Wednesday, 27 August 2014

എനിക്ക് ലഭിച്ച പരംവീർചക്ര

യൂണിഫോമിൽ കുത്തിവെക്കാനോ, പേരിനൊപ്പം എഴുതാനോ ഒന്നും പറ്റില്ലെങ്കിലും, എനിക്ക് ചില അംഗീകാരങ്ങൾ ജീവിതത്തിൽ കിട്ടിയിട്ടുള്ളതിൽ  ഒന്നാണ് താഴെ കൊടുത്തിരിക്കുന്ന വാർത്ത.

ഞാനതിനു പരംവീർചക്രയെക്കാളും, ഭാരതരത്നയെക്കാളും, എന്തിനു നോബേൽ പ്രൈസിനേക്കാളും വിലമതിക്കുന്നു.

ഞാൻ ചെയ്ത സന്ധിയില്ലാ സമരത്തിൻറെ ഫലം അനുഭവിച്ച ആരോ, ഞാൻ ജയിലിൽ കിടക്കുമ്പോൾ കൊടുത്ത വാർത്ത ആണിത്.

ഇതും കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ, എനിക്കൊരു ലേബൽ വീണു, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ'! പെണ്ണിനെ ചോദിച്ചപ്പോൾ, പെണ്‍വീട്ടുകാർ എന്നെ ആട്ടി ഓടിച്ചു.

ഞാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ, അവിടെ പോയി കേസ് നടത്തണമെന്ന് ഓട്ടക്കീശയുമായി നടന്ന എന്നോട് പറഞ്ഞ്, നീതി വ്യവസ്ഥയെ ഒക്കത്ത് വച്ച് നടക്കുന്ന ഏതോ പന്നൻ ജഡ്ജി കൈ കഴുകി.

നീതി ലഭിക്കാൻ ഞാൻ 10 ദിവസം വീട്ടിൽ നിരാഹാരം കിടന്നു. പോലീസെത്തി എന്നെ ആശുപത്രിയിൽ ആക്കി. അന്ന് കണ്ണൂർ എംപി  ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഇത് അന്നത്തെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം എന്നു നൽകിയ ഉറപ്പിന്മേൽ, നിരാഹാരം നിർത്തി.

ആ പന്നൻ അതു കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. കേന്ദ്രത്തിൽ ബിജെപി ആയതിനാൽ ഒന്നും ചെയ്യാൻ ആവില്ല എന്നു പറഞ്ഞു.

പിന്നെ 10 വർഷത്തോളം ആ പന്നനു വേണ്ടപ്പെട്ട എകെ ആന്റണി പ്രതിരോധമന്ത്രി ആയി. ആൻറണിയുടെ ഓഫീസിലേയ്ക്ക് നേരിട്ടും, ഒരു സമയത്തു മുഖ്യനായിരുന്ന വിഎസ്സിനും, ഇപ്പോഴത്തെ ഉമ്മനും അങ്ങിനെ ഈ ഭാരതമെന്ന ദേശത്തുള്ള എല്ലാ അധികാര സ്ഥാപനങ്ങളിലെയ്ക്കും ഞാൻ ആയിരക്കണക്കിന് തവണ പരാതി അയച്ചു.

പിന്നെ പട്ടാള കോട്ടകളിൽ നടക്കുന്ന എത്രയോ അഴിമതിക്കഥകൾ ആണ് പുറത്തു വന്നത്. ശവപ്പെട്ടി കുംഭകോണത്തിലൂടെ ശവത്തെപ്പോലും വെറുതെ വിട്ടില്ല. പിന്നെ എനിക്കെവിടെ നീതി ലഭിക്കും?

പക്ഷെ ആന്റണി ഏതോ രണ്ടു ആർമിയെ വ്യഭിചരിച്ച് ഉണ്ടാക്കിയ സിനിമകളിൽ അഭിനയിച്ചു എന്ന കാരണത്താൽ, സുധാമണിയുടെ ആസനം തിരുമ്മി നടക്കുന്ന മോഹൻ ലാലിനെ ലറ്റ് കേണൽ ആക്കി. പക്ഷെ സത്യത്തിനു വേണ്ടി സുധീരം പോരാടിയ എനിക്ക് തരാൻ ഈ കഴുവേറികളുടെകയ്യിൽ നീതി എന്നൊന്നില്ല.

ഞാൻ എന്തുകൊണ്ടു ഇവന്മാരെ ഒക്കെ തെറി പറയുന്നു എന്നു ഇനിയും മനസ്സിലായില്ല എന്നുണ്ടോ?

ഓരോ തവണ പുതിയ ജനറൽ വരുമ്പോഴും ഞാൻ എഴുതും. പക്ഷെ മറുപടി ഒരിക്കലും കിട്ടിയില്ല. കിട്ടുകയും ഇല്ല, കാരണം ഈ മുകളിൽ ഇരിക്കുന്നവരുടെയും എല്ലാം ആസനവും മറ്റു പലതും തിരുമ്മി ആണും പെണ്ണും കെട്ടു ജീവിച്ചതു കൊണ്ടാണ് അവന്മാർ ജനറൽ ആയത്. അവർ പിന്നെ എന്നെ കേൾക്കുമോ? പക്ഷെ നിങ്ങൾ നോക്കിയാൽ അവരുടെ ഒക്കെ യൂണിഫോമിൽ മെഡലുകൾ ഇങ്ങനെ അടുക്കി തൂക്കി ഇട്ടിരിക്കുന്നത് കാണാം. അത് ആണും പെണ്ണും കെട്ടു ജീവിച്ചതിന് ലഭിച്ച അംഗീകാരം ആണ്.

ഇനി നിങ്ങൾ പറ, എനിക്ക് ലഭിച്ച ജയിൽ വാസമെന്ന പരംവീർചക്രത്തിനാണോ, അതോ ഇവന്മാരൊക്കെ തൂക്കിയിട്ടു നടക്കുന്നതിനാണോ കൂടുതൽ മഹത്വം?

Thursday, 21 August 2014

മദ്യവും, കുട്ടികളും പിന്നെ സർക്കാരും

പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ്, കെ മുരളീധരൻ വിഎം സുധീരൻറെ മദ്യനയത്തെ വിമർശിച്ചപ്പോൾ ഞാൻ എഴുതിയ ഒരു പോസ്റ്റ്‌ ആണിത്.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

ജ്യേഷ്ഠൻമാരുടെ നിരന്തരമദ്യപാനവും ബഹളവും മൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതെ, രാത്രി ഇറങ്ങി ഓടി ആരും കാണാതെയും, മഴ നനയാതെയും വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നു ഈ ലോകം കണ്ട ഒരു ബാല്യം എനിക്കുണ്ട്.

അവരുടെ മദ്യപാനം മൂലം, നല്ല വിദ്യാഭ്യാസം ലഭിക്കാതെയും, നല്ല വിവാഹബന്ധങ്ങൾ കിട്ടാതെയും എല്ലാ പെങ്ങൾമാരും ഇന്നും നരകിച്ചു ജീവിക്കുന്നു.

മദ്യപിച്ചു പൂച്ചകരഞ്ഞു നടന്ന മൂത്തജ്യേഷ്ഠൻ എൻറെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞപ്പോൾ, ഞാൻ പത്താം ക്ലാസ്സ് പഠനം ഒരിക്കൽ നിർത്തി. നന്നായി പഠിക്കുമായിരുന്ന എന്നെ തിരിച്ചു കൊണ്ടുവരാൻ ആയി, ക്ലാസ്സ് അദ്ധ്യാപകൻ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും 4-5 കിലോമീറ്റർ ദൂരെയുള്ള എൻറെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതും, അവർ വന്നപ്പോൾ, എന്നെ അവർ  കാണാതിരിക്കാൻ ഓടി കശുമാവിൽ കയറി ഒളിച്ചിരുന്നതും ഇപ്പോഴും വളരെ വ്യക്തമായി എനിക്ക് കാണാം. പിന്നീട് അതിൽ നിന്നും കര കയറാൻ ഞാൻ വളരെ കഷ്ടപ്പെട്ടു.

മറ്റൊരു ജ്യേഷ്ഠൻ ഈ ലോകത്തുള്ള ഏറ്റവും കരുത്തരിൽ ഒരാൾ ആയിരുന്നു. ആ കരുത്തു കൊണ്ട് മാത്രം ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. പക്ഷെ എന്തു പ്രയോജനം, കുടിച്ചു കുടിച്ചു 30 തികയുന്നതിനു മുൻപ് 'ചത്തു'.

ഇനി അവശേഷിക്കുന്ന മൂന്നാമൻ, കുടിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ, കുടിക്കുന്നത് അവൻറെ മൗലിക അവകാശം ആണെന്നാണ് പറഞ്ഞത്. ഇപ്പോഴും അങ്ങിനെ തന്നെ, പക്ഷെ എന്തു പ്രയോജനം, 50 അടുത്ത് പ്രായമേ ഇപ്പോഴുള്ളു  എങ്കിലും,  'ചത്തു' എന്ന വാർത്ത ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വേണമെങ്കിലും കേൾക്കാം.

ഇതൊക്കെയും കേൾക്കുമ്പോൾ, പ്രശ്നം മദ്യത്തിൻറെ അല്ല, മറിച്ചു എൻറെ കുടുംബത്തിൻറെ ആണെന്ന് തോന്നാം. പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. പെങ്ങൾമാരെ കെട്ടിക്കൊണ്ടു പോയിടങ്ങളിൽ അതിലും ദയനീയം ആണ് സ്ഥിതി. ഒരുത്തൻ മദ്യവും, പുകവലിയും മാത്രമല്ല, കഞ്ചാവ് വലി വരെയുണ്ട്. അഞ്ചു പൈസ കയ്യിൽ ഇല്ല, പക്ഷെ കോടികൾ പുല്ലാണെന്നേ കഞ്ചാവിൻറെ പുറത്ത് പറയൂ, അതും പെങ്ങൾ അധ്വാനിച്ചു വെച്ചുവിളമ്പിയത് നക്കിയിട്ട്. സഹികെട്ട്, അവൾ മക്കളുമായി വേറെ ജീവിക്കുന്നു.

ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് ഇതല്ലാതെ വിശുദ്ധന്മാരുടെ കുടുംബങ്ങളിൽ നിന്നും ബന്ധം കിട്ടുമോ?

ഇനി കുടിയന്മാർ പറയും, സാഹചര്യം ആണ് അവരെ കുടിയന്മാർ ആക്കിയതെന്ന്. എരണം കെട്ടവന്മാരെ, സാഹചര്യം ആണ് ഒരാളെ കുടിയൻ ആക്കുന്നതെങ്കിൽ, കുടിക്കുവാൻ ഏറ്റവും യോഗ്യൻ ഞാനാണ്. ദിവസവും ബഹളമയമായ ഒരു കുടുംബത്തിൽ ജനിച്ചുവളർന്നതും, പട്ടാളജീവിതം നയിച്ചതും, പിന്നെ അഴിമതി ചൂണ്ടി കാട്ടിയതിൻറെ പേരിൽ ആ ജോലിയും നഷ്ടപ്പെട്ട്, 6 മാസം ജയിലിലും കിടന്നു പിന്നെ 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ നടന്നതും, അതിൻറെ പേരിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ പെണ്ണുതരാതിരുന്നതും, ഇതുവരെയും നീതി ലഭിക്കാതിരുന്നതും എല്ലാം എനിക്ക് കുടിക്കാൻ പറയാവുന്ന കാരണങ്ങൾ ആയിരുന്നു. പക്ഷെ എനിക്കതിൻറെ ആവശ്യം ഉള്ളതായി ഒരിക്കലും തോന്നിയില്ല. പകരം ആ കഷ്ടപ്പാടുകൾക്കിടയിലും സ്വന്തമായി അദ്ധ്വാനിച്ചുവരെ ഞാൻ വിദ്യാഭ്യാസം നേടുകയാണ് ചെയ്തത്.  ഏത് പ്രതികൂല സാഹചര്യത്തിലായാലും കുടിക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. കുടിക്കാനുള്ള ഒരു സാഹചര്യവും ഇല്ല, അല്ലാ ഇനി അതുണ്ടെങ്കിൽ, കുടിയന്മാർ കുടിക്കാനുള്ള സാഹചര്യം സ്വയം ഉണ്ടാക്കുകയാണ്.

മദ്യം മൂലം ഒരംഗം എങ്കിലും നശിച്ചിട്ടില്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഇല്ല.

എന്നാലും, ആരെങ്കിലും കുടിച്ചു ബഹളം ഉണ്ടാക്കിയാൽ, കാണുന്നവർ പറയും, "പോട്ടെന്നെ, അവൻ കുടിപ്പുറത്ത് ചെയതതല്ലേ, ക്ഷമിക്ക്!" എന്ന്.

ഇനി സുധീരനെ പോലെ ആരെങ്കിലും മദ്യനിരോധന നയം സ്വീകരിച്ചാൽ, ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്ന് കുറെ പേര് മുദ്രാവാക്യം വിളിക്കും. കഴുവേറി മക്കളെ, മെയ്യനങ്ങി അദ്ധ്വാനിക്കണമെടാ. അതിനു തയ്യാറായാൽ, ഇവിടെ ജോലിക്ക് ഒരു കുറവും ഇല്ല, മാത്രവും അല്ല അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടിയും വരില്ല.

