"മിശിഹായുടെ ശരീരവും രക്തവും നിത്യജീവൻ നല്കട്ടെ", സൂസിയുടെ നാക്കിലേയ്ക്ക്, മുന്തിരിച്ചാറിൽ നന്നായി മുക്കി ഓസ്തി വച്ചു കൊടുത്തപ്പോൾ അച്ചൻറെ വായിൽ നിന്നും എപ്പോഴത്തെയും പോലെ ഈ വചനം പുറത്തേയ്ക്കു വന്നു.
പക്ഷെ ഇത്തവണ ആ പറഞ്ഞതിൽ ഒരു വ്യത്യാസം ഉണ്ടായിരുന്നു. ഇത്തവണ അതു പറഞ്ഞത് തികച്ചും യാന്ത്രികമായിട്ടായിരുന്നു.
കാരണം മറ്റൊന്നുമല്ല, അങ്ങിനെ നാക്കിലേയ്ക്ക് വച്ചുകൊടുത്തപ്പോൾ അച്ചൻ ബോധപൂർവ്വം സൂസിയുടെ ചുവന്നു തുടുത്ത കീഴ്ച്ചുണ്ടിലും, അതുപോലെ ഓസ്തി നല്കിയ നാക്കിലും വിരലുകൾ അമർത്തിയിരുന്നു.
സൂസിയുടെ നാക്കിലെ നനുനനുപ്പ് അച്ചൻറെ വിരൽ തുമ്പുകളിലൂടെ അരിച്ചരിച്ച് ദേഹമാസകലം പടർന്നു കയറി. അതിൻറെ കുളിരിൽ അച്ചൻറെ ശരീരം പ്രകമ്പനം കൊണ്ടു.
സൂസിയിലേയ്ക്ക് പരിശുദ്ധാരൂപി ഒരു പേമാരി പോലെ പെയ്തിറങ്ങി. അതിൻറെ ആലസ്യലാസ്യ സമ്മിശ്രഭാവത്തോടെ അവൾ അച്ചനെ നോക്കി.
ചുണ്ടുകളിൽ വിരലമർത്തിയപ്പോൾ തന്നെ പാതിബോധം പോയി നില്ക്കുകയായിരുന്ന അച്ചൻറെ സർവ്വനിയന്ത്രണവും സൂസിയുടെ വികാര തരളിതമായ നോട്ടത്തോടെ വിട്ടു. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരുന്നു.
അച്ചൻറെ അനുവാദം ഇല്ലാതെ തന്നെ, ളോഹക്കടിയിൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരനക്കവും ഇളക്കവും.
പക്ഷെ അതു സാരമില്ല. കാരണം, അവിടെ എന്തു സംഭവിച്ചാലും, ളോഹയും, അതിനടിയിൽ ഉള്ള വസ്ത്രങ്ങളും എല്ലാം ഉള്ളതിനാൽ പുറം ലോകം ഒന്നും കാണുകയും, കേൾക്കുകയും ഇല്ല.
സത്യത്തിൽ നാമെല്ലാം അത്തരം ഓരോരോ മറക്കുള്ളിൽ അല്ലേ!
എന്തുതന്നെയാവട്ടെ, മുൻപിലിരിക്കുന്ന കുട്ടികൾക്ക് ഇപ്പോഴും അച്ചൻ ദൈവം തന്നെ.
പക്ഷെ, പിടിവിട്ട മനസ്സും, ചിന്തകളും അച്ചനെ കുമ്പസാരക്കൂട്ടിൽ വച്ചു സൂസി തന്നോട് കണ്ണുനീരോടെ ഏറ്റുപറഞ്ഞ വിലക്കപ്പെട്ട കനി ഭക്ഷിച്ച കഥയുടെ ലോകത്തേയ്ക്ക് കൊണ്ടുപോയി.
