Saturday, 21 March 2015

മകളോട് നീതി പുലർത്താത്ത അച്ഛൻ

ഈ ലോകത്തോട്‌ മുഴുവൻ ഞാൻ യുദ്ധം ചെയ്യാം. പക്ഷെ മകളെക്കുറിച്ചോർക്കുമ്പോൾ എൻറെ സർവ്വകരുത്തും നഷ്ടപ്പെട്ട്, എൻറെ ഉള്ളാകെ വിങ്ങിപ്പൊട്ടുന്നു. ഒന്നലറി കരയണം എന്ന് പലപ്പോഴും തോന്നുന്നു.

ആഗ്രഹിച്ചിട്ടും എനിക്ക് മകളോട് നീതി പുലർത്താൻ ആകുന്നില്ല. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.

അവൾക്ക് ഏറ്റവും നല്ല ഒരു അവധിക്കാലം നൽകണം എന്നാഗ്രഹിച്ച് അവർക്ക് വരാനുള്ള വിസയും റെഡിയാക്കി, റൂമും ഫ്ലൈറ്റ് ടിക്കറ്റും ബുക്ക്‌ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും തീർത്ത്, ഭാര്യക്ക്‌ വേണമെങ്കിൽ ഇവിടെ വന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പാകത്തിൽ, ഒരു ആശുപത്രിയിൽ അവളുടെ റസ്യൂമും കൊടുത്തു, മകളിൽ പ്രതീക്ഷ നൽകി കാത്തിരുന്നു.

ഞാൻ ഇപ്പോൾ നന്നായാണ് ഇരിക്കുന്നത്, എൻറെ മകളോ ക്ഷീണിച്ചും. അവൾ വരുന്ന ഒരു മാസം കൊണ്ടു അവളുടെ ക്ഷീണമെല്ലാം മാറ്റി നല്ല പ്രസരിപ്പുള്ള മിടുക്കി ആക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

എല്ലാം വെറുതെ.

ഭാര്യ വരുന്നില്ല എന്നങ്ങു തീരുമാനിച്ചു. വരണമെങ്കിൽ ഞാൻ നന്നാകണമത്രെ. വട്ടിന് ആദ്യം  ചികിൽസിക്കണമത്രെ.

അതും പോരാഞ്ഞ്, തന്നിഷ്ട പ്രകാരം വീട് വിട്ടിറങ്ങി പോയ അവൾ, അവളുടെ ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി എന്നെ  ഭ്രാന്താശുപത്രിയുടെ സെല്ലിൽവരെ എത്തിച്ചിട്ടും, അവളുടെ ചെലവിനുള്ള പണം ഞാൻ നല്കിക്കൊണ്ടിരുന്നത് പിച്ചക്കാശാണത്രേ!

ഇങ്ങനെയും വിവരം കെട്ടതും, നന്ദി ഇല്ലാത്തവരുമായ സ്ത്രീകളോ?

ആ വിവരക്കേട് എൻറെ മകളുടെ ജീവിതത്തിൽ ഒരു വലിയ അപകടമായി തുടരുന്നു.

എന്നോട് ചെയ്യുന്നത് മാത്രമായിരുന്നെങ്കിൽ എനിക്കത് തള്ളിക്കളയാമായിരുന്നു. അവൾ താമസിക്കുന്ന ഭാഗത്തേയ്ക്ക് ഒരിക്കലും ഒരു ശല്യവുമായി പോയിട്ടില്ലാത്ത 85 വയസ്സായ അപ്പനെതിരെയും, പെങ്ങൾക്കെതിരെയും ആദ്യം അടുത്ത പോലീസ് സ്റ്റേഷനിലും, കാര്യങ്ങൾ മനസ്സിലാക്കി അവളോട്‌ പോയി പ്രായമായ അപ്പനെ നോക്കാൻ പറഞ്ഞപ്പോൾ അത് വകവെക്കാതെ, വനിതാ പോലീസിലും പോയി പരാതി നൽകി. നീയാണ് മാറേണ്ടത് എന്ന് കർശനമായി അവളോട്‌ അവർ പറഞ്ഞപ്പോഴും, എനിക്കാണ് കുഴപ്പം എന്നാണ് അവൾ പറയുന്നത്.

അതൊരു വശത്ത്. ഇനി അവളോടൊപ്പം ഉള്ള മകളോട് അവൾ കാണിക്കുന്ന ക്രൂരത മറുവശത്ത്. കാനഡയിൽ നിന്നും എനിക്ക് വട്ടാണെന്ന് പറഞ്ഞു മകളെയും എടുത്തു കൊണ്ട് വന്ന അവൾ, അന്ന് 5 വയസ്സ് മാത്രമായിരുന്ന മകളെ 9 മണിക്ക് മാത്രം തുറക്കുന്ന സ്കൂൾ ഗേറ്റിനു മുൻപിൽ രാവിലെ 6 മണിക്ക് ഒറ്റയ്ക്ക് നിർത്തിയിട്ട് ജോലിക്ക് പോകുമായിരുന്നു. ഇതറിഞ്ഞ അവിടുത്തെ പ്രിൻസിപ്പൽ അവളെ വിളിച്ചു ശകാരിച്ചിട്ടും അവളതു തുടർന്നു.

ഇപ്പോൾ കേട്ടത് അസ്വസ്ഥതപ്പെടുത്തുന്ന വേറൊരു കാര്യമാണ്. കുഞ്ഞിനെ സ്കൂളിൽ വിട്ടിട്ട് അവൾ എങ്ങോ പോയി. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ മകൾ രാത്രി എട്ടുമണിക്ക് അവൾ വരുന്നതുവരെ വീടിനു പുറത്ത്. അടുത്ത വീട്ടിലെ വീട്ടമ്മ (അവരോടും പിണങ്ങിയിട്ടാനുള്ളത്‌) പിന്നെ മകളെ അവരുടെ വീട്ടിൽ വിളിച്ചിരുത്തി.

ഇതെല്ലാം കേട്ടിട്ട് എനിക്ക് അവളെ വിവരം കെട്ട തേവിടിശി എന്ന് വിളിക്കാൻ തോന്നുന്നത് എനിക്ക് വട്ടായത് കൊണ്ടാണോ?

പക്ഷെ ഇവിടെയും ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എൻറെ മകളാണ്. അവളെ സഹായിക്കാൻ ആവാതെ ഞാനും.

ഇതെല്ലാം മാറ്റിവച്ചാലും ഞാൻ എൻറെ മകളോട് നീതി പുലർത്തിയില്ല എന്ന് എപ്പോഴും തോന്നിപ്പിക്കുന്ന ഒരനുഭവം ഉണ്ട്.

കാനഡയിൽ ആയിരിക്കുമ്പോൾ, ഐടി ജോലി നഷ്ടപ്പെട്ട ഞാൻ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കാലം.

പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്തിട്ട് വരുന്ന വഴിയിൽ വിലകുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാൻ രണ്ടും മൂന്നും സൂപ്പർ മാർക്കറ്റുകളിൽ കയറി, ബസ്‌ ഇറങ്ങി പത്തുമിനിട്ടോളം അതും ചുമന്ന് രാത്രി ഒൻപതും പത്തും ഒക്കെ ആകുമ്പോൾ ഞാൻ വീട്ടിൽ എത്തും. അന്നും ഞാൻ അവരെ പട്ടിണിക്ക് ഇട്ടിട്ടില്ല.

അന്ന് ഞാൻ നിയമം ലംഘിച്ചാണ് ജോലി ചെയ്തിരുന്നത്. കാരണം ഞാൻ ആദ്യം ജോലി ചെയ്തിരുന്ന ഐടി കമ്പനിയിൽ ജോലി ചെയാനുള്ള പെർമിറ്റ്‌ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതേസമയം എൻറെ വഴിയായി ഭാര്യക്ക്‌ രണ്ടു വർഷത്തേയ്ക്കുള്ള വർക്ക്‌ പെർമിറ്റ്‌ ഉണ്ടായിരുന്നു. എന്നിട്ടും അവളോട്‌ ജോലി ചെയ്യണം എന്ന് ആവശ്യപ്പെടാതെ, ശരീരം നുറുങ്ങുന്ന പണി ചെയ്ത് ഞാൻ അവരെ സംരക്ഷിച്ചുകൊണ്ടിരുന്നു.

പക്ഷെ ഞാൻ അങ്ങിനെ ചെയ്യുമ്പോഴും അവൾ ഞാൻ അറിയാതെ എനിക്ക് വട്ടാണെന്ന് അവിടുത്തെ അധികാരികൾക്ക് എഴുതുകയായിരുന്നു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ഒരേ കട്ടിലിൽ എന്നോടൊപ്പം കിടന്നുറങ്ങി.

ഇതുമല്ല ഞാൻ പറയാൻ വന്ന കാര്യം. എൻറെ മകളോട് എനിക്ക് നീതി പുലർത്താൻ സാധിച്ചില്ല എന്നതാണ് ഞാൻ എഴുതിവരുന്ന വിഷയം.

ഒരിക്കൽ  ഞാൻ രണ്ടുപേരെയും കൂട്ടി പുറത്തു പോയി. പോയ വഴിക്ക് അവരെയും കൂട്ടി ഒരു ഫാസ്റ്റ്ഫുഡ്‌ ഷോപ്പിൽ കയറി. അവിടെ ചെന്ന് വില ചോദിച്ചപ്പോൾ ആണ് കണ്ണ് തള്ളിയത്. ഏഴും എട്ടും ഡോളറിൽ കുറഞ്ഞ ഒരു ഐറ്റവും ഇല്ല.

