞാൻ രണ്ടു കല്ലുകൾ കയ്യിലെടുത്തു. അതിൽ ഒരു കല്ലിൽ അന്ന് വളരെ ചെറുതായിരുന്ന, ഭയം മൂലം അതിലും ചെറുതായ, എൻറെ ലിംഗം വച്ചു. പിന്നെ മറ്റേ കല്ലുകൊണ്ട് അതിൽ ഇടിക്കുവാൻ ഞാൻ ശ്രമിച്ചു. പക്ഷെ, ഞാൻ വെറുമൊരു ഭീരു ആയിരുന്നു. കല്ല്‌ കയ്യിൽ ഇരുന്നതല്ലാതെ, അതുകൊണ്ട്, എൻറെ ലിംഗത്തിൽ ആഞ്ഞിടിക്കുവാൻ, എന്തിന് മെല്ലെ ഒന്ന് തൊടുവാൻ പോലും, എത്ര ശ്രമിച്ചിട്ടും എനിക്കായില്ല.

ആ ശ്രമം പരാജയപ്പെട്ടപ്പോൾ, എങ്ങിനെ മരിക്കണം എന്നതായി എൻറെ ചിന്ത. കഴുത്തിൽ കയർ മുറുകി, എങ്ങും കാലുറപ്പിക്കാനാകാതെ പിടയുന്നത് ഓർക്കാൻ പോലും പറ്റാത്തത്ര ഭീരു ആയിരുന്നു ഞാൻ. ആ ഭീരുവായ ഞാൻ എങ്ങിനെ അതിനു മുതിരും?

വളരെ കലുഷിതമായ മനസ്സുമായി മണിക്കൂറുകളോളം ഞാൻ അവിടെ ഒളിച്ചിരുന്നു. ആ ഇരുട്ടിൽ പാറക്കൂട്ടങ്ങൾക്ക്‌ മറവിൽ ഇരിക്കുമ്പോഴും പാപഭാരത്താൽ എൻറെ ശിരസ്സ്‌ കുനിഞ്ഞിരുന്നു. എങ്ങും അന്ധതമാത്രം.

ഞാനൊരു ഭീരു ആയതുകൊണ്ടുമാത്രം ഇതെഴുതാൻ ഞാനിപ്പോൾ ജീവിച്ചിരിക്കുകയും ചെയ്യുന്നു.

--------------------------------------------------

എനിക്ക് ഏകദേശം പത്തു വയസ്സുള്ളപ്പോൾ നടന്ന ഈ സംഭവം ഇതെഴുതുന്നതുവരെ വെറും രണ്ടാൾക്ക്‌ മാത്രമേ അറിയൂ. എനിക്കും, അടുത്ത ദിവസം എന്നെ കണ്ടപ്പോൾ , എന്നോട് ദേഷ്യപ്പെടണോ, സഹതപിക്കണോ, ആശ്വസിപ്പിക്കണോ എന്നൊന്നും അറിയാതെ വളരെ വിഷമത്തോടെ എന്നെ നോക്കിയ എൻറെ അമ്മയ്ക്കും മാത്രം.

അമ്മയിന്ന് ജീവിച്ചിരിപ്പില്ല. ആ രഹസ്യം രഹസ്യമായിത്തന്നെ സൂക്ഷിച്ച് അമ്മ പോയി. അല്ലെങ്കിലും ഏതമ്മയാണ്, സ്വന്തം മകൻ ചെയ്ത ഒരു തെറ്റ് മറ്റുള്ളവരോട് പറഞ്ഞ് അവനെ ഒരു പരിഹാസപാത്രമാക്കുക?

പക്ഷെ, ഞാൻ ചെയ്തത് ഒരു കനലായി കുറേക്കാലം എൻറെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു.

എങ്കിലും സ്ത്രീശരീരം കാണുക എന്ന എൻറെ ആഗ്രഹത്തിന് കുറവ് വരുത്താൻ ആ കനലിനുപോലും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ, ഞാൻ വീണ്ടും വീണ്ടും അബദ്ധങ്ങളിൽ ചെന്നുപെട്ടുകൊണ്ടിരുന്നു.

------------------------------------------------------

പക്ഷെ ഇന്നാ സംഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരു തരത്തിലുള്ള വിഷമമോ കുറ്റബോധമോ എനിക്ക് തോന്നാറില്ല. കാരണം, ഞാൻ ചെയ്തത് ഒരു തെറ്റല്ലതന്നെ. അത് എന്നിലെ വളർച്ചയുടെ ഒരു ഭാഗം മാത്രമായിരുന്നു. മാത്രവുമല്ല, ഇത് വായിക്കുന്നവർക്ക് ഭിന്ന അഭിപ്രായം ഉണ്ടാവാമെങ്കിലും, അതാണ്‌ ശരി എന്നെനിക്ക് തോന്നുന്നു. അതിനു പല കാരണങ്ങൾ ഉണ്ട്.

ഒന്നാമത്, കുട്ടിക്കാലം പിന്നിട്ട്, കൗമാരയൗവ്വന ദശകളിലൂടെ കടന്നു പോകുന്ന ഒരു കുട്ടി, അതാണാവട്ടെ പെണ്ണാവട്ടെ, ഇത്തരം ലൈംഗികതാല്പര്യങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അതാണ്‌ ഒരു കുറവ്.

എൻറെ കാര്യത്തിൽ ആണെങ്കിൽ, ഇത്തരം ശാരീരികമാറ്റങ്ങൾ എന്നിൽ സംഭവിക്കുന്നതിനു മുൻപുതന്നെ അബ്യൂസ് ചെയ്യപ്പെടുകയും, ഞാൻ ദൈവത്തെപ്പോലെ കണ്ടിരുന്ന അച്ചൻതന്നെ പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാനിടയാവുകയും അങ്ങിനെ ഇതൊക്കെയും പ്രകൃതിവിരുദ്ധമായി അറിയുകയും അനുഭവിക്കുകയും ചെയ്തതിനാൽ, ഏതുവിധേനയും അത് കൂടുതൽ അറിയുവാനുള്ള ഒരാഗ്രഹം എന്നിൽ രൂപപ്പെട്ടത് ഒരു തെറ്റാണെന്ന് എങ്ങിനെ പറയാൻ കഴിയും?

