ഉത്തരാധുനിക സ്ത്രീകളുടെ വസ്ത്രധാരണരീതിയെയും, പെക്കൂത്തുകളെയും ആസ്പദമാക്കി എഴുതിയ ഒരു പൊസ്റ്റിന്മേൽ ഇന്നലെ ഒരു വാദപ്രതിവാദം നടന്നു.
മനുഷ്യർ എല്ലാവരും നഗ്നരായിരിക്കുക എന്നതാണ് സ്ത്രീപീഡനങ്ങളും, കുട്ടികളുടെ മേലുള്ള അതിക്രമവും കുറയാൻ ഉള്ള ഒരേയൊരു മാർഗ്ഗം എന്ന് പറഞ്ഞപ്പോൾ മറുപക്ഷക്കാരൻ ചോദിച്ചു, "അങ്ങിനെയെങ്കിൽ നിൻറെ അമ്മയും പെങ്ങന്മാരും തുണിയില്ലാതെ നടന്നാൽ നിനക്ക് എന്ത് തോന്നും?"
അപ്പോൾ അതാണ് വിഷമം. സ്വന്തം അമ്മയും പെങ്ങന്മാരും നഗ്നരായി നടന്നാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. അങ്ങിനെ തോന്നിപ്പിക്കുന്നത് ഇവിടുത്തെ കപടസംസ്ക്കാരങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്ന സ്വപ്നലോകത്ത് വിഹരിക്കുന്നത് കൊണ്ടാണ്.
ആ സ്വപ്നലോകത്തിനു പുറത്തു വന്നാലുള്ള ശാന്തത അവനെ ഒന്ന് ധരിപ്പിക്കാൻ ഞാൻ ചില വീഡിയോ ക്ലിപ്പുകൾ അവനോടു കാണുവാനും, എൻറെ ചില ബ്ലോഗുകൾ വായിക്കുവാനും പറഞ്ഞു.
അവ താഴെ കൊടുക്കുന്നു.
1. https://www.youtube.com/watch?v=Khq2mZNB7dQ
2. http://seban15081969.blogspot.ae/2014/08/blog-post_32.html
3. http://seban15081969.blogspot.ae/2014/08/blog-post_15.html
2. http://seban15081969.blogspot.ae/2014/08/blog-post_32.html
3. http://seban15081969.blogspot.ae/2014/08/blog-post_15.html
4. http://www.youtube.com/watch?v=FjNl5er2-Z4
ആദ്യത്തെ വീഡിയോ ക്ലിപ്പിൽ, ആമസോണ്‍ വനാന്തരങ്ങളിൽ ഇനിയും ബാഹ്യലോകവുമായി വലിയ ബന്ധമില്ലാതെ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ ജീവിതമാണ് കാണിച്ചിരിക്കുന്നത്. അവിടെയുള്ള എല്ലാവരും, അമ്മമാരും, അപ്പന്മാരും, ആങ്ങളമാരും, പെങ്ങന്മാരും, കുട്ടികളും എല്ലാം നഗ്നരാണ്. അവരൊന്നും എല്ലാം മറച്ചുവച്ചിട്ട് സ്വപ്നലോകത്ത് വിഹരിക്കുന്നവരല്ല. അതുകൊണ്ട് തന്നെ, മുലകൾ കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാനുള്ള നെഞ്ചിൽ തൂങ്ങിക്കിടക്കുന്ന അവയവങ്ങൾ മാത്രമാണ്. അതാണ് പ്രപഞ്ചസത്യവും.
അപ്പോൾ അമ്മയും പെങ്ങന്മാരും നഗ്നരായി നടന്നാൽ, നാം നമ്മുടെ സ്വപ്നലോകത്ത് നിന്നും പുറത്തുവന്നാൽ ഒന്നും സംഭവിക്കുകയില്ല.
രണ്ടാമത്തേത് ഞാൻ എഴുതിയ ഒരു ബ്ലോഗ് ആണ്. നഗ്നബീച്ചിൽ പോയി ദിവസങ്ങളോളം നഗ്നത കണ്ട് ആക്രാന്തം പൂണ്ട് അലഞ്ഞിട്ട്, ക്രമേണ സ്വപ്നലോകത്തുനിന്നും പുറത്തുവന്ന് നഗ്നതീരത്ത് ശാന്തനായി കിടന്നുറങ്ങിയ എൻറെ അനുഭവമാണ് ഞാനതിൽ വിവരിച്ചത്. അത് പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യം അല്ലെങ്കിലും, അങ്ങിനെ മനുഷ്യമനസ്സുകളെയും, ചിന്തകളെയും ശാന്തമാക്കുക വഴി, കൂടുതൽ ശാന്തവും, ആക്രമരഹിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അത് സഹായിക്കും എന്നെനിക്കുറപ്പുണ്ട്.
അവിടെ എൻറെയും ഇത് വായിക്കുന്ന നിങ്ങളുടെയും അമ്മമാരും പെങ്ങന്മാരും കുട്ടികളും നഗ്നരായി നടന്നാലും, അവർ ആക്രമിക്കപ്പെടുകയില്ല.
