From:
സെബാസ്റ്റ്യൻ തോമസ്
ചെറുകാനം വീട്, ചെറുപാറ, തിമിരി പി.ഓ.,
കണ്ണൂർ, കേരള - 670 581
മൊബൈൽ: +91 755996XXXX
ഇമെയിൽ: sebanXXXX@gmail.com
To:
സബ് ഇൻസ്പെക്ടർ
പെരിങ്ങോം പോലീസ് സ്റ്റേഷൻ
ഞാൻ പുരുഷപീഡനത്തിന് ഇരയാണ്, ജീവിക്കുവാൻ സഹായിക്കണം
ബഹുമാനപ്പെട്ട സർ,
എന്റെ ഭാര്യ ഷെല്ലമോൾ സെബാസ്റ്റ്യൻ എനിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 19 ഓഗസ്റ്റ് 2015ൽ ഞാൻ പെരിങ്ങോം പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. അന്ന് പോലീസ് സാന്നിദ്ധ്യത്തിൽ എത്തിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഞാനും ഭാര്യയും ഒരു എഗ്രിമെന്റ് മുദ്രപേപ്പറിൽ എഴുതി ഒപ്പിട്ടിരുന്നു (Appendix-1).
അതിൻപ്രകാരം. ഞങ്ങൾ ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിന് അപേക്ഷ കൊടുത്ത് പിരിയുവാനും, എന്റെ അപ്പൻ എന്റെ ഭാര്യക്ക് ഇഷ്ടദാനമായി നൽകിയ ഒരേക്കർ സ്ഥലം കൂടാതെ (അതിനവൾ അപ്പൻ ജീവിച്ചിരിക്കെതന്നെ പൂർണ്ണഅവകാശം ഉണ്ടെന്നു പറയുന്നതുതന്നെ നിയമവിരുദ്ധം ആണ്) അതോടുചേർന്ന് മുകളിലായി ആദായമുള്ള അരയേക്കർ കൂടി നൽകുവാനും ധാരണയായിരുന്നു (ഇഷ്ടദാനം ആയതിനാൽ അപ്പന്റെ കാലശേഷംവരെ അതുനൽകുന്നതിനും നിയമതടസ്സം ഉണ്ടെന്നതാണ് വസ്തുത. ഇഷ്ടദാനത്തിലെ വ്യവസ്ഥപ്രകാരം, കാലശേഷംവരെ ആദായം എടുക്കണമെന്ന് ആവശ്യപ്പെട്ട് അപ്പൻ കോടതിയെ സമീപിച്ചാൽ അനുകൂലമായേ കോടതി വിധിക്കൂ. എന്നിട്ടും, എന്റെ കുടുംബം തകരാതിരിക്കാൻ എന്റെ ഭാര്യയോട് മകളോടൊപ്പം അവിടെ വന്നുനിന്ന് ആദായം എല്ലാം എടുത്ത് താമസിക്കാൻ ആണ് അപ്പൻ ഇപ്പോഴും പറയുന്നത്. പക്ഷെ അവൾക്ക് മെയ്യനങ്ങാതെ ജീവിക്കണം. എന്നാലും അപ്പനെ സമ്മതിപ്പിച്ച് ഞാൻ അവൾക്ക് എഗ്രിമെന്റ് പ്രകാരം അരയേക്കർ കൂടി നൽകാൻ തയ്യാറായിരുന്നു).
അതിൻപ്രകാരം അവൾ വേണ്ട നടപടികൾ ആരംഭിക്കുമെന്ന് കരുതി വിവാഹമോചനത്തിനുള്ള അപേക്ഷയിൽ ഒപ്പിടാൻ കാത്തിരിക്കുന്ന എനിക്ക് എതിരായി, ആ എഗ്രിമെന്റിനു വിരുദ്ധമായി, (എന്റെ അഭിപ്രായത്തിനു വിരുദ്ധമായി, ഞാൻ സ്ഥലത്തില്ലാതിരുന്ന സമയത്ത്, പ്രായമായ എന്റെ അപ്പനെ വീട്ടിൽ ഒറ്റക്കാക്കി, വീട്ടിൽ അപ്പൻ വീടിന്റെ നിർമ്മാണത്തിനും വീട്ടുചെലവിനുമായി ഉണങ്ങി സൂക്ഷിച്ചിരുന്ന 50000ൽ അധികം രൂപ വിലവരുന്ന റബ്ബർഷീറ്റ് അപ്പൻ ഉറങ്ങി കിടന്നപ്പോൾ എടുത്തുകൊണ്ടുപോയി വിറ്റ് വീടുവിട്ടിറങ്ങി വേറെ താമസിക്കുന്ന) അവൾ മാസം തോറും 10000 രൂപവീതം അവൾക്കും കുഞ്ഞിനും നൽകണമെന്ന് പറഞ്ഞ് കുടുംബകോടതിയിൽ പരാതി കൊടുത്തിരിക്കുന്നു (Appendix-2. എഗ്രീമെന്റും ഫാമിലി കോർട്ടിൽ കൊടുത്ത പരാതിയും ഈ ബ്ലോഗിൽ ഉണ്ട് - http://seban15081969.blogspot.in/2015/10/my-wife-needs-treatment.html).
ആദ്യംതന്നെ പറയട്ടെ, പോലീസ് സാന്നിദ്ധ്യത്തിൽ ഒരു എഗ്രിമെന്റിൽ, അതും യാതൊരുവിധ സമ്മർദ്ദവും ഇല്ലാതെതന്നെ, ഒപ്പിട്ടതിനുശേഷം, അതിനു വിരുദ്ധമായി ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നത്, പോലീസ് വകുപ്പിനെ അപമാനിക്കുന്നതിനു സമമാണ് എന്നുമാത്രമല്ല, എന്നെ പീഡിപ്പിക്കലും ആണ്.
ഇനി, എനിക്കെതിരെ അവൾ കുടുംബകോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. എല്ലാം തന്നെ വാസ്തവവിരുദ്ധമാണ്. ജോലി ഇല്ലാത്ത എനിക്ക് മാസം 65000 രൂപ ശമ്പളം ഉണ്ടെന്ന് അവൾ പറയുന്നു (ഞാൻ അബുദാബിയിൽ ജോലി ചെയ്യുമ്പോൾ, പണം നൽകിയില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്നു അബുദാബി പോലീസിൽ പരാതിപ്പെട്ട് എന്റെ ജോലി തെറിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തിയിരുന്നു). അന്നന്ന് ജീവിക്കാൻ പോലുമുള്ള ആദായമില്ലാത്ത വീട്ടിൽ (മഴയായതിനാൽ റബ്ബർ വെട്ടുന്നില്ലെന്നു മാത്രമല്ല, മഴമാറി വെട്ടിയാലും വെട്ടുകൂലി കൊടുക്കാൻ പോലും തികയാത്ത സ്ഥിതിയാണുള്ളത്), 15000 രൂപയുടെ മാസവരുമാനം കൃഷിയിൽ നിന്നും കിട്ടുന്നു എന്നവൾ പറയുന്നു. ഇനി ആയിരമോ രണ്ടായിരമോ ഉണ്ടെന്നുതന്നെ കരുതുക, അതിൽ എനിക്ക് ഒരവകാശവും ഇല്ല. കാരണം ഇഷ്ടദാനമായി തന്ന സ്വത്തിൽ നിന്നുമുള്ള ആദായം എടുത്ത് വിനിയോഗിക്കാനുള്ള അവകാശം കാലശേഷംവരെ അപ്പനുള്ളതാണ്. അങ്ങിനെയുള്ള അപ്പനെ സംരക്ഷിക്കാതെ, ആ അപ്പൻ ഈ പ്രായത്തിലും അദ്ധ്വാനിച്ച്, തന്നിഷ്ടം ജീവിക്കുന്ന അവൾക്കു കൊടുക്കണം എന്നാണ് അവൾ പറയുന്നത്! ഇതുമായി ബന്ധപ്പെട്ട് ഞാൻ അവൾക്ക് അയച്ച കത്തുകൾ ഇതോടൊപ്പം ചേർക്കുന്നു. കൂടാതെ, ഇതെല്ലാം ബ്ലോഗുകളായി ഞാൻ എഴുതിയിട്ടുണ്ട്. ഇതൊക്കെയും ബ്ലോഗുകളായി എഴുതിയത്, അവളെ അപമാനിക്കാൻ അല്ല, മറിച്ച് സ്ത്രീകൾക്ക് അനുകൂലമായ നിരവധി നിയമങ്ങൾ ഉള്ളപ്പോൾ, പുരുഷപീഡനത്തിന് നിരന്തരം ഇരയാകുന്ന എന്റെ സ്വയരക്ഷയ്ക്കാണ്.