ഇനി ഞാൻ പറയുന്നത് വളരെ പരിഹാസ്യം ആയി തോന്നിയേക്കാം. അതായത്, സ്ത്രീയുടെ നഗ്നത കാണണം എന്നു തോന്നിയപ്പോൾ, മറ്റു കുട്ടികളെയോ അടുത്ത വീട്ടിലെ സ്ത്രീകളെയോ ശല്യപ്പെടുത്താതെ എന്നെ തിരുത്താൻ കഴിയുന്ന അമ്മയുടെ അടുത്ത് തന്നെ അത് പ്രകടിപ്പിച്ചതാണ് ശരിയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഇനി പറയുന്നത്, അതിലും പരിഹാസ്യമായി തോന്നിയേക്കാം. അതായത്, അങ്ങിനെ ഒരു മകൻ ഒരമ്മയെ സമീപിച്ചാൽ, അമ്മ ആ മകനെ സഹായിക്കണം എന്നാണു ഞാൻ പറയുന്നത്. അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ എന്നിലെ ആഗ്രഹം മനസ്സിലാക്കി, സ്ത്രീശരീരം എന്തെന്ന് ഞാൻ അറിയുവാൻ അമ്മതന്നെ എന്നെ അന്ന് സഹായിച്ചിരുന്നെങ്കിൽ, പിന്നീട് 30-34 വയസ്സുവരെ, ഗതികിട്ടാതെ, ഇതൊക്കെയും ഒന്ന് കാണുവാനുള്ള അമിതാവേശത്തിൽ ഭ്രാന്തമായി ഞാൻ അലയില്ലായിരുന്നു. പലപ്പോഴും പിടിക്കപ്പെട്ട്, അപമാനിതൻ ആവില്ലായിരുന്നു.

ഞാനീ പറയുന്നതിലെ ശരി മനസ്സിലാവണമെങ്കിൽ, നാമെല്ലാം കെട്ടിപ്പിടിച്ചു മഹത്തരമെന്നു കരുതി കൊണ്ടുനടക്കുന്ന കപടസംസ്ക്കാരങ്ങളിൽ നിന്നും പുറത്തുവരണം. ആ സംസ്ക്കാരമാണ്, ഞാൻ ചെയ്തത് ഒരു തെറ്റാണെന്ന രീതിയിൽ എന്നോട് സഹതപിക്കണോ, ദേഷ്യപ്പെടണോ, അതോ ആശ്വസിപ്പിക്കണോ എന്നറിയാതെ അമ്മ നില്ക്കാൻ ഇടയാക്കിയത്.

സ്വന്തം അമ്മയ്ക്ക് മകനെ സഹായിക്കാൻ കഴിയില്ലെങ്കിൽ മറ്റാർക്കാണ് അതിനു കഴിയുക?

------------------------------------------------

ഞാൻ ചെയ്തത് ന്യായീകരിക്കാൻ ഉള്ള ശ്രമമല്ല ഞാൻ ഇതുവരെ നടത്തിയത്. ഞാൻ ചെയ്തത് ഒരു മഹത്തായ കാര്യം ആണെന്ന് ഞാൻ കരുതുന്നുമില്ല.

മാത്രവുമല്ല, ഇത് വായിക്കുന്ന എല്ലാവരും 'അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ നാണം കെട്ടവൻ' എന്ന്‌ എന്നെ പരിഹസിക്കണം എന്ന അപേക്ഷയാണ് എനിക്കുള്ളത്.

അങ്ങിനെ സ്വയം പരിഹാസിതൻ ആവുന്നതിലൂടെ, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ, ജീവനൊടുക്കിക്കളയാം എന്നു ചിന്തിക്കുന്ന എൻറെ പ്രിയപ്പെട്ട പൊന്നോമനകളോട്, നിങ്ങൾ അതൊരിക്കലും ചെയ്യരുത് എന്നു പറയുകയും, എന്തുകൊണ്ട് ചെയ്യരുത് എന്ന്‌ കാര്യകാരണസഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ഒരു ബ്ലോഗ്‌ എഴുതുന്നതിനു പിന്നിലെ എൻറെ ഉദ്ദേശം തന്നെ.

ഞാൻ എന്തുകൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌? ഉത്തരം ഒന്നേയുള്ളൂ. ജീവനൊടുക്കാൻ കഴിവില്ലാത്ത ഒരു ഭീരു ആയതുകൊണ്ട്. അല്ലായിരുന്നെങ്കിൽ, അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കി പിടിക്കപ്പെട്ട ആ രാത്രിയിൽതന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ. അപ്പോൾ, വെറും ഒരു ഭീരുവായതുകൊണ്ട് മാത്രം ഇപ്പോൾ ജീവനോടെയിരിക്കുന്ന എനിക്ക് ജീവിക്കുകയും, മോശമല്ലാത്ത രീതിയിൽ ജീവിതത്തിൽ വിജയിക്കുകയും, വിവിധരാജ്യങ്ങൾ സന്ദർശിച്ച് ഈ ഭൂമിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുവാനും കഴിഞ്ഞുവെങ്കിൽ, ഭീരുക്കൾ അല്ലാത്ത, ആത്മഹത്യ ചെയ്യാൻതക്ക ധൈര്യമുള്ള നിങ്ങൾക്ക് എത്രതന്നെ വിജയിച്ചുകൂടാ?

