Thursday 6 November 2014

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് (6462/2014)

മകളെ സർക്കാർ സ്കൂളിൽ ചേർക്കാം എന്നു പറഞ്ഞപ്പോഴും എനിക്ക് വട്ടാണെന്ന് ഭാര്യ പറഞ്ഞു. പിന്നെ അവളാണ് കുഞ്ഞിനെ കണ്ണൂർ ജില്ലയിലെ, ചെറുപുഴ ഉള്ള Archangel's English Medium സ്കൂളിൽ ചേർത്തത്. Christian Management School ആണത്.

അവിടത്തെ പെരുന്നാൾ നേർച്ച എന്ന പേരിലുള്ള അനധികൃത പണപ്പിരിവിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.in/2014/05/blog-post.html).

കഴിഞ്ഞ ആഴ്ച്ച അമ്മ മകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ കേട്ടാണ് ലീവിന് നാട്ടിൽ വന്ന ഞാൻ ഉണർന്നത്. CREATURS എന്നു സ്പെല്ലിങ്ങ് പറഞ്ഞിട്ട് അത് CREATORS എന്ന രീതിയിൽ ഉച്ചരിച്ചു. ഒരുപാട് ആലോചിച്ചിട്ടും CREATURS എന്നൊരു ഇംഗ്ലീഷ് പദം എനിക്ക് കിട്ടിയില്ല. ഞാൻ ബുക്ക്‌ വാങ്ങി നോക്കി. അതിൽ CREATURES ഉണ്ടായിരുന്നു. CREATURS എന്നൊരു പദം ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ ഉണ്ടെന്നായി അവൾ. പിന്നെ എപ്പോഴുമെന്ന പോലെ നിങ്ങൾക്ക് എന്തറിയാം എന്ന മട്ടിൽ അവൾ എന്നെ നോക്കി.

ഞാൻ വീണ്ടും ആവർത്തിച്ചപ്പോൾ ടീച്ചർ മകളുടെ നോട്ടിൽ എഴുതിയതു കാണിച്ചു. അപ്പോഴാണ്‌ ഞാൻ ശരിക്കും ഞെട്ടിയത്. അതിൽ ടീച്ചർ CREATURS എന്ന്‌ എഴുതി വച്ചിരിക്കുകയാണ്. ഞാനാ മറിച്ച പേജുകളിൽ ഒന്നു കണ്ണോടിച്ചു. അതിൽ ടീച്ചർ തന്നെ എഴുതിയ പല തെറ്റുകൾ!

CREATURES എന്നത് CREATURS എന്ന്‌ എഴുതിയിരിക്കുന്നു. 'Who has given us a (or this) beautiful world?' എന്നിടത്ത് 'who has give us beautiful world' എന്ന്‌ എഴുതിയിരിക്കുന്നു. "has given" എന്നിടത്ത് "has give" എന്നഴുതിയിരിക്കുന്നു. ‍വാചകത്തിൻറെ ആദ്യം വലിയ അക്ഷരം ഇല്ല. ചോദ്യത്തിൻറെ അവസാനം Question Mark ഇല്ല. ഇതിനെല്ലാമുപരി, ഇല്ലാത്ത ഒരു ദൈവം ആണ് ഈ ലോകം തന്നത് എന്ന തെറ്റ് സ്കൂളിലും പഠിപ്പിച്ചു കുട്ടികളെ കൂടുതൽ കൂടുതൽ അന്ധരാക്കുന്നു.

എന്താണ് കൂണുപോലെ മുളക്കുന്ന ഇത്തരം വിദ്യാഭ്യാസ (അതോ വിദ്യാഭാസമോ?) സ്ഥാപങ്ങളുടെ നിലവാരം? ആരാണ് ഇതൊക്കെയും അതുപോലെ, അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ നിലവാരവും പരിശോധിക്കുന്നത്? വിദ്യാഭ്യാസ വകുപ്പിന് ഇത്തരം സ്ഥാപനങ്ങളുടെ മേൽ എന്തെക്കിലും നിയന്ത്രണം ഉണ്ടോ?

അന്ന് ഞാൻ മകളുടെ കൂടെ ആ ബുക്കും എടുത്ത് സ്കൂളിൽ പോയി. അന്നത്തെ സ്കൂളിലെ അസ്സംബ്ലിയിൽ നടക്കുന്നത് നേരിൽ കാണാൻ ഇടയായി. ഒരുപാട് അനുവദനീയം അല്ലാത്ത കാര്യങ്ങൾ ആണ് അവിടെ കാണാൻ ഇടയായത്. അവ താഴെ കൊടുക്കുന്നു:

(a) തുടങ്ങിയത് തന്നെ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് എന്ന പാട്ടോടെയാണ്‌.
(b) ബൈബിളിലെ ലൂക്കായുടെ സുവിശേഷവായന (ഇത് വിദ്യ അഭ്യസിക്കാനുള്ള സ്ഥാപനമോ അതോ വേദപാഠ ക്ലാസ്സോ?)
(c) Principal (ഒരു കന്യാസ്ത്രീയാണ്) പറഞ്ഞതിൽ വ്യാകരണ തെറ്റ്. There are class leaders are there എന്ന്‌ പറയുന്നത് കേട്ടു.