1. http://seban15081969.blogspot.in/2015/06/blog-post_10.html (ഭാര്യക്കുള്ള അവസാനത്തെ കത്ത്) - Appendix-3
2. http://seban15081969.blogspot.in/2015/05/blog-post_23.html (ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യ) - Appendix-4
3.http://seban15081969.blogspot.in/2015/05/blog-post_26.html (ഭാര്യ അയച്ച ഭീഷണിക്കത്തും, അവൾക്കുള്ള മറുപടിയും) - Appendix-5
4. http://seban15081969.blogspot.in/2015/01/blog-post_24.html (ഭാര്യയുടെ രണ്ടു മെസേജുകളും ചില കണക്കുകളും) - Appendix-6
5. http://seban15081969.blogspot.in/2014/12/it-is-huge-risk-but-still-i-prefer.html (It is a huge risk but still I prefer taking it keeping my daughter's future in mind) - Appendix-7
6. http://seban15081969.blogspot.in/2014/10/blog-post_10.html (ഭാര്യക്ക് അയച്ച കത്ത്: വീണ്ടും ചില വിഷമിപ്പിക്കുന്ന വീട്ടുകാര്യങ്ങൾ) - Appendix-8
ഞാൻ പുരുഷപീഡനത്തിന് നിരന്തരം ഇരയായ, ഇപ്പോഴും ഇര ആയിക്കൊണ്ടിരിക്കുന്ന (അതിനാലാണ് ജോലിയും ചെയ്തു കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കേണ്ട ഞാൻ ഇത് എഴുതേണ്ടി വരുന്നത്), ഒരു വ്യക്തിയാണ്. എന്റെ ഭാര്യയും, ഇതൊക്കെയും കേൾക്കുന്നവരും പറയുന്നു, ഇതും, കുടുംബരഹസ്യങ്ങളും ഒന്നും ആരോടും പറയരുതെന്ന്, നാണക്കേട് ആണത്രേ. എന്നിട്ട് മരിക്കുന്നതുവരെ സഹിക്കാൻ, മരിച്ചതിനുശേഷം സ്വർഗ്ഗരാജ്യം ഉണ്ടെന്ന ഭോഷ്ക്ക് വിശ്വസിക്കുന്നവനല്ല ഞാൻ.
എന്റെ ഭാര്യ എന്നു പറയുന്ന ആ സ്ത്രീ എന്നെ പലവട്ടം അടിച്ചിട്ടുണ്ട്.
മകൾ ജനിച്ചതിനുശേഷം അവൾ ഒരിക്കലും കുഞ്ഞിനെ എടുത്തിട്ടില്ല. മുല കൊടുക്കുന്നതും കട്ടിലിൽ ചെരിഞ്ഞു കിടന്നായിരുന്നു. അതേ സമയം, ഞാൻ കുഞ്ഞിനെ എടുക്കുകയും ലാളിക്കുകയും ഒക്കെ ചെയ്യുന്നതിനാൽ, ഞാൻ ഉള്ളപ്പോൾ മുഴുവൻ സമയം മകൾ എന്നോടൊപ്പം ആയിരിക്കും. ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ വരുന്ന എനിക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയാണ് എനിക്ക് മകളോടൊപ്പം ഉള്ള സമയം തോന്നിയിട്ടുള്ളത്. പക്ഷെ, ആ വിവരം കെട്ട സ്ത്രീ പറയുന്നു ഞാൻ എന്റെ കുഞ്ഞിനെ എടുക്കുന്നതും, ഉമ്മ വയ്ക്കുന്നതും ഒക്കെ എന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്ന്. അവളെ ആദ്യമായും, അവസാനമായും ഞാൻ അടിച്ചത് അവൾ ഈ തെമ്മാടിത്തരം പറഞ്ഞ് ഞാനെന്ന അപ്പനെ അപമാനിച്ചപ്പോൾ ആണ്. പക്ഷെ അവിടംകൊണ്ടും അവൾ നിർത്തിയില്ല. മടക്കിവച്ച എന്റെ കൈകളിൽ തലവെച്ച്, ഞാൻ പറയുന്ന കഥകൾ കേട്ടുകേട്ട് എന്റെ മകൾ ഉറങ്ങുമ്പോൾ, എന്റെ ഭാര്യ എന്നു പറയുന്ന സ്ത്രീ എന്റെ ലിംഗം ഉദ്ധരിച്ചോ എന്ന് തപ്പി നോക്കുമായിരുന്നു. ഒന്നല്ല, പലപ്രാവശ്യം. ഞാൻ എന്താണ് ചെയ്യേണ്ടത്?
അതവിടം കൊണ്ട് തീർന്നു എന്ന് കരുതരുത്. മകൾ എന്നോടൊപ്പം ഒറ്റയ്ക്കായിരിക്കുമ്പോൾ, ഞാൻ മകളെ മടിയിൽ ഇരുത്താറുണ്ടോ എന്നും, ഉമ്മ വെക്കാറുണ്ടോ എന്നും അമ്മ മകളോട് ചോദിച്ചുവെന്ന് മകൾ തന്നെ എന്നോട് പറഞ്ഞു എന്ന് മാത്രമല്ല, 'അതെന്തിനാ മമ്മി അങ്ങിനെ ചോദിച്ചത്' എന്നും മകൾ എന്നോട് ചോദിക്കുന്നു. ഞാൻ എന്താണ് മകളോട് പറയേണ്ടത്? ഒരു സ്ത്രീ. ഒരപ്പനെയും മകളെയും ഇങ്ങിനെ അപമാനിക്കുമ്പോൾ, സ്ത്രീയുടെ അവകാശങ്ങളുടെ പേരും പറഞ്ഞ്. ഇവിടുത്തെ നിയമങ്ങളും എന്തിന് പോലീസ് തന്നെ പുരുഷനെ കുറ്റവാളിയായി കണ്ടാൽ, പുരുഷപീഡനത്തിന് ഇരയാകുന്ന ഒരു പുരുഷൻ എന്തുചെയ്യണം?
പിന്നെ എനിക്ക് വട്ടാണെന്ന് പറഞ്ഞ് ഭ്രാന്താശുപത്രിയുടെ സെല്ലിൽ കൊണ്ടടച്ചു (Appendix-9). അതൊരു ബ്ലോഗിൽ ഞാൻ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.in/2014/11/blog-post_17.html ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് മനോരോഗത്തിന് ചികിത്സ വിധിച്ച ഒരു ഭിഷഗ്വരനും ആശുപത്രിയും: ആശിർവാദ് ഹോസ്പിറ്റൽ, കണ്ണൂർ).
അതിനും മുൻപേ മാസങ്ങളോളം അവൾ കരുക്കൾ നീക്കിയിരുന്നു (അത് എന്നെ നേരിൽ കാണുന്നതിനു മുൻപുതന്നെ അവളുടെ വാക്ക് കേട്ട് ചികിത്സയ്ക്ക് വിധിച്ച ഡോക്ടർ തന്നെയാണ് പറഞ്ഞത്, അതിന്റെ റിക്കോർഡ്സ് കണ്ണൂരുള്ള ആശിർവാദ് ഹോസ്പിറ്റലിൽ തന്നെയുണ്ട്). എന്നിട്ട് അവൾ ഒന്നുമറിയാത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീട് എന്നെ പരിശോധനയ്ക്ക് വിധേയനാക്കിയ ഡോക്ടർ എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും, എന്നെ ചികിത്സിക്കണം എന്നവൾ നിർബന്ധം പിടിച്ചു. എന്റെ വീട്ടുകാരും, കണ്ണൂർ പോലീസും സമയോചിതമായി ഇടപെട്ടതിനാൽ, അടുത്തദിവസം അവിടെ നിന്നും ഞാൻ രക്ഷപ്പെട്ടു. പക്ഷെ, പാവം എന്റെ മകൾ. അവളുടെ അമ്മ, വെറും 7 വയസ്സ് മാത്രം പ്രായമുള്ള മകളെ അതേ ആശുപത്രിയിൽ മനോരോഗത്തിന് ചികിത്സിച്ചു. എന്റെ അനുവാദം ഇല്ലാതെ, എന്റെ എതിർപ്പിനെ മറികടന്ന് (ആ ഡോക്ടർ ഒരു ക്രിമിനൽ ആണ്). അങ്ങിനെ ഉള്ള ഒരു സ്ത്രീയുടെ കൂടെ മകളെ വിടാനാണ്, സ്ത്രീയുടെയും അമ്മയുടെയും അവകാശത്തിന്റെ പേരും പറഞ്ഞ് പോലീസും എന്നോട് ആവശ്യപ്പെട്ടത്. പുരുഷപീഡനത്തിന് നിരന്തരം ഇരയാകുന്ന ഞാൻ എന്ത് ചെയ്യണം? ഞാൻ എങ്ങിനെയാണ് എന്റെ മകളെ രക്ഷിക്കുക?
