ദൈവങ്ങൾ
അവരുടെതന്നെ സൃഷ്ടികളുടെ രക്തം കുടിക്കാൻ ഇപ്പോഴും കറങ്ങിനടക്കുന്നുണ്ടോ എന്നറിയാൻ
ഡൽഹിയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലൂടെ ഞാൻ നടന്നു.
ആശ്വാസം,
സ്ഥിതിഗതികൾ ശാന്തമായതുപോലെ തോന്നി. പക്ഷെ, പുറമെ എല്ലാം ശാന്തമെന്നു തോന്നിയെങ്കിലും
അതുണ്ടാക്കിയ മുറിവ് രാജ്യമൊട്ടുക്കും ഉണങ്ങാതെ വർഷങ്ങളോളം നിലനിൽക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
കഴിഞ്ഞ
ദിവസങ്ങളിൽ ദൈവങ്ങൾ ഒരുപാടുപേരുടെ ജീവനുകൾ എടുത്തെങ്കിലും, പോകുന്ന വഴികളിലെല്ലാം വീടുകളിൽ
നിന്നും സിനിമാപ്പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. അതുപോലെ അമ്പലങ്ങളിൽ നിന്നും ഭക്തിഗാനങ്ങളും
ഉയർന്നുകേട്ടു. യാതൊരു താളബോധവുമില്ലാതെ ഒരുപക്ഷെ അർത്ഥം പോലുമറിയാതെ വളരെ കഷ്ടപ്പെട്ട്
പാടിയ ഭജനുകൾ കോളാമ്പിയിലൂടെ പുറത്തേയ്ക്ക് വന്നപ്പോൾ അസഹനീയമാം വിധം ചെവിയിലേയ്ക്ക് തുളച്ചുകയറി.
എല്ലാം
കണ്ടപ്പോൾ അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചേയില്ല എന്ന പ്രതീതി ജനിപ്പിച്ചു!
അതാണ്
കാര്യം. ദൈവങ്ങൾ കൊല്ലുകയോ കൊല്ലാതിരിക്കുകയോ ചെയ്യട്ടെ, അവരെ ദിവസവും നാലുനേരവും സ്തുതിച്ചിരിക്കണം.
അത് നിർബന്ധം!
ദൈവത്തിന്
സ്തോത്രം! അള്ളാഹു അക്ബർ! ജയ് ശ്രീറാം! മൈര്!!
ചത്തവർ
ചത്തു. ബാക്കിയുള്ളവർ ജീവിക്കുക തന്നെവേണം. അല്ല പിന്നെ!!
പെട്ടെന്ന്
റോഡിനരികിലുള്ള ഒരു ഹോട്ടലിൻറെ ഗ്ലാസിലൂടെ ചില പരിചിതമുഖങ്ങൾ ഞാൻ കണ്ടു. വളരെ പരിചിതമായ
മുഖങ്ങൾ.
നടത്തം
നിർത്തി, അവർ ആരെന്നറിയാൻ ഞാൻ തലപുകച്ചു.
അതെ,
അതിലൊരാൾ ക്രിസ്തു ആയിരുന്നു.
ക്രിസ്തുവിനെ
തിരിച്ചറിഞ്ഞപ്പോൾ മറ്റുള്ളവർ ആരെന്നറിയാൻ യാതൊരു വിഷമവും ഉണ്ടായില്ല. കാരണം എല്ലാവരിലും
പൊതുവായ ഒന്നുണ്ടായിരുന്നു. അവരെല്ലാം ദൈവങ്ങളായിരുന്നു. ആകാശവും ഭൂമിയും അതിലെ സർവ്വചരാചരങ്ങളെയും
സൃഷ്ടിച്ചുപരിപാലിക്കുന്നവരെന്ന് അവകാശവാദം
ഉന്നയിക്കുന്നവർ!
എനിക്കെൻറെ
കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണം അവർ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുകയെന്നത് എൻറെ
സാമാന്യബുദ്ധിയിൽ അസാധ്യമായ ഒരു കാര്യമായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ
അതിലൊരു ദൈവം മറ്റൊരു ദൈവത്തിൻറെ ആൾക്കാരിൽ ചിലരെ ക്രൂരമായി കൊന്നതിനു ശേഷം. മുഹമ്മദ്
നബി, ക്രിസ്തു, രാമൻ, കൃഷ്ണൻ എന്നിവരൊക്കെ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുകയോ? അസാധ്യം.
വിശ്വസിക്കാനാകാതെ
ഞാൻ അവിടെ കുറച്ചു നേരം നിന്നു. പിന്നെ കണ്ണുകൾ അമർത്തി തുടച്ചു. വീണ്ടും നോക്കി. അതെ,
ഞാൻ കണ്ടതുതന്നെയാണ് വീണ്ടും കാണുന്നത്. അത് വാസ്തവം ആയിരുന്നു. അതവർ തന്നെയായിരുന്നു.