ഞാൻ തറപ്പിച്ചു പറയുന്നു, ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാനും മാത്രം ധൈര്യമുണ്ടായിരുന്ന കോന്നിയിലെ പൊന്നോമനകളായ ആതിരയും, രാജിയും, ആര്യയും അത് ചെയ്യാതെ ജീവിച്ചിരുന്നുവെങ്കിൽ, അങ്ങിനെ ആത്മഹത്യ ചെയ്യാൻ കാണിച്ച ധൈര്യം മാത്രം മതിയായിരുന്നു അവർക്ക് ജീവിതത്തിൽ വിജയിക്കാൻ.

എന്തിനാണവർ ആത്മഹത്യ ചെയ്തത്? ഞാൻ സ്വന്തം അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതിലും മോശമായ എന്തെങ്കിലും അവർ ചെയ്തോ? ഇല്ലേയില്ല.

പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ഭീരുക്കൾ ആണ് ആത്മഹത്യ ചെയ്യുന്നതെന്ന്. പക്ഷെ, ഞാൻ പറയുന്നു, അസാമാന്യമായ ധൈര്യശാലികൾക്കേ ആത്മഹത്യ ചെയ്യാൻ പറ്റൂ (അതിനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന എന്നെപ്പോലെയുള്ള ഒരുപാടുപേർ നമുക്കിടയിൽ ഉണ്ട്). അതുകൊണ്ടു ഞാൻ പറയുന്നു, ആത്മഹത്യ ചെയ്യണം എന്ന്‌ ആർക്കെങ്കിലും എപ്പോഴെങ്കിലും തോന്നിയാൽ, അത് നടപ്പാക്കാൻ ഏറ്റവും ചുരുങ്ങിയത് കുറച്ചു ദിവസങ്ങൾ എങ്കിലും സാവകാശം കൊടുക്കുക. ഞാൻ ഉറപ്പിച്ചു പറയുന്നു, ജീവനൊടുക്കാൻപോലുമുള്ള അസാമാന്യമായ ധൈര്യമുള്ള നിങ്ങളുടെ മുന്നിൽ ആ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ജീവിക്കാൻ   പ്രേരിപ്പിക്കുന്ന പുതിയവഴികൾ തുറന്നുവരും.

അപ്പോൾ, ജീവനൊടുക്കിയേക്കാം എന്നെടുത്ത ആദ്യതീരുമാനം എത്ര ബാലിശമായിരുന്നു എന്ന്‌ നിങ്ങൾ തിരിച്ചറിയുകയും ചെയ്യും.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യമാണ് ഏറ്റവും പ്രധാനമായുള്ളത്.

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയിട്ട് ലിംഗം ഇടിച്ചു പൊട്ടിക്കാനും, ആത്മഹത്യ ചെയ്യാനും ശ്രമിച്ച ഞാൻ, പിന്നീട് അതൊരു തെറ്റല്ലായിരുന്നു എന്നും, മറിച്ച് അത് എൻറെ ശരിയായ ശാരീരിക വളർച്ചയുടെ ഒരു ബാഹ്യമായ പ്രകടനം  മാത്രമായിരുന്നു അതെന്നും വാദിച്ചതു ശ്രദ്ധിച്ചോ?

അതായത്, ആത്മഹത്യ ചെയ്യാനും മാത്രം വലിയ തെറ്റെന്നു നിങ്ങൾക്ക് ഇന്ന് തോന്നുന്ന കാര്യങ്ങളും പ്രതിസന്ധികളും പരീക്ഷയിൽ തോറ്റു എന്നതുപോലെയുള്ള ചെറിയ പരാജയങ്ങളും, നിങ്ങൾ വളരുകയും, കൂടുതൽ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുമ്പോൾ, തെറ്റുകൾ അത്ര വലിയ തെറ്റല്ലായിരുന്നു, ചിലപ്പോൾ തെറ്റേ അല്ലായിരുന്നു എന്നും, പ്രതിസന്ധികൾ ശ്രമിച്ചാൽ നിസ്സാരമായി മറികടക്കാൻ കഴിയുന്നതാണെന്നും, പരാജയങ്ങൾ സത്യത്തിൽ ജീവിതവിജയം നേടാൻ  നമ്മെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും നിങ്ങൾ തിരിച്ചറിയും. അത്തരം തിരിച്ചറിവുകൾ നാം ജീവിച്ചിരുന്നാലേ  ഉണ്ടാവൂ.

അപ്പോൾ ആ തിരിച്ചറിവ് ഉണ്ടാവുന്നതുവരെ ജീവിച്ചിരിക്കേണ്ടേ? തീർച്ചയായും വേണം. ആതിരയും, രാജിയും, ആര്യയും അങ്ങിനെ കുറച്ചു ദിവസങ്ങൾ സാവകാശം കൊടുത്തിരുന്നെങ്കിൽ, അവർ ആത്മഹത്യ ചെയ്തേക്കാം എന്ന തീരുമാനം തീർച്ചയായും മാറ്റിയേനെ.

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം, നാം വളർന്നു വരുമ്പോൾ, നാം കാണുകയും, പരിചയപ്പെടുകയും ഒക്കെ ചെയ്യുന്ന ആണിനോടും പെണ്ണിനോടും ഒക്കെ ഇഷ്ടം തോന്നുന്നതും, അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം എന്നും, എന്തിന് ലൈംഗികമായി ബന്ധപ്പെടണം എന്നുമൊക്കെ തോന്നുന്നതും ഒന്നും ഒരിക്കലും തെറ്റല്ല. മറിച്ച്, അതങ്ങിനെ ആയിരിക്കണം എന്നതാണ് വസ്തുത.