തന്നിഷ്ടം വീടുവിട്ടിറങ്ങിയ ആ സ്ത്രീ, സ്ത്രീധനമായി തന്ന (എനിക്ക് സ്ത്രീധനം വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ, അതൊക്കെ വീട്ടുകാർ തീരുമാനിക്കും എന്ന് പറഞ്ഞ് അവർ എന്നെ പരിഹസിക്കുകയാണ് ചെയ്തത്. അതേസമയം അവളുടെ വീട്ടിലെ കുടുംബസ്വത്ത് സമമായി വീതിച്ച് അവൾക്കുള്ള വിഹിതം തരാൻ അവളുടെ ആങ്ങളയോട് പറഞ്ഞപ്പോൾ, പെങ്ങൾമാർക്കെല്ലാം അതുപോലെ നൽകിയ ഞാൻ വട്ടനാണെന്ന് അവനും. കുറച്ചു സ്വർണ്ണം സ്ത്രീധനം എന്ന പേരിൽ കൊടുത്തിട്ട്, ആ വീട്ടിലെ അഞ്ചു പെണ്മക്കളുടെയും സ്വത്ത് സ്വന്തമായി അനുഭവിക്കുന്ന അവനാണ് എന്റെ ഭാര്യയെന്നു പറയുന്ന സ്ത്രീക്കും ഇഷ്ടം. കാരണം, വീട്ടിലോട്ട് ചെല്ലുമ്പോൾ, മോളെ എന്നു വിളിച്ച് അവൻ ചിക്കൻ കറി വച്ചുകൊടുക്കും! ഇനി തന്ന സ്വർണ്ണത്തിൽ, ആറ് പവൻ പെങ്ങളുടെ മകളുടെ കല്യാണത്തിനായി ഞാൻ വാങ്ങിയിരുന്നു എന്നത് സത്യമാണ്, പകരം ഇപ്പോൾ അവളുടെ പേരിൽ ഒരേക്കർ സ്ഥലം ഉണ്ടെന്നോർക്കണം. ഞാൻ എന്റെ കടമകൾ നിറവേറ്റുന്നവൻ ആണെന്നതിന് ഇതിൽപരം തെളിവ് എന്താണ് വേണ്ടത്?) മുഴുവൻ വിറ്റുതിന്നു. ഞാൻ ഒരിക്കലും ആ സ്വർണ്ണം തൊട്ടിട്ടില്ല. എന്തിന്, എന്റെ വിരലിൽ ഉണ്ടായിരുന്ന കല്യാണമോതിരം പോലും ഞാൻ അവൾക്ക് കൊടുത്തു. എല്ലാം കൂടി 23 പവൻ സ്ത്രീധനമായി തന്നിട്ടുണ്ടെന്ന് അവൾ പറയുന്നു (കൊച്ചിനെ കാണാൻ വന്നവർ കൊച്ചിന് സമ്മാനമായി കൊടുത്തതും അതിൽ കൂട്ടിയെന്നാണ് തോന്നുന്നത്). ഒരിക്കൽ അത് ലോണ്‍ പരമാവധി അടച്ചുതീർക്കാൻ വിൽക്കാം എന്നു ഞാൻ പറഞ്ഞപ്പോൾ, എനിക്ക് വട്ടാണെന്ന് അവൾ പറഞ്ഞു. അതിനാൽ പത്തുപതിനായിരം രൂപയെങ്കിലും അന്ന് അധികപലിശ അടയ്ക്കേണ്ടിവന്നു. ഇപ്പോൾ അതൊന്നും അവളുടെ കൈവശം ഇല്ല എന്നാണവൾ പറഞ്ഞത്. ഇപ്പോൾ തിന്നു മുടിക്കാൻ ആരുടേയും അനുവാദം പോലും ആവശ്യമില്ല. ആരാണ് ഇതിനെല്ലാം ഉത്തരം പറയുക?
എന്റെ മകളുടെ കാത് കുത്തരുത് എന്നു ഞാൻ കർശനമായി പറഞ്ഞിരുന്നു. അത് വിവാഹമോചനത്തിനുവരെ കാരണമാകും എന്നു പറഞ്ഞിട്ടും, അവൾ കുത്തി. സ്ത്രീകൾ അടിമകൾ ആയിരിക്കാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യും? അവർതന്നെ, അതുപോലെ മതങ്ങളും, തിരിച്ചറിവ് ആകുന്നതിനു മുൻപ് പുതുതലമുറകളെയും അടിമകളാക്കിയാൽ എന്തു ചെയ്യും? ഇതേക്കുറിച്ച് എഴുതിയ ബ്ലോഗ് Appendix-10 ൽ ഉണ്ട് (ബ്ലോഗ്: http://seban15081969.blogspot.in/2015/06/blog-post_28.html ഭഗശിശ്നിക മുറിച്ചു മാറ്റപ്പെട്ട രഞ്ജിനി ഹരിദാസും സാറാ ജോസഫും പിന്നെ നിങ്ങളും). പക്ഷെ, ഞാൻ പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. അബുദാബിയിൽ നിന്നും മകൾക്ക് മൊത്തം മൂന്നരപവനോളം വരുന്ന ഒരു മാലയും രണ്ടു വളകളും ഞാൻ കൊണ്ടുവന്ന് നൽകിയിരുന്നു. അതെവിടെയെന്ന് ഇപ്പോൾ മകൾക്ക് അറിയില്ല. അത് അവളുടെ അമ്മ വിറ്റു നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മോഷണമാണ്. എന്റെ മകൾക്ക് ഞാൻ നൽകിയത് എന്റെ മകളുടെ കയ്യിൽ ഉണ്ടാവണം. ദയവായി അന്വേഷിക്കണം.
അവളുടെ ജോലി നഷ്ടപ്പെടുത്തി എന്നവൾ പറയുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ, ഒരു കുഞ്ഞിനു ജന്മം നൽകാൻ അവിടെ നിന്ന് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അതിൽ എനിക്കും പങ്കുണ്ട്. പക്ഷെ, പിന്നീട് ഞാനവളെ കാനഡയിൽ കൊണ്ടുപോയി രണ്ടു വർഷത്തെ ഓപ്പണ്‍ വർക്ക് പെർമിറ്റ് എടുത്തു കൊടുത്തിരുന്നു. കേരളത്തിലെ ഏതൊരു സാധാരണ കുടുംബത്തിലെയും പെണ്‍കുട്ടികളുടെ സ്വപ്നമാണത്. എന്നിട്ടും എനിക്ക് വട്ടാണെന്ന് അവിടെ ആർക്കോ എഴുതിയിട്ട്, മകൾക്ക് വിമാനത്തിൽ നിന്നും ചോക്കലേറ്റ് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ്, അവളെയും കൂട്ടി മടങ്ങി. എന്റെ മകളുടെ ശോഭനമായ ഭാവിയാണ് അവൾ അതിലൂടെ തകർത്തത്. ആ സ്ത്രീ ഇന്ന്, അതേ മകളെ ഇടയ്ക്ക് നിർത്തി പിച്ച തെണ്ടുന്നു.
എന്റെ അവിടുത്തെ ജോലി നഷ്ടപ്പെട്ടതും എനിക്ക് വട്ടായതുകൊണ്ടാണെന്നാണ് അവൾ പറയുന്നത്. പക്ഷെ, എന്റെ ജോലി നഷ്ടപ്പെടുത്തിയ കമ്പനി, HCL, കേസ്സിൽ നിന്നും തലയൂരാൻ, ന്യൂയോർക്കിൽ നിന്നും കാനഡയിൽ ഉള്ള ടൊറൊന്റോയിൽ വക്കീലിനെ വരുത്തിച്ച്, എന്നോട് ഒത്തുതീർപ്പിന് അപേക്ഷിച്ച്, 40000 ഡോളർ നഷ്ടപരിഹാരം തന്നിരുന്നു എന്ന കാര്യം അവൾ ഒളിക്കുന്നു. അവൾ മകളെയും എടുത്തു വരാതെ, എനിക്ക് പിന്തുണ തന്നിരുന്നെങ്കിൽ, ഒത്തുതീർപ്പിന് തയ്യാറാവാതെ എനിക്ക് വന്ന ശരിക്കുള്ള നഷ്ടമായ ലക്ഷക്കണക്കിന് ഡോളർ നേടിയെടുക്കാൻ എനിക്ക് കഴിയുമായിരുന്നു.
ഇനി ഞാൻ അബുദാബിയിൽ ആയിരുന്നപ്പോൾ, ഒരു ഹോസ്പിറ്റലിൽ പോയി അന്വേഷിച്ച് അവൾക്ക് ജോലി കിട്ടാൻ സാധ്യത ഉണ്ടെന്നു മനസ്സിലായപ്പോൾ, അവളോട് മകളെയും (മകൾക്ക് സ്കൂൾ അട്മിഷനുള്ള കാര്യങ്ങളും ഞാൻ ചെയ്തിരുന്നു) കൂട്ടി വരുവാൻ പറഞ്ഞപ്പോൾ (ഈ ചെയ്തതും അവൾ എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ ശ്രമിച്ചതിനുശേഷം ആണെന്നോർക്കണം), അവൾ തയ്യാറായില്ല. വീണ്ടും അവൾ എന്റെ മകളുടെ നല്ല ഭാവി നശിപ്പിച്ചു. എന്നിട്ടിപ്പോൾ പിച്ച തെണ്ടുന്നു.