മൂന്നാമത്തേതും ഒരു ബ്ലോഗാണ്. ഞാൻ ആദ്യമായി വേശ്യാത്തെരുവിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികവേഴ്ച്ചക്കായി സമീപിച്ചതും, അവിടുത്തെ എൻറെ അനുഭവവും ആണ് എഴുതിയത്.
ലൈംഗികത പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമല്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും, എനിക്കവരോട് ആദരവ് മാത്രമേയുള്ളൂ. കാരണം അവർ ഒരു തൊഴിൽ ചെയ്താണ് അവർക്ക് അന്നത്തിനുള്ള വഴി കണ്ടെത്തുന്നത്. അതും, സ്വന്തം സുഖത്തോടു കൂടിയല്ലാതെ നൂറു കണക്കിന് ആണുങ്ങളുടെ കീഴിൽ ദിവസവും കിടന്നു കൊടുക്കുന്നത് വലിയൊരു ശിക്ഷയാണ്. അവർ അത് ദിവസവും സഹിക്കുന്നു.
ഒരു പ്രധാന കാര്യം ഇവിടെ സൂചിപ്പിക്കാൻ ഉള്ളത് എന്താണെന്നാൽ, അവർ അതൊക്കെയും ചെയ്യുന്നത് അടച്ചിട്ട മുറിയിലാണ്.
മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരപ്രദേശങ്ങളിൽ, കപടസംസ്ക്കാരങ്ങളുടെ ഇടയിൽപെട്ട് അതൃപ്തരായ മനുഷ്യർ വിഹരിക്കുന്ന പ്രദേശങ്ങളിൽ അവരുടെ ഈ സേവനം മൂലം, സ്ത്രീകളുടെയും കുട്ടികളുടെയും മേലുണ്ടാകാവുന്ന ഒരുപാട് അതിക്രമങ്ങൾക്ക് കുറവുണ്ടാകുന്നുണ്ട്. അതിനാൽ തന്നെ, സമൂഹം അവരോടു കടപ്പെട്ടിരിക്കുന്നു.
പക്ഷെ സമൂഹം അവരെ വെറും വേശ്യകൾ എന്ന് പറഞ്ഞ് പരിഹസിക്കുന്നു!
നാലാമത്തേത് ഒരു വീഡിയോ ക്ലിപ് ആണ്. ലക്ഷ്മി റായി ആണതിലെ നായിക. ലക്ഷ്മി റായി ഞാൻ മുകളിൽ പറഞ്ഞ ഒരു ഗണത്തിലും പെടുന്നില്ല. അവൾ പൂർണ്ണ നഗ്നയായി അല്ല ആ ക്ലിപ്പിൽ കാണുന്നത്. എന്നാൽ എല്ലാം മറച്ചിട്ടുണ്ടോ അതൊട്ടില്ല താനും. അവൾ അവളുടെ മുലകളുടെ അരികും മൂലയും, അകംതുടവരെയും ക്യാമറയുടെ മുന്നിൽ പ്രദർശിപ്പിക്കുന്നു. അത് വെറുതെ ഒരു വീഡിയോ എടുക്കാനോ, ക്യാമറമാൻ മാത്രം കാണാനോ അല്ല. മറിച്ച് ദശലക്ഷക്കണക്കിനുള്ള അവളുടെ ആരാധകരെ കാണിക്കാൻ യൂട്യൂബിലും അതുപോലെ സോഷ്യൽ മീഡിയയിലും, ദൃശ്യമാധ്യമങ്ങളിലും ഒക്കെ കാണിക്കാൻ ആണ്. അങ്ങിനെ കാണുന്നവരിൽ ബഹുഭൂരിപക്ഷം പേരും കുട്ടികളും ചെറുപ്പക്കാരും ആണ്. അവർ അതുകണ്ട് വാണമടിക്കുന്നു. മറ്റു പല രതിവൈകൃതങ്ങളിൽ ഏർപ്പെടുന്നു.
അവർക്കൊന്നും ഒരിക്കലും ലക്ഷ്മി റായിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ലെന്നതോ പോകട്ടെ, ഒന്ന് നേരിൽ കാണാൻ പോലും അവസരം കിട്ടില്ല. ഒരു വെർച്ച്വൽ ലോകത്തവർ അസംതൃപ്തരായി അലയുന്നു. യൂട്യൂബിൽ ഈ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ കൂടി വായിക്കുക.
ചുരുക്കി പറഞ്ഞാൽ ലക്ഷ്മി റായിയും അവളെപ്പോലുള്ളവരും പണിയെടുക്കാതെ, മുലകളുടെ അരികും വിടവും കാണിച്ച് നോക്കുകൂലി വാങ്ങുകയാണ്. അതിൻറെ ഫലം അനുഭവിക്കുന്നതോ സൌമ്യമാരും, ഗോവിന്ദ ചാമിമാരും.