ഇനി ഞാൻ പറയുന്നത് നിങ്ങൾ ചെയ്യണം എന്നല്ല ഞാൻ പറയുന്നത്. പക്ഷെ, അഥവാ നിങ്ങൾ അത് ചെയ്താലും, അത് തെറ്റല്ല. അതായത്, സമൂഹം തെറ്റാണെന്ന് പഠിപ്പിച്ചു വച്ചിരിക്കുന്ന എന്തെങ്കിലും നിങ്ങൾ ചെയ്യാൻ ഇടയാവുകയോ, പിന്നീട് മറ്റുള്ളവർ എന്തുപറയും, വിചാരിക്കും എന്നിങ്ങനെയുള്ള ചിന്തകൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഞാൻ പറയുന്നു, അങ്ങിനെ സമൂഹം എന്തെങ്കിലും വിചാരിക്കുന്നതിലും പതിന്മടങ്ങ്‌ ശ്രേഷ്ടമാണ് നിങ്ങളുടെ ജീവൻ.

എന്നുമാത്രമല്ല, ഈ പരിഹസിക്കും എന്നു നിങ്ങൾ കരുതുന്ന ഈ സമൂഹവും ഇതൊക്കെയും, ആഗ്രഹിക്കുകയോ, മറഞ്ഞിരുന്നു ചെയ്യുകയോ ചെയ്യാറുണ്ട്. അതിനും മേലെ, അവരൊക്കെ ഒരുപക്ഷെ, നിങ്ങളേക്കാൾ ഭീരുക്കൾ ആയതു കൊണ്ടാവാം ഒന്നും ചെയ്യാതെ, കപടസംസ്ക്കാരത്തിൻറെ മേലങ്കിയും അണിഞ്ഞു നടക്കുന്നത്. മാത്രവുമല്ല, അവനവനോട് പോലും നീതി പുലർത്താത്തവരാണ് അവരിൽ ബഹുഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ. അവരെന്തു വിചാരിക്കും എന്ന ഭോഷ്ക്ക് ചിന്ത കളഞ്ഞ്, അവർ കരുതുന്നതിനെയും, ചെയ്യുന്നതിനെയും ഒക്കെ നിസ്സാരമായി കണ്ട്‌, ജീവിതം തുടരുകയാണ് വേണ്ടത്.

മറക്കരുത്, ജീവിതം ശ്രേഷ്ടമാണ്, അതിനാൽ, അവസാനശ്വാസംവരെയും ജീവിച്ചേ തീരൂ.

എൻറെ പൊന്നുമക്കളെ, മറക്കരുത്, നിങ്ങളെ പഴിക്കും എന്നു നിങ്ങൾ കരുതുന്ന ഈ സമൂഹമല്ല, മറിച്ച് നിങ്ങളാണ് ഇന്നിൻറെ പ്രതിനിധികൾ. ആ നിങ്ങളിലൂടെയാണ് വരും തലമുറകൾ ഉണ്ടാവുകയും അതുവഴി ജീവൻ നിലനിൽക്കുകയും ചെയ്യേണ്ടത്. അതുകൊണ്ട്‌, ജീവനൊടുക്കിയേക്കാം എന്ന ചിന്തപോലും മാറ്റി, നിങ്ങളിലുള്ള അസാമാന്യമായ ധൈര്യം ഉപയോഗിച്ച്  ജീവിച്ചു മുന്നേറുക.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

---------------------------------------------

വാൽക്കഷണം:

1.  ഒരിക്കലും ആത്മഹത്യ ചെയ്യണം എന്നു തോന്നിയിട്ടില്ലാത്തവർക്കും, ഇനി തോന്നുകയില്ല എന്ന്‌ ഉറപ്പുള്ളവർക്കും വേണ്ടിയല്ല ഞാനിത് എഴുതിയത്. കാരണം, അവർക്ക് ഇതിൻറെ ആവശ്യമില്ല. പക്ഷെ, അവരും ഇത് വായിക്കണം, എന്നിട്ട് 'സ്വന്തം അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയവൻ' എന്നെന്നെ പരിഹസിക്കണം. അങ്ങിനെ പരിഹാസിതൻ ആയതിനുശേഷവും, അവസാന ശ്വാസംവരെ എങ്ങിനെ ഞാൻ ജീവിക്കുന്നു എന്നു മറ്റുള്ളവർ കാണട്ടെ. അതവർക്ക് ജീവിക്കാനുള്ള പ്രചോദനം നൽകട്ടെ.

2. 'നിനക്ക് അമ്മയും പെങ്ങന്മാരും ഇല്ലേടാ പട്ടീ' എന്ന്‌ ഇനിയെങ്കിലും ആരും എന്നോട് കയർത്തു പറയില്ല എന്ന്‌ പ്രതീക്ഷിക്കട്ടെ!




36 comments:

  1. വളരെ നന്നായിട്ടുണ്ട് . ആഴത്തിൽ ചിന്തിക്കുവാൻ സാധിച്ചു.

    ReplyDelete
    Replies
    1. ഇത്ര ഹൃദയ നിര്‍മല്യം ഒരു മനുഷ്യന് ഉണ്ടാവാന്‍ പറ്റുമോ എന്ന് ഞാന്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വായിച്ചു അത്ഭുതപ്പെട്ടിട്ടുണ്ട്...! നാമൊക്കെ എത്രമാത്രം സദാചാരത്തിന്‍റെ മാറാലയില്‍ മൂടിപ്പോയി എന്ന് മനസ്സിലാവും.....

      Delete
  2. കൗമാര കാലഘട്ടങ്ങളില്‍ വികാരം എന്താണെന്ന് തിരിച്ചറിയുവാന്‍ തുടങ്ങുമ്പോള്‍ സ്ത്രീയുടെ ശരീരത്തെ കൂടുതല്‍ അറിയാനും ലൈംഗിക സുഖം അനുഭവിക്കുവാനും ആഗ്രഹിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാകുവാന്‍ സാധ്യത ഇല്ല .ഇതുപോലുള്ള അനുഭവങ്ങള്‍ തുറന്നെഴുതാന്‍ ആരുംതന്നെ തയ്യാറാവുകയില്ല .

    ReplyDelete
  3. This world is teaching us a lot of false morality and taboos and we people are just followed or else forced to follow. Unfortunately we've no good sex education in schools so we parents should take care of our children. No need of shy to discuss sex with the children. All are quite natural. Otherwise children will grownup in street literature and mentally unhealthy.