പെട്ടെന്ന് ഒരുതരം വിറയൽ എൻറെ ശരീരത്തിലേയ്ക്ക് ഇരച്ചുകയറി. നിയന്ത്രിക്കാനാകാത്ത കോപം മൂലമുണ്ടായ വിറയൽ.
അതിലൊരാൾ, കൃത്യമായി പറഞ്ഞാൽ രാമൻ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അവർ ഇപ്പോൾ ഇരുന്ന് അത്താഴം കഴിക്കുന്ന പ്രദേശത്തുതന്നെ സ്ത്രീകളും കുട്ടികളുമടക്കം ഡസൻ കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതാണ്. എന്നിട്ടാണ് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വട്ടമിരുന്ന് തിന്നുന്നത്.
പരനാറികൾ!
വളരെയധികം ശ്രമപ്പെട്ട് ഞാൻ എൻറെ കോപം നിയന്ത്രിച്ചു. ഇത്തരം അവസരങ്ങൾ വളരെ അപൂർവ്വമായേ കിട്ടൂ. ദൈവങ്ങളെ എല്ലാം ഒന്നിച്ച് കാണുക! അവരുമായി സംസാരിക്കുക! ഈ അവസരം കളയരുത്. ഉള്ളിലേയ്ക്ക് ചെന്ന് അവരെ കാണുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
"ഞാനും നിങ്ങളോടൊപ്പം ചേരട്ടെ?", അവർ ഇരിക്കുന്ന മേശയുടെ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു.
"ആരാണതിന് വിലക്കുന്നത്? വിലക്കാൻ ഞങ്ങളാര്, സുഹൃത്തേ?", എനിക്കഭിമുഖമായി ഇരിക്കുകയായിരുന്ന മുഹമ്മദ് നബിയാണ് അത് പറഞ്ഞത്.
അവർ എല്ലാവരും ചിരിച്ചു.
മുഹമ്മദ് എന്നെ സുഹൃത്തേ എന്ന് വിളിക്കുന്നതുകേട്ടപ്പോൾ, ആ കാമഭ്രാന്തൻ പത്തുപോലും തികയാത്ത അയിഷയുടെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിച്ചപ്പോൾ അവളുടെ കൊച്ചുവായിൽ നിന്നും വന്ന നിലവിളിയാണ് എൻറെ കാതുകളിൽ വന്നലച്ചത്. അതെന്നിലെ കോപം വീണ്ടും ഇരട്ടിപ്പിച്ചു, അത് വളരെ പാടുപെട്ട് വീണ്ടും ഞാൻ നിയന്ത്രിച്ചു.
പിന്നെ ഒരു കസേര വലിച്ച് രാമന് അടുത്തായി ഞാൻ ഇരുന്നു. കസേര വലിക്കുന്നതിനിടയിൽ, രാമൻ ഒരു ബീഫ് കഷ്ണം വായിലേയ്ക്കിട്ടിട്ട് രണ്ടുവിരലുകളും നക്കുന്നത് ഞാൻ കണ്ടു. ബീഫ് കറി വളരെ സ്വാദിഷ്ടമാണെന്ന് ആ നക്കലിൽ നിന്നും വ്യക്തമായിരുന്നു.
ഇത്തവണ എൻറെ കോപം നിയന്ത്രിക്കാൻ എനിക്കായില്ല, ഞാൻ അലറി, "എടാ മൈര് രാമാ, ബീഫ് കഴിക്കുന്നതിൻറെ പേരിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീ ഒരുപാടുപേരെ കൊന്നു. എന്നുമാത്രമല്ല,രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ബീഫ് കഴിക്കുന്നതിൽ നീ വിലക്കേർപ്പെടുത്തി. എന്നിട്ട് നീയിവിടെയിരുന്ന് ബീഫ് വെട്ടിവിഴുങ്ങുകയാണ്. അതും 'ജയ് ശ്രീറാം' എന്നുവിളിച്ച് നിന്നെ സ്തുതിക്കാത്തവരെ കൊന്നിട്ട്, പൊലയാടി......."
"അടങ്ങ് അടങ്ങ് സുഹൃത്തേ", എൻറെ തെറി മുഴുമിപ്പിക്കാൻ അനുവദിക്കാതെ രാമൻ ഇടപെട്ടു. അൽപ്പനേരം നിർത്തി, അപ്പോഴും വായിൽ ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ബീഫ് വിഴുങ്ങിയിട്ട് രാമൻ തുടർന്നു, "എന്നെ എന്തിനാണ് നീ കുറ്റപ്പെടുത്തുന്നത്? എന്നെ ദൈവമായി കാണാനും, എന്നെയും പശുവിനെയും ഒക്കെ ആരാധിക്കാനും ഞാൻ എന്നെങ്കിലും ആവശ്യപ്പെട്ടോ? ങേ? ഞാനൊരു കോമിക് കഥാപാത്രം മാത്രമാണ് പഹയാ.മറ്റാരെങ്കിലുമൊക്കെ ഭോഷ്ക്ക് കാണിക്കുന്നതിന് എൻറെ മെക്കിട്ട് കേറുന്നതെന്തിനാണ്?"
