Sunday, 16 April 2017

ബഹുമാനപ്പെട്ട കണ്ണൂർ കുടുംബക്കോടതി മുമ്പാകെ

ബഹുമാനപ്പെട്ട കണ്ണൂർ കുടുംബക്കോടതി മുമ്പാകെ

OP-1094/2015
OP-990/2015
MC-445/2015

ഷെല്ലാമോൾ സെബാസ്റ്റ്യൻ                                           - ഹർജിക്കാരി

സെബാസ്റ്റ്യൻ തോമസ്                                                    - എതിർകക്ഷി

ചീഫ് സത്യവാങ്മൂലം




1.     കണ്ണൂർ ജില്ല തളിപ്പറമ്പ താലൂക്കിൽ തിമിരി അംശം ദേശത്ത് തോമസ് ചെറുകാനം മകൻ സെബാസ്റ്റ്യൻ തോമസ് ബോധിപ്പിക്കുന്ന ചീഫ് സത്യവാങ്മൂലം.

2.     ഞാൻ മേൽനമ്പർ കേസ്സുകളിൽ ആദ്യരണ്ടിലേയും (OP-1094/2015, OP-990/2015) ഹർജിക്കാരനുംമൂന്നാമത്തേതിലെ (MC-445/2015) എതിർകക്ഷിയുമാണ്.

3.     ഷെല്ലമോൾ സെബാസ്റ്റ്യൻ എൻറെ ഭാര്യയാണ്സഞ്ജന സെബാസ്റ്റ്യൻ (മാളുഎൻറെ മകളാണ്.

4.     ഹർജിക്കാരി നൽകിയിരിക്കുന്ന പരാതിയിൽ ഒന്നാം പാരഗ്രാഫിൽ എന്നോടൊപ്പം വരണം എന്ന്‌ നിരന്തരം പറയുന്ന ഇപ്പോൾ 9 വയസ്സായ എൻറെ മകളെയും എനിക്കെതിരെ കക്ഷി ചേർത്തിരിക്കുന്നു.

5.     ഞാൻ എഴുതുന്ന പല കാര്യങ്ങൾക്കും എൻറെ കയ്യിൽ ഇപ്പോൾ തെളിവുകൾ ഇല്ലഎൻറെ മകൾ സഞ്ജന സെബാസ്റ്റിൻറെ നാമത്തിൽ ഞാൻ സത്യമേ പറയൂ എന്ന എൻറെ ഉറപ്പ് മാത്രമാണ് അവയ്ക്കൊക്കെ എനിക്ക് തരാൻ പറ്റുന്ന തെളിവുകൾ.

6.     കാനഡയിൽ ആയിരിക്കുമ്പോൾ എനിക്ക് മനോരോഗമുണ്ടെന്നു കാണിച്ച് അവിടെ ഏതോ സ്ഥാപനത്തിന് കത്തെഴുതിയിട്ട് (Appendix-A), വിമാനത്തിൽ വച്ച് ടോഫി വാങ്ങിക്കൊടുക്കാം എന്നുപറഞ്ഞ് മകളെയും എടുത്ത് മകളുടെ ഭാവിയും തകർത്ത് എൻറെ എതിർപ്പിനെ വകവയ്ക്കാതെ ഹർജിക്കാരി ഡൽഹിക്ക് മടങ്ങിഹർജിക്കാരിക്ക് ഞാൻ വാങ്ങിക്കൊടുത്ത രണ്ടുവർഷത്തെ ഓപ്പൺ വർക്ക് പെർമിറ്റ് ഉള്ളപ്പോഴാണ് ഹർജിക്കാരി അതുപയോഗിച്ച് അവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കാതെ മടങ്ങിയത്എന്നിട്ടാണിപ്പോൾ മകളെ മുൻപിൽ നിർത്തി ഭിക്ഷ തെണ്ടുന്നത്.

7.     എനിക്ക് 60000 രൂപ മാസശമ്പളം ഉണ്ടെന്നും അതിനാൽ മാസം തോറും പണം കൊടുക്കണമെന്നും ഹർജിക്കാരി പറഞ്ഞത് സത്യമല്ല എന്ന് മാത്രമല്ല എൻറെ കഴിവിനെ ഇപ്പോഴും ഹർജിക്കാരി മനസ്സിലാക്കിയിട്ടില്ല എന്നതിൻറെ തെളിവാണ്അബുദാബിയിൽ ജോലി ചെയ്യുമ്പോൾ എനിക്ക് 2.6 ലക്ഷത്തോളം മാസശമ്പളം ഉണ്ടായിരുന്നുഅന്ന് പണത്തിനായി എനിക്ക് ഹർജിക്കാരി അയച്ച ഭീഷണിക്കത്തുകൾ ഇതോടൊപ്പം ചേർക്കുന്നു (Appendix-B), പണം കൊടുത്തില്ലെങ്കിൽ ഞാൻ മകളെ പീഡിപ്പിച്ചു എന്ന് കേരളത്തിലെ മാത്രമല്ല അബുദാബിയിലെ സ്ഥാപനങ്ങൾക്കും പരാതികൊടുത്ത് എൻറെ ജോലി തെറിപ്പിക്കുകയുംജയിലിൽ അടപ്പിക്കുമെന്നും എല്ലാം തുടർച്ചയായി അയച്ച ഈമെയിലുകളിൽ ഉണ്ടായിരുന്നുഎന്നോട് നേരിട്ടുംഫോണിലും ഇതിലും എത്രയോ ഭീഷണി മുഴക്കിയിരിക്കുന്നുപക്ഷെ അതിനൊന്നും എൻറെ കയ്യിൽ തെളിവില്ലഇത്തരം നിരന്തരമായ അവഹേളനങ്ങൾ മൂലം അസ്വസ്ഥനായി അബുദാബിയിലെ ജോലി ഉപേക്ഷിച്ച് ഞാൻ മടങ്ങി.