അവിടുത്തെ നിലവാരത്തിൽ അതൊരു വലിയ തുകയല്ല. പക്ഷെ എന്ത് വാങ്ങുമ്പോഴും അതിൻറെ വില ഇന്ത്യൻ രൂപയിലേയ്ക്ക് കണ്‍വേർട്ട് ചെയ്യുന്ന എൻറെ സ്വഭാവം അന്ന് ഉണ്ടായിരുന്നതിനാലും (ആദ്യം വിദേശത്ത് പോകുന്ന ബഹുഭൂരിപക്ഷം പേരും ചെയ്യുന്ന കാര്യമാണത്), ഞാൻ ഒരു മണിക്കൂർ വേതനക്കാരൻ ആയതിനാലും, ഇങ്ങു സ്വന്തം നാട്ടിൽ  സാമ്പത്തിക ഭദ്രതതീർത്തും ഇല്ലാത്ത, വീട് പോലും ഇല്ലാത്ത, ചുറ്റുപാടുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യം ഉള്ളതിനാലും ആണ് അതൊരു വലിയ തുകയായി എനിക്ക് തോന്നിയത്.

എങ്കിലും ഞാൻ അവർക്ക് ബർഗർ വാങ്ങി കൊടുത്തു. മകൾക്കത് വളരെ ഇഷ്ടപ്പെട്ടു.

പിന്നീട് പോകുമ്പോൾ ഒക്കെ അവർ അതാവശ്യപ്പെട്ടു കൊണ്ടിരുന്നു. അതൊഴിവാക്കാൻ ഞാൻ അത്തരം ഷോപ്പുകൾ വരുമ്പോൾ മകളുടെ ശ്രദ്ധ തിരിക്കും. ഒരിക്കൽ അവൾ ഷോപ്പ് കണ്ടിട്ട് (അതിൻറെ പുറത്തെ വലിയ ബോർഡിലുള്ള ബർഗറിൻറെയും ഹോട്ട്ഡോഗിൻറെയും ഒക്കെ ചിത്രങ്ങൾ ദൂരെനിന്നേ കാണാം) അങ്ങോട്ട്‌ പോകണം എന്ന് വാശി പിടിച്ചു. എൻറെ തോളിൽ ഇരുന്ന മകളുടെ മുഖം അവിടെ നിന്നും ബലമായി തിരിച്ച് ഞാൻ വേറൊരു ഭാഗത്തേയ്ക്ക് പോയി.

അപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. ഇതെഴുതുമ്പോഴും എൻറെ കണ്ണ് നിറഞ്ഞു കണ്ണടയിൽ വീണു അക്ഷരങ്ങൾ തെളിയുന്നില്ല. അതെപ്പോഴൊക്കെ ഓർക്കുന്നുവോ അപ്പോഴൊക്കെ എന്നിലെ അപ്പൻ വാവിട്ടു നിലവിളിക്കുന്നു.

അങ്ങിനെ മിച്ചം പിടിച്ചു കൊണ്ടു വന്ന പൈസകൊണ്ടാണ് ഞാൻ വീടുപണി തുടങ്ങിയത്.

അങ്ങിനെ കൊണ്ടുവന്ന പൈസയിൽ നിന്നാണ് ഒന്നിനും കൊള്ളാത്ത ഒരു ലോഡ് മണൽ ഇറക്കിയിട്ട്‌ രായ്ക്കുരാമാനം ഒരു പൊലയാടിമോനും അവൻറെ  മകനും ചേർന്ന് ഞാനില്ലാത്ത സമയത്ത് 60000 രൂപയും ഭാര്യയോട്‌ വാങ്ങിക്കൊണ്ടു പോയത്.

എൻറെ കുഞ്ഞിനു അവളുടെ ഇഷ്ടപ്പെട്ട വിഭവം വാങ്ങിക്കൊടുക്കാതെ മിച്ചം പിടിച്ചപൈസ, ഒറ്റ ദിവസം കൊണ്ട്‌ അവർ കൊണ്ടുപോയി.

ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ആ നെറികെട്ട അപ്പനും മകനും അവിടെ വന്നു ഞങ്ങൾ വെറും 20000 രൂപയെ കൊടുത്തുള്ളൂ എന്ന് കള്ളം പറഞ്ഞു എൻറെ അപ്പനെയും, ഭാര്യയെയും എന്നെയും കള്ളന്മാരാക്കി. ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.എസ്ഐയുടെ മുന്നിൽ വച്ച് തന്നെ  കള്ളം പറഞ്ഞ ആ അപ്പൻറെ കവിളിനിട്ടു മകൻറെ മുന്നിൽ വച്ചു തന്നെ വീശി ഒരെണ്ണം കൊടുത്തു. ആ മകന് അവൻറെ അപ്പനിൽ നിന്നും ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു ശിക്ഷണം ആയിരുന്നു, ആ തല്ലിലൂടെ ഞാനവനു നൽകിയത് എന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, കാരണം, അങ്ങിനെ ഒരു ശിക്ഷണം ആ നെറികെട്ട അപ്പൻ ആ മകന് നൽകിയിരുന്നെങ്കിൽ, അവർ രണ്ടുപേരും ചേർന്ന് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കില്ലായിരുന്നു..

പിന്നീട് എസ്ഐ അവരെ ചോദ്യം ചെയ്തു. അവർ മണൽ വാങ്ങിക്കൊണ്ടു വന്ന സ്ഥലത്തെ ആളെ വിളിച്ചു എപ്പോൾ പണം കിട്ടി എന്ന് ചോദിച്ച്, അതിൻ പ്രകാരം വീണ്ടും ചോദ്യം ചെയ്തപ്പോൾ, അവരുടെ കള്ളി പൊലിഞ്ഞു. അത് എസ്ഐ അവിടെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

പക്ഷെ അതവിടം കൊണ്ടു തീർന്നില്ല. അവർ ഞാൻ അടിച്ചപ്പോൾ പരിക്ക് പറ്റി എന്നുപറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി, കേസ് രജിസ്റ്റർ ചെയ്തു. അതിപ്പോഴും നിലവിൽ ഉണ്ട്.

ആ കേസ് അല്ല എന്നെ അലട്ടുന്നത്. കാരണം പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ ഇരിക്കുന്നവർ മണ്ടന്മാരല്ല. മറിച്ച്, പൈസ കൊടുക്കുമ്പോൾ അതെത്ര ചെറുതായാലും, കൊടുക്കുന്ന ആളുടെ പേരെഴുതി ഒപ്പിട്ടു വാങ്ങണം എന്നു ഞാൻ പറഞ്ഞത് ചെവിക്കൊള്ളാതെ, 60000 രൂപ എടുത്തു കൊടുത്തിട്ടും, കട്ടവനെ അടിച്ച എനിക്ക് വട്ടാണെന്നാണ് ഭാര്യ പറയുന്നത്.

എനിക്ക് നിലവിളിക്കാൻ തോന്നുന്നത് അതുകൊണ്ടുമല്ല. അന്ന് എൻറെ മകൾ ആവശ്യപ്പെട്ടപ്പോൾ അവൾക്ക് ഞാൻ ബർഗർ വാങ്ങി കൊടുത്തില്ല. ആ ഓർമ്മ എന്നെ തകർത്തു കളയുന്നു. അതൊരു ചെറിയ ആഗ്രഹം ആയിരുന്നില്ലേ? അവൾ അന്ന് എത്ര വിഷമിച്ചിട്ടുണ്ടാകും.

ആ വിഷമം ഇത്തവണ അവൾ വരുമ്പോൾ മാറ്റണം എന്നു ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. അങ്ങിനെ അവൾ ആവശ്യപ്പെടുമ്പോൾ, അതെന്തു തന്നെയായാലും, അതിൻറെ വില ഇന്ത്യൻ രൂപയിലേയ്ക്ക് കണ്‍വേർട്ട് ചെയ്തു നോക്കില്ല എന്നു ഞാൻ ഉറപ്പിച്ചിരുന്നു.

ആദ്യം പത്തു ദിവസം എന്നു നിശ്ചയിച്ചിരുന്ന അവരുടെ സന്ദർശനം ഒരു മാസത്തേയ്ക്ക് ഞാൻ നീട്ടിയിരുന്നു.

എന്നിട്ടും, എൻറെ പൊന്നുമോളോട് നീതി പുലർത്താൻ എൻറെ ഭാര്യ എന്നു പറയുന്ന തേവിടിശി സമ്മതിക്കുന്നില്ല. ഞാൻ വട്ടനാണത്രേ.

അവരെ ഉപദേശിക്കുന്നതോ, കുമ്പസാരത്തിൽ കുറ്റം ഏറ്റുപറഞ്ഞ പെങ്കൊച്ചിനെ പള്ളിമുറിയിൽ കെട്ടിപ്പിടിച്ചു നിന്ന അച്ചന്മാരും, കട്ടുമുടിക്കാൻ മാത്രം അറിയാവുന്ന കുറെ നേതാക്കന്മാരും, അവരാണ് ദൈവങ്ങൾ എന്ന മാതിരി ഒച്ചാനിച്ചു നിൽക്കുന്ന വിവരം എന്നൊന്ന് തൊട്ടുതേച്ചിട്ടില്ലാത്ത കുറെ നാട്ടുകാരും.

എൻറെ പൊന്നുമോളെ എന്നോട് ക്ഷമിക്കെടീ.

പപ്പാ വിളിക്കുന്നില്ലെന്നും, പപ്പയ്ക്ക് എന്നോട് ഇഷ്ടമല്ലെന്നും നീ കഴിഞ്ഞ തവണ എന്നോട് പരാതി പറഞ്ഞു. പക്ഷെ ഞാൻ അങ്ങിനെ വിളിക്കാറുണ്ടെന്നും, നിൻറെ അമ്മ അത് അറ്റൻഡ് ചെയ്യാത്തതാണെന്നും ഒക്കെ പറഞ്ഞു നിൻറെയുള്ളിൽ അമ്മയോടുള്ള വെറുപ്പ്‌ നിറക്കില്ല ഞാൻ, കാരണം നീയൊരു കുഞ്ഞല്ലേ.