ഇപ്പോൾ അവൾ മകളെ ഒരു കരുവായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. കൂടെ ക്രൂരമായ പീഡനവും. മകളുടെ കൈകളിൽ അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകൾ ഇപ്പോഴും കാണാം. ഞാൻ അതെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, അവൾ കൊച്ചിന്റെ അകംതുടയിൽ നുള്ളുവാൻ തുടങ്ങി. മകൾ പറഞ്ഞതനുസരിച്ച്, ഞാൻ പെങ്ങളോട് (എനിക്ക് അങ്ങിനെ നോക്കുവാൻ ഇപ്പോൾ പേടിയാണ്, ഒരപ്പന് ഇതിൽപരം അപമാനം ഉണ്ടോ?) പറഞ്ഞ്, അവൾ പരിശോധിച്ചപ്പോൾ മകൾ പറഞ്ഞത് സത്യമാണ്.
ഇവിടെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, എനിക്കെതിരെ പരാതിയുമായി ചെല്ലുന്ന ഈ സ്ത്രീയെ കാണുമ്പോൾ, ഈ ഡോക്ടർക്കും, പോലീസിനും, വക്കീലിനും, ജഡ്ജിക്കും ഒന്നും ആ സ്ത്രീയിലെ കുടിലതയും, വിവരമില്ലാത്തിരുന്നിട്ടും തന്നെക്കാൾ കവിഞ്ഞ ആരും ഈ ഭൂമിയിൽ ഇല്ല എന്ന ഭാവമൊന്നും മനസ്സിലാകാറില്ലേ?
ഇപ്പോൾ തന്നെ, എനിക്കെതിരെ പരാതി തയ്യാറാക്കാൻ അവളെ സഹായിച്ച (ഒരു വാചകം പോലും തെറ്റില്ലാതെ ഇംഗ്ലീഷിൽ എഴുതാൻ അറിയില്ലാത്ത എന്റെ ഭാര്യയെന്നു പറയുന്ന സ്ത്രീയ്ക്ക് ഇത്തരം ഒരു പരാതി പരസഹായം ഇല്ലാതെ എഴുതാൻ ആവില്ല) വക്കീൽ ചെയ്ത വലിയൊരു തെറ്റ് കാണണം. അതിൽ എഴുതിയ എല്ലാ കാര്യങ്ങളും പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണെന്ന് സമ്മതിക്കാമെങ്കിലും, എന്തടിസ്ഥാനത്തിൽ ആണ്, എന്റെ പൊന്നോമനമകൾ എനിക്കെതിരെ പരാതി നൽകുന്നതായി എഴുതിചേർത്തത്? ഞാൻ ഇന്നലെ മകളെ പോയി കണ്ടിരുന്നു. അവൾ പറയുന്നു, അവൾക്ക് ഇങ്ങനെ പരാതി കൊടുത്ത കാര്യം അറിയുക പോലുമില്ലെന്ന്. പിന്നെ എങ്ങിനെയാ വക്കീലെ, ഒരു വിവരംകെട്ട സ്ത്രീ പറയുന്നത് കേട്ട്, മകളെക്കൊണ്ട് നല്ലവനായ പിതാവിനെതിരെ പരാതി കൊടുത്തത്? ഇത്ര നിസ്സാരമാണോ നിങ്ങൾക്കൊക്കെ പിതാവ്-മകൾ ബന്ധം?
മകൾ മാത്രമായിരുന്നു പരാതിക്കാരിയെങ്കിൽ, ഒരുപക്ഷെ സമ്മതിക്കാമായിരുന്നു. പക്ഷെ ഇവിടെ അവളുടെ അമ്മ തന്നെ പരാതിക്കാരി ആണ്. ആ സ്ത്രീയ്ക്ക് മകളുടെ ചെലവിനുള്ള തുക വേണമെങ്കിലും ആവശ്യപ്പെടാമായിരുന്നു (അതിനുള്ള അർഹത ഇല്ലെന്നത് ആണ് വസ്തുത. കാരണം, തന്നിഷ്ടം ജീവിക്കുന്ന അവൾക്ക് മകളെ സംരക്ഷിക്കാൻ ആകുന്നില്ലെങ്കിൽ, മകളെ എനിക്ക് വിട്ടു തരികയാണ് വേണ്ടത്. മകളും അതാണ് ആഗ്രഹിക്കുന്നത്, അത് മകൾ തന്നെ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്.). പക്ഷെ, മകളെത്തന്നെ പരാതിക്കാരി ആക്കിയത്, അതും അവളുടെ അറിവുപോലും ഇല്ലാതെ, തെറ്റാണ്. അതിന് നിയമസാധുത ഉണ്ടെന്ന ന്യായീകരണം ഉണ്ടെങ്കിൽ, ആ നിയമം തന്നെ തിരുത്തണം. ഒരു കുഞ്ഞിനെക്കൊണ്ടും, അറിവോടെയോ അല്ലാതെയോ, ഒരു നല്ലവനായ പിതാവിനെതിരെ പരാതി കൊടുപ്പിക്കരുത്.
അഞ്ചു പെണ്മക്കളും ഒരു ആണും ഉള്ള അവളുടെ വീട്ടിൽ പെണ്‍ഭരണം ആയിരുന്നു. അവളുടെ ചേച്ചിമാരുടെ ജീവിതത്തിലും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ഇവളുടെ ഒരു ചേച്ചി തന്നെയാണ് എന്നോട് പറഞ്ഞത്. എന്ന് മാത്രമല്ല, ഇവളുടെ ഒരു ചേച്ചിയും ഇവളെപ്പോലെ ഭർത്താവിനും കുടുംബത്തുള്ളവർക്കും എല്ലാം വട്ടാണെന്ന് പറഞ്ഞു വിവാഹബന്ധം വേർപെടുത്തി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതിന്റെ തനിയാവർത്തനം ആണ് എന്റെ കാര്യത്തിലും നടക്കുന്നത്. ആണും പെണ്ണും കെട്ട് ജീവിച്ചാൽ ജീവിക്കാം.
എന്റെ ഭാര്യ എന്നു പറയുന്ന സ്ത്രീ സാമാന്യവിവരം പോലും ഇല്ലാത്ത ഒരു സ്ത്രീയാണ്. ആ അറിവില്ലായ്മ അവൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ. പക്ഷെ, ദൗർഭാഗ്യകരം എന്നു പറയട്ടെ, അവളിലെ അറിവില്ലായ്മ അവൾക്ക് അറിയില്ലെന്നതോ, അംഗീകരിക്കില്ലെന്നതോ പോകട്ടെ, അവളിൽ കവിഞ്ഞ് കഴിവും വിവരവും ഉള്ളവർ വേറെയില്ലെന്നാണ് അവൾ കരുതുന്നത്. അങ്ങിനെയുള്ളവരുടെ കൂടെ ജീവിക്കുക ഏറെ ദുഷ്ക്കരം ആണ്. ഞാൻ അത് പുരുഷപീഡനമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ എന്നൊക്കെ അവളോട് ഒരു കാര്യം പറയാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ, അത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ പത്തുകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്.
പ്രീഡിഗ്രി പല വിഷയങ്ങളും തോറ്റ് രണ്ടാം വർഷം എഴുതിയാണ് ജയിച്ചത്. IELTS എഴുതിയിട്ട്, വെറും 4 ആണ് കിട്ടിയത് (4 കിട്ടുന്നവർക്ക് ഇംഗ്ലീഷ് അറിയില്ല എന്നാണ് അർത്ഥം). അവളുടെ ആ നിലവാരം നേരത്തെതന്നെ മനസ്സിലാക്കിയ ഞാൻ, അവളോട് ഇങ്ങനെ പഠിച്ചാൽ ജയിക്കാൻ പ്രയാസമാണ് എന്നും, നിരന്തരം ഇംഗ്ലീഷ് വാർത്ത കേൾക്കുകയും, ബുക്കുകൾ വായിക്കുകയും ഒക്കെ ചെയ്യണം എന്നു പറഞ്ഞപ്പോൾ, അവളെ ആരും പഠിപ്പിക്കേണ്ട എന്നും, എനിക്ക് വട്ടാണെന്നും ആണവൾ പറഞ്ഞത്. പക്ഷെ ഇപ്പോഴും അവൾ ഇംഗ്ലീഷിൽ അഗ്രഗണ്യ ആണെന്നാണ് കരുതിയിരിക്കുന്നത് എന്നു മാത്രമല്ല, അവളാണ് മകളെ ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
സൗദി അറേബ്യയിൽ എംഓഎച്ചിൽ ജോലിക്ക് അപേക്ഷിച്ച അവൾക്ക്, അതിലും താഴ്ന്ന വിഭാഗത്തിലാണ് ജോലി കിട്ടിയത്. എങ്കിലും അതാണ് അവളുടെ ജീവിതത്തിലെ ഒരു വിജയം എന്നു പറയാവുന്നത്.