8.     ഇപ്പോൾ എനിക്ക് ഇന്ത്യയിൽ തന്നെ വരുമാനനികുതി അടച്ചതിനുശേഷവും ഏകദേശം ഒരു ലക്ഷത്തോളം മാസശമ്പളം ഉണ്ട്എൻറെ മകളുടെ എതിർപ്പിനെ പൂർണമായും അവഗണിച്ച് ബലമായി കൂടെനിർത്തിമകളെ ഒരു മറയായി നിർത്തി ഭിക്ഷ തെണ്ടുന്ന ഹർജിക്കാരി ഇത് കൃത്യമായും അറിയണംപക്ഷെഅങ്ങിനെ ഞാൻ അധ്വാനിച്ചുണ്ടാക്കുന്ന പണം വീടുവിട്ടിറങ്ങി തന്നിഷ്ടം ജീവിക്കുകയുംഎൻറെ പൊന്നുമകളെ ഞാൻ പീഡിപ്പിച്ചു എന്ന് പരാതികൊടുത്ത് ജോലി തെറിപ്പിക്കുമെന്നുംജയിലിൽ അടപ്പിക്കുമെന്നും പറയുന്ന ഹർജിക്കാരിക്ക് കൊടുക്കാൻ ഉള്ളതല്ലഅത് എന്നെ ആശ്രയിച്ചിരിക്കുന്ന എൻറെ അപ്പനുംഎൻറെ മകൾക്കും അതുപോലെ എനിക്കും ജീവിക്കാൻ ഉള്ളതുംമകളുടെ ഭാവിക്കും വേണ്ടിയുള്ളതാണ്ഹർജിക്കാരി എൻറെ ജീവിതത്തിൽ വന്നപ്പോൾ എനിക്കുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം എൻറെ നിരന്തരമായ അദ്ധ്വാനത്തിലൂടെ വികസിപ്പിച്ച് ഇപ്പോൾ അഞ്ചര ഏക്കറോളം ആക്കിഅതിൽ മകൾക്കായി മനോഹരമായ ഒരു വീട് മകളുടെ ആഗ്രഹപ്രകാരമുള്ള റോസ് നിറത്തിൽ പണിത് അവളുടെ ഭാവി ശോഭനമാക്കുവാനുമാണ്അങ്ങിനെ നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്ന വീടിൻറെ പണിക്കായി വച്ചിരുന്ന പണവും എടുത്ത് ധൂർത്തടിച്ച ഹർജിക്കാരിക്ക് കൊടുക്കാനുള്ളതല്ല.

9.     എനിക്ക് മാസം തോറും 15000 രൂപ കാർഷികവരുമാനം ഉണ്ടെന്നു പറഞ്ഞത് ശുദ്ധ അസംബന്ധമാണ്ഒന്നാമത് ഹർജിക്കാരിക്കും എനിക്കും അപ്പൻ ഇഷ്ടദാനമായി എഴുതിത്തന്ന സ്വത്തിൻറെ കാര്യമാണ് ഹർജിക്കാരി പറയുന്നത് അപ്പനെ ഉപേക്ഷിച്ച് തന്നിഷ്ടം വീടുവിട്ടിറങ്ങിയ ഹർജിക്കാരിയാണ് യാതൊരു ലജ്ജയും ഇല്ലാതെ അതെൻറെ സ്വത്താണെന്നു പറയുന്നത്ഇഷ്ടദാനമായി എഴുതിയപ്പോൾ ഞാൻ ആവശ്യപ്പെട്ടതുപ്രകാരം അപ്പൻറെ കാലശേഷം വരെയും ആദായം പൂർണ്ണമായും അപ്പന് എടുക്കാമെന്ന് ഞാൻ പ്രത്യേകം എഴുതിച്ചിരുന്നുപക്ഷെ അതുമല്ലഞാൻ പറയാൻ വരുന്നത്ഹർജിക്കാരി ഇറങ്ങിപ്പോയതിനാൽ നോക്കാൻ ആരുമില്ലാതായ എൻറെ അപ്പനെ സ്വന്തം വീടും കൂടുമെല്ലാം വിട്ടുവന്ന് സംരക്ഷിക്കുന്ന പെങ്ങൾ അവിടെ അനാശാസ്യം നടത്തുകയാണെന്ന് നാട്ടുകാരോടും പോലീസിനോടും എല്ലാം ഹർജിക്കാരി പറഞ്ഞു പരത്തിയതിനാൽസ്വന്തമായി വീടും കുടുംബവുമുള്ള റബ്ബർ വെട്ടുകാരൻഒരു കുടുംബസുഹൃത്തായിട്ടുപോലുംഅപമാനം ഭയന്ന് റബ്ബർ വെട്ടും നിർത്തി പോയിഒരു സ്ത്രീ എത്രമാത്രം അധഃപതിക്കാം എന്ന് ഹർജിക്കാരി നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

10.  അപ്പൻറെ കാലശേഷംവരെയും ആദായം എടുക്കാൻ അപ്പനാണ് അധികാരമെങ്കിലുംഞാൻ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തണമെന്നാണ് അപ്പൻ പറയുന്നത്ഞാൻ എൻറെ കുടുംബവുമായി ഒന്നിച്ചുജീവിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണാ മനുഷ്യൻഅങ്ങിനെ ഞാൻ മകനെന്ന നിലയ്ക്കുള്ള എൻറെ ഉത്തരവാദിത്തം ഏറ്റെടുക്കണമെങ്കിൽഎൻറെ ഭാര്യ എന്നോടൊപ്പം ഞാൻ പറയുന്നതിനെ കേട്ട് ഉണ്ടാവണംഅതിനുപകരം തന്നിഷ്ടം ഇറങ്ങിപ്പോയിട്ട് എൻറെ പെങ്ങൾ അപ്പനെ നോക്കേണ്ട ഗതികേട് ആക്കിയിട്ട് മാസാമാസം പണം വേണമെന്ന് ഭിക്ഷ യാചിക്കുന്ന ഹർജിക്കാരിയോട് എനിക്കൊരു ബാധ്യതയും ഇല്ലഉണ്ടാവേണ്ട കാര്യവും ഇല്ല.

11.  ഹർജിക്കാരി ഇറങ്ങിപ്പോയതിനുശേഷം എനിക്ക് വരുന്ന ചെലവുകളും അധികച്ചെലവുകളും പറയാം:

(a)    ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വാടകയ്ക്കുംമറ്റുചിലവുകൾക്കുമായി 15000 രൂപയോളം  ചെലവാകും.

(b)    സ്വന്തം വീട്ടുചെലവിനും അപ്പൻറെ ചികിത്സക്കും ഒക്കെയായി 10000 രൂപയെങ്കിലും വേണം.

(c)     മാസം ഒന്നോ രണ്ടോ തവണ കോടതിയിൽ വരുന്നതിന് 5000 രൂപയോളം ആവും.

(d)    പെങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എങ്കിലും എല്ലാം ഉപേക്ഷിച്ചു വന്ന് അപ്പനെ നോക്കുന്ന പെങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 20000 രൂപ എങ്കിലും മാസം തോറും കൊടുക്കണം (അതിൽ ഒരു പൈസപോലും ഇന്നുവരെയും കൊടുത്തിട്ടില്ലപെങ്ങളോട് എടുത്തുകൊള്ളാൻ പറഞ്ഞ് ഞാൻ കൊടുക്കുന്ന തുകയിൽ ഒരു പൈസപോലും നഷ്ടപ്പെടുത്താതെ ക്രമേണ വീടിൻറെ പണികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്പെങ്ങൾ അങ്ങിനെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് എനിക്ക് എൻറെ ജോലി തുടരുവാൻ കഴിയുന്നതുതന്നെ ലോകത്ത് ഇതുപോലെ ഒരാങ്ങളയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പെങ്ങൾമാർ വിരളമായിരിക്കുംഅങ്ങിനെയുള്ള പെങ്ങൾ അനാശാസ്യം നടത്തുന്നു എന്നാണ് ഹർജിക്കാരി പറഞ്ഞുപരത്തുന്നത്).