നീ വലുതാകുമ്പോൾ, കാര്യങ്ങൾ ഒക്കെ ഗ്രഹിക്കാൻ ആകുമ്പോൾ, ഞാൻ പറയാതെതന്നെ നീ എല്ലാം മനസ്സിലാക്കിക്കൊള്ളും

നിന്നെപ്രതി ഞാൻ ഒരുപാട് കരയുന്നുണ്ട്. അതിനു മാത്രമേ കഴിയുന്നുള്ളൂ.

ഇന്ന് നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിത്തരാൻ എനിക്കാവുമെങ്കിലും, നീ അടുത്തില്ലാതെ പോകുന്നു. എന്നോടൊപ്പം സമയം ചെലവഴിക്കാൻ നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു എന്നെനിക്കറിയാം. എന്നിട്ടും എൻറെ അടുത്തേയ്ക്ക്‌ വരാൻ നിനക്കാവുന്നില്ല. നീ ഒരു കുഞ്ഞാണെന്നും , അവളുടെ മകളെപ്പോലെ തന്നെ, നീ എൻറെ മകളും ആണെന്ന് നിൻറെ അമ്മ വിചാരിക്കുന്നില്ല. ഞാൻ എത്ര ശ്രമിച്ചിട്ടും, മനസ്സിലാക്കികൊടുക്കാൻ പറ്റുന്നുമില്ല. എന്നോട് ക്ഷമിക്ക്.

എന്നോട് ക്ഷമിക്ക് മോളെ.

വാൽക്കഷണം:

എൻറെ മകൾ ഇങ്ങിനെ വിഷമിക്കുന്നതിൻറെ ഒരു ഉത്തരവാദി ഇവിടുത്തെ നെറികെട്ട ഭരണവർഗ്ഗവും ആണ്.

എനിക്ക് വട്ടാണെന്ന് സമർഥിക്കാൻ എൻറെ ഭാര്യ ഏറ്റവും ആദ്യം പറയുന്നത്, എൻറെ മിലിട്ടറി ജോലി പോയ കാര്യമാണ്.

കോടികൾ മുക്കിയ മാണിയെ താങ്ങിനിർത്താനും മുദ്രാവാക്യം വിളിക്കാനും മുഖ്യമന്ത്രി അടക്കം എല്ലാവരും ഉണ്ട്. പക്ഷെ 16 വർഷത്തോളമായി നീതിക്ക് വേണ്ടി അലയുന്ന എനിക്ക് നീതി ഉറപ്പാക്കാൻ ഇവിടെ ആരുമില്ല. പിന്നെ ഭാര്യയെ പറഞ്ഞിട്ടെന്തു കാര്യം?

എനിക്ക് നീതി ലഭിക്കേണ്ടത് ഇപ്പോൾ എൻറെ മകളുടെ ഭാവിക്കും ഒരാവശ്യമായിരിക്കുന്നു.


Thursday, 19 March 2015

Please forgive me now my beloved daughter, when you grow up, you may feel proud being my daughter

Took this photo today. I am posting it here not to show that I am looking great, though I feel so! I am adding two more photographs below, One I had taken before my departure to Canada in 2011 and the other one I had taken before I left Canada.

First let me give a brief description of what is happening in my life now.

My 6 year old daughter's summer vacation starts from 20 March onward. I had planned to bring my family here during vacation and already got 2 months tourist visa for both wife and daughter and was about to book accommodation and flight tickets.

When I conveyed this news, my daughter was absolutely happy and even prepared a list of items to be purchased while she is here. It has significance because though she was with me in Canada, I could not buy anything for her then as I was always concerned about the poor financial conditions back home. That is a long story, I will write a blog on that.

This is the first time in my 45 years of life, I feel like I can spend some money without worrying about future. I had been working hard all these years to bring this financial stability and for a family life where my father, wife, daughter and myself will be enjoying life to the fullest. And to reduce spending, I had been using a Nokia mobile worth rupees 2000 so far and last week only I bought Sony Xperia Z3 specifically for taking snaps while my family is here.

But my wife proved herself a bitch again. She decided not to come. She had been insulting me, abusing me all these years. Due to her wickedness, my father suffers, my daughter suffers, she suffers and I suffer. Now she is shattering my daughter's dreams as well.

What fucking life is this?

I decided, my wife will receive divorce notice within a month. My dear daughter, please forgive me, I am helpless. I promise, even after separation, I will make sure that you will have a bright future ahead because wherever I am, that thought is there deep rooted in my mind.

Sebastian Now
Now let me come to three different phases of my life.

The photo below was taken just before my departure from Canada in 2012. When I raised my voice for the downtrodden, I lost my IT job there and therefore, had to work in a bakery as a cleaner to support my family. I worked 13-14 hours a day and my supervisor preferred me over others because of my hard work but it has huge impact on my body. But still, I did everything for my family. See my latest photo and compare these two to learn the basic that is the outward appearance is momentary, it can be changed anytime. What is important is our values and I can proudly say that I was a man of integrity, I am a man of integrity and I will remain a man of integrity till my end. Even if the whole world stands against me and call me mad, I will remain a man of integrity. And I don't need any external help from anyone living here now or a non existing God or divine power to remain a good human being and a man of integrity.  I can do it myself.

In fact, my wife should be the proudest woman on earth because she has a man of values and integrity as her husband. But she has a different opinion where gold ornaments. her belief, Gods and parish priests have preference over husband and his values and therefore, she prefers mental treatment for me! To her, my 85 year old father is a burden and therefore, she abandoned him and staying separately. Still I support her financially but she says whatever I give to her is just peanuts!!

But still, she goes to church on every Sunday without fail!!

http://seban15081969.blogspot.ae/2014/04/what-is-important-education-to-child-or.html

Photo taken in 2012 while in Canada. This can happen when a person decides to lead a dignified life

Photo taken in 2011 before moving to Canada










Monday, 9 March 2015

മോദീ, ഒരുത്തൻറെ ആചാരം മറ്റൊരുവനിൽ അടിച്ചേൽപ്പിക്കുന്നതാണോ യൂണിഫോം സിവിൽ കോഡ്?

ഈ എഴുതുന്നത്‌ ദേശീയ പ്രാധാന്യമുള്ള വിഷയം ആണെങ്കിലും, ചിലരെ വിളിക്കാൻ പറ്റിയ തെറികൾ മലയാളത്തിൽ സുലഭമായി ഉള്ളതിനാൽ, ഇത് ഞാൻ മലയാളത്തിൽ എഴുതുന്നു. ഏതെങ്കിലും മോദിഭക്തൻ ഇത് ഹിന്ദിയിൽ തർജ്ജമ ചെയ്ത്, മോദിയ്ക്ക് മനസ്സിലാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

മേലിൽ തെറി പറയരുതെന്ന് ഞാൻ ശപഥം എടുക്കും. അത് ഒരു ദിവസം പോലും പാലിക്കാൻ കഴിയുന്നതിനു മുൻപ് ഏതെങ്കിലും ഒക്കെ അധികാരത്തിൻറെയും മതങ്ങളുടെയും ലഹരിയിൽ അന്ധരായവർ  എന്തെങ്കിലുമൊക്കെ തെമ്മാടിത്തരം കാണിക്കുകയും പറയുകയും ചെയ്യും.

ഇപ്പോഴിതാ ആരാധനാലയം അല്ല ശൗചാലയം ആണ് നാടിനു ആവശ്യം എന്ന് പറഞ്ഞു വോട്ടു മേടിച്ച്‌ അധികാരത്തിൽ എത്തിയ മോദിയും കൂട്ടരും അവരുടെ വികലമായ വിശ്വാസങ്ങൾ  ജനങ്ങളിൽ അടിച്ചേൽപ്പിച്ച്, രാജ്യത്തിലെ ജനാധിപത്യവ്യവസ്ഥയെ തകർത്ത്, രാജ്യത്തെ വലിയൊരു നാശത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ തെറി പറയാതിരിക്കാൻ എനിക്കാവില്ല.

രാജ്യവ്യാപകമായി ഗോവധനിരോധനം നടപ്പാക്കുന്നതിനെക്കുറിച്ച് നിയമമന്ത്രാലയത്തോട് നിയമോപദേശം തേടി എന്നൊരു വാർത്ത കണ്ടു. അവിടെ ഇരിക്കുന്ന ഏതവൻ ഏതു നിയമോപദേശം ആണ് ഇതിന് അനുകൂലമായി നൽകുക? അങ്ങിനെ ഏതെങ്കിലും ഒരു കൂട്ടരുടെ വിവരം കെട്ട ആചാരങ്ങൾ മൊത്തം ജനങ്ങളിലും അടിച്ചേൽപ്പിക്കാമെന്ന എന്ത് നിയമം ആണ് ഈ ജനാധിപത്യ രാജ്യത്തുള്ളത്?

ഇനി അടുത്തത്, ഇവർക്കെല്ലാം പശു അമ്മമാരാണ്. അങ്ങിനെ മൃഗങ്ങളെ ഒക്കെ അമ്മമാരും അച്ഛൻമാരും ഒക്കെ ആക്കിയതിൻറെ ഫലമാണോ, പാർവതിക്ക് തുമ്പിക്കൈയ്യുള്ള ഗണപതിയുണ്ടായത്?