അസ്സംബ്ലി കഴിഞ്ഞ് ഞാൻ പ്രിൻസിപ്പലിനെ കണ്ട് നോട്ടുബുക്ക് കാണിച്ചു. ഇംഗ്ലീഷ് നോട്ടിലെ ടീച്ചർ തന്നെ ഒരു പേജിൽ വരുത്തിയ ഒന്നിലധികം തെറ്റുകൾ വിശദീകരിക്കാൻ അവർ വിഷമിച്ചു. പിന്നെ നോട്ടുബുക്ക് അവർ വാങ്ങിയിട്ട്, അത് ടീച്ചറിനെ കാണിക്കാം എന്ന്‌ പറഞ്ഞു. അവർ തന്നെ അസ്സംബ്ലിയിൽ വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ അവർ നിന്ന് ചൂളുന്നത് കണ്ടു.

പിന്നെ രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷമാണ് ആ നോട്ടുബുക്ക് അവർ  മകളുടെ വശം തിരികെ നൽകിയത്. അതിൽ വളരെ മിനക്കെട്ട് ടീച്ചർ ഒരുപാട് തിരുത്തലുകൾ വരുത്തിയിരുന്നു. ആ പേജുകൾ ഇതോടൊപ്പം ലോഡ് ചെയ്തിട്ടുണ്ട്.

ഇനി അവിടുത്തെ ഒരു പാഠപുസ്തകത്തിലെ ഒരു അദ്ധ്യായം ഇതോടൊപ്പം ലോഡ് ചെയ്തിട്ടുണ്ട്. അവിടെ നടക്കുന്നത് വിദ്യാഭ്യാസം അല്ല മറിച്ച് വേദപാഠമെന്ന ആഭാസം ആണ് എന്നതിന് വേറെ തെളിവൊന്നും വേണ്ട.

ചുരുക്കി പറഞ്ഞാൽ എൻറെ മകളും, അതുപോലെ ആ സ്കൂളിലുള്ള മറ്റു കുട്ടികളും പഠിക്കുന്നത് തെറ്റുകളുടെ ഒരു കൂമ്പാരം ആണ്. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ അധ്യാപകർ ഉള്ള സർക്കാർ സ്കൂളുകളെ തള്ളി ഇത്തരം അന്ധത ആഭരണം ആക്കി നടക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങളിൽ  കുട്ടികളെ വിട്ടു പഠിപ്പിക്കാനാണ് എന്നെ നിരന്തരം വട്ടൻ എന്ന്‌ വിളിക്കുന്ന എൻറെ ഭാര്യയെപ്പോലെ ഉള്ള മാതാപിതാക്കൾക്ക് താല്പര്യം.

ഇതിൻറെയെല്ലാം പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനും, വിദ്യാഭ്യാസ വകുപ്പിനും ആണ്. ഇങ്ങനെ ന്യൂനപക്ഷങ്ങൾ പണമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി, നല്ല ഉന്നതനിലവാരത്തിലേയ്ക്ക് ഇവിടുത്തെ സർക്കാർ സ്കൂളുകളും കോളേജുകളും ഉയർത്തി, സർക്കാർ ശമ്പളം പറ്റുന്ന അവിടെയുള്ള അധ്യാപകർ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു എന്നുറപ്പാക്കി പഠിച്ചു വളരുന്ന തലമുറയിൽ അന്വേഷണത്വര വളർത്തുകയും, അവർക്ക് സാമൂഹ്യബോധവും ദിശാബോധവും നൽകുന്നതിനുപകരം, അഡ്മിഷൻ കിട്ടാൻ പോലും വലിയൊരു തുക കൈക്കൂലിയായി വാങ്ങി (അവരാണ് മൂല്യങ്ങൽ പഠിപ്പിക്കുന്നത്‌), കള്ളത്തരം തന്നെ കണ്ടും കേട്ടും വളർന്ന്, അതൊക്കെ ജീവിതത്തിൻറെ ഒരു ഭാഗമാണെന്ന തോന്നലിൽ വളരാനിടയാക്കുന്ന ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായം മാറണം.

ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ മേൽ സമഗ്രമായ ഒരന്വേഷണം നടത്തും എന്ന്‌ കരുതുന്നു.


1 comment:

  1. Seriously a good post. പക്ഷെ, ന്യൂനപക്ഷങ്ങളെ പിണക്കി സർക്കാർ ഒന്നും ചെയ്യില്ല. കാരണം ഞാനും സെബാനും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളെ 'ഉദ്ധാരണം' വരുതാനാണല്ലോ ഈ സ്ഥാപനങ്ങൾ എല്ലാം നില നില്ക്കുന്നത്.

    ReplyDelete