പിന്നീട് യുഎസ്സിലും യുകെയിലും ജോലിക്ക് ശ്രമിച്ചിട്ട്, പണം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ എനിക്ക് ഇടപെടേണ്ടി വന്നു. അപ്പോഴും അവളിടെ കുറവ് തിരിച്ചറിയുകയല്ല, മറിച്ച് എനിക്ക് വട്ടാണെന്ന് പറയാനാണ് അവൾക്ക് താല്പര്യം.
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്കിലും, ആഭരണങ്ങൾ ഊരിവെക്കണം എന്നു ഞാൻ അവളോട് പറഞ്ഞപ്പോൾ, അതൊക്കെ ധരിക്കുന്നത് അവളുടെ മൗലിക അവകാശം ആണെന്നും, എനിക്ക് വട്ടാണെന്നും ആണ് പറഞ്ഞത്. അങ്ങിനെ അവൾ എന്നെ അപമാനിക്കുന്നു എന്ന തോന്നൽ എന്നിൽ വരുന്നതോടെ എന്റെ ഉദ്ധരിച്ച ലിംഗം താഴുന്നതിനാൽ, ഒരുതരത്തിലുള്ള ഗർഭനിരോധനമാർഗ്ഗവും സ്വീകരിക്കാതെ തന്നെ കുടുംബാസൂത്രണം നടന്നു. ഞങ്ങൾക്ക് ഇപ്പോൾ ഒരു മകൾ ഉള്ളതുതന്നെ ഡോക്ടറുടെ സഹായത്തോടെയാണ്.
ചുരുക്കി പറഞാൽ. 34 വയസ്സുവരെ, സ്വയംഭോഗം ചെയ്തും, കുളിക്കുന്നത് ഒളിഞ്ഞുനോക്കി പിടിക്കപ്പെടും എന്നായപ്പോൾ ഓടിയും, വീണും, പിടിക്കപ്പെട്ട് അപമാനിതനായും ജീവിച്ച എനിക്ക് (Appendix-11 അതേതറ്റം വരെ പോയെന്നത് ഈ ബ്ലോഗുകൾ വായിച്ചാൽ അറിയാം. (a)http://seban15081969.blogspot.in/2015/09/blog-post_22.html (b) http://seban15081969.blogspot.com/2014/07/blog-post_31.html), വധുവായി കിട്ടിയത് കന്യാകത്വം നഷ്ടപ്പെട്ട (ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നായിരുന്നു കന്യാകത്വം നഷ്ടപ്പെട്ടതിനു കാരണമായി അവൾ പറഞ്ഞത്. അതെന്താ, ക്രക്കറ്റ് ബോൾ അകത്തിട്ടാണോ കളിക്കാറുണ്ടായിരുന്നത് എന്നു ഞാനവളോട് ചോദിച്ചില്ല) സ്ത്രീയെ ആണെന്ന് മാത്രമല്ല, അങ്ങിനെ കിട്ടിയിട്ടും, ഈ നാൽപ്പത്തിയാറാം വയസ്സിലും സ്വയംഭോഗം ചെയ്ത് തൃപ്തി അടയാനാണ് വിധി. അവൾ അപ്പോൾ എന്നെ ഭ്രാന്തിന് ചികിത്സിക്കാൻ നടക്കുകയാണ്.
കുടിയോ വലിയോ ധാരാളിത്താമോ ഒന്നുമില്ലാതെ, ഒരു സഹോദരൻ എന്ന നിലയിലും, മകൻ എന്ന നിലയിലും, അപ്പൻ എന്ന നിലയിലും, ഭർത്താവ് എന്ന നിലയിലും എല്ലാം ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാം ചെയ്ത്, രണ്ടുനേരം മാത്രം കഴിച്ചും ഒക്കെ എനിക്ക് വീതമായി കിട്ടിയ രണ്ടേക്കർ സ്ഥലത്തെ 6 ഏക്കറോളം ആക്കി വർദ്ധിപ്പിച്ച്, അതിൽ എന്റെ കുടുംബത്തിനു ജീവിക്കാൻ ഒരു ഭവനവും പണിത് നല്ലൊരു കുടുംബജീവിതം സ്വപ്നം കാണുന്ന എനിക്ക് വട്ടാണത്രേ! അങ്ങിനെ അവൾക്ക് കൂടി ജീവിക്കേണ്ട വീട് പണിയുമ്പോൾ, അതിനു മുൻപിൽ നിന്ന് ശ്രമിക്കുന്നതിനു പകരം, വീട് വിട്ടിറങ്ങി വീടിനു മുടക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ധൂർത്തടിച്ച് ഇപ്പോൾ പിച്ച തെണ്ടുന്ന അവൾക്ക് ഞാനെന്ന വട്ടൻ പണം കൊടുക്കണമത്രേ. അതും കുറച്ചൊന്നുമല്ല, 20000 രൂപ. അത്രയും തുക ആവശ്യപ്പെട്ടത് തന്നെ, അവളിടെ ധൂർത്തിനെ വെളിപ്പെടുത്തുകയാണെന്ന സത്യം പോലും ഈ വക്കീലിനൊന്നും മനസ്സിലാവാത്തതെന്ത്? അതോ വക്കീൽ ഫീസും അതിൽ പെടുമോ?
ഡ്രൈവിംഗ് പഠിക്കാൻ വർഷങ്ങൾ ശ്രമിച്ചിട്ടും, ഇതുവരെയും ലൈസെൻസ് കിട്ടിയില്ല. ബ്യൂട്ടി പാർലർ ഇട്ടിട്ട്, ഒരീച്ച പോലും വരാതെ നിർത്തി. ശരീരം അനങ്ങി ഒരു പണിയും ചെയ്യില്ല (കുഞ്ഞിനു മുല കൊടുത്തിരുന്നത് പോലും ചെരിഞ്ഞു കിടന്നായിരുന്നു എന്നു ഞാൻ നേരത്തെ തന്നെ പറഞ്ഞതാണ്). പിന്നെ എൽഐസി എജെന്റ് ആയെന്നും, പലരെയും വിളിച്ചു സഹികെട്ട് പലരും ഫോണ്‍ എടുക്കൽ തന്നെ നിർത്തി എന്നും കേട്ടു. ഇപ്പോൾ എവിടെ നിന്നോ നൈറ്റിയും മറ്റു തുണികളും ഒക്കെ വീട്ടിൽ കൊണ്ടുവച്ചിട്ട്, വരുന്നവരെയെല്ലാം കൊള്ളവിലക്ക് പിടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുക ആണെന്നാണ് കേട്ടത്.
ഞാൻ പണം കൊടുത്തു കൊണ്ടിരുന്ന കാലത്ത്, കൊടുത്തു രണ്ടു ദിവസം കഴിയുന്നതിനു മുൻപുതന്നെ ധൂർത്തടിച്ചിട്ട് മകൾക്ക് ചക്കക്കുരു കറി വച്ചുകൊടുക്കുമായിരുന്നു. അതിനാൽ ഞാൻ പണം കൊടുക്കൽ നിർത്തി. പകരം മകളുടെ സ്കൂൾ ഫീസ് ഡിസംബർവരെയുള്ളത് അടച്ചു (മകളെ സർക്കാർ സ്കൂളിൽ വിടാമെന്ന് പറഞ്ഞപ്പോഴും എനിക്ക് വട്ടാണെന്നാണ് പറഞ്ഞത്. അത്രയ്ക്കും മോശമാണോ സർക്കാർ സ്കൂളുകൾ? എങ്കിൽ, എനിക്കാണോ, അതോ പുതിയ തലമുറയെ വാർത്തെടുക്കേണ്ട സർക്കാർ സ്കൂളുകളെ ഈ സ്ഥിതിയിലാക്കിയ ഇവിടുത്തെ ഭരണവർഗ്ഗത്തിനാണോ വട്ട്?). അവൾക്ക് സ്കൂളിൽ ആവശ്യമുള്ള ബുക്കുകളും പുസ്തകങ്ങളും വാങ്ങിക്കൊടുത്തു. അവൾക്ക് ആവശ്യമായ പഴവർഗ്ഗങ്ങളും, ഇറച്ചി, മീൻ, മുട്ട എന്നിങ്ങനെ മകളുടെ വളർച്ചയ്ക്ക് ആവശ്യമായ (ഇപ്പോൾ പല്ലുകൾ പോയി പുതിയ പല്ലുകൾ വരുന്ന സമയമാണ്, അതിനാൽ നല്ല പോഷകാഹാരം കൊടുക്കേണ്ട സമയമാണ്) എല്ലാം ക്രമത്തിന് അവൾ തന്നിഷ്ടം താമസിക്കുന്ന വീട്ടിൽ എത്തിച്ചു.