അതേ നീയൊക്കെ തന്നെ ദേവീ പ്രസാദത്തിനാണെന്ന് പറഞ്ഞ് ലക്ഷക്കണക്കിന്‌ നാൽക്കാലികളെ കൊന്നൊടുക്കുന്നു. നീയൊക്കെ എന്തൊരു ജന്മങ്ങൾ ആണ്?



അങ്ങിനെ ലക്ഷക്കണക്കിന്‌ മാടുകളെ ക്രൂരമായി കൊന്നതിനെക്കുറിച്ചു സംസാരിച്ചപ്പോൾ, ഒരുവൻ അതിനെ ന്യായീകരിച്ചത് അത് നടന്നത് ഇന്ത്യയിൽ അല്ല, നേപ്പാളിൽ ആണെന്നാണ്‌.

അതായത്, ഈ വൃത്തികെട്ടതും, വെറും സാങ്കൽപികവുമായ  ഓരോ മതങ്ങളുടെയും ഉള്ളിൽ തന്നെ നെറികെട്ടതും ക്രൂരവുമായ വിവിധ തരം ആചാരങ്ങൾ. സുന്നിക്ക് ഒന്ന്, ഷിയായ്ക്കു മറ്റൊന്ന്. കത്തോലിക്കന് ഒന്ന്, പെന്തകോസ്തിനു വേറൊന്ന്. വടക്കനൊന്ന്, തെക്കനൊന്ന്. നായർക്കൊന്ന്, ബ്രാഹ്മണന് വേറൊന്ന്, ഇനി ഇവരുടെ അടുത്തു നില്ക്കാൻ പാടില്ലാത്ത ഈഴവനും, പാണനും, പുലയനും, ആദിവാസികൾക്കും വേറൊന്ന്. രാജ്യങ്ങളുടെ ഇടയിൽ ഓരോന്ന്. തൂക്കിയിട്ടു നടക്കുന്നവരുടെയും, അതില്ലാതെ നടക്കുന്നവരുടെ ഇടയിലും, അടുക്കളയിൽ ഉള്ളവരുടെയും തിണ്ണയിൽ ഞെളിഞ്ഞിരിക്കുന്നവരുടെയും ഇടയിലും, പണം ഉള്ളവൻറെയും ഇല്ലാത്തവൻറെയും ഇടയിലുമെല്ലാം ഓരോതരം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത, പലപ്പോഴും ക്രൂരമായ  ആചാരങ്ങളും നിയമങ്ങളും. എല്ലാം വേറെ വേറെ നിയമങ്ങൾ. ചിലർക്ക് വെളുത്ത തുണി ഇടണം, ചിലർക്ക് കറുത്ത തുണി ഇടണം, ഇനി മറ്റു ചിലർക്ക് ജടാനര കയറ്റി ചാരവും പൂശി ഒന്നും ഉടുക്കാതെ ആട്ടി ആട്ടി നടക്കണം. എന്നിട്ട് അവരാണ് ഏറ്റവും ശ്രേഷ്ടർ എന്ന് ഭാവിച്ചു നടക്കും.  അന്ധതയിൽ ജീവിക്കുന്നവരേ, നീയൊക്കെ ഇനി എന്നാ ഒന്ന് വളർന്ന് മനുഷ്യരായി ജീവിക്കുന്നത്?

ഇനി കൊല്ലുന്നതിനും ഈ ഭീകരജീവികൾക്ക് വിവിധ വകഭേദങ്ങൾ ഉണ്ട്. ചിലർ കൈപ്പത്തിയും കഴുത്തും വെട്ടുന്നു, മറ്റു ചിലർ കുത്തിയും വെട്ടിയും കൊല്ലുന്നു. വടിവാൾ ഉപയോഗിച്ച് രാത്രിയുടെ മറവിൽ കൊല്ലുന്നു, നടുറോഡിലിട്ടു കൊല്ലുന്നു. കൈബോംബ്‌ എറിഞ്ഞു കൊല്ലുന്നു. കല്ലെറിഞ്ഞു കൊല്ലുന്നു. അടിച്ചു കൊല്ലുന്നു, കത്തിക്കുന്നു. മനുഷ്യബോംബായി വന്നു കൊല്ലുന്നു. പിഞ്ചു കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിൽ കയറി കൊല്ലുന്നു, അവരുടെ മുൻപിലിട്ടു കൊല്ലുന്നു. എല്ലാം കഴിഞ്ഞു ഈ കൊലയാളികൾ അവരുടെ ഇല്ലാത്ത ദൈവങ്ങളായ  അള്ളാഹുവേ എന്നും, കൃഷ്ണാ എന്നും, ദൈവമേ എന്നും കോളാമ്പി ആകാശത്തോട്ടു വച്ച് അലറും. എന്നുവച്ചാൽ ഇവരുടെയൊക്കെ ദൈവങ്ങൾ അങ്ങു മേഘങ്ങളുടെ മുകളിൽ കവച്ചിരിക്കുകയാണ് മനുഷ്യശ്രമം ചൊവ്വവരെ എത്തിയ ഈ കാലഘട്ടത്തിലും.

ഇത്രയും എഴുതിയത് വായിച്ചു കഴിയുമ്പോൾ മതങ്ങളുടെയും മതവിഭാഗങ്ങളുടെയും ഇടയിൽ മാത്രമാണ് പ്രശ്നമെന്നും, അങ്ങിനെ ഓരോ വിഭാഗങ്ങളിൽ കഴിയുന്നവർ സംതൃപ്തരും സന്തോഷവാന്മാരും സന്തോഷവതികളും ആണെന്ന് തോന്നിയാൽ അത് പരമമായ അബദ്ധം ആണ്.

ഇങ്ങിനെ വിവിധ വിഭാഗങ്ങൾക്കിടയിൽപെട്ട് അനുഭവിക്കുന്നതിനേക്കാൾ ക്രൂരത ആണ് ഓരോ വിഭാഗങ്ങൾക്ക്‌ ഉള്ളിൽ തന്നെ നടക്കുന്നത്. അവയൊക്കെ തന്നെ പലപ്പോഴും ജനിപ്പിച്ച അപ്പനും അമ്മയും തന്നെയാണ് പിഞ്ചു കുഞ്ഞുങ്ങളിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത്.

ഒരു കൂട്ടർ പെണ്‍കുട്ടി വളർന്നു വലുതാകുന്നതിനു മുൻപ് തന്നെ അവളുടെ ലൈംഗികഅവയവം മുറിച്ചു കളഞ്ഞ് ഒരു ദ്വാരം മാത്രം അവിടെ അവശേഷിപ്പിച്ച് ലൈംഗികതയുടെ സുഖം ഒരിക്കലും അനുഭവിക്കാൻ പറ്റാതെ ഒന്നിനും കൊള്ളാത്തവരായി മാറ്റുന്നു.അതിൽ തന്നെ ഒരു കൂട്ടർ അവിടം മൂത്രം ഒഴിക്കാൻ മാത്രം ദ്വാരം ഇട്ട് തുന്നിച്ചേർക്കുന്നു, ആണുങ്ങൾക്ക് ഭോഗിക്കണം  എന്ന് തോന്നുമ്പോൾ മാത്രം തുന്നൽ അഴിച്ചു എല്ലാം കഴിഞു വീണ്ടും തുന്നിചേർക്കുന്നു. വേദന മാത്രം അനുഭവിക്കാൻ ചില ജന്മങ്ങൾ. ഈ കൊടും ക്രൂരതകളുടെ ഫലമായി പല പെണ്‍കുട്ടികളും രക്തം വാർന്നും, വ്രണം പഴുത്ത് ഇൻഫെക്ഷൻ ആയും മരിക്കുന്നു. മറ്റൊരു കൂട്ടർ പെണ്മക്കളുടെ ഭഗശിശ്നിക ചൂഴ്ന്നു കളയുന്നു. ഇതൊക്കെയും ചെയ്യുമ്പോൾ മകളെ മുറുക്കെ അമർത്തി പിടിക്കുന്നത്‌ പലപ്പോഴും അപ്പനും വെളിച്ചം കാണിച്ചു കൊടുക്കുന്നത് അമ്മയുമാണ്. ഞാൻ എന്ത് തെറിയാ ഘോര അന്ധതയിൽ ജീവിക്കുന്ന ഇവരെ ഒക്കെ വിളിക്കേണ്ടത്? പിഞ്ചുപൈതങ്ങളോട് അവർ തിരിച്ചറിവ് ആകുന്നതിനുമുൻപ് തന്നെ ചെയ്യുന്ന ഇത്തരം ക്രൂരതകൾ, അത് ചെയ്യുന്നവർക്ക്  ശരിയായതും കർശനമായി പാലിക്കപ്പെടേണ്ടതുമായ ആചാരമാണ്.

https://www.youtube.com/watch?v=cY2VTIPQuIM

https://www.youtube.com/watch?v=5Yef4HI5M34

ഇത് വായിക്കുന്ന ബഹുഭൂരിപക്ഷം പേരും ഇത് ക്രൂരത ആണെന്ന് പറയും. കാരണം നമ്മുടെ നാട്ടിൽ ഇത് നടക്കുന്നില്ല. പക്ഷെ നിങ്ങൾ എന്താണ് ചെയ്യുന്നത്? അല്ലാഹു എന്നുപറയുന്ന ഇല്ലാത്ത ഒരു പ്രതിഭാസം ഉണ്ടെന്നു പറഞ്ഞ്, ഇസ്ലാം മതക്കാർ മൊത്തംതന്നെ ആണ്‍കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നു (https://www.youtube.com/watch?v=nE3XpcfT0RA). അങ്ങിനെ ലൈംഗികതയുടെ ആസ്വാദ്യത എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുന്നു. അതിശയം എന്ന് പറയട്ടെ, ഈ കൊടും ക്രൂരമായ  ആചാരം ആയിരത്തിൽ അധികം വർഷങ്ങളായി ആരാലും ചോദ്യം ചെയ്യപ്പെടാതെ ഭയഭക്തി ബഹുമാനത്തോടെ കോടിക്കണക്കിനു ഹതഭാഗ്യരായ കുട്ടികളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ജനിപ്പിച്ചവർ തന്നെയാണ് ഇത് ചെയ്യുന്നതും.

