സൂര്യസ്നാനത്തെക്കുറിച്ച് ഉള്ള ബ്ലോഗിൽ എൻറെ ഇല്ലാത്ത മസിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോ എന്തിനാണ് ഇട്ടതെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ആള് വട്ടനാ, അതുകൊണ്ട് കാര്യമാക്കണ്ട എന്ന് ചിലർ ആത്മഗതവും ചെയ്തേക്കാം.
പക്ഷെ ഇത്തവണ നിങ്ങൾക്ക് തെറ്റി. എൻറെ ശരീരസൗന്ദര്യം കാണിക്കാൻ അല്ല മറിച്ച് ഒറ്റനോട്ടത്തിൽ കൊള്ളാമല്ലോ എന്ന് തോന്നാവുന്ന ആ ശരീരത്തിലെ കുറവുകൾ കാണിക്കാൻ ആണ് ആ ഫോട്ടോ തന്നെ ഞാൻ തെരഞ്ഞെടുത്തത് ഇട്ടത്. നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ പലരും അവരുടെ വസ്ത്രങ്ങൾക്കുള്ളിൽ മൂടിവെക്കുന്ന കുറവുകൾ (പെട്ടെന്ന് മനസ്സിൽ വന്നത്, കുടവയർ ആണ്. അങ്ങിനെ വയർ ഉള്ളവർ ഷർട്ടൊക്കെ ഇൻ ചെയ്തിട്ട് ബെൽറ്റ് കൂടി കെട്ടിയാൽ കൂടുതൽ എടുപ്പ് തോന്നിക്കും!). അങ്ങിനെ ഒരു കുറവും സൂര്യസ്നാനവുമായി വലിയ ഒരു ബന്ധമുണ്ട്. അതിനാൽ ആണ്, ഈ ഫോട്ടോ ഇട്ടത്, അല്ലാതെ ശരീരം കാണിക്കാൻ അല്ല.
സൂര്യസ്നാനത്തെക്കുറിച്ച് കൂടുതൽ പറയുന്നതിന് മുൻപ്, ഹൈന്ദവവിശ്വാസത്തിൽ ഉള്ള ചില കാര്യങ്ങൾ ജാതിമതഭേദമന്യേ എല്ലാവരും അനുഷ്ടിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. കാരണം അത് മനുഷ്യർക്ക് അവരുടെ ദൈനംദിനജീവിതത്തിൽ ഉപകാരപ്രദമാണ്. അതിൽ പലതിനും പ്രകൃതിയുമായി ബന്ധമുണ്ട്. അങ്ങിനെ ഹൈന്ദവ മതത്തിനും, അവരുടെ പല ആചാരങ്ങൾക്കും പ്രകൃതിയുമായി ബന്ധമുള്ളതുകൊണ്ട് തന്നെ, ഇല്ലാത്ത ദൈവത്തിലും, അല്ലാഹുവിലും അടിസ്ഥാനപ്പെടുത്തി ഏകദൈവ വിശ്വാസം കൊണ്ടുവന്ന ക്രിസ്തീയ ഇസ്ലാം മതങ്ങളെക്കാൾ ഭേദം ഹിന്ദുമതം തന്നെ.
അങ്ങിനെയുള്ള പല ആചാരങ്ങളിലും ചെയ്യുന്ന കാര്യങ്ങൾ മനുഷ്യർക്ക് നല്കുന്ന ഗുണങ്ങൾ മനസ്സിലാക്കി, അത് മനസ്സിലാക്കിയവർ എല്ലാവരും അത് ചെയ്യുവാൻ അതിൽ വിശ്വാസം ചേർക്കുകയാണ് ചെയ്തിട്ടുള്ളത്.
അങ്ങിനെ നോക്കുമ്പോൾ, തുളസിയുടെ മഹത്വം ആണ് മുറ്റത്ത് തുളസ്സിത്തറ ഉണ്ടാക്കാനും, അവിടെ വിളക്ക് വെക്കുക എന്ന ആചാരത്തിനും കാരണമായത്. ചെവിവേദന വന്നിട്ട്, തുളസിയില പിഴിഞ്ഞ് ചെവിയിൽ ഒഴിച്ച് ഇനി വേദന കുറയുമല്ലോ എന്ന പ്രതീക്ഷയിൽ ഉറങ്ങാത്തവർ ഞാൻ അടങ്ങുന്ന തലമുറവരെ വളരെ കുറവായിരിക്കും. അപ്പോൾ, കുഞ്ഞ് വേദനയെടുത്ത് കരയുമ്പോൾ, ഒരു തുളസ്സിത്തറ ഉള്ളവീട്ടിൽ, തുളസിയില അന്വേഷിച്ചു രാത്രിയിൽ പറമ്പുതോറും നടന്നു പാമ്പുകടി കൊള്ളേണ്ട കാര്യമില്ലായിരുന്നു.
