നല്ലവനായി ജീവിക്കുന്നതിലല്ല, സാഹചര്യത്തിനനുസരിച്ച് ജീവിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം.
അങ്ങനെ നോക്കുമ്പോൾ, എൻറെ ജീവിതം ഇതുപോലെ തകരാൻ ഉള്ള കാരണം ഞാൻ തന്നെയാണ്. മാറിമാറി വരുന്ന സർക്കാരുകൾവരെ എന്നെ സഹായിക്കാൻ ഉള്ള പലകാര്യങ്ങളും ചെയ്യുന്നു, എന്നിട്ടും ഞാൻ എൻറെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതാണ് പ്രശ്നം.
നാം തെരഞ്ഞെടുത്ത വഴിയിൽ സന്തോഷം ലഭിക്കുന്നില്ലെങ്കിൽ, സന്തോഷം ലഭിക്കാൻ സാധ്യതയുള്ള അടുത്ത വഴി നാം കണ്ടെത്തണം. അല്ലെങ്കിൽ ജീവിതം വളരെ വളരെ ദുസ്സഹമാകും. അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല.
ഈയടുത്തു നടന്ന ഒരു സംഭാഷത്തിൽ നിന്നാണ് ഞാൻ എന്നിലെ ആ കുറവ് മനസ്സിലാക്കിയത്.
സംഭാഷണം ഞാനും എൻറെ ഒരു സ്ത്രീ സുഹൃത്തും തമ്മിലായിരുന്നു. എന്തും തുറന്നു സംസാരിക്കുന്ന അത്ര സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. എന്നിട്ടും, ഞാൻ എഴുതിയിട്ടുള്ള പല ബ്ലോഗുകളിലെയും ലൈംഗിക അതിപ്രസരം സുഹൃത്തിനെ രോഷം കൊള്ളിച്ചു. അത് സംഭാഷണത്തിൽ ഉടനീളം പ്രകടമായിരുന്നു.
"നിങ്ങൾക്ക് സെക്സ് എന്ന വിചാരം മാത്രമേയുള്ളോ?", ഉള്ളിലുള്ള ദേഷ്യം മുഴുവൻ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
"നിങ്ങൾ പെണ്ണുങ്ങൾക്ക് എല്ലാം അടക്കി വിരക്തിയിൽ നടക്കാം. പക്ഷെ ആണുങ്ങൾ അങ്ങനെയല്ല. എന്നുമാത്രമല്ല, എൻറെ കാര്യത്തിൽ എൻറെ ലൈംഗിക ആവശ്യങ്ങൾ സാധിച്ചു തരേണ്ട ഭാര്യ എന്നെ ഭ്രാന്തിനു ചികിൽസിക്കാൻ നടക്കുകയാണ്. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?", എൻറെ മറുപടിയിൽ ആണുങ്ങൾ സ്ത്രീകളിൽ നിന്നും വ്യത്യസ്തമാണെന്ന് പറയുക മാത്രമല്ല, അതിനെ ജനറലൈസ് ചെയ്യാനുള്ള ഒരു ശ്രമവും ഞാൻ നടത്തി.
"എന്നിട്ട് എൻറെ ഭർത്താവ് കല്ല്യാണം കഴിച്ച് കുറച്ചു കാലം കഴിഞ്ഞപ്പോൾ എൻറെ അടുത്തു വരിക പോലുമില്ലായിരുന്നല്ലോ. എൻറെ ഭർത്താവ് ആണല്ലേ?", അത് പറയുമ്പോൾ എന്നോടുള്ള ദേഷ്യം കൂടിയതുപോലെ എനിക്ക് തോന്നി.
പെട്ടെന്നെനിക്ക് ഉത്തരമില്ലായിരുന്നു. പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ വാദിച്ചതിൽ എന്തോ അപാകതയുണ്ട്.
അപ്പോൾ ഞാൻ മാത്രമാണോ എപ്പോഴും ഈ സെക്സിനെക്കുറിച്ച് പറഞ്ഞ് നടക്കുന്നത്. എങ്കിൽ ഭാര്യ പറയുന്നതുപോലെ എനിക്കെന്തോ കുഴപ്പമുണ്ടല്ലോ. ഞാൻ എന്നെ നിയന്ത്രിക്കാൻ പഠിക്കണം.
ഞാൻ പരാജിതനെപ്പോലെ എൻറെ സുഹൃത്തിനെ നോക്കി. എന്നെ തോൽപ്പിച്ചതിൻറെ സന്തോഷം ആ മുഖത്ത് നിഴലിച്ചിരുന്നു.