(e)     വീടിൻറെ പണികൾ ക്രമേണ പൂർത്തിയാക്കുന്നതിനും വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങുന്നതിനും എല്ലാം മാസം തോറും 25000 രൂപയെങ്കിലും ചെലവാക്കുന്നുണ്ട്.

12.  അതായത് എല്ലാം കൂടി 75000 രൂപയോളം ഞാൻ എല്ലാ മാസവും കണ്ടെത്തണംഇതിനെല്ലാം ശേഷമാണ്മകൾ ഹർജിക്കാരിയുടെ കൂടെയുണ്ടല്ലോ എന്ന് കരുതി ഹർജിക്കാരിക്ക് പണം അയച്ചുകൊണ്ടിരിക്കുന്നത്അത് മകൾക്ക് പ്രയോജനപ്പെടുന്നില്ലമറിച്ച് എനിക്കെതിരെ വക്കീലിനെ വയ്ക്കാനുംമകളെ മനോരോഗത്തിന് ചികിൽസിക്കാനുംധൂർത്തടിക്കാനും ഹർജിക്കാരി ഉപയോഗിക്കുകയാണ്.

13.  ഞാൻ ജോലിസംബന്ധമായി കേരളത്തിന് പുറത്ത് ആയിരുന്ന സമയത്ത്എന്നോട് പറയുകപോലും ചെയ്യാതെ തൊണ്ണൂറിനോടടുത്ത പരസഹായം കൂടാതെ ജീവിക്കാൻ പ്രാപ്തിയില്ലാത്ത എൻറെ അപ്പനെ വീട്ടിൽ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ എൻറെ ഭാര്യയായ ഹർജിക്കാരി അതിനു മുൻപുംഅപ്പോഴുംഅതിനു ശേഷവും ചെയ്തതുംചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

(a) അപ്പൻ ആ പ്രായത്തിലും വർഷം മുഴുവൻ കഷ്ടപ്പെട്ട് ഉണങ്ങിവച്ചിരുന്ന 50000ൽ അധികം വിലവരുന്ന ഷീറ്റ് എടുത്തുകൊണ്ടുപോയി വിറ്റ് ധൂർത്തടിച്ചു.

(b) വീട്ടിൽ ഉണ്ടായിരുന്ന സർവ്വസാധനങ്ങളും എടുത്തുകൊണ്ടുപോയി. എന്തിന് അപ്പൻ ഉണ്ടാക്കിവച്ചിരുന്ന ചൂൽവരെ. ഒരു വിലയുമില്ലാതെ ഹർജിക്കാരി അവിടെക്കണ്ടത് അപ്പനായിരുന്നു, അതിനാൽ അപ്പനെ അവിടെ ഉപേക്ഷിച്ചു.

(c)  വീടിൻറെ നിർമ്മാണത്തിനായി ജോയിൻറ് അക്കൗണ്ടിൽ ഉണ്ടായിരുന്ന പതിനായിരക്കണക്കിന് രൂപ എടുത്ത് ധൂർത്തടിച്ചു.

(d)  ഹർജിക്കാരി മകളെയും എടുത്ത് ഇറങ്ങിപ്പോയി എന്നറിഞ്ഞ് വീട്ടിൽ എത്തിയ ഞാൻ എല്ലാം തകർന്ന് വീടിൻറെ മുറ്റത്ത് ഇരുന്നത് ഇപ്പോഴും എന്നെ അലട്ടുന്നു (അപ്പനെ അപ്പോഴേയ്ക്കും എൻറെ ഒരു മൂത്ത സഹോദരൻ കൂട്ടിക്കൊണ്ടു പോയിരുന്നു). അപ്പോൾ ഹർജിക്കാരി ആവശ്യപ്പെട്ടത് പ്രകാരം വീടിനു പുറത്തു വച്ചിരുന്ന വീട്ടുസാധനങ്ങൾ എടുക്കാൻ വന്ന അയൽക്കാരനായ ഓട്ടോക്കാരനോട് ഹർജിക്കാരി എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അത് പറയരുതെന്ന് ഹർജിക്കാരി വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഹർജിക്കാരിയുടെ ഭർത്താവെന്നു വിളിക്കുന്ന എനിക്കുണ്ടായ അപമാനം കോടതിക്ക് ബോധ്യപ്പെടും എന്ന് കരുതുന്നു. ഒരു ഓട്ടോക്കാരൻറെ അത്രപോലും വില എന്നിൽ ഇപ്പോൾ മാസംതോറും പണം വേണമെന്ന് പറയുന്ന ഹർജിക്കാരി ഭർത്താവായ എനിക്ക് തന്നിട്ടില്ല.

(e) എന്നിട്ടും എൻറെ മകൾ ഹർജിക്കാരിയുടെ കൂടെ ഉള്ളതിനാൽ ആ ഓട്ടോക്കാരൻ വശം പതിനായിരം രൂപ ഞാൻ കൊടുത്തയച്ചു. പല തവണയായി ലക്ഷക്കണക്കിന് രൂപ ഞാൻ നൽകിക്കൊണ്ടിരുന്നു. എന്നിട്ടും, വീട്ടിൽ ദിവസവും ചക്കക്കുരു കറിയാണെന്ന് മകൾ ഒരിക്കൽ പറഞ്ഞപ്പോൾ ഞാൻ പണം കൊടുക്കുന്നത് നിർത്തി ഞാൻ നാട്ടിൽ ഉള്ളപ്പോഴൊക്കെ വീട്ടിലേയ്ക്ക് ആവശ്യമുള്ള അരിയും, പലവ്യഞ്ജനങ്ങളും, ഇറച്ചിയും, മുട്ടയും, പച്ചക്കറിയും, പഴവർഗ്ഗങ്ങളും ഒക്കെ  വാങ്ങിക്കൊടുത്തു കൊണ്ടിരുന്നു. അങ്ങിനെ ഒരിക്കൽ മകൾക്കായി ഞാൻ വാങ്ങിക്കൊടുത്ത വസ്ത്രങ്ങൾ, കടയിൽ തിരിച്ചുകൊടുത്ത് അതും ധൂർത്തടിച്ചു.

(f)  ഇതിനിടയിൽ പെരിങ്ങോം പോലീസ് സ്റ്റേഷനിൽ ഹർജിക്കാരി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ സാന്നിദ്ധ്യത്തിൽ ഹർജിക്കാരിയുടെ പേരിൽ അപ്പൻ ഇഷ്ടദാനമായി നൽകിയിട്ടുള്ള ഒരേക്കറിനൊപ്പം അരയേക്കർ കൂടി നൽകി വിവാഹമോചനത്തിന് ജോയിന്റ് പെറ്റീഷൻ നൽകാമെന്ന വ്യവസ്ഥയിൽ എഴുതിയ എഗ്രിമെന്റ് കോപ്പി ഇതോടൊപ്പം ചേർക്കുന്നു (Appendix-C). അത് പാലിക്കാതെയാണ് ഇപ്പോൾ ഹർജിക്കാരി പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

(g) ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എന്നെ കണ്ണൂർ ആശുപത്രിയിലെ മനോരോഗ സെല്ലിൽ അടച്ചു. എൻറെ വീട്ടുകാരുടെയും, കണ്ണൂർ പോലീസിൻറെയും സമയോചിതമായ ഇടപെടൽ മൂലം അടുത്തദിവസം ഞാൻ അവിടെനിന്നും രക്ഷപ്പെട്ടു. പക്ഷെ മകളെ ഇപ്പോഴും ഹർജിക്കാരി എൻറെ അനുവാദം കൂടാതെ മനോരോഗത്തിനുള്ള മരുന്ന് നല്കിക്കൊണ്ടിരിക്കുകയാണ്. മകൾക്കു നൽകുന്ന സിസോഡോൻ (SIZODON), സോസേർട്ട് (ZOSERT) എന്നീമരുന്നുകൾ മകളുടെ പ്രത്യുൽപാദനശേഷിവരെ ഇല്ലാതാക്കിയേക്കാം (Appendix-D).