'യേശുവേ, പാപിയായ എന്നോട് ക്ഷമിക്കേണമേ' എന്ന് സൂസി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയപ്പോൾ, മറ്റേതൊരു പാപിയെയും പോലെ അയൽക്കാരനോട് വഴക്കു കൂടിയെന്നോ, പരദൂഷണം പറഞ്ഞു എന്നൊക്കെയേ സൂസിക്കും പറയാൻ കാണുകയുള്ളു എന്നാണു കരുതിയത്. പക്ഷെ അങ്ങിനെ വിലകുറഞ്ഞ പാപങ്ങൾ ഒന്നും (എത്രയെന്നുവച്ചാ ഇതൊക്കെ കേട്ടു ക്ഷമിച്ചിരിക്കുന്നു എന്നു പറയേണ്ടത്?) സൂസിക്ക് പറയാൻ ഉണ്ടായിരുന്നില്ല.
അധികം വളച്ചുകെട്ടൊന്നും ഇല്ലാതെ, അടുത്തുള്ള ചെറുപ്പക്കാരൻറെ മോഹവലയത്തിൽപെട്ട് ഒരു ദുർബ്ബലനിമിഷത്തിൽ, ആ ബലിഷ്ടമായ നെഞ്ചിലേയ്ക്ക് ചാഞ്ഞതും, തൻറെ തുടകളും മുലകളും അദ്ദേഹത്തിൻറെ (എന്തൊരു ആദരവോടെയാണ്, 'അദ്ദേഹം' എന്നു സൂസി പറഞ്ഞത്!) തഴമ്പിച്ച കൈകളാൽ കശക്കപ്പെട്ടതും പിന്നെ താൻ പോലുമറിയാതെ, വിലക്കപ്പെട്ട കനി ഭക്ഷിച്ചതും (ഇതിലും കൂടുതൽ എഴുതാനോ? അതിനു ഞാൻ കമ്പിക്കഥ എഴുതുകയല്ല വായനക്കാരേ!) എല്ലാം എല്ലാം കുറ്റബോധത്തിൻറെ അഗ്നി ജ്വാലയിൽ വെന്തുരുകുന്ന ഒരു ഇയ്യാംപാറ്റയെ പോലെയാണ് സൂസി പറഞ്ഞു നിർത്തിയത്.
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും, സൂസിയുടെ തുടുത്ത ചുണ്ടുകളിലെ വിറയൽ മാറിയില്ല. അവളുടെ ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ 'എൻറെ ഈ കൊടിയ പാപം ക്ഷമിക്കപ്പെടുമോ യേശുവേ' എന്നു കേണു ചോദിക്കുന്നത് പോലെ നോക്കിയ നിമിഷം, ഇതെങ്ങിനെയാണ് ക്ഷമിക്കേണ്ടത് എന്നറിയാതെ അച്ചൻ ഒന്ന് പതറിപ്പോയില്ലേ?
സൂസിയുടെ കണ്ണുനീർത്തുള്ളികൾ കുമ്പസാരക്കൂടിൻറെ പടിയിൽ വീണു ചിതറി. അങ്ങിനെ കണ്ണുനീർതുള്ളികൾ ഒലിച്ചിറങ്ങിയപ്പോൾ സൂസിയുടെ തുടുത്ത കവിളുകളിൽ പ്രകാശം പതിച്ച് ഏഴു വർണങ്ങൾ ആയി അച്ചൻറെ മുഖത്തേയ്ക്കും, മനസ്സിലേയ്ക്കും വ്യാപിച്ചു.
സൂസിയുടെ ഏറ്റുപറച്ചിലിൽ അച്ചൻറെ ഹൃദയം, കൈകളിൽ ആണികൾ അടിച്ചിറക്കിയപ്പോൾ യേശുവിനു അനുഭവപ്പെട്ടതുപോലെ, വേദനയാൽ വിങ്ങി.
പക്ഷെ മറ്റെന്തോ ഒന്ന്, ആ തീവ്രവേദനയെപ്പോലും വിഴുങ്ങിക്കളഞ്ഞു. .