അങ്ങിനെ ഞാൻ ചെല്ലുമ്പോൾ എല്ലാം അവൾ എന്നെ നിരന്തരം അപമാനിച്ചുകൊണ്ടിരുന്നു. ഒരിക്കൽ മകളെയും കൂട്ടി മാടായിപ്പാറയും (മകളുടെ ഏറ്റവും നല്ല ദിവസങ്ങൾ ആയിരുന്നു അതൊക്കെ), വീട്ടിലും പോയതിന് അവൾ പെരിങ്ങോം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അതേക്കുറിച്ചും, അന്ന് തയ്യാറാക്കിയ എഗ്രിമെന്റിനെക്കുറിച്ചും ഞാൻ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു.
ഞാൻ പറഞ്ഞു വരുന്നത്, പണിയെടുക്കാതെ എന്നിൽനിന്നും പണം പിടുങ്ങുന്നതിനായി സ്വന്തം മകളെവരെ ഉപയോഗിക്കുന്ന ആ സ്ത്രീക്കാണ് ഞാൻ പണം കൊടുക്കണമെന്ന് പറയുന്നത്.
അതവിടെയും തീരുമോ? അവളുടെ വക്കീലിനും എന്റെ വക്കീലിനും എല്ലാം ഫീസ് കൊടുക്കണം. ഇതെല്ലാം ഞാൻ ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയത്.
അങ്ങിനെ കൊടുക്കുന്നതെല്ലാം, എന്റെ മകൾക്ക് അനുഭവിക്കാൻ ഉള്ളതാണെന്നും, അതിനാൽ അത് നഷ്ടപ്പെടാതിരിക്കാൻ, മകളോടൊപ്പം വീട്ടിൽ വന്നുനിന്ന് അപ്പനെയും നോക്കി ജീവിക്കുവാനും, അങ്ങിനെ ജീവിക്കുമ്പോൾ, അവരുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കൊള്ളാമെന്നും, അതോടൊപ്പം തന്നെ എഗ്രിമെന്റ് പ്രകാരം വിവാഹമോചനത്തിന് അപേക്ഷിക്കാമെന്നും, അതിൽ പറഞ്ഞപ്രകാരം സ്ഥലം കൊടുക്കാമെന്നും ഞാൻ ഇന്ന് രാവിലെ അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞു തീരുന്നതിനു മുൻപേ, 'നിങ്ങളിൽ നിന്നും മാസം തോറും പണം ഞാൻ വാങ്ങിയിരിക്കും' എന്നായി അവൾ (പണിയെടുക്കാതെ ജീവിക്കാനുള്ള ഓരോരോ വഴികളേ! ഇതൊക്കെ പറ്റുമായിരുന്നെങ്കിൽ, ജീവിതം എത്ര ആനന്ദകരം ആയേനെ!). എന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നാണിപ്പോൾ അവളുടെ തീരുമാനം. എന്തൊരു ജന്മം ആണിത്? ഭ്രാന്താശുപത്രിയുടെ സെല്ലിൽ അടച്ച അവൾ എനിക്ക് ഭക്ഷണത്തിൽ വിഷം കലർത്തി തന്നില്ലല്ലോ എന്ന ആശ്വാസത്തിൽ ആണ് ഞാനിപ്പോൾ. പക്ഷെ, ഒന്നുറപ്പ്, അവൾ അതും, അതിനും മുകളിലും ചെയ്യും.
എനിക്ക് വട്ടാണെന്നാണ് അവൾ നാഴികയ്ക്ക് നാല്പതുവട്ടവും പറയുന്നത്. എന്റെ പട്ടാളജോലി നഷ്ടപ്പെട്ടതാണ് അതിനൊരു തെളിവായി അവൾ പറയുന്നത്. അപ്പോൾ അഴിമതിക്കും അടിമത്തത്തിനും എതിരെ പോരാടുന്നത് വട്ടാണ് (Appendix -12)! ഈ ബ്ലോഗ് വായിക്കുക: http://seban15081969.blogspot.in/2015/06/what-army-lady-officer-had-to-say-on-my.html What an Army Lady Officer had to say on my fight against corruption and the pathetic condition in the Indian Army.
വട്ടില്ലാത്തവർ മാണിമാരും ബാബുമാരും ഒക്കെയാണ്. അവൾ പറഞ്ഞതിൽ കാര്യമില്ലാതില്ല, നീതിമാനായി ജീവിച്ച്, അഴിമതിക്കെതിരെ യുദ്ധം ചെയ്ത് ജയിലിലും കിടന്ന് തെണ്ടി നടക്കുന്ന എന്നെക്കാൾ എത്രയോ ശ്രേഷ്ഠരാണ് കോടികൾ കോഴയും വാങ്ങി സസുഖം ജീവിക്കുന്ന മാണിമാർ. പക്ഷെ, അതങ്ങിനെയല്ല. എനിക്കിതുവരെയും നീതി ഉറപ്പാക്കാത്ത ഇവിടുത്തെ ഭരണനീതിന്യായവ്യവസ്ഥകളെല്ലാം എന്റെ കുടുംബ തകർച്ചയ്ക്ക് കാരണക്കാരാണ്. അവർ എനിക്ക് നീതി നടപ്പാക്കി തന്നിരുന്നെങ്കിൽ, എന്നെ വട്ടൻ എന്ന് വിളിക്കുന്നതിനു പ്രകാരം, എന്റെ ഭാര്യ എന്നെ ബഹുമാനത്തോടെ ഒരുപക്ഷെ നോക്കിയേനെ.
ഞാൻ പള്ളിയിൽ പോകുന്നില്ല എന്നും, ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നതും ആണ് എന്നെ വട്ടൻ എന്ന് വിളിക്കാൻ അവൾ പറയുന്ന മറ്റൊരു കാരണം. ഞാൻ ഈശോയിൽ വിശ്വസിക്കാത്തതിനാൽ എനിക്ക് വട്ടാണെന്ന് വെറും 7 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകളും ഒരിക്കൽ എന്നോട് പറഞ്ഞു! അതും അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന എന്നോട്. ഈ മതങ്ങൾ മനുഷ്യരെ, കുരുന്നുപ്രായത്തിൽതന്നെ, എങ്ങിനെ അന്ധരാക്കുന്നു എന്നതിന് ഉത്തമ തെളിവാണ് എന്റെ മകൾ എന്നെ വട്ടനെന്നു വിളിച്ചത്.
ഇവിടെ എനിക്കല്ല വട്ട് പ്രിയമുള്ളവരേ, മറിച്ച് ഇല്ലാത്ത ദൈവങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു (ആ ദൈവങ്ങൾ ഉണ്ടെങ്കിൽ, ഞാൻ ഈ ബ്ലോഗിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും സത്യമാണ്. Blog: http://seban15081969.blogspot.in/2014/06/blog-post_5.html), അന്ധതയിലും ഭോഷ്ക്കിലും ജീവിക്കുന്നവർക്കാണ് വട്ട്. അതിൽ ഒരു പക്ഷെ ഇത് വായിക്കുന്ന പോലീസുകാരനും, വക്കീലും, എന്തിന് കുറിതൊട്ടും, പശുവിനെ അമ്മയായി കണ്ടും (Appendix-13 Blog: http://seban15081969.blogspot.in/2015/03/blog-post.html മോദീ, ഒരുത്തൻറെ ആചാരം മറ്റൊരുവനിൽ അടിച്ചേൽപ്പിക്കുന്നതാണോ യൂണിഫോം സിവിൽ കോഡ്?), കൊന്തകഴുത്തിൽ ഇട്ടും, പരിശുദ്ധാത്മാവ് വഴി കന്യക ഗർഭം ധരിച്ചു എന്നു വിശ്വസിച്ചും, സ്വന്തം മകന്റെ ലിംഗാഗ്രം മുറിച്ചും (Blog: http://seban15081969.blogspot.in/2014/06/blog-post_2412.html വാപ്പമാരെ, സുന്നത്ത് ബേണ്ടാന്ന് ബെച്ചോളീ!) നടക്കുന്ന ജഡ്ജിമാർവരെ ഒരേ സമയം അന്ധരും, ഭോഷ്ക്കരും ആണ്. അപ്പോൾ, എന്നെ വട്ടനെന്നു വിളിക്കുന്നത് നിർത്തി, ഈ മതങ്ങളുടെ ചട്ടക്കൂടുകൾ തകർത്തെറിഞ്ഞു സ്വന്തന്ത്രരായി നിങ്ങൾ വളരുകയാണ് വേണ്ടത്. നിങ്ങൾ അങ്ങിനെ ചെയ്യുമ്പോൾ, അത് കാണുന്ന എന്റെ ഭാര്യയും മകളും, എന്നെ വട്ടനെന്നു വിളിക്കുന്നത് നിർത്തി ബഹുമാനിച്ചുതുടങ്ങും.