പക്ഷെ ഈ കഴുവേറികൾക്ക്, അതിൽ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും, പിമ്പുകളെപ്പോലെ എല്ലായിടത്തും കാണപ്പെടുന്ന  ബ്രോക്കർമാരും, കോണ്ട്രാക്ടർമാരും പെടും, മെയ്യനങ്ങി പണിയെടുക്കാതെ പണം പിടുങ്ങിയും, കുടിച്ചും കൂത്താടിയും നടക്കണം.

കേരളത്തിൽ ഇന്ന് നിങ്ങൾക്ക് മറ്റൊരു ജോലി കണ്ടെത്താൻ ആകുന്നില്ലെങ്കിൽ, പോയി കടലിൽ ചാടി ചാകിനെടാ തെണ്ടികളേ.

വി ഡി സതീശനും, മുരളിക്കും ഒക്കെ കൊടി പിടിച്ചു നടക്കാനും, അവരുടെ ഒക്കെ സാമാനം തിരുമ്മാനും ഇവർ എപ്പോഴും മുൻപിൽ നിൽക്കുന്നത് കൊണ്ട്, കൂടുതൽ കൂടുതൽ ബാറുകൾ തുറപ്പിക്കുന്നതിലാണ് അവർക്ക് താൽപര്യം.

സുധാകരൻ അത് തുറന്നു പറയുകയും ചെയ്തു. ജനസേവകരായാൽ കുറെ ആരാധകർ ചുറ്റും കാണും എന്നാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്. ആ ആരാധകർ ഞാൻ മുകളിൽ പറഞ്ഞ ഗണത്തിൽ പെടും.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

അധികാരത്തിൽ ഇരിക്കുന്നവർക്ക് കയ്യിട്ടുവാരാൻ, ഖജനാവ് എപ്പോഴും നിറഞ്ഞിരിക്കണം. അത് നിറയണമെങ്കിൽ, ജനങ്ങൾ സമാധാനത്തോടെ ജീവിച്ചിട്ടു കാര്യമില്ല, മറിച്ച് അവരൊക്കെ മരിച്ച് പണ്ടാരം അടങ്ങിയാലും, മദ്യലോബിയെ സുഖിപ്പിക്കണം. മാത്രവുമോ, തെരഞ്ഞെടുപ്പിനും മറ്റും കോടികൾ ഈ ജനകോമരങ്ങൾ തരുമോ?

എടാ മുരളീ, അതുപോലെ നിന്നെപ്പോലെ തന്തക്കുപിറക്കായ്ക പറയുന്ന നാറികളെ, മനുഷ്യർ, പ്രത്യേകിച്ച് കുട്ടികൾ സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങട്ടെടാ. അത് കഴിഞ്ഞുള്ള വരുമാനവും, തൊഴിലും മതി ഇവിടെ.

സുധീരനോടൊപ്പം, കുടിച്ചു കൂത്താടി നടക്കുന്നവർ ഒഴികെയുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും ഉണ്ട്. മനസ്സിലാകുന്നുണ്ടോ?

വാൽക്കഷണം:

ഇനി മദ്യം നിർത്തലാക്കിയാൽ വ്യാജമദ്യദുരന്തങ്ങൾ മൂലം അനവധി പേർ മരിക്കുമെന്ന് പലരും പറയുന്നു.

എന്നാൽ ഞാൻ പറയട്ടെ, ഇത്രയും ശ്രമങ്ങൾ നടത്തിയിട്ടും, അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കള്ളച്ചാരായം  കുടിച്ചാൽ അതു ഏതു സമയവും  മരണത്തിന് ഇടയാക്കിയേക്കാം എന്നറിഞ്ഞിട്ടും, കുടിക്കുന്നവർ അങ്ങ് ചത്തു പോകട്ടെന്നെ. അതുകൊണ്ട് ഭൂമിയിലെ ജീവൻ ഇല്ലാതാകുന്നില്ല എന്ന് മാത്രമല്ല, ജനപ്പെരുപ്പവും കുറയും.

ഇനി അങ്ങിനെ മരിക്കുന്നവരുടെ കുടുംബങ്ങൾ. എനിക്കവരോടാണ് പറയാൻ ഉള്ളത്. ഒരിറ്റു കണ്ണീരുപോലും ഇങ്ങനെ മരിച്ചവർക്കുവേണ്ടി  വീഴ്ത്തരുത്. അവർ ഉള്ളപ്പോൾ ഉള്ളതിനേക്കാൾ സമാധാനവും ജീവിത വിജയവും ഇനി നിങ്ങൾക്ക് ഉണ്ടാകും.

http://seban15081969.blogspot.ae/2014/09/blog-post_56.html


Monday, 18 August 2014

വരും തലമുറകൾക്ക് ആധുനിക സ്ത്രീകളുടെ സമ്മാനം: വന്ധ്യത

പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൻറെ പേരിൽ ശിക്ഷിക്കാനാണെങ്കിൽ, ഈ ലോകത്തെ മുഴുവൻ ജനങ്ങളെയും, ആണ്‍പെണ്‍  വ്യത്യാസം ഇല്ലാതെ ശിക്ഷിക്കണം.

ഏതെങ്കിലും ഒരാണ് പെണ്ണിനോട് താല്പര്യം കാണിച്ചാൽ ഉടനെ മൃഗങ്ങളെപ്പോലെ പെരുമാറരുത് എന്ന് പറയും. ഞാൻ പറയുന്നു, മനുഷ്യൻ മൃഗങ്ങളെപ്പോലെ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ആണും പെണ്ണുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു അതിനെ ആവോളം ആസ്വദിച്ച് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് ജീവിക്കണം. അത്രയും സുഖകരമായ മറ്റൊരനുഭവം ഇല്ല തന്നെ.

ഇന്നു ബഹുഭൂരിപക്ഷം കുട്ടികളും ലൈംഗികതയെക്കുറിച്ചു പഠിക്കുന്നത് പെർവെർട്ടുകളിൽ നിന്നുമാണ്. ഞാൻ പഠിച്ചത് ഏഴോഎട്ടോ വയസ്സുള്ളപ്പോൾ, ഒരു പെർവെർട്ട് എൻറെ തുടകൾക്കിടയിലും, ആസനത്തിലും ഇട്ടുകളിച്ചത് വഴിയാണ്. ഇതു വായിക്കുമ്പോൾ, അയാളെ ഓർത്തു പല്ലിറുമ്മേണ്ട, കാരണം ഇതു എഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും, നിങ്ങളുടെ കുടുംബത്തുള്ളവരും, ചുറ്റുമുള്ളവരും എല്ലാം പെർവെർട്ടുകൾ ആണ്, ആരും അങ്ങിനെ ജനിച്ചതല്ല, അങ്ങിനെ ആക്കിയതാണ്.

കുട്ടികൾ ഇതൊക്കെ അറിയേണ്ട കാലത്ത്, അത് ശരിയായ രീതിയിൽ മനസ്സിലാക്കി കൊടുക്കാൻ കഴിവുള്ളവരിൽ നിന്നും പഠിക്കണം. ഞാൻ നേരത്തെ പറഞ്ഞതാണോ, അതോ ഇപ്പോൾ പറഞ്ഞതാണോ നിങ്ങളുടെ കുട്ടികൾക്കും, അതുവഴി സമൂഹത്തിനും നല്ലതെന്ന് നിങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം.

അതിനു പകരം, ഇതൊക്കെ തെറ്റാണെന്ന് കപട സംസ്ക്കാരങ്ങൾ വഴിയും, മതങ്ങൾ വഴിയും, നിയമം വഴിയും പറഞ്ഞിട്ട് മനുഷ്യൻ ചെയ്യുന്നതെന്താണ്? വികൃത ചിന്തകൾ നിറഞ്ഞതും, അസംതൃപ്തവുമായ ഒരു ഭാവനാ ലോകത്ത് ജീവിക്കുന്നു. സ്വയംഭോഗം ചെയ്തും വിരലിട്ടും തൃപ്തി പോരാഞ്ഞു, പെണ്ണ് പെണ്ണിനെ തലോടിയും, ആണ് ആണിനെ കളിച്ചും, അച്ചന്മാരും, ജഡ്ജിമാരും (ഇത് വായിക്കുമ്പോൾ ഞാൻ ഗാംഗുലിയെ ആണ് ഉദ്ദേശിച്ചതെന്നു ചിലർ വിചാരിക്കും, അല്ലാ, ഞാൻ എല്ലാ കുടുംബങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നടക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്) വരെ പെണ്ണുങ്ങളെയും, കുട്ടികളെയും, ഇപ്പോൾ പിറന്നു വീണ കുഞ്ഞുങ്ങളെവരെ ആക്രമിച്ചും, പീഡിപ്പിച്ചും കൊന്നും, ഇതിനൊന്നും വഴി കാണാതെ വരുമ്പോൾ, മൃഗങ്ങളെവരെ കളിച്ചും ജീവിക്കുന്നതാണോ സംസ്ക്കാരം?

Read these blogs:
(a)  http://seban15081969.blogspot.in/2014/07/blog-post_31.html
(b)  http://seban15081969.blogspot.in/2014/08/blog-post.html
(c)  http://seban15081969.blogspot.in/2014/10/blog-post_13.html
(d)  http://seban15081969.blogspot.in/2015/10/blog-post.html

ശാശ്വത പരിഹാരം മനുഷ്യർ മൃഗങ്ങളെപ്പോലെ നഗ്നരായി ജീവിക്കുക എന്നതാണ്. അത് മനുഷ്യരെ, പ്രത്യേകിച്ചും ആണുങ്ങളെ ഭാവനാലോകത്തു നിന്നും പുറത്തുകൊണ്ടുവന്ന്, കുറച്ചു കാലത്തിനുള്ളിൽ തന്നെ 'ഇതൊക്കെ ഇത്രയേ ഉള്ളൂ'  എന്ന് ചിന്തിക്കാനും, കുറച്ചുകൂടി കഴിയുമ്പോൾ, അതുപോലും ചിന്തിക്കാതിരിക്കാനും തുടങ്ങും. അങ്ങനെ തുടങ്ങുമ്പോൾ അവർ, അതുപോലെ പെണ്ണുങ്ങളും, മുലകൾ കുഞ്ഞിനു പാല് കൊടുക്കാനുള്ള ഒരു അവയവം മാത്രമാണെന്ന് തിരിച്ചറിയും. ഇന്ന് ആണുങ്ങളുടെ കാര്യം പോകട്ടെ, ഈ സത്യം ബോധ്യമുള്ള എത്ര പെണ്ണുങ്ങൾ ഉണ്ട്?

Read these blogs:

(a) http://seban15081969.blogspot.in/2014/08/blog-post_32.html
(b) http://seban15081969.blogspot.in/2014/08/blog-post_15.html

അങ്ങനെ മാറിയ ഒരു ലോകത്തേ, എൻറെ 6 വയസ്സായ മകൾ അടക്കം മുഴുവൻ കുട്ടികളും നഗ്നരായി ശരീരത്തിൽ എല്ക്കേണ്ട സൂര്യപ്രകാശവും ശുദ്ധവായുവും കൊള്ളിച്ചു ഭയം കൂടാതെ ഓടിച്ചാടി നടക്കാൻ സാധിക്കൂ.

സ്ത്രീസ്വാതന്ത്യം എന്നു  പറയുന്നത്, നേർത്ത പാന്റിയും , ബ്രായും ഇട്ടു, താഴെ കുറ്റിച്ചു നില്ക്കുന്ന രോമം വരെ കാണിച്ചു ചുറ്റും കൂടി ഇരിക്കുന്നവരുടെ ഇടയിലൂടെ റാമ്പിൽ നടക്കുന്നതോ, സ്വർണ്ണപരസ്യത്തിൽ ചന്തികുലുക്കി നടക്കുന്നതോ, സാരിയുടെ പരസ്യത്തിൽ പൊക്കിൾചുഴി കാണിക്കുന്നതോ ഒന്നും അല്ല. മറിച്ച് പൂർണ്ണ നഗ്നരായിതന്നെ എവിടെയും ഭയം കൂടാതെ സഞ്ചരിക്കാനും, അവർക്ക് ആവശ്യം എന്ന് തോന്നുമ്പോൾ, ആരുമായും ബന്ധപ്പെട്ടു അതാസ്വദിക്കാനും അതുവഴി കുട്ടികളെ ഉണ്ടാക്കാൻ സാധിക്കുക, അതുപോലെ ശരീരം വേദനിക്കുമ്പോൾ ആരോടും 'ഒന്നു ശരീരം തിരുമ്മിത്താടാ' എന്ന് പറയാൻ സാധിക്കുക എന്നതുമാണ്. അത്തരം സ്വാതന്ത്ര്യം അവർ അർഹിക്കുന്നു. ഞാനടക്കം എല്ലാവരും സ്ത്രീയുടെ വേദനയുടെ ഫലം ആയതിനാൽ അവർ ആവശ്യപ്പെടുമ്പോൾ അത് ചെയ്തു കൊടുക്കാൻ ബാധ്യസ്ഥപ്പെട്ടിരിക്കുന്നു. അങ്ങിനെ തിരുമ്മി കൊടുത്തുതന്നെ വളർന്നു വരുന്ന ആണ്‍കുട്ടികൾ സ്ത്രീശരീരം കാണട്ടെ, അങ്ങനെ കരുത്തുള്ള ചിന്തകൾ അവരിൽ ഉണ്ടാകട്ടെ, അങ്ങിനെ കാണുന്ന ഏതെങ്കിലും കുട്ടി ഭാവനാലോകത്ത് വികൃത ചിന്തകളുമായി ജീവിക്കുമോ, മുല കിളിർക്കുകപോലും ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ആക്രമിക്കുമോ?

