Monday, 25 May 2015

അമ്മയോടൊപ്പം ആയിട്ടും മാതൃവാത്സല്യം എന്തെന്നറിയാത്ത എൻറെ മകൾ

എൻറെ മകൾക്ക് ഇപ്പോൾ 7 വയസ്സുണ്ട്. ആ മകളാണെ സത്യം, അവളുടെ അമ്മ അവളെ ഇതുവരെ എടുത്തിട്ടില്ല.

ജനിച്ചുവീണ അന്നുമുതൽ ഇന്നുവരെ അവൾ അവളുടെ മകളെ എടുത്തിട്ടില്ല.

മുല കൊടുക്കുമ്പോഴും അവൾ ഒരു വശം ചെരിഞ്ഞു കിടക്കും, എന്നിട്ട് വിഷമിച്ചു മുല കൊടുക്കും.

നിയോനാറ്റലിലും, പീടിയാട്ട്രിക് ഐസിയുവിലും കൂടുതൽ കാലവും നേഴ്സ് ആയി ജോലി ചെയ്ത അവൾ സ്വന്തം മകളെയും ചികിത്സക്ക് വന്ന ഒരു കുട്ടിയെപ്പോലെ ആണ് കണ്ടത്, കാണുന്നത്.

അങ്ങിനെ ചികിത്സക്ക് വരുന്ന കുഞ്ഞുങ്ങളെ, ചികിത്സ കഴിഞ്ഞു മടങ്ങുമ്പോൾ, കോരിയെടുത്തു ഉമ്മ വയ്ക്കാൻ അവരുടെ അമ്മമാരുണ്ട്. പക്ഷെ എൻറെ മകൾക്ക് എപ്പോഴും ഒരു നേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ അപകടം അവിടെയും ആയിരുന്നില്ല, അവൾ വെറും ഒരു നേഴ്സ് ആണെങ്കിലും, ഒരു ഡോക്ടർ ചെയ്യേണ്ട കാര്യങ്ങളും അവൾ തന്നെ ചെയ്യും. മകൾക്ക് എന്തെങ്കിലും അസുഖം വന്നാൽ, അവൾ അവളുടെ തന്നെ ചികിത്സ തുടങ്ങും.

അതും പോരാഞ്ഞ്, നാഴികക്ക് നാല്പതു വട്ടവും അടിയും, പിച്ചും ശാസനയും, ശിക്ഷണം കൊടുക്കലും. ഒരിക്കൽ അവൾ മകളെ അടിച്ചതിൻറെ പാട് കാലിൽ നീണ്ടു ചുവന്നു കിടന്നത് ഞാൻ ഫോട്ടോ എടുത്തു വച്ചിരുന്നു.

ഇപ്പോഴും മകളുടെ കയ്യിലും കാലിലും എല്ലാം അവളുടെ അമ്മ അടിച്ചതിൻറെയും പിച്ചിയതിൻറെയും പാടുകൾ കാണാം.

കുഞ്ഞിനെ അടിക്കരുതെന്ന് ഞാൻ പറയുമ്പോൾ എല്ലാം എനിക്ക് വട്ടാണെന്നും, അവളെ ഒന്നും പഠിപ്പിക്കേണ്ട എന്നും പറഞ്ഞു അവൾ എൻറെ മെക്കിട്ടു കയറും.

അങ്ങിനെ മാതൃവാത്സല്യം എന്തെന്നത്‌ ഒരിക്കലും അറിയാതെയാണ് സ്വന്തം അമ്മയുടെ കൂടെ ഇത്രയും കാലം ആയിരുന്നിട്ടും എൻറെ മകൾ ജീവിക്കുന്നത്.

ഇതിനെല്ലാം മേലെ ഞങ്ങളുടെ നിരന്തരവഴക്കും.  എന്നിൽ കവിഞ്ഞു ഈ ലോകത്ത് ആരുമില്ല എന്ന് ഭാവിക്കുന്ന അവളുടെ അടുത്ത് കുഞ്ഞിനെ പ്രതി എങ്കിലും വഴക്ക് പിടിക്കാതിരിക്കാം എന്ന് വിചാരിച്ചാലും, വഴക്കിനുള്ള കാരണങ്ങൾ അവൾ ഉണ്ടാക്കിയിരിക്കും.

രാവന്തിയോളം അദ്ധ്വാനിച്ചു വീട്ടിലേയ്ക്കുള്ള സാധനങ്ങളും ചുമന്നു വീട്ടിൽ വന്നു കയറുമ്പോൾ, എൻറെ മടിയിൽ ഇരിക്കാൻ ഓടിവരുന്ന മകൾ പകലെപ്പോഴോ തൂറിയത് അതേപടി അവളുടെ ചന്തിയിൽ ഉണങ്ങിപ്പിടിച്ച് ഇരിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ദേഷ്യത്തിന് ഭാര്യയോട്‌ കയർത്താൽ അപ്പോഴും എനിക്ക് വട്ടാണെന്ന് പറയും. അത് പിന്നെ വാക്കേറ്റമായി, അങ്ങിനെ പലതവണ ആവർത്തിച്ചപ്പോൾ, മകൾ പേടിച്ചു തൂറുന്നത് തന്നെ നിർത്തി. തൂറാൻ മുട്ടുമ്പോൾ, പേടിച്ചു എവിടെയെങ്കിലും പോയൊളിക്കും. അപ്പോഴും, കുഞ്ഞിനെ കഴുകി വൃത്തിയാക്കുന്നതിനു പകരം എനിക്ക് വട്ടാണെന്നും, അതേ വട്ട് മകളിൽ പരമ്പരാഗതമായി കിട്ടിയതാണെന്നും പറഞ്ഞ് മകളെ അടിയും ചികിൽസിക്കലും.