(h) മകളുടെ ചികിത്സക്കുള്ള തെളിവുകളായി ഹർജിക്കാരി സമർപ്പിച്ചിട്ടുള്ള രേഖകളിൽ പോലും കൃത്രിമത്വം കാണിച്ചിട്ടുണ്ട് (Appendix-E), അതായത് മകളെ ചികില്സിക്കുന്ന രേഖകളിൽ പോലും ഹർജിക്കാരി തിരുത്തൽ വരുത്തി എന്തൊക്കെയോ ഒളിക്കുവാൻ ശ്രമിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു.

(i)  എന്നെ മനോരോഗാസെല്ലിൽ അടയ്ക്കുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ എന്നോടൊപ്പം താമസിച്ചുകൊണ്ടുതന്നെ എന്നെ മനോരോഗത്തിന് ചികിൽസിക്കുന്നതിനുള്ള പദ്ധതികൾ ആശിർവാദ് ഹോസ്പിറ്റലിലുള്ള രേഖകളിൽ നിന്നും മനസ്സിലാക്കാം. എന്നെ മനോരോഗസെല്ലിൽ അടച്ചിരുന്നു എന്നതിൻറെ തെളിവ് ഇതോടൊപ്പം ചേർക്കുന്നു (Appendix-F). ഇതൊക്കെയും ചെയ്യുമ്പോഴും ഹർജിക്കാരി എന്നോടൊപ്പം താമസിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ എന്നെ ചിരിച്ച് കാണിച്ചുകൊണ്ടിരുന്നു.

(j) എൻറെ മകളുടെ ചികിത്സ തുടങ്ങുകയും, തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ മനോരോഗ വിദഗ്ദ്ധർക്കും ഞാൻ അയച്ച കത്തിൻറെ ഒരു കോപ്പി ഇതോടൊപ്പം ചേർക്കുന്നു (Appendix-G). ബുദ്ധിമാന്ദ്യം ഉള്ളതും, അക്രമസ്വഭാവം കാണിക്കുന്നതുമായ കുട്ടികൾക്ക് നൽകാറുള്ള ഒരുപാട് സൈഡ് എഫക്ട്സ് ഉള്ള മരുന്നുകളാണ് ക്ലാസ്സിൽ പല വിഷയങ്ങൾക്കും ഒന്നാം സ്ഥാനത്തും, അതുപോലെ ഈ കൊച്ചുപ്രായത്തിലും എല്ലാവരെയും സ്നേഹിക്കണം എന്ന് എന്നോട് പറയാൻ മാത്രം പക്വത കാണിച്ച എൻറെ മകൾക്ക് നൽകിയത്.

(k)  മകളെ ഇപ്പോൾ ചികിൽസിപ്പിക്കുന്ന ലൂർദ് ഹോസ്പിറ്റലിൻറെ തളിപ്പറമ്പിലുള്ള ഹോസ്പിറ്റലിൽ ഹർജിക്കാരിയുടെ ആർത്തവസംബന്ധമായ ചികിത്സക്കാണെന്നു പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയിരുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഹർജിക്കാരി എന്നെ കൊണ്ടുപോയ ഹോസ്പിറ്റലുകളും, മകളെ ചികിൽസിപ്പിക്കുന്ന ഹോസ്പിറ്റലുകളും എല്ലാം ക്രിസ്ത്യൻ നിയന്ത്രണത്തിലുള്ളതാണ്. വലിയൊരു സാമൂഹിക വിപത്താണിത്.

(l)  "അമ്മയോടൊപ്പം എനിക്ക് പോകേണ്ട" എന്നുപറഞ്ഞ് മകൾ നിലവിളിക്കുന്നത് കണ്ടിട്ട് കണ്ണുകൾ ഈറനണിഞ്ഞിട്ടും മകളെ അമ്മയുടെ കൂടെ പോലീസ് വിട്ടതിനുശേഷം, എന്നിൽ നിന്നും മകളെ അകറ്റാൻ, ഞാൻ ഒരിക്കലും കണ്ടെത്താതിരിക്കാൻ കണ്ണൂർ  നിന്നും എങ്ങോ കൊണ്ടുപോയി. പിന്നീട് മാസങ്ങളോളം മകൾ എവിടെയെന്നറിയാൻ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. ഹർജിക്കാരിയുടെ വീട്ടുകാർക്ക് ഇവർ എവിടെയെന്നറിയാമായിരുന്നെങ്കിലും അവരും അത് വെളിപ്പെടുത്തിയില്ല. പിന്നീട് സോഷ്യൽ മീഡിയയുടെ സഹായത്തോടെയും, ഗൂഗിൾ സേർച്ച് വഴിയും നടത്തിയ നിരന്തരമായ ശ്രമത്തിനൊടുവിലാണ് മകൾ ആദ്യം അങ്കമാലിയിലും, പിന്നീട് എറണാകുളത്തും ഉള്ള സ്‌കൂളിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. സ്‌കൂൾ തുടങ്ങി ഒരു മാസത്തോളം ആയിട്ടും മകളെ ഒരു സ്‌കൂളിലും ചേർത്തില്ല എന്നറിഞ്ഞു ഞാൻ 40000 രൂപ (Forty Thousand Rupees) ഹർജിക്കാരിയുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്തു. രണ്ടുമാസം പോലും തികയുന്നതിനുമുമ്പ് വീണ്ടും ഹർജിക്കാരി പണം വേണമെന്ന് പറഞ്ഞ് തെണ്ടാൻ തുടങ്ങി.

(m)  ഹർജിക്കാരി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് ഒരു സ്‌കൂട്ടർ വാങ്ങി നൽകിയത്. വർഷങ്ങൾ ശ്രമിച്ചിട്ടും ലൈസൻസ് കിട്ടിയില്ലെന്നു വന്നപ്പോൾ (പഠിക്കുകയെന്നതല്ല, മറിച്ച് പഠിപ്പിക്കുന്നവരെയും പഠിപ്പിക്കുക എന്നതാണ് ഹർജിക്കാരിയുടെ രീതി, അതുതന്നെയാണ് എൻറെ കുടുംബം ഈ വിധം തകരാൻ കാരണം) ഞാൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്, പെങ്ങളുടെ മകന് ലൈസൻസ് ഉള്ളതിനാൽ സ്‌കൂട്ടർ എൻറെ പെങ്ങളുടെ വീട്ടിൽ കൊണ്ടുപോയി വച്ചു. ഹർജിക്കാരി എഞ്ചിനീയറിംഗ് പഠിക്കുന്ന പെങ്ങളുടെ മകനെതിരെ സ്‌കൂട്ടർ മോഷ്ടിച്ചുകൊണ്ടുപോയി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചു.