ചോദ്യങ്ങൾ എന്നോടായിരുന്നെങ്കിലും കോഴിക്കാലിൽ നിന്നും മജ്ജ ഈമ്പിയെടുക്കുകയായിരുന്ന കൃഷ്ണനിലായിരുന്നു രാമൻറെ കണ്ണുകൾ.
അതുകണ്ട കൃഷ്ണൻ കോഴിക്കാല് വായിൽ നിന്നും എടുത്തു. അതിൽ കുറെ എല്ലിൻ തരികൾ പ്ലേറ്റിലേയ്ക്ക് അടർന്ന് വീണു. അത് ഗൗനിക്കാതെ, രാമൻ നിർത്തിയിടത്തുനിന്നും തുടർന്നു, "സുഹൃത്തേ, കാര്യമൊക്കെ ശരിയാ, ഞാനും രാമനും രാജാക്കന്മാർ ആയിരുന്നു. പക്ഷെ ദൈവങ്ങൾ അല്ലായിരുന്നു. എന്നെക്കുറിച്ച് പറഞ്ഞാൽ, അത്ര നല്ലതൊന്നുമല്ല പറയാനുള്ളത്. മമ്മദിനെപ്പോലെ, അതെ ആ ഇരിക്കുന്ന മുഹമ്മദിനെപ്പോലെ, സ്ത്രീ വിഷയങ്ങളിൽ ഞാനും താൽപ്പരനായിരുന്നു. അതുകൊണ്ടുതന്നെ, പതിനായിരക്കണക്കിന് സ്ത്രീകൾ എൻറെ കൊട്ടാരത്തിലെ അന്തഃപുരത്തിൽ ഉണ്ടായിരുന്നു. എൻറെ ലെവൻ ഇത്തിരി വലുതായിരുന്നതിനാൽ എന്നോടും ലെവനോടുമൊപ്പം കളിക്കാനും കളിപ്പിക്കാനും അവർക്കെല്ലാം ഇഷ്ടമായിരുന്നു. ഞങ്ങളെ പ്രീതിപ്പെടുത്തി കാര്യം നേടിയെടുക്കാൻ ആണ് ഞങ്ങളെ ദൈവങ്ങളായി ചിത്രീകരിച്ച് വാൽമീകിയും വ്യാസനും രാമായണവും മഹാഭാരതവും ഒക്കെ രചിച്ചത്. അല്ലാതെ, ഞങ്ങൾ ദൈവങ്ങൾ ആണെന്ന് ഞങ്ങൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഞങ്ങളെ ആരാധിക്കണമെന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങളോട് കയർത്ത് വായിലെ വെള്ളം വറ്റിക്കേണ്ട ഒരു കാര്യവുമില്ല സുഹൃത്തേ. ശാന്തമായിരുന്ന് അത്താഴം ആസ്വദിക്കൂ.". ഇത്രയും പറഞ്ഞ് അരികിലുണ്ടായിരുന്ന ബീഫ് പ്ലേറ്റിൽ ഒരെണ്ണം എൻറെ മുന്നിലേയ്ക്ക് നീക്കിവച്ചു.
"അപ്പോൾ നിരപരാധികളെ കൊന്നൊടുക്കിയതിൻറെ ഉത്തരവാദിത്തം ആർക്കാണ്? തെരുവുതോറും ഓടിനടന്ന് നിരപരാധികൾക്കു നേരെ കല്ലെറിയുകയും, വെടിവയ്ക്കുകയും,കൊല്ലുകയും, പൊതുമുതൽ കത്തിച്ച് നശിപ്പിക്കുകയും ചെയ്ത ചെറുപ്പക്കാരാണോ ഉത്തരവാദികൾ?", ഇതിന് ആർക്കുവേണമെങ്കിലും ഉത്തരം പറയാമെന്ന മട്ടിൽ ഞാൻ എല്ലാവരെയും മാറിമാറി നോക്കി.
"അല്ലേയല്ല, അവരാണ് അതൊക്കെയും ചെയ്തതെങ്കിലും അവരല്ല ഉത്തരവാദികൾ. ചില സ്വാർത്ഥതാൽപര്യക്കാരുടെ കൈകളിലെ വെറും കരുക്കൾ മാത്രമാണവർ", മുഹമ്മദ് നബിയാണ് ആ ചോദ്യം ഏറ്റെടുത്തത്. അപ്പോഴാണ് മുഹമ്മദിൻറെ മുന്നിലിരിക്കുന്ന പന്നിക്കറിയുടെ പാത്രം എന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു ചെറിയ പന്നികഷ്ണം അവൻറെ നീണ്ട താടിയുടെ ഇടയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. കാഴ്ചയിൽ ഇപ്പോഴും ഒരു തനി പ്രാകൃതൻ തന്നെ.