    The next question will be like this. We all are brought up with no sex education and never had a sex discussion with parents but we are living good. My reply to them is "first you try to learn what the sex education is".

    I appreciate the author for writing this dare attempt. My best wishes.

    ReplyDelete
  4. I respect you dear friend.....we all are gone through similar situations like this..its a fact......salute..

    ReplyDelete
  5. നല്ലത് ചിന്തിക്കുക

    ReplyDelete
  6. ഇതുപോലുള്ള തുറന്നെഴുതലുകൾ ആണ് ഇന്ന് സമൂഹത്തിനു അവശ്യം

    ReplyDelete
  7. ഇഷ്ടമായി... അല്ലാതെന്ത്‌ പറയാൻ

    ReplyDelete
  8. A great heart. You have that !

    ReplyDelete
  9. അഭിനന്ദനങ്ങള്‍ , നല്ല ചിന്ത ! എഴുത്തില്‍ ചില വരികള്‍ പല പ്രാവശ്യം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ശ്രേമിച്ചാല്‍ കൊള്ളാം !!!

    ReplyDelete
  10. അമ്മയെയും അനിയത്തിയെയും ഒളിഞ്ഞു നോക്കിയ എന്റെ കൌമാരത്തിന് ഇതു സമർപ്പിക്കുന്നു.

    ReplyDelete


  11. താങ്കള്‍ എഴുതിയതിനോട് എനിക്ക് എന്ത് പറയണം, എങ്ങനെ പറയണം എന്നറിയില്ല. താങ്കളെ പോല്ലുള്ളവര്‍ മനസ് തുറന്ന്‍ സംസാരിക്കുന്നത് സമൂഹത്തിലെ മറ്റു ജീവികള്‍ക്ക് അവര്‍ ഒറ്റക്കല്ല എന്നാ തോന്നല്‍ ഉണ്ടാകാന്‍ സഹായിക്കും. നന്ദി, ഇതെഴുതിയതിന്.

    People like you can help us realize that we are not alone, and these thoughts are natural. Thank you once again for writing this. It has actually given me a wider perspective to think about the nudity, and the negativism that spreads around it. I guess once I become a parent, especially of a girl, I will be able to guide her to a better and braver future....

    ReplyDelete
  12. തുറന്നു പറയുകയാണെങ്കില്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലുള്ള, " ചെറിയ ചെറിയ വലിയ " കാര്യങ്ങള്‍ .

    ReplyDelete
  13. Way to go... keep writing ... I think you should translate this in english coz it will be helpfull for non malayalis too... This is an international topic

    ReplyDelete
  14. Koumara chapalyangale parihasikunnilla... sadachara pravarthanavum illa .... engilum oru samsayam ...

    oru amma, makante ella avasyangalum agrahangalum sadichu kodukumengil .... oru aninu munpil , enthanu ammayum bharyayum thammalilulla vathyasam....

    ulla karyam parayam ammayi amma marumakal fight valare adhikam koodiyanee... :) ... engil kalyanam enna oru prahasanam ee lokhathu thanne venda ennu vekunnathu alle nallathu :) ....

    ReplyDelete
  15. അതായത്, അങ്ങിനെ ഒരു മകൻ ഒരമ്മയെ സമീപിച്ചാൽ, അമ്മ ആ മകനെ സഹായിക്കണം എന്നാണു ഞാൻ പറയുന്നത്. അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ എന്നിലെ ആഗ്രഹം മനസ്സിലാക്കി, സ്ത്രീശരീരം എന്തെന്ന് ഞാൻ അറിയുവാൻ അമ്മതന്നെ എന്നെ അന്ന് സഹായിച്ചിരുന്നെങ്കിൽ, പിന്നീട് 30-34 വയസ്സുവരെ, ഗതികിട്ടാതെ, ഇതൊക്കെയും ഒന്ന് കാണുവാനുള്ള അമിതാവേശത്തിൽ ഭ്രാന്തമായി ഞാൻ അലയില്ലായിരുന്നു. പലപ്പോഴും പിടിക്കപ്പെട്ട്, അപമാനിതൻ ആവില്ലായിരുന്നു.


    ഹൊ നമിച്ചണ്ണാ നമിച്ച്, ഇദ്ദന്ന്നെയാണു ഡെല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ട ബലാത്സംഗം ചെയ്തവരും പറഞ്ഞത്, പെണ്‍കുട്ടി സഹകരിച്ചിരുന്നുവെങ്കില്‍ കൊല്ലില്ലായിരുന്നു എന്ന്

    മരിക്കുവോളം ആ അമ്മയുടെ മനസില്‍ തന്നെയോര്‍ത്ത് കത്തിയ തീയുടെ ചൂട് താനറിയുന്നുണ്ടോ മനുഷ്യാ, എന്നിട്ട് പരിഹാരം കണ്ടുപിടിച്ച് വന്നേക്കുന്നു, കഷ്ടം

    ReplyDelete
    Replies
    1. Sathyamm.. aarum athine patty entha parayathe nn njn nokkuarunnu 😖😖😖

      Delete
  16. ആ അമ്മയുടെ മനസിലെ ചൂട്‌ മാത്രമല്ല. മരിക്കുവോളം വീടിനകത്ത്‌ സ്വന്തം മകനിൽ നിന്ന് പോലും താൻ സുരക്ഷിതയല്ലല്ലോ എന്ന ചിന്തയിൽ ഓരോ പ്രവൃത്തികളും മുൻപില്ലാതിരുന്ന അത്രമാത്രം കരുതലോടെ മറ്റാരോടും തന്റെ മനസിലെ അരക്ഷിതബോധവും ഭയവും പങ്ക്‌ വെയ്ക്കാനാകാതെ ആ അമ്മ എത്ര മാത്രം നീറിയിരിക്കും... ചെറുതായൊന്ന് വസ്ത്രം സ്ഥാനം തെറ്റാതിരിക്കാൻ പോലും അത്ര സൂക്ഷ്മതയോടെ മരിയ്ക്കും വരെയും നീറി നീറി... ഇങ്ങനെയൊരു മകന്‌ ജന്മം നൽകിയതിൽ സ്വയം ദഹിച്ച്‌... എന്ത്‌ ജീവിതമായിരുന്നിരിക്കാം ആ അമ്മയുടേത്‌...