(n)  മകളുടെ കാത് കുത്തരുതെന്ന എൻറെ ശക്തമായ വിലക്കിനെ മാനിക്കാതെ മകളുടെ കാതുകുത്തി. അതേസമയം മകൾക്കു അബുദാബിയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന മൂന്നു പവനിലേറെ വരുന്ന മാലയും വളയും വിറ്റ് അതും ധൂർത്തടിച്ചു.

(o)  ഞാൻ പണം കൊടുത്തില്ലെങ്കിൽ, എൻറെ അപ്പൻ അവൾക്കു ഇഷ്ടദാനമായി നൽകിയിരിക്കുന്ന ഒരേക്കർ സ്ഥലം വിൽക്കുമെന്ന ഭീഷണിയും തുടങ്ങിയിരിക്കുന്നു, അതും അപ്പൻ ജീവിച്ചിരിക്കുമ്പോൾ തന്നെ. അവൾക്കു നൽകിയിരിക്കുന്ന സ്ഥലവും, എനിക്ക് നൽകിയിരിക്കുന്ന സ്ഥലവും എല്ലാം ഇപ്പോൾ അപ്പന് കാലശേഷംവരെ ആദായം എടുക്കാൻ അവകാശമുള്ളതും, പിന്നീട് മകൾക്ക് അവകാശപ്പെട്ടതുമാണ്. അതും വിറ്റുനശിപ്പിക്കുമെന്നാണ് ഹർജിക്കാരി പറയുന്നത്. എന്തുകിട്ടിയാലും അതെല്ലാം ധൂർത്തടിച്ചിട്ട് വീണ്ടും മകളെ മുൻപിൽ നിർത്തി ഭിക്ഷ തെണ്ടുകയെന്നതാണ് ഹർജിക്കാരി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

(p)  മകളെയും കൂട്ടി അടുത്ത തവണ വരണമെന്ന് ബഹുമാനപ്പെട്ട കോടതി ഹർജിക്കാരിയോട് ആവശ്യപ്പെട്ടപ്പോൾ, ഹർജിക്കാരി മകളെയും കൂട്ടി ഞാൻ മകളെ മകൾക്കു തിരിച്ചറിവ് ആകുന്നതിനുമുമ്പ് പീഡിപ്പിച്ചുവെന്ന് പറഞ്ഞും, എൻറെ അപ്പനെ ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുന്ന പെങ്ങൾ വീട്ടിൽ അനാശാസ്യം നടത്തുന്നു എന്നുപറഞ്ഞും വീണ്ടും പോലീസിനെ സമീപിച്ചു. ഈ സ്ത്രീയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അന്വേഷിക്കാൻ വന്ന പോലീസ് ചോദിക്കുന്നു.

(q)  പെങ്ങൾ അനാശാസ്യം നടത്തുന്നു എന്ന് കാണുന്നവരോടെല്ലാം ഹർജിക്കാരി പറയുന്നതിനാൽ, റബ്ബർ വീട്ടിക്കൊണ്ടിരുന്ന ആളും വരാതായി. സ്വന്തം കുടുംബം നോക്കുകയും, എന്നെ സഹായിക്കാൻ വീട്ടിൽ വന്നുനിന്ന് അപ്പനെ നോക്കുകയും മാത്രമല്ല, ആരൊക്കെ സഹായം ആവശ്യപ്പെട്ടാലും അവിടെയെല്ലാം ഓടിയെത്തി സഹായിക്കുകയും ചെയ്യുന്ന അസാമാന്യ കാര്യപ്രാപ്തിയും, ശുദ്ധഗതിക്കാരിയുമായ പെങ്ങളെക്കുറിച്ചാണ് ഹർജിക്കാരി ഇതൊക്കെയും പറയുന്നത്.

(r)  ഞാനും എൻറെ പെങ്ങളുടെ മകനും അതുപോലെ ഹർജിക്കാരി ആദ്യം വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തുള്ള മകളുടെ അത്രപോലും പ്രായമില്ലാത്ത കുട്ടിയും എല്ലാം മകളെ പീഡിപ്പിക്കുന്നു എന്നാണു ഹർജിക്കാരി പറയുന്നത്. എട്ടു വയസ്സുമാത്രം പ്രായമുള്ള മകൾക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാൻ പറ്റുന്നില്ലെന്നു പറഞ്ഞ് മകളെ മറ്റുകുട്ടികളോടൊപ്പം കളിക്കാനോ, ഇടപഴകാനോ ഹർജിക്കാരി അനുവദിക്കുന്നില്ല. അതും കൂടെ മകളോടുതന്നെ അവൾക്കു മനോരോഗമുണ്ടെന്നു നിരന്തരം പറയുന്നതും എല്ലാം മകളുടെ മാനസികവും, സാമൂഹികവുമായ വളർച്ചയിൽ വിപരീതഫലം ഉണ്ടാക്കുന്നു.

(s)  മകൾ എപ്പോഴും എന്നോടൊപ്പം വരണമെന്ന് പറയുന്നതിനാൽ അവളുടെ പപ്പയെ ചൈൽഡ് ലൈനിൽ പരാതി കൊടുത്ത് എന്നെ ജയിലിൽ അടപ്പിക്കും എന്ന് പറഞ്ഞ് മകളെ ഭയപ്പെടുത്തുന്നു എന്ന് മാത്രമല്ല, മകളെയും എടുത്ത് ചൈൽഡ് ലൈനിൽ മാത്രമല്ല, മനോരോഗ വിദഗ്ധരെയും, അങ്ങിനെ ഹർജിക്കാരിക്ക് തോന്നുന്ന എല്ലാവരെയും കൊണ്ടുപോയി കാണിക്കുകയും, മകളോട് അവളുടെ പപ്പ വളരെ മോശമാണെന്നു നിരന്തരം പറഞ്ഞ് മകളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു.