സുഹൃത്തിൻറെ ഭർത്താവിനെക്കുറിച്ച് ഞാൻ ഓർത്തുനോക്കി. പെട്ടെന്നാണ് ഒരു കാര്യം എൻറെ തലയിൽ കയറിയത്. സുഹൃത്തിൻറെ ഭർത്താവ് കഞ്ചാവിന് അടിമയാണ്. കഞ്ചാവടിച്ച് കഴിഞ്ഞാൽ കയ്യിൽ നൂറുരൂപ ഒന്നിച്ചെടുക്കാൻ ഇല്ലെങ്കിലും കോടികളുടെ കണക്കേ പറയൂ. എന്നാലും കഞ്ചാവിൻറെ ലഹരിയിൽ ആ മനുഷ്യൻ അതീവ സന്തോഷവാനാണ്.
അപ്പോൾ അതാണ് കാര്യം. നമുക്ക് ഇണയിൽനിന്നും ലൈംഗികസംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ, അത് നമുക്ക് സന്തോഷം നൽകുന്നില്ലെങ്കിൽ, സന്തോഷം ലഭിക്കുന്ന മറ്റെന്തെങ്കിലും നാം കണ്ടെത്തണം.
ഞാൻ പലരെക്കുറിച്ചും ഓർത്തുനോക്കി. അവരിൽ അപൂർവ്വം പേർ ഇണയിൽ നിന്നും സംതൃപ്തരാണ് എന്നു തോന്നുന്നു. അതോ സംതൃപ്തരാണ് എന്ന് അഭിനയിക്കുകയാണോ?
എന്തായാലും അവരെ വെറുതെ വിട്ടേക്കാം. അവരുടെ ലോകത്ത് സന്തോഷം ഉള്ളവർ ആണെങ്കിലും, അങ്ങിനെ അഭിനയിക്കുക ആണെങ്കിലും അവർ ജീവിക്കട്ടെ.
മറ്റൊരു വിഭാഗം ഭക്തി മാർഗ്ഗങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്. ലഭിക്കാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ അവരിൽ സന്തോഷം ഉണ്ടാക്കുന്നു. അത് കൂടുതൽ ലഭിക്കാനായി അവർ പള്ളിയിൽ പോകുന്നു, ധ്യാനങ്ങളിൽ പങ്കെടുക്കുന്നു, ഇനിയും തൃപ്തരായില്ലെങ്കിൽ ബൈബിൾ പോലെയുള്ള ഗ്രന്ഥങ്ങളും എടുത്ത് മതപ്രചാരണത്തിന് ഇറങ്ങുന്നു. നിങ്ങൾ ചുറ്റുമൊന്നു കണ്ണോടിച്ചാൽ അത്തരക്കാരെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതൊക്കെയും അവർക്ക് സന്തോഷം നൽകുന്നു.
ഇനി വേറൊരു കൂട്ടർ, എനിക്ക് തോന്നുന്നത് ഇതാണ് ഭൂരിപക്ഷം എന്നാണ്, മദ്യത്തിൽ ശരണം പ്രാപിക്കുന്നു. എന്ത് വിഷമം സഹിച്ചും മദ്യം അൽപ്പം അകത്തുചെന്നാൽ പിന്നെയെന്തു പെണ്ണ്? സർക്കാർ അതിനുള്ള എല്ലാം സഹായവും ചെയ്തുകൊടുക്കുക കൂടി ചെയ്താൽ വേറെന്തുവേണ്ടൂ?
ഇനി ചിലർ എൻറെ സുഹൃത്തിൻറെ ഭർത്താവിനെപ്പോലെ പുകവലിയിലും കഞ്ചാവിലും സുഖം കണ്ടെത്തുന്നു. അവർക്ക് എൻറെ സുഹൃത്ത് പറഞ്ഞതുപോലെ ഭാര്യയുടെ അടുത്തുപോയില്ലെങ്കിലും ഒരു കുഴപ്പവുമില്ല.
ഇവർക്കെല്ലാം പൊതുവായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇങ്ങിനെ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിച്ച് അവരുടെ ആരോഗ്യവും കുറെയൊക്കെ ഇല്ലാതായി ലൈംഗിക താല്പര്യം ഇല്ലാതാവുകയും ചെയ്യുന്നു.
പക്ഷെ ഞാൻ എന്ന മൈരന് ഇപ്പറയുന്ന ഒന്നുമില്ല. ദൈവം എന്നൊന്നില്ലെന്ന് ഉറപ്പുള്ളതിനാൽ ചത്തുകഴിഞ്ഞാൽ ഒരു ഹൂറിയെയും കിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ ആ പ്രതീക്ഷയിൽ സന്തോഷിക്കാൻ വഴിയില്ല.