    അയാൾ സ്വന്തം ചിന്ത മാത്രം പുലമ്പി... ആ അമ്മയുടെ മനസിലൂടെ ഒരിയ്ക്കലും അയാൾ ചിന്തിച്ചില്ല. എന്നിട്ട്‌ അയാൾക്ക്‌ ബലേ ഭേഷ്‌ പറയാൻ കുറേ വേട്ടാവളിയന്മാരും!!

    അമ്മ സഹകരിച്ചില്ല പോലും. അയാൾക്കൊരു പെണ്മകൾ ഉണ്ടാവാതെ പോകട്ടെ... ഇയാൾ ആ മകൾക്ക്‌ പുരുഷശരീരം പഠിപ്പിച്ചു കൊടുക്കാൻ തുനിയും. എന്നിട്ട്‌ അച്ഛനിൽ നിന്നാണ്‌ ഇതൊക്കെ പഠിയ്ക്കേണ്ടത്‌ എന്ന് ന്യായീകരണം നടത്തുകയും ചെയ്യും. അതിനും കയ്യടിക്കാനുണ്ടാകും ഇങ്ങനെ കുറേയെണ്ണം.

    34 വയസ്‌ വരെയും അയാൾക്ക്‌ പെണ്ണിനെ കിട്ടാഞ്ഞത്‌ അയാൾ ആണല്ലാത്തതുകൊണ്ട്‌ മാത്രം. വെറും മോഴയായത്‌ കൊണ്ട്‌.

    ReplyDelete
    Replies
    1. ചികിത്സ ആവശ്യമായ മാനസിക വൈകല്യം മാത്രമാണിത് .ചെറിയ പ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ അറിഞ്ഞു ചെയ്യേണ്ടിയിരുന്നത് .എന്തൊക്കെ വൃത്തികെടുകലാണ് മഹത്തായ കാര്യങ്ങളെന്നപോലെ തട്ടി വിടുന്നത് .എല്ലാ വൈകൃതങ്ങല്കും ന്യായീകരണങ്ങലുണ്ട്. സ്വന്തം ഭാര്യ യെക്കുറിച്ച് പറയുന്നിടത്താണ് അറിവിന്‍റെ അപര്യാതദയും സംസ്കാര ശൂന്യതയുമെല്ലാം ഭീവത്സരൂപം പ്രാപികുന്നത് .ആയിരം അബദ്ധങ്ങള്‍ പറയുന്നതില്‍ നല്ലതെന്ന് തോന്നുന്ന നാലു വാചകങ്ങള്‍ എത്ര വലിയ ഭ്രാന്തമായഅവസ്ഥയിലും വരാം പന്നിയുടെ മൂക്കിലിട്ട സ്വര്‍ണ്ണ മൂകുത്തിപോലെ അതാണ്‌ ചിലയാളുകള്‍ കയ്യടികാന്‍ ഇടയാകുന്നത് .

      Delete
    2. മോളെ പെണ്ണിനെ കിട്ടാൻ വയസ്സ് പ്രശ്നമല്ല,അതിനുള്ള അവസരം ഒത്തു വരണം.കാലം തെളിയിച്ചത്.

      Delete
    3. മോളെ പെണ്ണിനെ കിട്ടാൻ വയസ്സ് പ്രശ്നമല്ല,അതിനുള്ള അവസരം ഒത്തു വരണം.കാലം തെളിയിച്ചത്.

      Delete
  17. ഒളിഞ്ഞു നോക്കിയത്‌ മനുഷ്യന്റെ ശാരീരിക മാനസിക വളർച്ചയുടെ ഭാഗമായി പരിഗണിച്ചാലും... അമ്മ സഹകരിച്ചിരുന്നെങ്കിൽ എന്നത്‌ മനുഷ്യനേയും മൃഗങ്ങളെയും വേർത്തിരിക്കുന്ന വിവേഗത്തിനു കത്തിവെക്കുന്ന പ്രയോഗമായിപ്പോയി

    ReplyDelete
  18. ഒളിഞ്ഞു നോക്കിയത്‌ മനുഷ്യന്റെ ശാരീരിക മാനസിക വളർച്ചയുടെ ഭാഗമായി പരിഗണിച്ചാലും... അമ്മ സഹകരിച്ചിരുന്നെങ്കിൽ എന്നത്‌ മനുഷ്യനേയും മൃഗങ്ങളെയും വേർത്തിരിക്കുന്ന വിവേഗത്തിനു കത്തിവെക്കുന്ന പ്രയോഗമായിപ്പോയി

    ReplyDelete
  19. ഒളിഞ്ഞു നോക്കിയത്‌ മനുഷ്യന്റെ ശാരീരിക മാനസിക വളർച്ചയുടെ ഭാഗമായി പരിഗണിച്ചാലും... അമ്മ സഹകരിച്ചിരുന്നെങ്കിൽ എന്നത്‌ മനുഷ്യനേയും മൃഗങ്ങളെയും വേർത്തിരിക്കുന്ന വിവേഗത്തിനു കത്തിവെക്കുന്ന പ്രയോഗമായിപ്പോയി

    ReplyDelete
  20. തീര്ച്ചയായും ചിന്തിപ്പ്ക്കുന്ന വിഷയം.. മലയാളി സമൂഹം പൊതുവെ ഇത്തരം കാര്യങ്ങൾ ഉള്കൊള്ളില്ല എന്ന് വ്യെക്തമായി അറിയാവുന്ന താങ്കളെ പോലുള്ള ഒരാൾ ഇതിവിടെ തുറന്നു പറഞ്ഞതിന്റെ ഉദ്ദേശ ശുദ്ധി അന്ഗീകരിക്കപ്പെടെണ്ടാതാണ്...ഇതിവിടെ തുറന്നു പറയാൻ ആര്ജവം കാണിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ...