http://seban15081969.blogspot.ae/2014/06/blog-post_2412.html

ഇതിൽ ശേഷിക്കുന്നവർ പറയും ഇത് ചില മതങ്ങളിൽ മാത്രം നടക്കുന്നതാണെന്ന്. തെറ്റി, ഇത് വായിക്കുന്ന ഏകദേശം മുഴുവൻ പേരും ഇത്തരം ക്രൂരതകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ  കുഞ്ഞുങ്ങളിലും മുതിർന്നവരിലും, പ്രത്യേകിച്ച് സ്ത്രീകളിൽ, അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെയൊക്കെ നിയമനിർമ്മാണം നടത്തി വരും തലമുറകളെ ഇത്തരം ക്രൂരതകളിൽ നിന്നും രക്ഷപ്പെടുത്താൻ ഇവിടെ ഒരുത്തനും ഇല്ല. ഇത് പറയുമ്പോൾ ഇവരുടെയൊക്കെ മതവികാരം വ്രണപ്പെടും.

ഇത്തരം ക്രൂരതകൾ ചെയ്യുന്നവരോടൊക്കെ മതസഹിഷ്ണുതയോടെ പെരുമാറണം എന്നാണു ഭരണഘടനയും അനുശാസിക്കുന്നത്! മോദീ, ഇവിടെയാണ്‌ യൂണിഫോം സിവിൽ കോഡ് വേണ്ടത്, കാരണം അങ്ങിനെ ക്രൂരതക്ക് ഇരയാകുന്നവരുടെയും പ്രധാനമന്ത്രി ആണ് നിങ്ങൾ. ഏതൊരു വിശ്വാസത്തിൻറെ പേരിലും, കുഞ്ഞുങ്ങളുടെ മേൽ ഇത്തരം അതിക്രമങ്ങൾ നടത്താൻ അനുവദിക്കരുത്.

ഇനി വേറൊരു കൂട്ടരിലേയ്ക്ക് വരാം. ഇപ്പോഴും ജാതിമാറി സ്നേഹിച്ചാൽ കൊന്നു കളയുന്നു. ഒരാണും പെണ്ണും ഒന്നിച്ചിരുന്നാൽ അവർ സദാചാര പോലീസ് ആകും, തല്ലിച്ചതക്കും, എന്നിട്ട് കതകടച്ചിരുന്ന് ഇവരെയെല്ലാം ഓർത്ത് സ്വയംഭോഗം ചെയ്യും.

https://www.youtube.com/watch?v=7zcR_vEqmAg
https://www.youtube.com/watch?v=SQWDTe7oVUc

ഹിന്ദുക്കളുടെ ഇടയിൽ സതിസമ്പ്രദായം നിലനിന്നിരുന്നു. ഇപ്പോഴും ചില വടക്കൻ സംസ്ഥാനങ്ങളിൽ ഇത് നടക്കുന്നു. ആർഷഭാരത സംസ്ക്കാരം എന്നിവർ വിളിച്ചു കൂവുന്നുണ്ട്. എന്താണത്? മുൻപ് പറഞ്ഞതിന് പുറമേ, തൊട്ടു കൂടായ്മ, തീണ്ടി കൂടായ്മ, ജാതി തിരിവുകൾ, മേൽജാതി, കീഴ്ജാതി അങ്ങിനെ എന്തെല്ലാം.

അവിടെയും തീരുന്നില്ല. ഇവർക്കൊക്കെ അവസരം കിട്ടുമ്പോഴൊക്കെ  പെണ്ണുങ്ങളുമായി രതിസുഖം അനുഭവിക്കണം. ജനിക്കണമെങ്കിൽ അവരുടെ വയറ്റിൽ ഒൻപത് മാസം കിടക്കണം. ഇനി പുറത്ത് വന്നാലും മുലകുടിച്ചും മുള്ളിയും തൂറിയും ഒരു സ്ത്രീയുടെ ആശ്രയത്തിൽ ജീവിച്ചാലേ നേരെ നില്ക്കാൻ പ്രാപ്തമാവൂ. ഇനി നേരെ നിന്നാലും വർഷങ്ങളോളം പെറ്റിട്ട സ്ത്രീയുടെ ചേലത്തുമ്പിൽ പിടിച്ചു നടക്കണം. പക്ഷെ ഇങ്ങിനെ നടന്നവൻറെ അണ്ടിക്കിത്തിരി ഉറപ്പു വന്നാൽ പെണ്ണ് വെറും രണ്ടാം കിട. ഒരിക്കൽ ഇറങ്ങി വരികയും പിന്നീട് ഇട്ടു കളിക്കുകയും ചെയ്ത ദ്വാരത്തിലൂടെ ജീവൻറെ നിലനിൽപ്പിനുതന്നെ ആധാരമായ, സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യമായ, ആർത്തവരക്തം വന്നു കഴിഞ്ഞാൽ അവർ അമ്പലത്തിൽ കയറാൻ പാടില്ല, അടുക്കളയിൽ കയറാൻ പാടില്ല, കൂടെ കിടക്കാൻ പാടില്ല. എല്ലാം, എല്ലാം നെറികെട്ട ജന്മങ്ങൾ തന്നെ.

ഇനി ഒരുകൂട്ടർ, കന്യാസ്ത്രീയെന്നും, അച്ചന്മാരെന്നും ഒക്കെ പറഞ്ഞ് പണിയെടുക്കാതെ ജീവിക്കുകയും, കുട്ടികളെയും, കുമ്പസാരത്തിൽ പാപം പറയുന്ന സ്ത്രീകളെയും ഒക്കെ കളിച്ചും പീഡിപ്പിച്ചും ലൈംഗിക അരാജകത്വത്തിൽ ജീവിക്കുന്നു. എൻറെ ചെറുപ്പത്തിൽ എൻറെ പിന്നിലൂടെ കയറ്റിയവനും, പള്ളിമുറിയിൽ ഇടവകയിലെ ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചു നിന്നിട്ട്, എന്നെ കണ്ടപ്പോൾ പേടിച്ചു പിന്മാറി, പിന്നീട് എന്നെ ദൈവമായി കണ്ട  അച്ചനും എല്ലാം അതിൽ പെടും.

ഞാൻ ഈ പറഞ്ഞതിൽ ഒന്നും പെടുന്നില്ലല്ലോ എന്ന് ചില വായനക്കാർ ഇപ്പോഴും സമാധാനപ്പെടുന്നുണ്ടാവും. അങ്ങിനെ സമാധാനപ്പെടാൻ വരട്ടെ. നിങ്ങളുടെ എത്രപേരുടെ പെണ്മക്കളുടെ കാതുതുളക്കാതെ ഉണ്ട്? ഇപ്പോൾ നിങ്ങൾ ന്യായീകരിക്കും, അത് സൗന്ദര്യം കിട്ടാൻ അല്ലേ എന്ന്. വിവരദോഷികളെ, എൻറെ മകളുടെ കാതുകുത്തരുതെന്നു പറഞ്ഞപ്പോൾ, എനിക്ക് വട്ടാണെന്നും (ഇപ്പോൾ നിങ്ങളും പറഞ്ഞേക്കാം), കാതു കുത്തുന്നതും ആഭരണങ്ങൾ ധരിക്കുന്നതും സ്ത്രീകളുടെ മൗലീക അവകാശം ആണെന്നാണ്‌ എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ പറഞ്ഞത്. അതു തന്നെയാണ് പെണ്മക്കളുടെ യോനി മൊത്തം അറുത്തു കളഞ്ഞവരും പറഞ്ഞത്. ഒറ്റവെട്ടിന് ഒരു മനുഷ്യജീവിയുടെ തലയും ഉടലും വേർപെടുത്തിയവനും ന്യായീകരിക്കുകയാണ്. ലക്ഷക്കണക്കിന്‌ മിണ്ടാപ്രാണികളെ യാതൊരു പ്രകോപനവും പ്രയോജനവും ഇല്ലാതെ കൊന്നൊടുക്കിയവരും അതുതന്നെയാണ് ചെയ്തത്. എല്ലാവർക്കും ന്യായീകരണങ്ങൾ ഉണ്ട്, കാരണം നാം ശരിയും തെറ്റും നമുക്ക് തോന്നിയ രീതിയിൽ, നമ്മുടെ സുഖസൗകര്യത്തിനനുസരിച്ച്‌,  വ്യാഖ്യാനിക്കുകയും (എപ്പോഴും ഇത് ചെയ്യുന്നത് ആണുങ്ങൾ ആയതിനാൽ, പെണ്ണുങ്ങൾ അതിനിരയായിക്കൊണ്ടേയിരിക്കുന്നു), അതിൽ ജീവിക്കുകയും,  അതു പിന്നീട് പിഞ്ചുകുഞ്ഞുങ്ങളിലും മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. കുട്ടികളും ക്രമേണ അതേ അന്ധതയിലേയ്ക്ക് അധപതിക്കുന്നു. പിന്നീട് അവർ തന്നെ അവരുടെ അന്ധതയെ പുണർന്ന് ജീവിക്കുന്നു. മോദിയും കൂട്ടരും അതു തന്നെയാണ് ചെയ്യുന്നത്. ഈ ലോകത്തെ ഏകദേശം മുഴുവൻ പ്രശ്നങ്ങളുടെയും മൂലകാരണം മനുഷ്യപ്പരിഷകളുടെ ഇത്തരം വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും ആണ്.