'എൻറെ സൂസി. ഞാൻ ദൈവത്തിൻറെ പ്രതിപുരുഷൻ ആണെങ്കിലും, യുവത്വം മുറ്റി നിൽക്കുന്ന ആണൊരുത്തൻ അല്ലേ? എനിക്കും ഇല്ലേ മോഹങ്ങൾ എൻറെ പൊന്നേ? ഇങ്ങനെയൊക്കെയുള്ള പാപങ്ങൾ എൻറെ ചെവിയിലോട്ടു രഹസ്യമായി മന്ത്രിച്ചാൽ, ഞാൻ എങ്ങിനെ പിടിച്ചു നില്ക്കും? എൻറെ ളോഹ ഊരിച്ചേ അടങ്ങൂ എന്നോ മറ്റോ ഉണ്ടോ?' അച്ചൻ ആത്മഗതം ചെയ്തു.
എങ്കിലും, പെട്ടെന്നുണ്ടായ, ഷോക്കിൽ നിന്നും മോചിതനായപ്പോൾ, അച്ചൻ സൂസിയോടു പറഞ്ഞു, "മകളെ, അരുതാത്തത് ചെയ്തുവെങ്കിലും, കുറ്റബോധത്താൽ രക്തം കണ്ണുനീരായി വാർക്കുന്ന നിൻറെ വിഷമം മുകളിൽ ഇരിക്കുന്നവൻ കാണുന്നുണ്ട്. നിൻറെയീ നിലവിളി, കാരുണികനായ ദൈവം തമ്പുരാൻ കേൾക്കും. പാപിനിയായ സ്ത്രീയുടെ പാപങ്ങളെ ക്ഷമിച്ച ഈശോ നിന്നോടും ക്ഷമിക്കും. അൾത്താരക്ക് മുൻപിൽ മുട്ടുകുത്തി നിന്ന്, മൂന്നു സ്വർഗസ്ഥനായയും മൂന്നു നന്മനിറഞ്ഞ മറിയവും ചൊല്ലണം. പിന്നെ സമയം കിട്ടുമ്പോൾ എന്നെ പള്ളിമുറിയിൽ വന്നു കാണണം"
അങ്ങിനെയാവട്ടെ എന്ന ഭാവത്തിൽ അച്ചനെ വണങ്ങി കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേറ്റു നടന്നു നീങ്ങുന്ന സൂസിയുടെ, നടക്കുന്നതിനനുസരിച്ച് ലാസ്യഭാവത്തിൽ ഇളകുന്ന നിതംബം നോക്കി അച്ചൻ അനങ്ങാതെ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. ഇതിലും വലിയ സ്വർഗ്ഗം ഉണ്ടോ?
"ഇതിലും വലിയ സ്വർഗ്ഗം ഉണ്ടോ?" അച്ചൻ പറയുന്നതു കേട്ട് ഏറ്റവും അവസാനമായി ഓസ്തി വാങ്ങാൻ നാക്കു നീട്ടി നിന്ന ഞാൻ ഒന്നു പകച്ചു.
പക്ഷെ പെട്ടെന്ന് അച്ചൻ സൂസിയോടൊപ്പമുള്ള സ്വപ്നലോകത്തുനിന്നും പള്ളിമുറിയിലേയ്ക്ക് തിരിച്ചു വന്നു.അതുശരി, സൂസിയും പോയി, പള്ളിയുടെ പുറത്തേയ്ക്ക് വരെ നീണ്ടു നിന്നിരുന്ന വരികളിൽ ഉണ്ടായിരുന്ന വിശ്വാസികൾക്ക് എല്ലാം ഓസ്തി കൊടുത്തു കഴിഞ്ഞ കാര്യം ഒന്നും അച്ചൻ അറിഞ്ഞതേയില്ല.
അച്ചൻ മറ്റൊരു ലോകത്തായിരുന്നു. അച്ചനും, സൂസിയും, പിന്നെ സൂസിയുടെ നിതംബങ്ങളും മാത്രമുള്ള ഒരു ലോകത്ത്.