(t)  ഞാൻ അബുദാബിയിൽ ജോലി ചെയ്യുമ്പോൾ പണം അയച്ചില്ലെങ്കിൽ എനിക്കെതിരെ അബുദാബിയിലും പരാതി കൊടുക്കുമെന്ന് പറഞ്ഞ് എനിക്കെഴുതിയ ഭീഷണിക്കത്തുകളുടെ കോപ്പികൾ ഇതോടൊപ്പം ചേർക്കുന്നു. അതിനാൽ രണ്ടര ലക്ഷത്തിൽ അധികം മാസശമ്പളം ഉണ്ടായിരുന്ന ഞാൻ അതുപേക്ഷിച്ച് മടങ്ങി. അവിടെ ആയിരിക്കുമ്പോൾ മകൾക്ക് അവിടെ ഒരു സ്‌കൂളിൽ അഡ്മിഷനും, ഹർജിക്കാരിക്ക് അവിടെ ഒരു ഹോസ്പിറ്റലിൽ ഒരു ജോലി ലഭിക്കാനും ഉള്ള അന്വേഷണങ്ങൾ നടത്തി മകളുമായി വരുവാൻ ആവശ്യപ്പെട്ടപ്പോൾ എന്നെ ഭീഷണിപ്പെടുത്തിയ സ്ത്രീയാണ് ഇപ്പോൾ ഞാൻ ഉപേക്ഷിച്ചു എന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

(u)  മകളോട് സംസാരിക്കാൻ ഞാൻ വിളിക്കുമ്പോളൊന്നും ഫോൺ എടുക്കാതിരിക്കുന്ന ഹർജിക്കാരി പണം ആവശ്യപ്പെടാൻ ഫോണിൽ വിളിക്കുകയും, പണം കൊടുത്തില്ലെങ്കിൽ ചൈൽഡ് ലൈനിലും പോലീസിലും അതുപോലെ കോടതിയിലും ഒക്കെ എനിക്കെതിരെ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും. മകളെ കൊണ്ടാക്കുന്ന ഡേ കെയറിൽ (9847006310) വിളിച്ച് മകളോട് സംസാരിക്കാം എന്ന് വച്ചപ്പോൾ അവരെ ഭീഷണിപ്പെടുത്തി വിലക്കി.

14.  എനിക്ക് വട്ടുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കാരി പറയുന്ന ഒരു കാരണം എൻറെ മിലിറ്ററിയിലെ ജോലി നഷ്ടപ്പെട്ടതും, ജയിലിൽ കിടന്നതുമാണ്. എന്നെ പട്ടാളത്തിൽ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്തയുടെ കോപ്പി ഇതോടൊപ്പം ചേർക്കുന്നു (Appendix-H). മിലിറ്ററിയിൽ നടക്കുന്നതായി പുറത്തുവന്നിട്ടുള്ള അഴിമതിക്കഥകളും (രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവർക്കായുള്ള ശവപ്പെട്ടിയിൽ നിന്നുവരെ കൊള്ളയടിക്കാൻ ശ്രമിച്ചവർ ആണ് പട്ടാളത്തിലും ഉള്ളത്), അതുപോലെ അന്ന് എൻറെ പ്ലാറ്റൂണിൽ ഉണ്ടായിരുന്ന മുഴുവൻ പട്ടാളക്കാരും ഒപ്പിട്ട, പട്ടാളക്കാർക്ക് അവർക്കുള്ള റേഷൻറെ പകുതിപോലും ലഭിക്കുന്നില്ല എന്ന് തെളിയിക്കുന്ന ലിസ്റ്റും (Appendix-I), എൻറെ അഴിമതിക്കെതിരെയുള്ള പോരാട്ടം കണ്ടപ്പോൾ ഒരു ജൂനിയർ ലേഡി ഓഫീസർ എനിക്കെഴുതി നൽകിയ കത്തും (Appendix-J), അതുപോലെ ഈയിടെ ഒരു പട്ടാളക്കാരൻ തനിക്കു കിട്ടുന്ന മഞ്ഞൾ പൊടി കലക്കിയ കറി അടക്കമുള്ള ഭക്ഷണത്തിൻറെ നിജസ്ഥിതി വീഡിയോ വഴി സോഷ്യൽ മീഡിയയിൽ ഇട്ടതും കൂടി ചേർത്ത് വായിക്കാൻ അപേക്ഷിക്കുന്നു. അങ്ങിനെ പിരിച്ചുവിടപ്പെട്ട ഞാൻ നീതിന്യായ വ്യവസ്ഥയെ സമീപിച്ചപ്പോൾ, നീതിന്യായ വ്യവസ്ഥയും എന്നെ കയ്യൊഴിഞ്ഞു (കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി ഇതോടൊപ്പം ചേർക്കുന്നു (Appendix-K)) എന്നും, കൂടെ എനിക്ക് മനുഷ്യാവകാശകമ്മീഷനിൽ നിന്നും (Appendix-L), എന്തിന് രാഷ്‌ട്രപതിഭവനിൽ നിന്നുവരെ കിട്ടിയ പ്രഹസനങ്ങളും (Appendix-M), രണ്ടുപതിറ്റാണ്ടായിട്ടും എനിക്ക് നീതി ലഭിച്ചിട്ടില്ല എന്നതും ചേർത്തുവായിക്കുമ്പോൾ എവിടെയാണ് മാറ്റം വരേണ്ടതെന്നു ബഹുമാനപ്പെട്ട കോടതിക്കും ബോദ്ധ്യപ്പെടും എന്ന് ഞാൻ കരുതുന്നു.

15.  ഇതോടനുബന്ധിച്ച് ഞാൻ പത്തുദിവസത്തോളം നിരാഹാരം കിടന്നതിൻറെ രേഖയും (Appendix-N), പ്രതിരോധമന്ത്രിക്ക് നൽകാമെന്ന് പറഞ്ഞ് അന്നത്തെ കണ്ണൂർ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ വാങ്ങി പിന്നീട് കൂടയിൽ കൊണ്ടിട്ട (ഇതാണ് ഇവരുടെയൊക്കെ രാഷ്ട്രീയംപരാതിയും (Appendix-O) ഇതോടൊപ്പം ചേർക്കുന്നുഇതൊക്കെ  കേസുമായി എന്ത് ബന്ധമെന്ന് ചോദിച്ചേക്കാംഎന്നെ വട്ടനെന്നു വിളിച്ച് ഹർജിക്കാരിയായ ഭാര്യ വീടുവിട്ടിറങ്ങിയതിന് എനിക്കിതുവരെയും നീതിതരാത്ത ഇവിടുത്തെ ഭരണനീതിന്യായ വ്യവസ്ഥക്കും പങ്കുണ്ടെന്നു പറയാനാണ് ഇതൊക്കെയും ഇവിടെ എഴുതിയത് (ബഹുമാനപ്പെട്ട കോടതിയോട് ഒരു ചോദ്യം ചോദിക്കാനുണ്ട്അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിൻറെ പേരിൽ എൻറെ ജോലി നഷ്ടപ്പെടുത്തി എൻറെ വരുമാനമാർഗ്ഗം ഇല്ലാതാക്കിയിട്ട് പിന്നീട് രണ്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും എനിക്ക് നീതി തരാതിരുന്ന ഇവിടുത്തെ നീതിന്യായവ്യവസ്ഥ എന്തധികാരത്തിൽ എന്നോട് ഹർജിക്കാരിക്ക് ജീവനാംശം കൊടുക്കാൻ ഉത്തരവിടാൻ കഴിയുംഞാൻ ഇപ്പോൾ പതിനായിരക്കണക്കിന് രൂപ മാസം തോറും വരുമാനനികുതി കൊടുക്കുന്നുണ്ട്അത് യാതൊരു ഉളുപ്പും ഇല്ലാതെ മേടിക്കാൻ ആർക്കും ഒരു മടിയുമില്ല).