ഇനി ലഹരി ഉപയോഗം ആണ്. ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചിട്ടും, എൻറെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കുടിച്ച് തലകുത്തിമറിഞ്ഞു നടന്നിട്ടും അതൊന്നും ഉപയോഗിക്കണമെന്ന് എനിക്ക് തോന്നുന്നില്ല.
മദ്യം റേഷൻ പോലെ കിട്ടുന്ന പട്ടാളത്തിൽ ജോലി ചെയ്തിട്ടും, കൊടും തണുപ്പുള്ള പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുംപോലും ആ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽനിന്നും, തണുപ്പിൽ നിന്നും രക്ഷപെടാൻ എങ്കിലും അൽപ്പം മദ്യപിച്ചേക്കാം എന്നെനിക്ക് തോന്നിയിട്ടില്ല.
കൊടും തണുപ്പുള്ളതടക്കം വിവിധ രാജ്യങ്ങൾ സന്ദർച്ചിട്ടുള്ള ഞാൻ ഇത്തിരി 'കുടിക്കാത്ത നീയൊരാണ് ആണോടാ' എന്ന് പലരും പരിഹസിച്ചിട്ടും കുടിക്കാനോ വലിക്കാനോ എനിക്ക് തോന്നിയിട്ടില്ല. എൻറെ സുഹൃത്തുക്കൾ നിശാക്ലബ്ബുകളിൽ പോയി കുടിച്ച് അർമാദിച്ച് നടന്നപ്പോഴും, ആ ലഹരിയുടെ സുഖം ഒന്നനുഭവിക്കണം എന്നെനിക്ക് തോന്നിയിട്ടില്ല.
ഞാൻ ഇപ്പോഴും ഓർക്കുന്നു, ജർമനിയിൽ ആയിരുന്നപ്പോൾ ഞാൻ എൻറെ സുഹൃത്തുക്കളോടൊപ്പം നഗ്നനൃത്തം കാണാൻ പോയി. പണം കൊടുത്ത് അകത്തുകയറിയപ്പോൾ ആണറിയുന്നത് അവിടെയിരുന്ന് നഗ്നനൃത്തം കാണണമെങ്കിൽ ഒരു ബിയർ എങ്കിലും വാങ്ങി കുടിക്കണം. അതിന് തയ്യാറല്ലാത്തതിനാൽ നഗ്നനൃത്തം കാണാൻ കഴിയാഞ്ഞ നിരാശയിൽ ഞാൻ അവിടെ നിന്നും ഇറങ്ങി.
ഇനി ഭാര്യ എന്നോടൊപ്പം കിടപ്പറ പങ്കിടാൻ തയ്യാറാകുന്നതിന് പകരം എന്നെ ഭ്രാന്തിനു ചികിൽസിക്കാൻ ശ്രമിച്ചിട്ടും, വിഷമങ്ങൾ എല്ലാം മദ്യലഹരിയിൽ മറക്കാം എന്നെനിക്ക് തോന്നിയില്ല. എന്തിന് എൻറെ പ്രിയപ്പെട്ട മകളെ പീഢിപ്പിച്ചു എന്ന് കള്ളക്കേസ് കൊടുത്ത് എൻറെ ഭാര്യ എന്നെ ജയിലിൽ അടച്ചിട്ട് അവിടെനിന്നും കഷ്ടിച്ച് രക്ഷപെട്ട് പുറത്തുവന്ന് അപമാനിതനായി നടന്നിട്ടും കുടിച്ചേക്കാം എന്നെനിക്ക് തോന്നുന്നില്ല.
ഇങ്ങനെയൊന്നും തോന്നാതെ, കുടിക്കാതെയും വലിക്കാതെയും നടന്നതിനാൽ ആരോഗ്യമുള്ള ഒരു ശരീരം എനിക്കുണ്ട്. ആരോഗ്യമുള്ള ശരീരം ഉള്ളതിനാൽ എന്നിൽ ലൈംഗികതയും, ലൈംഗികവിചാരങ്ങളും ഏറെയുണ്ട്. അതേറെയുള്ളതിനാൽ എൻറെ ബ്ലോഗുകളിൽ അത് പ്രതിഫലിക്കുന്നുണ്ട്. ലൈംഗിക പൂർത്തീകരണത്തിന് ഒരു വഴിയും കാണാതെ ഈ അൻപതിനോടടുത്ത പ്രായത്തിലും സ്വയംഭോഗം ചെയ്യേണ്ടി വരുന്നതിനാൽ അതിനിടയാക്കിയ സാഹചര്യങ്ങളോടുള്ള അമർഷവും എൻറെ ബ്ലോഗുകളിൽ ഉണ്ട്.