അവസാനം നിന്ന എൻറെ നാക്കിലേയ്ക്ക്, മുക്കി മുക്കി തീർന്ന വീഞ്ഞ് പാത്രത്തിൽ ഒന്നും ഇല്ലാതിരുന്നിട്ടും, എന്നെ ബോധിപ്പിക്കാനായിട്ട് ഒന്നു മുക്കി, ഓസ്തി തന്നിട്ട് അച്ചൻ വീണ്ടും പറഞ്ഞു, "മിശിഹായുടെ ശരീരവും, രക്തവും നിത്യജീവൻ നല്കട്ടെ."
-------------------------
പള്ളിയിലേയ്ക്ക് ഓടുമ്പോൾ കൂപ്പണുകൾ എല്ലാം കൊടുത്തു തീർന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.
മിഷൻലീഗിൻറെ വക നടത്തുന്ന ലോട്ടറി ആണ്. വേദപാഠത്തിനു പഠിക്കുന്ന എല്ലാ കുട്ടികൾക്കും 25 എണ്ണം വീതമുള്ള ഓരോ കൂപ്പണ്‍ കുറ്റികൾ നൽകും. അതു കൊടുത്തു തീർത്തേ പറ്റൂ. മൊത്തം രൂപതയിൽ നടത്തുന്നതാണ്.
ഒരു സൈക്കിളും, രണ്ടു ക്ലോക്കും, മൂന്നു വാച്ചും ആണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ. മൊത്തം അയ്യായിരത്തിൽ താഴെ രൂപയുടെ സമ്മാനങ്ങൾ.
ഒരു കൂപ്പണിനു ഒരു രൂപയാണ് വില. അഞ്ചക്കം ഉള്ള നമ്പർ ആണ്. അതിനർത്ഥം 99999 കൂപ്പണുകൾ, കുട്ടികൾ വീടുതോറും തെണ്ടിനടന്നു വിൽക്കുന്നതിനാൽ ആ വകയിൽ ഒരു പൈസ ചിലവില്ല. മാത്രവുമല്ല, അടുത്ത വീട്ടിലെ കുട്ടി, ഒരു കൂപണുമായി വന്നു വാങ്ങണം എന്നു പറഞ്ഞു നീട്ടിയാൽ, ആരും ആദ്യമൊന്നു മടിച്ചാലും വാങ്ങിക്കും. 'അല്ലെങ്കിൽ മോശമല്ലേ' എന്നു ചിന്തിക്കുന്ന ഒരു മനശാസ്ത്രവശം ഇതിനുണ്ട്. വിശ്വാസികൾ എല്ലാക്കാലവും ചൂഷണം ചെയ്യപ്പെടുന്ന മനശാസ്ത്രവശം.
ചുരുക്കി പറഞ്ഞാൽ ഒരു നറുക്കെടുപ്പിൽ തന്നെ സമ്മാന തുകയും, കൂപ്പണ്‍ അച്ചടിച്ച ചെലവ് എല്ലാം കഴിച്ചു 90000 രൂപയോളം മിച്ചം. ഇതൊക്കെ എവിടെ പോകുന്നു? ഇതൊക്കെയാണോ ബിഷപ്പിൻറെ ബെഡ്ഡിനടിയിൽ നിന്നും കണ്ടെടുത്തു എന്നു വാർത്ത കണ്ടത്?
അതോ അതൊക്കെ ബിഷപ്പിനെയും, സഭയെയും, വിശ്വാസികളെയും ഒക്കെ അപമാനിക്കാൻ ആൾക്കാർ ഉണ്ടാക്കുന്ന കെട്ടുകഥകൾ ആണോ?
എന്തു തന്നെയാവട്ടെ, ഇത്തരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പേറി ഓടിയതിനാൽ ആവണം, പള്ളിയിൽ എത്തിയത് ഞാൻ അറിഞ്ഞില്ല.