എൻറെ പരുഷമായ നോട്ടം അവഗണിച്ച് മുഹമ്മദ് തുടർന്നു, "രാം നാഥ് കോവിന്ദും, നരേന്ദ്ര മോദിയും, അമിത് ഷായും ഒക്കെയാണ് യദാർത്ഥ പ്രതികൾ".
"നിർത്തെടാ പെണ്ണുപിടിയാ, കുട്ടികളെപ്പോലും വെറുതെവിടാതിരുന്ന മൂന്നാംകിട ചെറ്റേ. നീയും നിൻറെ കൂട്ടരും എപ്പോഴും അങ്ങിനെതന്നെയാണ്. തെമ്മാടിത്തരങ്ങൾ മുഴുവൻ കാണിച്ചിട്ട് പഴി മറ്റുള്ളവരുടെ മേൽ ചാരും. നിനക്കിവിടെ എന്തുകാര്യം? പാകിസ്ഥാനിലേയ്ക്ക് വിട്ടോ, പരട്ടെ", ഏതു സമയവും ഞാനവനെ തല്ലും എന്നെനിക്ക് തോന്നി. അതൊഴിവാക്കാൻ എൻറെ രണ്ടുകൈകളും കസേരയുടെ കാലിൽ ബലമായി പിടിച്ചു. എന്നാലും കാണുന്ന ആർക്കും എൻറെ അടങ്ങാത്ത കോപം എൻറെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.
"ഇതാണ് നിങ്ങളുടെ പ്രശ്നം, നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേൾക്കില്ല, വെറുതെ ഒച്ചയെടുക്കും", അൽപ്പമൊന്ന് നിർത്തിയതിനുശേഷം മുഹമ്മദ് തുടർന്നു, "ഞാൻ നല്ലവനാണെന്ന് പറഞ്ഞില്ല. എന്നെ മുത്തുറസൂൽ എന്നുവിളിച്ചു നടക്കുന്നവരും നല്ലവരാണെന്ന് ഞാൻ പറഞ്ഞില്ല. ഞാൻ ഒരു തെമ്മാടി ആയിരുന്നു എന്നെനിക്കറിയാം. കാമം തീർക്കാൻ ഒരുപാട് സ്ത്രീകൾ ഭാര്യമാരായും അടിമകളായും ഉണ്ടായിരുന്നിട്ടും, വെറും ആറുവയസ്സുള്ള അയിഷയെ കണ്ട് കാമം തോന്നി കെട്ടി ഭോഗിച്ച കുറ്റവാളിയായിരുന്നു ഞാൻ. മാത്രവുമോ, ഒരുകൂട്ടം മനുഷ്യരെ അടിമകളായി കണ്ടവനായിരുന്നു ഞാൻ. വധശിക്ഷയിൽ കുറഞ്ഞ ഒന്നും ഞാൻ അർഹിക്കുന്നില്ല. പക്ഷെ ഇന്നും ഈ ജനാധിപത്യലോകത്ത് ജീവിക്കുമ്പോഴും ഒരുകൂട്ടം ആളുകൾ എന്നെയും ഞാൻ പറഞ്ഞതൊക്കെയും വിശ്വസിക്കുന്നതിന് എന്നെ കുറ്റപ്പെടുത്താൻ പറ്റില്ല."
മുഹമ്മദ് സ്വയം ഒരു കുറ്റവാളിയാണെന്ന് സമ്മതിക്കുന്നത് കേട്ടപ്പോൾ, എൻറെ കോപം ഒന്നടങ്ങി. ഏറ്റവും ചുരുങ്ങിയത് അവനത് സമ്മതിച്ചുവല്ലോ. "പക്ഷെ നിനക്ക് അള്ളാഹുവിൻറെ പിന്തുണ ഉണ്ടായിരുന്നല്ലോ", ഞാൻ ചോദിച്ചു.
പെട്ടെന്ന് ഹോട്ടലിൽ മൊത്തം മുഹമ്മദിൻറെ പൊട്ടിച്ചിരി മുഴങ്ങി. നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതുപോലെ, അവൻ കുറേനേരം ചിരിച്ചുകൊണ്ടേയിരുന്നു.