Read these blogs:

(a) http://seban15081969.blogspot.in/2014/09/blog-post_26.html
(b) http://seban15081969.blogspot.in/2014/12/blog-post.html
(c) http://seban15081969.blogspot.in/2015/05/blog-post_27.html
(d) http://seban15081969.blogspot.in/2015/05/blog-post_39.html
(e) http://seban15081969.blogspot.in/2015/06/blog-post_28.html

ഇങ്ങനെ ശരീരം മൊത്തം ഒന്ന് എണ്ണയിട്ടോ അല്ലാതെയോ ആരെങ്കിലും ഒന്ന് തിരുമ്മിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ആരെങ്കിലും, പ്രത്യേകിച്ചും പ്രായമൊക്കെയായി ശരീരത്തൊക്കെ വേദനയൊക്കെ ആയി കഴിയുന്നവർ, ഉണ്ടോ? പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ, അവിടെ ലൈംഗിക പൂർത്തീകരണം മാത്രമല്ല നടക്കുന്നത്, അതോടൊപ്പം ശരീരത്തിനു മൊത്തമായി ഏറ്റവും നല്ല വ്യായാമവും ലഭിക്കുന്നുണ്ട്. അത്തരം വ്യായാമം പ്രായം ഉള്ളവർക്ക് കൂടുതൽ ആവശ്യമാണ്. അത് ലൈംഗിക ബന്ധം നടത്താതെ തന്നെ, ഞാൻ മുകളിൽ പറഞ്ഞ രീതിയിൽ സാധിക്കും.

പക്ഷെ കഷ്ടം സംസ്ക്കാരങ്ങളുടെ പേരും പറഞ്ഞു മനുഷ്യർ ഒരു വശത്ത് ചത്തു ജീവിക്കുകയാണ്. മറുവശത്ത്, മറ്റൊരു വിഭാഗം സ്വയംഭോഗം ചെയ്തും, തൃപ്തിവരാതെ വരുമ്പോൾ പല അസാന്മാർഗിക പ്രവർത്തനങ്ങളും ചെയ്തു അവനവനു തന്നെയും, വരും തലമുറകൾക്കും, സമൂഹത്തിനും എല്ലാം ഭീഷണിയായി ജീവിക്കുന്നു. മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഇത് ചർച്ച ചെയ്യപ്പെടണം. സ്ത്രീകളും പുരുഷന്മാരും വേർതിരിഞ്ഞ് ഇരുന്നല്ല, ഒന്നിച്ചിരുന്നു ചർച്ച ചെയ്യണം.

അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെടുകയും, കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതുമാണ് സ്ത്രീകളുടെ യദാർത്ഥ സ്വാതന്ത്ര്യം, അങ്ങിനെ അവരിൽ പ്രകൃതി ചേർത്ത് വച്ചിരിക്കുന്ന സത്യമാണ് അവരുടെ യദാർത്ഥ സൗന്ദര്യവും. അല്ലാതെ ലിപ്ടിക് ഇട്ടു ചുണ്ട് ചുവപ്പിച്ചു നടക്കുന്നതല്ല. സ്ത്രീകളുടെ സൌന്ദര്യം ഉള്ളിലാണ്, അല്ലാതെ പുറത്തല്ല. അങ്ങനെയുള്ള യദാർത്ഥ സൌന്ദര്യത്തെ തിരിച്ചറിയുന്ന ഒരാൾക്ക് ആർത്തവം കാണുമ്പോൾ ഇതെന്തൊരു നാശം എന്ന ചിന്തയും, ആ ചിന്തമൂലം ഉണ്ടാകുന്ന അസ്വസ്ഥതയും ഉണ്ടാവില്ല, മറിച്ച് അതിലെ സൌന്ദര്യം കാണുമ്പോഴും ആ പ്രതിഭാസം ജീവനെ എങ്ങിനെ മുൻപോട്ടു കൊണ്ട് പോകുന്നു എന്ന മനോഹര സത്യം ബോധ്യപ്പെടുമ്പോഴും ഇതിലെല്ലാം തനിക്കുള്ള പങ്കിനെക്കുറിച്ചോർത്തു തന്നോട് തന്നെ ബഹുമാനം ഉണ്ടാവാനും അതിടയാക്കും.

അങ്ങനെ സ്ത്രീകൾ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ പുരുഷന്മാർക്ക് അവരുടെ ലൈംഗിക തൃപ്തി ഉണ്ടാവാനും ഇടയാകുന്നു.

അത് മനസ്സിലാക്കാതെ, കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കാനും എന്തിനു, ആർത്തവം വരാതിരിക്കാൻ വരെയും വിവിധ തരം ഗുളികകളും കഴിച്ചു വലിയൊരു നാശത്തിലേയ്ക്ക് പോവുകയാണ്. കാരണം, പരിണാമം സംഭവിക്കുന്നതിനു ചുറ്റുപാടുകൾക്കുള്ള സ്വാധീനം പോലെ തന്നെ നാം എന്ത് ചെയ്യുന്നു എന്നുള്ളതും പ്രധാനമാണ്. അങ്ങിനെയെങ്കിൽ, കുട്ടികൾ ഉണ്ടാകാതിരിക്കാനും, ആർത്തവം ഉണ്ടാകാതിരിക്കാനും ഒക്കെ മരുന്ന് കഴിക്കുന്നവരിൽ തന്നെ വളരെ ചെറിയ തോതിൽ എങ്കിലും മാറ്റം ഉണ്ടാവുകയും, പിന്നീട് അവർക്ക് ജനിക്കുന്ന കുട്ടികളിലെയ്ക്ക് അത് പകരുകയും, അങ്ങനെ ഈ സുന്ദര പ്രതിഭാസങ്ങൾ ഒന്നും ആവശ്യമില്ലാത്തതാണ് എന്ന തീരുമാനത്തിലേയ്ക്ക് വന്നു പരിണാമ പ്രക്രിയയിലൂടെ പല തലമുറകൾ കഴിയുമ്പോൾ വന്ധ്യത ഒരു സാധാരണ അവസ്ഥയായി മാറി, ജീവൻറെ നിലനിൽപ്പിനെ തന്നെ അവതാളത്തിൽ ആക്കും.

ഇതെക്കുറിച്ചൊക്കെ എന്തെങ്കിലും പഠനം ഈ ലിപ്സ്ടിക് ഇട്ടു നടക്കുന്നവർ നടത്തുന്നുണ്ടോ? ഇല്ലെങ്കിൽ നടത്തണം. എനിക്ക് ഒരു ഉപദേശം തരാനുള്ളത്, കുട്ടികൾ ഉണ്ടാകുന്നത് വരെ എങ്കിലും, നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത്, കാരണം അതിൻറെ ഫലം ഒന്നും കുട്ടികളിലേയ്ക്കും അതുവഴി വരും തലമുറകളിലെയ്ക്കും പാസ്സ് ചെയ്യപ്പെടുകയില്ല. വരുംതലമുറകൾക്ക് വന്ധ്യത സമ്മാനിക്കരുതേ.

കുട്ടികൾ ആയതിനു ശേഷം ശേഷം എന്തും ചെയ്തു ജീവിതം ആവോളം ആസ്വദിക്കൂ. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കു മാത്രമാണ്. അതിനെ തെരഞ്ഞെടുത്ത്, ആവോളം ആസ്വദിച്ചു ജീവിക്കൂ. അങ്ങിനെ ലഭിക്കുന്ന പൂർണ്ണ സ്വാതന്ത്യമാണ് നിങ്ങൾ അർഹിക്കുന്നത്. അല്ലാതെ റാമ്പിൽ തുണിയൂരി നടക്കുന്നതല്ല, അതാണെന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അതു മറ്റൊന്നുമല്ല, നിങ്ങളുടെ അറിവില്ലായ്മയാണ്‌.

ആ അറിവില്ലായ്മ മൂലം, നിങ്ങൾതന്നെയാണ് നിങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് ഉത്തരവാദികൾ, അല്ലാതെ ആണുങ്ങൾ അല്ല. നിങ്ങൾ എന്തർഹിക്കുന്നു എന്ന് നിങ്ങൾ തിരിച്ചറിയുകയും, അതനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ, അതു ആണ്‍വർഗ്ഗത്തിനും പെർവെർട്ടുകൾ ആയല്ല, മറിച്ച് ആണുങ്ങൾ ആയി ജീവിക്കാനുള്ള അവസരം ഒരുക്കുന്നു.

തീരുമാനിക്കേണ്ടത് നിങ്ങൾ സ്ത്രീകൾ ആണ്.





Monday, 11 August 2014

ഒന്നര പൈസയും ഒരു പ്രേമവും

"മായേ, എൻറെ പൊന്നേ, നിനക്കെന്തുപറ്റി? വിഷമിക്കാതെ, നിനക്ക് ഞാനുണ്ട്" ഹൃദയം തകർന്ന് ഇങ്ങനെ പറഞ്ഞ് അവൾ നീട്ടിയ കൈകളിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നത്.

എന്തൊരു സ്വപ്നം ആയിരുന്നു അത്? മനസ്സിനെയും ശരീരത്തെയും അത് ഒരുപോലെ പിടിച്ചുലച്ചു കളഞ്ഞു

സ്വപ്നത്തിൽ അവൾ എന്നോട് കേണപേക്ഷിച്ചത് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

അവൾ ഇപ്പോൾ എന്നെപ്പോലെ വലുതായിരിക്കുന്നു. ഒരു മലഞ്ചെരുവിൽ ഉള്ള, തെങ്ങുകൾക്കും റബ്ബർ മരങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വീടിൻറെ മുറ്റത്ത് ഇട്ടിട്ടുള്ള ഒരു കട്ടിലിൽ അവൾ കിടക്കുകയാണ് (ഇതിങ്ങനെ വിവരിച്ചെഴുതാൻ ഒരു പ്രത്യേക കാരണം ഉണ്ട്, അത് വായിച്ചു വരുമ്പോൾ മനസ്സിലാകും). എഴുന്നേല്ക്കാൻ ആവാതെ. ഏതോ മാറാരോഗത്തിന് അടിപ്പെട്ടതുപോലെ അവൾ വല്ലാതെ ക്ഷീണിതയായിരുന്നു.

അവളെ നോക്കാൻ ആരുമില്ല. എന്നെ കണ്ടപ്പോൾ ഏക ആശ്രയം എന്നതുപോലെ 'എന്നെ രക്ഷിക്കൂ' എന്നു പറഞ്ഞു രണ്ടു കയ്യും എൻറെ നേരെ നീട്ടിയത് ഇപ്പോഴും മുൻപിൽ തെളിഞ്ഞു നില്ക്കുന്നു.

ആ കൈകളിൽ പിടിച്ച് 'വിഷമിക്കാതെ നിനക്ക് ഞാൻ ഉണ്ടെടീ' എന്നു പറയാൻ കഴിയുന്നതിന് മുൻപ് ഉറക്കം ഉണർന്നല്ലോ.

ഞാൻ വല്ലാതെ അസ്വസ്ഥനായി.

പട്ടാളത്തിൽ നിന്നും ആദ്യത്തെ ലീവിന് നാട്ടിൽ വന്നിട്ട് ജ്യേഷ്ടന്റെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ആണ് വെളുപ്പാം കാലത്ത്, എന്നു വച്ചാൽ രണ്ടു മണിയോ മറ്റോ ആയിക്കാണും, ഈ സ്വപ്നം കണ്ടത്.

മായയ്ക്ക് എന്താണ് സംഭവിച്ചത്? ഏഴാം ക്ലാസ്സിനു ശേഷം അവളെ ഇതുവരെയും കണ്ടിട്ടില്ലല്ലോ.

എനിക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.

ഞാൻ എഴുന്നേറ്റ്, വിളക്ക് കത്തിച്ച് ഒരു ഇൻലന്റും പേനയും എടുത്തു അവൾക്കു എഴുതി.

അത് ഏകദേശം ഇപ്രകാരം ആയിരുന്നു.

പ്രിയപ്പെട്ട മായയ്ക്ക്,

എൻറെ പേര് സെബാസ്റ്റ്യൻ. നമ്മൾ ഒന്നിച്ചു ഏഴാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു. അതിൽ നീ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. നീ എന്നോട് സഹായം അപേക്ഷിക്കുകയായിരുന്നു.

പലപ്പോഴും നീ എൻറെ സ്വപ്നത്തിൽ വരാറുണ്ട്. ഒരുപക്ഷെ എനിക്ക് നിന്നോടുണ്ടായിരുന്ന ഇഷ്ടം കൊണ്ടും, അതെൻറെ  ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ടും ആയിരിക്കാം നീ ഇപ്പോഴും എൻറെ സ്വപ്നത്തിൽ വരുന്നത്.

മുൻപൊന്നും ഇങ്ങനെ എഴുതണം എന്നു തോന്നിയിട്ടില്ല. പക്ഷെ ഇത്തവണ ഞാൻ കണ്ട സ്വപ്നത്തിൻറെ തീവ്രതമൂലവും, അതിൽ നീയെന്നോട്‌ സഹായം ആവശ്യപ്പെട്ടതും മൂലമാണ് ഞാനിത് എഴുതുന്നത്‌.

നീ ശരിക്കും എന്തെങ്കിലും വിഷമഘട്ടത്തിൽ ആണോ? എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.

നീ വിവാഹം കഴിച്ചോ?

ആയുരാരോഗ്യം നേരുന്നു.