അപ്പോൾ അവിടെയാണ് എനിക്ക് പിഴച്ചത്. എനിക്ക് സന്തോഷം നൽകുമെന്ന് ഞാൻ കരുതുന്ന ലൈംഗികതയ്ക്കുള്ള അവസരം എനിക്കില്ലാതെ വന്നപ്പോൾ എങ്കിലും ദൈവവിശ്വാസത്തിലോ, മദ്യത്തിലോ, പുകവലിയിലോ, കഞ്ചാവിലോ ഏതെങ്കിലും ഒന്നിൽ ഞാൻ അഭയം പ്രാപിക്കണമായിരുന്നു.
ആലോചിച്ചു നോക്കുമ്പോൾ എൻറെ ഭാര്യയുടെ ചേച്ചിമാരുടെ ഭർത്താക്കന്മാരും മദ്യത്തെ കൂട്ടുപിടിച്ചാണ് അവരുടെ ഭാര്യമാരോടൊപ്പം ജീവിച്ച് കുടുംബം തകരാതെ കൊണ്ടുപോകുന്നത്. എൻറെ ഭാര്യക്ക് അവരെയൊക്കെ വല്ല്യ ഇഷ്ടമാണുതാനും. എന്നെ ഉപദേശിക്കുന്ന പല സുഹൃത്തുക്കളും അങ്ങിനെ ചെയ്യുന്നതും ലഹരിപ്പുറത്താണ്.
അങ്ങിനെ ബുദ്ധിപൂർവ്വം തീരുമാനം എടുത്തതിനാൽ അവർക്കൊക്കെ സന്തോഷിക്കാൻ ഒരു വഴിയുണ്ടെന്നു മാത്രമല്ല, അവരുടെയെല്ലാം കുടുംബം തകരാതെ മുന്നോട്ടു പോകുന്നു.
ഇതെല്ലാം കണ്ടിട്ടും, എല്ലാ തകർച്ചകൾ ഉണ്ടായിട്ടും, നിരന്തരം അപമാനിതൻ ആയിട്ടും, ഞാൻ ഏറ്റവും സ്നേഹിക്കുന്ന എൻറെ മകളെ കാണാൻ പോലും സാധിക്കാതിരുന്നിട്ടും, സർക്കാർ മുക്കിനുമുക്കിന് ബാറുകൾ തുറന്ന് എല്ലാവിധ സൗകര്യങ്ങൾ ചെയ്തു തന്നിട്ടും, ഞാൻ കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല എന്ന് തീരുമാനിച്ചാൽ അതെൻറെ തെമ്മാടിത്തരം എന്നല്ലാതെ എന്താണ് പറയേണ്ടത്?
ഞാൻ ആണ് എൻറെ പരാജയത്തിനും, എൻറെ അസംതൃപ്തിക്കും, എൻറെ കുടുംബം തകരാനും കാരണക്കാരൻ, അല്ലാതെ മറ്റാരുമല്ല.
ആരോഗ്യം കൂടി, ലൈംഗിക തൃപ്തിക്കായി സ്വയംഭോഗം ചെയ്തുകൊണ്ടേയിരിക്കും, എന്നാലും ഞാൻ എന്ന മൈരൻ ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കുകയോ, ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ഇല്ല എന്ന തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ തയ്യാറാവുന്നില്ല. അവിടെയാണ് ഞാൻ പരാജയപ്പെടുന്നത്, അവിടെയാണ് ഞാൻ അസംതൃപ്തനായി മറ്റുള്ളവരെ പഴിച്ച് ജീവിക്കേണ്ടി വരുന്നത്, അതാണ് എൻറെ കുടുംബം തകരാൻ കാരണവും.
ഞാൻ നന്നാവില്ല. ഒരിക്കലും നന്നാവില്ല.
പലരും പറയാറുണ്ട് ലഹരിവസ്തുക്കളുടെ ഉപയോഗം സ്ത്രീപീഢനം വർദ്ധിക്കാൻ കാരണമാകുന്നു എന്ന്. പക്ഷെ, വസ്തുത നേരെ മറിച്ചാണ്. കപടസദാചാരം മൂലം, ലൈംഗിക സംതൃപ്തിക്ക് മാർഗ്ഗം ലഭിക്കാതെ അസംതൃപ്തിയിൽ ജീവിക്കുന്ന പുരുഷവർഗ്ഗം ലഹരി ഉപയോഗത്തിൽ അഭയം പ്രാപിക്കുന്നതിലൂടെ അവരുടെ താല്പര്യം മറ്റൊന്നിലേക്കു തിരിയുന്നതുകൊണ്ടും, ക്രമേണ ആരോഗ്യം നശിക്കുന്നതുകൊണ്ടും, സ്ത്രീകൾ കൂടുതൽ സുരക്ഷിതരാവുകയാണ് ചെയ്യുന്നത്.
നിങ്ങൾക്ക് എന്തുതോന്നുന്നു?