"ഏത് അള്ളാഹു? എൻറെ തരവഴിത്തരങ്ങൾ മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാൻ ഞാൻ എൻറെ ഭാവനയിൽ സൃഷ്ടിച്ച അള്ളാഹുവോ?", ഈ മറുചോദ്യം ചോദിക്കുമ്പോഴും അയാൾ തൻറെ ചിരി നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
ഇത്തവണ മറ്റുള്ളവരും പൊട്ടിച്ചിരിച്ചു. അത് നാലുചുറ്റും ഭിത്തികളിൽ തട്ടി മാറ്റൊലികൊണ്ടു.
അപ്പോഴും അവിടെയിരിക്കുന്നവരിൽ അഞ്ചാമൻ ആരാണെന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു. "അതുപോകട്ടെ, നിങ്ങൾ ആരാണ്?", അള്ളാഹു ആരാണെന്ന് ചോദിച്ചതിൻറെ ചളിപ്പ് മാറാൻ ഞാൻ വിഷയം മാറ്റാനായാണ് അയാളോട് ചോദിച്ചത്.
"എന്നെ ഇതുവരെ മനസ്സിലായില്ലേ? ഞാൻ ഹനുമാൻ ആണെടെയ്! പിടികിട്ടി, എന്നെ തിരിച്ചറിയാൻ പറ്റാഞ്ഞത് എന്തുകൊണ്ടാണെന്ന് പിടികിട്ടി. ഒരു കുരങ്ങിൻറെ രൂപത്തിൽ ആണ് നിങ്ങളൊക്കെ എന്നെ ഇതുവരെയും കണ്ടിട്ടുള്ളത്. പക്ഷെ, എൻറെ ശരിക്കുള്ള രൂപം അങ്ങിനെയൊന്നും അല്ലായിരുന്നു. ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യനായിരുന്നു. ഈ മൈര് ജാതിവ്യവസ്ഥ നിനക്കറിയാമല്ലോ. ഈയിരുന്ന് ബീഫ് വെട്ടിവിഴുങ്ങുന്ന രാമനും കൂട്ടരും സ്വയം സവർണ്ണരായി ഭാവിക്കുകയും, ഞങ്ങളെയൊക്കെ കീഴ്ജാതിക്കാരായി കണ്ട് ഒരുകൂട്ടരെ കുരങ്ങന്മാരായും കാടുകളിൽ ജീവിച്ചിരുന്ന മറ്റൊരു കൂട്ടരെ കാട്ടാളന്മാരും ഒക്കെയായായാണ് കണ്ടിരുന്നത്.", ഇത്രയും പറഞ്ഞ് ഹനുമാൻ രാമനെ രൂക്ഷമായി നോക്കി.
"ക്ഷമിക്കെടാ ഉവ്വേ, എത്രതവണയാ അതിന് മാപ്പ് ചോദിച്ചിട്ടുള്ളത്. കഴിഞ്ഞതുകഴിഞ്ഞു. ഈ സമയം വെടക്കാക്കാതെ അത്താഴം ആസ്വദിക്ക്", ഹനുമാനെ ശാന്തനാക്കാൻ ശ്രമിച്ച രാമൻറെ ശബ്ദത്തിൽ കുറ്റബോധം കലർന്നിരുന്നു.
കുറച്ചുനേരത്തേയ്ക്ക് അവിടമാകെ നിശബ്ദത പരന്നു. കൃഷ്ണൻറെ പല്ലുകൾക്കിടയിൽ ഇരുന്ന് കോഴിക്കാൽ പൊട്ടിയമരുന്നതിൻറെ ഒച്ച മാത്രം ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തി.
അതുവരെയും നിശ്ശബ്ദനായിരുന്ന ക്രിസ്തു പറഞ്ഞു, "ശ്രദ്ധിക്കൂ, എൻറെ തന്ത ആരായിരുന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല.പക്ഷെ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പൊട്ടന്മാർ ഞാൻ പരിശുദ്ധാത്മാവിൻറെ ഉൽപ്പന്നമാണെന്ന് വിശ്വസിക്കുന്നു! പരിശുദ്ധാത്മാവോ? അതെന്ത് മാവാണ്? പരിശുദ്ധാത്മാവ് അല്ല, പരിശുദ്ധ മൈരാണ്.