ഓടി വന്നവരവിൽ തന്നെ അച്ചൻറെ മുറിയിലേയ്ക്ക് ഞാൻ കയറി. ശുശ്രൂഷി ആയതിനാൽ, എനിക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ഞാൻ അകത്തേയ്ക്ക് കയറിയതും, പെട്ടെന്ന് സൂസിയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചു നില്ക്കുകയായിരുന്ന അച്ചൻറെ കൈകൾ അച്ചൻ പിൻവലിച്ചു.പിന്നെ പേടി തട്ടിയതുപോലെ എന്നെ തുറിച്ചു നോക്കി,
അന്നുമുതൽ ഇടവക മാറി പോകുന്നതുവരെ ഞാനായിരുന്നു, അച്ചൻറെ ദൈവം. കണ്‍കണ്ട ദൈവം.
സൂസി ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ് എന്നു മാത്രമല്ല, വല്യമ്മ കൂടിയായി. സൂസിയുടെ കുട്ടികളെ ഞാൻ ചിലപ്പോഴൊക്കെ സൂക്ഷിച്ചു നോക്കിയിട്ടുണ്ട്, അവർക്ക് യേശുവിൻറെ രൂപമുണ്ടോ? പരിശുദ്ധാത്മാവിനാൽ ഗർഭവതിയായ കന്യകാസൂസിയിൽ ഉണ്ടായ സൂസിയുടെ ഭർത്താവായ 'ജോസപ്പിൻറെ' മക്കൾ!
പക്ഷെ, ഞാൻ അച്ചനെ ന്യായീകരിക്കും കേട്ടോ, കാരണം എൻറെ നാടകത്തിലെ പ്രധാനകഥാപാത്രം ആണ് അച്ചൻ. ഞാൻ തന്നെ എൻറെ കഥയിലെ നായകനെ അവഹേളിക്കുന്നത് മോശമല്ലേ?
എന്നു മാത്രമല്ല, ഈ സൂസിയും, സൂസിയുടെ ചന്തിയും ഓർത്ത് ഞാനും ഒരുപാട് വാണം അടിച്ചിട്ടില്ലേ? ആ ഇടവകയിൽ, സൂസിയെ ഓർത്ത് വാണമടിക്കാത്ത ആരെങ്കിലും ഉണ്ടായിരുന്നോ?
അച്ചനെ കുറ്റം പറയാൻ പറ്റുമോ? ഇതിലും വലിയൊരു സ്വർഗ്ഗം ഉണ്ടോ?
മാത്രവുമല്ല, അണ്ടിയും തൂക്കിയിട്ടു ഈ പാപം ഏറ്റുപറയാൻ വരുന്ന തരുണീ മണികളെയെല്ലാം നോക്കി വെള്ളമിറക്കി ജീവിതകാലം മുഴുവൻ നടക്കണം എന്നു പറഞ്ഞാൽ, അങ്ങിനെ ശഠിക്കുന്ന സഭയെ അല്ലാതെ, ഉശിരുള്ള ആണൊരുത്തനായ അച്ചനെ കുറ്റം പറയാൻ പറ്റുമോ?
ഏതായാലും രംഗം ഒന്ന് ഇവിടെ പൂർണമാവുന്നു. പക്ഷെ പ്രിയമുള്ളവരേ, നാടകം തുടങ്ങിയിട്ടേ ഉള്ളു. അതിനാൽ, ആരും പോകരുത്. പക്ഷെ ഒരു ചൂട് കട്ടൻ കാപ്പി കുടിക്കുവാനുള്ള സമയം ഉണ്ട്. അപ്പോഴേയ്ക്കും, അടുത്ത രംഗത്ത് വരാനുള്ള കഥാപാത്രങ്ങളെ ഒന്നുകൂടി ഒരുക്കട്ടെ, ഒരുക്കാതെതന്നെ അവർ ഒരുങ്ങിയത് പോലെ തന്നെയാണെങ്കിൽ കൂടിയും!