ഇനി ഈ പറഞ്ഞ ഗണത്തിൽ ഒന്നും പെടാതെ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഭ്രാന്താണെന്ന് ഇത്തരം അടിമത്തലഹരിയിൽ കഴിയുന്ന നാട്ടുകാർ മാത്രമല്ല, വീട്ടുകാരും പറയും.  സൗദി അറേബ്യയിൽ ആണെങ്കിൽ അവരെ ഭീകരർ എന്ന് മുദ്രകുത്തി വധിക്കും.

ഇത് വായിച്ചവരിൽ ബഹുഭൂരിപക്ഷവും ചിന്തിച്ച ഒരു കാര്യം പറയട്ടെ. അവനവൻറെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യം എഴുതിയത് വായിച്ചപ്പോൾ, സെബാസ്റ്റ്യൻ ഒരു തന്തക്കു പിറക്കാത്തവൻ ആണെന്നും, ബാക്കിയുള്ളവരുടെ കാര്യങ്ങൾ വായിച്ചപ്പോൾ, സെബാസ്റ്റ്യൻ എഴുതിയത് അക്ഷരം പ്രതി ശരിയാണെന്നും ചിന്തിച്ചു. ശരിയല്ലേ? നിങ്ങളെ അങ്ങിനെ ചിന്തിപ്പിച്ചത് നിങ്ങളിലെ അജ്ഞതയും, അന്ധതയും, വർഗ്ഗീയ വിദ്വേഷവും ആണ്. പുറത്ത് നിന്നു നോക്കുമ്പോൾ വിശ്വസിക്കുന്നു എന്നു പറയുന്ന ഓരോരുത്തരും വിവരം തൊട്ടുതേച്ചിട്ടില്ലാത്ത അന്ധർ ആണ് എന്നു കാണാൻ കഴിയും. അതുകൊണ്ടാണ് നിങ്ങൾ പിഞ്ചുകുഞ്ഞുങ്ങളുടെ മേൽപോലും ഇത്ര ക്രൂരമായ അതിക്രമം കാണിക്കുന്നത്, അതിനെ പിന്നെ ന്യായീകരിക്കുന്നത്.

ഞാൻ അൽപം കാടു കയറിയോ? എഴുതിവന്ന വിഷയത്തിലേയ്ക്ക് തിരിച്ചു വരട്ടെ.

എടോ മൊദീ, ഒരു സംസ്ഥാനം ഗോവധനിരോധന നിയമം കൊണ്ടുവന്നപ്പോൾ, രാജ്യതാല്പര്യം മുൻനിർത്തി കേന്ദ്രം ഇടപെട്ട് അത് പിൻവലിപ്പിക്കുന്നതിനു പകരം അത് രാജ്യം മൊത്തം നടപ്പാക്കാൻ നിയമോപദേശം തേടുമ്പോൾ, അത് എൻറെയും നിൻറെയും (നിനക്ക് മക്കൾ ഇല്ലല്ലോ, പിന്നെന്താ കുഴപ്പം) മക്കളുടെ സമാധാന പൂർണ്ണമായ ജീവിതത്തിനു വിഘാതം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം നിനക്കൊന്നും ഇല്ലേടോ? വരും തലമുറകൾ ഈ അടിസ്ഥാനരഹിതമായ  മതവിശ്വാസങ്ങളുടെ പിടിയിൽ പെടാതെ, ഒന്നിച്ചു സമാധാനത്തിൽ ജീവിക്കെട്ടെടോ.

നിങ്ങളൊക്കെ കാണിക്കുന്ന തെമ്മാടിത്തരങ്ങളുടെ ഫലം എന്തെന്ന് അടുത്തുണ്ടായ രണ്ടു അനുഭവങ്ങളിലൂടെ പറയാം.

എൻറെ ജോലിസ്ഥലത്ത് ഞങ്ങൾ നാല് പേരാണ് ഒരു റൂമിൽ കഴിയുന്നത്‌. പേര് കൊണ്ടു ഞാൻ നസ്രാണിയും, ഒരാൾ ഹിന്ദുവും, മൂന്നാമൻ മുസൽമാനും ഇനി നാലാമൻ പക്കാ കമ്മ്യൂണിസ്റ്റും ആണ്. വ്യത്യസ്ത വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും  ഒക്കെ ആണെങ്കിലും, ഞങ്ങളുടെ ഇടയിൽ സൗഹൃദത്തിൻറെ ഒരു ബന്ധം ഉണ്ടായിരുന്നു. പക്ഷെ നീ അധികാരത്തിൽ വന്നതിൽ പിന്നെ ഹിന്ദു അവൻ ശരിക്കും വർഗ്ഗീയ ഹിന്ദുവാണെന്ന് (വിശ്വസിക്കുന്നു എന്ന് പറയുന്ന ഏതൊരുവനും, അത് ഹിന്ദുവാകട്ടെ, മുറിയൻ ആകട്ടെ, നെറികെട്ട അച്ചായൻമാരാകട്ടെ, എല്ലാം ഒരേ നുകത്തിൽ കെട്ടാവുന്ന വിവരം കെട്ട വർഗ്ഗീയ വാദികൾ ആണ്) തെളിയിച്ചു.ഗോവധ നിരോധനം വന്നതിൽ പിന്നെ റൂമിൽ രണ്ടു തവണ വാക്കുതർക്കം ആയി അടിയുടെ വക്കുവരെ എത്തി.

ഇനി ഓഫീസിൽ ഇതേക്കുറിച്ച് സംസാരം വന്നപ്പോൾ, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരുവൻ ശബ്ദം ഉയർത്തി. അവൻ ന്യായീകരിച്ചത് ലോകം നേരിടുന്നതും, ഇനിയും കൂടുതൽ ഭീകരമായി നേരിടേണ്ടി വരുന്നതുമായ ഒരു വിഷയത്തിലേയ്ക്കാണ്‌.സൗദി അറേബ്യ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ അവരുടെ മതം അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ത്യയിൽ എന്ത് കൊണ്ടു ആയിക്കൂടാ?

മൊദീ, ഞാൻ പറയുന്നു, ശൗചാലയം പണിയാം എന്ന് പറഞ്ഞു അധികാരത്തിൽ വന്ന നീയും അതുതന്നെയാണ് ചിന്തിക്കുന്നത്. എടോ, സൗദിയിലും ഒക്കെ തന്തക്കു പിറക്കാത്തവർ ആണുള്ളതെങ്കിൽ, നമുക്കും നമ്മുടെ ജനാധിപത്യവും, മതനിരപേക്ഷതയും വെടിഞ്ഞു അവരെപ്പോലെ തന്തക്കു പിറക്കാത്തവർ ആയി ചെളിക്കുണ്ടിൽ കിടക്കുകയും, മറ്റുള്ളവരെയും അതിൽ തള്ളിയിടാം എന്നും ചിന്തിക്കുന്നതാണോ രാജ്യപുരോഗതി? ഇനിയും വളർന്നിട്ടില്ലാത്ത ജനതയെ മുന്നോട്ടു നയിക്കുന്നതിനു പകരം, അവരിൽ വർഗ്ഗീയത എന്ന വിഷവിത്ത് പാകി, അധികാരം മാത്രം ലക്‌ഷ്യം വച്ച്,   പിന്നോട്ട് നയിച്ച്‌ കൂടുതൽ അന്ധകാരത്തിലേയ്ക്ക് തള്ളിയിടുന്ന നീയൊക്കെ എന്ത് മനുഷ്യജന്മങ്ങൾ ആണെടോ?

മോദീ, തുമ്പിക്കയ്യുള്ള ഗണപതിയെ പൂജിക്കുന്നതോ, അല്ലെങ്കിൽ, ആരാനുണ്ടായ കൊച്ചിനെ അരൂപിയിൽ ഉണ്ടായതാണെന്ന് പറഞ്ഞു എല്ലാ വർഷവും കുരിശിൽ ഏറ്റുന്നതോ, അല്ലെങ്കിൽ ആറു വയസ്സുള്ള പെങ്കൊച്ചിനെ കെട്ടിയ നബി എന്ന് പറയുന്ന ഒരു ആഭാസൻ പറഞ്ഞു എന്ന് പറന്ന് അറ്റവും മുറിച്ച് അന്ധതയിൽ ജീവിക്കുന്നതോ അല്ല ഒരു നാടിൻറെ പുരോഗതിക്കു ആവശ്യം. അതിനുപരി, മനുഷ്യരെ അന്ധരാക്കുന്ന ഇത്തരം ചട്ടക്കൂടുകളിൽ നിന്നും പുറത്തു വന്നു മനുഷ്യൻ മനുഷ്യനായി എന്ന് ജീവിക്കുവാൻ തുടങ്ങുന്നുവോ അന്നേ രാജ്യം ശാന്തിയിലും സമാധാനത്തിലും വികാസത്തിൻറെ പാതയിലൂടെ സഞ്ചരിക്കൂ.