എൻറെ അമ്മയായിരുന്ന മേരിക്ക് മാത്രമറിയാം എൻറെ തന്ത ആരായിരുന്നുവെന്ന്. ഒരുപക്ഷെ അവർക്കും അറിയുമായിരിക്കില്ല!!", അൽപനേരം ഒന്ന് നിർത്തിയിട്ട് ക്രിസ്തു വീണ്ടും തുടർന്നു, "അന്ന് ജീവിച്ചിരുന്ന ഗോത്രമനുഷ്യരെ ഞാൻ കുറ്റപ്പെടുത്തില്ല. കാരണം അവരൊക്കെ അജ്ഞരായിരുന്നു. അവരുടെ നഗ്നനേത്രം കൊണ്ട് കാണുവാൻ സാധിച്ച പരന്ന ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഒക്കെയായിരുന്നു അവരുടെ ലോകം. അതുകൊണ്ടുതന്നെ, നാലായിരമോ അയ്യായിരമോ വർഷങ്ങൾക്ക് മുൻപ് ദൈവം ആകാശവും ഭൂമിയും അതിലെ സർവ്വചരാചങ്ങളെയും സൃഷ്ടിച്ചു എന്നും, ഇതൊക്കെയും സൃഷ്ടിച്ചതിനുശേഷം നാലാം ദിവസം ആണ് സൂര്യനെ സൃഷ്ടിച്ചത് എന്നുമൊക്കെയുള്ള ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥകൾ അവർ വിശ്വസിച്ചു. നിങ്ങളാകട്ടെ, ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിൽസ് കണ്ടെത്തിയിട്ടുണ്ട്, നിങ്ങളയച്ച പേടകം സൗരയൂഥവും കടന്നുപോയിരിക്കുന്നു, അതുകൊണ്ടൊക്കെത്തന്നെ ഈ പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിവുണ്ട്. എന്നിട്ടും നിങ്ങൾ പണ്ട് ഗോത്രമനുഷ്യർ ഉണ്ടാക്കിയ പൊട്ടക്കഥകൾ വിശ്വസിക്കുന്നു. നാണക്കേട്! അപ്പോൾ എങ്ങിനെയാണ് നിങ്ങൾക്ക് ഡൽഹിയിൽ നടന്ന കലാപത്തിന് രാമനെ കുറ്റപ്പെടുത്താൻ കഴിയുന്നത്?", ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ക്രിസ്തുവും ഒരു കോഴിക്കാലെടുത്ത് അതിൻറെ ഒരറ്റം വായിലേയ്ക്ക് തിരുകി. അത് പല്ലുകൾക്കിടയിൽ അമർന്ന് വലിയ ശബ്ദത്തോടെ പൊട്ടി.
തീറ്റയുടെ കാര്യത്തിൽ ആരും പിന്നിലല്ല. "ഇവരെല്ലാം തീറ്റപ്പണ്ടാരങ്ങൾ തന്നെ", ഞാൻ ആത്മഗതമെന്നോണം പറഞ്ഞു.
"മമ്മതും ക്രിസ്തുവും ഒക്കെ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു", ഇത്രയും പറഞ്ഞിട്ട് കൃഷ്ണൻ ഒന്നു നിർത്തി.
എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.ഇവരൊന്നും ശത്രുക്കളല്ലേ? ഹിന്ദു ഇസ്ലാമിനേയും നസ്രാണിയെയും ഒക്കെ സപ്പോർട്ട് ചെയ്യുന്നോ?
എൻറെ പൊട്ടൻറെ മാതിരിയുള്ള മുഖഭാവം അവഗണിച്ചുകൊണ്ട് കൃഷ്ണൻ തുടർന്നു, "നിങ്ങൾ ചെയ്യുന്ന ഭോഷ്ക്കുകൾക്ക് ഞങ്ങൾ ആരും ഉത്തരവാദികളല്ല, ഞങ്ങളാരും ഇല്ല സുഹൃത്തേ! ഇനി ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുത്താലും ഞങ്ങൾക്ക് അക്രമം ഇല്ലാതാക്കാൻ കഴിയില്ല. കാരണം നിങ്ങൾ കരുതുന്നതുപോലെ ഞങ്ങൾ ദൈവങ്ങൾ അല്ല.കുറച്ചുമാസങ്ങൾക്ക് മുൻപ് രാം നാഥ് കോവിന്ദ് ഒരു തനി ഫ്രോഡായ സുധാമണിയെ തൊഴുന്നത് കണ്ടു. അതുതന്നെ നരേന്ദ്ര മോദിയും ചെയ്തിരുന്നു. പിന്നെയൊരിക്കൽ, അവർ രണ്ടുപേരും രാമൻറെയും സീതയുടെയും വേഷം കെട്ടിയ പ്രശ്ചന്നവേഷക്കാരുടെ മുന്നിൽ തൊഴുതു നിൽക്കുന്നത് കണ്ടു.ഇവരെല്ലാം വിവരമില്ലാത്ത പൊട്ടന്മാർ ആണ്. അല്ലെങ്കിൽ അങ്ങിനെ വേഷം കെട്ടുകയാണ്. രാമൻ ഇരുന്ന് ബീഫ് വെട്ടിവിഴുങ്ങുന്നത് നീ കണ്ടില്ലേ? പക്ഷെ, നരേന്ദ്ര മോദിയും ഒക്കെ പശുവിനെ മാതാവായും ദൈവമായും ഒക്കെക്കണ്ട് വണങ്ങുന്നു. ഇതൊക്കെയും കാണുന്ന കുറേപ്പേർ കത്തിയും വടിവാളും തോക്കുമെല്ലാം എടുത്ത് ഇല്ലാത്ത ദൈവങ്ങളെ സംരക്ഷിക്കാൻ എന്നുപറഞ്ഞ് നിരപരാധികളെ കൊന്നൊടുക്കുന്നു.