സ്നേഹപൂർവ്വം,
സെബാസ്റ്റ്യൻ

നീ വിവാഹം കഴിച്ചോ എന്നു ചോദിച്ചത് മനപ്പൂർവ്വം ആയിരുന്നു. കാരണം ഏഴാം ക്ലാസ്സിനു ശേഷം അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

വിവാഹിത അല്ലെങ്കിൽ, എനിക്ക് അങ്ങിനെ ഒരു താല്പര്യം ഉണ്ട് എന്ന സൂചന ആയിരുന്നു ആ ചോദ്യം.

എഴുത്തു മടക്കി ഒട്ടിച്ചു, അഡ്രസ്സും എഴുതി മേശമേൽ വച്ചിട്ട് ഞാൻ വീണ്ടും കിടന്നു. ഉറങ്ങിയില്ലെന്നു മാത്രം.

മായയെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കുചുറ്റും വട്ടമിട്ടു പറന്നു.

മായ, എന്നെ ഏറ്റവും സ്വാധീനിച്ച പെണ്ണ്. ആദികുർബ്ബാനക്ക് തിളങ്ങുന്ന പാവാടയും, ഉടുപ്പും ഇട്ടു മറ്റെല്ലാവരുടെയും ഇടയിൽ വേറിട്ടു നിന്ന് എൻറെ ഹൃദയം കവർന്ന പെണ്ണ്. മറ്റെല്ലാവരും അസൂയയോടെ അവളെ നോക്കിയപ്പോൾ, അവൾ എൻറെ പെണ്ണെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ അസൂയപ്പെടാതെ നിന്നു.

അവൾ അന്നിട്ടിരുന്ന തിളങ്ങുന്ന വസ്ത്രങ്ങളെക്കുറിച്ച് അവൾ ഇപ്പോൾ ഓർക്കുന്നുണ്ടാവുമോ? ഞാൻ അതിപ്പോഴും ഓർക്കുന്നുവെന്ന് അവൾ അറിയുന്നുണ്ടോ?

രണ്ടിനും സാധ്യത കുറവാണ്.

കാരണം അത്തരം ഒന്നിലധികം ഡ്രസ്സുകൾ വാങ്ങിക്കൊടുക്കാനുള്ള സ്ഥിതി അവളുടെ വീട്ടുകാർക്കുണ്ട്. അതുകൊണ്ട്, ആദികുർബ്ബാനക്ക് ഇട്ട ഡ്രസ്സിൻറെ തിളക്കം അവൾക്കു പുതുമയല്ല.

ഇനി ഞാൻ അതൊർക്കുന്നു എന്നത്, ഞാൻ ഒരിക്കലും അത്തരം ഡ്രസ്സ് ഇട്ടിട്ടില്ല എന്നതു കൊണ്ടാണ്. മാത്രവുമല്ല, ഞാൻ അവൾക്ക് മറ്റെല്ലാവരെയും പോലെ ഒന്നിച്ചു പഠിച്ചിട്ടുള്ള മറ്റൊരു വിദ്യാർഥി മാത്രമായിരുന്നു. എനിക്കവളോടുള്ള പ്രേമം (അത് ശരിക്കും പ്രേമം ആയിരുന്നില്ല, ഒരുതരം ആരാധന ആയിരുന്നു) ഒരിക്കലും ഞാനവളോട് പറഞ്ഞിട്ടില്ല. അങ്ങിനെ പറയുന്നതിനെക്കുറിച്ച് ഓർത്താൽ പോലും നിക്കറിൽ പെടുക്കുമായിരുന്നു, പിന്നെയാണോ നേരിൽ പറയുന്നത്‌! ഇതൊക്കെക്കൊണ്ടു തന്നെ, അവൾ ഇപ്പോൾ എന്നെ ഓർക്കാൻ പോലും സാധ്യത ഇല്ല. പിന്നെയല്ലേ, അവളിട്ട ഡ്രസ്സിൻറെ തിളക്കം ഞാൻ ഓർത്തിരിക്കുന്ന കാര്യം.

ഇതവൾ വായിക്കാൻ ഇടയാവുകയും, അവളുടെ ആദികുർബ്ബാനക്ക് എടുത്ത ഫോട്ടോ ഇപ്പോഴും അവളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതു നോക്കുകയും ചെയ്‌താൽ, ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നവൾക്ക് മനസ്സിലാകും.

എത്രയോ കാലം എൻറെ ഊണിലും ഉറക്കത്തിലും പിന്നെ സ്വപ്നത്തിലും എല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു അവൾ.

പിന്നീട് ജോലിയൊക്കെ കിട്ടി, കഠിനമായ ട്രെയിനിംഗ് ഒക്കെയായി, ക്രമേണ ഞാൻ അവളെ ഓർക്കുന്നത് കുറഞ്ഞെങ്കിലും, അപ്പോഴും അവൾ  എൻറെ സ്വപ്നങ്ങളിൽ വന്ന് 'ഞാനിവിടെ ഉണ്ടേ' എന്നെന്നെ ഓർമ്മപ്പെടുത്തുമായിരുന്നു!

വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു. അവൾ ഇപ്പോൾ എങ്ങിനെയിരിക്കും?

അവളുടെ വട്ടമുഖവും, ആ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്ന ആത്മവിശ്വാസവും ഇപ്പോഴും അങ്ങിനെതന്നെ ഉണ്ടോ?

അവളെ ആൾക്കൂട്ടത്തിൽ കണ്ടാൽ ഞാൻ തിരിച്ചറിയുമോ? അവളെ കാണുമ്പോൾ, പണ്ട് എനിക്കനുഭവപ്പെട്ടിരുന്ന വൈദ്യുതി കടത്തി വിട്ടാലെന്നപോലെ ഉള്ള അനുഭവം ഇനി കണ്ടാലും ഉണ്ടാവുമോ?

ആ പ്രേമം എന്നിൽ മൊട്ടിടാൻ ഇടയായ സംഭവം മുതലുള്ള ആ കാലത്തേയ്ക്ക് എൻറെ മനസ്സ് അതിവേഗം പാഞ്ഞു.
------------------------------------

നാലിൽ പഠിക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്ക് സ്കോളർഷിപ്‌ ഉണ്ടായിരുന്നു.

ക്ലാസ്സിലുള്ള നാലു സിബിമാരിൽ രണ്ടു സിബിമാർക്കും (എൻറെ പേര് സെബാസ്റ്റ്യൻ എന്നാണെങ്കിലും വീട്ടിൽ വിളിക്കുന്നത്‌ സിബി എന്നാണ്) പിന്നെ മായ എന്നു പറയുന്ന എൻറെ പ്രാണേശ്വരിക്കും.

ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി അവൾ ആയിരുന്നു.

ഞാൻ എപ്പോഴും മൂന്നോ നാലോ സ്ഥാനത്ത് വരുമായിരുന്നു.

നാലു സിബിമാരിൽ ഒരാൾ എപ്പോഴും എൻറെ മുൻപിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ഞങ്ങൾ നാലു സിബിമാരും വ്യത്യസ്ത ജീവിതം തെരഞ്ഞെടുത്തു.

ഇവരിൽ ഏറ്റവും പഠിക്കുമായിരുന്ന സിബി ഇപ്പോൾ കുവൈറ്റിൽ കുടുംബ സമേതം ജീവിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള ഞാൻ കറങ്ങി തിരിഞ്ഞ് വശം കെട്ട് ഇവിടെ ഇരുന്ന് എഴുതുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്നവൻ ഇപ്പോൾ യുഎസ്സിൽ കുടുംബമായി ജീവിക്കുന്നു.

ഇനി നാലാമൻ, നാലാമൻ പഠനത്തിൽ മോശമൊന്നും അല്ലായിരുന്നു. പക്ഷെ ഞങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അൽപ്പം പിന്നോട്ട് ആയിരുന്നു. പക്ഷെ ക്രമേണ എന്നെ തോൽപ്പിക്കണം എന്നു വാശിയായി രാവും പകലും ഇരുന്ന് പഠിക്കുമായിരുന്നു. കശുമാവിൻറെ ചുവട്ടിൽ ഇരുന്ന് പഠിച്ചു പഠിച്ചു ഇരിക്കുന്നിടം കുഴിയുമായിരുന്നു.

പക്ഷെ അത്തരം പഠനത്തോട് എനിക്ക് വിയോജിപ്പുണ്ട്. അതായത്, കണക്കു പുസ്തകത്തിലെ അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വരെ കാണാപ്പാഠം പഠിക്കുമായിരുന്നു.

ആ ചോദ്യങ്ങൾ അതേപടി ചോദിച്ചാൽ നൂറിൽ നൂറും ഉറപ്പ്. അങ്ങിനെ ചിലപ്പോഴൊക്കെ എന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയിട്ടുണ്ട്. പക്ഷെ, പുസ്തകത്തിലുള്ള 'രാമൻറെ കയ്യിൽ 10 മാങ്ങകൾ ഉണ്ട് എന്നു വിചാരിക്കുക' എന്നത് 'രാധക്ക് അമ്മ രണ്ടു ജോഡി വളകൾ വാങ്ങി കൊടുത്തു എന്നു വിചാരിക്കുക' എന്നു ചോദ്യപേപ്പറിൽ മാറ്റിയാൽ, അത്തവണ എനിക്കായിരിക്കും കൂടുതൽ മാർക്ക്.

എങ്കിലും അവൻ കഠിനാദ്ധ്വാനി ആയിരുന്നു. മത്സര ബുദ്ധി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.

പക്ഷെ അവൻ ഇന്നില്ല. ആത്മഹത്യ ചെയ്തു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷക്ക്‌ ശേഷം ആണ് മരിച്ചത്.

ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോൾ എല്ലാം ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ. അതിലുണ്ടായ വെപ്രാളം കാരണം പരീക്ഷ മുഴുവൻ എഴുതാൻ ആയില്ല. അങ്ങിനെ അസ്വസ്ഥനായി പിന്നെ വഴിമാറി ചിന്തിച്ചതിനാൽ ആവണം ആത്മഹത്യ ചെയ്തത്.

മനുഷ്യർക്ക്‌ അസ്വസ്ഥതയും, വിഷമവും ഉണ്ടാകുന്ന ഓരോരോ വഴികൾ.

അവൻ ആത്മഹത്യ ചെയ്തതിൽ എനിക്കൊരു ദുഖവും ഇല്ല, കാരണം, ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പരാജയങ്ങൾക്കെല്ലാം മുകളിലായി എത്രയോ മഹത്തരമായി കാണേണ്ട ഒന്നാണ് നമ്മുടെ ജീവൻ എന്നു തിരിച്ചറിയാത്തവർ ജീവിച്ചിരുന്നിട്ടും വല്ല്യ കാര്യമൊന്നുമില്ല.

അങ്ങിനെ മരിക്കാൻ ആയിരുന്നെങ്കിൽ, ഞാൻ എത്ര തവണ മരിക്കണമായിരുന്നു!

ഇതൊക്കെ ആമുഖമായി പറഞ്ഞു എന്നുമാത്രം. എൻറെ പ്രണയത്തെക്കുറിച്ചും, അതിനു കാരണമായി ഭവിച്ച ഒന്നരപൈസയെക്കുറിച്ചും ആണല്ലോ ഞാൻ പറഞ്ഞുവരുന്നത്.

എൻറെ 44 വർഷത്തെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ആരെന്നു ചോദിച്ചാൽ എനിക്ക് നിസ്സംശയം പറയാം, അത് ഏഴാം ക്ലാസ്സിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത എൻറെ പ്രിയപ്പെട്ട മായയാണ്.

'കഥ പറയുമ്പോൾ' എന്ന സിനിമയിൽ പറയുന്നതു പോലെ, ഒരു തേങ്ങലോടെ അല്ലാതെ എനിക്കവളെക്കുറിച്ച് ഓർക്കാൻ കഴിയില്ല.

ശനിയാഴ്ച്ച ദിവസങ്ങളിൽ ഞങ്ങൾക്ക് സ്കോളർഷിപ്പിൻറെ പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു.

ആ ക്ലാസ്സുകളിൽ ഞങ്ങൾ മൂന്നു പേർമാത്രം. എന്നാലും സംസാരിക്കുകയില്ല. അയ്യോ, പെണ്ണുങ്ങളോട് സംസാരിക്കുകയോ? അതൊന്നും ഓർക്കാൻ കൂടി വയ്യ.

എന്നാലും ചിലപ്പോഴൊക്കെ, ഞാൻ അവളെ ഏറുകണ്ണിട്ട് നോക്കുമായിരുന്നു. അതും പേടിയോടെ.

ഒരു ദിവസം, എൻറെ കയ്യിൽ ഏഴുപൈസ ഉണ്ടായിരുന്നു. ഞാൻ അതിനു മുട്ടായി വാങ്ങി. ഏഴെണ്ണം കിട്ടിയതിൽ ഒരെണ്ണം പകുതിയേ ഉണ്ടായിരുന്നുള്ളു.

ഞാനും മറ്റേ സിബിയും മാത്രമേ വന്നിട്ടുള്ളു. മായ ഇനിയും എത്തിയിട്ടില്ല.

ഞങ്ങൾ മുട്ടായി നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ സിബി എന്തോ കാര്യത്തിനായി പുറത്തേയ്ക്ക് പോയി.

ഞാൻ നോക്കുമ്പോൾ എൻറെ കയ്യിൽ ഒന്നര മുട്ടായി ശേഷിച്ചിട്ടുണ്ട്.

മായ അവിടെ ഇരിക്കുമ്പോൾ, ഞാൻ മാത്രം മുട്ടായി നുണയുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി.