അവസാനം ഞാൻ അറിയാതെ, എനിക്ക് വട്ടാണെന്നും ജീവന് ഭീഷണി ഉണ്ടെന്നും കാണിച്ച് ആർക്കൊക്കെയോ പരാതിയും കൊടുത്തിട്ടു, വിമാനത്തിൽ വച്ച് ടോഫി വാങ്ങി കൊടുക്കാം എന്നും പറഞ്ഞ് കുഞ്ഞിനേയും എടുത്തു അവൾ കാനഡയിൽ നിന്നും കോഴിക്കോട് വന്നു.

അവിടെ 9 മണിക്ക് മാത്രം തുറക്കുന്ന സ്കൂളിൻറെ  ഗേറ്റിനു മുൻപിൽ 7 മണിക്ക് മുൻപ് തന്നെ വെറും 4 വയസ്സ് മാത്രം പ്രായമുള്ള മകളെ ഒറ്റയ്ക്ക് നിർത്തിയിട്ട് അവൾ പോകുമായിരുന്നു. ആ സ്കൂളിലെ പ്രിൻസിപ്പൽ അവളെ ശാസിച്ചിട്ടും, അവൾ തിരുത്തിയില്ല.

ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിലും, അവൾ മകളെ സ്കൂളിൽ വിട്ടിട്ടു എങ്ങോട്ടൊക്കെയോ പോകും. സ്കൂൾ വിട്ടു 3 മണിക്ക് തിരിച്ചെത്തുന്ന മകൾ രാത്രി ഒമ്പതും പത്തും വരെ വീടിനു പുറത്ത്.

എന്നാൽ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ പോയി നില്ക്കാം എന്നുവച്ചാൽ, അവരെയും വെറുപ്പിച്ചു വച്ചിരിക്കുകയാണ്.

ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും, മകളുടെ സ്വഭാവരൂപീകരണത്തിൽ സാരമായ പാളിച്ച വന്നിട്ടുണ്ട്. അതവളെ വാശിക്കാരിയും, മുൻകോപക്കാരിയും ആക്കിയിരിക്കുന്നു.

എന്നാലും, എന്നോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, അവൾ ഏറ്റവും നല്ലൊരു കുട്ടിയാണ്. ഞാൻ ഉള്ളപ്പോഴൊക്കെ, മകൾ മുഴുവൻ സമയവും എന്നോടൊപ്പം ആണ്. അവളുടെ അമ്മ അവളെ എടുക്കാത്തതിൻറെ കുറവും കൂടി നികത്താൻ, ഞാൻ അവളെ എടുത്തു കൊണ്ട് നടക്കും.

എന്നോടൊപ്പം അവൾ എന്നും സന്തോഷവതി ആയിരുന്നു. അതുകൊണ്ട് തന്നെ, ഞാൻ മടങ്ങുന്നു എന്ന് കാണുമ്പോൾ, അവൾ വാവിട്ടു കരയും. അമ്മയുടെ കൂടെ നില്ക്കാൻ അവൾക്ക് പേടിയാണെന്നും, പപ്പാ പോകരുതെന്നും അവൾ കേണപേക്ഷിക്കും.

അങ്ങിനെയുള്ള എൻറെ മകൾക്കും മാനസ്സിക പ്രശ്നം ഉണ്ടെന്നാണ് ഒരു കുടുംബത്തിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന അവളുടെ അമ്മ പറയുന്നത്.

ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി ആശുപത്രി സെല്ലിൽ അടക്കപ്പെട്ട ഞാൻ എൻറെ വീട്ടുകാരുടെയും പോലീസിൻറെയും സമയോജിതമായ ഇടപെടൽ മൂലം രക്ഷപ്പെട്ടു.

പക്ഷെ എൻറെ മകൾ ഓടി രക്ഷപ്പെടാൻ പറ്റാത്ത വിധം അവളുടെ കസ്റ്റഡിയിൽ ആണ്. അവൾ മകൾക്ക് നിരന്തരം എന്തൊക്കെയോ മരുന്നുകൾ കൊടുത്തുകൊണ്ടിരിക്കുന്നു.

ഞാൻ അവിടെയുള്ളപ്പോൾ എന്തിനെന്നു പറയാതെ എനിക്കും തരുമായിരുന്നു.

എൻറെ വക്കീൽ വിവാഹമോചനത്തിനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങി.

എൻറെ പെങ്ങൾ ഇന്ന് എൻറെ മകളെ രക്ഷിക്കണം എന്ന അപേക്ഷയുമായി പോലീസ് സ്റ്റേഷനിൽ പോകുന്നുണ്ട്.

പെണ്ണുങ്ങളുടെ വാക്കുകൾക്കു എപ്പോഴും മുൻ‌തൂക്കം കൊടുക്കുന്ന ഇവിടുത്തെ വ്യവസ്ഥിതിയിൽ, ഞാൻ ഏൽക്കുന്ന പുരുഷ പീഡനം അവർ കണ്ടില്ലെങ്കില്ലും സാരമില്ല, പക്ഷെ എൻറെ മകൾ അവളുടെ അമ്മയിൽ നിന്നും അനുഭവിക്കുന്ന ബാലപീഡനത്തിൽ നിന്നും അവളെ രക്ഷിക്കാൻ ഉള്ള നടപടികൾ അവർ എടുക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

http://seban15081969.blogspot.ae/2014/07/blog-post_15.html

http://seban15081969.blogspot.ae/2014/06/blog-post_28.html

http://seban15081969.blogspot.ae/2015/05/blog-post_23.html

No comments:

Post a Comment