നിങ്ങളൊക്കെ പണ്ട് യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ, അതിനോട് യോജിപ്പ് പ്രകടിപ്പിച്ച ഒരാളാണ് ഞാൻ. ഇപ്പോഴും ഞാൻ അതിനോട് യോജിക്കുന്നു. പക്ഷെ നിങ്ങളുടെ ഒക്കെ വിശ്വാസങ്ങൾ മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുന്നതാണോടോ നിങ്ങളൊക്കെ  പറയുന്ന യൂണിഫോം സിവിൽ കോഡ്? അത് യൂണിഫോം സിവിൽ കോഡ് അല്ല, ശുദ്ധ തന്തക്കു പിറക്കായ്ക ആണ്. അത് ഇവിടെ ആർക്കും സമാധാനത്തോടെ ജീവിക്കാൻ പറ്റാതാക്കുന്ന മതങ്ങളുടെ പേരിൽ വിഭജിക്കപ്പെട്ട് പരസ്പരം കൊന്നും  കൊലവിളിച്ചും കഴിയുന്ന കിരാതന്മാരുടെ കൂട്ടങ്ങളാക്കി മാറ്റും.

എടോ മോദി, നീയും എംഎംഎസ്സുമൊക്കെ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടങ്ങളിലെ നേതാക്കൾ നിങ്ങളെയൊക്കെ സ്വീകരിക്കുന്നത് നീ പറയുന്ന നമോ കേട്ടിട്ടോ, എംഎംഎസ്സി ൻറെ തലേക്കെട്ട് കണ്ടിട്ടോ അല്ല. മറിച്ച് നീയൊക്കെ വൃത്തികെട്ട രാഷ്ട്രീയം കളിച്ചും, അഴിമതി നടത്തിയും വ്യഭിചരിച്ചു വച്ചിരിക്കുകയാണെങ്കിലും, അതിനെല്ലാം മുകളിൽ ഏറ്റവും ശ്രേഷ്ടമായ ജനാധിപത്യം എന്നൊന്നുണ്ട്. അതാണ്‌ ഇന്ത്യയെ ഇന്ത്യ ആക്കുന്നത്. നീയൊക്കെ അതിനെ പിഴപ്പിച്ചേ അടങ്ങൂ.

നിങ്ങൾക്കൊന്നും നിങ്ങളുടെ മക്കളെക്കുറിച്ച് ഒരു കരുതലും കാണില്ല, പക്ഷെ എനിക്കുണ്ടെടോ. എൻറെ മകളും, അവളുടെ മക്കളും ഇവിടെ മറ്റുള്ളവരോടൊപ്പം സമാധാനത്തിൽ ജീവിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. മനസ്സിലാകുന്നുണ്ടോ നിനക്ക്?

ഇനി ഈ പറയുന്നതൊക്കെ മൃഗസ്നേഹം കൊണ്ടാണെങ്കിൽ, ഒരു മൃഗത്തെയും തിന്നാനോ, ഇല്ലാത്ത ദൈവങ്ങളെയും  ദേവികളെയും  പ്രീതിപ്പെടുത്താനോ കൊല്ലാൻ പാടില്ലെന്ന് ഒരു നിയമം കൊണ്ടുവന്നാൽ അത് പാലിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ അതും എൻറെ അഭിപ്രായം മാത്രമാണ്. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും ആർക്കും അവകാശം ഇല്ല.  

വാൽകഷ്ണം:


ഞാനൊരു മാംസാഹാരിയാണ്. എന്നാലും, ഒരു കോഴിയെ കൊല്ലുന്നത് കണ്ടാൽ ഞാൻ ഓടും.

മൃഗങ്ങൾക്കും, പക്ഷികൾക്കും, മത്സ്യങ്ങൾക്കും, സസ്യങ്ങൾക്കും അങ്ങിനെ ജീവനുള്ള എല്ലാറ്റിനും നമ്മെപ്പോലെ തന്നെ ജീവിച്ച് ഒരു സ്വാഭാവിക മരണം പ്രാപിക്കാൻ അവകാശം ഉണ്ട് എന്ന് ഞാൻ പലവട്ടം ചിന്തിക്കുകയും, അസ്വസ്ഥതപ്പെടുകയും   അതുകൊണ്ട് തന്നെ മാംസാഹാരങ്ങൾ വെടിയണം എന്നും, സമ്പൂർണ്ണ ജന്തുജാലവധ നിരോധനം വേണമെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

പക്ഷെ ആ ചിന്തയും ഭോഷ്ക് ആണ്, കാരണം അങ്ങിനെ പരസ്പരം കൊന്നു തിന്നാതെ (സസ്യാഹാരി അരിയാഹാരം കഴിക്കുമ്പോഴും ആ ചോറിലെ ഓരോ അരിമണിയും മണ്ണിൽ വീണു കിളിർത്ത് ഒരു പുതിയ ജീവൻ ഉണ്ടാകേണ്ടതായിരുന്നു) ജീവജാലങ്ങൾക്ക് നിലനിൽക്കാൻ സാധിക്കില്ല.

അതാണ്‌ ഒരുതരം വികാരങ്ങളും ഇല്ലാത്ത ഈ പ്രകൃതിയുടെ നിയമം. അവിടെ സിംഹം മാനിനെ പിടിച്ചു തിന്നും. പൂച്ച എലിയെ പിടിക്കും. വലിയ മത്സ്യങ്ങൾ ചെറിയവയെ വിഴുങ്ങും.

ഞാൻ ചെറുപ്പത്തിൽ പഠിച്ച ഒരു കഥ ഓർക്കുന്നു. ഒരു സന്യാസിവര്യൻ ഉണ്ടായിരുന്നു. ഒരു മൃഗങ്ങളെയും നോവിക്കാത്ത നന്മ മാത്രം കാംക്ഷിക്കുന്ന നല്ലൊരു മനുഷ്യൻ.

ഒരിക്കൽ യാത്ര ചെയ്യുമ്പോൾ ഒരു നീറ് അങ്ങേരുടെ നീണ്ട താടിമീശയിൽ വന്നിരുന്നു. പിന്നെ ഒന്ന് കടിച്ചു. എന്നിട്ടും അതിനെ കൊന്നു കളയാം എന്ന് ആ നല്ല മനുഷ്യന് തോന്നിയില്ല.

പകരം അതിനെ അവരുടെ കൂട്ടിലേയ്ക്ക്‌ വിട്ടേക്കാം എന്ന് കരുതി മരത്തിൽ കണ്ട നീറിൻ കൂട്ടിലേയ്ക്ക്‌ പതിയെ താടി കൊണ്ട് പോയി വച്ചു.

താടിയിൽ ഉണ്ടായിരുന്ന നീറ് നന്ദി പറഞ്ഞു അതിൻറെ കൂട്ടിലേയ്ക്ക്‌ പോകുന്നതിനു പകരം നൂറു കണക്കിന് നീറുകൾ താടിയിലേയ്ക്കും പിന്നെ ദേഹമാസകലം കയറി തുരുതുരാ കടി തുടങ്ങി. വേദന കൊണ്ട് സഹികെട്ട നമ്മുടെ സന്യാസിവര്യൻ എല്ലാത്തിനെയും ''മൃഗീയമായി'' ഞെരിച്ചു കൊന്നു.

വികാരങ്ങൾ ഇല്ലാത്ത ഈ പ്രകൃതിയിൽ ജീവിക്കുന്ന നാമറിയേണ്ട അടിസ്ഥാന തത്വം ആ കഥയിൽ ഉണ്ട്.

പറഞ്ഞു വരുന്നതിൻറെ ചുരുക്കം, പ്രകൃതിയിൽ നടക്കുന്ന ഒന്നിനും വികാരവിചാരങ്ങളുമായി ബന്ധമില്ലാത്തതിനാൽ നമുക്കുള്ള വികാരങ്ങൾക്ക് അനുസരിച്ച് മാത്രം നിലനിൽക്കാൻ ആവില്ല.

ജീവനുള്ള മറ്റെന്തിനെ എങ്കിലും ഒക്കെ ഇല്ലാതാക്കാതെ ഒരു ജീവനും നിലനിൽക്കാൻ ആവില്ല.

അതിനാൽ പാമ്പ് കടിക്കുമെന്ന് തോന്നിയാൽ അതിനെ കൊല്ലണം. പുലി ആക്രമിക്കാൻ വന്നാൽ അതിനെ അതിനനുവദിക്കാത്ത എന്തെങ്കിലും ചെയ്യണം. അല്ലെങ്കിൽ അത് നമ്മെ കൊന്നു തിന്നും. അങ്ങിനെ ഒരുപാട് ക്രൂരകൃത്യങ്ങൾ നാനാജാതി മൃഗങ്ങൾക്കും എതിരെ നമ്മുടെ പൂർവ്വികർ ചെയ്തു തടസങ്ങളെ എല്ലാം അതിജീവിച്ചതുകൊണ്ടാണ്, നാമിന്നിവിടെ ജീവനോടെ ഉള്ളത്. എന്തിന് പകർച്ചവ്യാധികൾ പിടിച്ച സ്വന്തം കുഞ്ഞുങ്ങളെവരെ ദൂരെ ഉപേക്ഷിച്ചും, കൊന്നുകുഴിച്ചു മൂടിയും സ്വന്തം ജീവൻ നിലനിർത്തി വീണ്ടും സന്തതി പരമ്പരകളെ ഉണ്ടാക്കിയതിൻറെ ഫലമാണ് നീയും ഞാനുമെല്ലാം. അവർ ചെയ്തത് ക്രൂരതയല്ല, അതായിരുന്നു ശരി.

ജീവൻ നിലനിൽക്കണമെങ്കിൽ ജീവനുള്ള സസ്യമൃഗാദികളെ കൊന്നു തിന്നണം. അത് ഗോതമ്പ് മണികൾ ആയാലും, ജീവാങ്കുരമുള്ള കോഴിമുട്ട ആയാലും, മുട്ട തരുന്ന കോഴി ആയാലും, പാൽ തരുന്ന ആടും പശുവും ആയാലും കൊന്നു തിന്നണം.