ക്ഷമിക്കണം, ഞാൻ ഒരുപാട് കൂടുതൽ എഴുതി. ഞാൻ എന്ന വ്യക്തി ആരാണെന്നും, എന്തുകൊണ്ട് എന്റെ ഭാര്യ എന്നെ വട്ടൻ എന്ന് വിളിക്കുന്നു എന്നും ബോധിപ്പിക്കാൻ ആണ് ഞാൻ ഇത്രയും എഴുതിയത്.
ഞാൻ ഇതുവരെയും അദ്ധ്വാനിച്ചത്, എന്നെ ആശ്രയിച്ച് ജീവിക്കുന്നവർക്കും, എനിക്കും, അതുപോലെ എന്നിലൂടെ വരുന്ന പുതുതലമുറകൾക്കും എല്ലാം അല്പമെങ്കിലും സന്തോഷത്തിൽ ജീവിക്കാൻ ആണ്. അങ്ങിനെ വരുമ്പോൾ, ഞാൻ സമ്പാദിച്ചതെല്ലാം എന്റെ കാലശേഷം എന്റെ മക്കൾക്ക് ഉള്ളതാണ്. അത് ധൂർത്തടിച്ച് നശിപ്പിച്ചു ജീവിക്കുന്നവർക്ക് കൊടുക്കുവാൻ എനിക്ക് ഉദ്ദേശമില്ല. അതേസമയം, എനിക്കുള്ളത്, എന്റെ ഭാര്യക്കും കൂടി ഉള്ളതാണ്. അതിനാൽ, അവൾ മകളെയും കൂട്ടി വീട്ടിൽ വന്നു നിൽക്കട്ടെ. പ്രായമായവരെ സംരക്ഷിക്കുകയെന്നത്, പ്രത്യേകിച്ചും സ്വത്തു മുഴുവൻ ഇഷ്ടദാനമായി വാങ്ങിയതിനുശേഷം, സംരക്ഷിക്കുകയെന്നത് ഒരു ഔദാര്യമല്ല, പ്രായമായവരുടെ അവകാശമാണ്. ഇളയ മകൻ എന്ന നിലയ്ക്ക് അതെന്റെ കടമയാണ്. എന്റെ ഭാര്യ എന്നോടൊപ്പം നിന്ന് അത് ചെയ്യട്ടെ. അതേസമയം, എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും, എന്തിന് എന്റെ മകൾക്ക് പോലും വട്ടാണെന്ന് എന്റെ ഭാര്യക്ക് തോന്നുന്നതിനാൽ, പോലീസ് സാന്നിധ്യത്തിൽ ഒപ്പിട്ട എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത് പോലെ, ഉഭയസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ കൊടുക്കുക്കുകയും, അങ്ങിനെ നിയമപരമായി ബന്ധം പിരിയുന്ന സമയത്ത്, എഗ്രീമേന്റിൽ പറഞ്ഞിരിക്കുന്നതുപോലെ, സ്ഥലം എഴുതി കൊടുക്കുവാൻ ഞാൻ തയ്യാറാണ്. അതുവരെയും, വീട്ടിൽ വന്നുനിന്നാൽ, ഞാൻ അദ്ധ്വാനിച്ച് രണ്ടുപേരുടെയും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള കാര്യങ്ങളും ചെയ്യുന്നതാണ്. അല്ലാതെ തന്നിഷ്ടപ്രകാരവും ആഡംബരത്തിലും ജീവിക്കേണ്ടവർക്ക് അതാവാം, പക്ഷെ അപ്പോൾ ജീവിക്കാനുള്ള മാർഗ്ഗം സ്വയം കണ്ടെത്തണം എന്നുമാത്രമല്ല, മറ്റുള്ളവരെ ജീവിക്കുവാൻ അനുവദിക്കുകയും വേണം.
ഒരു അപേക്ഷകൂടിയുണ്ട്. തന്നിഷ്ടം വീടുവിട്ടു വേറെ ജീവിക്കുന്ന ഭാര്യ, മകളുടെ ചെലവിനും പണം ആവശ്യപ്പെടുന്നു എന്നതിനർത്ഥം, മകളെ സംരക്ഷിക്കാനുള്ള പ്രാപ്തി അവൾക്ക് ഇല്ലെന്നാണ്. അതിനാൽ മകളെ എനിക്ക് വിട്ടുതരുവാൻ (മകളും അതാണ് ആഗ്രഹിക്കുന്നത്. എന്നു മാത്രമല്ല, മകൾക്കും വട്ടാണെന്ന് ഭാര്യ കരുതുന്നതിനാൽ, മകളെ എന്നെ ഏൽപ്പിക്കുന്നതാണ്, രണ്ടു പേരുടെയും ഭാവിക്ക് നല്ലത്) വേണ്ട നടപടികൾ കൂടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഇന്നുവരെയും, ഞാൻ ഒരു അമ്മയുടെ അവകാശത്തെ ബഹുമാനിക്കുകയാണ് ചെയ്തത്, അതിനാൽ എന്റെ മകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുപോലും, മകളെ വിട്ടുതരണം എന്ന് ഞാൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ, ഇതിന്മേൽ നടപടി എടുക്കുന്നത് ആരായാലും, സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ കൂട്ടുപിടിക്കാതെ, സ്ത്രീപീഡനം ഉള്ളതുപോലെ പുരുഷപീഡനവും ഇവിടെ നടക്കുന്നുണ്ടെന്ന സത്യം തിരിച്ചറിയണമെന്നും, മകളുടെ താല്പര്യം എന്തെന്ന് കൂടി ആരായണം എന്നും, മകളുടെ നല്ലഭാവി കൂടി മുന്നിൽ കണ്ട് ഒരു തീരുമാനം എടുക്കണം എന്നും അപേക്ഷിക്കുന്നു.
വിനയപൂർവ്വം,
സ്ഥലം: ചെറുപാറ
തിയ്യതി: 05 നവംബർ 2015 സെബാസ്റ്റ്യൻ തോമസ്
Copy to:
1. Adv.Pramod Krishnan (advpramod68@gmail.com, 9447550540), Petitioner's Advocate, Kannur - ഇത് ഞാൻ പെരിങ്ങോം പോലീസിനാണ് എഴുതിയതെങ്കിലും, താങ്കൾ ഇത് കോടതിയെ ബോധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ജീവിക്കാനുള്ള വഴി തേടുന്ന എനിക്ക് ഒരുപക്ഷെ, നേരിട്ട് ഹാജരാവാൻ സാധിച്ചെന്നു വരില്ല. പക്ഷെ, ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ നിന്നും കോടതിക്ക് കാര്യം ബോദ്ധ്യപ്പെടും എന്നു പ്രതീക്ഷിക്കുന്നു.
രണ്ടു കാര്യങ്ങൾ ചെയ്യുവാൻ അപേക്ഷിക്കുന്നു. ഒന്ന്, എത്രയും പെട്ടെന്ന് എന്റെ മകളെ പരാതിക്കാരുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. അവൾ ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ല എന്നത് ഗൗരവതരമായ കാര്യമാണ്. കുട്ടികൾ കളിച്ചും, പഠിച്ചും വളരട്ടെ. മുതിർന്നവരുടെ ഭോഷ്ക്കിലേയ്ക്ക് അവരെ വലിച്ചിഴക്കരുത്.
അടുത്തത്, താങ്കളുടെ കക്ഷിയും, എതിർഭാഗത്ത് നിൽക്കുന്ന ഞാനും തമ്മിൽ ഒരു എഗ്രിമെന്റ് നിലവിൽ ഉണ്ടെന്ന് ഇപ്പോൾ അറിഞ്ഞല്ലോ. അപ്പോൾ, അതിന്റെ അടിസ്ഥാനത്തിൽ ഉഭയ സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ തയ്യാറാക്കിയാൽ, അതുമായി സഹകരിച്ച്, താങ്കളുടെ കക്ഷിക്ക് ഞാനെന്ന വട്ടനിൽ നിന്നും മോചനം നേടി, എത്രയും പെട്ടെന്ന് പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ സഹായങ്ങൾ ഞാൻ ചെയ്യുന്നതാണ്. അതെന്നെയും പുതിയൊരു ജീവിതം തുടങ്ങാൻ സഹായിക്കും. ഇപ്പോഴും ഞാൻ താങ്കളുടെ കക്ഷിയുടെ നല്ല ഭാവി മാത്രമേ കാംക്ഷിക്കുന്നുള്ളൂ. ദയവായി സഹായിക്കുക.