അതേസമയം, അവൾ ഒരു പെണ്‍കുട്ടി ആണ്. ഒരു ആണ്‍കുട്ടി ആയ ഞാൻ എങ്ങിനെ അവൾക്ക് മുട്ടായി കൊടുക്കും?

അവൾ എന്തു വിചാരിക്കും? ദേഷ്യപ്പെട്ടാലോ?

എൻറെ ഉള്ളിൽ ഒരു മഹാഭാരതയുദ്ധം നടന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു. കാലുകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഭയം മൂലം കൈവെള്ളവരെ വിയർത്തതിനാൽ, മുട്ടായി കൈയ്യിൽ തന്നെ ഇരുന്ന് അലുത്തു തുടങ്ങി.

അവസാനം അവളുടെ അടുത്തെത്തി ഒന്നരമുട്ടായി അവളുടെ നേരെ നീട്ടുമ്പോൾ, എനിക്കു ബോധം ഉണ്ടായിരുന്നില്ല.

എങ്കിലും, വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടുന്നത്‌ ഒരു മിന്നായം പോലെ ഞാൻ കണ്ടു.

ഞാൻ തിരിച്ചു നടന്നു. അവൾ വാങ്ങാതിരുന്നതിൽ എനിക്കു വിഷമം തോന്നിയില്ല, കാരണം ബോധമുണ്ടായിട്ടു വേണ്ടേ വിഷമം തോന്നാൻ!

പക്ഷെ ഇതിനിടയിൽ മറ്റൊന്നു സംഭവിച്ചിരുന്നു.

ഞങ്ങളുടെ ക്ലാസ്സിൽ നാരായണൻ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻറെ വീട് സ്കൂളിനോട് ചേർന്ന് ആയിരുന്നതിനാൽ, ഞങ്ങളുടെ ക്ലാസ് നടക്കുന്ന സമയത്ത് അവൻ മതിലിന് അപ്പുറത്ത് നിന്നും എത്തി നോക്കുമായിരുന്നു.

ഞാൻ മുട്ടായി കൊടുത്തുതിരിയുമ്പോൾ, മതിലിനു മുകളിൽ ഒരു തല. ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ആയതിനാൽ അതു നാരായണൻറെ തല ആണെന്ന് മനസ്സിലാകാൻ കുറച്ചു സമയമെടുത്തു.

എൻറെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ മായയ്ക്ക് മുട്ടായി വച്ചു നീട്ടുന്നത് അവൻ കണ്ടു. അവൻ അതു പാട്ടാക്കിയാൽ, പിന്നെ നാണക്കേട്‌ കൊണ്ട് നടക്കാൻ പറ്റില്ല.

എന്തെങ്കിലും ചെയ്തേ പറ്റൂ. ഞാൻ മതിലിന് അടുത്തേയ്ക്ക് ചെന്നു. നാരായണൻ എന്നെ നോക്കി അർഥം വച്ചു ചിരിച്ചു.

കയ്യിലിരുന്ന് അലുത്ത്‌ ഇല്ലാതായിക്കൊണ്ടിരുന്ന ഒന്നരമുട്ടായി ഞാൻ അവനു നേരെ നീട്ടി. അവനതു സന്തോഷപൂർവ്വം വാങ്ങി കഴിച്ചു.

അതൊരു തരം കൈക്കൂലി ആയിരുന്നു. അവൻ കണ്ട കാര്യം ആരോടും പറയാതിരിക്കാൻ.ഉള്ള കൈക്കൂലി.

അവനതു വാങ്ങി കഴിച്ചപ്പോൾ എനിക്കു സമാധാനമായി. അവനതാരോടും പറയില്ല. ഞാൻ ക്ലാസ്സിലേയ്ക്ക് തിരിച്ചു നടന്നു.

----------------------------------

അടുത്ത തിങ്കളാഴ്ച അവധി ദിവസം ആയിരുന്നു. അതിനാൽ അന്നും സ്കോളർഷിപ്പിനുള്ള പ്രത്യേക ക്ലാസ് ഉണ്ടായിരുന്നു.

അന്ന് മായ വരുമ്പോൾ, അവളുടെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു. വില കൂടിയ ടോഫികൾ ഉള്ള (വില വ്യത്യാസം കൊണ്ടാണ്, ഞാൻ കൊടുത്തത് മുട്ടായി എന്നും, അവൾ കൊണ്ടു വന്നതിനു ടോഫി എന്നും പറഞ്ഞത്!) ആയിരുന്നു അതിൽ. അതവൾ ഞങ്ങൾക്ക് നേരെ വച്ചു നീട്ടിയില്ല, പക്ഷെ ഞങ്ങൾക്ക് എടുക്കാനെന്ന പോലെ അവൾ അതു മേശപ്പുറത്തു വച്ചു.

അതൊരു തരം അറിവില്ലായ്മ ആണെന്ന് അന്നേ എനിക്കു തോന്നിയിരുന്നു. കാരണം അതുപോലെ ഒരു വല്ലം നിറയെ ഏറ്റവും മുന്തിയ ടോഫി അവൾ കൊണ്ടു വന്നാലും, ഞാൻ വച്ചു നീട്ടിയ ഒന്നര പൈസയുടെ മുട്ടായിയുടെ ഒപ്പം നിൽക്കില്ല.

അങ്ങിനെ ചിന്തിച്ചു എങ്കിലും, അവൾ ഞാൻ മുട്ടായി കൊടുത്ത കാര്യം വീട്ടിൽ സംസാരിച്ചല്ലോ, അതുകൊണ്ടാണല്ലോ അവളുടെ മാതാപിതാക്കൾ അവളുടെ വശം ടോഫികൾ കൊടുത്തയച്ചത്‌.

അപ്പോൾ ഷെയർ ചെയ്യുന്നതിൻറെ മഹത്വം അവൾ അറിഞ്ഞുവല്ലോ.

അവൾ എന്നോട് മേടിച്ചില്ലല്ലോ, അതുകൊണ്ട് ഞാനും കഴിക്കില്ല എന്നൊന്നും ഞാൻ ചിന്തിച്ചില്ല. മേശയിൽ ഇരുന്ന പൊതിയിൽ നിന്നും ടോഫി എടുത്തു ഞാൻ കഴിച്ചു.

അവൾ എന്തു കരുതിക്കാണും എന്നറിയില്ല. അതറിയാൻ ശ്രമിച്ചുമില്ല.

-------------------------------------------

ചൊവ്വാഴ്ച ഞാൻ ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ ആരോ 'ഒന്നര പൈസ' എന്നു വിളിച്ചു പറയുന്നതു കേട്ടു. അപ്പോൾ എല്ലാവരും കൂടി ചിരിച്ചു.

എനിക്കൊന്നും മനസ്സിലായില്ല. ബഞ്ചിൽ പോയി പുസ്തകങ്ങൾ വച്ചിട്ട് തിരിയുമ്പോൾ ആണ് നാരായണനെ കണ്ടത്. അവൻ വീണ്ടും അർഥം വച്ചു ചിരിച്ചു. നന്ദിയോടെ ഞാനും അവനെ നോക്കി ചിരിച്ചു.

പക്ഷെ വീണ്ടും 'ഒന്നര പൈസ' എന്ന്‌ ആരോ നീട്ടി വിളിച്ചു. എല്ലാവരും എന്നെ നോക്കി, ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി മുഴങ്ങി.

പെട്ടെന്നാണ് ഒന്നര പൈസയുടെ പൊരുൾ എനിക്കു മനസ്സിലായത്‌.

ഞാൻ കൊടുത്ത ഒന്നര മുട്ടായിയെ നാരായണൻ എന്ന ചതിയൻ ഒന്നര പൈസ ആക്കി ക്ലാസ്സിൽ പാട്ടാക്കിയിരിക്കുന്നു.

നാണംകെട്ട് എൻറെ തൊലി ഉരിഞ്ഞു പോയി. മുഖം ഉയർത്താൻ ആവാതെ ഞാനിരുന്നു.

ഒന്നര പൈസയുടെ മുട്ടായി എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് എന്നെ ചതിച്ച നാരായണനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായി.

അങ്ങിനെ തകർന്ന് ഇരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ ആരോ വീണ്ടും ഒന്നര പൈസ എന്നു പറഞ്ഞു. വീണ്ടും ചിരി. പക്ഷെ ഇത്തവണ പറഞ്ഞതും ചിരിച്ചതും പതുക്കെ ആയിരുന്നു.

എന്നെ ആരെങ്കിലും പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.

ഞാൻ മെല്ലെ മായ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവൾ സാധാരണപോലെ അവളുടെ കൂട്ടുകാരോട് സംസാരിച്ച് ഇരിക്കുകയാണ്. അപ്പോൾ ഞാൻ അനുഭവിക്കുന്ന നാണക്കേടൊന്നും അവൾ അറിയുന്നില്ല.

പിന്നീട് ഈ കളിയാക്കൽ ദിവസങ്ങളോളം തുടർന്നു. ഞാൻ മായയെ പതിവായി നോക്കാൻ തുടങ്ങി.

മെല്ലെ മെല്ലെ എന്നിൽ പ്രേമം മൊട്ടിട്ടു വളരുകയായിരുന്നു. അവളെ കാണുമ്പോൾ എൻറെ ശരീരം ആകെ വൈദ്യുതികമ്പിയിൽ തൊട്ടതു പോലെ കോരിത്തരിക്കും. എത്ര തവണ കണ്ടാലും അങ്ങിനെ തന്നെ.

അവളുടെ മുഖം, അവളുടെ ചിരി, അവളുടെ നടത്തം, അവളുടെ പാറിപറന്ന മുടിനിരകൾ, അവളിട്ടിരിക്കുന്ന വസ്ത്രം, എന്തിന് അവളുടെ ചുമവരെയും എന്നിൽ തീവ്രാനുരാഗത്തിൻറെ അലകൾ ഉയർത്തി.

നന്നായി പഠിക്കുന്നവൾ ആയതിനാൽ അവൾക്ക് അടികൾ കുറച്ചേ കിട്ടുമായിരുന്നുള്ളു. അങ്ങിനെ അവൾക്ക് അടി കിട്ടുമ്പോൾ ഒക്കെ എൻറെ ഉള്ളം തകർന്നു.

അവളെ അടിക്കേണ്ട, പകരം എന്നെ അടിച്ചോ എന്നു മാഷിനോട് പറയാൻ എൻറെ ഹൃദയം വെമ്പി.

ക്രമേണ മറ്റുള്ളവർ എന്നെ 'ഒന്നര പൈസ' എന്നു വിളിച്ചു കളിയാക്കുവാൻ ഞാൻ ആഗ്രഹിച്ചു.

അവർ കളിയാക്കുന്നത് കുറയുന്നു എന്നു തോന്നുമ്പോൾ, ഞാൻ ആരെങ്കിലും ആയി വഴക്കുണ്ടാക്കും. അപ്പോൾ അവൻ എന്നെ 'ഒന്നര പൈസ' എന്നു പറഞ്ഞു കളിയാക്കും. അപ്പോൾ ഞാൻ സന്തോഷം കൊണ്ടു ചാടും.

ഇപ്പോഴും ഉത്തരമില്ലാതെ എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ, എന്തുകൊണ്ടാണ് അവളെ കാണുമ്പോൾ ഒക്കെ ഷോക്ക്‌ അടിച്ച അനുഭവം എൻറെ ശരീരം ആകെ അനുഭവപ്പെട്ടിരുന്നത്‌?

നിങ്ങളിൽ ആർക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടിട്ടുണ്ടോ?

ലൈംഗികവികാരത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌.

അതിനെ വിശദീകരിക്കാൻ ഒരിക്കൽ എന്നെ ശരിക്കും ഷോക്ക്‌ അടിക്കുന്നതുവരെ ആവില്ലായിരുന്നു. പക്ഷെ അതിനു ശേഷം എനിക്കു പറയാൻ പറ്റും, അതു ഒരാളെ ഷോക്ക്‌ അടിക്കുമ്പോൾ എങ്ങിനെ അനുഭവപ്പെടുമോ അതുപോലെ ആയിരുന്നു.

ശരീരമാകെ പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു വിറയൽ.

അവൾ ക്ലാസ്സിലേയ്ക്ക് വരുമ്പോൾ, ഞാൻ മനസ്സിനെ ബലപ്പെടുത്തി, ശരീരം മുറുക്കി പിടിച്ചിരിക്കും. പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും, എൻറെ ശരീരം വിറച്ചു കൊണ്ടേയിരുന്നു.

ഞാനൊരു മായയെന്ന മായാജാലത്തിൽ അകപ്പെട്ട് ഒരു മായിക ലോകത്തായിരുന്നു.

അവളുടെ ഒരു ബന്ധുവിൻറെ വീട്ടിൽ പോകാൻ ചിലപ്പോഴൊക്കെ അവൾ ഞാൻ പോകാറുള്ള വഴിയെ വരുമായിരുന്നു.

അന്നൊക്കെ അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ കാണിക്കാത്ത വികൃതികൾ ഒന്നുമില്ല.

ഒരിക്കൽ പിന്നാലെ അവൾ വരുന്നതു മനസ്സിലാക്കി അവളുടെ ശ്രദ്ധയിൽപെടാൻ, കൂടെ നടക്കുകയായിരുന്ന  കൂട്ടുകാരൻറെ കുടമേടിച്ച് റോഡിൽ അടിച്ചു കാല് പൊട്ടിച്ചു. അവൻ എന്നെ അടിച്ചു. ഞാൻ തല്ലു മേടിക്കുമ്പോൾ ആണ് അവൾ അതുവഴി വന്നത്.