അങ്ങിനെ പഠിക്കുമ്പോൾ, ഓരോ പ്രദേശങ്ങളിലും ഉണ്ടായിരുന്ന കാവുകളും അവയോടനുബന്ധിച്ച ആചാരങ്ങളും (കാടിൻറെ പ്രാധാന്യം ഇന്ന് കുട്ടികൾക്കുവരെ അറിയാം ), സർപ്പക്കാവുകളും (പാമ്പുകൾ വീട്ടിൽ വന്ന് കട്ടിലിൽ കയറി കിടക്കുന്നത് അത്ര രസമുള്ള കാര്യമല്ല, ആണോ?), അമ്പലത്തിനു മുന്നിലെ അരയാലും (അതിനു ചുവട്ടിൽ ഇരുന്നാൽ ഉള്ള ഗുണം ആർക്കാണിന്ന് അറിയാത്തത്?) എല്ലാം തന്നെ അതിലൊക്കെ നൽകിയിരിക്കുന്ന വിശ്വാസങ്ങൾ എടുത്തു കളഞ്ഞാലും മനുഷ്യരുടെയും, മറ്റു ജീവജാലങ്ങളുടെയും, അതുപോലെ അവരുടെ ആവാസവ്യവസ്ഥയുടെയും നിലനിൽപ്പിന് ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണെന്ന് പറയാം.
ഇനി ഹൈന്ദവമതത്തിലെ ആചാരങ്ങളും പ്രാദേശികമായി വ്യത്യാസപ്പെട്ടും, രൂപാന്തരം സംഭവിച്ചും കാണപ്പെടുന്നു. അതിനാലൊക്കെത്തന്നെ ഒരുപാട് 'ദൈവങ്ങളും' ഉണ്ട്. അതെല്ലാം ആ മതത്തിന് പ്രകൃതിയുമായുള്ള ബന്ധവും, ആ മതം നല്കുന്ന സ്വാതന്ത്ര്യവും ആണ് കാണിക്കുന്നത്. അല്ലാതെയുള്ളവയും, സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും, അബദ്ധജടിലവും ആയ ആചാരങ്ങളും അതിൽ ഉണ്ട്. അതുകൊണ്ടുതന്നെ, ആ മതം ശ്രേഷ്ഠം ആണെന്ന് പറയാനോ, അതിൽ കടന്നുകയറിയിട്ടുള്ള അനാചാരങ്ങളും, ഒരു കൂട്ടം മനുഷ്യരെ മനുഷ്യരായി കാണുവാൻ പോലും തയ്യാറാവാത്ത അധപതിച്ച ആചാരാനുഷ്ടാനങ്ങളെ ന്യായീകരിക്കാനോ അല്ല ഞാൻ ഇത്രയും എഴുതിയത്. നല്ലതെങ്കിൽ അത് ഹിന്ദുക്കളുടെ വിശ്വാസം എന്ന് പറഞ്ഞുതള്ളാതെ അതിലെ നല്ലതിനെ കണ്ട് സ്വീകരിക്കാൻ ഉള്ള സാമാന്യബോധം കാണിക്കണം എന്ന് സൂചിപ്പിക്കാനാണ്.
ഞാൻ പറഞ്ഞുവന്നത് സൂര്യസ്നാനത്തെക്കുറിച്ചാണ്.
പുറത്തിറങ്ങി പണിയെടുക്കാത്തവർക്കും അമ്പലത്തിൽ തന്നെ നിരങ്ങി നടക്കുന്നവർക്കും ഒക്കെയാണ് സൂര്യസ്നാനവും, സൂര്യനമസ്കാരവും ഒക്കെ ആവശ്യം. രാവിലെ മുതൽ വൈകുന്നേരം വരെ പാടത്ത് പണിയുന്നവർക്ക് അത് പൊരിവെയിൽ കൊള്ളലാണ്. അവരോട് സൂര്യനമസ്കാരം നടത്തണം എന്നു പറയുന്നത്രയും ഭോഷ്ക്ക് വേറെയില്ല!
പക്ഷെ ഈ പറഞ്ഞതിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണ്. അത് നല്ലതാണെന്ന് മാത്രമല്ല, അത്യാവശ്യം ആണെന്ന് ബോധ്യപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗു കൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്.

No comments:
Post a Comment