എന്ത് ഭോഷ്ക്കാണിത് സുഹൃത്തേ? ഇതുപോലുള്ള പൊട്ടന്മാർ രാജ്യം ഭരിക്കുമ്പോൾ മറ്റെന്താണ് നിങ്ങൾക്ക് പ്രതീക്ഷിക്കുവാനാകുക? ഡൽഹിയിൽ കലാപം ഉണ്ടാക്കിയവർക്ക് അതുണ്ടാക്കാനുള്ള ഊർജ്ജവും പിന്തുണയും കിട്ടിയത് ഈ നേതാക്കന്മാരിൽ നിന്നാണ്. അവർ മോദിയെപ്പോലുള്ളവരെ അന്ധമായി പിന്തുടരുകയാണ്. ഇവിടെ ഞാൻ അല്പം രാഷ്ട്രീയം പറയട്ടെ. കലാപം തുടങ്ങി ആദ്യ രണ്ടു ദിവസങ്ങളിൽ അമിത് ഷായുടെ കീഴിലുള്ള ഡൽഹി പോലീസ് ഒരു നടപടിയും എടുത്തില്ല. ഇനി എവിടെയൊക്കെ പോലീസ് ഉണ്ടായിരുന്നോ അവിടെയൊക്കെ അവർ ലഹളക്കാരെ സഹായിക്കുകയായിരുന്നു. ഇങ്ങനെ ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ ഇല്ലാത്ത ദൈവങ്ങളെ രക്ഷിക്കാനെന്ന പേരിൽ അക്രമം അഴിച്ചുവിടുമ്പോൾ, ഞങ്ങളെ പഴിച്ചിട്ടെന്തു കാര്യം? ഞങ്ങൾ നിസ്സഹായരാണ് സുഹൃത്തേ".
"പക്ഷെ നരേന്ദ്ര മോദിയെയും അമിത് ഷായെയും ഒക്കെ എങ്ങിനെയാണ് കുറ്റപ്പെടുത്താൻ കഴിയുക? അവരൊക്കെ ജനിച്ചുവീണപ്പോൾ മുതൽ ഈ പ്രാകൃതമതങ്ങളും അവയിലെ പ്രാകൃത ആചാരങ്ങളും അവരിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അടിച്ചേൽപ്പിക്കപ്പെട്ടതിനാൽ യുക്തിചിന്ത കൈമോശം വന്ന അടിമകൾ അല്ലേ അവരും? അവരും ഇരകൾ മാത്രമല്ലേ? അവർ ശരിക്കും ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് ജീവിച്ചിരുന്ന ചില പ്രാകൃത മനുഷ്യരാൽ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? ഞാൻ ഇപ്പറയുന്നത് ദഹിക്കാൻ ഒരുപക്ഷെ നിനക്ക് പ്രയാസമായിരിക്കും, അതായത് പോപ്പ് ഫ്രാൻസിസും, അജ്മൽ കസബും, നരേന്ദ്ര മോദിയും, അമിത് ഷായും അതുപോലെ ഏതെങ്കിലുമൊക്കെ പ്രാകൃതമതത്തിൽ വിശ്വസിക്കുന്നവരും എല്ലാം ഇരകളാണ്. അവരെയെല്ലാം പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒരു പ്രയോജനവുമില്ല. ഒരു പരിഹാരം വേണമെങ്കിൽ, പ്രാകൃതമതങ്ങളെല്ലാം ഈ ഭൂമുഖത്തിനിന്നും തുടച്ചുനീക്കി, മതങ്ങൾ തീർത്ത കൊക്കൂണുകളിൽ നിന്നും പുറത്തുവന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളുമായല്ല മറിച്ച് മനുഷ്യരായി മാറി യുക്തിപൂർവ്വം ചിന്തിച്ചുതുടങ്ങുകയും, ഇന്നുള്ളവരിലും വരും തലമുറകളിലും ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും വളർത്തുകയും ചെയ്യുക എന്നുള്ളതാണ്. അങ്ങിനെ ഈ മനോഹര ഭൂമിയെ വരും തലമുറകൾക്കായി ഇന്നത്തേതിലും മെച്ചപ്പെട്ട നിലയിൽ നിലനിർത്തുക എന്നത് ഇന്നുള്ളവരുടെ ഉത്തരവാദിത്തം ആണുതാനും ", ഹനുമാൻ അഭിപ്രായപ്പെട്ടു.