ഞാനിതെഴുതുമ്പോൾ ഞാനൊരു ക്രൂരൻ ആണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എന്നാൽ കോഴിയെ കൊല്ലുന്നത് കാണുമ്പോൾ, അത് കാണാൻ കരുത്തില്ലാതെ ഓടുകയും  ചെയ്യും. പക്ഷെ അങ്ങിനെ ചെയ്യാതെ നിലനിൽക്കാൻ ആവില്ല എന്നത് കൂടി കൂട്ടി വായിക്കുമ്പോൾ, അതിലെ ശരിയെക്കുറിച്ചോ ശരികേടിനെക്കുറിച്ചോ ചിന്തിച്ചു കൂട്ടിയിട്ടു കാര്യമില്ലെന്ന് മനസ്സിലാകും.

പശു മാതാവാണ് അതിനാൽ കൊല്ലരുത് എന്നും, ആടും കോഴിയും അങ്ങിനെ ആരും അല്ല, അതിനാൽ അവയെ കൊന്നുതിന്നാം എന്നും ഒക്കെ നിങ്ങളെക്കൊണ്ട് പറയിക്കുന്നത് നിങ്ങളിലെ അന്ധത ആണ്. ആ അന്ധത മാറ്റുകയാണ് വേണ്ടത്, അല്ലാതെ ആ അന്ധത മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്.

'തിന്നണം', അല്ലാതെ ദേവീ പ്രീതിക്കെന്നു പറഞ്ഞു ലക്ഷക്കണക്കിന്‌ മൃഗങ്ങളെ വെറുതെ വെട്ടിക്കൊലപ്പെടുത്തുന്നതാണ് ശരിക്കും മൃഗീയമായ ചെയ്തിയും അതുകൊണ്ടു തന്നെ അനുവദനീയം അല്ലാത്തതും. പക്ഷെ നീയൊക്കെ അത് ചെയ്യും. എന്നിട്ട് അനുവദനീയം ആയത് നിരോധിക്കും.

സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഇതാണ്:


കായബലം അധികമുള്ള പുരുഷവർഗ്ഗം ഉണ്ടാക്കിയ ആചാരങ്ങളും മതങ്ങളും വിശ്വാസങ്ങളുമെല്ലാം സ്ത്രീകളെ അടിമകളും ഭോഗവസ്തുക്കളുമായി മാറ്റിയിരിക്കുകയാണ്. പതിനായിരക്കണക്കിന്  ഗോപികമാർ ഉണ്ടെന്നു പറയുന്ന കൃഷ്ണനും, അന്തപ്പുരങ്ങളിൽ രാജ്യത്തെമ്പാടുനിന്നും മോഹംതോന്നി പിടിച്ചുകൊണ്ടു വന്നു താമസിപ്പിച്ചു ഭോഗിച്ച രാജാക്കന്മാരും (ഈ ആർഷഭാരതത്തിൽ ഭാരതം എന്ന് പറയുന്നത് എന്താണ്? ആയിരക്കണക്കിന് നാട്ടുരാജ്യങ്ങൾ മേൽക്കോമയ്മക്ക് വേണ്ടി പരസ്പരം ആക്രമിച്ചും, കൊന്നൊടുക്കിയും, പിന്നീട് അവരെ തമ്മിലടിപ്പിച്ച് അടിമത്തവും ആക്രമണവും കൈമുതലാക്കി വാണ ക്രിസ്തുമത, ഇസ്ലാം അധിനിവേശങ്ങൾ എല്ലാം ചേർന്ന ഒരു അവിയലാണോ ഭാരതം? ചരിത്രത്തിൻറെ ഏതെങ്കിലും ഒരു കാലയളവിൽ എങ്കിലും ഇവർ കൊട്ടിഘോഷിക്കുന്ന ഭാരതം ഒറ്റരാജ്യമായി ഇവിടെ ഉണ്ടായിരുന്നോ?!), ക്രിസ്തുവിൻറെ മണവാട്ടിമാരെന്ന പേരിൽ ആവോളം ഭോഗിക്കാൻ ദേവാലയങ്ങൾക്കരികിൽ മഠങ്ങൾ ഉണ്ടാക്കി സ്ത്രീകളെ വെറും ഭോഗവസ്തുക്കൾ ആയി ഉപയോഗിച്ചുകൊണ്ടിരുന്ന പുരോഹിതവർഗ്ഗങ്ങളും, സ്ത്രീകൾ തലമറച്ചു തുണിയിടണം എന്ന് പറയുന്ന സഭകളും, സ്ത്രീകൾ മാറ് മറക്കരുത് എന്ന് പറഞ്ഞ തമ്പ്രാക്കന്മാരും,  വീടിനു പുറതതിറക്കാതെ, ശരീരമാസകലം കറുത്തതുണിയിട്ടുമൂടി വേണ്ടുവോളം ഭോഗിച്ച, ഭോഗിച്ചുകൊണ്ടിരിക്കുന്ന മുറിയന്മാരും എല്ലാം സ്ത്രീകളെ വെറും അടിമകളും, ഭോഗവസ്തുക്കളുമായി  മാത്രമേ അന്നും ഇന്നും  കണ്ടിട്ടുള്ളു. എന്നാലും, ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ചു നടക്കുന്നത് നാഴികക്ക് നാല്പതുവട്ടവും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു നടക്കുന്ന സ്ത്രീകൾ തന്നെയാണ് എന്നതാണ് വിരോധാഭാസം! സ്ത്രീകളേ, ഈ ലോകത്തിൽ മാറ്റം വരുത്താൻ കഴിയുന്നത്‌ മറ്റാരേക്കാളും നിങ്ങൾക്കാണ്. അതിന്, കാതും മൂക്കും തുളച്ച് ആഭരണങ്ങൾ അണിയുകയും (അടിമത്തത്തിൻറെ ഒരു വകഭേദം ആണിത്), ലിപ്ടിക് ഇട്ടു ചുണ്ട് ചുവപ്പിക്കുകയും, അങ്ങിങ്ങായി മാത്രം തുണിയുടുത്ത്‌ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും, റാമ്പിൽ നടക്കുകയും ചെയ്തിട്ട് അതാണ്‌ സ്ത്രീസ്വാതന്ത്ര്യം എന്ന് പറയുന്നതിന് പകരം, ആദ്യം പുരുഷവർഗ്ഗം ഇത്തരം ആചാരങ്ങളിലൂടെയും, വിശ്വാസങ്ങളിലൂടെയും നിങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന അടിമച്ചങ്ങലകൾ തകർത്ത് സ്വതന്ത്രരാകണം.

അങ്ങിനെ സ്വതന്ത്രർ ആയിക്കഴിയുമ്പോൾ നിങ്ങളുടെ യഥാർത്ഥ കരുത്ത് നിങ്ങൾ തിരിച്ചറിയും. അങ്ങിനെ സംഭവിക്കുന്ന കാലം വരികയും, നിങ്ങളുടെ മക്കളോടൊപ്പം എൻറെ മകളും, അവളുടെ മക്കളും, കൊച്ചുമക്കളും ഒക്കെ ജീവിതം പരമാവധി ആസ്വദിച്ച് ജീവിച്ചുമരിക്കുവാൻ ഇടയാകുന്ന ഒരു കാലം ഇവിടെ ഉണ്ടാകുമാറാകട്ടെ.

http://seban15081969.blogspot.ae/2014/06/blog-post_5.html
http://seban15081969.blogspot.ae/2015/01/all-fucking-bullshits-religions-gods.html
http://seban15081969.blogspot.ae/2014/06/blog-post_2412.html
http://seban15081969.blogspot.ae/2014/12/request-to-enact-law-to-end.html
http://seban15081969.blogspot.ae/2014/03/a-pathfinder-to-world-of-peace-and.html
http://seban15081969.blogspot.ae/2014/03/i-have-that-dream.html



Thursday, 5 March 2015

My online complaint (1026/2015): Where is action Mr. Cheif Minister?

Old Docket No: 1825/2014
New Docket No: 1026/2015



Dear Chief Minister,

Based on my application I submitted to you during your Jana Samparka Paripadi held in Kannur last year (2013 December), you had sanctioned Rs.50 Lacs for the tarring work of Cherupara-Nappa-Chekkicheri Panchayat Road.

My ward member had informed us about this. Now one year has passed, there is no road tarring. What kind of administration is this? When it has already been sanctioned by you, why it is dragged like this forever?  Why these bloody people are not made accountable for their lackadaisical attitude? Are they only interested in looting the public fund and make the public fools?

And I had made another complaint against Cherupuzha Panchayat President (I had heard that he had taken Rs.10 Lacs bribe in connection with Bar license) and had requested you to investigate the source of income of his new bungalow under construction in Kozhichal.

In reply to that online complaint, the person who investigated my complaint mentioned about the possibility of some wrong doings and as he has no power to investigate further, he requested you to give that charge to someone higher up in the order. That means, prima facie, he found something wrong in that.

May I know what action did you take on his report? If you had not taken any action, now you are answerable and therefore, punishable for your inaction.

Conducting Jana Samparka Paripadi every year spending crores of rupees and distributing peanuts to people is not what is required. If it is done this way, why do we need Ward, Panchayat, Taluk, District administrations? Your responsibility is to control those who are sitting in responsible positions and ensure that they deliver their responsibilities without fail and put them behind bars if found guilty.


I request you to look into it.

Best regards,

Sebastian Thomas

Note: You disclosed my (the complainant) identity to the person (Cherupuzha Panchayat President) against whom I had made complaint and that way, you put the complainant in danger. Panchayat President had approached my sister asking about my whereabouts. It is a huge lapse from your side Mr. Chief Minister. May I know what explanation do you have on this lapse?