ഈ ലക്ഷ്മി റായിക്കും അതുപോലെ അറ്റവും മുറിയും കാണിക്കുന്ന എല്ലാവർക്കും അപ്പന്മാരും, ആങ്ങളമാരും ഒക്കെയുണ്ട്. അപ്പോൾ മുകളിൽ പറഞ്ഞതുപോലെ ആണുങ്ങളുടെ കീഴിൽ കിടന്നു കൊടുത്തു അധ്വാനിച്ചു പണമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഈ അപ്പന്മാരും ആങ്ങളമാരും സഹിച്ചെന്ന് വരില്ല. അതേസമയം പണിയെടുക്കാതെ, ഇങ്ങനെ നോക്കുകൂലി വാങ്ങിക്കൊണ്ടേയിരുന്നാൽ അതിൻറെ പങ്കുപറ്റും എന്നു മാത്രമല്ല, കൂടെയിരുന്നു മകൾ ഒരു വലിയ പ്രസ്ഥാനം ആണെന്ന മട്ടിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യും.
എന്നെ അതിശയിപ്പിച്ച കാര്യം, മുൻപ് പറഞ്ഞ ആ വാദപ്രതിവാദത്തിൽ, മറുപപക്ഷത്തിരുന്നവൻ പറഞ്ഞതു്, അവൻറെ അമ്മയും ലക്ഷ്മിറായിയെപ്പോലെ ആകുന്നതാണ് അവനിഷ്ടം എന്നാണ്!
അപ്പോൾ സ്വന്തം അമ്മയും പെങ്ങന്മാരുമൊക്കെ പണിയെടുക്കാതെ നോക്കുകൂലി വാങ്ങുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്!
അപ്പോൾ അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങാൻ ആണ് എല്ലാവർക്കും ഇഷ്ടം.
നഗ്നരായി പ്രകൃതിയോടു ചേർന്ന് മുലകൾ കുഞ്ഞിനെ മുലയൂട്ടാനുള്ള ഒരവയവം മാത്രമാണെന്ന തിരിച്ചറിവുള്ളവർ വെറും സംസ്ക്കാരം ഇല്ലാത്ത കാട്ടുമനുഷ്യർ!
നൂറുകണക്കിന് ചെറുപ്പക്കാരുടെ കീഴിൽ കിടന്ന് അതെല്ലാം സഹിച്ചു, അവർക്ക് തൃപ്തി നൽകി അദ്ധ്വാനിച്ചു ജീവിത മാർഗ്ഗം കണ്ടെത്തുന്നവരെല്ലാം വെറും വേശ്യകൾ!
ഒട്ടും വിയർപ്പോഴുക്കാതെ, മുലകളും തുടയിടുക്കും കാണിച്ച് ഗോവിന്ദച്ചാമിമാരെയും അവരുടെ ആക്രമണത്തിൽപെട്ട് ചാകാൻ വിധിക്കപ്പെട്ടു കുറെ സൌമ്യമാരെയും സൃഷ്ടിച്ചിട്ട് നോക്കുകൂലി വാങ്ങുന്ന ലക്ഷ്മി റായിമാർ ഒക്കെ എല്ലാവരും ആദവവോടെ കാണുകയും, മാതൃക ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഉത്തരാധുനിക വനിതകൾ!!
അതാണത്രേ സ്ത്രീസ്വാതന്ത്ര്യം!
നാടകമേ ഉലകം!!
വാൽക്കഷണം:
കാശുള്ള മല്ല്യയെപ്പോലുള്ളവർ കിംഗ് ഫിഷർ കലണ്ടർ ഷൂട്ടിങ്ങ് എന്ന് പറഞ്ഞ് തരുണികളെ അവരുടെ യാച്ചുകളിൽ വരുത്തി ക്യാമറക്ക് മുന്നിലും പിന്നിലും തുണി ഉരിയിപ്പിക്കും. അവരുടെ ഒക്കെ കോടിക്കണക്കിനു കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളുകയും ചെയ്യും.
മന്ത്രിമാരും ജനപ്രധിനിധികളും ഉദ്യോഗസ്ഥരും ഒക്കെ സർക്കാർ ചെലവിൽ സരിതമാരെ മസ്കറ്റ് ഹോട്ടലുകളിൽ വരുത്തി കളിക്കും. അവർക്കും മാണിബാബുമാർക്കും ഒക്കെ മുഖ്യമന്ത്രിയുടെവരെ സംരക്ഷണവും ലഭിക്കും.
ഇതിലൊന്നും പെടാതെ നടക്കുന്ന ഒരു സംരക്ഷണവും ഇല്ലാത്ത ദുർബ്ബലരായ കുറെ സൗമ്യമാരും, ഗോവിന്ദ ചാമിമാരും, എന്തിന് ആടുകളും പട്ടികളുംവരെ അനുഭവിക്കുകയും ചെയ്യും.
അപ്പോഴും ലക്ഷ്മി റായിമാർ അടുത്ത സിസിഎൽ സീസണിലേയ്ക്കുള്ള ഫോട്ടോഷൂട്ടിന് ഇറക്കം പിന്നെയും കുറഞ്ഞ കുട്ടിയുടുപ്പും ഇട്ട് പോസ് ചെയ്യുകയായിരിക്കും.
No comments:
Post a Comment