Friday, 27 January 2017

ഇടക്കാല ഉത്തരവിനായുള്ള ഹർജി

ബഹുമാനപ്പെട്ട കണ്ണൂർ കുടുംബക്കോടതി മുൻപാകെ
(OP-990/2015)



സെബാസ്റ്റ്യൻ തോമസ്           - ഹർജിക്കാരൻ
ഷെല്ലമോൾ സെബാസ്റ്റ്യൻ     - എതിർകക്ഷി


മേൽ നമ്പർ കേസിൽ ഹർജിക്കാരൻ സെബാസ്റ്റ്യൻ തോമസ് ബോധിപ്പിക്കുന്ന ഇടക്കാല ഉത്തരവിനായുള്ള ഹർജി

1. ഹർജിക്കാരനായ എൻറെ നിരന്തരമായ വിലക്കിനെ തീർത്തും മാനിക്കാതെ, എതിർകക്ഷി ഞങ്ങളുടെ 8 വയസ്സുമാത്രം പ്രായമുള്ള (ജനനത്തിയതി: 02-ഏപ്രിൽ-2008) മകളെ (സഞ്ജന സെബാസ്റ്റ്യൻ) എന്നിൽനിന്നും ബലമായി അകറ്റി വേറെ താമസിപ്പിച്ച്,  മകളെയും ഭയപ്പെടുത്തി മാസസികരോഗത്തിന് ചികിൽസിച്ചുകൊണ്ടിരിക്കുകയാണ്. അതിൽനിന്നും എതിർകക്ഷിയെ ഒരു ഇടക്കാല ഉത്തരവിലൂടെ വിലക്കി എൻറെ മകളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിലേയ്ക്ക് വെളിച്ചം വീശുന്ന മുഴുവൻ കാര്യങ്ങളും ഞാൻ MC-445/2015 നുള്ള കൗണ്ടറിൽ വിശദീകരിച്ചിട്ടുണ്ട്. അതിന്മേലും, അതുപോലെ മകളെ എൻറെ സംരക്ഷണയിൽ വിട്ടുകിട്ടുന്നതിനായി സമർപ്പിച്ച ഹർജിയിൻമേലും (OP-990/2015), വിവാഹമോചനത്തിനായി സമർപ്പിച്ച ഹർജിയിൻമേലും (OP-1094/2015) ഉള്ള വിധികളിൽ ഇനിയും കാലതാമസം ഉണ്ടാകാമെന്നതിനാലാണ് ഇത്തരത്തിലുള്ള ഇടക്കാലവിധിക്കായി അപേക്ഷിക്കുന്നത്.
2.  മകൾ എൻറെ കൂടെ, ഞാൻ അവൾക്കായി നിർമ്മിച്ച ഭവനത്തിൽ താമസിക്കുവാൻ ആഗ്രഹിക്കുമ്പോഴും, അമ്മയെന്ന അവകാശത്തെ മുതലെടുത്തതുകൊണ്ട്, മകളുടെ ഇഷ്ടത്തിന് എതിരായി എതിർകക്ഷി മകളെ ബലമായി കൂടെ താമസിപ്പിച്ചിരിക്കുകയാണ്. ഇതുവരെയും ആ അമ്മയെന്ന അവകാശത്തെ ഞാൻ ബഹുമാനിച്ചുകൊണ്ടിരുന്നു. പക്ഷെ, ഇപ്പോൾ മകളുടെ അവധി സമയത്ത് പോലും അവളുടെ അപ്പനായ എൻറെ കൂടെ പോകുന്നതിൽ നിന്നും മകളെ വിലക്കിയിരിക്കുകയാണ്. അതിനു പറയുന്ന കാരണം ഞാൻ മകളെ പീഡിപ്പിക്കും (അതും ലൈംഗികമായി) എന്നാണ് (എനിക്ക്‌ മാനസ്സികരോഗം ഉണ്ടെന്നു പറഞ്ഞു, ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എതിർകക്ഷി എന്നെയും മാനസ്സികരോഗസെല്ലിൽ ഒരു രാത്രി മകളോടൊപ്പം അടച്ചിരുന്നു. കണ്ണൂർ പോലീസിൻറെയും എൻറെ വീട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടത്.). എതിർകക്ഷി എന്നെ പലപ്പോഴും അടിച്ചിട്ടുണ്ട്, പക്ഷെ ഞാൻ എതിർകക്ഷിയെ അടിച്ചിട്ടുള്ളത് ഇത്തരം ക്രൂരമായ ഒരാരോപണം എന്നിൽ ആരോപിച്ച് ഞാനെന്ന ഒരപ്പനെ അപമാനിക്കുകയും, മകൾക്ക് സ്നേഹവാനായ അവളുടെ അപ്പൻ നൽകുന്ന വാൽസല്യവും കരുതലും നിഷേധിച്ചപ്പോൾ ആണ്. പുരുഷപീഡനത്തിൻറെ അങ്ങേയറ്റം ആണിത്. എങ്കിലും, ബഹുമാനപ്പെട്ട കോടതി, പുരുഷപീഡനം ഈ ഇടക്കാല വിധിയിൽ പരിഗണിക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷെ, ഒരു മകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെ മനസ്സിലാക്കി, മകൾ എപ്പോഴൊക്കെയും എന്നോടൊപ്പം പോരാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ ഒക്കെയും, അതിൽ നിന്നും മകളെ വിലക്കാതെ മകളെ അതിനു അനുവദിക്കണമെന്ന് എതിർകക്ഷിയോട് ഒരിടക്കാല ഉത്തരവിലൂടെ ആവശ്യപ്പെടണമെന്നും അപേക്ഷിക്കുന്നു. ഇതിന്മേലുള്ള കൂടുതൽ കാര്യങ്ങളും മേൽപ്പറഞ്ഞ കൗണ്ടറിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്.
3.  എൻറെ മകൾ എന്താഗ്രഹിക്കുന്നു എന്ന് ബഹുമാനപ്പെട്ട കോടതി മകളോട്  നേരിൽ ചോദിച്ചറിയണം എന്നും അപേക്ഷിക്കുന്നു. മകൾ അമ്മയുടെ കൂടെ നിൽക്കുവാൻ ആണ് താൽപര്യം പറയുന്നതെങ്കിൽ, എൻറെ അപേക്ഷകൾക്ക് പ്രസക്തിയില്ല, കൗണ്ടറിലും ഞാനതു പറഞ്ഞിട്ടുണ്ട്.  കാരണം അവളുടെ സന്തോഷവും, നന്മയും, സുരക്ഷിതത്വവും ആണ് ഞാൻ ആഗ്രഹിക്കുന്നത്. അതേസമയം ഇക്കാലമത്രയും അമ്മയുടെ കൂടെ താമസിച്ചിട്ടും, മകൾക്ക് അവളുടെ പപ്പയുടെ കൂടെയാണ് നിൽക്കാൻ ആഗ്രഹമെന്ന് പറഞ്ഞാൽ, സ്ത്രീയുടെയും, അമ്മയുടെയും അവകാശങ്ങളുടെ പേരിൽ, കോടതി അതിനെതിരെ കണ്ണടയ്ക്കരുതെന്നു അപേക്ഷിക്കുന്നു. മകളും ഒരു പെണ്ണാണ് എന്നതും കൂടി ബഹുമാനപ്പെട്ട കോടതി കാണണമെന്നും അപേക്ഷിക്കുന്നു.
ഹർജിക്കാരൻ


സെബാസ്റ്റ്യൻ തോമസ്


തിയ്യതി: 28 ഏപ്രിൽ 2017