    ReplyDelete
  21. എല്ലാ വികാരങ്ങളും അടക്കി വെക്കാൻ എല്ലാവർക്കും സാധിക്കണം അതു ഇല്ലാത്തവർ ആണു ഞരംബ്‌ രൊഗികൾ

    ReplyDelete
  22. ടച്ചിങ്. ഇതു പോലെ തുറന്ന് എഴുതുന്ന മറ്റൊരേയൊരാൾ എന്റെ ഓർമ്മയിലുള്ളത് ശ്രീ പ്രദീപ് പേരശ്ശന്നൂർ ആണ്. എന്റെ ഒരു അഭിപ്രായത്തിൽ ഈ ഒരു സംഭവത്തിന് നമ്മുടെ സമൂഹത്തിലെ അടിച്ചമർത്തൽ സംസ്കാരം കൊണ്ടാണ് ഇത്രയും ഗൗരവം ഉണ്ടായത് തന്നെ. മറ്റ് വിദേശരാജ്യത്തോ മറ്റോ ആയിരുന്നെങ്കിൽ ഒന്നുകിൽ ആ യുവാവിന് അറിയേണ്ട കാര്യങ്ങൾ നേരത്തേ അറിയാൻ കഴിഞ്ഞിട്ടുണ്ടാവണം. അല്ല ഇങ്ങനെ സംഭവിച്ചാൽ തന്നെ ആ അമ്മ മകന്റെ അവസ്ഥ മനസ്സിലാക്കി അവന് ശരിയായ അറിവ് പറഞ്ഞു കൊടുക്കുകയാവും ഉണ്ടാവുക. അത്തരമൊരു സംസ്കാരം നമുക്ക് സ്വന്തമായിരുന്നെങ്കിൽ ഈ കൗമാരക്കാരികൾ ജീവിച്ചേനെ, സന്തോഷിച്ചേനെ, സമൂഹത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയേനെ. മാറ്റം വരുമെന്ന് തന്നെ പ്രത്യാശിയ്ക്കാം. ഭാവുകങ്ങൾ.

    ReplyDelete
  23. “ഇനി ഞാൻ പറയുന്നത് വളരെ പരിഹാസ്യം ആയി തോന്നിയേക്കാം. അതായത്, സ്ത്രീയുടെ നഗ്നത കാണണം എന്നു തോന്നിയപ്പോൾ, മറ്റു കുട്ടികളെയോ അടുത്ത വീട്ടിലെ സ്ത്രീകളെയോ ശല്യപ്പെടുത്താതെ എന്നെ തിരുത്താൻ കഴിയുന്ന അമ്മയുടെ അടുത്ത് തന്നെ അത് പ്രകടിപ്പിച്ചതാണ് ശരിയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. “സ്വന്തം അമ്മയ്ക്ക് മകനെ സഹായിക്കാൻ കഴിയില്ലെങ്കിൽ മറ്റാർക്കാണ് അതിനു കഴിയുക?”
    “ പള്ളിമുറിയിൽ ഇടവകയിലെ ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചു നിന്നിട്ട്, എന്നെ കണ്ടപ്പോൾ പേടിച്ചു പിന്മാറി, പിന്നീട് എന്നെ ദൈവമായി കണ്ട അച്ചനും എല്ലാം അതിൽ പെടും.”
    സഹോദരാ താങ്കള്‍ ചെയ്ത ഈ മഹത്തായ കാര്യങ്ങളും, ഈ പറയപ്പെടുന്ന അച്ഛന്‍ ചെയ്തതും തമ്മില്‍ എന്ത് വെത്യാസമാണുള്ളത്‌??താങ്കളുടെ കുട്ടിക്കാലം പിന്നിട്ട്, കൗമാരയൗവ്വന ദശകളിലൂടെ കടന്നു പോകുന്ന ഒരു കുട്ടിക്കുണ്ടായ ഒരു തെറ്റയീ താങ്കള്‍ അതിനെ ന്യായീകരിക്കുന്നു.പുള്ളിക്കും പ്രയതിന്റെതായ വൈകല്ല്യ്ങ്ങള്‍ ഉണ്ടാവില്ലേ?? അതോ അച്ഛനയീ പോയതുകൊണ്ട് മനുഷ്യ സഹജമായ വികരന്ങ്ങളും വിചാരങ്ങളും ഇല്ലാതായോ??(അച്ഛനെ ന്യായീകരിക്കുന്നതയീ കാണരുത്, തന്റെ ബുദ്ധിയില്‍ ആശ്രയിച്ചു തന്നെ തന്നെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് എഴുതിയെന്നു മാത്രം)
    “സ്വന്തം അമ്മയ്ക്ക് മകനെ സഹായിക്കാൻ കഴിയില്ലെങ്കിൽ മറ്റാർക്കാണ് അതിനു കഴിയുക?” ഇവിടെ ആ അമ്മ എങനെ സഹായിക്കണം??തന്റെ മകന്റെ ലൈഗിക വികരങ്ങള്‍ക്കുമുന്നില്‍ ഒരൂ വീശ്യെ പോലെ നിന്നുതരാണോ??.അങ്ങനെയെങ്കില്‍ മനുഷ്യനും മൃഗവും തമ്മില്‍ എന്ത് വെത്യാസം??വികാരങ്ങള്‍ എല്ലാവര്ക്കും ഉണ്ട് അതിനെ നിയന്ത്രിക്കുമ്പോള്‍ ആണ് മനുഷ്യന്‍ മൃഗങ്ങളില്‍നിന്നും വെത്യസ്തനാകുന്നത്.
    ജ്ഞാനത്തില്‍ മനസുരപ്പിച്ചു ബുദ്ധിപൂര്‍വ്വം ചിന്തിക്കുക.അഗ്നിയും ജലവും നിന്റെ മുന്‍പിലുണ്ട്,ഇഷ്ട്ടമുള്ളത് എടുക്കാം.ജീവനും മരണവും നിന്റെ മുന്‍പിലുണ് ഇഷ്ടമുള്ളത് അവനു ലഭിക്കും. .
    “വിനയം കൊണ്ട് മഹത്വമര്‍ജിക്കുക; നിലവിട്ടു സ്വയം മതിക്കരുത്.തന്നെത്തന്നെ ധ്രോഹിക്കുന്നവനെ ആരു നീതികരിക്കും?തന്നെ തന്നെ അവഹെളിക്കുന്നവനെ ആരു ബഹുമാനിക്കും?(പ്രഭാഷകന്‍ 10;28) വന്ചിക്കപെടതിരിക്കാനും ഭോഷത്വം മൂലം നിന്ദിക്കപെടതിരിക്കാനും ശ്രദ്ധിക്കുക”.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. സുഹൃത്തേ,