16.  പിന്നീട് അതുപയോഗിച്ച് മസ്കറ്റ് ഹോട്ടലിൽ മുറിയെടുത്ത് ജനപ്രതിനിധികൾ സരിതയുടെ കൂടെ രമിക്കുന്നത് (Appendix-P) കാണുന്ന ഒരു സാധാരണക്കാനുണ്ടാകുന്ന രോഷം കാണുമ്പോൾഅഴിമതി കാണിച്ചുണ്ടാക്കിയ കോടികൾ ഉപയോഗിച്ച് ഭാര്യക്ക് ആഡംബരജീവിതം നൽകുന്ന മാണിമാരെ നിത്യവും കാണുന്ന ഹർജിക്കാരിയെപ്പോലുള്ളവർക്ക് എനിക്ക് മനോരോഗമാണെന്ന് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

17.  കാനഡയിൽ ആയിരിക്കുമ്പോൾ പകലെപ്പോഴോ നാപ്പിയിൽ വിസർജ്ജിച്ചിട്ടും മകളെ എന്തുകൊണ്ട് കഴുകിയില്ല എന്ന് ചോദിച്ചപ്പോൾ എനിക്ക് വട്ടാണെന്നുംഎൻറെ മൂക്കിൻറെ കുഴപ്പമാണെന്നും പറഞ്ഞ് തുടങ്ങിയ വഴക്കിനിടയിൽ ഹർജിക്കാരി എന്നെ ജയിലിൽ അടപ്പിക്കും എന്നുപറഞ്ഞ് സ്വന്തം തല കൊണ്ടുപോയി ഇടിച്ചപ്പോൾ തടികൊണ്ടുണ്ടാക്കിയ ഭിത്തിയിൽ ഉണ്ടായ കുഴികളുടെ ഫോട്ടോ ഞാൻ എടുത്തുവച്ചിരുന്നത് ഇതോടൊപ്പം ചേർക്കുന്നു (Appendix-Q).

18.  ഞാൻ ഒച്ചയെടുക്കാറുണ്ടെന്ന് ഹർജിക്കാരി പറയുന്നത് സത്യമാണ്ഞാൻ കുടിക്കാറില്ലഞാൻ വലിക്കാറില്ലചായ കുടിക്കും എന്നതാണ് എൻറെ ഒരു ദുശീലം എന്ന് പറയാവുന്നത്അങ്ങിനെയുള്ള ഞാൻ ആരോഗ്യവാനാണ്അതിനാൽ തന്നെ എന്നിൽ ലൈംഗികവികാരം ആവോളമുണ്ട്നിയമം മൂലം എനിക്ക് സമീപിക്കാവുന്നത് ഹർജിക്കാരിയായ എൻറെ ഭാര്യയെയാണ് ഹർജിക്കാരി എൻറെ ആവശ്യങ്ങൾ സാധിച്ചുതരുന്നതിനു പകരം (ഹർജിക്കാരിയുടെ താല്പര്യവുംസമ്മതവുമില്ലാതെ ഒരിക്കലും ഞാൻ ഹർജിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ല എന്നതും എടുത്തുപറയേണ്ടതുണ്ട് എന്ന് മാത്രമല്ലമകൾ ഉണ്ടായതിനു ശേഷം മകൾ മുലകുടി നിർത്തുന്നതുവരെ ഞാൻ ഹർജിക്കാരിയെ സമീപിച്ചിട്ടില്ലകാരണം അപ്പോൾ മകളുടെ അമ്മയെന്ന അവകാശം ആണ് പ്രധാനം എന്ന് കരുതുന്നവനാണ് ഞാൻആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എന്നെ മനോരോഗാസെല്ലിൽ അടച്ച് ഭ്രാന്തിന് ചികിൽസിക്കാൻ ശ്രമിക്കുകയുംഎൻറെ പൊന്നുമകൾക്ക് എൻറെ അറിവോ അനുവാദമോ ഇല്ലാതെ മനോരോഗമുണ്ടെന്നു പറഞ്ഞ് പ്രതുല്പാദനശേഷിവരെ ഇല്ലാതാക്കാവുന്ന മരുന്നുകൾ നൽകിയാൽ ഞാൻ ഒച്ചയെടുക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്?

19.  ഹർജിക്കാരി എന്നെ പലതവണ അടിച്ചിട്ടുണ്ട്‌ (പെണ്ണിൻറെ അടികൊള്ളാൻ നാണമില്ലേ എന്ന് ചോദിക്കാൻ ഒരുപാടുപേരുണ്ട്.). എൻറെ മകളെ ഞാൻ എടുക്കുന്നത് എൻറെ ലൈംഗിക ആവശ്യത്തിനാണെന്നു പറയുകയുംഎൻറെ അനുവാദമില്ലാതെ മകൾക്കു മനോരോഗത്തിനുള്ള മരുന്നുകൾ നൽകിയത് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതിരുന്നപ്പോഴുമാണ് ഞാൻ ഹർജിക്കാരിയെ അടിച്ചിട്ടുള്ളത്അല്ലാത്തപ്പോഴെല്ലാം എന്നെ ഒരു ആണും പെണ്ണും കെട്ടവനായി കാണുന്ന ഹർജിക്കാരിയോട് ഒച്ചയെടുക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്?

20.  2013 ജനസമ്പർക്കപരിപാടിയിൽ ഉമ്മൻചാണ്ടി ഞങ്ങളുടെ നാട്ടിലെ റോഡിന് എൻറെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നുഇപ്പോൾ നാലുവർഷം കഴിഞ്ഞു ഒരു കല്ലുപോലും ഇട്ടിട്ടില്ലഞാൻ പരാതി കൊടുക്കാത്ത സ്ഥലങ്ങളില്ല തുക കൊള്ളയടിച്ച്എന്നെപ്പോലുള്ളവർ നൽകിയ നികുതിപ്പണം ഉപയോഗിച്ച് സരിതയോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ രമിച്ചതിനുശേഷം വീണ്ടും ചിരിച്ചുകൊണ്ട് നടക്കുന്ന  നാണമില്ലാത്ത നേതാക്കളെയുംഇവിടുത്തെ നീതിയില്ലാത്ത വ്യവസ്ഥിതിയും കാണുമ്പോൾ ഒച്ചയെടുക്കുകയല്ലാതെ എന്തുചെയ്യണം?

21.  എൻറെ മിലിട്ടറിയുമായി ബന്ധപെട്ട ഫയലുകൾ വായിച്ചിട്ട് നീ ഇതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ എന്നാണ് ഒരു വക്കീൽ എന്നോട് ചോദിച്ചത്അങ്ങിനെയുള്ള ഞാൻ അല്പം ഒച്ചയെങ്കിലും എടുക്കേണ്ടേപ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമാണ് ഞാൻ ഒച്ചയെടുക്കുന്നു എന്നും എനിക്ക് വട്ടാണെന്നും പറയുന്നത്കൂടുതൽ വിശദമായി ഇതൊക്കെയും ഞാൻ നൽകിയിട്ടുള്ള കൗണ്ടറിൽ വിശദീകരിച്ചിട്ടുണ്ട്.