2. Shellamole Sebastian, Petitioner - നമ്മുക്കിടയിലുള്ള എഗ്രിമെന്റ് പ്രകാരം, വിവാഹമോചനത്തിന് ജോയിന്റ് പെറ്റിഷൻ കൊടുക്കണം. അതിൽ തീർപ്പ് ഉണ്ടാകുന്നതുവരെ ജീവിക്കാൻ നീ വിഷമിക്കുന്നുവെങ്കിൽ, വീട്ടിൽ വന്നു നിൽക്കുക. പുതിയ ഭവനം, ഈ ആഴ്ചകൊണ്ട് അത്യാവശ്യം വേണ്ട കതകും ജനലും ഒക്കെ വച്ചു തീരും. നിങ്ങൾക്ക് കൂടി പണിത വീടാണത്. നിങ്ങൾക്ക് പട്ടിണി കൂടാതെ ജീവിക്കാനുള്ള വഴി അദ്ധ്വാനിച്ച് ഞാൻ കണ്ടെത്തും. മറക്കരുത്, നീ ഇപ്പോൾ സഹായം തേടിയിരിക്കുന്ന വക്കീലിന് ഫീസുണ്ട്. പോലീസിന് ശമ്പളമുണ്ട്. ജഡ്ജിനും ശമ്പളമുണ്ട്. അഴിമതിക്കെതിരെ പോരാടിയ എനിക്ക് ശമ്പളമില്ല എന്നു മാത്രമല്ല, അതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടു ജയിലിലും കിടന്നവനാണ് ഞാൻ. എന്നിട്ടും, നീതിയുടെ പാത ഞാൻ വിട്ടില്ല. സത്യത്തിൽ, നിനക്കെന്നെപ്രതി അഭിമാനം തോന്നുകയാണ് വേണ്ടത്. പക്ഷെ, നീയെന്നെ വട്ടനായി കാണുന്നു.
പക്ഷെ, അതൊക്കെ പോകട്ടെ, ഞാൻ മുകളിൽ പറഞ്ഞവർക്കെല്ലാം ജീവിക്കാനുള്ള വഴികൾ ഉണ്ട്. അതുകൊണ്ടാണ് അവർ അവിടെ തുടരുന്നത്. അവർക്കെല്ലാം ജോലിയും ശമ്പളവും ഉണ്ട്. പക്ഷെ, കോടതിയിൽ വരുന്നതിന് നിനക്കോ എനിക്കോ ആരും ശമ്പളം തരില്ല. കയ്യിലുള്ളത് വിതരണം ചെയ്യുകയും, ചെലവഴിക്കേണ്ടിയും വരും താനും. അതെല്ലാം മകൾക്കുള്ള നഷ്ടമായിത്തീരും. അതിനാൽ, ജീവിക്കാനുള്ള വഴി അടയ്ക്കരുത് എന്നപേക്ഷിക്കുന്നു. ഉള്ളത് നഷ്ടപ്പെടുത്താതെയും, കൂടുതൽ ഉണ്ടാകുവാൻ അദ്ധ്വാനിച്ചും മുന്നേറണം. നീ എനിക്ക് നഷ്ടം വരുത്തും എന്നു പറയുന്നു. പക്ഷെ, അതൊക്കെയും മകൾ അനുഭവിക്കേണ്ടതാണെന്ന കാര്യം മറക്കരുത്.
അതിനാൽ ഈ പരാതി പിൻവലിച്ച്, വിവാഹമോചനത്തിനുള്ള കാര്യങ്ങൾക്കായി ശ്രമിക്കുക. അത് മകൾക്കുള്ളതൊന്നും അവിടെയും ഇവിടെയും കൊടുത്ത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ സഹായിക്കും.
2. Sub Inspector, Alakode Police Station - For your kind information
3. Parish Priests, Kakkenchal, Cherupara, Chempanoda - ദൈവത്തിൽ വിശ്വസിക്കാത്തതിനാൽ എന്റെ മകൾ എന്നോട് വട്ടാണോ എന്നു ചോദിക്കുന്നു. നിങ്ങൾ ഒക്കെ എന്റെ കുടുംബ ജീവിതത്തിൽ എന്റെ അനുവാദമില്ലാതെ എങ്ങിനെ കൈ കടത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
ദൈവം ഉണ്ടെന്നതിനു നിങ്ങളുടെ പക്ഷം എന്തെങ്കിലും തെളിവുണ്ടോ? ഒരു കുഞ്ഞിനു പോലും ജന്മം കൊടുത്തിട്ടില്ലാത്ത നിങ്ങൾ, ഒരു കന്യക പരശുദ്ധാത്മാവിനാൽ ഗർഭം ധരിക്കും എന്നു വിശ്വസിക്കുന്നുണ്ടോ? ആകാശവും, ഭൂമിയും, ഭൂമിയിലെ സർവ്വചരാചരങ്ങളും ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ അയ്യായിരമോ, ആരായിരമോ വർഷങ്ങൾക്ക് മുൻപ് ദൈവം എന്നൊരു അദൃശ്യ ശക്തി സൃഷ്ടിച്ചതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതിനു വല്ല തെളിവും ഉണ്ടോ?
ഇല്ലാത്ത ദൈവങ്ങളിൽ വിശ്വസിച്ചു അന്ധരായും ഭോഷ്ക്കരായും ജീവിക്കുന്നതും പോരാഞ്ഞ് എന്റെ മകളെ എന്റെ അനുവാദം കൂടാതെ നിങ്ങൾ അന്ധ ആക്കിയിരിക്കുന്നു. ഞാൻ അദ്ധ്വാനിച്ച് ആ വിയർപ്പിനാൽ സംരക്ഷിച്ചിട്ടും, എന്റെ ഭാര്യയും മകളും നിങ്ങൾ കാരണം എന്നെ വട്ടൻ എന്നു വിളിക്കുന്നു. ഈ കുടുംബങ്ങളെ എല്ലാം പിഴിഞ്ഞ് നാണംകെട്ടു തിന്നുകൊഴുത്ത് ജീവിക്കുന്നതല്ലാതെ, എനിക്കോ, എന്റെ അപ്പനോ, എന്റെ ഭാര്യക്കോ, എന്റെ മകൾക്കോ, അങ്ങിനെ ആർക്കെങ്കിലുമോ ഒരു നേരത്തെ ആഹാരമെങ്കിലും നീയൊക്കെ കൊടുത്തിട്ടുണ്ടോടോ?
നിങ്ങൾ ഒന്നുകിൽ മുകളിൽ പറഞ്ഞ നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കണം. അല്ലെങ്കിൽ, എന്റെ ഭാര്യയോടും, മകളോടും നിങ്ങൾ അവരെ ഇതുവരെയും പഠിപ്പിച്ചതൊക്കെ ശുദ്ധ ഭോഷ്ക്ക് ആണെന്ന് പറഞ്ഞു മനസ്സിലാക്കണം. അങ്ങിനെ മനസ്സിലാകുമ്പോൾ, എന്റെ ഭാര്യ ഞാൻ എത്ര നല്ല ഭർത്താവ് ആണെന്ന് തിരിച്ചറിഞ്ഞ് എന്നെ ബഹുമാനിച്ചു തുടങ്ങും. അതു ചെയ്യുമ്പോൾ, നല്ലൊരു കുടുംബം രൂപപ്പെട്ട്, എന്റെ പ്രിയപ്പെട്ട മകൾ അവിടെ സന്തോഷവതിയായി ജീവിക്കാൻ ഇടവരും.
അതു ചെയ്യാതെ, എന്റെ ഭവനത്തിൽ കയറി മേഞ്ഞ്, എന്റെ കുടുംബം തകർക്കരുതേ, എന്റെ ഒരപേക്ഷയാണ്.
4. Shaji Mettayil, B/O Shellamole (Petitioner), Mettayil House, Chempanoda PO, Kozhikode, Kerala: 9495259457-ൽ ഞാൻ പലതവണ വിളിച്ചിട്ടും നീ ഫോണ്‍ എടുത്തില്ല.
പെങ്ങൾക്ക് സ്ത്രീധനം ആണെന്നുപറഞ്ഞ് നീ നൽകിയ സ്വർണ്ണവും (അതിൽ 6 പവൻ ഞാൻ വാങ്ങിയിരുന്നു), ഞാൻ എന്റെ മകൾക്ക് വാങ്ങിക്കൊടുത്ത മൂന്നര പവൻ സ്വർണ്ണവും എവിടെയെന്ന് പെങ്ങളോട് ചോദിച്ച് എന്നെ അറിയിക്കണം.
കൂടാതെ, നിന്റെ പെങ്ങളുടെ പിതൃസ്വത്തിന്റെ വീതം നിനക്കോ, നിന്റെ മക്കൾക്കോ, എനിക്കോ അനുഭവിക്കാൻ ഉള്ളതല്ല. അത് നിന്റെ പെങ്ങൾക്കും, അവളുടെ മക്കൾക്കും അനുഭവിക്കാൻ ഉള്ളതാണ്. അതിനാൽ അതവൾക്ക് നൽകണം.