അവൾ എന്നെ ഒന്നു നോക്കി. ആ അടിപിടിക്കിടയിലും, അവളുടെ നോട്ടത്തിൽ ഞാൻ ഷോക്കേറ്റു വിറച്ചു.

എൻറെ പൊന്നെന്നെ നോക്കിയിരിക്കുന്നു.

ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.

എന്നെ തല്ലിയവന് എനിക്കു വട്ടാണെന്ന് തോന്നിയെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല!

അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ആദികുർബ്ബാന നടന്നത്. അന്ന് അച്ചൻ ആദ്യമായി എൻറെ നാക്കിലേയ്ക്ക് ഓസ്തി വച്ചു തരുമ്പോഴും, പെണ്‍കുട്ടികളുടെ നിരയിൽ നല്ലതിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന എൻറെ പ്രിയപ്പെട്ട മാലാഖയുടെ രൂപം ആയിരുന്നു എൻറെ മനസ്സിൽ.

ഓസ്തിയും സ്വീകരിച്ചു മടങ്ങുമ്പോൾ, എതിർവശത്തുള്ള നിരയിൽ ആദ്യകുർബ്ബാന സ്വീകരിക്കാൻ ആകാംഷയോടെ കാത്തുനിൽക്കുന്ന മായയെ നോക്കുവാൻ ഞാൻ മറന്നില്ല.

തൻറെ സ്ഥാനത്തെത്തി മുട്ടുകുത്തി നിൽക്കുമ്പോഴും അച്ചൻറെ കൈകളിൽ നിന്നും ഓസ്തി സ്വീകരിക്കാൻ നാക്കു നീട്ടുന്ന മായയെ കണ്ണിമക്കാതെ ഞാൻ നോക്കി.

അതും സ്വീകരിച്ചു, ശിരസ്സ്‌ കുനിച്ചു മടങ്ങുന്ന അവളുടെ രൂപം ഞാൻ മരിച്ചു മണ്ണായാലും മറക്കത്തില്ല. അത്രമേൽ അതെൻറെ ഉള്ളിൽ പതിഞ്ഞു പോയി (അതിലിത്തിരി അതിശയോക്തി ഉണ്ട് കേട്ടോ, കാരണം മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഇല്ലല്ലോ, പിന്നെ എങ്ങിനെ ഓർക്കാൻ!!)

അതുകൊണ്ടാണ് വർഷങ്ങൾക്കു ശേഷവും അവൾ എൻറെ സ്വപ്നത്തിൽ വരുന്നത്. എന്നോട് അനുവാദം ചോദിക്കാതെ, ഞാൻ പോലുമറിയാതെ.

നാലു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള നാലു വർഷങ്ങൾ. അവളെ ഞാൻ കണ്ടിടത്തോളവും, കാണാൻ ശ്രമിച്ചിടത്തോളവും അവളുടെ മാതാപിതാക്കൾ പോലും കണ്ടിട്ടുണ്ടാവില്ല.

ഞാനീ എഴുതിക്കൊണ്ടിരിക്കുന്ന സമയം വരെയും, ഞാനവളെ സ്നേഹിച്ചിടത്തോളം ആരും സ്നേഹിച്ചിട്ടുണ്ടാവില്ല.

ഏഴാം ക്ലാസ്സിലെ അവസാന ദിവസങ്ങൾ ശപിക്കപ്പെട്ടവ ആയിരുന്നു. കാരണം ഏഴിന് ശേഷം ഞങ്ങൾ വേറെ വേറെ സ്കൂളിലേയ്ക്ക് മാറും. ആ ചിന്തകൾ എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു.

അവസാനം ആ വർഷവും കഴിഞ്ഞു.

പക്ഷെ എൻറെ ചിന്തകൾ തെറ്റായിരുന്നു. ഞങ്ങൾ സ്കൂൾ മാറിയെങ്കിലും, ഞാൻ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു.

എൻറെ ഓർമയിൽ നിന്നും മറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളിൽ അവൾ എൻറെ സ്വപ്നങ്ങളിൽ വന്ന്, അവൾ ഇപ്പോഴും ഉണ്ടെന്നു എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന മൂന്നു വർഷങ്ങളും, ഒന്നര പൈസയും, നാരായണനും ഒക്കെ എൻറെ മനസ്സിലേയ്ക്ക് തിരതല്ലി വരും.

ഇന്ന് ആദ്യമായാണ്‌, അവൾ ഒരു വിഷമഘട്ടത്തിലാണ് എന്നു സ്വപ്നത്തിൽ വന്നു പറയുന്നത്‌.

തീർച്ചയായും അന്വേഷിക്കണം. ഏതായാലും ഈ കത്ത് നാളെ തന്നെ അയക്കണം.

അങ്ങിനെ മനസ്സിൽ ഉറപ്പിച്ച് കിടന്ന്, ആ സമാധാനത്തിൽ ഞാൻ ചെറുതായി ഒന്നു മയങ്ങി.

പക്ഷെ അന്നെനിക്ക് അറിയില്ലായിരുന്നു, മായ എന്ന അവളുടെ പേര് അന്വർത്ഥമാക്കും  വിധം അവൾ ശരിക്കും ഒരു മായയായി എൻറെ ജീവിതത്തിൽ അവശേഷിക്കും എന്ന്‌.

അതറിഞ്ഞിരുന്നെങ്കിൽ എനിക്കങ്ങിനെ ഉറങ്ങാൻ സാധിക്കുമായിരുന്നില്ലല്ലോ!

(തുടരും) 

നല്ലവനാകാൻ പരസഹായം വേണോ?

സ്വാതന്ത്ര്യം ലഭിച്ച ഒരാൾക്ക്‌, സ്വാതന്ത്ര്യം ഒരു അവകാശമല്ല, ഉത്തരവാദിത്വം ആണ്.

ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കാത്തവന് സ്വാതന്ത്ര്യം ലഭിച്ചാൽ, അതു സർവ്വനാശം വിതക്കാനേ ഉതകൂ.

അപ്പോൾ എന്താണീ സ്വാതന്ത്യം? നാം സ്വതന്ത്രർ ആണോ? നാം സ്വതന്ത്രർ ആയാൽ, ആ സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്ത്തമാക്കുന്ന ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് സാധിക്കുമോ?

ആ ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് പരസഹായം ആവശ്യമുണ്ടോ?

ഈ ചോദ്യത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിനെ മറ്റൊരു രീതിയിൽ ചോദിക്കാം. അതായത്, നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?

ആ ചോദ്യത്തിൽ തന്നെ ഒരു അസ്വാതന്ത്ര്യം ഉണ്ട്! കാരണം ജീവിക്കുക എന്നതു മാത്രമാണ് സ്വാതന്ത്ര്യം. അതിനു പിന്നിൽ 'നന്നായി' എന്ന വിശേഷണം വന്നപ്പോൾ, നന്നായി മാത്രമേ ജീവിക്കാൻ പറ്റൂ എന്ന അസ്വാതന്ത്ര്യം വന്നു.

പക്ഷെ സ്വാതന്ത്ര്യം എന്നത്‌ ഒരു ഉത്തരവാദിത്വം ആണെന്നു ഞാൻ ആദ്യം പറഞ്ഞത് മനസ്സിലായവർക്ക്, നന്നായി ജീവിക്കണം എന്നതിലെ 'നന്നായി' എന്ന വിശേഷണം നല്കുന്ന അസ്വാതന്ത്ര്യം ഒരിക്കലും ഒരു അസ്വാതന്ത്ര്യമായി തോന്നില്ല.

നാമിന്നും സ്വതന്ത്രർ അല്ല. അതിനു പക്ഷെ കാരണക്കാർ പലപ്പോഴും മറ്റാരുമല്ല. നാം തന്നെയാണ്. അസ്വാതത്ര്യം ഒരു ആഭരണം ആക്കി, അതു എടുത്തണിഞ്ഞു അതു തീർക്കുന്ന കൊക്കൂണിനുള്ളിൽ സുഖംപറ്റി ഇരിക്കാനാണ് നാം ആഗ്രഹിക്കുന്നത്?

എന്നിട്ട് മനുഷ്യർ ബലഹീനർ ആണ് എന്ന് സ്വയം പറഞ്ഞ് സമാധാനിക്കും.

ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസം, അതായത്  ഒക്ടോബർ 31,1984, എൻറെ ജീവിതത്തിലെ ഒരു നിർണ്ണായകമായ വഴിത്തിരിവിൻറെ ദിവസം ആയിരുന്നു. അതുപക്ഷെ അവർക്ക് വെടി ഏറ്റതുകൊണ്ടല്ല, കാരണം, എനിക്ക് നിർണ്ണായകമായ കാര്യം നടക്കുമ്പോൾ, അവർക്ക് വെടിയേറ്റ കാര്യം ഞാൻ അറിഞ്ഞുകൂടിയില്ല. അത് കേവലം ഒരു യാദൃശ്ചികത മാത്രം.

അന്നെനിക്ക് 15 വയസ്സ് ആയിട്ടേ ഉള്ളൂ.

ഞാൻ ചെറുപ്പത്തിൽ വളർന്നു വന്ന സാഹചര്യവും, വീട്ടിലെ നിരന്തര വഴക്കും, അമ്മയടക്കം ഉള്ള എല്ലാവരുടെയും മദ്യപാനവും (ഞാനും ആ പ്രായത്തിൽ കുടിക്കുകയും വലിക്കുകയും ചെയ്യുമായിരുന്നു അതും അനിയന്ത്രിതമായി), അതുമൂലം വീട്ടിലെ എല്ലാവരും, പ്രത്യേകിച്ചും പെങ്ങൾമാർ, ഇന്നും നരകിക്കുന്നതും എല്ലാം കഴിഞ്ഞ ഒരു പോസ്റ്റിൽ വിവരിച്ചതാണ്.

അതും ഒരു സ്വാതന്ത്ര്യം ആയിരുന്നു. എങ്ങിനെയും ജീവിക്കുക എന്ന സ്വാതന്ത്ര്യം. പക്ഷെ സ്വാതന്ത്ര്യം കൂടെ കൊണ്ടു വരുന്ന ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള കഴിവില്ലായ്മ (അതിനു അത്തരം ഒരു ഉത്തരവാദിത്വത്തെക്കുറിച്ച് അറിവുണ്ടായിട്ടു വേണ്ടേ?) മൂലം, അത് കുടുംബത്തെയും, കുടുംബത്തിലെ ഓരോ അങ്ങത്തെയും റിക്കവർ ചെയ്യാൻ സാധിക്കാത്ത വിധം തകർത്തു കളഞ്ഞു. ഇന്നും ആരും തന്നെ ആ തകർച്ചയിൽ നിന്നും കരകയറിയിട്ടില്ല.

ഞാൻ പറഞ്ഞു വന്നത്, ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസമായ ഒക്ടോബർ 31, 1984 എൻറെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് ആയ ദിവസം ആയതിനെക്കുറിച്ചാണ്.

കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടു കിടന്നിരുന്ന ജ്യെഷ്ടനോടൊപ്പം തലേന്ന് വാങ്ങികൊണ്ടു വച്ചിരുന്ന വാറ്റുചാരായം കുടിച്ചു കഴിഞ്ഞു, എനിക്ക് അത് നല്ലതല്ല എന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നില്ല, മദ്യപാനം ആ കുടുംബത്തിൽ വരുത്തിയ ദുരന്തങ്ങൾ നിരന്തരം കണ്ട അനുഭവത്തിൽ നിന്നും ഉണ്ടായ ഒരു ഉൾവിളി ആയിരുന്നു അത്.

'ഇനി മേലിൽ ഞാൻ വലിക്കുകയോ കുടിക്കുകയോ ചെയ്യില്ല' എന്നു അന്നു തീരുമാനിച്ചു. ആരും എന്നോട് അങ്ങിനെ ചെയ്യുവാൻ പറഞ്ഞില്ല. എനിക്ക് ചുറ്റുമുള്ളവരോ, എൻറെ സ്വന്തക്കാരോ, ഉപദേശിമാരോ, ജ്ഞാനികളോ, മതങ്ങളോ, അതിലെ ദൈവങ്ങളോ അങ്ങിനെ ആരും എന്നോട് അങ്ങിനെ ഒരു തീരുമാനം എടുക്കാൻ പറഞ്ഞില്ല.

ഞാനങ്ങു തീരുമാനിച്ചു. ഞാൻ ആവർത്തിക്കുന്നു, ഞാൻ സ്വയം അങ്ങു തീരുമാനിച്ചു.

ഞാനത് ആവർത്തിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. കാരണം അങ്ങിനെ ഒരു തീരുമാനം എടുക്കുക എന്നതും എൻറെ സ്വാതന്ത്ര്യം ആണ്. അത് അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല.

ആ തീരുമാനം എടുത്തിട്ടു 30 വർഷത്തോളം കഴിഞ്ഞ ഇന്നും ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു. ഇതിനിടെ എത്രയോ വിഭിന്നങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയി. മദ്യപാനത്തിന് ഏറ്റവും നല്ല സാഹചര്യം ഉള്ള പട്ടാളത്തിൽ ജീവിച്ചു. കൊടും തണുപ്പുള്ള രാജ്യങ്ങളിൽ ജീവിച്ചു. 'കുടിക്കാത്ത നീയൊരു ആണാണോടാ' എന്ന്‌ ഹാസ്യരൂപേണയെങ്കിലും പറഞ്ഞു നിർബന്ധിച്ചിട്ടുള്ള സുഹൃത്തുക്കളോടൊപ്പം ജീവിച്ചു. വിവാഹജീവിതത്തിലെ തകർച്ചയിൽ, മാനസ്സികമായി തകർന്ന് അതൊരു കാരണമായി പറഞ്ഞു കുടിക്കാൻ അവസരം ഒരുങ്ങി.