    യാദൃച്ഛികമായാണ് ഈ ബ്ലോഗില്‍ എത്തിപ്പെട്ടത്. അമ്മയെക്കാള്‍ മകനെ സഹായിക്കുവാന്‍ കഴിയുന്ന ഒരാളുണ്ട് - അച്ഛന്‍. മകന് ലൈംഗികമായ ചോദനകള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ ഒരു അച്ഛന്‍ മകന് പറഞ്ഞുകൊടുക്കേണ്ട കാര്യമാണ് ആണ്‍-പെണ്‍ വ്യത്യാസവും, ലൈംഗിക, പ്രത്യുല്‍പാദന വ്യവസ്ഥയും. നല്ല പുസ്തകങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. 99% മാതാപിതാക്കളും ഇതൊന്നും ചെയ്യാറില്ല. ഞങ്ങള്‍ “ഇങ്ങനെയൊക്കെ” ചെയ്യും എന്ന് മക്കള്‍ അറിയുമല്ലോ എന്നാണ് അവരുടെ ഭീതി (നാണം). ഈ നാണം മക്കളെ എന്തെല്ലാം വൈതരണികളിലേക്ക് നയിക്കും എന്നതിന് താങ്കളുടെ ബ്ലോഗാണ് ഉത്തമ ഉദാഹരണം. അടുത്ത പ്രശ്നം “ഇതൊക്കെ” കുട്ടികള്‍ അറിഞ്ഞാല്‍ അവര്‍ പരീക്ഷിച്ച് നോക്കുമോ എന്നതാണ്. ഹൈടെന്‍ഷന്‍ വയറില്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്നോ, സള്‍ഫ്യൂരിക്ക് ആസിഡ് പൊള്ളിക്കുമെന്നോ പഠിക്കാത്ത എത്ര പേരുണ്ട് ലോകത്തില്‍? അവരില്‍ എത്ര പേര്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്?

    വിദ്യാഭ്യാസ സമ്പന്നരായിരുന്ന എന്‍റെ മാതാപിതാക്കള്‍ എനിക്ക് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചുതരാത്തതിനാല്‍ അത് കാണുവാനും മനസ്സിലാക്കുവാനും പ്രായേണ അന്തര്‍മുഖനായ ഈയുള്ളവനും അസ്സാരം ശ്രമം നടത്തിയിട്ടുണ്ട്, പിടിക്കപ്പെട്ടിട്ടില്ലെന്നും, അമ്മ പെങ്ങന്മാരുടെ അടുത്തല്ല എന്നും മാത്രം വ്യത്യാസം.

    എനിക്ക് വന്ന ദുരവസ്ഥ എന്‍റെ മക്കള്‍ക്ക് വരരുത് എന്ന കരുതലില്‍ അവര്‍ക്ക് വളരെ ചെറുപ്പത്തിലേ (8 - 10 വയസ്സില്‍) ലൈംഗികതയെ പറ്റി പറഞ്ഞുകൊടുത്തത് അവരുടെ വ്യക്തിത്വത്തില്‍ നിഴലിക്കുന്നുണ്ട്. (ഭാര്യ നിത്യരോഗിണിയായിരുന്നതിനാല്‍ മകള്‍ക്കും അറിവ് നല്‍കേണ്ട ബാദ്ധ്യത എനിക്കായിരുന്നു.) ലൈംഗികമായ അറിവ് pornography പോലുള്ള സമയം വ്യര്‍ത്ഥമാക്കുന്ന കലാപരിപാടികളില്‍ നിന്നും കുട്ടികളെ രക്ഷിക്കും.

    താങ്കള്‍ ചെയ്തത് വളരെ നല്ല കാര്യമാണ്. ഈ ബ്ലോഗ് അനേകരെ സഹായിക്കും, ദൈവം താങ്കളെ അകമഴിഞ്ഞ് ആശീര്‍വദിക്കും (താങ്കള്‍ ഏത് മതസ്തനോ, അവിശ്വാസിയോ ആയിരുന്നാലും.)

    ബഹുമാനപൂര്‍വം,
    ടോംസാന്‍ കട്ടയ്ക്കല്‍.

    ReplyDelete
  26. 70% പേരും താങ്കള്‍ പറഞ്ഞതിലെ അമ്മയും മകനും തമ്മിലെ വികാരങ്ങളെ മാത്രമേ കണക്കിലെടുക്കുന്നുള്ള് ,, അതില്‍ ആത്മഹത്യാ പ്രവനതക്കെതിരെ പറഞ്ഞ വാക്കുകളെ കേള്‍ക്കുന്നില്ല.., സങ്കുചിതം എന്ന് പറയുന്ന അവസ്ഥയുടെ ഭയാനകമായ തലങ്ങളാണ് ഇത് കാട്ടിത്തരുന്നത്,,

    ReplyDelete