22.  മകൾ ജനിച്ചതിനുശേഷം കഴിഞ്ഞ 9 വർഷവും മകൾ അമ്മയോടൊപ്പം ആയിരുന്നുഎന്നിട്ടും മകൾ അമ്മയോടൊപ്പം ജീവിക്കേണ്ടപാപ്പയോടൊപ്പം ജീവിക്കണമെന്ന് പറയുന്നുവെങ്കിൽ അമ്മയുടെ മകളോടുള്ള സമീപനത്തിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്നുറപ്പ്അതിനാൽ ഇനി അടുത്ത അധ്യയനവർഷം മകൾ എൻറെ കൂടെ നിൽക്കട്ടെഒരു വർഷം എന്നുപറയാൻ കാരണമുണ്ട്ഒരു വർഷം കഴിയുമ്പോൾ മകളുടെ മനസ്സുമാറിയാലോഅങ്ങിനെ മനസ്സുമാറി അമ്മയോടൊപ്പം പോകണമെന്ന് പറയുകയാണെങ്കിൽ അങ്ങിനെയാവാംകാരണം എൻറെയോ ഹർജിക്കാരിയുടെ പിടിവാശിയല്ലമറിച്ച് മകളുടെ താല്പര്യമാണ് പരിഗണിക്കേണ്ടത്അതേസമയംമകളെ അപ്പനിൽ നിന്നും അകറ്റുമ്പോൾ അപ്പനുണ്ടാകുന്ന പ്രയാസം എന്തെന്ന് ഹർജിക്കാരിയും ഒന്നറിയട്ടെ.

23.  വിവാഹത്തിനുശേഷം എനിക്കുംമകൾക്കുംഎൻറെ കുടുംബത്തിനും ഹർജിക്കാരിയിൽനിന്നും ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളുടെ നൂറിലൊരംശം പോലും ഞാൻ ഇവിടെ വിവരിച്ചിട്ടില്ലഎൻറെ ജോലിക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയത്താണ് ഞാനിത് തയ്യാറാക്കിയത്പക്ഷെഇത്രയും എഴുതിയതുതന്നെ മതി നിജസ്ഥിതി ബഹുമാനപ്പെട്ട കോടതിക്ക് ബോദ്ധ്യപ്പെടാൻ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

24.  എൻറെ മകളെ ഞാൻ പീഡിപ്പിക്കുന്നു എന്ന് എല്ലായിടത്തും എനിക്കെതിരെ പരാതി പറഞ്ഞ് എന്നെയും എന്നിലെ അപ്പനെയും നിരന്തരം അപമാനിക്കുകയുംഅതുപോലെ എൻറെ മകളോട് ഞാൻ മോശമാണെന്നുംഅതുപോലെ മകൾക്കു തിരിച്ചറിവാകുന്നതിനുമുമ്പ് ഞാൻ മകളെ പീഡിപ്പിച്ചു എന്ന് മകളോട് പറയുകയുംഒറ്റക്കായിരിക്കുമ്പോൾ പപ്പാ ആയ ഞാൻ മകളെ കെട്ടിപ്പിടിക്കുകയുംഉമ്മവയ്ക്കുകയും ചെയ്യാറുണ്ടോ എന്നൊക്കെ ഒരപരാധം പോലെ മകളോട് ചോദിച്ച് എട്ട് വയസ്സുമാത്രം പ്രായമുള്ള മകളുടെ മനസ്സിനെയുംചിന്തകളെയും എല്ലാം മലിനീകരിക്കുകയും എല്ലാം ഹർജിക്കാരി ചെയ്യുന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്ഇത് ഒരേസമയം പുരുഷപീഡനവുംശിശുപീഡനവും ആണ്അത് മകളുടെ ഭാവിയെ നശിപ്പിക്കുംഅതിനാൽ വാസ്തവം തെളിയിക്കുന്നതിന് എന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അപേക്ഷിക്കുന്നുകാരണം ഇത്തരം കാര്യങ്ങൾ ചോദിച്ച് എൻറെ പൊന്നുമകളെ വിഷമിപ്പിക്കുന്നത് എനിക്ക് സമ്മതമല്ലഇങ്ങിനെ നുണപരിശോധനയിൽ ഞാൻ തെറ്റുകാരൻ എന്ന് തെളിഞ്ഞാൽ എന്നെ മരണം വരെയും തൂക്കിലേറ്റാൻ വിധിയുണ്ടാകണമെന്നും (കാരണം കുട്ടികളെ കുട്ടികളായി ആർത്തുല്ലസിച്ച് ജീവിക്കാൻ അനുവദിക്കാതെ അവരെ വൃത്തികെട്ട ചിന്തകളുമായി സമീപിക്കുന്നത് ആരായാലും അവർ ജീവിക്കാൻ അർഹരല്ലഅതിനെ ആരൊക്കെ എങ്ങിനെയൊക്കെ ന്യായീകരിച്ചാലുംസ്വീകരിക്കുകയോസ്വീകരിക്കാതിരിക്കുകയോ ചെയ്യാംപക്ഷെ സത്യം എന്താണെന്നാൽ അങ്ങിനെ പീഡിപ്പിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നാം കൊണ്ടുനടക്കുന്ന കപടസംസ്കാരങ്ങളുടെ ഇരകളാണ്), അതല്ലഹർജിക്കാരി പറയുന്നതെല്ലാം തെറ്റാണെന്നു തെളിഞ്ഞാൽ എൻറെ മകളെയുംഅതുപോലെ എൻറെ അപ്പൻ ഹർജിക്കാരിക്ക് ഇഷ്ടദാനമായി നൽകിയിരിക്കുന്ന ഒരേക്കർ സ്വത്തുവരെയും മകളുടെപേരിൽ എഴുതിവച്ച് (കാരണം കുട്ടികളെ ജനിപ്പിച്ചുകഴിഞ്ഞാൽ സ്വത്ത് കുട്ടികൾക്ക് അവകാശപ്പെട്ടതാണ്അതിനുവേണ്ടി എൻറെ പേരിലുള്ള സ്വത്തും അപ്പൻറെ കാലശേഷം എൻറെ മകളുടെ പേരിൽ എഴുതിവയ്ക്കാൻ ഞാൻ തയ്യാറാണ്), എൻറെയും മകളുടെയും (ഇത്രയും വൃത്തികെട്ട ചിന്തകളുമായി നടക്കുന്ന സ്ത്രീ അമ്മയാണെങ്കിലും മകളുടെ ഭാവിയിൽ വലിയ ദൂഷ്യമേ ചെയ്യൂജീവിതത്തിൽ നിന്നും എന്നെന്നേയ്ക്കുമായി ഹർജിക്കാരി വിട്ടുപോകാനും ആയുള്ള ഒരു വിധിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.