എന്നിട്ടും, ഒരിക്കലും, വലിക്കുകയും, കുടിക്കുകയും ചെയ്യില്ല എന്ന്‌ എൻറെ പതിനഞ്ചാം വയസ്സിൽ എടുത്ത എൻറെ സ്വാതന്ത്ര്യം ഇന്നും  ഞാൻ ആസ്വദിക്കുന്നു.

സ്വാതന്ത്ര്യം കൊണ്ടു വരുന്ന ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്തപ്പോൾ, എനിക്ക് അത് നല്ലത് മാത്രമേ തന്നിട്ടുള്ളൂ. നല്ല ആരോഗ്യമുള്ള ശരീരം. ഒരു വ്യക്തമായ കാഴ്ചപ്പാട്.

ഇതിനെല്ലാമുപരി, എൻറെ സ്വാതന്ത്ര്യം മറ്റൊരാളുടെ അസ്വാതന്ത്ര്യത്തിന് കാരണമല്ല. അതു പാടില്ല താനും, കാരണം എല്ലാവരും സ്വതന്ത്രമായി ജീവിക്കാനും, അങ്ങിനെ ജീവിതം ആസ്വദിക്കാനും അർഹരാണ്.

അപ്പോൾ നേരത്തെ ചോദിച്ച ചോദ്യത്തോടൊപ്പം (അതായത് 'നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?), അതിലും പരമപ്രധാനമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. അങ്ങിനെ പരിപൂർണ്ണ സ്വാതന്ത്ര്യം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാനും മാത്രം നിങ്ങൾ വളർന്നിട്ടുണ്ടോ?

തോന്നിയതു പോലെ ജീവിക്കാനുള്ള അനുമതി അല്ല സ്വാതന്ത്ര്യം. അതോടൊപ്പം വരുന്ന ഉത്തരവാദിത്വം ആരും അടിച്ചേൽപ്പിക്കാതെതന്നെ (അങ്ങിനെ ചെയ്‌താൽ പിന്നെയെവിടെ സ്വാതന്ത്ര്യം?!) നിറവേറ്റാൻ മാത്രം ഓരോരുത്തരും വളരേണ്ടതുണ്ട്.

അങ്ങിനെ എല്ലാവരും വളർന്നിട്ടുണ്ടോ? ഇല്ലെന്നേ ഞാൻ പറയൂ. അല്ലായിരുന്നെങ്കിൽ, 'DON'T SPIT CHEWING GUM IN THE URINALS' എന്ന നോട്ടീസ് വലിയ വലിയ ഐടി കമ്പനികളിലെ TOILET-ൽ കാണില്ലായിരുന്നു.

പൂർണ്ണസ്വാതന്ത്ര്യം കിട്ടിയാൽ അതിനെ അതിൻറെ അന്തസത്ത ഉൾക്കൊണ്ട് ആസ്വദിക്കാൻ മാത്രം നാം വളർന്നിട്ടുണ്ടോ? വളർന്നിട്ടുണ്ടെങ്കിൽ നല്ലത്. ഇനി ഇല്ലെങ്കിൽ, വളരണം. ആദ്യം വളരണം, പിന്നെയാവട്ടെ സ്വാതന്ത്ര്യം.

ക്രൂശിതനായ ദൈവം

ഏകദേശം മുപ്പത്തഞ്ചു വർഷം മുൻപ് നടന്ന സംഭവം ആണിത്.

എട്ടു മക്കൾ ഉള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയവൻ ആണ് ഞാൻ.

അന്ന് അപ്പനൊഴികെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. അടുത്തിടെ വിവാഹം കഴിഞ്ഞ പെങ്ങളും ഭർത്താവും ഉണ്ട്.

അപ്പൻ ഞങ്ങൾക്കെല്ലാം ശത്രു ആയിരുന്നല്ലോ. എനിക്കറിവായ കാലം മുതൽ അമ്മയും, ഞങ്ങൾ എട്ടുമക്കളും ചേർന്ന് എങ്ങിനെയൊക്കെ അപ്പനെതിരെ പടപൊരുതാം എന്ന് പദ്ധതികൾ തയ്യാറാക്കുക പതിവായിരുന്നു.

ചെറുപ്പത്തിൽ തന്നെ അപ്പനെക്കുറിച്ച് പറയുന്നത് കേട്ടുകേട്ട്, എപ്പോഴും ഭയപ്പെടുത്തുന്ന ഒരു ഭീകരൻ ആയിരുന്നു എൻറെ അപ്പൻ.

എത്രയോ ദിവസങ്ങളിൽ അപ്പനെ ഭയന്ന് രാത്രിയിൽ വീടുവിട്ടോടി വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നിട്ടുണ്ട്.

എന്നെ ഇപ്പോൾ കൊല്ലും, ഇപ്പോൾ കൊല്ലും എന്ന് ഭയന്ന് എത്രയോ ദിവസങ്ങളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്.

ഇനി ഉറങ്ങിയാലോ, പലപ്പോഴും എൻറെ സ്വപ്നങ്ങളിൽ വന്ന് എന്നെ കൊല്ലുമ്പോൾ, അലറിക്കരഞ്ഞ് ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട്.

വീട് വിട്ടു പുറത്തുപോകുന്ന അപ്പൻ, ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ഉള്ളുരുകി ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ രാത്രിയായി ദൂരെനിന്നു തന്നെ ടോർച്ചു വെട്ടം കാണുമ്പോൾ, തിരിച്ചെത്തിയെന്ന തിരിച്ചറിവിൽ നിരാശയിലും, ഭയത്തിലും ഇരുന്നിട്ടുണ്ട്.

പെട്ടെന്ന് അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടു. "ആ കാലമാടൻ എൻറെ സ്വർണ്ണകൊന്തയും എടുത്തു കൊണ്ടു പോയി."

ഗൾഫിൽ പോയി മടങ്ങി വന്ന ജ്യേഷ്ഠൻ അമ്മയ്ക്ക് മൂന്നര പവനുള്ള ഒരു സ്വർണ്ണകൊന്ത നൽകിയിരുന്നു. അമ്മ അതൊരു നിധിപോലെ കൊണ്ടു നടക്കുമായിരുന്നു.

അതു സൂക്ഷിച്ചുവയ്ക്കുവാൻ അടച്ചുറപ്പുള്ള ഒരു മേശയോ അലമാരയോ ഇല്ലാത്തതിനാൽ, ചട്ടയും മുണ്ടും ഒക്കെ ഇടുന്ന അയയിൽ, ഒരു തൂവാലയിൽ കെട്ടി ആരും കാണാതെ ഇടുമായിരുന്നു.

അതാണ്‌ അപ്പനെന്നു വിളിക്കപ്പെടാൻ യോഗ്യത ഇല്ലാത്ത അയാൾ എടുത്തു കൊണ്ടു പോയിരിക്കുന്നത്.

എല്ലാവരും ദേഷ്യം കൊണ്ടു വിറച്ചു. ഇതിങ്ങനെ വിടാൻ പറ്റില്ല.

ജ്യേഷ്ഠൻമാർ എല്ലാം തന്തയെന്ന മനുഷ്യനെ തിരക്കി നാലുവഴിക്ക് ഇറങ്ങി. ഞാൻ ഒരു ജ്യേഷ്ഠനോടൊപ്പം കൂടി. ഞങ്ങൾ കുറെ മുന്നോട്ടു പോയപ്പോൾ, അടുത്തൊരു വീടിൻറെ പടിയിൽ ഇരുന്നു തന്ത സംസാരിക്കുന്നത് കണ്ടു.

രോഷാകുലനായി ഓടിയ ജ്യേഷ്ഠൻ ചെന്നപാടെ, തന്തയെ പടിയിൽ നിന്നും തള്ളി മുറ്റത്തേയ്ക്ക് ഇട്ടു. അവിടെ കിടന്നു പിടയുന്ന രംഗം ഇപ്പോഴും എൻറെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇതൊക്കെ കണ്ട് പരിഭ്രാന്തരായ ആ വീട്ടുകാർ, ഞങ്ങളെ വന്നുതടഞ്ഞു. 'തന്നെ ഇനിയും കണ്ടോളാം' എന്ന് പറഞ്ഞ് ജ്യേഷ്ഠൻ തിരിച്ചു പോന്നു, ഞാൻ പിന്നാലെയും.

അന്ന് രാത്രിവരെ അയാൾ വീട്ടിൽ വന്നില്ല. ഞങ്ങൾ ഞങ്ങളുടെ കൂടിയാലോചന തുടർന്നു. ഇതിനൊക്കെ ഒരു അറുതി വരുത്തണം, പക്ഷെ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരെത്തും പിടിയും കിട്ടിയില്ല.

രാത്രി ആയപ്പോൾ, തന്തപ്പടി വീട്ടിൽ എത്തി.

വന്നതും, അമ്മ അയാളോട് തട്ടിക്കയറി. 'എൻറെ സ്വർണ്ണകൊന്ത അടിച്ചെടുത്ത് കൊണ്ടുപോയ താൻ നശിച്ചു പോകും' എന്ന് ശപിച്ചു.

പിന്നെ ബഹളം ആയിരുന്നു. ഇടയ്ക്ക് അയാൾ പറയുന്നത് കേട്ടു, "കള്ളൻ കപ്പലിൽ തന്നെയുണ്ട്"

അതു പെങ്ങളുടെ ഭർത്താവിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തോന്നിയതിനാൽ, വഴക്കിനു ശക്തി കൂടി. നല്ലൊരു മനുഷ്യനെ, എപ്പോഴും എന്തു സഹായവും ചെയ്യാൻ തയ്യാറുള്ള മരുമകനെ കള്ളനെന്നു മുദ്രകുത്തിയതുകൂടി ആയപ്പോൾ വഴക്ക് അതിരൂക്ഷമായി.

അന്നാരും ആ വീട്ടിൽ കഴിച്ചുമില്ല, ഉറങ്ങിയുമില്ല.

നേരം വെളുത്ത് അമ്മ ഒരുങ്ങി ഇറങ്ങി. കൂടെ മരുമകനും. രണ്ടുപേരും പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു. അന്നു തന്നെ രണ്ടു പോലീസുകാർ വീട്ടിൽ വന്ന് തന്തയെയും പൊക്കി എടുത്തു കൊണ്ടുപോയി.

കുറെ വിരട്ടിയിട്ടും, അടി കൊടുത്തിട്ടും കൊന്ത എടുത്തകാര്യം സമ്മതിച്ചില്ല. അതിനാൽ അന്നു മുഴുവൻ ലോക്കപ്പിൽ ഇട്ടു..

പിറ്റേന്ന് അമ്മയെ വിളിപ്പിച്ചു, ഇത് നിങ്ങളുടെ കുടുംബ പ്രശ്നം ആണ്, ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നു പറഞ്ഞു. പിന്നെ തന്തയെ ഇറക്കി വിട്ടു.

ഒരിക്കലും ആ മനുഷ്യൻ സ്വർണ്ണകൊന്ത മോഷ്ടിച്ച കാര്യം സമ്മതിച്ചില്ല.

അമ്മയാണെങ്കിൽ ആ സ്വർണ്ണകൊന്ത പിന്നീടൊരിക്കലും കാണാൻ ഭാഗ്യം ലഭിക്കാതെ മരിച്ചു.

മൂന്നുനാലു വർഷം മുൻപ് ഞാൻ നേരത്തെ പറഞ്ഞ പെങ്ങൾ വീട്ടിൽ വന്ന് ഒരു കാര്യം പറഞ്ഞു. അന്ന്‌ ആ സ്വർണ്ണകൊന്ത മോഷ്ടിച്ചത് പെങ്ങളുടെ ഭർത്താവ് ആയിരുന്നുവെന്ന് സമ്മതിച്ചുവത്രേ. അതെ, അപ്പനെതിരെ പരാതി കൊടുക്കാൻ അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയ ആൾ തന്നെ.

അമ്മ അതു അയയിൽ കെട്ടിയിടുന്നത് മരുമകൻ കണ്ടിരുന്നു. പിന്നെ അവസരം കിട്ടിയപ്പോൾ അതു അവിടെ നിന്നും അഴിച്ചു മാറ്റി ഒളിപ്പിച്ചിരുന്നു. എന്നിട്ടാണ് അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ അപ്പനെതിരെ പരാതി കൊടുക്കാൻ പോയത്.

അതു കേട്ടിട്ട് അപ്പൻ കുറേനേരം മിണ്ടാതിരുന്നു. പിന്നെ ആത്മഗതം എന്നോണം 'അവനോടു ദൈവം ക്ഷമിക്കട്ടെ' എന്നു മാത്രം പറഞ്ഞു.ക്രമേണ ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു.

പടിയിൽ നിന്നു വീണു പിടയുന്ന, ലോക്കപ്പിൽ രാത്രിമുഴുവൻ തറയിൽ കിടന്ന, കള്ളനെന്നു മുദ്രകുത്തപ്പെട്ട അപ്പൻറെ ദൈന്യതയാർന്ന മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥത ഇതെഴുതുമ്പോഴും ഉണ്ട്.

എങ്ങിനെയാണ് ഈ പാപക്കറ കഴുകിക്കളയുക?

