എഎപിയുടെ ഡൽഹിയിലെ ചരിത്രവിജയത്തിനു ശേഷം കേജ്രിവാൾ തൻറെ പ്രിയതമയെ ആശ്ലേഷിച്ച് സന്തോഷം പങ്കിടുന്ന ചിത്രം കണ്ടപ്പോൾ ഞാൻ വളരെ അസ്വസ്ഥൻ ആയി.
അത് ആ ചിത്രം നൽകിയ സന്ദേശം മൂലമല്ല, എത്രയോ മഹത്തരം ആണത്, മറിച്ച് ആ ചിത്രം കണ്ടപ്പോൾ എൻറെ കഴിഞ്ഞ 12 വർഷത്തെ വിവാഹജീവിതത്തിലെ അനുഭവങ്ങൾ തികട്ടി തികട്ടി വന്നു, അതാണെന്നെ അസ്വസ്ഥതപ്പെടുത്തിയത്.
അങ്ങിനെ പരസ്യമായി ഭാര്യയെ ആശ്ലേഷിക്കാൻ കേജ്രിവാളിനെ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും? അത് എഎപിക്ക് ബഹുഭൂരിപക്ഷം കിട്ടി, ഇനി എനിക്ക് മുഖ്യമന്ത്രി ആകാം എന്ന തോന്നലിൽ ഉണ്ടായ സന്തോഷത്തിൽ ആയിരുന്നോ? ഒരിക്കലുമല്ല എന്നെനിക്ക് തറപ്പിച്ചു പറയാൻ കഴിയും. കാരണം ഞാനും അങ്ങിനെ എൻറെ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ അങ്ങിനെ ആഗ്രഹിച്ചപ്പോൾ, അവൾ എന്നെ മനോരോഗത്തിന് ചികിത്സിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.
കേജ്രിവാൾ അങ്ങിനെ ആശ്ലേഷിച്ചതിൻറെ കാരണം മറ്റൊന്നാണ്. അത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഭർത്താവ് ചിന്തിക്കുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തപ്പോൾ 'നിങ്ങൾക്ക് വട്ടാണ്' എന്ന് പറയാതെ, അതിനു എല്ലാവിധ പിന്തുണയും നൽകി, ആ തീരുമാനം നടപ്പാക്കാൻ സഹായിക്കും വിധം സ്വന്തം കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് അത് ഭംഗിയായി നിർവ്വഹിച്ചതിൻറെ പ്രതിഫലനമാണ് ആ ആശ്ലേഷം.
ഒരുപാട് ശമ്പളവും, കൂടെ കിമ്പളവും നേടാവുന്ന റവന്യൂവകുപ്പിലെ ഒന്നാന്തരം ജോലി ഉപേക്ഷിച്ച് നാട് നന്നാക്കാൻ ഇറങ്ങിയാൽ, നിങ്ങൾക്ക് വട്ടാണെന്നേ എൻറെ ഭാര്യയെപ്പോലുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും പറയൂ. ഇത് വായിക്കുന്ന നിങ്ങളുടെ ഭാര്യമാരും അതുതന്നെയേ പറയൂ. നിങ്ങൾ അങ്ങനത്തെ 'ഭോഷ്ക്ക്' കാണിക്കില്ലെന്നത് വേറെ കാര്യം! എന്ന് മാത്രമല്ല, ആരെങ്കിലും അതിനു ശ്രമിച്ചാൽ, 'നിനക്ക് ഒറ്റയ്ക്ക് നാട് നന്നാക്കാൻ പറ്റുമോ?' എന്ന് ചോദിച്ചു പരിഹസിക്കുകയും ചെയ്യും. എന്നോട് അങ്ങിനെ ചോദിക്കാത്ത ആരും എൻറെ നാട്ടിൽ ഇല്ല!
അതുകൊണ്ടാണല്ലോ ഇപ്പോഴും ജോലിയിൽ കടിച്ചുതൂങ്ങി കിടന്നിട്ട് കേജ്രിവാളിനു ജയ് വിളിക്കുന്നത് (ഈ മനുഷ്യർക്ക് നാണം എന്നൊന്നില്ലേ)! നിങ്ങൾക്ക് സാധിക്കാത്തതിൽ കൂടുതലായി എന്താണ് കേജ്രിവാൾ ചെയ്തത്? നിങ്ങൾ അതൊന്നും ചെയ്യില്ല, മറിച്ച്, അങ്ങേരെ പിടിച്ചു ജയിലിൽ അടച്ചപ്പോഴും, ഫാസ്റ്റ് ഫുഡും കഴിച്ചു നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു. ഇപ്പോൾ ഒരാൾ വിചാരിച്ചാലും നാട് നന്നാക്കാം എന്നൊരാൾ തെളിയിച്ചപ്പോൾ, ആപ്പിൻറെ ജാഥയാണ് എല്ലായിടത്തും! അതു തന്നെയല്ലേ മോദി അധികാരത്തിൽ വന്നപ്പോഴും നിങ്ങൾ ചെയ്തത് (ഒരു സുരേഷ് ഗോപി മാത്രമാണോ മോദി പറഞ്ഞാൽ ഞാൻ എന്തും ചെയ്യും എന്ന് പറഞ്ഞത്?!)? ആസനം തിരുമ്മികൾ.