"സുഹൃത്തേ, നിങ്ങൾ ഗോത്രകാലത്തേക്കാൾ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണുന്നതും, നിങ്ങളെ അടിമകളല്ല മറിച്ച് എല്ലാവരെയും യജമാനന്മാർ ആക്കുന്നതുമായ ജനാധിപത്യം നിങ്ങൾക്കുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ആവശ്യമുള്ളതാണെങ്കിലും മഹത്തായ ഒരു ഭരണഘടന ഉണ്ട്. ഇപ്പറയുന്ന പ്രാകൃതമതങ്ങളിലെ ഒരു പുസ്തകവും ഇതിൻറെ ഏഴയലത്ത് വരാൻ യോഗ്യത ഉള്ളതല്ല.പിന്നെന്തിനാണ് നിങ്ങളുടെ തലച്ചോറും, ചിന്തകളും, ജീവിതചര്യകളും എല്ലാം പണ്ടേ മരിച്ചു മണ്ണടിഞ്ഞുപോയ ഗോത്രമനുഷ്യർക്ക് പണയം വയ്ക്കുന്നത്? ഈ പ്രാകൃത മതങ്ങൾ നിങ്ങളെ നല്ല മനുഷ്യർ ആക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമില്ല. നല്ലവരാക്കുമായിരുന്നുവെങ്കിൽ, അവയിലൊക്കെ വിശ്വസിക്കുന്നവരാൽ നിറഞ്ഞ ഈ ലോകം ഇതിലും എത്രയോ മെച്ചപ്പെടുമായിരുന്നു! എന്നെപ്പോലുള്ള കൊടും കുറ്റവാളികൾ നിങ്ങളെ നേർവഴിക്ക് ഒരിക്കലും നടത്തില്ല. നിങ്ങൾ നേർവഴിക്ക് നടക്കണമെങ്കിൽ നിങ്ങൾ തന്നെ തീരുമാനിക്കണം. അത് നിങ്ങളുടെമാത്രം തീരുമാനമാണ്. അത്തരം ഒരു തീരുമാനം എടുക്കാതെ ദൈവങ്ങൾ നന്നാക്കാൻ നോക്കിയിരുന്നാൽ നിങ്ങൾ ഒരിക്കലും നന്നാവില്ല. ഇനി ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, മതങ്ങൾ ജീവിതത്തെ വളരെ സങ്കീർണ്ണമാക്കിയിരിക്കുന്നു. അതിൻറെ ആവശ്യമില്ല. ജീവിതം ലളിതമാക്കൂ. ജീവിതം ആവോളം ആസ്വദിക്കൂ, മറ്റുള്ളവരെയുടെയും ജീവിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവകാശത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യൂ. അത്രയും ലളിതമാണ് ജീവിതം" മുഹമ്മദ് നബി പറഞ്ഞുനിർത്തി.
"നീ പണ്ടൊരു ചെറ്റ ആയിരുന്നെങ്കിലും, ഇപ്പോൾ പറയുന്നതിൽ കഴമ്പുണ്ട് മമ്മദേ, സമ്മതിക്കുന്നു. ഒന്ന് ചോദിച്ചോട്ടെ, ഒരു സംശയം ഇപ്പോഴും ഉണ്ട്. നിങ്ങളിൽ ആരാണ് ശരിക്കും ഈ ആകാശവും ഭൂമിയും അതിലെ സർവ്വചരാചരങ്ങളേയും സൃഷ്ടിച്ചുപരിപാലിക്കുന്നത്?", ചോദ്യം തൊടുത്തിട്ട് ആകാംക്ഷയോടെ ഞാൻ എലാവരുടെയും മുഖത്തേയ്ക്ക് മാറിമാറി നോക്കി.
എല്ലാവരും പൊട്ടിച്ചിരിച്ചു, മേൽക്കൂര ഇടിഞ്ഞുവീഴും എന്ന് തോന്നിപ്പോകുന്ന മാതിരിയുള്ള പൊട്ടിച്ചിരി.
ഞാൻ മെല്ലെ ഒരു ബീഫ് കഷ്ണം എടുത്ത് വായിലിട്ടു. പക്ഷെ, അതിൻറെ രുചി അറിയുന്നതിനുമുമ്പ് തന്നെ, ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു.
"അവൻറെ വീട്ടിൽ ബീഫുണ്ട്. കൊല്ലെടാ അവനെ", പുറത്തുനിന്ന് കതകിൽ ശക്തമായി ഇടിക്കുന്നതോടൊപ്പം ആരോ ഉറക്കെ അലറുന്ന ശബ്ദവും അപ്പോൾ ഞാൻ കേട്ടു.
"അവൻറെ വീട്ടിൽ ബീഫുണ്ട്. കൊല്ലെടാ അവനെ", പുറത്തുനിന്ന് കതകിൽ ശക്തമായി ഇടിക്കുന്നതോടൊപ്പം ആരോ ഉറക്കെ അലറുന്ന ശബ്ദവും അപ്പോൾ ഞാൻ കേട്ടു.