ചില ജന്മങ്ങൾ ഉണ്ട്. നിരന്തരം ക്രൂശിൽ ഏറ്റപ്പെടാൻ മാത്രം വിധിക്കപ്പട്ട ജന്മങ്ങൾ. എൻറെ അപ്പൻ അതിലൊരാൾ ആണ്.

ഞാൻ ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, ആ മനുഷ്യനെ ഭയപ്പെടാനും മാത്രം ആയതൊന്നും വീട്ടിലോ, എന്നോടോ ചെയ്തതായി ഞാൻ ഓർക്കുന്നില്ല. മാത്രവുമോ, എൻറെ പഠനത്തിനും, വളർച്ചക്കും വേണ്ടതെല്ലാം എപ്പോഴും ചെയ്തിട്ടുണ്ട്.

ബൈബിളിൽ പറഞ്ഞ, മുടിയനായ പുത്രനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച പിതാവിനെപ്പോലെ, തലതിരിഞ്ഞു നടന്ന ജ്യേഷ്ഠൻമാരെയും എന്നെയും ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്ന, ഇപ്പോഴും സ്വീകരിക്കുന്ന സ്നേഹമയനായ ഒരു നല്ല മനുഷ്യൻ.

ഒരിക്കലും ഒരാളെയും കബളിപ്പിക്കാതെ, ഉള്ള തുച്ചമായ വരുമാനം കൊണ്ടു പത്തംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തെ മുന്നോട്ടു നയിക്കാൻ തത്രപ്പെട്ട ഒരു നല്ലവനായ ജീവിക്കുന്ന  ദൈവം.

ഞാൻ ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ, എനിക്കായി കരുതിവച്ച  ഏറ്റവും നല്ല ആത്തക്കയും, കൈതച്ചക്കയും, പേരക്കയും പഴവും ഒക്കെ എടുത്തു കൊണ്ടു വന്നു തന്നിട്ട്, ഞാനത് കഴിക്കുന്നത്‌ നോക്കി മനസ്സ് നിറഞ്ഞു ചിരിക്കുന്ന മനുഷ്യൻ.

ഒരു ഭിക്ഷക്കാരനെപ്പോലെ എൻറെ ഭാര്യ ട്രീറ്റ്‌ ചെയ്‌തിട്ടും അവൾ ചിരിക്കുമ്പോൾ, ആ ചിരി കണ്ട സന്തോഷത്തിൽ ചിരിക്കുന്ന കാപട്യമെന്തെന്ന് അറിയാത്ത മനുഷ്യൻ.

ഇത്രയും സ്നേഹം ഉള്ളിൽ നിറച്ചു നടക്കുന്ന മനുഷ്യരെ കാണാൻ മഷിയിട്ടു നോക്കണം.

എന്നിട്ടും, നിരന്തരം ക്രൂശിൽ ഏറ്റപ്പെട്ടു കൊണ്ടേയിരിക്കാനാണ് ആ മനുഷ്യൻറെ വിധി. എത്രയോ തവണ.

ഇന്നും അതു തന്നെ. സ്വത്ത് മുഴുവൻ ഇഷ്ടദാനമായി എഴുതി ഞങ്ങൾക്ക് തന്നിട്ട്, അവസാനകാലമെങ്കിലും അൽപ്പം സമാധാനത്തോടെ ജീവിക്കാം എന്നു കരുതിയിരിക്കുമ്പോൾ, എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയും ആ മനുഷ്യനെന്ന ദൈവത്തെ ഉപേക്ഷിച്ചു പോയിരിക്കുന്നു.

ആ മനുഷ്യനു നേരെ എൻറെ ഭാര്യ ചെയ്യുന്ന അനീതി കണ്ടു ഞാൻ ദേഷ്യപ്പെടുമ്പോൾ, എന്നെ ഉപദേശിക്കുന്നവരാണ് എവിടെയും. അതിനിടയിൽ, 'നിങ്ങളുടെ കുടുംബം ആണ് വലുത്, അതുകൊണ്ട് പിതാവിനെ തള്ളി, ഭാര്യയോടു പൊരുത്തപ്പെട്ടു പോകണം' എന്നുവരെ ചിലർ ഉപദേശിച്ചു.

അതും ഉപദേശിക്കുന്നതിൽ കൂടുതലും ആരെന്നോ, 'മാതാപിതാക്കളെ ബഹുമാനിക്കണം' എന്ന നാലാം പ്രമാണം ദിവസവും പള്ളിയിൽ പോയി കേട്ടു മടങ്ങുന്നവർ.

എന്നോടൊപ്പം നിന്ന്‌, ഈ അവസാന കാലത്തെങ്കിലും, ആ മനുഷ്യന് അൽപ്പം സന്തോഷവും, സമാധാനവും നല്കാൻ എന്നെ സഹായിക്കാത്ത ഒരു ഭാര്യയെ എനിക്കെന്തിന്?

എനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എൻറെ പിതാവായ ദൈവമേ. എന്നോട് ക്ഷമിക്കേണമേ. അതുപോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ പോലും അറിയുന്നില്ല, അതിനാൽ ഇവരോടും ക്ഷമിക്കേണമേ.

വാൽക്കഷണം:

അതിൻറെ തുടർച്ചയെന്നോണം, ഇപ്പോൾ ഞാനും ഒരിക്കലും ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇതും പാരമ്പര്യമായി കിട്ടുന്നതാണോ? എന്തുതന്നെയാവട്ടെ, അന്ന്‌ എൻറെ പ്രിയപ്പെട്ട അപ്പൻ അനുഭവിച്ചിട്ടുണ്ടാകാവുന്ന മനോവേദനയുമായി, (അതിന്നും തുടരുന്നു) തട്ടിച്ചുനോക്കുമ്പോൾ, ഞാൻ അനുഭവിക്കുന്നത് എത്ര നിസ്സാരം.

ചെറുപ്പത്തിൽ അപ്പനെപ്രതി എൻറെ ഉള്ളിൽ ഭയം നിറഞ്ഞത്‌ എങ്ങിനെ എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ്. ഇത്ര നല്ലവനായ ഒരപ്പനെ ഭയക്കാൻ തക്കതായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല. ഭയം എന്നിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. ദൃശ്യം എന്ന സിനിമയിൽ, സാക്ഷികളെ അവർ പോലും അറിയാതെ ഉണ്ടാക്കിയതു പോലെ.

അപ്പനെതിരെ, മക്കളെ അണിനിരത്തി അങ്കത്തിനിറങ്ങുന്ന അമ്മമാരോട് എനിക്കൊന്നു പറയാൻ ഉണ്ട്, മക്കൾ അമ്മയോടൊപ്പം നിൽക്കുക സ്വാഭാവികം, മാത്രവുമല്ല, അമ്മമാർ പറയുന്നത് അവർക്ക് വേദവാക്യവുമാണ്. അതിനാൽ നിങ്ങൾ ലക്ഷ്യം നേടിയേക്കാം, പക്ഷെ അങ്ങിനെ അണിനിരത്തപ്പെടുന്ന മക്കൾ നല്ലവരായി വളരും എന്ന് പ്രതീക്ഷിക്കരുത്, മാത്രവുമല്ല, അവർ മാനസ്സികമായി അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളെക്കുറിച്ച്  നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാൻ പോലും സാധിക്കില്ല.

മലർന്നു കിടന്നു തുപ്പരുത്

അടുത്തിടെ രണ്ടു മൂന്നു ഇംഗ്ലീഷ് സിനിമകൾ കണ്ടു. Cast Away, Forrest Gump, Erin Brockovich, The Shawshank Redemption, No Country for Old Men മുതലായവ. എല്ലാം പണം വാരിക്കൂട്ടിയതും, അവാർഡുകൾ നേടിയതുമായ പടങ്ങൾ. ഞാൻ പറയുമ്പോൾ നിങ്ങൾ പരിഹസിക്കും, എന്നാലും പറയട്ടെ, ആ സിനിമകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും, നായികാ നായകന്മാർ ചെയ്ത കാര്യങ്ങളിൽ പലതും ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ അപ്പോഴെല്ലാം ഞാൻ കല്ലെറിയപ്പെടുകയും, ജോലിയിൽ നിന്നും നിസ്കാസിതനും, പരിഹാസിതനും ആവുകയും ആണ് ചെയ്തിട്ടുള്ളത്.

കണ്ണീരൊഴുക്കാനും, കയ്യടിക്കാനും ആണ് എല്ലാവർക്കും താല്പര്യം, കാരണം അതാണല്ലോ എളുപ്പം. അതിനപ്പുറം ഒന്നും വേണ്ട എന്നു മാത്രമല്ല, അങ്ങിനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാൽ അവനെ പരിഹസിക്കാനും, കല്ലെറിയാനും മുൻപിൽ ഉണ്ടാകും താനും. അപ്പോൾ തന്നെ തിരിഞ്ഞു നിന്ന്, രണ്ടായിരം വർഷം മുൻപ് അവർ തന്നെ  ക്രൂശിൽ ഏറ്റിയവനെ നോക്കി കണ്ണീർ പൊഴിക്കുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ, കാപട്യം ആണ് മനുഷ്യൻറെ അടിസ്ഥാനപ്രകൃതം.

എന്നൊക്കെ നേരായ വഴി തെരഞ്ഞെടുക്കുകയും, മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിക്കാനും ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ഞാൻ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിട്ടുണ്ട്‌, പരിഹാസിതൻ ആയിട്ടുണ്ട്‌.

മനുഷ്യരെല്ലാം ഓരോരോ കൊക്കൂണുകളിൽ ജീവിക്കുകയും, അവർക്ക് ചുറ്റും കൊക്കൂണുകളിൽ തന്നെ ജീവിക്കുന്നവരെ, അവർ കൊക്കൂണിൽ തന്നെ തുടരുന്നിടത്തോളം കാലം വിശ്വസിക്കുകയും ചെയ്യുന്നു.

വിശ്വാസം, അതല്ലേ എല്ലാം!

പക്ഷെ എനിക്കറിയാം, ഈ കൊക്കൂണുകളിൽ ജീവിക്കുന്നവരെക്കാളൊക്കെ നല്ലവൻ ഞാൻ തന്നെയാണ് എന്ന്. അതുകൊണ്ട് തന്നെ കല്ലെറിയുന്നത്‌ കാണുമ്പോൾ ഞാൻ ചിരിക്കാറെ ഉള്ളൂ.

ഞാൻ അടുത്തു കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം ആണുങ്ങളുടെയും ഉള്ളറകൾ, എനിക്കുള്ള പരിമിതമായ അറിവ് വച്ചുതന്നെ (അതിലും എത്രയോ ഞാൻ അറിയാൻ ഇരിക്കുന്നു!) തുറന്നാൽ, 'വിശ്വാസം, അതു  മാത്രമാണ് എല്ലാം' എന്ന് പല ഭാര്യമാരും അറിയും.

ഈ ആണായ ഒരുത്തന് ഇത്രയും പറയാൻ സാധിക്കുമെങ്കിൽ, രഹസ്യങ്ങളുടെ ഭാണ്ഡങ്ങളും (അതിലാണ് ഒരുപാട് ആണുങ്ങളുടെ മാനവും, അഭിമാനവും കുടികൊള്ളുന്നത്! എൻറെ അഭിമാനവും അങ്ങിനെ പലരുടെയും ഭാണ്ഡങ്ങളിൽ ആണിരിക്കുന്നത്.) പേറി നടക്കുന്ന ഓരോ പെണ്ണുങ്ങൾക്കും എന്തുതന്നെ പറയാൻ കാണില്ല? ഒരു സരിത മാത്രമല്ല രഹസ്യങ്ങളും പേറി നടക്കുന്നത്.

എന്നാലും, ഞാൻ തുറന്നെഴുതുമ്പോൾ, എനിക്ക് നേരെ കല്ലെറിയാൻ ആണ് എല്ലാവർക്കും താല്പര്യം. കാരണം, ഭാണ്ഡം ഇറക്കിവച്ച്, കൊക്കൂണിൽ നിന്നും പുറത്തു വന്നുസത്യത്തെ അഭിമുഖീകരിക്കുന്നതിലും എത്രയോ എളുപ്പമാണ്, ഒരു തുറന്ന പുസ്തകം ആകാൻ ശ്രമിക്കുന്നവനെ കല്ലെറിയുക എന്നത്.

പക്ഷെ ഞാൻ തുറന്നെഴുതുന്നത്‌, ആണുങ്ങൾ എല്ലാം തെറ്റുകാർ ആണെന്ന് പറയാൻ അല്ല. മറിച്ച്, നമ്മുടെ കപടസംസ്ക്കാരങ്ങളും, ചിന്തകളും, വിശ്വാസങ്ങളും, മാമൂലുകളും ഒക്കെ വലിച്ചെറിഞ്ഞ്, മനുഷ്യർ മനുഷ്യരായി  ജീവിച്ചു തുടങ്ങാൻ വേണ്ടിയാണ്.

പൂച്ചക്ക് ആരെങ്കിലും മണി കെട്ടേണ്ടേ? ഞാനതേ ചെയ്യുന്നുള്ളൂ. അതിനാൽ ആരും എന്നെ കല്ലെറിയേണ്ട. എനിക്ക് എതിർപ്പുള്ളത്‌ കൊണ്ടല്ല (കാരണം നിങ്ങളെ തടയാൻ ഞാനാര്?), മറിച്ച് അത് മലർന്നു കിടന്നു തുപ്പുന്നതിനു സമം ആയതു കൊണ്ടാണ്.