ഇതൊക്കെ നന്നായി അറിയാവുന്നത് കൊണ്ട്, എൻറെ നാട്ടുകാർ എന്നെ പരിഹസിച്ചപ്പോൾ അതവരുടെ അറിവില്ലായ്മ എന്ന് കരുതി അതിനെ നിസ്സാരമായി ഞാൻ തള്ളികളഞ്ഞു. കാരണം അവരെ വർഷങ്ങളായി കബളിപ്പിച്ചു പൊട്ടന്മാരാക്കിയിരിക്കുന്ന വാർഡ് മെമ്പറെ വരെ ദൈവമായി കാണുന്നവരാണവർ. അങ്ങിനെയുള്ളവരിൽ നിന്നും മറ്റൊരു പ്രതികരണം പ്രതീക്ഷിച്ചാൽ, അങ്ങിനെ പ്രതീക്ഷിക്കുന്നവൻ ശരിക്കും വട്ടൻ ആയിരിക്കും!
പക്ഷെ എന്നോടൊപ്പം മരണം വരെയും ഒന്നിച്ചുജീവിക്കാൻ പ്രതിജ്ഞ എടുത്ത ഭാര്യ ഞാൻ ചെയ്യുന്നതൊക്കെയും വട്ടിൻറെ ലക്ഷണമാണ് എന്ന് പറഞ്ഞ്, എന്നെ തന്ത്രപൂർവ്വം മനോരോഗസെല്ലിൽ അടച്ചതുവരെയുള്ള കാര്യങ്ങൾ തികട്ടി കയറി വന്നപ്പോൾ ആണ് ഞാൻ അസ്വസ്ഥൻ ആയത്. ഇത് വായിക്കുക: http://seban15081969.blogspot.ae/2014/11/blog-post_17.html
പുരുഷൻറെ വിജയത്തിനു പിന്നിൽ സ്ത്രീകൾ ഉണ്ടോ? ഉണ്ടെന്നാണ് കേജ്രിവാൾ ഭാര്യയെ ആശ്ലേഷിക്കുന്ന ഈ ഫോട്ടോയിൽ നിന്നും വെളിപ്പെടുന്നത്. എങ്കിൽ പുരുഷൻറെ അസ്വസ്ഥതകൾക്ക് പിന്നിലും പലപ്പോഴും സ്ത്രീകൾ ഉണ്ട്.
തിരിഞ്ഞു നോക്കുമ്പോൾ, ഒരു മകനെന്ന നിലയിലും, ഒരു സഹോദരൻ എന്ന നിലയിലും, ഒരു ഭർത്താവ് എന്ന നിലയിലും, ഒരു അപ്പൻ എന്ന നിലയിലും, ഇതെല്ലാം ചെയ്യുന്നതോടൊപ്പം, സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു മനുഷ്യൻ എന്ന നിലയിലും എൻറെ കടമകൾ ഞാൻ നിറവേറ്റിയിട്ടുണ്ട്, എന്നെ വട്ടനെന്നു വിളിച്ചു പരിഹസിച്ചിട്ടും ഞാൻ ഇപ്പോഴും അതൊക്കെയും നിറവേറ്റിക്കൊണ്ടിരിക്കുന്നു. അഴിമതിക്കെതിരെയും, വിവേചനത്തിനെതിരെയും പോരാടി ജോലികൾ നഷ്ടപ്പെട്ടപ്പോൾ പോലും, എല്ലുമുറിയെ പണിയെടുത്തു എന്നെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവർക്കും അന്നന്നുള്ള ആഹാരം നൽകിയിട്ടുണ്ട്. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട്.
എന്നിട്ടും വട്ടനെന്നു മുദ്ര കുത്തപ്പെടാൻ ആണ് എൻറെ വിധി!
അപ്പോൾ മോദി പറഞ്ഞതല്ല ശരി. കേജ്രിവാൾ ഒരു ഭാഗ്യവാൻ ആണ്, തന്നെ അറിഞ്ഞ്, ജോലി വിട്ട് നാട് നന്നാക്കാൻ ഇറങ്ങിയപ്പോൾ വട്ടനെന്നു വിളിക്കാതെ, ജയിലിൽ അടച്ചപ്പോൾ കുറ്റപ്പെടുത്താതെ, വളർച്ചയിലും വീഴ്ച്ചയിലും ഒപ്പം നിന്ന് കരുത്തുനൽകി, സ്വന്തം ജോലിയിൽ നിന്നും ഉള്ള വരുമാനം കൊണ്ട് വീട് ഭംഗിയായി നടത്തിയ ഒരു ഭാര്യ കൂടെയുള്ള കേജ്രിവാൾ ഒരു ഭാഗ്യവാൻ അല്ലെങ്കിൽ പിന്നെയാരാണ് ഭാഗ്യവാൻ? ആ ആശ്ലേഷത്തിന് ഒരുപാട് അർത്ഥമുണ്ട്, ഒരുപാട് കരുത്തുണ്ട്. ഒറ്റയ്ക്ക് വേണമെങ്കിലും നാട് നന്നാക്കാൻ കഴിയുന്ന കരുത്ത്.
അങ്ങിനെ ആശ്ലേഷം ഏറ്റുവാങ്ങാനും ഒരു ഭാഗ്യം വേണം. എൻറെ ഭാര്യക്ക് അതില്ലാതെ പോയി. അവൾക്കു ഭർത്താവിനെ മനോരോഗത്തിന് ചികിത്സിച്ച്, ആഭരണം ഒക്കെ അണിഞ്ഞു, എന്നിൽ കവിഞ്ഞു ആരുമില്ല എന്ന ചിന്തയിൽ ജീവിക്കാൻ ആണ് വിധി, അപ്പോൾ ഭർത്താവ് എന്നു പറയപ്പെടുന്ന ഞാൻ എൻറെ ആവശ്യങ്ങൾ പൂർത്തീകരിച്ചു തരുന്ന മറ്റു സ്ത്രീകളെ ആശ്ലേഷിക്കുന്നു എന്നുമാത്രം. എത്രകാലമെന്നുവച്ചാ വാണമടിക്കേണ്ടത്?
No comments:
Post a Comment